Contents

Displaying 17051-17060 of 25113 results.
Content: 17423
Category: 15
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ നല്‍കിയ തിരുകുടുംബത്തോടുള്ള പ്രാര്‍ത്ഥന
Content: കാരുണ്യത്തിന്റെ അസാധാരണ ജൂബിലിവേളയിൽ, 2016 മാർച്ച് 19-ന് വിശുദ്ധ യൗസേപ്പിന്റെ തിരുനാളിൽ, ഫ്രാന്‍സിസ് പാപ്പയുടെ പരമാചാര്യത്വത്തിന്റെ നാലാം വർഷം റോമിലെ സെന്റ് പീറ്റേഴ്സിൽവെച്ച് നൽകപ്പെട്ട തിരുകുടുംബത്തോടുള്ള പ്രാര്‍ത്ഥന #{blue->none->b->ഈശോ മറിയം യൗസേപ്പേ, യഥാർത്ഥ സ്നേഹത്തിന്റെ മഹത്വം നിങ്ങളിൽ ഞങ്ങൾ ധ്യാനിക്കുന്നു വിശ്വാസത്തോടെ ഞങ്ങൾ തിരുക്കുടുംബത്തിലേക്കു തിരിയുന്നു. നസ്രത്തിലെ തിരുക്കുടുംബമേ, ഞങ്ങളുടെ കുടുംബങ്ങളും കൂട്ടായ്മയുടെയും പ്രാർത്ഥനയുടെയും ഭവനങ്ങളും സുവിശേഷത്തിന്റെ യഥാർത്ഥ പാഠശാലകളും ചെറിയ ഗാർഹികസഭകളുമാക്കിത്തീർക്കുവാൻ കനിയണമേ. നസ്രത്തിലെ തിരുക്കുടുംബമേ, കുടുംബങ്ങളിൽ ഇനിയൊരിക്കലും അക്രമവും അവഗണനയും വിഭാഗീയതയും അനുഭവപ്പെടാതിരിക്കട്ടെ. ഏതെങ്കിലും രീതിയിൽ മുറിവേൽക്കുകയോ അപകീർത്തിക്കു വിധേയരാവുകയോ ചെയ്ത എല്ലാവരും സൗഖ്യവും ആശ്വാസവും കണ്ടെത്തുവാൻ ഇടയാകട്ടെ! നസ്രത്തിലെ തിരുക്കുടുംബമേ, ഞങ്ങളെ ഒരിക്കൽക്കൂടി ദൈവികപദ്ധതിയിൽ കുടുംബത്തിനുള്ള പവിത്രതയെയും അവിഭാജ്യതയെയും അതിന്റെ സൗന്ദര്യത്തെയും കുറിച്ച് ചിന്തയുള്ളവരാക്കേണമേ. ഈശോ മറിയം യൗസേപ്പേ, കാരുണ്യപൂർവ്വം ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ! ആമ്മേൻ.}# (ഫ്രാന്‍സിസ് പാപ്പയുടെ 'സ്നേഹത്തിന്റെ ആനന്ദം' അപ്പസ്തോലിക പ്രബോധനത്തില്‍ നിന്ന്‍)
Image: /content_image/ChristianPrayer/ChristianPrayer-2021-10-06-07:51:52.jpg
Keywords: പ്രാര്‍ത്ഥന
Content: 17424
Category: 18
Sub Category:
Heading: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളും പൗരോഹിത്യ സ്വീകരണത്തിന്റെ ശതാബ്ദി ആഘോഷവും 16ന്
Content: രാമപുരം: സെന്റ് അഗസ്റ്റിന്‍ ഫൊറോന പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളും പൗരോഹിത്യ സ്വീകരണത്തിന്റെ ശതാബ്ദിയും 16 ന് ആചരിക്കും. തിരുനാളിന് ഒരുക്കമായുള്ള നൊവേന ഏഴിന് ആരംഭിക്കും. കുഞ്ഞച്ചന്‍ സേവനമനുഷ്ഠിച്ച കടനാട്, മാനത്തൂര്‍ പള്ളികളില്‍ നിന്ന് തീര്‍ത്ഥാടനവും ദീപശിഖവും രാവിലെ 8.30 ന് കുഞ്ഞച്ചന്റെ കബറിടത്തിങ്കല്‍ എത്തുന്നതോടുകൂടി തിരുനാളിനു തുടക്കമാകും. വൈകുന്നേരം നാലിന് പാലാ ഗുഡ്‌ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരി, മാര്‍ അപ്രേം സെമിനാരി എന്നീ വൈദിക പരിശീലന കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ തീര്‍ഥാടനവും വിശുദ്ധ കുര്‍ബാനയും. 12 നു വൈകുന്നേരം നാലിനു കൊടിയേറ്റ്. 15 ന് വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന, ജപമാല പ്രദക്ഷിണം. 16 ന് രാത്രി എട്ടിന് കലാസന്ധ്യ. തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ ഒന്‍പതിനും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.
Image: /content_image/India/India-2021-10-06-09:58:45.jpg
Keywords: കുഞ്ഞച്ച
Content: 17425
Category: 18
Sub Category:
Heading: സാമൂഹിക തിന്മകള്‍ക്കെതിരെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസ്
Content: പാലാ: സമലകാലീന സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന സാമൂഹിക തിന്മകള്‍ക്കും വിപത്തുകള്‍ക്കുമെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസ് നേതൃസമ്മേളനം തീരുമാനിച്ചു. സാമൂഹിക തിന്മകളെയും വിപത്തുകളെയും തള്ളിപ്പറയാന്‍ എല്ലാ വിഭാഗങ്ങളും തയാറാകണം. യഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞിട്ടും നിഷ്ക്രിയരായിരിക്കുന്ന രാഷട്രീയ നേതാക്കളുടെ നിലപാട് അപലപനീയമാണെന്നു യോഗം വിലയിരുത്തി. ആരോപണങ്ങളുടെ നിജസ്ഥിതി വെളിച്ചത്തു വരുന്നതിന് നിഷ്പക്ഷ ഏജന്‍സികളുടെ അന്വേഷണം ആവശ്യമാണ്. രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, രാജീവ് കൊച്ചുപറമ്പില്‍, ജോസ് വട്ടുകുളം, സാജു അലക്സ്, എം.എം. ജേക്കബ്, അഡ്വ. ജോണ്‍സണ്‍ വീട്ടിയാങ്കല്‍, ജോയി കണിപറമ്പില്‍, സി.എം. ജോര്‍ജ്, ആന്‍സമ്മ സാബു, പയസ് കവളമ്മാക്കല്‍, ബേബി ആലുങ്കല്‍, ജോണ്‍സണ്‍ ചെറുവള്ളി, അഡ്വ. സണ്ണി മാന്തറ, ഫ്രാന്‍സിസ് കരിമ്പാനി, ബേബി ആലുങ്കല്‍, ബെന്നി കിണറ്റുകര, ജോബിന്‍ പുതിയിടത്തുചാലില്‍, നിധീഷ് നിധീരി, സി.എം. ജോസഫ്, തോമസ് അരുക്കൊഴിപ്പില്‍, സാന്റോ പുല്ലാട്ട്, സെബാസ്റ്റ്യന്‍ കുന്നപ്പള്ളി, അജില്‍ പനച്ചിക്കല്‍, ടി.ഡി. ജോര്‍ജ്, ജോയി കളപ്പുര, ബിനു വള്ളോംപുരയിടം, ജിസ്‌മോന്‍ തോമസ്, രാജേഷ് പാറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-10-06-10:41:26.jpg
Keywords: കോണ്‍
Content: 17426
Category: 1
Sub Category:
Heading: മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുവാന്‍ ഒരു വര്‍ഷം നീളുന്ന പദ്ധതിയുമായി കോസ്റ്ററിക്ക
Content: സാന്‍ ജോസ്: ക്രിസ്തുവിനെ പതിനായിരങ്ങളിലേക്ക് എത്തിക്കുവാന്‍ ആഗോള മിഷൻ ഞായറായ ഒക്ടോബർ 24ന് ആരംഭം കുറിച്ച്‌ ഒരു വർഷത്തേക്ക് നീളുന്ന മിഷൻ പ്രവർത്തനങ്ങള്‍ സജീവമായി നടത്താന്‍ പദ്ധതിയുമായി മധ്യഅമേരിക്കന്‍ രാജ്യമായ കോസ്റ്ററിക്കായിലെ മെത്രാൻ സമിതി. കോവിഡ് മഹാമാരി ഏല്‍പ്പിച്ച ദാരിദ്ര്യത്തിന്റെയും മറ്റ് ക്ലേശങ്ങളുടെയും പ്രതിസന്ധികള്‍ മനസിലാക്കിക്കൊണ്ടാണ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുവാന്‍ ഒരു വര്‍ഷം നീളുന്ന പദ്ധതിയ്ക്കു തുടക്കം കുറിക്കുന്നതെന്ന് മെത്രാന്‍ സമിതി പ്രസ്താവനയില്‍ കുറിച്ചു. പല മിഷന്‍ പ്രദേശങ്ങളിലും ദാരിദ്ര്യം മൂലം വന്ന കുറവുകൾ നികർത്താൻ വിശ്വാസികളോടു ഉദാരമായി സംഭാവന ചെയ്യാനും മെത്രാൻ സമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. "പ്രേഷിത ശിഷ്യൻമാർ: പ്രതീക്ഷയുടെ വാഹകർ" എന്ന ആപ്തവാക്യമാണ് ദേശീയ പ്രേഷിത പ്രവർത്തനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. 2021 -ൽ കോസ്റ്റാറിക്ക സർവകലാശാല നടത്തിയ പഠനപ്രകാരം കോസ്റ്ററിക്കയിലെ 47% പേർ കത്തോലിക്ക വിശ്വാസികളാണ്. 2021 ലെ മിഷൻ ദിനത്തിനുള്ള സന്ദേശത്തിൽ കരുണയുടെ മിഷൻ പ്രവർത്തനം വളരെ അടിയന്തരമാണെന്ന് ഫ്രാൻസിസ് പാപ്പ എഴുതിയിരുന്നു. ചരിത്രത്തിലെ തൊണ്ണൂറ്റിയഞ്ചാമത് മിഷൻ ദിനമാചരിക്കുന്ന ഈ വർഷം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകത്തിന്‍റെ പുറമ്പോക്കുകളിലേക്ക് കടന്നു ചെല്ലേണ്ട ഹൃദയങ്ങള്‍ ആവശ്യമെന്നും പാപ്പ എഴുതി. ക്രൈസ്തവരെന്ന നിലയിൽ കർത്താവിനെ നമുക്കായി മാത്രം പിടിച്ചുവയ്ക്കാനാവില്ല. സഭയുടെ സുവിശേഷ പ്രേഷിത ദൗത്യം ലോകത്തിന്‍റെ പരിവർത്തനത്തിന് വേണ്ടിയുള്ള അവിഭാജ്യ ഘടകമാണെന്നും അതിനാൽ അയൽക്കാരനെ ഏറ്റെടുക്കേണ്ടതും നമ്മുടെ വിളിയാണെന്ന് പാപ്പ തന്‍റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചിരിന്നു.
Image: /content_image/News/News-2021-10-06-11:25:02.jpg
Keywords: മിഷന്‍, മിഷ്ണ
Content: 17427
Category: 9
Sub Category:
Heading: ഒക്ടോബർ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 9ന്: മരിയാംബികയുടെ മാധ്യസ്ഥം തേടി വിശ്വാസികൾ വീണ്ടും ബഥേലിലേക്ക്
Content: പരിശുദ്ധ ദൈവമാതാവിനോടുള്ള ജപമാല ഭക്തിയെ ആദരപൂർവ്വം ഏറ്റുപറഞ്ഞുകൊണ്ട് ഒക്ടോബർമാസ രണ്ടാം ശനിയാഴ്ചകൺവെൻഷൻ 9. ന് ബഥേൽ സെന്റെറിൽ നടക്കും. സെഹിയോൻ യുകെ യുടെ ആത്മീയ നേതൃത്വം റവ .ഫാ.ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും. അത്യത്ഭുതകരമായ രോഗശാന്തിയും വിടുതലും തത്ഫലമായുള്ള നിരവധി സാക്ഷ്യങ്ങളുമാണ് രണ്ടാം ശനിയാഴ്ച്ചകൺവെൻഷനിലൂടെ ബഥേലിൽ ഓരോമാസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. വചനം മനുഷ്യനായ് അവതരിക്കാൻ ജീവിതമേകിയ മരിയാംബികയോടുള്ള പ്രത്യേക ജപമാല മഹത്വത്തിന്റെ ഒക്ടോബറിൽ ദൈവമാതാവിന്റെ മധ്യസ്ഥതയാൽ യേശുനാമത്തിൽ പ്രകടമായ അഭുതങ്ങളും അടയാളങ്ങളും വർഷിക്കാൻ ശക്തമായ ഉപവാസ മധ്യസ്ഥ പ്രാർത്ഥനയുമായി സെഹിയോൻ കുടുംബം ഒരുങ്ങിക്കഴിഞ്ഞു. ദേശഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾ പങ്കെടുക്കുന്ന കൺവെൻഷനിൽ ഇത്തവണ പ്രമുഖ സുവിശേഷ പ്രവർത്തകനും ലിവർപൂൾ അതിരൂപതയിലെ ഡീക്കനും പ്രമുഖ ക്രൈസ്തവ മാധ്യമം പ്രവാചകശബ്ദം ഓൺലൈൻ പത്രത്തിന്റെ ചീഫ് എഡിറ്ററുമായ റവ . അനിൽ ലൂക്കോസ്, ഇംഗ്ലണ്ടിലെ പ്രശസ്‌ത ധ്യാനഗുരുവും വചന പ്രഘോഷകയുമായ റോസ് പവൽ എന്നിവരും പങ്കെടുക്കും. മൾട്ടികൾച്ചറൽ ഉപഭോഗ സംസ്കാരത്തിന്റെ പിടിയിലമർന്ന യുകെയിലും യൂറോപ്പിലും കഴിഞ്ഞ അനേക വർഷങ്ങളായി സ്ഥിരമായി എല്ലാമാസവും കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്.കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു . കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റൽ ഇവാഞ്ചലിസ്റ് എന്ന പുസ്തകവും വളർച്ചയുടെ പാതയിൽ കുട്ടികൾക്ക് വഴികാട്ടിയാവുന്നു .... രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും .കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ ഇന്ന് ബർമിംഗ്ഹാമിൽ നടക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന സെഹിയോൻ കുടുംബം ഇതിനോടകം രെജിസ്ട്രേഷൻ പൂർത്തിയായതിനാൽ ഓൺലൈൻ ലൈവ് ശുശ്രൂഷകളിലേക്ക് മറ്റുള്ളവരെ യേശുനാമത്തിൽ ക്ഷണിക്കുന്നു .ക്യാൻസലേഷൻ വരുന്നതനുസരിച്ച് മാത്രമായിരിക്കും ഇനി ബുക്കിങ് നടക്കുക. www.sehionuk.org എന്ന വെബ്സൈറ്റിലും സെഹിയോൻ ഫേസ്ബുക്, യൂട്യൂബ് പേജുകളിലും കൺവെൻഷൻ ലൈവ് ആയി കാണാവുന്നതാണ് . #{blue->none->b-> അഡ്രസ്സ്: ‍}# ബഥേൽ കൺവെൻഷൻ സെന്റർ , കെൽവിൻ വേ, വെസ്റ്റ് ബ്രോംവിച്ച്, ബർമിംങ്ഹാം .( Near J1 of the M5) B70 7JW. #{blue->none->b-> ബുക്കിങ്ങിനും മറ്റ്‌ കൂടുതൽ വിവരങ്ങൾക്കും; ‍}# * ജോൺസൻ .07506 810177 * അനീഷ്.07760254700 * ബിജുമോൻ മാത്യു ‭07515 368239‬. Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,: ** ബിജു എബ്രഹാം ‭07859 890267‬ ** ജോബി ഫ്രാൻസിസ് 07588 809478.
Image: /content_image/Events/Events-2021-10-06-12:45:56.jpg
Keywords: രണ്ടാം
Content: 17428
Category: 10
Sub Category:
Heading: തുറന്ന ബൈബിളിന് മുന്നില്‍ ജപമാല ധരിച്ച് മൊണാക്കോ രാജ്ഞി: ആശുപത്രി വാസത്തിന് ശേഷമുള്ള ഫോട്ടോ വൈറല്‍
Content: മൊണാക്കോ: പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യമായ മൊണാക്കോയിലെ ആല്‍ബര്‍ട്ട് രണ്ടാമന്‍ രാജാവിന്റെ പത്നിയും മുന്‍ ഒളിംപിക്സ് നീന്തല്‍ താരവുമായ ചാര്‍ളിന്‍ രാജ്ഞി തുറന്നുവെച്ച ബൈബിളിന്റെ മുന്നില്‍ ജപമാലയും ധരിച്ച് പുഞ്ചിരിയോടെ ഇരിക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. അണുബാധയെ തുടര്‍ന്ന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രാജ്ഞി, നീണ്ട നാളത്തെ ആശുപത്രി വാസത്തിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് തരംഗമാകുന്നത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷമുള്ള രാജ്ഞിയുടെ ആദ്യ ഫോട്ടോ ആണിത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് 43 കാരിയായ രാജ്ഞി ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോ പങ്കുവെച്ചത്. തൊണ്ടയിലും, മൂക്കിലും, ചെവിയിലുമുണ്ടായ രോഗാണുബാധയെ തുടര്‍ന്ന്‍ മെയ് മാസത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജ്ഞി തൊട്ടടുത്ത ദിവസം തന്നെ ഡിസ്ചാര്‍ജ്ജ് ആയിരുന്നു. പിന്നീട് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് രോഗബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്‍ രാജ്ഞിയെ ദക്ഷിണാഫ്രിക്കയിലെ നെക്റ്റേര്‍ ആല്‍ബര്‍ലിറ്റോ ആശുപത്രിയില്‍ അടിയന്തിരമായി പ്രവേശിപ്പിക്കുകയായിരുന്നു. രാജ്ഞിയുടെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ടുള്ള ചിത്രം അവരുടെ ക്രൈസ്തവ വിശ്വാസത്തിന്റെ പരസ്യമായ പ്രഘോഷണമായി മാറിയിരിക്കുകയാണ്. തുറന്നുവെച്ച ബൈബിളിന് മുന്നില്‍ ഒരു മരക്കസേരയില്‍ കറുത്ത വസ്ത്രവും ജപമാലയും ധരിച്ച് പുഞ്ചിരിയോടെ ഇരിക്കുന്ന ചിത്രത്തിന് ഹൃദയത്തിന്റെ ഇമോജിയോട് കൂടി “ദൈവം അനുഗ്രഹിക്കട്ടെ” എന്ന തലക്കെട്ടാണ് നല്‍കിയിരിക്കുന്നത്.

<svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg>

View this post on Instagram

A post shared by HSH Princess Charlene (@hshprincesscharlene)

പ്രൊട്ടസ്റ്റന്റ് സഭയില്‍ ജനിച്ചു വളര്‍ന്ന ചാര്‍ളിന്‍ 2011 ഏപ്രില്‍ മാസത്തിലാണ് കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നത്. ​'രാഷ്ട്രത്തിന്റെ മതം കത്തോലിക്കാ വിശ്വാസമാണെന്നും പക്ഷേ തന്നെ സംബന്ധിച്ചിടത്തോളം അതിനേക്കാള്‍ ഉപരിയായ കാര്യങ്ങളെ പ്രതിനിധാനം ചെയ്യന്നതാണ് കത്തോലിക്കാ വിശ്വാസമെന്നും, കത്തോലിക്കാ മൂല്യങ്ങള്‍ തന്നെ ആഴത്തില്‍ സ്പര്‍ശിക്കുകയും തന്റെ ആത്മാവുമായി സംവദിക്കുകയും ചെയ്തിട്ടുണ്ടെന്നും ചാര്‍ളിന്‍ പറഞ്ഞിരിന്നു. 2013 ജനുവരിയിലും 2016-ലും ചാര്‍ളിന്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചിട്ടുണ്ട്. വെള്ള വസ്ത്രം ധരിച്ചായിരുന്നു സന്ദര്‍ശനം. വെള്ള വസ്ത്രത്തില്‍ പാപ്പയെ സന്ദര്‍ശിക്കുവാന്‍ അനുമതിയുള്ള 7 പേരില്‍ ഒരാളാണ് ചാര്‍ളിന്‍. #{black->none->b->You may like: ‍}# {{മാര്‍പാപ്പയെ സന്ദര്‍ശിക്കുമ്പോള്‍ 'വെള്ള വസ്ത്രം' ധരിക്കുവാന്‍ അവകാശമുള്ള 7 വനിതകള്‍-> http://www.pravachakasabdam.com/index.php/site/news/5331/}} #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-06-13:59:23.jpg
Keywords: രാജ്ഞി, ബൈബി
Content: 17429
Category: 10
Sub Category:
Heading: "ക്രൈസ്തവ വിശ്വാസത്തില്‍ തനിക്ക് അഭിമാനം": ന്യൂ സൗത്ത് വെയിൽസിന്റെ പുതിയ പ്രീമിയർ പെറോറ്റെറ്റ്
Content: ന്യൂ സൗത്ത് വെയിൽസ്: ക്രൈസ്തവ വിശ്വാസവും ധാര്‍മ്മിക മൂല്യങ്ങളും മുറുകെ പിടിക്കുന്ന ഓസ്ട്രേലിയയിലെ ഡൊമിനിക് പെറോറ്റെറ്റ് എന്ന ലിബറൽ പാർട്ടി അംഗം ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തെ പുതിയ പ്രീമിയറായി തിരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രീമിയർ ആയിരുന്ന ഗ്ലാഡിസ് ബെർജിക്ലിയാൻ രാജിവെച്ച ഒഴിവിലാണ് ചൊവ്വാഴ്ച അദ്ദേഹം പ്രീമിയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഓസ്ട്രേലിയയില്‍ സംസ്ഥാന സർക്കാരിന്റെ നേതാവിനെയാണ് പ്രീമിയർ എന്ന് വിളിക്കുന്നത്. തന്റെ ക്രൈസ്തവ വിശ്വാസത്തെ പറ്റി അഭിമാനമുണ്ടെന്നും, അത് പ്രീമിയർ എന്ന നിലയിൽ പ്രവർത്തിക്കാൻ വിഘാതമാണെന്ന് തോന്നുന്നില്ലെന്നും ഡൊമിനിക് പെറോറ്റെറ്റ് പറഞ്ഞു. മതവിശ്വാസം ഏതായാലും, എല്ലാ ആളുകളുടെയും പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പതിമൂന്നു മക്കളുള്ള യാഥാസ്ഥിതിക കത്തോലിക്ക കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. ന്യൂ സൗത്ത് വെയിൽസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രീമിയറാണ് 39 വയസ്സുകാരനും, ആറു കുട്ടികളുടെ പിതാവുമായ ഡൊമിനിക് പെറോറ്റെറ്റ്. സംസ്ഥാനത്തെ മറ്റുള്ള ആളുകളെ പോലെ തന്നെ തന്റെ ക്രൈസ്തവ വിശ്വാസത്തെ പറ്റി തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആഴമേറിയ ക്രൈസ്തവ വിശ്വാസം നിരവധി തവണ പരസ്യമായി ഏറ്റുപറഞ്ഞ പെരോറ്റെറ്റ് ഗര്‍ഭഛിദ്രം അടക്കമുള്ള ധാര്‍മ്മിക മൂല്യച്യുതികളെ ശക്തമായി എതിര്‍ത്തിരിന്നു. 2019 ൽ സ്വവർഗ ലൈംഗികതയെ എതിർക്കുന്ന ബൈബിൾ വചനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതിന്റെ പേരിൽ റഗ്ബി താരം ഇസ്രയേൽ ഫോലുവിനെ ഓസ്‌ട്രേലിയൻ ടീമിൽനിന്ന് പുറത്താക്കിയപ്പോൾ അദ്ദേഹത്തിന് പരസ്യമായി പിന്തുണയുമായി പെരോറ്റെറ്റ് രംഗത്തെത്തിയിരിന്നു. ദൈവവിശ്വാസികളുടെ, വിശ്വാസം മറച്ചുവെക്കാൻ തയാറായില്ലെങ്കിൽ അവരെ പൊതുജീവിതത്തിൽനിന്ന് തച്ചുടയ്ക്കുന്ന പ്രവണത ശക്തിപ്രാപിക്കുന്നുവെന്ന പ്രതികരണമാണ് പെറോറ്റെറ്റ് അന്ന് നടത്തിയത്. 2011 മുതൽ സംസ്ഥാനത്തെ പാർലമെന്റ് അംഗമാണ് പെറോറ്റെറ്റ്.
Image: /content_image/News/News-2021-10-06-15:46:03.jpg
Keywords: ഓസ്ട്രേ
Content: 17430
Category: 1
Sub Category:
Heading: വിശുദ്ധ ബൈബിളിനെ ഔദ്യോഗിക ഗ്രന്ഥമായി പ്രഖ്യാപിക്കുവാന്‍ ടെക്സാസിലും പ്രമേയം
Content: ഓസ്റ്റിന്‍: അമേരിക്കന്‍ സംസ്ഥാനമായ ടെക്സാസിന്റെ ഔദ്യോഗിക ഗ്രന്ഥമായി ബൈബിളിനെ ശുപാര്‍ശ ചെയ്യുന്ന പ്രമേയം ഫയല്‍ ചെയ്തു. ഇക്കഴിഞ്ഞ ബുധനാഴ്ച ടെക്സാസ് ഹൗസ് പ്രതിനിധിയായ ഗ്ലെന്‍ റോജേഴ്സ് (ആര്‍ ബ്രൌണ്‍ഹുഡ്) ആണ് പ്രമേയം ഫയല്‍ ചെയ്തിരിക്കുന്നത്. ടെക്സാസിന്റെ ചരിത്രത്തിലും, വികാസത്തിലും അവിഭാജ്യ ഘടകമായ ബൈബിള്‍, സംസ്ഥാനത്തിന്റെ സാമൂഹ്യ-സാംസ്കാരിക മേഖലയിലെ ഒരു നാഴികക്കല്ലാണെന്നു പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ടെക്സാസില്‍ ബൈബിളിനുള്ള ചരിത്രപരമായ പ്രാധാന്യവും പ്രമേയത്തില്‍ എടുത്തുക്കാട്ടുന്നുണ്ട്. 1800 മുതല്‍ കത്തോലിക്കര്‍ക്കും, പാശ്ചാത്യ ലോകത്ത് നിന്നും കുടിയേറിയ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരായ ആംഗ്ലോ അമേരിക്കക്കാര്‍ക്കും ഇടയിലെ ഒരു സാംസ്കാരിക കണ്ണിയാണ് ബൈബിളെന്നു റോജേഴ്സ് പറയുന്നു. ഡേവിഡ് ക്രോക്കെറ്റ്, സാം ഹൂസ്റ്റണ്‍ തുടങ്ങിയ വിപ്ലവകാരികളുടെ പ്രചോദനത്തിന്റേയും, ബുദ്ധിയുടേയും ഉറവിടവും ബൈബിള്‍ തന്നെയായിരുന്നു. ടെക്സാസിലെ മുപ്പതോളം ഗവര്‍ണര്‍മാര്‍ ഹൂസ്റ്റണിന്റെ ബൈബിള്‍ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തതെന്നും ചൂണ്ടിക്കാട്ടിയ റോജേഴ്സ്, ടെക്സാസിന്റെ സമ്പന്നമായ പൈതൃകത്തിലെ ഒരു പ്രധാന ഘടകമായ ബൈബിളിന് ഇത്തരമൊരു അംഗീകാരം തികച്ചും അര്‍ഹമാണെന്നും പ്രമേയത്തില്‍ പറയുന്നു. ടെക്സാസിന് പുറമേ, ടെന്നസ്സി, ലൂയിസിയാന, മിസ്സിസ്സിപ്പി തുടങ്ങിയ സംസ്ഥാനങ്ങളും ബൈബിളിനെ ഔദ്യോഗിക ഗ്രന്ഥമാക്കി മാറ്റുന്ന പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. ടെന്നസ്സിയില്‍ ഈ വര്‍ഷം ആദ്യത്തിലും, ലൂയിസിയാനയില്‍ 2014-ലും, മിസിസ്സിപ്പിയില്‍ 2015-ലുമാണ് ഇത്തരത്തിലുള്ള പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. അമേരിക്കന്‍ ജനസംഖ്യയിലെ 77 ശതമാനവും ക്രൈസ്തവരാണ്.
Image: /content_image/News/News-2021-10-06-17:43:10.jpg
Keywords: ബൈബി
Content: 17431
Category: 14
Sub Category:
Heading: വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ച് ബംഗാളി ഭാഷയില്‍ ആദ്യമായി പുസ്തകം
Content: രാജ്ഷാഹി: വിശുദ്ധ യൗസേപ്പിതാവിനായി പ്രത്യേകം സമര്‍പ്പിക്കപ്പെട്ട ഈ വര്‍ഷത്തില്‍ വിശുദ്ധനോടുള്ള ആദരണാര്‍ത്ഥം ബംഗാളി ഭാഷയിലെ ആദ്യ പുസ്തകം പുറത്തിറങ്ങി. “വിശുദ്ധ യൗസേപ്പിതാവ്: കുടുംബങ്ങളുടേയും ആഗോള സഭയുടേയും സംരക്ഷകന്‍” എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ബംഗ്ലാദേശിലെ രാജ്ഷാഹി രൂപതയിലെ യുവ വൈദികനായ ഫാ. ജോഹോണ്‍ മിന്റോയാണ് എഴുതിയിരിക്കുന്നത്. മരിയാബാദ് ഇടവകയിലെ സെന്റ്‌ ലൂയീസ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ കൂടിയായ ഫാ. മിന്റോ ലോക്ക്ഡൌണ്‍ കാലത്ത് വിശുദ്ധനെക്കുറിച്ച് നടത്തിയ അഗാധമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ബംഗാളി ഭാഷയില്‍ വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ച് യാതൊരു പുസ്തകവും പ്രസിദ്ധീകരിച്ചിരിന്നില്ല. വിശുദ്ധനെക്കുറിച്ച് പാപ്പമാര്‍ എഴുതിയിരിക്കുന്നവയുടെ തര്‍ജ്ജമകളും ഉള്‍പ്പെടുത്തിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. താന്‍ വിശുദ്ധ യൗസേപ്പിതാവിന്റെ കടുത്ത ഭക്തനാണെന്നും, വിശുദ്ധന്‍ തന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്നും ‘ഏജന്‍സിയ ഫിദെസ്’ന് നല്‍കിയ അഭിമുഖത്തില്‍ ഫാ. മിന്റോ പറഞ്ഞു. ബംഗ്ലാദേശില്‍ വിശുദ്ധനെക്കുറിച്ചുള്ള പുസ്തകമൊന്നും ലഭ്യമല്ലെന്ന് പറഞ്ഞ ഫാ. മിന്റോ മാതാപിതാക്കളുടെ മാതൃകയായ വിശുദ്ധ യൗസേപ്പിനെ കുറിച്ചു നിരവധി അറിയപ്പെടാത്ത കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ ഈ പുസ്തകം വായനക്കാരെ സഹായിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. മെത്രാന്മാരും, വൈദികരും, കന്യാസ്ത്രീകളും വിശ്വാസികളും ഫാ. മിന്റോയുടെ ഉദ്യമത്തിന് അഭിനന്ദനവുമായി രംഗത്ത് വന്നിട്ടുണ്ട്. ഈ ഉദ്യമം സുപ്രധാനവുമായ സംരംഭമാണെന്നു രാജ്ഷാഹി രൂപതാധ്യക്ഷന്‍ ഗെര്‍വാസ് റൊസാരിയോ ഫാ. മിന്റോയെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. വിശുദ്ധ യൗസേപ്പിതാവിനായി സമര്‍പ്പിക്കപ്പെട്ട വര്‍ഷത്തില്‍ വിശുദ്ധനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയുവാന്‍ ഈ പുസ്തകം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്റ്റ്യന്‍ കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ‘പ്രോട്ടിഭാഷി പ്രോകാഷോണി’ ആണ് ഏഴു അധ്യായങ്ങളിലായി വിശുദ്ധ യൗസേപ്പിതാവിന്റെ നന്മകളെക്കുറിച്ചും, പ്രബോധനങ്ങളെ കുറിച്ചും അത്ഭുതങ്ങളെ കുറിച്ചും വിവരിക്കുന്ന 140 പേജുള്ള പുസ്തകത്തിന്റെ പ്രസാധകര്‍. ഈശോയുടെ വളര്‍ത്തു പിതാവിനോടുള്ള ആളുകളുടെ ഭക്തി കൂടുവാന്‍ തന്റെ പുസ്തകം കാരണമാവുമെന്ന പ്രതീക്ഷയിലാണ് ഫാ. മിന്റോ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-06-20:57:02.jpg
Keywords: ബംഗ്ലാദേ
Content: 17432
Category: 22
Sub Category:
Heading: പ്രാർത്ഥിക്കുന്ന യൗസേപ്പിനെ ദർശനത്തിൽ കണ്ട വിശുദ്ധ ഫൗസ്റ്റീന
Content: ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ആദ്യ വിശുദ്ധയും ദൈവകാരുണ്യത്തിന്റെ അപ്പസ്തോലയുമായ പോളണ്ടിലെ വിശുദ്ധ ഫൗസ്റ്റീനയുടെ തിരുനാൾ ദിനമാണ് ഒക്ടോബർ 5. 1937 ലെ ക്രിസ്തുമസ് പാതിരാ കുർബാന മധ്യേ ഫൗസ്റ്റീനയ്ക്കു ഉണ്ണീശോയുടെ അത്ഭുത ദർശനത്തെപ്പറ്റിയും യൗസേപ്പിതാവിൻ്റെ സാന്നിധ്യത്തെപ്പറ്റിയും അവൾ തന്റെ ഡയറിയിൽ ഇപ്രകാരം കുറിച്ചിരിക്കുന്നു. "ഞാൻ പാതിരാ കുർബാനയ്‌ക്കായി ദേവാലയത്തിൽ വന്നപ്പോൾ മുതലേ ഞാൻ വലിയ ധ്യാനത്തിലായി, അതിനിടയിൽ ബത്‌ലേഹമിൽ ദിവ്യപ്രഭ ചൊരിയുന്ന പുൽക്കൂടു ഞാൻ കണ്ടു. പരിശുദ്ധ കന്യകാമറിയം അത്യധികം സ്നേഹത്തോടെ , പിള്ളക്കച്ചകൊണ്ടു ഉണ്ണീശോയെ മൂടി പുതപ്പിക്കുകയായിരുന്നു, യൗസേപ്പ് പിതാവ് അപ്പോഴും ഉറങ്ങുകയായിരുന്നു. പരിശുദ്ധ മറിയം ഉണ്ണീശോയെ പുൽത്തൊട്ടിയിൽ കിടത്തിയ ശേഷം മാത്രമേ ദൈവത്തിൽ നിന്നുള്ള ഒരു പ്രകാശം യൗസേപ്പിനെ ഉണർത്തിയുള്ളൂ, യൗസേപ്പിതാവു പ്രാർത്ഥിക്കുകയായിരുന്നു. കുറച്ചു നിമിഷങ്ങൾക്കു ശേഷം പുൽക്കൂട്ടിൽ ഉണ്ണീശോയോടൊപ്പം ഞാൻ തനിച്ചായി, ഉണ്ണീശോ അവന്റെ കുഞ്ഞു കരങ്ങൾ എന്റെ നേരെ നിവർത്തി, ഉണ്ണിയെ കരങ്ങളിൽ എടുക്കാനാണന്നു എനിക്കു മനസ്സിലായി. ഉണ്ണീശോ അവന്റെ ശിരസ്സു എന്റെ ഹൃദയത്തോടു ചേർത്തുവച്ചു എന്റെ ഹൃദയത്തോടു അടുത്തായിരിക്കുന്നത് എത്രയോ നല്ലതാണന്നു അവന്റെ ഇമവെട്ടാതെയുള്ള നോട്ടത്തിലൂടെ എനിക്കു പറഞ്ഞു തന്നു. പൊടുന്നനെ ഉണ്ണീശോ അപ്രത്യക്ഷനായി, പരിശുദ്ധ കുർബാന സ്വീകരണത്തിനുള്ള മണി മുഴക്കം കേട്ടുകൊണ്ടാണ് ഞാൻ കണ്ണുകൾ തുറന്നത് ". ഇതു ചെറിയ ഒരു കൂടിക്കാഴ്ച ആയിരുന്നെങ്കിലും അളക്കാനാവത്ത പാഠങ്ങൾ ഇതു വിശുദ്ധയെ പഠിപ്പിച്ചു. അതു അവളുടെ ഹൃദയത്തിൽ ദൈവത്തോടുള്ള സ്നേഹത്തെ ആളിക്കത്തിക്കുകയും ക്രിസ്തുമസിന്റെ യഥാർത്ഥ അർത്ഥമെന്താണന്നു കാണിച്ചു കൊടുക്കുകയും ചെയ്തു.
Image: /content_image/SeasonalReflections/SeasonalReflections-2021-10-06-21:09:13.jpg
Keywords: ജോസഫ്, യൗസേ