category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവലിച്ചെറിയുന്ന പേപ്പര്‍ കഷണങ്ങള്‍ ബൈബിളാക്കുന്ന പാപ്പിറസ് മിഷനെ ഓര്‍മ്മിപ്പിച്ച് ഫിയാത്ത് മിഷന്റെ ഷോര്‍ട്ട് ഫിലിം
Contentമിഷ്ണറിമാരാകാൻ വ്യത്യസ്ത വഴികൾ തേടണമെന്ന് ഓര്‍മ്മിപ്പിച്ച് ഫിയാത്ത് മിഷന്റെ പുതിയ ഷോര്‍ട്ട് ഫിലിം 'നന്മ മരത്തിലെ കടലാസ് പൂക്കൾ ' പുറത്തിറങ്ങി. കോവിഡിന്റെ കാലത്ത് ആത്മീയ മന്ദതയും സാമുദായിക ഐക്യവുംചർച്ചയാകുമ്പോൾ സുവിശേഷത്തിന്റെ മിഷനറിമാരാകാൻ വ്യത്യസ്ത വഴികൾ തേടണമെന്ന് സഭാമക്കളെല്ലാവരേയും വെല്ലുവിളിയോടെ ഓർമ്മിപ്പിക്കുന്നതാണ് ഈ ഹൃസ്വചിത്രം. ഫിയാത്ത് മിഷന്റെ നിർമ്മാണത്തിൽ പ്രിൻസ് ഡേവിസ് തെക്കൂടനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജോലിയുമായി ബന്ധപ്പെട്ട് ഓഫീസിലേക്ക് വരുന്ന ഒരു സാധാരണ പെൺകുട്ടിയുടെ ജീവിതവും അതുമായി ബന്ധപ്പെട്ട് ഓഫീസിലെ മറ്റുള്ളവരിൽ വരുന്ന മാറ്റങ്ങളും പുതിയ തുടക്കങ്ങളുമാണ് ഫിലിമിലെ പ്രഥാന പ്രമേയം.. കഴിഞ്ഞ 8 വർഷമായി ഫിയാത്ത് മിഷൻ ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രോജക്റ്റാണ് പാപ്പിറസ്. പഴയ കടലാസ് പേപ്പറുകൾ കളക്ട് ചെയ്ത് പേപ്പർ കമ്പനികളിൽ എത്തിക്കുന്നു.അവർ പകരമായി തരുന്ന പേപ്പർ ഉപയോഗിച്ഛ് ബൈബിളാക്കി, ഇതുവരെ സ്വന്തമായി ബൈബിൾ വായിക്കാത്തവർക്ക് വിതരണം ചെയുന്നു. ഫിയാത്തിന്റെ ഈയൊരു മിഷൻ പ്രോജെക്ടിനെയാണ് ഫിലിമിലൂടെ അവതരിപ്പിക്കുന്നത്. നീതു, സിമി, ലോയിഡ്,ഡെല്ല, ജിസ് മരിയ എന്നിവരാണ് പ്രഥാന റോളുകൾ ചെയ്തിരിക്കുന്നത്. കഥ ജോസഫ് & വർഗീസ്, ഛായാഗ്രഹണം പിന്റോ & സനിൽ, എഡിറ്റിങ് ഐബി, ഒറിജിനൽ ബിജിഎം ജീനോ, മ്യൂസിക്കൽ വീഡിയോ ലിറിക്‌സ് & മ്യൂസിക് പ്രിൻസ് ഡേവിസ്, പാടിയത് അനീഷ് ഇന്ദിര വാസുദേവ്, റെക്കോർഡിങ് അമൽ, മിക്സ് & മാസ്റ്ററിങ് സിനോജ്, ശബ്ദം മേഴ്‌സി, എഫ്ഫെക്ട്സ് ലോയിഡ്, ഡിസൈൻ നിധിൻ, ടീസർ പ്രോമോ ലിജോ, ടീസർ മ്യൂസിക് സിനോജ് , ആർട്ട് പിഞ്ചു, കോസ്റ്റുംസ് അനുപം, പ്രൊഡക്ഷൻ മാനേജർ സിനി,പ്രൊഡക്ഷൻ ഹൗസ് ഫിയാത്ത് മീഡിയ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=jAb032W35UY&feature=youtu.be
Second Video
facebook_link
News Date2021-10-21 12:46:00
Keywordsബൈബി, ഫിയാത്ത
Created Date2021-10-21 12:53:32