Contents

Displaying 17081-17090 of 25113 results.
Content: 17453
Category: 11
Sub Category:
Heading: ജപമാല റാലിയോടൊപ്പം കാര്‍ളോ അക്യുട്ടിസിനെ കുറിച്ച് ധ്യാനിച്ച് ന്യൂയോര്‍ക്കിലെ വിദ്യാര്‍ത്ഥികള്‍
Content: ബേസൈഡ്: ന്യൂയോര്‍ക്കിലെ ബേസൈഡ് സിറ്റിയിലെ സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് അക്കാദമിയിലെ 5 മുതല്‍ 8 വരെ ഗ്രേഡുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ സൈബര്‍ അപ്പസ്തോലനായ കാര്‍ളോ അക്യുട്ടിസിനോടുള്ള ആദരണാര്‍ത്ഥം തിരുശേഷിപ്പുമായി റാലി നടത്തി. ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ 7ന് ബേസൈഡിലെ ക്വീന്‍സിലെ സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ സംഘടിപ്പിച്ച റാലിക്ക് ബ്രൂക്ലിന്‍ മെത്രാന്‍ നിക്കോളാസ് ഡിമാര്‍സിയോ നേതൃത്വം നല്‍കി. രൂപതക്ക് ലഭിച്ച കാര്‍ളോയുടെ തിരുശേഷിപ്പിന്റെ ആശീര്‍വാദ കര്‍മ്മത്തോടനുബന്ധിച്ചായിരുന്നു റാലി. ജപമാല ചൊല്ലിക്കൊണ്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ റാലിയില്‍ പങ്കെടുത്തത്. വാഴ്ത്തപ്പെട്ട കാര്‍ളോയേ കുറിച്ചുള്ള ഒരു ഹൃസ്വ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരായി വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങി. വാഴ്ത്തപ്പെട്ട കാര്‍ളോയേ കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്കും മെത്രാന്‍ മറുപടി നല്‍കി. എല്ലാവരും ജനിക്കുന്നത് യഥാര്‍ത്ഥ മനുഷ്യരായാണെങ്കിലും, ഫോട്ടോകോപ്പികളെപ്പോലെയാണ് പലരും മരിക്കുന്നതെന്ന കാര്‍ളോയുടെ വാക്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു കൊണ്ട് നിങ്ങള്‍ യഥാര്‍ത്ഥമാണെന്നും, വിശുദ്ധിയും ദയയും വഴി ഫോട്ടോകോപ്പികളാകുന്നത് തടയുവാന്‍ കഴിയുമെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. തന്നേപ്പോലേയും, തന്റെ സഹപാഠികളേപ്പോലേയുമുള്ള ഒരാളാണ് വാഴ്ത്തപ്പെട്ട കാര്‍ളോ എന്നാണ് തനിക്ക് തോന്നിയതെന്നും, ദൈവത്തില്‍ വിശ്വസിക്കുവാന്‍ കാര്‍ളോ തങ്ങളെ പഠിപ്പിക്കുകയാണെന്നും എട്ടാം ഗ്രേഡില്‍ പഠിക്കുന്ന ക്ലോഡിയ ഗില്‍ബര്‍ട്ട് എന്ന വിദ്യാര്‍ത്ഥി പറഞ്ഞു. ഇറ്റാലിയന്‍ കൗമാര ബാലനായ കാര്‍ളോ 2016-ല്‍ തന്റെ 15-മത്തെ വയസ്സില്‍ ലുക്കീമിയ ബാധിച്ചാണ്‌ മരണപ്പെട്ടത്. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ തൽപരനായിരുന്നു കാര്‍ളോ. കാര്‍ളോ ഒരുക്കിയ ദിവ്യകാരുണ്യ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം അഞ്ചു ഭൂഖണ്ഡങ്ങളിലാണ് നടന്നിരിക്കുന്നത്. വാഴ്ത്തപ്പെട്ട കാര്‍ളോയെ ഇന്റര്‍നെറ്റിന്റെ മധ്യസ്ഥ വിശുദ്ധനാകണമെന്ന കത്തോലിക്കര്‍ക്കിടയിലെ ആശയത്തെ താനും പിന്തുണക്കുന്നുവെന്ന് ബ്രൂക്ലിന്‍ മെത്രാന്‍ നിക്കോളാസ് ഡിമാര്‍സിയോ ചടങ്ങുകള്‍ക്കിടെ പറഞ്ഞിരിന്നു.
Image: /content_image/News/News-2021-10-09-21:50:38.jpg
Keywords: ജപമാല, കാര്‍ളോ
Content: 17454
Category: 1
Sub Category:
Heading: ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ കൊളംബിയന്‍ കന്യാസ്ത്രീയ്ക്കു 4 വര്‍ഷത്തിന് ശേഷം മോചനം
Content: ബമാകോ: നാല് വർഷം മുന്‍പ് ആഫ്രിക്കന്‍ രാജ്യമായ മാലിയിൽ നിന്നു ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ കൊളംബിയൻ സ്വദേശിനിയായ കത്തോലിക്ക കന്യാസ്ത്രീ സിസ്റ്റര്‍ ഗ്ലോറിയ സിസിലിയ നാർവീസിനു ഒടുവില്‍ മോചനം. മാലിയുടെ തലസ്ഥാനമായ ബമാകോയിൽ നിന്ന് 400 കിലോമീറ്റർ കിഴക്കായി കൊട്ടിയാലയിൽ മിഷ്ണറിയായി ശുശ്രൂഷ ചെയ്യുന്നതിനിടെ 2017 ലാണ് സിസ്റ്റര്‍ ഗ്ലോറിയ ബന്ദിയാക്കപ്പെട്ടത്. സിസ്റ്റര്‍ മോചിപ്പിക്കപ്പെട്ട വിവരം മാലി പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പുറംലോകം അറിഞ്ഞത്. സിസ്റ്ററുടെ മോചനത്തിനായി മോചനദ്രവ്യം നൽകിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ബമാക്കോ ആർച്ച് ബിഷപ്പ് ജീൻ സെർബോ, സന്യാസിനിയുടെ മോചനം സ്ഥിരീകരിച്ചിട്ടുണ്ട്. സിസ്റ്ററുടെ മോചനത്തിനായി തങ്ങൾ ഒരുപാട് പ്രാർത്ഥിച്ചിരിന്നുവെന്നും മോചനം സാധ്യമാക്കിയ മാലി അധികാരികൾക്കും മറ്റ് എല്ലാവര്ക്കും നന്ദി അര്‍പ്പിക്കുന്നുവെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. സിസ്റ്റര്‍ ഗ്ലോറിയയുടെ മോചനത്തില്‍ സഹോദരൻ എഡ്ഗാർ നർവീസ് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ എഎഫ്‌പിയോട് അതീവ ആഹ്ലാദം പ്രകടിപ്പിച്ചു. ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നുവെന്നും തനിക്ക് ചിത്രങ്ങൾ അയച്ചു തന്നുവെന്നും സഹോദരി ആരോഗ്യവതിയാണെന്നും അദ്ദേഹം പറഞ്ഞു. </p> <blockquote class="twitter-tweet"><p lang="fr" dir="ltr">Libération ce jour 09 Octobre de la sœur religieuse Colombienne Gloria NARVAEZ. Elle avait été enlevée le 7 février 2017 à Karangasso, dans le cercle de Koutiala à la frontière entre le Mali et le Burkina Faso. <br>La Présidence du Mali salue le courage et la bravoure de la sœur. <a href="https://t.co/xIDiIhzjMR">pic.twitter.com/xIDiIhzjMR</a></p>&mdash; Presidence Mali (@PresidenceMali) <a href="https://twitter.com/PresidenceMali/status/1446912821816610824?ref_src=twsrc%5Etfw">October 9, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> 2017 ഫെബ്രുവരി ഏഴാം തീയതിയാണ് അൽക്വയ്ദയുമായി ബന്ധമുള്ള ഇസ്ളാമിക തീവ്രവാദി സംഘടന ഫ്രാൻസിസ്ക്കൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സഭാംഗമായ സിസ്റ്റർ ഗ്ലോറിയയെ സാഹെലിൽ നിന്നും തട്ടിക്കൊണ്ടു പോയത്. പിറ്റേവര്‍ഷം തന്നെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് ഫ്രാന്‍സിസ് പാപ്പയോട് സഹായം അഭ്യര്‍ത്ഥിച്ചുള്ള സിസ്റ്ററുടെ വീഡിയോ പുറത്തുവന്നിരിന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബർ എട്ടിന് തീവ്രവാദികൾ ബന്ധികളാക്കിയിരിന്ന ഇറ്റാലിയൻ മിഷ്ണറി വൈദികനായ ഫാ. പിയർലൂയിജി മക്കാലി, സോഫി പെട്രോനിന്‍ എന്നിവരുൾപ്പെടെയുള്ള നാലംഗ സംഘത്തെ വിട്ടയച്ചതോടെ സിസ്റ്റര്‍ ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമായിരിന്നു. സിസ്റ്റർ ഗ്ലോറിയ സെസിലിയയുടെ ഒപ്പമായിരിന്നു താന്‍ കഴിഞ്ഞിരിന്നതെന്നും സിസ്റ്ററുടെ ജീവിതാവസ്ഥ പരിതാപകരമാണെന്നും മോചനത്തിനായി ഇടപെടണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് സോഫി പെട്രോനിന്‍ അന്ന്‍ ആവശ്യപ്പെട്ടിരിന്നു. ഇതിനിടെ 57 വയസ്സുള്ള സിസ്റ്റർ ഗ്ലോറിയ സഹോദരനായ എഡ്ഗർ നർവേസിന് ഇക്കഴിഞ്ഞ ഫെബ്രുവരി മാസം അയച്ച കത്ത് പുറത്തുവന്നു. സന്നദ്ധ സംഘടനയായ റെഡ്ക്രോസ് വഴി സിസ്റ്റർ സഹോദരന് അയച്ച കത്തില്‍ താന്‍ ഇപ്പോള്‍ പുതിയ സംഘടനയുടെ കീഴില്‍ ബന്ദിയാണെന്നും ഇപ്പോൾ തടങ്കലിൽ വച്ചിരിക്കുന്നത് 'ദി ഗ്രൂപ്പ് ഫോർ ദി സപ്പോർട്ട് ഓഫ് ഇസ്ലാം ആൻഡ് മുസ്ലീംസ്' എന്ന സംഘടനയാണെന്നും പരാമര്‍ശമുണ്ടായിരിന്നു. അടുത്ത നാളില്‍ തട്ടിക്കൊണ്ടുപോകപ്പെട്ടതിന്റെ നാലാം വാര്‍ഷികത്തില്‍ കൊളംബിയന്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സിന്റെ മിഷ്ണറി ആനിമേഷന്‍ വിഭാഗത്തിന്റെ പ്രസിഡന്റായ ബിഷപ്പ് ഫ്രാന്‍സിസ്കോ മുനേറ സിസ്റ്റര്‍ ഗ്ലോറിയയുടെ മോചനത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനാഹ്വാനം നടത്തിയിരിന്നു. അന്താരാഷ്ട്ര തലത്തില്‍ സിസ്റ്ററുടെ മോചനത്തിനായി പ്രാര്‍ത്ഥനയും നയതന്ത്ര ശ്രമങ്ങളും തുടരുന്നതിനിടെയാണ് മോചനത്തിന്റെ സദ്വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBkCuRTQs15LJaEtw5QzNX}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-10-08:18:03.jpg
Keywords: മാലി, കൊളംബി
Content: 17455
Category: 18
Sub Category:
Heading: വിശുദ്ധ ചാവറയച്ചന്‍ നല്‍കിയ സംഭാവനകള്‍ മഹത്തരം: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍
Content: ന്യൂഡല്‍ഹി: ഇന്ത്യയിലെ സാമൂഹ്യ പുരോഗതി, സാംസ്‌കാരിക ഉന്നമനം, മതസൗഹാര്‍ദം, സമാധാനം തുടങ്ങിയവയ്ക്കു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ നല്‍കിയ സംഭാവനകള്‍ മഹത്തരമാണെന്നു കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി, നൈപുണ്യവികസന, സംരം ഭകത്വ മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഡല്‍ഹിയിലെ ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹരിനഗറിലെ ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എംപി മുഖ്യാതിഥിയായിരുന്നു. സിഎംഐ പ്രിയോര്‍ ജനറല്‍ റവ. ഡോ. തോമസ് ചാത്തംപറന്പില്‍ അധ്യക്ഷത വഹിച്ചു. യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനം സിഎംഐ വികാര്‍ ജനറല്‍ ഫാ. ജോസി താമരശേരിയും ലോഗോ പ്രകാശനം ചാവറ കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാനും സിഎംഐ വിദ്യാഭ്യാസ മാധ്യമ ജനറല്‍ കൗണ്സിളലറുമായ ഫാ. മാര്‍ട്ടിന്‍ മല്ലത്തും നിര്‍വഹിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സുപ്രീംകോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫ്, എംപിമാരായ ഹൈബി ഈഡന്‍, എ. വിജയകുമാര്‍, സി.വി. ആനന്ദബോസ്, റെയില്‍വേ ബോര്‍ഡ് ഡയറക്ടര്‍ സുബു റഹ്മാന്‍, ദീപിക അസോസിയേറ്റ് എഡിറ്റര്‍ ജോര്‍ജ് കള്ളിവയലില്‍, കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. പോള്‍ മൂഞ്ഞേലി, റവ. ഡോ. എം.ഡി തോമസ്, സിബിസിഐ സാംസ്‌കാരിക കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. മരിയ ചാള്‍സ്, റവ. ഡോ. ജോസി താമരശേരി, റവ. ഡോ. മാര്‍ട്ടിന്‍ മല്ലത്ത്, ഫാ. ബിജു വടക്കേല്‍, കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി, റബി ഇസക്കിയേല്‍ ഐസക് മലേകര്‍, ഡോ. എ.കെ. മെര്‍ച്ചന്റ്, ഷെറെയര്‍ ഡി. വക്കീല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡല്‍ഹിയിലെ ചാവറ കള്‍ച്ചറല്‍ സെന്റര്‍ സ്ഥാപക ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ സ്വാഗതവും ഫാ. ആന്റോ കാഞ്ഞിരത്തിങ്കല്‍ നന്ദിയും പറഞ്ഞു.
Image: /content_image/India/India-2021-10-10-09:09:54.jpg
Keywords: ചാവറ
Content: 17456
Category: 18
Sub Category:
Heading: ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടില്‍ ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ വ്യക്തി: മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: ചങ്ങനാശേരി: ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ പാവന സ്മരണ വിശ്വാസികള്‍ക്ക് ആത്മീയ ഊര്‍ജം പകരുന്നതാണെന്നും അദ്ദേഹത്തിന്റെ അജപാലനശൈലി ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍പള്ളിയില്‍ ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ 52ാം ചരമവാര്‍ഷികാചരണ സമാപനത്തോടനുബന്ധിച്ച് സന്ദേശം നല്കുകയായിരുന്നു കര്‍ദ്ദിനാള്‍. കര്‍ദ്ദിനാളിന്റെ സന്ദേശം കത്തീഡ്രല്‍ വികാരി ഫാ.ഡോ. ജോസ് കൊച്ചുപറന്പില്‍ വിശുദ്ധ കുര്‍ബാന മധ്യേ വായിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധകുര്‍ബാനയ്ക്കും സമാപന അനുസ്മരണ കര്‍മങ്ങള്‍ക്കും മുഖ്യകാര്‍മികത്വം വഹിച്ചു. മാര്‍ കാവുകാട്ടിന്റെ കബറിടത്തിങ്കല്‍ രാവിലെ മുതല്‍ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാനയും അനുസ്മരണശുശ്രൂഷകളും ഉണ്ടായിരുന്നു. വികാരി റവ.ഡോ. ജോസ് കൊച്ചുപറന്പില്‍, വൈസ് പോസ്റ്റുലേറ്റര്‍ ഫാ. മാത്യുമറ്റം, ഫാ. ആന്റണി പോരൂക്കര, ഫാ. ജോസ് പി. കൊട്ടാരം, ഫാ. കുര്യന്‍ പുത്തന്‍പുര, ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍, ഫാ. അലന്‍ വെട്ടുകുഴിയില്‍, ഫാ. തോമസ് മാളിയേക്കല്‍, ഫാ. ജോസഫ് ഇളംതുരുത്തിയില്‍ എന്നിവര്‍ വിവിധ സമയങ്ങളില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു.
Image: /content_image/India/India-2021-10-10-09:25:03.jpg
Keywords: മാത്യു
Content: 17457
Category: 1
Sub Category:
Heading: ഭ്രൂണഹത്യ പൈശാചികമായ പ്രവര്‍ത്തി: തെളിവുമായി സാന്‍ ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത
Content: വാഷിംഗ്‌ടണ്‍ ഡി.സി: ഗര്‍ഭഛിദ്ര വ്യവസായത്തിന് സാത്താനിക് ടെംപിളിന്റെ പൈശാചികമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് സാന്‍ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത സാല്‍വട്ടോര്‍ കോര്‍ഡിലിയോണ്‍. ഇ.ഡബ്യു.ടി.എന്‍’ന്റെ പ്രോലൈഫ് ആഴ്ചപതിപ്പിന് ഒക്ടോബര്‍ 7ന് നല്‍കിയ അഭിമുഖത്തിലാണ് മെത്രാപ്പോലീത്ത ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഗര്‍ഭഛിദ്രം സാത്താനിക അനുഷ്ഠാനമാണെന്ന് പറഞ്ഞ മെത്രാപ്പോലീത്ത ഹൃദയമിടിപ്പ് തിരിച്ചറിഞ്ഞതിന് ശേഷമുള്ള അബോര്‍ഷനുകള്‍ നിരോധിച്ച ടെക്സാസിലെ പുതിയ അബോര്‍ഷന്‍ നിയമത്തെ സാത്താനിക് ടെംപിള്‍ വിമര്‍ശിച്ചത് താന്‍ പറഞ്ഞതിന്റെ തെളിവായി ചൂണ്ടിക്കാട്ടി. തങ്ങളുടെ മതസ്വാതന്ത്ര്യത്തെ പുതിയ നിയമം ലംഘിക്കുകയാണെന്നും, അബോര്‍ഷന്‍ ഒരു സാത്താനിക ആചാരമാണെന്നും, തങ്ങളുടെ ആചാരം അനുഷ്ടിക്കുവാന്‍ തങ്ങളെ അനുവദിക്കണമെന്നും പറഞ്ഞുകൊണ്ടാണ് സാത്താനിക് ടെംപിള്‍ ടെക്സാസിലെ പുതിയ അബോര്‍ഷന്‍ നിയമത്തെ എതിര്‍ക്കുന്നതെന്ന്‍ മെത്രാപ്പോലീത്ത പറഞ്ഞു. സാത്താന്റെ അസ്തിത്വത്തിലോ അമാനുഷികതയിലോ വിശ്വസിക്കുന്നില്ലെന്നു സംഘം അവകാശപ്പെടുമ്പോഴും ക്രിസ്തീയയ്ക്കു ഘടക വിരുദ്ധമായ പ്രവര്‍ത്തികളിലാണ് അവര്‍ ഏര്‍പ്പെടുന്നതെന്നും ഇത് പൈശാചികതയുടെ തെളിവാണെന്നും ആര്‍ച്ച് ബിഷപ്പ് പറയുന്നു. കാര്യങ്ങള്‍ വിശകലനം ചെയ്തു നോക്കുകയാണെങ്കില്‍ രാജ്യത്തെ നാല് ഗര്‍ഭധാരണങ്ങളില്‍ ഒന്നു വീതം അബോര്‍ഷനിലാണ് കലാശിക്കുന്നതെന്നും മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു. ഗര്‍ഭഛിദ്രം ആരോഗ്യപരിപാലനമാണെന്ന തരത്തിലുള്ള പുകമറ സൃഷ്ടിക്കുന്നവരുടെ പൊള്ളത്തരത്തേയും മെത്രാപ്പോലീത്ത ചോദ്യം ചെയ്യുന്നുണ്ട്. ജീവന്റെ സംസ്കാരത്തിലേക്ക് നമ്മുടെ രാഷ്ട്രത്തേ മടക്കിക്കൊണ്ടുവരുവാന്‍ ദൈവാനുഗ്രഹത്തിന് മാത്രമേ കഴിയുകയുള്ളൂ. പ്രാര്‍ത്ഥിക്കുവാനും, ഉപവസിക്കുവാനും ആഹ്വാനം ചെയ്തുകൊണ്ടാണ് മെത്രാപ്പോലീത്ത തന്റെ അഭിമുഖം അവസാനിപ്പിച്ചത്. ഗര്‍ഭഛിദ്രത്തെ പിന്താങ്ങുന്ന യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ മാനസാന്തരത്തിനു വേണ്ടി ‘റോസ് ആന്‍ഡ്‌ എ റോസറി ഫോര്‍ നാന്‍സി പെലോസി’ എന്ന ഒരു പ്രചാരണ പരിപാടിക്കും മെത്രാപ്പോലീത്ത ആരംഭം കുറിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBkCuRTQs15LJaEtw5QzNX}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-10-13:32:21.jpg
Keywords: ഭ്രൂണഹത്യ, സാത്താ
Content: 17458
Category: 1
Sub Category:
Heading: വിശുദ്ധ സൈമണ്‍ സ്‌റ്റോക്കിന്റെ കര്‍മഭൂമിയിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ തീര്‍ത്ഥാടനം
Content: എയ്ല്‍സ്‌ഫോര്‍ഡ്: കര്‍മലമാതാവിന്റെ പ്രത്യക്ഷീകരണത്താല്‍ പ്രസിദ്ധവും വിശുദ്ധ സൈമണ്‍ സ്‌റ്റോക്കിന്റെ കര്‍മഭൂമിയുമായിരുന്ന ബ്രിട്ടനിലെ എയ്ല്‍സ്‌ഫോര്‍ഡിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടന്ന നാലാമത് തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കിയ മരിയന്‍ തീര്‍ഥാടനത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നു വൈദികരും സമര്‍പ്പിതരുമടക്കം അനേകം വിശ്വാസികള്‍ പങ്കെടുത്തു. മാതാവിന്റെ ഗ്രോട്ടോയ്ക്കു മുന്നില്‍ പരിശുദ്ധ ജപമാലയോടുകൂടിയാണു തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്കു തുടക്കമായത്. തുടര്‍ന്നു മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ച ദിവ്യബലിയില്‍ മോണ്‍. ജോര്‍ജ് ചേലക്കല്‍, മോണ്‍. ജിനോ അരീക്കാട്ട് എന്നിവരും രൂപതയിലെ മറ്റു വൈദികരും സഹകാര്‍മികരായി. വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ വിശ്വാസത്തെ മുറുകെപ്പിടിക്കാനും പ്രതിസന്ധികളില്‍ കര്‍മലമാതാവിന്റെ സംരക്ഷണം തേടാനും മാര്‍ സ്രാന്പിക്കല്‍ ആഹ്വാനം ചെയ്തു. പ്രദക്ഷിണത്തിനുശേഷം സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു.
Image: /content_image/News/News-2021-10-11-08:25:53.jpg
Keywords: ബ്രിട്ട
Content: 17459
Category: 18
Sub Category:
Heading: പുലിയന്‍പാറയിലെ മാതാവിന്റെ തിരുസ്വരൂപത്തിന് നേരെയുള്ള അക്രമം: പ്രതിഷേധം ശക്തമാകുന്നു
Content: കോതമംഗലം: പുലിയന്‍പാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ പൂമുഖത്ത് സ്ഥാപിച്ചിരുന്ന മാതാവിന്റെ തിരുസ്വരൂപം ഇളക്കിമാറ്റി സമീപത്തെ പൈനാപ്പിള്‍ തോട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ഇടവകയില്‍ പ്രതിഷേധ സമ്മേളനം നടത്തി. ക്രൈസ്തവ സംസ്‌കാരത്തില്‍ അടിയുറച്ചുള്ള സമാധാനപൂര്‍വമായ പ്രതിഷേധ പ്രതികരണമാണ് അതിക്രമത്തിനെതിരേ ഉദ്ദേശിക്കുന്നതെന്ന് ഇടവക വികാരി ഫാ. പോള്‍ ചൂരത്തൊട്ടി വ്യക്തമാക്കി. നന്മയ്ക്കെതിരെയുള്ള തിന്മകളുടെ ആക്രമണത്തെ പക്വതയോടെ പ്രാര്‍ത്ഥനയില്‍ അടിയുറച്ച് നേരിടുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു. ഇത്തരം അതിക്രമങ്ങള്‍കൊണ്ട് തകരുന്നതല്ല കത്തോലിക്കാ സഭയും വിശ്വാസവും. 15ന് ഇടവകയില്‍ പ്രാര്‍ഥനാദിനമായി ആചരിക്കും. പ്രതിഷേധ സമ്മേളനത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി, കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ വികാരി റവ. ഡോ. തോമസ് ചെറുപറന്പില്‍, കത്തോലിക്കാ കോണ്‍ഗ്രസ് കോതമംഗലം ഫോറോനാ പ്രസിഡന്റ് സണ്ണി കടൂത്താഴെ, പാരിഷ് കൗണ്‍സില്‍ അംഗം ജോര്‍ജുകുട്ടി നെല്ലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഇടവക ട്രസ്റ്റിമാരായ ബെന്നി പഴയിടം, പോളി തെങ്ങുംകുടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. പള്ളിയിലെ മാതാവിന്റെ തിരുസ്വരൂപം സാമൂഹ്യവിരുദ്ധര്‍ ഇളക്കിമാറ്റിയ സംഭവത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപത സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മാതാവിന്റെ തിരുസ്വരൂപം നശിപ്പിക്കുന്നതിനായി ശ്രമിച്ചത് തികച്ചും അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. മതസൗഹാര്‍ദത്തോടെ ജീവിക്കുന്ന പുലിയന്‍പാറ നിവാസികളെ തമ്മിലടിപ്പിക്കുവാനുള്ള ഗൂഢ തന്ത്രങ്ങളാണോ സംഭവത്തിന് പിന്നിലെന്നും സംശയിക്കേണ്ടിയിരിക്കുന്നു. കുറ്റക്കാരായവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കോതമംഗലം രൂപത പ്രസിഡന്റ് ജോസ് പുതിയടം, ട്രഷറര്‍ ജോയ് പോള്‍, സെക്രട്ടറിമാരായ ബേബിച്ചന്‍ നിധീരിക്കല്‍, മോന്‍സി മങ്ങാട്, അലോഷ്യസ് അറക്കല്‍, ജോര്‍ജ് കൊടിയാട്ട്, ജോര്‍ജുകുട്ടി നെല്ലിക്കല്‍, കുഞ്ഞച്ചന്‍ പീച്ചാട്ട്, ബെന്നി പഴയിടം, പോളി തെങ്ങുംകുടി എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ ശക്തമായ അന്വേഷണം കേരള കോണ്‍ഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പള്ളിയുടെ മുന്പില്‍ സ്ഥാപിച്ചിരുന്ന രൂപക്കൂട്ടില്‍നിന്നു പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം ഇളക്കി സംഭവത്തിലെ സാമൂഹ്യ ദ്രോഹികളെ എത്രയുംവേഗം കണ്ടെത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരത്തിലുള്ള നീചപ്രവര്‍ത്തികള്‍ ഇനിയുണ്ടാകാതിരിക്കാന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. ദേവാലയത്തിന്റെ തൊട്ടടുത്തുള്ള ടാർ മിക്സിംഗ് പ്ലാൻ്റിൽ നിന്നുള്ള വിഷപ്പുക മൂലം മാസങ്ങളായി അടച്ചിട്ടിരുന്ന പള്ളിയില്‍ ഏതാനും ദിവസം മുന്‍പാണ് തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചത്. ശനിയാഴ്ച രാവിലെ പള്ളിയിൽ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികളാണ് പള്ളിയുടെ മുൻഭാഗത്ത് തയ്യാറാക്കിയ രൂപക്കൂട്ടിൽ വച്ചിരുന്ന മാതാവിൻ്റെ രൂപം തോട്ടത്തിൽ എറിഞ്ഞുകളയപ്പെട്ട രീതിയില്‍ കണ്ടെത്തിയത്.
Image: /content_image/India/India-2021-10-11-08:57:09.jpg
Keywords: പുലി
Content: 17460
Category: 18
Sub Category:
Heading: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദവി: പതിമൂന്നാം വാര്‍ഷികം നാളെ
Content: ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ പതിമൂന്നാംവാര്‍ഷികം ചൊവ്വാഴ്ച ഭരണങ്ങാനത്ത് കബറിട ദേവാലയത്തില്‍ ആചരിക്കും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സ്വര്‍ഗപ്രാപ്തി 75 വര്‍ഷം പൂര്‍ത്തിയായ വര്‍ഷം കൂടിയാണിത്. 2008 ഒക്ടോബർ പന്ത്രണ്ടിന്‌ ബെനഡിക്ട് പതിനാറാമൻ മാര്‍പാപ്പയാണ് വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. നാളെ രാവിലെ 11 ന് ഭരണങ്ങാനത്ത് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. രാവിലെ 5.30, 6.45, 8.00, വൈകിട്ട് 5.00 എന്നീ സമയങ്ങളിലും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. അഞ്ചിനുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ജപമാല പ്രദക്ഷിണവും ഉണ്ടായിരിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് തിരുക്കര്‍മങ്ങള്‍. https://www.youtube.com/channel/UCNWaOwTWrOtfLcrUIL6qc3g എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി പങ്കെടുക്കാം.
Image: /content_image/India/India-2021-10-11-09:05:18.jpg
Keywords: അല്‍ഫോ
Content: 17461
Category: 14
Sub Category:
Heading: ദൈവവചനം കൊണ്ട് ക്രിസ്തു രൂപം പേപ്പറില്‍ തീര്‍ത്ത് അര്‍ത്തുങ്കല്‍ സ്വദേശി
Content: ആലപ്പുഴ: ബൈബിള്‍ വചനങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ പേപ്പറില്‍ നിഖില്‍ ആന്റണി പേപ്പറിലേക്കെഴുതിയപ്പോള്‍ അതിനു ക്രിസ്തുവിന്റെ രൂപം. ഭക്തിയുടെ ഉള്‍പ്രേരണയാല്‍ കൊറോണ കാലത്ത് ഒരുക്കിയ ഈ ചിത്രം ഇപ്പോള്‍ ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിലും ഇടം നേടിക്കഴിഞ്ഞു. സങ്കീര്‍ത്തനങ്ങളും യോഹന്നാന്റെ ലേഖനങ്ങളുമാണ് പ്രധാനമായും ചേര്‍ത്തിരിക്കുന്നത്. ചേര്‍ത്തല അര്‍ത്തുങ്കല്‍ പനയ്ക്കല്‍ വീട്ടില്‍ ആന്റണിയുടെയും മേരിയുടെയും മകനായ നിഖില്‍ ആന്റണി ചാര്‍ട്ട് പേപ്പറുകള്‍ കൂട്ടിച്ചേര്‍ത്താണ് കാന്‍വാസ് ഒരുക്കിയത്. 110 ചാര്‍ട്ട്‌പേപ്പറുകള്‍ ചേര്‍ത്ത് ഏഴുമീറ്റര്‍ നീളവും അഞ്ചുമീറ്റര്‍ വീതിയുമുള്ള ഒരു വലിയ കാന്‍വാസ് ഉണ്ടാക്കുകയായിരുന്നു. വചനങ്ങള്‍ എഴുതിയ ശേഷം പേപ്പറുകള്‍ യോജിപ്പിച്ചു.ടൈപ്പോഗ്രാഫിക് ഡ്രോയിംഗ് എന്നു വിശേഷിപ്പിക്കുന്ന കലാരീതിയാണിത്. 20 മണിക്കൂറും നാല്പതു മിനിറ്റുമെടുത്താണ് ഇംഗ്ലീഷിലുള്ള എഴുത്ത് പൂര്‍ത്തിയാക്കിയതും. അതിനു ശേഷം പേപ്പറുകള്‍ കൂട്ടിച്ചേര്‍ത്ത് ഒട്ടിച്ചെടുക്കാന്‍ രണ്ടുദിവസം കൂടിയെടുത്തുവെന്നുമാത്രം. കളമശേരിയില്‍ വെല്‍ഡിംഗ് കോഴ്‌സിനു പഠിക്കുന്ന നിഖില്‍ കൊറോണ കാലയളവിലാണ് വരയ്ക്കാന്‍ തുടങ്ങിയതും. ഗൂഗിളില്‍ പരിശോധിക്കുന്നതിനിടെയാണ് ഇങ്ങനെയൊരാശയം മനസിലേക്കു വന്നതും അതിനായി ശ്രമം തുടങ്ങിയതും. മാതാപിതാക്കളുടെയും സഹോദരന്‍ അഖിലിന്റെയും പിന്തുണ കൂടിയായതോടെ ചിത്രം കാന്‍വാസില്‍ പതിഞ്ഞു. രചനയുടെ എല്ലാ ഭാഗവും വീഡിയോയായി പകര്‍ത്തിയത് സഹോദരനായിരുന്നു. റിക്കാര്‍ഡ് ലഭിക്കുന്നതിനായി സംഘടനകളുമായി ബന്ധപ്പെട്ടപ്പോള്‍ അളവും തെളിവുമൊക്കെ സമര്‍പ്പിക്കുന്നതിനായി ആവശ്യപ്പെട്ടു. ചിത്രവും വീഡിയോയും ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രവുമടക്കം നല്കിയപ്പോഴാണ് റിക്കാര്‍ഡിലേക്കുള്ള വഴി തുടര്‍ന്നത്. ചിത്രം സമര്‍പ്പിച്ച് ഒന്നരയാഴ്ച പിന്നിട്ടപ്പോഴാണ് ഏഷ്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിന്റെ മെഡലടക്കം വന്നത്. ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡിന്റെ മെഡലും ഉടന്‍ ലഭിക്കും. ഗിന്നസ് ബുക്ക് ഓഫ് റിക്കാര്‍ഡിലും ഇടം പിടിക്കണമെന്നാണ് ആഗ്രഹം. കാസ് എന്ന സംഘടനയുടെ പ്രവര്‍ത്തകരും പിന്തുണയുമായെത്തിയിരുന്നു. റിക്കാര്‍ഡ് വിവരം അറിഞ്ഞ് ഇവര്‍ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.
Image: /content_image/News/News-2021-10-11-09:26:36.jpg
Keywords: ചിത്ര
Content: 17462
Category: 10
Sub Category:
Heading: സിനഡില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അനുഭവം വിവരിച്ച് കൊറിയൻ ബിഷപ്പ്
Content: റോം: മൂന്നു ഘട്ടങ്ങളായി നടക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ ആദ്യത്തെ ഘട്ടത്തില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അനുഭവം വിവരിച്ച് കൊറിയൻ ബിഷപ്പും വൈദികർക്കു വേണ്ടിയുള്ള കോൺഗ്രിഗേഷൻ തലവനും, ദക്ഷിണ കൊറിയയിൽ നിന്നുള്ള മെത്രാനുമായ ലാസറസ് യു ഹ്യൂങ് സിക്ക്. അവിശ്വാസികളായ മാതാപിതാക്കൾക്കാണ് താന്‍ ജനിച്ചതെന്നും ജീവിതത്തില്‍ ലഭിച്ച ബോധ്യങ്ങളുടെ വെളിച്ചത്തില്‍ പതിനാറാം വയസ്സില്‍ മാമോദിസ സ്വീകരിക്കുകയായിരിന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രഥമ കൊറിയന്‍ രക്തസാക്ഷിയായ വിശുദ്ധ ആൻഡ്രൂ കിം ടൈഗോണിന്റെ പേരിലുള്ള വിദ്യാലയത്തിലാണ് പഠിച്ചതെന്നും, വിശുദ്ധന്റെ ജീവിതം തന്നെ സ്പർശിച്ചുവെന്നും അദ്ദേഹം വിവരിച്ചു. 1966ലെ ക്രിസ്മസ് രാത്രിയിലായിരുന്നു ലാസറസിന്റെ ജ്ഞാനസ്നാന സ്വീകരണം. കുടുംബത്തിലെ ആദ്യത്തെ ക്രൈസ്തവ വിശ്വാസിയായി അദ്ദേഹം മാറുകയായിരുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കി മൂന്ന് വർഷങ്ങൾക്ക് ശേഷം സിയോളിലെ സെമിനാരിയിൽ വൈദിക പഠനത്തിനുവേണ്ടി ചേർന്നു. ആദ്യം ഇത് കുടുംബാംഗങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചില്ല. ഇതിനിടയിൽ സൈന്യത്തിലും സേവനം ചെയ്യേണ്ടിവന്നു. തന്റെ ജീവിതസാക്ഷ്യം നൂറുകണക്കിന് പട്ടാളക്കാരെ സഭയിലേക്ക് ആകർഷിക്കാൻ കാരണമായെന്ന് ലാസറസ് യു ഹ്യൂങ് സിക്ക് പറഞ്ഞു. യേശുക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതും, എല്ലാറ്റിനേക്കാളും ഉപരിയായി കുരിശിൽ മരിച്ചതും തന്റെ വൈദിക ജീവിതത്തിൽ പ്രചോദനം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം സ്മരിച്ചു. കർദ്ദിനാൾ ബെന്യാമിനോ സ്റ്റെല്ല രാജിവെച്ച ഒഴിവിൽ ഓഗസ്റ്റ് 19നാണ് കോൺഗ്രിഗേഷൻ തലവനായി ലാസറസ് യു ഹ്യൂങ് സിക്കിനെ ഫ്രാൻസിസ് മാർപാപ്പ നിയമിക്കുന്നത്. വൈദികൻ വിശ്വാസി സമൂഹത്തിന്റെ പിതാവ് ആയിരിക്കണമെന്നു അദ്ദേഹം തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. സഭ എന്നാൽ ഒരു കുടുംബം ആണെന്ന് ബോധ്യം തനിക്കുണ്ടെന്നും, മനുഷ്യരുടെ കണ്ണുനീർ കേൾക്കുക, അവഗണന നേരിടുന്നവരെ സഹായിക്കുക, വിശ്വാസികളോട് ഒപ്പം നടക്കുക തുടങ്ങിയവയാണ് സിനഡിൽ അധിഷ്ഠിതമായി മുന്നോട്ടുപോകുന്ന സഭയുടെ കർത്തവ്യം എന്നും കൊറിയൻ മെത്രാൻ പറഞ്ഞു. പുതിയ പെന്തക്കുസ്തായ്ക്ക് വേണ്ടിയുള്ള വാതിൽ സിനഡ് പ്രയാണത്തിൽ തുറന്നു കിട്ടുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
Image: /content_image/News/News-2021-10-11-10:15:44.jpg
Keywords: ക്രൈസ്തവ