Contents

Displaying 17121-17130 of 25113 results.
Content: 17493
Category: 13
Sub Category:
Heading: അനേകരുടെ ഹൃദയം കവര്‍ന്ന് ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലെ ദിവ്യകാരുണ്യ പ്രദക്ഷിണം
Content: ന്യൂയോര്‍ക്ക് സിറ്റി: ഫാത്തിമായിലെ പരിശുദ്ധ കന്യകാമാതാവിന്റെ സൂര്യാത്ഭുതത്തിന്റെ നൂറ്റിനാലാമത് വാര്‍ഷികാഘോഷത്തിന്റെ മുന്നോടിയായി അമേരിക്കയിലെ തിരക്കേറിയ വാണിജ്യ, ടൂറിസ്റ്റ് സിരാകേന്ദ്രമായ ന്യൂയോർക്ക് നഗരത്തിലെ ടൈംസ് സ്‌ക്വയറിൽ കഴിഞ്ഞ ദിവസം നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 'അപ്പസ്തോലന്‍മാര്‍ തുടങ്ങിവെച്ച സുവിശേഷവല്‍ക്കരണം മുന്നോട്ട് കൊണ്ടുപോവുക' എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന നാപാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് നേതൃത്വം നല്‍കിയത്. ജപമാലയും മരിയന്‍ ഗീതങ്ങളും ഉള്‍പ്പെടെ ഭയഭക്തിയോടെ നടത്തപ്പെട്ട ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ വൈദികരും, സന്യസ്ഥരും, അത്മായരും പങ്കെടുത്തു. ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറിലൂടെ നീങ്ങുന്ന മനോഹരമായ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമിലും ഇതര നവമാധ്യമങ്ങളിലും നൂറുകണക്കിനാളുകളാണ് ഷെയര്‍ ചെയ്യുന്നത്. തന്റെ പൗരോഹിത്യ ജീവിതത്തിന്റെ ‘ഏറ്റവും മനോഹരവും, ശക്തവുമായ ഉദ്യമം’ എന്നാണ് ന്യൂയോര്‍ക്കിലെ റോക്ക്വില്ലെ സെന്റര്‍ രൂപതയിലെ ഫാ. മൈക്കേല്‍ ഡഫി പ്രദിക്ഷണത്തിന്റെ ഫോട്ടോ സഹിതം ട്വീറ്റ് ചെയ്തിരിക്കുന്നത്. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F475578450170314%2F&show_text=false&width=267&t=0" width="267" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> “ഇന്നലെ വൈകിട്ട് ഞങ്ങൾ യേശുവിനെ ന്യൂയോര്‍ക്കിന്റെ തെരുവിലേക്ക് കൊണ്ടുവന്നു. നിരവധി ആളുകളാണ് പരിപാടിയില്‍ ആകൃഷ്ടരായത്. പലരും ഞങ്ങളോടൊപ്പം ചേരാൻ താല്‍പ്പര്യം കാണിച്ചു. ശ്രദ്ധേയമായ ഒരു സായാഹ്നമായിരുന്നു അത്. എന്റേത് ഉള്‍പ്പെടെ നിരവധി പേരുടെ ഹൃദയങ്ങളെ ഇത് സ്പര്‍ശിച്ചു”- ഫാ. മൈക്കേല്‍ ഡഫിയുടെ ട്വീറ്റില്‍ പറയുന്നു. 1917 ഒക്ടോബര്‍ 13നാണ് ഫാത്തിമായിലെ മരിയന്‍ പ്രത്യക്ഷീകരണങ്ങളുടെ പൂര്‍ണ്ണതയായ സൂര്യാത്ഭുതം സംഭവിച്ചത്. പതിനായിരകണക്കിനു ആളുകളാണ് ഈ അത്ഭുതത്തിന് സാക്ഷ്യം വഹിച്ചത്. ​{{ഈ സംഭവത്തെ കുറിച്ച് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/news/4449/}}
Image: /content_image/News/News-2021-10-14-20:46:08.jpg
Keywords: ന്യൂയോ, ദിവ്യകാരുണ്യ
Content: 17494
Category: 10
Sub Category:
Heading: പ്രമുഖ ആംഗ്ലിക്കന്‍ ബിഷപ്പ് മൈക്കേല്‍ നസീര്‍ അലി കത്തോലിക്ക സഭയില്‍
Content: ലണ്ടന്‍: ഇംഗ്ലണ്ട് ആസ്ഥാനമായ ആംഗ്ലിക്കന്‍ സഭയിലെ പ്രമുഖ മെത്രാനായിരുന്ന ലോര്‍ഡ്‌ മൈക്കേല്‍ നസീര്‍ അലി കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. ഫാ. റൊണാള്‍ഡ്‌ ക്നോക്സ് അടക്കമുള്ള പ്രമുഖരുടെ നിരയില്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്ന ആംഗ്ലിക്കന്‍ സഭയിലെ ഉന്നത വ്യക്തികളില്‍ ഒരാളാണ് പാക്കിസ്ഥാനിലേയും, ബ്രിട്ടനിലേയും ഇരട്ട പൗരത്വമുള്ള വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ നസീര്‍ അലി. മുസ്ലീം - ആംഗ്ലിക്കന്‍ - കത്തോലിക്ക പശ്ചാത്തലമുള്ള നസീര്‍ അലി 1949-ല്‍ പാക്കിസ്ഥാനിലെ കറാച്ചിയിലാണ് ജനിച്ചത്. 15 വര്‍ഷക്കാലം അദ്ദേഹം ഇംഗ്ളണ്ടിലെ റോച്ചസ്റ്റര്‍ ആംഗ്ലിക്കന്‍ രൂപതയുടെ മെത്രാനായിരുന്നു. ക്രിസ്തീയ വിശ്വാസത്തിന്റേയും, സംസ്കാരത്തിന്റേയും, മതപീഡനത്തിനിരയാകുന്ന ക്രൈസ്തവരുടെ സംരക്ഷണത്തിനായി ബിഷപ്പ് മൈക്കേല്‍ നസീര്‍-അലി നടത്തിയ ശ്രമങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരിന്നു. ഇസ്ലാമിലെ ഭീകരതയ്ക്കെതിരെ അദ്ദേഹം സ്വരമുയര്‍ത്തിയിരിന്നു. 2008-ല്‍ നസീര്‍ അലിയ്ക്കു വധഭീഷണി ലഭിച്ചത് ഏറെ ചര്‍ച്ചയായി. ലോര്‍ഡ്‌ നസീര്‍-അലി കത്തോലിക്കാ സഭയുമായി ഐക്യത്തിലായത് പ്രധാനപ്പെട്ട കാര്യമാണെന്നു 2019-ല്‍ കത്തോലിക്ക സഭയിലെത്തിയ മുന്‍ ആംഗ്ലിക്കന്‍ വികാരിയും, എലിസബത്ത് രാജ്ഞിയുടെ ഹോണററി ചാപ്ലൈനുമായ ഗാവിന്‍ ആഷെന്‍ഡെന്‍ പ്രസ്താവിച്ചു. ലോര്‍ഡ്‌ നസീര്‍ അലി കത്തോലിക്ക സഭയില്‍ എത്തിയതിലും, അദ്ദേഹത്തിന് പൗരോഹിത്യം ലഭിക്കുന്നതിലും തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നു ഓര്‍ഡിനാരിയേറ്റിലെ മോണ്‍. കെയിത്ത് ന്യൂട്ടണ്‍ പറഞ്ഞു. തങ്ങളുടെ ആംഗ്ലിക്കന്‍ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് കത്തോലിക്കാ സഭയുമായി ഐക്യത്തിലാകുവാന്‍ താല്‍പര്യമുള്ള ആംഗ്ലിക്കന്‍ വിശ്വാസികളെ കത്തോലിക്ക വിശ്വാസത്തിലേക്ക് സ്വീകരിക്കുവാനായി 2010-ല്‍ ബെനഡിക്ട് പതിനാറാമന്‍ സ്ഥാപിച്ച കാനോനിക്കല്‍ വിഭാഗമാണ് പേഴ്സണല്‍ ഓര്‍ഡിനാരിയേറ്റ്. പ്രധാനദൂതനായ മിഖായേല്‍ മാലാഖയുടേയും മാലാഖമാരുടേയും തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 29നാണ് ലോര്‍ഡ് മൈക്കേല്‍ നസീര്‍ അലിയെ കത്തോലിക്കാ സഭയിലേക്ക് ഔദ്യോഗികമായി സ്വീകരിച്ചത്. അധികം താമസിയാതെ തന്നെ ലോര്‍ഡ്‌ നസീര്‍ അലി തിരുപ്പട്ട സ്വീകരണം നടത്തുമെന്നാണ് സൂചന. കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ ഇംഗ്ലണ്ടിലെ എബ്സ്ഫ്ലീറ്റ് രൂപതയുടെ മെത്രാനായി സേവനം ചെയ്തിരുന്ന ജോനാഥൻ ഗുഡ്ഓൾ കത്തോലിക്ക സഭയില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ചിരിന്നു. കത്തോലിക്ക സഭയ്ക്കും, ഓർത്തഡോക്സ് സഭയ്ക്കും ശേഷം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൈസ്തവ വിഭാഗമാണ് ആംഗ്ലിക്കൻ സഭ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CSGFFjX8tJf23ZvqfaQXoA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-15-10:05:23.jpg
Keywords: ആംഗ്ലി
Content: 17495
Category: 18
Sub Category:
Heading: മലങ്കര ഓർത്തഡോക്സ് സഭയുടെ അധ്യക്ഷനായി മാത്യൂസ് മാർ സേവേറിയോസ് സ്ഥാനമേറ്റു
Content: തിരുവല്ല: മലങ്കര ഓർത്തഡോക്സ് സഭയുടെ അധ്യക്ഷനായി മാത്യൂസ് മാർ സേവേറിയോസ് സ്ഥാനമേറ്റു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ എന്നതാണ് പുതിയ പേര്. രാവിലെ 6.30ന് പരുമല പള്ളിയിൽ തുടങ്ങിയ ചടങ്ങുകൾ പൂർത്തിയായി. സഭയുമായുള്ള ഉടമ്പടിയിൽ പുതിയ ബാവ ഒപ്പുവച്ചു. കാതോലിക്ക ബാവയെ കസേരയിൽ ഇരുത്തി ഉയർത്തി മൂന്നു പ്രാവശ്യം സർവദാ യോഗ്യൻ എന്ന് ജനം ഏറ്റുപറഞ്ഞു. കോവിഡ് സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ചടങ്ങുകൾ നടന്ന സ്ഥലത്തേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ചടങ്ങുകൾക്ക് ശേഷം മതമേലധ്യക്ഷൻമാർ പങ്കെടുക്കുന്ന അനുമോദന യോഗവും ചേരും. ഡോ. മാത്യൂസ് മാർ സേവേറിയോസ് ഇന്നലെ മലങ്കര മെത്രാപ്പൊലീത്തയായി സ്ഥാനമേറ്റിരുന്നു. കോട്ടയം വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ് മാത്യൂസ് മാർ സേവേറിയോസ്. കോട്ടയം സിഎംഎസ് കോളജിലെ ബിരുദ പഠനത്തിന് ശേഷം സെറാംപൂർ യൂണിവേഴ്സിറ്റിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം നേടി. തുടർന്ന് റോമിലായിരുന്നു ബിരുദാനന്തര ബിരുദപഠന റോമിലെ ഓറിയന്റൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിഎച്ച്ഡിയും നേടി. 1978ൽ വൈദികപട്ടം സ്വീകരിച്ചു. 1989ല്‍ മേല്‍പ്പട്ട സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1990ല്‍ റമ്പാനും 1991ല്‍ എപ്പിസ്കോപ്പയുമായി. 1993ലാണ് കണ്ടനാ‌ട് ഭദ്രാസനത്തിന്‍റെ ചുമതലയേറ്റത്. രണ്ട് വട്ടം സുന്നഹദോസ് സെക്രട്ടറിയായും സേവനമനുഷ്ടിച്ചു. ജര്‍മന്‍, ഫ്രഞ്ച്, റഷ്യന്‍, സുറിയാനി തുടങ്ങി 9 ഭാഷകളില്‍ വിദഗ്ധനാണ്. 16 ജീവകാരുണ്യസ്ഥാപനങ്ങളാണ് മാത്യൂസ് മാര്‍ സേവേറിയോസിന്‍റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്.
Image: /content_image/India/India-2021-10-15-12:16:32.jpg
Keywords: ഓര്‍ത്തഡോ
Content: 17496
Category: 1
Sub Category:
Heading: അമേരിക്കയിൽ നൂറിലധികം ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍: കണക്കുമായി മെത്രാൻ സമിതി
Content: വാഷിംഗ്ടണ്‍ ഡി‌സി: കഴിഞ്ഞ വർഷം മെയ് മാസം മുതൽ അമേരിക്കയിൽ ഇതുവരെ നൂറോളം ക്രൈസ്തവ ദേവാലയങ്ങളും, രൂപങ്ങളും ആക്രമിക്കപ്പെട്ടതായി അമേരിക്കൻ മെത്രാൻ സമിതിയുടെ റിപ്പോർട്ട്. 101 അക്രമ സംഭവങ്ങൾ 29 സംസ്ഥാനങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നു മെത്രാൻ സമിതി ചൂണ്ടിക്കാട്ടി. രൂപങ്ങൾ തകർക്കപ്പെട്ട സംഭവങ്ങളും, ദേവാലയങ്ങളുടെ ചുവരുകളിൽ മഷി കൊണ്ട് വികൃതമാക്കിയ സംഭവങ്ങളും ഇതിലുൾപ്പെടും. ഈ മാസം പതിനൊന്നാം തീയതി ഡെൻവറിലെ കത്തീഡ്രൽ ദേവാലയത്തിന്റെ ചുവരുകളിൽ മഷികൊണ്ട് "സാത്താൻ ലീവ്സ് ഹിയർ", "വൈറ്റ് സുപ്രിമസിസ്റ്റ്" തുടങ്ങിയ വാചകങ്ങൾ എഴുതിയ സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. സെപ്റ്റംബർ 29നു കൊളറാഡോയിലുള്ള കത്തോലിക്കാ ദേവാലയത്തിലെ ചുവരുകളിലും ഭ്രൂണഹത്യ അനുകൂല മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വർഷം ആദ്യം ലോസ്ആഞ്ചലസ് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ ജുനിപേറോ സേറ 1771ൽ സ്ഥാപിച്ച മിഷൻ സാൻ ഗബ്രിയേൽ ആർക്ക് ഏഞ്ചൽ ദേവാലയം തീയിട്ടു നശിപ്പിക്കാൻ ശ്രമിച്ച വാർത്തയും ദേശീയ തലത്തിൽ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ കുറ്റവാളിയെ മെയ് മാസം പോലീസ് അറസ്റ്റ് ചെയ്തു. ദൈവകൃപസമൂഹത്തിന് ആവശ്യമാണ് എന്ന യാഥാർത്ഥ്യത്തിന് അടിവരയിടുന്നതാണ് അക്രമ സംഭവങ്ങളെന്ന് മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കൻ മെത്രാൻ സമിതിയുടെ കമ്മിറ്റി അധ്യക്ഷൻ കർദ്ദിനാൾ തിമോത്തി ഡോളനും, നീതിക്കും, മാനവിക വികസനത്തിനും വേണ്ടിയുള്ള കമ്മിറ്റി അധ്യക്ഷൻ ആർച്ച് ബിഷപ്പ് പോൾ കോക്ക്ലിയും ഇന്നലെ ഒക്ടോബർ പതിനാലാം തീയതി സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. അക്രമികൾക്കു വേണ്ടി പ്രാർത്ഥിക്കുക, അവർക്ക് മാപ്പ് നൽകുക എന്ന സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് ഡോളൻ വിശദീകരിച്ചു. അക്രമസംഭവങ്ങൾ അവസാനിപ്പിക്കുന്നതിന് വേണ്ടി 'ബ്യൂട്ടി ഹീൽസ്' എന്ന് പേരിട്ടിരിക്കുന്ന വീഡിയോ പ്രചാരണ പദ്ധതിക്ക് മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കമ്മറ്റി തുടക്കം കുറിച്ചിട്ടുണ്ട്. നേരത്തെ ദേവാലയങ്ങളുടെ സുരക്ഷാ വർദ്ധിപ്പിക്കുന്നതിനു വേണ്ടി സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന് രണ്ടു കമ്മിറ്റികളും ആവശ്യപ്പെട്ടിരുന്നു. ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ കാനഡയിലും ഈ വർഷം നിരവധി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു.
Image: /content_image/News/News-2021-10-15-16:26:37.jpg
Keywords: അമേരിക്ക
Content: 17497
Category: 9
Sub Category:
Heading: സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
Content: സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ഒക്ടോബർ 16 ന് നാളെ നടക്കും . ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ പ്രമുഖ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് ,നോബിൾ ജോർജ് എന്നിവർക്കൊപ്പം ബ്രദർ ജോണി കാർഡിഫ് വചന ശുശ്രൂഷയും ബ്രദർ ക്ലെമെൻസ്‌ നീലങ്കാവിൽ, ഷാർലറ്റ് നീലങ്കാവിൽ എന്നിവർ ഗാനശുശ്രൂഷയും നയിക്കും. യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ . വൈകിട്ട് 6.30 മുതൽ സൂമിൽ ഒരോരുത്തർക്കും പ്രത്യേകം പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും .യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. ഓൺലൈനിൽ സൂം പ്ലാറ്റ്‌ഫോം വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്. താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും , സ്പിരിച്ച്വൽ ഷെയറിങ്ങും സാധ്യമാകുന്നതാണ്. > https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N >>>> #{blue->none->b-> Every Third Saturday of the month: ‍}# > Via Zoom >>>> {{ https://us02web.zoom.us/j/86516796292/-> https://us02web.zoom.us/j/86516796292}} > #{blue->none->b->വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ; ‍}# > യുകെ & അയർലൻഡ് 7pm to 8.30pm. > യൂറോപ്പ് : 8pm to 9.30pm > സൗത്ത് ആഫ്രിക്ക : 9pm to 10.30pm > ഇസ്രായേൽ : 9pm to 10.30pm > സൗദി : 10pm to 11.30pm. > ഇന്ത്യ 11. 30 pm > ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am. > നൈജീരിയ : 8pm to 9.30pm. > അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm ** എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .
Image: /content_image/Events/Events-2021-10-15-17:06:03.jpg
Keywords: സെഹിയോ
Content: 17498
Category: 1
Sub Category:
Heading: ദയാവധ നിയമത്തിനെതിരെ നൊവേന പ്രാർത്ഥനയ്ക്കു ആഹ്വാനവുമായി ബ്രിട്ടീഷ് മെത്രാൻ സംഘം
Content: ലണ്ടന്‍: ഒക്ടോബർ 22ന് ഇംഗണ്ടിലെ പാർലമെന്റിൽ ദയാവധവുമായി ബന്ധപ്പെട്ട നിയമത്തെ സംബന്ധിച്ച രണ്ടാംവട്ട ചർച്ച നടക്കാനിരിക്കെ, ഈ വിപത്തിനെതിരെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനോട് പ്രാർത്ഥിക്കാൻ നൊവേന പ്രാർത്ഥനയ്ക്കു ആഹ്വാനവുമായി യൂറോപ്യന്‍ രാജ്യങ്ങളിലെ മെത്രാൻസംഘം. ഇംഗ്ലണ്ട്, സ്കോട്ട്‌ലാന്റ്, വെയിൽസ് എന്നീ രാജ്യങ്ങളും, അയർലന്റ് ദ്വീപിലെ ഉത്തര അയർലണ്ടും ഉൾപ്പെട്ട ഐക്യരാജ്യങ്ങളിൽ വന്നേക്കാവുന്ന ദയാവധവുമായി ബന്ധപ്പെട്ട പുതിയ നിയമനിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടു പോകവേ ഇതിനെതിരെ പ്രാർത്ഥിക്കാനാണ് മെത്രാൻസംഘം ആവശ്യപ്പെട്ടത്. ഒക്ടോബര്‍ 22ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ തിരുനാള്‍ ദിനത്തില്‍ തന്നെയാണ് ബില്ലും യു‌കെ‌ പാർലമെന്റിന്റെ ഉപരിസഭയുടെ പരിഗണനയ്ക്കു വരുന്നത്. ഇത് നിലവിൽ വന്നാൽ, രണ്ട് ഡോക്ടർമാരുടെയും ഒരു ഹൈകോടതി ജഡ്ജിയുടേയും അനുമാനത്തിന് ശേഷം മാരകരോഗമുള്ളതും, മാനസികമായി വിവേചനശക്തിയുള്ളതുമായ പ്രായപൂർത്തിയായ രോഗിക്ക് മരണം തിരഞ്ഞെടുക്കാമെന്നതാണ് നിയമം അനുശാസിക്കുന്നത്. മാരക രോഗമുള്ള ആളുകളുടെ അസഹനീയമായ കഷ്ടപ്പാടുകൾ ലഘൂകരിക്കുക എന്ന കപടന്യായം മുന്നിൽവെച്ച് പ്രാബല്യത്തില്‍ കൊണ്ടുവരുവാനുള്ള ദയാവധം എന്ന വലിയ തിന്മയ്‌ക്കെതിരെ സഭയുടെ പാരമ്പര്യ നിലപാടനുസരിച്ചാണ് ഇംഗ്ലണ്ടിലെയും വെയില്സിലെയും മെത്രാന്മാരുടെ സംഘം വിശ്വാസികളെ നൊവേന പ്രാർത്ഥനയ്ക്ക് ക്ഷണിച്ചത്. നിയമ ശുപാര്‍ശയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്. കാന്റർബറി മുൻ ആർച്ച് ബിഷപ്പ് റോവൻ വില്യംസ് ബില്ലിനെ ശക്തമായി എതിർത്തു. ഇവാഞ്ചലിക്കൽ ഗ്രൂപ്പായ ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടും ഡോക്ടർമാരുടെയും ആരോഗ്യ പരിപാലകരുടെയും കൂട്ടായ്മയായ 'കെയർ നോട്ട് കില്ലിംഗ്'-യും ഇതിനെതിരെ സജീവമായി പ്രചാരണം നടത്തുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CSGFFjX8tJf23ZvqfaQXoA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-15-17:58:28.jpg
Keywords: ദയാ
Content: 17499
Category: 18
Sub Category:
Heading: കോതമംഗലത്തു ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍ തുടര്‍ക്കഥ: ഊന്നുകൽ പള്ളിയുടെ കപ്പേള തകര്‍ത്തു
Content: കോതമംഗലം: കോതമംഗലം രൂപതയുടെ കീഴിലുള്ള പുലിയൻപാറ സെന്‍റ് സെബാസ്റ്റ്യൻ പള്ളിയിലെ രൂപക്കൂട്ടിൽ സ്ഥാപിച്ചിരുന്ന മാതാവിൻ്റെ തിരുസ്വരൂപം വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി ദിവസങ്ങള്‍ക്കകം മറ്റൊരു ആക്രമണം. ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളിയുടെ കല്ലാമക്കുത്ത് വിശുദ്ധ അന്തോണീസിന്റെ കപ്പേളയാണ് അജ്ഞാതര്‍ തകര്‍ത്തത്. രാവിലെ നേർച്ചയിടാനെത്തിയവരാണ് ചാപ്പൽ തകർക്കപ്പെട്ട നിലയിൽ കണ്ടത്. ഇവർ പള്ളിയിൽ വിവരമറിയിക്കുകയായിരുന്നു. പള്ളി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് മുവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തുള്ള ടയർ കടയുടെ മുൻപിൽ ചാപ്പലിൻ്റെ ചിത്രം വരച്ച് എറിഞ്ഞുതകർക്കേണ്ട ഭാഗം രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. കോതമംഗലം രൂപതയുടെ കീഴിലുള്ള രണ്ടാമത്തെ പള്ളിയാണ് ഒരാഴ്ച്ചക്കിടയിൽ ആക്രമണത്തിരയാവുന്നത്. ടാർ മിക്സിംഗ് പ്ലാൻ്റിൽ നിന്നുള്ള വിഷപ്പുക മൂലം മാസങ്ങളായി അടച്ചിട്ടിരുന്ന പള്ളിയില്‍ അടുത്ത നാളിലാണ് വിശുദ്ധ കുര്‍ബാന പുനഃരാരംഭിച്ചത്. ഒരാഴ്ച്ച മുന്‍പ് പുലിയൻപാറ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ രൂപക്കൂട് തകർത്ത് മാതാവിൻ്റെ രൂപം പൈനാപ്പിൾ തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞ സംഭവം നടന്നെങ്കിലും ഇതിലെ പ്രതികളെ കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കോതമംഗലം എം എൽ എ ആൻ്റണി ജോൺ അടക്കമുള്ള ജനപ്രതിനിധികൾ സംഭവസ്ഥലം സന്ദർശിച്ചു. രൂപതയുടെ കീഴിലുള്ള പള്ളികൾ നിരന്തരം ആക്രമിക്കപ്പെടുന്നതിൽ വിശ്വാസികൾ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
Image: /content_image/India/India-2021-10-15-18:27:44.jpg
Keywords: കോതമം
Content: 17500
Category: 1
Sub Category:
Heading: ജപമാല മാസത്തില്‍ പാക്ക് ക്രൈസ്തവര്‍ക്കു ലഭിച്ച സമ്മാനമായി സര്‍ഗോദ മരിയന്‍ ഗ്രോട്ടോ
Content: സര്‍ഗോദ: ജപമാല മാസത്തില്‍ പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ക്ക് ഏറെ ആഹ്ലാദം പകര്‍ന്ന് പഞ്ചാബ് പ്രവിശ്യയിലെ സര്‍ഗോദയില്‍ പരിശുദ്ധ കന്യകാമാതാവിന്റെ പുതിയ ഗ്രോട്ടോ ആശീര്‍വദിച്ചു. രാജ്യത്തെ അപ്പസ്തോലിക പ്രതിനിധിയായ ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റോഫെ സാഖിയ എല്‍-കാസ്സിസാണ് മരിയന്‍ ഗ്രോട്ടോയുടെ ആശീര്‍വാദ കര്‍മ്മം നടത്തിയത്. 2020 ഓഗസ്റ്റ് മാസത്തില്‍ മുതിര്‍ന്ന വൈദികനായ ഫാ. ലിയോണാര്‍ഡ് സ്റ്റേജറാണ് ഗ്രോട്ടോയുടെ ശിലാസ്ഥാപനം കര്‍മ്മം നിര്‍വഹിച്ചത്. ഗ്രോട്ടോയുടെ നിര്‍മ്മാണ പദ്ധതിക്ക് നേതൃത്വം നല്കിയതും ഇദ്ദേഹം തന്നെയായിരിന്നു. വിശ്വാസികളുടെ സംഭാവനകളും, അനേകരുടെ കഠിനാദ്ധ്വാനവുമാണ് പരിശുദ്ധ കന്യകാമാതാവിന്റെ ഈ ഗ്രോട്ടോ ഒരു യാഥാര്‍ത്ഥ്യമാക്കുവാന്‍ സഹായിച്ചതെന്നു പ്രാദേശിക വൈദികനായ ഫാ. ഡേവിഡ് അനുസ്മരിച്ചു. എല്ലാത്തിനുമുപരിയായി, ഗ്രോട്ടോ കന്യകാമാതാവിനോടുള്ള സമര്‍പ്പണത്തിന്റേയും, ബഹുമാനത്തിന്റേയും അടയാളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രോട്ടോയുടെ വെഞ്ചരിപ്പ് കര്‍മ്മത്തില്‍ പങ്കെടുക്കുന്നതിനായി നിരവധി വിശ്വാസികള്‍ ഒരുമിച്ചു ചേര്‍ന്നിരിന്നു. രാഷ്ട്രത്തിന്റെ സമാധാനത്തിനും, സമൃദ്ധിക്കും, കത്തോലിക്കാ മിഷണറിമാരുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും വെഞ്ചരിപ്പ് കര്‍മ്മത്തോടനുബന്ധിച്ച് ഉണ്ടായിരുന്നു. വളരെ ഭക്തിയോടെയാണ് പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍ ജപമാല മാസം ആചരിക്കുന്നത്. തങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന പല അത്ഭുതങ്ങളുടേയും മധ്യസ്ഥ സഹായി പരിശുദ്ധ കന്യകാമാതാവാണെന്ന് വിശ്വസിക്കുന്ന നിരവധി ക്രിസ്ത്യാനികളാണ് പാക്കിസ്ഥാനില്‍ ഉള്ളത്.
Image: /content_image/News/News-2021-10-15-21:58:42.jpg
Keywords: ജപമാല
Content: 17501
Category: 1
Sub Category:
Heading: ഒടുവില്‍ സ്ഥിരീകരണം: ജോ ബൈഡന്‍ - ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച 29ന്
Content: വാഷിംഗ്ടണ്‍ ഡി‌സി: ആഗോള ഉച്ചകോടിക്കായി യൂറോപ്പിലെത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഒടുവില്‍ സ്ഥിരീകരണം. 29 നാണ് കൂടിക്കാഴ്ചയെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു. കോവിഡ്19, കാലാവസ്ഥാ വ്യതിയാനം, അശരണര്‍ക്കുള്ള പരിചരണം തുടങ്ങിയ വിഷയങ്ങളില്‍ ഇരുവരും ആശയവിനിമയം നടത്തുമെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ പാസ്‌കി പ്രസ്താവനയില്‍ പറഞ്ഞു. മാര്‍പ്പാപ്പയുമായുള്ളകൂടിക്കാഴ്ചയില്‍ യുഎസ് പ്രഥമവനിത ജില്‍ ബൈഡനും ഉണ്ടാകും. ഇറ്റലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയിലും ജോ ബൈഡന്‍ പങ്കെടുക്കുന്നുണ്ട്. ജൂണ്‍ 15നു നടന്ന യുറോപ്യന്‍ യൂണിയന്‍ സമ്മേളനത്തിനോട് അനുബന്ധിച്ച് ബൈഡന്‍ പാപ്പയെ സന്ദര്‍ശിക്കുമെന്ന് ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അന്ന് സന്ദര്‍ശനം നടന്നിരിന്നില്ല. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു ശേഷം ജോ ബൈഡന്‍ വിജയിച്ചതിന് പിന്നാലെ പാപ്പയും ബൈഡനും തമ്മില്‍ ടെലിഫോണില്‍ സംസാരിച്ചിരിന്നു. ജോണ്‍ എഫ്. കെന്നഡിക്കു ശേഷം അമേരിക്കന്‍ പ്രസിഡന്റാകുന്ന കത്തോലിക്കനാണ് ബൈഡന്‍. ഗര്‍ഭഛിദ്ര അനുകൂല നിലപാടിന്റെ പേരില്‍ അമേരിക്കന്‍ മെത്രാന്മാരില്‍ നിന്നു കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുന്ന പ്രസിഡന്‍റാണ് ജോ ബൈഡന്‍.
Image: /content_image/News/News-2021-10-16-08:50:51.jpg
Keywords: ബൈഡ
Content: 17502
Category: 18
Sub Category:
Heading: ഫാ. ബ്രൂണോ കണിയാരകത്തിന്റെയും, സിസ്റ്റര്‍ മേരി കൊളേത്തയുടെയും നാമകരണ നടപടികള്‍ക്ക് വത്തിക്കാന്റെ അനുമതി
Content: പാലാ: പാലാ രൂപതാംഗങ്ങളായ ഫാ. ബ്രൂണോ കണിയാരകത്ത്, സിസ്റ്റര്‍ മേരി കൊളേത്ത എന്നിവരുടെ നാമകരണ നടപടികള്‍ക്ക് വത്തിക്കാന്റെ അനുമതി. രാമപുരം ഇടവകാംഗവും സിഎംഐ സഭംഗവുമായ കണിയാരകത്ത് ഫാ. ബ്രൂണോയുടെയും ചേര്‍പ്പുങ്കല്‍ ഇടവകാംഗവും എഫ്‌സിസി സഭാംഗവുമായ സിസ്റ്റര്‍ മേരി കൊളേത്തയുടെയും നാമകരണ നടപടികള്‍ക്ക് പാലാ രൂപതയില്‍ ഇന്നലെ തുടക്കം കുറിച്ചു. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വത്തിക്കാനില്‍നിന്ന് അനുമതി ലഭിച്ച വിവരം ഔദ്യോഗികമായി അറിയിച്ചു. ആത്മാവച്ചന്‍ എന്നറിയപ്പെടുന്ന ഫാ. ബ്രൂണോയുടെ കബറിടം കുര്യനാട് സിഎംഐ ആശ്രമദേവാലത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1894 നവംബര്‍ 20നാണ് ജനനം. വാഴ്ത്തപ്പെട്ട കുഞ്ഞച്ചനോടൊപ്പം പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 15 ആശ്രമങ്ങളില്‍ സേവനം ചെയ്തു. 25 വര്‍ഷം കുര്യനാട് ആശ്രമത്തിലായിരുന്നു ശുശ്രൂഷ. നിര്‍ധനരോട് കാരുണ്യം കാണിച്ചുള്ള ജീവിതശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. 1991 ഡിസംബര്‍ 15ന് ദിവംഗതനായി. കുര്യനാട് ആശ്രമത്തില്‍ കബറടക്കി. സിസ്റ്റര്‍ മേരി കൊളേത്ത 1904 മാര്‍ച്ച് മൂന്നിന് ജനിച്ചു. കൊളേത്താമ്മ എന്ന പേരിലാണ് അറിയപ്പെട്ടത്. സഹനവും ഏകാന്തവാസവുമെല്ലാം സ്‌നേഹമാക്കി മാറ്റിയ സന്യാസജീവിതമായിരുന്നു നയിച്ചിരുന്നത്. വാകമല സെന്റ് ജോസഫ് സ്‌കൂള്‍, ആനിക്കാട് ഹോളി ഫാമിലി സ്‌കൂള്‍, മണിയംകുന്ന് സെന്റ് ജോസഫ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപികയായിരുന്നു. അധ്യാപികവൃത്തിക്കുശേഷം 1932 ഒക്ടോബര്‍ നാലിന് ക്ലാരസഭയില്‍ അംഗമായി. 1984 ഡിസംബര്‍ എട്ടിന് അന്തരിച്ചു. മണിയംകുന്ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു. നാമകരണ നടപടികളുടെ ഫാ. ബ്രൂണോയെക്കുറിച്ചുള്ള പ്രാരംഭ പഠനത്തിനായി മോണ്‍. ജോസഫ് മലേപ്പറന്പില്‍, റവ. ഡോ. തോമസ് ഐക്കര സിഎംഐ, ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം എന്നിവരെയും, സിസ്റ്റര്‍ കൊളേത്താമ്മയെക്കുറിച്ചുള്ള പഠനത്തിനായി റവ. ഡോ. ഡൊമിനിക് വെച്ചൂര്‍, റവ. ഡോ. ജോസ് മുത്തനാട്ട്, സിസ്റ്റര്‍ ലിയോബ എഫ്‌സിസി എന്നിവരെയുമാണു കമ്മീഷനായി ചുമതലപ്പെടുത്തിയിരുന്നത്. ഫാ. ബ്രൂണോയുടെ നാമകരണ നടപടികള്‍ക്കുള്ള അനുമതിപത്രം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍നിന്ന് സിഎംഐ കോട്ടയം പ്രോവിന്‍ഷ്യാല്‍ ഫാ. ജോര്‍ജ് ഇടയാടിയിലും സിസ്റ്റര്‍ കൊളേത്തയുടെ നാമകരണ നടപടികള്‍ക്കുള്ള അനുമതി പത്രം എഫ്‌സിസി ഭരണങ്ങാനം പ്രൊവിന്‍ഷ്യാല്‍ സിസ്റ്റര്‍ ആനി കല്ലറങ്ങാട്ടും ഏറ്റുവാങ്ങി. മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍, മോണ്‍. ജോസഫ് മലേപ്പറന്പില്‍, ഫാ. ജോര്‍ജ് ഇടയാടിയില്‍, ഫാ. തോമസ് ഐക്കര സിഎംഐ, ഫാ. ടോം തോമസ് മാത്തശേരില്‍ സിഎംഐ, റവ. ഡോ. ജോസഫ് കടുപ്പില്‍, റവ. ഡോ. ഡൊമിനിക് വെച്ചൂര്‍, ഫാ. ബെര്‍ക്ക്മാന്‍സ് കുന്നുംപുറം, രൂപത ചാന്‍സലര്‍ റവ. ഡോ. ജോസ് കക്കല്ലില്‍, ഫാ. സിറിയക് കൊച്ചുകൈപ്പട്ടിയില്‍, സിസ്റ്റര്‍ ആനി കല്ലറങ്ങാട്ട്, സിസ്റ്റര്‍ ആന്‍സീനിയ, സിസ്റ്റര്‍ ആന്‍സീലിയ എന്നിവര്‍ പങ്കെടുത്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CSGFFjX8tJf23ZvqfaQXoA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-10-16-09:15:38.jpg
Keywords: ബ്രൂണോ