Contents
Displaying 17031-17040 of 25113 results.
Content:
17403
Category: 13
Sub Category:
Heading: സഹനങ്ങളെ പ്രാര്‍ത്ഥനയാക്കിയ ഇറ്റലിയിലെ രണ്ടു ദൈവദാസികളെ ഇന്നു വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും
Content: റോം: ജീവിതത്തില്‍ നേരിടേണ്ടി വന്ന സഹനങ്ങളെ പ്രാര്‍ത്ഥനയാക്കി മാറ്റിയ ഇറ്റലിയിലെ രണ്ടു ദൈവദാസികളെ ഇന്നു വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. ഒക്ടോബർ 3 ഞായറാഴ്ച ഇറ്റലിയിൽ, കത്താൻസാറൊയിലെ അമലോത്ഭവ നാഥയുടെ കത്തീഡ്രലിൽ നടക്കുന്ന തിരുകര്‍മ്മങ്ങളില്‍ ഗെത്താന ടോലോമിയോ, മരിയന്തോണിയ സമാ എന്നീ ദൈവദാസികളെയാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നത്. പ്രാർത്ഥനയിലൂടെ സ്വന്തം ജീവിതത്തിന് അർത്ഥം നല്കിയ വ്യക്തിത്വങ്ങള്‍ക്ക് ഉടമകളായിരിന്നു ഇരുവരും. വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർസെല്ലൊ സെമെരാറോ ഫ്രാൻസിസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിക്കും. 1936 ഏപ്രിൽ 10നാണ് നൂച്ച എന്നും വിളിക്കപ്പെടുന്ന ടോലോമിയോയുടെ ജനനം. പിള്ളവാതം പിടിപെട്ട് ക്രമേണ തളർന്നു പോയ അവൾക്ക് ചികിത്സയൊന്നു ഫലിച്ചില്ല. പിന്നീട് പ്രാർത്ഥനയിലൂടെയാണ് അവള്‍ സ്വന്തം ജീവിതത്തിന് അർത്ഥം നല്കാൻ ശ്രമിച്ചത്. രോഗശയ്യയിലായിരിക്കുമ്പോള്‍ എല്ലാവര്ക്കും വേണ്ടി പ്രത്യേകിച്ചു യുവജനങ്ങള്‍ക്കും തടവുകാർക്കും വേണ്ടി തീക്ഷണമായി പ്രാര്‍ത്ഥിച്ചു. 1997 ജനുവരി 24-ന് മരണമടയുന്നതുവരെ അവള്‍ രാവും പകലും പ്രാര്‍ത്ഥന തുടര്‍ന്നിരിന്നു. 1875 മാർച്ച് 2ന് കത്തൻത്സാറൊ പ്രവിശ്യയിലാണ് ദൈവദാസി മരിയന്തോണിയ സമായുടെ ജനനം. കുഞ്ഞായിരിക്കുമ്പോൾ ഒരിക്കൽ അഴുക്കുവെള്ളം കുടിച്ചതു മൂലം രോഗബാധിതയായെങ്കിലും അവള്‍ സുഖം പ്രാപിച്ചു. എന്നാൽ രണ്ടു വർഷത്തിനു ശേഷം പിടിപെട്ട ഒരു രോഗം അവളെ പൂർണ്ണമായി തളർത്തുകയും ശേഷിച്ച ജീവതകാലം മുഴുവൻ ശയ്യാവലംബിയാക്കുകയും ചെയ്തു. പ്രാര്‍ത്ഥന തന്നെ ആയിരിന്നു അവളുടെയും ആയുധം. സ്വന്തം ഭവനത്തെ ഒരു ചെറു ദേവാലയ സമാനമാക്കിത്തീർക്കുകയും അനേകർക്ക് പ്രാർത്ഥനയുടെ ഉദാത്ത മാതൃക സമ്മാനിക്കുവാനും അവള്‍ക്ക് കഴിഞ്ഞു. 1953 മെയ് 27ന് മരിയന്തോണിയ സമാ മരണമടഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HBW1C5D5cqL6oTXLx5YcYH}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-03-09:11:28.jpg
Keywords: സഹന

17404
Category: 1
Sub Category:
Heading: ഇസ്രായേലില്‍ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അമ്മയെ സ്വന്തം മകന്‍ കൊലപ്പെടുത്തി
Content: ജെറുസലേം: വടക്കന്‍ ഇസ്രായേലില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച നാല്‍പ്പത്തിയാറുകാരിയായ അമ്മയെ മതം മാറ്റത്തിന്റെ പേരില്‍ സ്വന്തം മകന്‍ കൊലപ്പെടുത്തി. ഇരുപത്തിയേഴുകാരനായ മുവാദ് ഹിബ് കയറുപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് സ്വന്തം അമ്മയായ റാഷാ മുക്ലാഷയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റേ രേഖകളില്‍ പറയുന്നത്. കൊലയ്ക്കു ശേഷം ജോര്‍ദ്ദാന്‍ നദിയുടെ ഒരു ഭാഗത്ത് മകന്‍ തന്നെ കുഴിയെടുത്ത് അമ്മയുടെ മൃതദേഹം അടക്കം ചെയ്യുകയും, കരിയിലകൊണ്ടും പാറക്കല്ലുകള്‍ കൊണ്ടും അടക്കം ചെയ്ത സ്ഥലം മറച്ചിരിക്കുകയുമായിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതക്കുറ്റമാണ് ഹിബ്ബിന്റെ പേരില്‍ ചാര്‍ജ്ജ് ചെയ്തിരിക്കുന്നതെന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2006-ല്‍ ഭര്‍ത്താവില്‍ നിന്നും മക്കളില്‍ നിന്നും വേര്‍പിരിഞ്ഞ മുക്ലാഷ സാര്‍സിറില്‍ നിന്നും നോഫ് ഹാഗാലിലേക്ക് താമസം മാറ്റുകയും അവിടെവെച്ച് ക്രിസ്തു വിശ്വാസം സ്വീകരിക്കുകയുമായിരിന്നു. പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്നാണ് ഇവര്‍ മക്കളുമായി വീണ്ടും അടുക്കുന്നത്. ഓര്‍ത്തഡോക്സ് സഭയിലേക്കുള്ള ഇവരുടെ മതപരിവര്‍ത്തനത്തില്‍ കലിപൂണ്ട ഹിബ് അമ്മയെ കൊലപ്പെടുത്തിയതാകാമെന്നാണ് പ്രോസിക്യൂട്ടേഴ്സ് പറയുന്നത്. കുറ്റപത്രത്തില്‍ പറയുന്നതനുസരിച്ച്, മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം അമ്മയെ നസറേത്തിനു സമീപത്തു നിന്നും കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്റെ വാഹനത്തില്‍ കയറ്റിയ ഹിബ് അവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മറവ് ചെയ്യുന്നതിനുള്ള സ്ഥലം അന്വേഷിച്ച് നടക്കുകയും, അവസാനം ജോര്‍ദാന്‍ നദിയുടെ ഒരു ഭാഗത്ത് അമ്മയുടെ മൃതദേഹം മറവ് ചെയ്യുകയുമായിരിന്നു. ഹിബ്ബിന്റെ ഇരുപതിമൂന്നും ഇരുപതും വയസ്സുള്ള രണ്ടു സഹോദരന്‍മാരും അറസ്റ്റിലായിട്ടുണ്ട്. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനെതിരെയുള്ള തെളിവുകള്‍ ലഭിച്ചു കഴിഞ്ഞാല്‍ മറ്റുള്ളവരെ വിട്ടയക്കുമെന്നാണ് പോലീസ് പറയുന്നത്. ഹെലികോപ്റ്ററുകളും, ക്രെയിനുകളും ഉപയോഗിച്ച് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിലാണ് മുക്ലാഷയുടെ മൃതദേഹം കണ്ടെത്തിയതെന്നു വടക്കന്‍ ജില്ലാ മേധാവി ഷിമോണ്‍ ലാവി പ്രസ്താവിച്ചു. ഇസ്രായേലിലെ അറബ് സമൂഹത്തിനിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മതപരിവര്‍ത്തനത്തിന്റെ പേരില്‍ അമ്മയെ സ്വന്തം മകന്‍ തന്നെ കൊലപ്പെടുത്തിയ വിവരം പുറത്തുവന്നിരിക്കുന്നത്. 2021 തുടക്കം മുതല്‍ ഇതുവരെ തൊണ്ണൂറോളം കൊലപാതകങ്ങളാണ് ഇസ്രായേലിലെ അറബ് സമൂഹത്തില്‍ നടന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-10-03-14:01:32.jpg
Keywords: ഇസ്രായേ

17405
Category: 22
Sub Category:
Heading: ജോസഫ്: സ്വർഗ്ഗീയ പിതാവ് കണ്ടെത്തിയ ഭൂമിയിലെ കാവൽ മാലാഖ
Content: ഇന്നലെ ഒക്ടോബർ രണ്ടാം തീയതി കാവൽ മാലാഖമാരുടെ തിരുനാൾ ആഘോഷിച്ചിരിന്നല്ലോ.കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം കാവൽ മാലാഖമാരെ നമ്മളെ സംരക്ഷിക്കുകയും നിത്യജീവിതത്തിലേക്ക് നയിക്കുകയും ചെയുന്ന ഇടയന്മാരായാണ് ചിത്രീകരിക്കുന്നത്. യുവജന മതബോധന ഗ്രന്ഥത്തിൽ (YOUCAT) "ഓരോ വ്യക്തിയും ദൈവത്തിൽ നിന്ന് ഒരു കാവൽ മാലാഖയെ സ്വീകരിക്കുന്നു” (55) എന്നു പഠിപ്പിക്കുന്നു. ദൈവപുത്രനായ ഈശോയുടെ വളർത്തു പിതാവായ യൗസേപ്പിതാവിനു ഈശോയുടെ കാവൽ മാലാഖയുടെ ചുമതല കൂടി ഉണ്ടായിരുന്നു എന്നു വേണമെങ്കിൽ പറയാം.കാവൽ മാലാഖപോലെ ഈശോയെ അവൻ അനുയാത്ര ചെയ്തു. മരണകരമായ അപകടങ്ങളിൽ നിന്നു രക്ഷിച്ചു. നിതാന്ത ജാഗ്രതയും അടിയുറച്ച വിശ്വസ്തതയും നിർലോഭമായ വിധേയത്വവും കാവൽ മാലാഖയുടെ ഗുണങ്ങളാണങ്കിൽ യൗസേപ്പിതാവിൽ അതു സമൃദ്ധമായി ഉണ്ടായിരുന്നു. മന്നിൽ മനുഷ്യനായി പിറന്ന ദൈവകുമാരനു സ്വർഗ്ഗീയ പിതാവ് കണ്ടെത്തിയ ഭൂമിയിലെ കാവൽ മാലാഖയായിന്നു നസറത്തിലെ യൗസേപ്പ് .നിതാന്ത ജാഗ്രതയോടെ ഈശോയുടെ തുടർച്ചയായ തിരുസഭയെയും അവൻ പരിപാലിക്കുന്നു. കാവൽ മാലാഖയുടെ ഗുണങ്ങളുള്ള യൗസേപ്പിതാവിൻ്റെ സന്നിധേ ആത്മവിശ്വാസത്തോടെ നമുക്കണയാം.
Image: /content_image/SeasonalReflections/SeasonalReflections-2021-10-03-14:28:14.jpg
Keywords: ജോസഫ്, യൗസേ

17406
Category: 1
Sub Category:
Heading: ചാന്‍സലര്‍ പദവിയില്‍ അവസാന ഔദ്യോഗിക സന്ദര്‍ശനം: പാപ്പയെ വീണ്ടും സന്ദര്‍ശിക്കുവാന്‍ മെര്‍ക്കല്‍
Content: വത്തിക്കാന്‍ സിറ്റി: നീണ്ട പതിനാറ് വർഷം എതിരാളികളില്ലാതെ ജർമ്മനിയെ നയിച്ച ആഞ്ചല മെർക്കൽ പദവിയൊഴിയാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുമെന്ന് സ്ഥിരീകരണം. ഒക്ടോബർ ഏഴിന് നടക്കുന്ന സന്ദർശനത്തിന്റെ വിശദാംശങ്ങൾ ഒക്ടോബർ ഒന്നാം തീയതി ജർമ്മൻ സർക്കാരിന്റെ വക്താവ് സ്റ്റീഫൻ സീബർട്ടാണ് പുറത്തുവിട്ടത്. വത്തിക്കാനിൽ പാപ്പയുമായി നടത്തുന്ന കൂടിക്കാഴ്ചക്ക് ശേഷം കൊളോസിയത്തിന് സമീപം സാൻ എജിഡിയോ എന്ന സംഘടന നടത്തുന്ന സമാധാന സമ്മേളനത്തിലും ജർമ്മൻ ചാൻസലർ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം പങ്കെടുക്കും. ജർമ്മൻ ചാൻസലർ എന്ന നിലയിൽ അവർ നടത്തുന്ന അവസാനത്തെ ഔദ്യോഗിക സന്ദർശനമായിരിക്കും ഇത്. 2005ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മരണത്തിന് ഏതാനും മാസങ്ങൾക്കു ശേഷമാണ് ജർമ്മനിയുടെ ഭരണം ആഞ്ചല മെർക്കൽ ഏറ്റെടുക്കുന്നത്. ഇതിന് ശേഷം ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഭരണകാലയളവിൽ ഒരുതവണയാണ് അവർ വത്തിക്കാൻ സന്ദർശിച്ചത്. ഫ്രാൻസിസ് മാർപാപ്പയുടെ സ്ഥാനാരോഹണ ബലിയിൽ മെർക്കലിന്റെ സാന്നിധ്യമുണ്ടായിരുന്നു. പിന്നീട് മൂന്നു തവണ അവർ വത്തിക്കാൻ സന്ദർശിച്ചു. "ഒരു നേതാവായിരിക്കാൻ എന്നെ സഹായിക്കുക" എന്ന് പറഞ്ഞ് വ്യക്തിപരമായി പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മെർക്കൽ സഹായം അഭ്യർത്ഥിച്ചിരിന്നതായി റിപ്പോര്‍ട്ടുണ്ടായിരിന്നു.
Image: /content_image/News/News-2021-10-03-21:55:15.jpg
Keywords: പാപ്പ

17407
Category: 18
Sub Category:
Heading: ക്രൈസ്തവ സംയുക്ത സമിതിയുടെ സെക്രട്ടറിയേറ്റ് ധർണ്ണ ഇന്ന്
Content: തിരുവനന്തപുരം: വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ക്രൈസ്തവ സംഘടനകളുടെ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സെക്രട്ടറിയേറ്റ് ധർണ്ണ ഇന്ന് . രാവിലെ 10:30 മണിക്ക് പാളയം ക്രിസ്തുരാജ ദേവാലയത്തിൽ ആരംഭിക്കുന്ന റാലി പാളയം ദേവാലയ വികാരി മോൺസിഞ്ഞോർ നിക്കോളാസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് 11 മണിക്ക് സെക്രട്ടറിയേറ്റിനു മുന്നിലെത്തുന്ന ധർണ്ണയും വിശദീകരണ യോഗവും മുന്‍ എംഎല്‍എ പി സി ജോർജ് ഉദ്ഘാടനം ചെയ്യും. ക്രൈസ്തവ ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വേണ്ടി രാപ്പകലില്ലാതെ പോരാട്ടം നടത്തിയ അഡ്വക്കേറ്റ് ജസ്റ്റിൻ പള്ളിവാതുക്കൽ സ്വാഗതം ആശംസിക്കും. രാജ്യസുരക്ഷയും തീവ്രവാദവും എന്ന വിഷയത്തിൽ ജെയിംസ് പാണ്ടനാടും ജസ്നയും ലവ് ജിഹാദും എന്ന വിഷയത്തിൽ ഫാ. ജോസ് ബേസിൽ പ്ലാതോട്ടവും, മുഖ്യമന്ത്രി പറഞ്ഞ റാഡിക്ലൈസേഷൻ എന്ന വിഷയത്തിൽ അനിൽ കൊടിതോട്ടവും :മൗദൂദിസം സമകാലിക രാഷ്ട്രീയത്തിൽ എന്ന വിഷയത്തിൽ ഫാ. ജോൺസൺ തേക്കടയിലും സന്ദേശങ്ങള്‍ നല്‍കും. വിവിധ ക്രൈസ്തവ സംഘടനാ പ്രതിനിധികളും. സാമൂഹിക സാമുദായിക നേതാക്കളും സന്ദേശം നല്‍കും. കത്തോലിക്ക, യാക്കോബായ, ഓർത്തഡോക്സ്, സിഎസ്‌ഐ, മാർത്തോമാ സഭകൾ, പെന്തക്കോസ്ത് സഭകളും ഒരുമിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ അണിനിരക്കുന്നുവെന്ന പ്രത്യേകത ഇന്നത്തെ മാര്‍ച്ചിനുണ്ട്. ക്രൈസ്തവ സംഘടനകളായ ക്രിസ്ത്യൻ അസോസിയേഷൻ ആന്‍ഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ), ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ ഫെഡറേഷന്‍ (ഡിസിഎഫ്), പ്രൊട്ടക്ടേഴ്സ് ഓഫ് ലൈഫ് ആന്‍ഡ് റൈറ്റ് (പിഎല്‍ആര്‍), യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യുസിഎഫ്), എക്ലേസിയ യുണൈറ്റഡ് ഫോറം (ഇയുഎഫ്), പെന്തക്കോസ്തല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HBW1C5D5cqL6oTXLx5YcYH}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-10-04-09:47:34.jpg
Keywords: സംയുക്ത

17408
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷൻ ലീഗ് ഭാരതസഭയുടെ പുണ്യം: മാർ ലോറൻസ് മുക്കുഴി
Content: തലശ്ശേരി: ചെറുപുഷ്പ മിഷൻ ലീഗ് ഭാരതസഭയുടെ പുണ്യമാണെന്ന് ബെല്‍ത്തങ്ങാടി രൂപതാധ്യക്ഷന്‍ ബിഷപ്പ് മാർ ലോറൻസ് മുക്കുഴി. ചെറുപുഷ്പ മിഷൻ ലീഗിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം തലശ്ശേരി അതിരൂപതയിലെ സന്ദേശ ഭവനിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ തലശ്ശേരി അതിരൂപതയുടെ അദ്ധ്യഷനും, സീറോ മലബാർ വൊക്കേഷൻ കമ്മീഷനംഗവുമായ മാർ ജോർജ് ഞരളക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. മിഷൻ ലീഗ് ദേശീയ രക്ഷാധികാരിയും സീറോ-മലബാർ വൊക്കേഷൻ കമ്മീഷനംഗവുമായ മാർ ജേക്കബ് മുരിക്കൻ, കേരള സംസ്ഥാന രക്ഷാധികാരിയും തിരുവല്ല അതിരൂപതാദ്ധൃഷനുമായ തോമസ് മാർകുറിലോസ്, തലശ്ശേരി അതിരൂപത മുൻ മെത്രാപോലീത്ത മാർ ജോർജ് വലിയമറ്റം, തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാബ്ലാനി, അതിരൂപത പാസ്റ്ററൽ കോർഡിനേറ്റർ ഫാ.ഫിലിപ്പ്കവിയിൽ, എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ചെറുപുഷ്പ മിഷൻ ലീഗ് പ്രഥമ ദേശീയ പ്രസിഡന്റും മുൻ സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റീസ് കുര്യൻ ജോസഫ് ജൂബിലി സന്ദേശം നൽകി. സീറോ മലബാർ വൊക്കേഷൻ കമ്മീഷൻ സെക്രട്ടറി റവ.ഡോ.സെബാസ്റ്റാൻ മുട്ടംതൊട്ടിൽ, ദേശീയ ഡയറക്ടർ റവ. ഡോ. ജയിംസ് പുന്നപ്ലാക്കൽ, അന്തർ ദേശീയ അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്റ് ഡേവീസ് വല്ലൂരാൻ, വൈസ് ഡയറക്ടർ ഫാ. ആന്റണി തെക്കേമുറി എന്നിവർ സന്ദേശം നൽകി. കേരള സംസ്ഥാന ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനായിൽ, കർണ്ണാടക സംസ്ഥാന ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുല്ലുകാട്ട്, കേരള സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശ്ശേരി, തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് ജ്ഞാനദാസ്, തലശ്ശേരി അതിരൂപതാ പ്രസിഡന്റ് സുനിൽ കല്ലിടുക്കിൽ, ഷംഷാബാദ് രൂപതാ ഡയറക്ടർ ഫാ. ലിയോ വെമ്പിൽ, സീറോ-മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ഡയറക്ടർ ഫാ.മാത്യു മുളയോലിൽ, മിസ്സിസാഗാ രൂപതാ ഡയറക്ടർ സി. ജെസിലിൻ CMC, ഖത്തർ മിഷൻ ലീഗ് കോ-ഓർഡിനേറ്റർ അഭിലാഷ് ടോം, ഏലിക്കുട്ടി എടാട്ട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ദേശീയ വൈസ് ഡയറക്ടർ ഫാ.ജോസഫ് മറ്റം ആമുഖപ്രസംഗവും, തലശ്ശേരി അതിരൂപതാ ഡയറക്ടർ ഫാ. വിപിൻ വടക്കേ പറമ്പിൽ സ്വാഗതവും ദേശീയ ജനറൽ ഓർഗനൈസർ ജോൺ കൊച്ചു ചെറു നിലത്ത് നന്ദിയും പറഞ്ഞു. പരിപാടിക്ക് മുന്നോടിയായി നടന്ന ദിവ്യബലിയിൽ മാർ ജേക്കബ് മുരിക്കൻ മുഖ്യകാർമ്മികൻ ആയിരുന്നു. ദേശീയ ജനറൽ സെക്രട്ടറി സുജി പുല്ലുകാട്ട്, ദേശീയ എക്സിക്യൂട്ടീവ് അംഗം ബെന്നി മുത്തനാട്ട്, തലശ്ശേരി അതിരൂപതാ ഭാരവാഹികളായ ജയ്സൺ പുളിച്ചമാക്കൽ, സുനിൽ ചെന്നിക്കര, സി.റോഷ്നി FCC, ഷേർളി സിബി, എലിക്കുട്ടി എടാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Image: /content_image/India/India-2021-10-04-10:01:39.jpg
Keywords: മിഷന്‍ ലീഗ

17409
Category: 4
Sub Category:
Heading: വിശുദ്ധ ഫ്രാൻസീസ് അസ്സീസിയെ കുറിച്ച് 12 നുറുങ്ങ് അറിവുകൾ
Content: ഒക്ടോബർ 4 വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ആഘോഷിക്കുന്നു. കത്തോലിക്കാ സഭയിലെ തന്നെ വളരെ പ്രിയങ്കരനായ ഒരു വിശുദ്ധനാണു ഫ്രാൻസീസ്. വിശുദ്ധനെ കുറിച്ചുള്ള 12 നുറുങ്ങ് അറിവുകൾ. #{blue->none->b-> 1) ഏഴില്‍ ഒരുവന്‍ }# എഴു കുട്ടികൾ ഉള്ള കുടുംബത്തിലെ അംഗമായിരുന്നു ഫ്രാൻസിസ്. #{blue->none->b-> 2) മാമ്മോദീസാ പേര് }# ജിയോവാനി എന്നായിരുന്നു വി. അസ്സീസിയുടെ മാമ്മോദീസാ പേര്. പിന്നീട് വസ്ത്ര വ്യാപാരിയായിരുന്ന പിതാവ് ബർണാഡിന് ഫ്രാൻസിലെ ജനങ്ങളോടുള്ള ബഹുമാനവും ഉത്സാഹവും നിലനിർത്താനും ഫ്രഞ്ചു സംസ്കാരം ഇഷ്ടമായിരുന്നതിനാലും ഫ്രാഞ്ചസ്കോ എന്ന പേര് അവനു നൽകി. #{blue->none->b-> 3) ഒരു വർഷം ഫ്രാൻസീസ് യുദ്ധത്തടവുകാരന്‍ }# ഒരു വർഷം ഫ്രാൻസീസ് യുദ്ധത്തടവുകാരനായിരുന്നു. ഫ്രാൻസിസിനു പത്തൊമ്പതു വയസ്സുള്ളപ്പോൾ, മാനസാന്തരത്തിനു ഒരു വർഷം മുമ്പ് സൈന്യത്തിൽ ചേരുകയും തൊട്ടടുത്തുള്ള നഗരത്തിനെതിരെ പോരാടുകയും ചെയ്തു. പരാജയത്തെ തുടർന്ന് ഒരു വർഷം തടങ്കലിൽ അടയ്ക്കപ്പെട്ടു. #{blue->none->b->4) സ്വാധീനിച്ച തിരുവചന ഭാഗം. }# മത്തായിയുടെ സുവിശേഷത്തിൽ ഈശോ ശിഷ്യന്മാരെ സുവിശേഷം പ്രസംഗിക്കാൻ അയക്കുമ്പോൾ , “നിങ്ങളുടെ അരപ്പട്ടയില്‍ സ്വര്‍ണമോ വെള്ളിയോ ചെമ്പോ കരുതിവയ്‌ക്കരുത്.(മത്തായി 10 : 9 ) ,” എന്നു ഉപദേശിക്കുന്നു. ഈ ഉപദേശമാണ് ഫ്രാൻസീസ് അസ്സീസിയെ ഏറ്റവും സ്വാധീനിച്ച ഈ തിരുവചനം. അക്ഷരാർത്ഥത്തിൽ ഫ്രാൻസീസ് തൻ്റെ ജീവിതം കൊണ്ട് ഈ വചനത്തിനു ജീവൻ നൽകി. #{blue->none->b-> 5) ഒരു വര്‍ഷത്തിനകം പതിനൊന്നു അനുയായികള്‍ }# ഒരു വർഷത്തിനുള്ളിൽ പതിനൊന്നു അനുയായികളെ ഫ്രാൻസീസിനു ലഭിച്ചു. .അങ്ങനെ അവർ യേശുവിന്റെ ശിഷ്യന്മാരെപ്പോലെ 12 പേരായി. #{blue->none->b-> 6) അഭൗമികമായ സ്വപ്നം }# ഇന്നസെൻ്റ് മൂന്നാമൻ മാർപാപ്പയ്ക്കു ഉണ്ടായ അഭൗമികമായ ഒരു സ്വപ്നത്തെ തുടർന്നാണ് ഫ്രാൻസിസിനെ സഹായിക്കാൻ തീരുമാനിക്കുന്നത്. ഫ്രാൻസീസിനെയും അദ്ദേഹത്തിൻ്റെ കൂട്ടാളികളെയും അംഗീകരിക്കുന്നതിൽ ഇന്നസെൻ്റ് മൂന്നാമൻ പാപ്പ ആദ്യകാലങ്ങളിൽ അതീവ ജാഗ്രത പുലർത്തിയിരുന്നു. ഒരിക്കൽ മാർപാപ്പയ്ക്കു ഒരു സ്വപ്നദർശനമുണ്ടായി. അതിൽ ഫ്രാൻസീസ് അസീസി ജോൺ ലാറ്ററാൻ ബസിലിക്കാ കൈയ്യിൽ എടുത്തു പിടിച്ചിരിക്കുന്നതായി കണ്ടു. റോമാ രൂപതയിലെ ഒരു ബസിലിക്കയായ ലാറ്ററൻ ബസിലിക്കായെ സഭയെ മുഴുവൻ പ്രതിനിധീകരിക്കുന്നതായി പാപ്പ മനസ്സിലാക്കി. ഈ സ്വപ്നം ഫ്രാൻസീസിനെയും അനുയായികളെയും അംഗീകരിക്കാനുള്ള ദൈവീക അടയാളമായി ഇന്നസെൻ്റ് പാപ്പ മനസ്സിലാക്കി. #{blue->none->b-> 7) നാലാം ലാറ്ററാൻ സൂനഹദോസിൽ പങ്കെടുത്ത വിശുദ്ധന്‍ }# നാലാം ലാറ്ററാൻ സൂനഹദോസിൽ ഫ്രാൻസീസ് പങ്കെടുത്തു. സഭയിലെ പന്ത്രണ്ടാമത്തെ കൗൺസിലായ നാലാം ലാറ്ററാൻ കൗൺസിൽ ഫ്രാൻസിസ് അസ്സീസി പങ്കെടുത്തു വിശുദ്ധ കുർബാനയിലെ സത്താപരമായ മാറ്റം (transubstantiation ) പ്രബോധനങ്ങൾ രൂപപ്പെട്ടത് ഈ കൗൺസിലിലാണ് വിശുദ്ധ ഡോമിനിക്കും ഈ സൂനഹദോസിൽ സന്നിഹിതനായിരുന്നു. #{blue->none->b-> 8) മുസ്ലിം സുൽത്താൻ്റെ മുമ്പിൽ സവിശേഷം പ്രസംഗിച്ച ഫ്രാൻസീസ് }# അഞ്ചാമത്തെ കുരിശുയുദ്ധത്തിനിടയിൽ ഫ്രാൻസീസും അനുയായികളും മുസ്ലിം അധിനിവേശ പ്രദേശത്ത് എത്തി സുൽത്താൻ അൽ കമീലിൻ്റെ മുമ്പിൽ ക്രിസ്തുവിനെപ്പറ്റി പ്രഘോഷിക്കാൻ ധൈര്യം കാണിച്ചു. ക്രിസ്തുവിലുള്ള തൻ്റെ വലിയ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ച് തീയിലൂടെയുള്ള നടത്തത്തിനു സുൽത്താനെ വെല്ലുവിളിച്ചു. തീയിലൂടെ നടക്കുന്ന സത്യ മതത്തിലെ അനുയായിയെ അഗ്നിബാധ ഏൽക്കാതെ ദൈവം സംരക്ഷിക്കും എന്നതായിരുന്നു വെല്ലുവിളി. താൻ തീയിലൂടെ ആദ്യം നടന്നോളം എന്നു ഫ്രാൻസിസ് വാഗ്ദാനം ചെയ്തു. പക്ഷേ സുൽത്താൻ വെല്ലുവിളി സ്വീകരിക്കാതെ പിൻ വാങ്ങി. എന്നിരുന്നാലും ഫ്രാൻസീസിൻ്റെ വിശ്വാസത്തിൻ്റെ ബോധ്യം തിരിച്ചറിഞ്ഞ് തൻ്റെ രാജ്യത്തു സുവിശേഷം പ്രസംഗിക്കാൻ സുൽത്താൻ അനുവാദം നൽകി. #{blue->none->b-> 9) അത്ഭുതം നിർത്താൻ ആവശ്യപ്പെട്ട വിശുദ്ധന്‍ }# പൊതുജനങ്ങൾക്കു ബുദ്ധിമുട്ടാകും എന്നു ബോധ്യമായതിനാൽ അത്ഭുതം പ്രവർത്തിക്കുന്നത് നിർത്താൻ തൻ്റെ സഭയിലെ ഒരു വിശുദ്ധനോട് ആവശ്യപ്പെട്ട ഫ്രാൻസീസ്. 1220 ൽ മരണമടഞ്ഞ ഒരു ഫ്രാൻസിസ്കൻ സന്യാസിയുടെ മധ്യസ്ഥതയാൽ നിരവധി അത്ഭുതങ്ങൾ സംഭവിച്ചിരുന്നു പീറ്റർ കാറ്റാനി എന്നായിരുന്നു അദേഹത്തിൻ്റെ പേര്. പീറ്ററിൻ്റെ കബറിടം സന്ദർശിക്കുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചിരുന്നതിനാൽ സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്കു ബുദ്ധിമുട്ടായി അതിനാൽ അത്ഭുതങ്ങൾ അവസാനിപ്പിക്കാൻ ഫ്രാൻസിസ് പീറ്ററിനോടു പ്രാർത്ഥിച്ചു എന്നാണ് ഐതീഹ്യം. #{blue->none->b-> 10) ഉപവാസത്തിനിടെയുള്ള പഞ്ചക്ഷതം }# മിഖായേൽ മാലാഖയുടെ തിരുനാളിനൊരാക്കമായി (സെപ്റ്റംബർ 29 ) നാൽപതു ദിവസം ഉപവസിച്ചു പ്രാർത്ഥിച്ചൊരുങ്ങുന്നതിനിടയിലാണ് പഞ്ചക്ഷതം ഫ്രാൻസീസിനു ലഭിച്ചത്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരു ഫ്രാൻസിസ്കൻ തുണ സഹോദരൻ അതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നത് ഇപ്രകാരമാണ്: “പെട്ടെന്ന് ഒരു സെറാഫിന്റെ ഒരു ദർശനം ഉണ്ടായി , ക്രൂശിൽ ആറ് ചിറകുള്ള ഒരു മാലാഖയെ ഞാൻ കണ്ടു ക്രിസ്തുവിന്റെ അഞ്ച് മുറിവുകളുടെ സമ്മാനം ഈ ദൂതൻ ഫ്രാൻസീസിനു നൽകി. ” #{blue->none->b-> 11) അസ്സീസിയിലെ വിശുദ്ധ ഫ്രാൻസീസിൻ്റെ നാമത്തിലുള്ള ബസിലിക്ക }# അസ്സീസിയിലെ വിശുദ്ധ ഫ്രാൻസീസിൻ്റെ നാമത്തിലുള്ള ബസിലിക്കായുടെ തറക്കില്ലട്ടത് മാർപാപ്പയാണ്. അതും ഫ്രാൻസീസ് മരിച്ച് രണ്ടു വർഷം തികയും മുമ്പ്. വിശുദ്ധനായി പ്രഖ്യാപിച്ചതിൻ്റെ പിറ്റേ ദിവസം. 1226 ഒക്ടോബർ മൂന്നിനാണ് ഫ്രാൻസീസ് മരിക്കുന്നത്. 1228 ജൂലൈ 16ന് ഗ്രിഗറി ഒൻപതാം മാർപാപ്പ ഫ്രാൻസീസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. പിറ്റേ ദിവസം മാർപാപ്പ അസ്സീസിയിലെ വിശുദ്ധ ഫ്രാൻസീസിൻ്റെ ബസിലിക്കായുടെ തറക്കല്ലിട്ടു. #{blue->none->b->12) ഫ്രാൻസീസിൻ്റെ കബറിടം നൂറ്റാണ്ടുകൾ എവിടെയാണന്നു അറിയത്തില്ലായിരുന്നു }# 1230ൽ ഫ്രാൻസീസിൻ്റെ ഭൗതീക ശരീരം അസ്സീസിയിലെ ബസിലിക്കാ നിർമ്മിച്ചപ്പോൾ അവിടേയ്ക്കു മാറ്റിയെങ്കിലും സരസെൻ ആക്രമണകാരികളിൽ നിന്ന് സംരക്ഷിക്കാനായി ഫ്രാൻസിസ്കൻ സഹോദരന്മാർ മറച്ചു വച്ചു. പിന്നീട് അവർ ഭൗതീശരീരം സൂക്ഷിച്ച സ്ഥാനം മറന്നുപോയി. പിന്നീട് ആറ് നൂറ്റാണ്ടുകൾക്ക് ശേഷം 1818 ലാണ് വിശുദ്ധൻ്റെ കബറിടം വീണ്ടും തിരിച്ചറിഞ്ഞത്.
Image: /content_image/Mirror/Mirror-2021-10-04-11:35:39.jpg
Keywords: അസീസ്സി

17410
Category: 10
Sub Category:
Heading: മഹാമാരിയിലും ബൈബിൾ വിവർത്തനങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്
Content: വാഷിംഗ്ടണ്‍ ഡി.സി: കോവിഡ് 19 മഹാമാരിയുടെ വ്യാപനത്തിനിടയിലും ബൈബിൾ വിവർത്തനങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ട്. 717 ഭാഷകളിൽ ഇപ്പോൾ സമ്പൂർണ ബൈബിൾ ലഭ്യമാണെന്ന് 1942 മുതൽ ബൈബിൾ വിവർത്തനം ചെയ്യുന്ന വിക്ലിഫ് ബൈബിൾ ട്രാൻസിലേറ്റഴ്സ് എന്ന സംഘടന വ്യക്തമാക്കി. ഇത് ലോകത്തിൽ നിലവിലുള്ള സംസാരഭാഷകളുടെ 10 ശതമാനത്തോളം വരും. മുൻവർഷത്തെ അപേക്ഷിച്ച് 13 ഭാഷകളിൽ കൂടി വിവർത്തനം നടന്നിട്ടുണ്ട്. ലോകത്തിലുള്ള അഞ്ചിലൊരാൾ ഇപ്പോഴും അവരുടെ ഭാഷകളിലുള്ള വിവർത്തനത്തിനു വേണ്ടി കാത്തിരിക്കുകയാണെങ്കിലും, വൈറസ് വ്യാപന കാലത്ത് ആഴ്ചയിൽ ഒരു പുതിയ വിവർത്തനം എങ്കിലും പുറത്തിറക്കാൻ സാധിച്ചെന്ന് സംഘടന ചൂണ്ടിക്കാട്ടി. 1582 ഭാഷകളിൽ പുതിയ നിയമം വിവർത്തനം ലഭ്യമാണെന്ന് വിക്ലിഫിന്റെ കണക്കുകളിൽ പറയുന്നു. മുൻവർഷം ഇത് 1551 ആയിരുന്നു. ബൈബിൾ വിവർത്തനങ്ങളുടെ എണ്ണം വർദ്ധിച്ചത് മൂലം വളരെയധികം ആവേശമുണർത്തിയ ഒരു വർഷമാണ് കടന്നു പോയതെന്ന് വിക്ലിഫ് ബൈബിൾ ട്രാൻസിലേറ്റഴ്സ് സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ പദവി വഹിക്കുന്ന ജെയിംസ് പൂൾ പറഞ്ഞു. തങ്ങളുടെ ഭാഷയിൽ തന്നെ ദൈവം പറയുന്ന കാര്യങ്ങൾ കേൾക്കാൻ അവസരം ലഭിച്ചതിൽ നിരവധി ആളുകൾ ആനന്ദത്തിലാണ്. അതേസമയം ബൈബിൾ വിവർത്തനങ്ങളുടെ കാര്യത്തിൽ പുരോഗതി ഉണ്ടെങ്കിലും ലോകത്തിലുള്ള 150 കോടിയോളം ജനങ്ങൾക്ക് അവരുടെ ഭാഷകളിൽ ബൈബിൾ വിവർത്തനം ലഭ്യമല്ല എന്നതിൽ ആശങ്കയുണ്ടെന്ന് ജെയിംസ് പൂൾ അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അനീതി പരിഹരിക്കാൻ വിവർത്തകരുടെ സംഘം അടിയന്തരമായി പരിശ്രമം നടത്തി കൊണ്ടിരിക്കുകയാണ്. മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ തമ്മിലുള്ള സഹകരണവും, അത്യാധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതും വിവർത്തന മേഖലയിൽ ഗുണകരമാകുന്നുണ്ട്. അടുത്ത പത്ത് മുതൽ പതിനഞ്ച് വർഷത്തിനുള്ളിൽ ലോകത്തിലെ 95 ശതമാനം ആളുകൾക്കും അവരുടെ ഭാഷകളിൽ ബൈബിൾ ലഭ്യമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വിക്ലിഫ് ബൈബിൾ ട്രാൻസിലേറ്റഴ്സ്..
Image: /content_image/News/News-2021-10-04-12:19:19.jpg
Keywords: ബൈബിള്‍, പരിഭാഷ

17411
Category: 1
Sub Category:
Heading: സംഘടിച്ച് ക്രൈസ്തവര്‍: സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം ഇരമ്പി
Content: തിരുവനന്തപുരം: എരുമേലിയില്‍നിന്നു ദുരൂഹസാഹചര്യത്തില്‍ കാണാതായ ജെസ്‌നയുടെ തിരോധാനത്തിൽ സമഗ്ര അന്വേഷണം നടത്തുക, ലവ് ജിഹാദ്, നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങീയ വിവിധ ആവശ്യങ്ങളുമായി സെക്രട്ടേറിയറ്റിനു മുന്നില്‍ വന്‍ പ്രതിഷേധം. ഇന്നു രാവിലെ പതിനൊന്നോടെ നടന്ന പ്രതിഷേധ മാര്‍ച്ചിലും ധര്‍ണ്ണയിലും കത്തോലിക്ക, യാക്കോബായ, ഓർത്തഡോക്സ്, സിഎസ്‌ഐ, മാർത്തോമാ സഭകൾ, പെന്തക്കോസ്ത് സഭകകളില്‍ നിന്നായി നൂറുകണക്കിന് ആളുകള്‍ പ്ലക്കാര്‍ഡുകളുമേന്തി പങ്കെടുത്തു. ലവ് ജിഹാദിനെതിരേയും നാര്‍ക്കോട്ടിക് ഭീകരതയ്‌ക്കെതിരേയും തീവ്രവാദത്തിനെതിരേയും റാലിയില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. സിബിഐ കേസ് ഏറ്റെടുത്തിട്ടും അന്വേഷണത്തില്‍ ജസ്‌ന കേസില്‍ വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ല എന്നു ചൂണ്ടിക്കാട്ടിയും നാര്‍ക്കോ ടെററിസം വിഷയങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുമായിരിന്നു മാര്‍ച്ച്. മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജ് ഉദ്ഘാടന പ്രസംഗം നടത്തി. എല്ലാവരും വലതുകരമുയര്‍ത്തി സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടായിരിന്നു ഉദ്ഘാടനം. നാര്‍ക്കോട്ടിക് ജിഹാദ് വിഷയം സമൂഹത്തിന്റെ ശ്രദ്ധയിലേക്കു കൊണ്ടുവന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നിലപാടുകള്‍ക്കും സമ്മേളനം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. രാജ്യസുരക്ഷയും തീവ്രവാദവും എന്ന വിഷയത്തിൽ ജെയിംസ് പാണ്ടനാടും :മൗദൂദിസം സമകാലിക രാഷ്ട്രീയത്തിൽ എന്ന വിഷയത്തിൽ ഫാ. ജോൺസൺ തേക്കടയിലും അടക്കം വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ സന്ദേശം നല്‍കി. ക്രൈസ്തവ സംഘടനകളായ ക്രിസ്ത്യൻ അസോസിയേഷൻ ആന്‍ഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ), ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ ഫെഡറേഷന്‍ (ഡിസിഎഫ്), പ്രൊട്ടക്ടേഴ്സ് ഓഫ് ലൈഫ് ആന്‍ഡ് റൈറ്റ് (പിഎല്‍ആര്‍), യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യുസിഎഫ്), എക്ലേസിയ യുണൈറ്റഡ് ഫോറം (ഇയുഎഫ്), പെന്തക്കോസ്തല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. അതേസമയം ലവ് ജിഹാദ് കേരളത്തില്‍ സജീവ വിഷയമായി കത്തിനില്‍ക്കുന്നതിനിടെയാണ് ജെസ്‌നയുടെ തിരോധാനം എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാകുന്നത്. സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ ഏറെക്കാലം അന്വേഷിച്ചതിനു ശേഷം അന്വേഷണം സിബിഐക്കു വിട്ടിരുന്നു. പക്ഷേ, ഇതുവരെയും ജെസ്‌ന എവിടെയാണെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഏജന്‍സികള്‍ക്കു കഴിഞ്ഞിട്ടില്ല.
Image: /content_image/News/News-2021-10-04-13:53:54.jpg
Keywords: ജെസ്ന, ക്രൈസ്തവ

17412
Category: 14
Sub Category:
Heading: അപകടം നിറഞ്ഞ സ്ഥലങ്ങളില്‍ മിഷ്ണറിമാരെ എത്തിക്കുന്ന പൈലറ്റുമാരുടെ കഥ പ്രദര്‍ശനത്തിന്
Content: യേശുവിന്റെ സുവിശേഷം ലോകത്തിന്റെ വിദൂര മേഖലകളില്‍ പോലും എത്തിക്കുവാന്‍ ഏറ്റവും അപകടം നിറഞ്ഞ സാഹചര്യങ്ങളിലൂടെ മിഷ്ണറിമാരേയും കൊണ്ട് പറക്കുന്ന 'മിഷന്‍ ഏവിയേഷന്‍ ഫെല്ലോഷിപ്പ്' (എം.എ.എഫ്) അംഗങ്ങളായ പൈലറ്റുമാരുടെ കഥപറയുന്ന ഡോക്യുമെന്ററി ചലച്ചിത്രം പ്രദര്‍ശനത്തിന്. ചേഞ്ച് മീഡിയയുടേയും, മിഷന്‍ എവിയേഷന്‍ ഫെല്ലോഷിപ്പിന്റേയും പങ്കാളിത്തത്തോടെ മൂഡി ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് “എന്‍ഡ്സ് ഓഫ് ദി എര്‍ത്ത്” എന്ന് പേരിട്ടിരിക്കുന്ന പുതിയ ഡോക്യുമെന്ററി സിനിമ പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. യേശു ചുമതലപ്പെടുത്തിയിരിക്കുന്ന മഹത്തായ സുവിശേഷദൗത്യം നിര്‍വഹിക്കുന്നതില്‍ വ്യാപൃതരായിരിക്കുന്ന മിഷ്ണറിമാരേയും, ദേവാലയങ്ങളേയും, സഭാ സംഘടനകളേയും സഹായിച്ചു കൊണ്ടിരിക്കുന്ന ‘എം.എ.എഫ്’ പൈലറ്റുമാരുടെ പ്രവര്‍ത്തനങ്ങളും വിശ്വാസവുമാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. ഒക്ടോബര്‍ 18നും 21നും രാത്രി 7 മണിക്ക് തെരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിലാണ് ഇവ പ്രദര്‍ശിപ്പിക്കുക. മൂഡി ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് മാര്‍ക്ക് ജോബ്, എം.എ.എഫ് പ്രസിഡന്റ് ഡേവിഡ് ഹോള്‍സ്റ്റെന്‍ തുടങ്ങിയ ക്രിസ്ത്യന്‍ നേതാക്കളും മൂഡി ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റാഫും, എം.എ.എഫ് പൈലറ്റ്‌മാരുമായുള്ള അഭിമുഖങ്ങളും ഡോക്യുമെന്ററിയിലുണ്ട്. സുവിശേഷ പ്രഘോഷണത്തിന് പരിശീലനം നല്‍കുകയും സാധന സാമഗ്രികള്‍ നല്‍കുകയും ചെയുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന റാഡിക്കല്‍ എന്ന സംഘടനയുടെ സ്ഥാപകനും, മക്ലീന്‍ ബൈബിള്‍ ചര്‍ച്ചിന്റെ പാസ്റ്ററുമായ ഡേവിഡ് പ്ലാറ്റിന്റെ അഭിമുഖവും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്ത് ദശലക്ഷകണക്കിന് ആളുകള്‍ക്ക് സുവിശേഷം ശ്രവിക്കുവാനുള്ള സൗകര്യങ്ങള്‍ ഇല്ലെന്നും, ഭൂമിശാസ്ത്രപരമായ തടസ്സങ്ങളും, സാമൂഹിക, രാഷ്ട്രീയ, മതപരമായ ഒറ്റപ്പെടലുകളുമാണ് ഇതിന്റെ കാരണമെന്നും എം.എ.എഫ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 75 വര്‍ഷങ്ങളായി ലോകത്തിന്റെ വിദൂര മേഖലകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്ക് വിമാനമാര്‍ഗ്ഗം സുവിശേഷമെത്തിക്കുവാനും, അവര്‍ക്ക്, സഹായം നല്‍കുവാനുമുള്ള ദൗത്യത്തിലാണ് എം.എ.എഫ്. മെഡിക്കല്‍ വിദഗ്ദരേയും, മിഷണറിമാരേയും, മനുഷ്യാവകാശ പ്രവര്‍ത്തകരേയും സഹായിക്കുവാന്‍ വിമാനങ്ങളുടെ ഒരു നിര തന്നെ സംഘടനക്കുണ്ട്. അപകടകരമായ വെല്ലുവിളികള്‍ ഏറ്റെടുത്ത് മിഷ്ണറിമാരേയും കൊണ്ട് പറക്കുന്ന പൈലറ്റുമാരുടെ കഥപറയുന്ന 'എന്‍ഡ്സ് ഓഫ് ദി എര്‍ത്ത്' ലോകത്തെ വിദൂര ഗ്രാമങ്ങളേയും, പ്രകൃതി ഭംഗിയേയും അടുത്തറിഞ്ഞു കാണുവാനുള്ള അവസരം കൂടിയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ദേശവ്യാപകമായി തിയേറ്ററുകളില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് കൊളൈഡ് മീഡിയ ഗ്രൂപ്പിന്റെ സഹകരണത്തോടെ വന്‍ പരിപാടികള്‍ക്കാണ് എം.എ.എഫ് പദ്ധതിയിട്ടിരിക്കുന്നത്.
Image: /content_image/News/News-2021-10-04-16:43:16.jpg
Keywords: