category_idMirror
Priority2
Sub CategoryNot set
statusPublished
PlaceNot set
Mirror DayMonday
Headingവിശുദ്ധ ഫ്രാൻസീസ് അസ്സീസിയെ കുറിച്ച് 12 നുറുങ്ങ് അറിവുകൾ
Contentഒക്ടോബർ 4 വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ആഘോഷിക്കുന്നു. കത്തോലിക്കാ സഭയിലെ തന്നെ വളരെ പ്രിയങ്കരനായ ഒരു വിശുദ്ധനാണു ഫ്രാൻസീസ്. വിശുദ്ധനെ കുറിച്ചുള്ള 12 നുറുങ്ങ് അറിവുകൾ. #{blue->none->b-> 1) ഏഴില്‍ ഒരുവന്‍ ‍}# എഴു കുട്ടികൾ ഉള്ള കുടുംബത്തിലെ അംഗമായിരുന്നു ഫ്രാൻസിസ്. #{blue->none->b-> 2) മാമ്മോദീസാ പേര് ‍}# ജിയോവാനി എന്നായിരുന്നു വി. അസ്സീസിയുടെ മാമ്മോദീസാ പേര്. പിന്നീട് വസ്ത്ര വ്യാപാരിയായിരുന്ന പിതാവ് ബർണാഡിന് ഫ്രാൻസിലെ ജനങ്ങളോടുള്ള ബഹുമാനവും ഉത്സാഹവും നിലനിർത്താനും ഫ്രഞ്ചു സംസ്കാരം ഇഷ്ടമായിരുന്നതിനാലും ഫ്രാഞ്ചസ്കോ എന്ന പേര് അവനു നൽകി. #{blue->none->b-> 3) ഒരു വർഷം ഫ്രാൻസീസ് യുദ്ധത്തടവുകാരന്‍ ‍}# ഒരു വർഷം ഫ്രാൻസീസ് യുദ്ധത്തടവുകാരനായിരുന്നു. ഫ്രാൻസിസിനു പത്തൊമ്പതു വയസ്സുള്ളപ്പോൾ, മാനസാന്തരത്തിനു ഒരു വർഷം മുമ്പ് സൈന്യത്തിൽ ചേരുകയും തൊട്ടടുത്തുള്ള നഗരത്തിനെതിരെ പോരാടുകയും ചെയ്തു. പരാജയത്തെ തുടർന്ന് ഒരു വർഷം തടങ്കലിൽ അടയ്ക്കപ്പെട്ടു. #{blue->none->b->4) സ്വാധീനിച്ച തിരുവചന ഭാഗം. ‍}# മത്തായിയുടെ സുവിശേഷത്തിൽ ഈശോ ശിഷ്യന്മാരെ സുവിശേഷം പ്രസംഗിക്കാൻ അയക്കുമ്പോൾ , “നിങ്ങളുടെ അരപ്പട്ടയില്‍ സ്വര്‍ണമോ വെള്ളിയോ ചെമ്പോ കരുതിവയ്‌ക്കരുത്‌.(മത്തായി 10 : 9 ) ,” എന്നു ഉപദേശിക്കുന്നു. ഈ ഉപദേശമാണ് ഫ്രാൻസീസ് അസ്സീസിയെ ഏറ്റവും സ്വാധീനിച്ച ഈ തിരുവചനം. അക്ഷരാർത്ഥത്തിൽ ഫ്രാൻസീസ് തൻ്റെ ജീവിതം കൊണ്ട് ഈ വചനത്തിനു ജീവൻ നൽകി. #{blue->none->b-> 5) ഒരു വര്‍ഷത്തിനകം പതിനൊന്നു അനുയായികള്‍ ‍}# ഒരു വർഷത്തിനുള്ളിൽ പതിനൊന്നു അനുയായികളെ ഫ്രാൻസീസിനു ലഭിച്ചു. .അങ്ങനെ അവർ യേശുവിന്റെ ശിഷ്യന്മാരെപ്പോലെ 12 പേരായി. #{blue->none->b-> 6) അഭൗമികമായ സ്വപ്നം ‍}# ഇന്നസെൻ്റ് മൂന്നാമൻ മാർപാപ്പയ്ക്കു ഉണ്ടായ അഭൗമികമായ ഒരു സ്വപ്നത്തെ തുടർന്നാണ് ഫ്രാൻസിസിനെ സഹായിക്കാൻ തീരുമാനിക്കുന്നത്. ഫ്രാൻസീസിനെയും അദ്ദേഹത്തിൻ്റെ കൂട്ടാളികളെയും അംഗീകരിക്കുന്നതിൽ ഇന്നസെൻ്റ് മൂന്നാമൻ പാപ്പ ആദ്യകാലങ്ങളിൽ അതീവ ജാഗ്രത പുലർത്തിയിരുന്നു. ഒരിക്കൽ മാർപാപ്പയ്ക്കു ഒരു സ്വപ്നദർശനമുണ്ടായി. അതിൽ ഫ്രാൻസീസ് അസീസി ജോൺ ലാറ്ററാൻ ബസിലിക്കാ കൈയ്യിൽ എടുത്തു പിടിച്ചിരിക്കുന്നതായി കണ്ടു. റോമാ രൂപതയിലെ ഒരു ബസിലിക്കയായ ലാറ്ററൻ ബസിലിക്കായെ സഭയെ മുഴുവൻ പ്രതിനിധീകരിക്കുന്നതായി പാപ്പ മനസ്സിലാക്കി. ഈ സ്വപ്നം ഫ്രാൻസീസിനെയും അനുയായികളെയും അംഗീകരിക്കാനുള്ള ദൈവീക അടയാളമായി ഇന്നസെൻ്റ് പാപ്പ മനസ്സിലാക്കി. #{blue->none->b-> 7) നാലാം ലാറ്ററാൻ സൂനഹദോസിൽ പങ്കെടുത്ത വിശുദ്ധന്‍ ‍}# നാലാം ലാറ്ററാൻ സൂനഹദോസിൽ ഫ്രാൻസീസ് പങ്കെടുത്തു. സഭയിലെ പന്ത്രണ്ടാമത്തെ കൗൺസിലായ നാലാം ലാറ്ററാൻ കൗൺസിൽ ഫ്രാൻസിസ് അസ്സീസി പങ്കെടുത്തു വിശുദ്ധ കുർബാനയിലെ സത്താപരമായ മാറ്റം (transubstantiation ) പ്രബോധനങ്ങൾ രൂപപ്പെട്ടത് ഈ കൗൺസിലിലാണ് വിശുദ്ധ ഡോമിനിക്കും ഈ സൂനഹദോസിൽ സന്നിഹിതനായിരുന്നു. #{blue->none->b-> 8) മുസ്ലിം സുൽത്താൻ്റെ മുമ്പിൽ സവിശേഷം പ്രസംഗിച്ച ഫ്രാൻസീസ് ‍}# അഞ്ചാമത്തെ കുരിശുയുദ്ധത്തിനിടയിൽ ഫ്രാൻസീസും അനുയായികളും മുസ്ലിം അധിനിവേശ പ്രദേശത്ത് എത്തി സുൽത്താൻ അൽ കമീലിൻ്റെ മുമ്പിൽ ക്രിസ്തുവിനെപ്പറ്റി പ്രഘോഷിക്കാൻ ധൈര്യം കാണിച്ചു. ക്രിസ്തുവിലുള്ള തൻ്റെ വലിയ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ച് തീയിലൂടെയുള്ള നടത്തത്തിനു സുൽത്താനെ വെല്ലുവിളിച്ചു. തീയിലൂടെ നടക്കുന്ന സത്യ മതത്തിലെ അനുയായിയെ അഗ്നിബാധ ഏൽക്കാതെ ദൈവം സംരക്ഷിക്കും എന്നതായിരുന്നു വെല്ലുവിളി. താൻ തീയിലൂടെ ആദ്യം നടന്നോളം എന്നു ഫ്രാൻസിസ് വാഗ്ദാനം ചെയ്തു. പക്ഷേ സുൽത്താൻ വെല്ലുവിളി സ്വീകരിക്കാതെ പിൻ വാങ്ങി. എന്നിരുന്നാലും ഫ്രാൻസീസിൻ്റെ വിശ്വാസത്തിൻ്റെ ബോധ്യം തിരിച്ചറിഞ്ഞ് തൻ്റെ രാജ്യത്തു സുവിശേഷം പ്രസംഗിക്കാൻ സുൽത്താൻ അനുവാദം നൽകി. #{blue->none->b-> 9) അത്ഭുതം നിർത്താൻ ആവശ്യപ്പെട്ട വിശുദ്ധന്‍ ‍}# പൊതുജനങ്ങൾക്കു ബുദ്ധിമുട്ടാകും എന്നു ബോധ്യമായതിനാൽ അത്ഭുതം പ്രവർത്തിക്കുന്നത് നിർത്താൻ തൻ്റെ സഭയിലെ ഒരു വിശുദ്ധനോട് ആവശ്യപ്പെട്ട ഫ്രാൻസീസ്. 1220 ൽ മരണമടഞ്ഞ ഒരു ഫ്രാൻസിസ്കൻ സന്യാസിയുടെ മധ്യസ്ഥതയാൽ നിരവധി അത്ഭുതങ്ങൾ സംഭവിച്ചിരുന്നു പീറ്റർ കാറ്റാനി എന്നായിരുന്നു അദേഹത്തിൻ്റെ പേര്. പീറ്ററിൻ്റെ കബറിടം സന്ദർശിക്കുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചിരുന്നതിനാൽ സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്കു ബുദ്ധിമുട്ടായി അതിനാൽ അത്ഭുതങ്ങൾ അവസാനിപ്പിക്കാൻ ഫ്രാൻസിസ് പീറ്ററിനോടു പ്രാർത്ഥിച്ചു എന്നാണ് ഐതീഹ്യം. #{blue->none->b-> 10) ഉപവാസത്തിനിടെയുള്ള പഞ്ചക്ഷതം ‍}# മിഖായേൽ മാലാഖയുടെ തിരുനാളിനൊരാക്കമായി (സെപ്റ്റംബർ 29 ) നാൽപതു ദിവസം ഉപവസിച്ചു പ്രാർത്ഥിച്ചൊരുങ്ങുന്നതിനിടയിലാണ് പഞ്ചക്ഷതം ഫ്രാൻസീസിനു ലഭിച്ചത്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരു ഫ്രാൻസിസ്കൻ തുണ സഹോദരൻ അതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നത് ഇപ്രകാരമാണ്: “പെട്ടെന്ന് ഒരു സെറാഫിന്റെ ഒരു ദർശനം ഉണ്ടായി , ക്രൂശിൽ ആറ് ചിറകുള്ള ഒരു മാലാഖയെ ഞാൻ കണ്ടു ക്രിസ്തുവിന്റെ അഞ്ച് മുറിവുകളുടെ സമ്മാനം ഈ ദൂതൻ ഫ്രാൻസീസിനു നൽകി. ” #{blue->none->b-> 11) അസ്സീസിയിലെ വിശുദ്ധ ഫ്രാൻസീസിൻ്റെ നാമത്തിലുള്ള ബസിലിക്ക ‍}# അസ്സീസിയിലെ വിശുദ്ധ ഫ്രാൻസീസിൻ്റെ നാമത്തിലുള്ള ബസിലിക്കായുടെ തറക്കില്ലട്ടത് മാർപാപ്പയാണ്. അതും ഫ്രാൻസീസ് മരിച്ച് രണ്ടു വർഷം തികയും മുമ്പ്. വിശുദ്ധനായി പ്രഖ്യാപിച്ചതിൻ്റെ പിറ്റേ ദിവസം. 1226 ഒക്ടോബർ മൂന്നിനാണ് ഫ്രാൻസീസ് മരിക്കുന്നത്. 1228 ജൂലൈ 16ന് ഗ്രിഗറി ഒൻപതാം മാർപാപ്പ ഫ്രാൻസീസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. പിറ്റേ ദിവസം മാർപാപ്പ അസ്സീസിയിലെ വിശുദ്ധ ഫ്രാൻസീസിൻ്റെ ബസിലിക്കായുടെ തറക്കല്ലിട്ടു. #{blue->none->b->12) ഫ്രാൻസീസിൻ്റെ കബറിടം നൂറ്റാണ്ടുകൾ എവിടെയാണന്നു അറിയത്തില്ലായിരുന്നു ‍}# 1230ൽ ഫ്രാൻസീസിൻ്റെ ഭൗതീക ശരീരം അസ്സീസിയിലെ ബസിലിക്കാ നിർമ്മിച്ചപ്പോൾ അവിടേയ്ക്കു മാറ്റിയെങ്കിലും സരസെൻ ആക്രമണകാരികളിൽ നിന്ന് സംരക്ഷിക്കാനായി ഫ്രാൻസിസ്കൻ സഹോദരന്മാർ മറച്ചു വച്ചു. പിന്നീട് അവർ ഭൗതീശരീരം സൂക്ഷിച്ച സ്ഥാനം മറന്നുപോയി. പിന്നീട് ആറ് നൂറ്റാണ്ടുകൾക്ക് ശേഷം 1818 ലാണ് വിശുദ്ധൻ്റെ കബറിടം വീണ്ടും തിരിച്ചറിഞ്ഞത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-10-04 11:34:00
Keywordsഅസീസ്സി
Created Date2021-10-04 11:35:39