Contents

Displaying 16991-17000 of 25113 results.
Content: 17363
Category: 14
Sub Category:
Heading: ഇസ്രായേലിന് സമാധാനം നേര്‍ന്ന് 30 രാജ്യങ്ങളില്‍ നിന്നുള്ള ക്രൈസ്തവരുടെ വീഡിയോ
Content: ജെറുസലേം: ഇസ്രായേലിനു സമാധാനവും, ദൈവാനുഗ്രഹങ്ങളും നേര്‍ന്നുക്കൊണ്ട് ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടെ ഏതാണ്ട് മുപ്പതോളം രാഷ്ട്രങ്ങളില്‍ കഴിയുന്ന ക്രൈസ്തവര്‍ തയ്യാറാക്കിയ കൂടാരതിരുനാള്‍ (സുക്കോത്ത്) വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു. ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ എംബസി ജെറുസലേമിന്റെ (ഐ.സി.ഇ.ജെ) നേതൃത്വത്തില്‍ വിശുദ്ധനാട്ടില്‍ സംഘടിപ്പിക്കാറുള്ള കൂടാരതിരുനാള്‍ ആഘോഷത്തോടനുബന്ധിച്ചാണ് “ബിറ്റ്ഫിലാ ആമേന്‍” എന്ന വീഡിയോ തയ്യാറാക്കിയത്. ക്രിസ്റ്റ്യന്‍-സയണിസ്റ്റ് റെക്കോര്‍ഡിംഗ് കലാകാരന്മാരും, സംഗീതജ്ഞരും തയ്യാറാക്കിയ ഈ വീഡിയോ സോഷ്യല്‍ മീഡിയായില്‍ തരംഗമായി മാറുകയാണ്. സാധാരണഗതിയില്‍ ഐ.സി.ഇ.ജെ സംഘടിപ്പിക്കുന്ന കൂടാരതിരുനാള്‍ ആഘോഷത്തില്‍ ആറായിരത്തോളം പേര്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി ഓണ്‍ലൈനിലൂടെയാണ് ഈ ആഘോഷം സംഘടിപ്പിച്ചു വരുന്നത്. കഴിഞ്ഞയാഴ്ച നടന്ന ഈവര്‍ഷത്തെ കൂടാരതിരുനാള്‍ ഉദ്ഘാടന ചടങ്ങില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നാഫ്താലി ബെന്നെറ്റ്, വിദേശമന്ത്രി യായിര്‍ ലാപിഡ്, പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് പ്രസിഡന്റ് ഇസാക്ക് ഹെര്‍സോഗ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. വിശുദ്ധ നാട്ടില്‍ നിന്നും കഴിഞ്ഞ 8 ദിവസങ്ങളിലായി നടന്നുവരുന്ന തത്സമയസംപ്രേഷണം ലക്ഷകണക്കിന് ആളുകളാണ് വീക്ഷിച്ചത്. 1995-ലെ യൂറോവിഷന്‍ ഗാന മത്സരത്തില്‍ ഇസ്രായേല്‍ അവതരിപ്പിച്ച “ബിറ്റ്ഫിലാ ആമേന്‍” എന്ന ഗാനമായിരുന്നു പ്രധാന ആകര്‍ഷണം. ലിയോറയാണ് ഈ ഗാനം യൂറോവിഷനില്‍ ഈ ഗാനം പാടിയത്. അര്‍ജന്റീന, ബ്രസീല്‍, ബള്‍ഗേറിയ, കാനഡ, ഫ്രാന്‍സ്, ചൈന, കോസ്റ്ററിക്ക, ഡെന്‍മാര്‍ക്ക്, ഈജിപ്ത്, ഫിജി, ജര്‍മ്മനി, ഇന്തോനേഷ്യ, അയര്‍ലാന്‍ഡ്‌, മാസിഡോണിയ, മെക്സിക്കോ, നെതര്‍ലന്‍ഡ്‌സ്‌, നോര്‍വേ, ഫിലിപ്പീന്‍സ്, പോളണ്ട്, സെര്‍ബിയ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്സര്‍ലന്‍ഡ്, തായ്‌വാന്‍, തായ്ലണ്ട്, തുര്‍ക്കി, ഉഗാണ്ട, യു.കെ, അമേരിക്ക തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള പാട്ടുകാരും സംഗീതജ്ഞരുമാണ് ഇക്കൊല്ലം ഈ ഗാനം അവതരിപ്പിച്ചത്.
Image: /content_image/News/News-2021-09-28-14:43:13.jpg
Keywords: വീഡിയോ
Content: 17364
Category: 1
Sub Category:
Heading: കോടതി നടപടികള്‍ക്ക് മുന്‍പ് പ്രാര്‍ത്ഥന ചൊല്ലുവാന്‍ അനുമതി ആവശ്യപ്പെട്ട് ടെക്സാസ് ജഡ്ജി അപ്പീല്‍ കോടതിയില്‍
Content: ടെക്സാസ്: കോടതി നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് പ്രാര്‍ത്ഥിക്കുവാന്‍ സ്ഥിര അനുമതി നല്‍കണമെന്ന ആവശ്യവുമായി ടെക്സാസ് ജഡ്ജി അപ്പീല്‍ കോടതിയില്‍. അമേരിക്കയിലെ ഉന്നത അപ്പീല്‍ കോടതികളിലൊന്നായ ‘യു.എസ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ 5th സര്‍ക്യൂട്ട്’ മുമ്പാകെയാണ് കഴിഞ്ഞയാഴ്ച ടെക്സാസിലെ കോണ്‍റോയിലെ ജഡ്ജി വെയ്നെ മാക്ക് തന്റെ അപ്പീല്‍ സമര്‍പ്പിച്ചത്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ കോടതി നടപടികള്‍ക്ക് മുന്‍പ് സ്വമേധയാലുള്ള പ്രാര്‍ത്ഥന നിരോധിച്ചുകൊണ്ടുള്ള കീഴ്ക്കോടതി വിധിക്കെതിരെയാണ് വെയ്നെ മാക്ക് അപ്പീലിന് പോയിരിക്കുന്നത്. കോടതി നടപടികളുടെ തുടക്കത്തില്‍ സ്വമേധയാലുള്ള പ്രാര്‍ത്ഥന വിലക്കിക്കൊണ്ടുള്ള കീഴ്കോടതി വിധി സുപ്രീം കോടതിയുടേയും, കോടതിയുടേയും കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമാണെന്നു ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 22ന് ഫിഫ്ത്ത് സര്‍ക്യൂട്ടില്‍ അപ്പീല്‍ സമര്‍പ്പിക്കവേ ജസ്റ്റിസ് മാക്കിന്റെ അറ്റോര്‍ണി വാദിച്ചു. ഇതിനിടെ ജഡ്ജിയ്ക്കെതിരെ നിരീശ്വരവാദി സംഘടനകള്‍ രംഗത്ത് വന്നു. മതാനുഷ്ടാനങ്ങള്‍ കോടതി മുറിയില്‍ സന്നിവേശിപ്പിക്കാനാണ് ജസ്റ്റിസ് മാക്ക് ശ്രമിക്കുന്നതെന്നു ടെക്സാസ് അറ്റോര്‍ണി ‘ജോണ്‍ റോ’യും നിരീശ്വരവാദി സംഘടനയായ ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷനും ആരോപിച്ചു. എന്തായാലും പ്രാര്‍ത്ഥനയ്ക്കു വേണ്ടിയുള്ള നിയമ പോരാട്ടം തുടരുവാനാണ് വെയ്നെ മാക്കിന്റെ തീരുമാനം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-28-17:48:14.jpg
Keywords: പ്രാര്‍ത്ഥന
Content: 17365
Category: 1
Sub Category:
Heading: 21-ാമത് ലോഗോസ് ക്വിസ് മത്സരം ഡിസംബർ 19ന്
Content: കൊച്ചി: കെസിബിസി ബൈബിൾ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക് ബൈബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന 21-ാമത് ആഗോള ലോഗോസ് ബൈബിൾ ക്വിസ് ഡിസംബർ 19 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും. മലയാളം, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിലായാണ് മത്സരം. കോവിഡ് പശ്ചാത്തലത്തില്‍ നീട്ടിവച്ച ബൈബിൾ പഠനക്വിസിൽ പങ്കെടുക്കാൻ ഒക്ടോബർ 31 വരെ രജിസ്ട്രേഷൻ സൗകര്യമുണ്ടായിരിക്കുമെന്ന് ബൈബിൾ കമ്മീഷൻ സെക്രട്ടറി ഡോ. ജോൺസൺ പുതുശ്ശേരി അറിയിച്ചു. 80 ശതമാനത്തിനു മുകളിൽ മാർക്കുലഭിക്കുന്നവർക്ക് ബൈബിൾ സൊസൈറ്റിയുടെ സർട്ടിഫിക്കറ്റ് നല്‍കും. പാഠഭാഗങ്ങൾ: നിയമാവർത്തനം 22-34; പ്രഭാഷകൻ 18-22 മർക്കോസ് 1-8; 1 കോറിന്തോസ് 1-8. സംസ്ഥാനതല ഫൈനൽ: 15 ജനുവരി 2022 (ഓരോ രൂപതയിൽനിന്നും ഒന്നും രണ്ടും റാങ്കു ജേതാക്കൾ മാത്രം) #{blue->none->b->സംസ്ഥാന തല സമ്മാനങ്ങൾ: ‍}# ** First Prize: 25000 രൂപ ** Second Prize: 20000 രൂപ ** Third Prize: 15000 രൂപ ** Fourth Prize: 10000 രൂപ ** Fifth Prize: 5000 രൂപ; *** പങ്കെടുക്കുന്ന മറ്റുള്ളവർക്ക് 1500 രൂപ വീതം.
Image: /content_image/India/India-2021-09-28-19:44:05.jpg
Keywords: ബൈബി
Content: 17366
Category: 1
Sub Category:
Heading: ബിഹാറില്‍ ക്രൂരമായ ആസിഡ് ആക്രമണത്തിനിരയായ ദളിത്‌ ക്രിസ്ത്യന്‍ ബാലന്‍ മരിച്ചു
Content: ഗയ, ബിഹാര്‍: കിഴക്കേ ഇന്ത്യന്‍ സംസ്ഥാനമായ ബിഹാറിലെ ഗയയില്‍ ക്രൂരമായ ആസിഡ് ആക്രമണത്തിനിരയായി ചികിത്സയിലായിരുന്ന പതിനാലുകാരനായ ദളിത്‌ ക്രൈസ്തവ ബാലന്‍ നിതീഷ് കുമാര്‍ ഒടുവില്‍ നിത്യതയിലേക്ക് യാത്രയായി. ഞായറാഴ്ച പട്നായിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പ്രമുഖ ദേശീയ മാധ്യമമായ ദ ടെലിഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏതാനും ദിവസങ്ങളായി നിതീഷിന്റെ ആരോഗ്യനില ഗുരുതരമായിരിന്നു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് ശേഷം തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന മരണപ്പെട്ട ബാലന്റെ കുടുംബത്തിന്റെ പരാതി ഗയാ പോലീസോ, പട്ന പോലീസോ ഫയല്‍ ചെയ്തില്ലെന്നും ദി ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 11ന് നിതീഷ് പച്ചക്കറി മേടിക്കുവാന്‍ കടയില്‍ പോകുന്ന വഴിക്ക് മോട്ടോര്‍ സൈക്കളില്‍ എത്തിയ 3 പേര്‍ ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് നിതീഷിന്റെ സഹോദരനായ സഞ്ജീത്ത് കുമാർ പറയുന്നത്. ഹിന്ദുസ്ഥാനി അവാം മോര്‍ച്ച സെക്കുലര്‍ നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഞ്ചിയുടെ ഗ്രാമമായ മാഹ്കര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് ആക്രമണം സംഭവിച്ചത്. ഇതൊരു ആത്മഹത്യയായി ചിത്രീകരിക്കുവാനാണ് പ്രാദേശിക പോലീസും, കുട്ടിയെ ചികിത്സിച്ച ആശുപത്രിയും ശ്രമിക്കുന്നതെന്നും പോസ്റ്റ്‌ മോര്‍ട്ടം ചെയ്യാതെ ബോഡി വിട്ടുനല്‍കിയതു സംശയാസ്പദമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ശേഷം ഹിന്ദുത്വവാദികള്‍ ഉള്‍പ്പെടെ പ്രദേശവാസികളില്‍ ചിലര്‍ ദേവാലയത്തില്‍ പോകരുതെന്ന് വിലക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും നിതീഷ് കുമാറിന്റെ പിതാവ് രവിദാസ് പോലീസില്‍ പരാതി നല്‍കിയെങ്കിലും ആക്രമണത്തിന് മുന്‍പോ പിന്‍പോ പോലീസ് കേസ് രെജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിതീഷ് കുമാര്‍ ആശുപത്രിയിലായിരിക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി 'ടെലിഗ്രാഫ്' രവിദാസിന്റെ കുടുംബത്തെ ബന്ധപ്പെട്ടെങ്കിലും ഭീതിനിമിത്തം അവര്‍ തങ്ങളുടെ മതത്തേക്കുറിച്ച് പറയുന്നതിനോ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതിനോ വിസമ്മതിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. നിതീഷിന്റെ മരണത്തിന് ശേഷമായിരുന്നു അവര്‍ മാധ്യമങ്ങളോട് സംസാരിക്കുവാന്‍ തയ്യാറായത്. നിതീഷ് കുമാറിന്റെ ശരീരത്തിൽ 65% പൊള്ളലേറ്റിരിന്നുവെന്നും ഇതിൽ 15 ശതമാനം ആഴത്തിലുള്ളതാണെന്നും അതിജീവന സാധ്യത കുറവാണെന്നും ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരിന്നു. ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് വേണ്ടി സജീവമായി സഹകരിച്ചിരിന്ന ആളായിരുന്നു നിതീഷ് കുമാർ. എന്നാൽ ഇവരുടെ കുടുംബം കഴിയുന്ന പ്രദേശത്ത് ശക്തമായ ക്രൈസ്തവ വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച ഉച്ചകഴിഞ്ഞു നിതീഷിന്റെ മൃതദേഹം അടക്കം ചെയ്തു. മകന്റെ ആകസ്മിക വേര്‍പാടില്‍ നിതീഷിന്റെ അമ്മ പലവട്ടം അബോധാവസ്ഥയിലായെന്നും ടെലിഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GaPaIjdFFfFJAkkcnRCEJ8}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-28-21:43:15.jpg
Keywords: ആക്രമണ, ഹിന്ദുത്വ
Content: 17367
Category: 22
Sub Category:
Heading: സമഗ്രതയിലേക്കു വളർത്തുന്ന യൗസേപ്പിതാവ്
Content: സെപ്റ്റംബർ 27 World Tourism Day ആയിരുന്നു. 2021 ലെ ലോക വിനോദ സഞ്ചാര ദിനത്തിൻ്റെ വിഷയം Tourism for inclusive Growth എന്നതായിരുന്നു. 1980 മുതൽ United Nations World Tourism Organisation (UNWTO) ലോക വിനോദ സഞ്ചാര ദിനം സെപ്റ്റംബർ ഇരുപത്തിയേഴാം തീയതി ആഘോഷിക്കുന്നു. ഇന്നത്തെ ജോസഫ് ചിന്ത ഈ ആശയത്തെ മുൻനിർത്തിയാണ്. St Joseph for Integral Growth സമഗ്ര വളർച്ചയ്ക്ക് വിശുദ്ധ യൗസേപ്പിതാവ്. ആത്മീയ ജീവിതത്തിൽ സമഗ്രമായ വളർച്ചയ്ക്കുള്ള വഴികാട്ടിയാണ് നസറത്തിലെ യൗസേപ്പിതാവ്. എല്ലാ സാഹചര്യങ്ങളിലും നന്മ വിജയിപ്പിക്കുകയും അതിനു വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന വ്യക്തിയാണ് സമഗ്രതയുള്ളയാൾ. സമഗ്രത എന്നത് ഒരു നേതൃത്വമുള്ള വ്യക്തിയെ സൃഷ്ടിക്കുന്ന ഒരു ഗുണമാണങ്കിൽ യൗസേപ്പിതാവിൽ ഈ ഗുണം ധാരാളമായി ഉണ്ടായിരിക്കുന്നു. അഗ്രാഹ്യമായ ദൈവഹിതം സാവധാനം വെളിപ്പെടുമ്പോൾ സമചിത്തതയോടെ പ്രതികരിക്കാൻ സമഗ്രതയുള്ള വ്യക്തിക്കു വേഗം സാധിക്കുന്നു. സമഗ്രതയുള്ള വ്യക്തി ഒരു കാര്യത്തിൻ്റെ വസ്തുത മനസ്സിലാക്കി പ്രത്യുത്തരിക്കുമ്പോൾ ബന്ധങ്ങൾ ഊഷ്മളവും സൗഹൃദങ്ങൾ കെട്ടുറപ്പുള്ളതുമാകും. ആത്മീയ ജീവിതത്തിൽ സമഗ്രതയിലേക്ക് വളരാൻ യൗസേപ്പിതാവിൻ്റെ നല്ല മാതൃകൾ നമുക്കു സ്വന്തമാക്കാം
Image: /content_image/SeasonalReflections/SeasonalReflections-2021-09-28-23:11:24.jpg
Keywords: ജോസഫ്, യൗസേ
Content: 17368
Category: 18
Sub Category:
Heading: ഏഴു പേരുടെ ജീവിതത്തിന് വെളിച്ചമേകിയ നേവിസിന് യാത്രാമൊഴി
Content: കോട്ടയം: ഏഴു പേര്‍ക്ക് ജീവന്റെയും ജീവിതത്തിന്റെയും മഹത്തായ പങ്കിടലിലൂടെ നിത്യതയിലേക്ക് യാത്രയായ നേവിസിന് നാനാതുറയില്‍പ്പെട്ടവര്‍ അന്തിമോപചാരമര്‍പ്പിച്ചു. ഹൃദയം, കരള്‍, വൃക്ക, കൈകള്‍, നേത്രപടലങ്ങള്‍ എന്നിവ ഏഴു പേര്‍ക്ക് ദാനം ചെയ്ത നേവിസിന്റെ വീട്ടിലെത്തി ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവര്‍ വീട്ടിലെത്തി പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തി. ​വടവാതൂര്‍ കളത്തില്‍പടി പീടികയില്‍ സാജന്‍ മാത്യു ഷെറിന്‍ ദമ്പതികളുടെ മകന്‍ നേവിസിനു രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതിനെത്തുടര്‍ന്നാണു മസ്തിഷ്‌ക മരണം സംഭവിച്ചതും അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തീരുമാനിച്ചതും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. മന്ത്രി റോഷി അഗസ്റ്റിന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, തോമസ് ചാഴികാടന്‍ എംപി, ജോസ് കെ. മാണി, ജോര്‍ജ് കുര്യന്‍, പി.സി. തോമസ്, നോബിള്‍ മാത്യു, എ.വി. റസല്‍, നാട്ടകം സുരേഷ്, രാഷ്ട്രദീപിക എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. സി.സി. ജോണ്‍, ജനറല്‍ മാനേജര്‍ (പ്രൊഡക്ഷന്‍) ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കോട്ടയം ശാസ്ത്രി റോഡിലെ സെന്റ് തോമസ് മലങ്കര കാത്തോലിക്ക പള്ളിയില്‍ നടന്ന മൃതസംസ്കാര തിരുക്കര്‍മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് മുഖ്യകാര്‍മികത്വം വഹിച്ചു.
Image: /content_image/India/India-2021-09-29-08:16:09.jpg
Keywords: ദാന
Content: 17369
Category: 18
Sub Category:
Heading: കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രത്യേക സമ്മേളനം ഇന്ന്
Content: കൊച്ചി: കേരളത്തിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും ദലിത് വിഭാഗത്തിൽപ്പെട്ടവരും കർഷകരും തീരദേശനിവാസികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രത്യേക സമ്മേളനം ഇന്ന് സെപ്റ്റംബര്‍ 29ന് നടക്കും. നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തെ കുറിച്ച് വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും വിഷയത്തില്‍ പാലാ രൂപതയ്ക്കും കത്തോലിക്ക സഭയ്ക്കും നേരെ നടക്കുന്ന സംഘടിതമായ സൈബര്‍ പ്രചാരണവും മാധ്യമ ഇടപെടലുകളും ശക്തമായ സാഹചര്യത്തില്‍ നടക്കുന്ന കെ‌സി‌ബി‌സി സമ്മേളനത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്. വ്യക്തികളുടെയും കുടുംബങ്ങളുടെയും സുസ്ഥിതി തകര്‍ക്കുന്ന സാമൂഹിക തിന്മകളെ ഫലപ്രദമായി നേരിടാന്‍ കഴിയണം. ഇതിനു സഹായകരമായ ചര്‍ച്ചകള്‍ സമൂഹത്തിലെ സൗഹൃദാന്തരീക്ഷത്തെ ശക്തിപ്പെടുത്തുന്നതിന് ഉതകുമെന്നു പ്രതീക്ഷിക്കുന്നുവെന്ന് കെസിബിസി ഔദ്യോഗിക വക്താവും ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ ഫാ.ജേക്കബ് ജി.പാലയ്ക്കാപ്പിള്ളി പത്രക്കുറിപ്പില്‍ അറിയിച്ചു. പുതിയതായി നിര്‍മ്മിച്ച കോണ്‍ഫ്രന്‍സ് ഹാളായ സാന്തോം ഹോമിന്റെ കുദാശ കര്‍മ്മവും ഇന്ന് നടക്കും. കെ‌സി‌ബി‌സി സമ്മേളനത്തിന്റെ വിജയത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് പ്രമുഖ വചനപ്രഘോഷകനായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ ആഹ്വാനം ചെയ്തിരിന്നു.
Image: /content_image/India/India-2021-09-29-09:09:18.jpg
Keywords: കെ‌സി‌ബി‌സി
Content: 17370
Category: 13
Sub Category:
Heading: 'രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിലെ കാവൽമാലാഖ' ഫാ. ഫോർനാസിനി വാഴ്ത്തപ്പെട്ട പദവിയിൽ
Content: ബോളോഗ്ന; രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിലെ 'കാവൽമാലാഖ' എന്നറിയപ്പെടുന്ന ഇറ്റാലിയൻ വൈദികന്‍ ഫാ. ജിയോവാനി ഫോർനാസിനിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ലോക മഹായുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്ത് ദുരിതത്തിലായ ആളുകളെയും, മുറിവേറ്റവരെയും സഹായിക്കാൻ ഓടി നടന്ന വ്യക്തിയാണ് ഫാ. ജിയോവാനി ഫോർനാസിനി. അങ്ങനെയാണ് അദ്ദേഹത്തിന് 'കാവൽ മാലാഖ' എന്ന വിശേഷണം ലഭിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബർ ഇരുപത്തിയാറാം തീയതി ഇറ്റലിയിലെ ബോളോഗ്നയിൽവെച്ച് വിശുദ്ധരുടെ നാമകരണ നടപടികൾക്ക് വേണ്ടിയുള്ള തിരുസംഘം തലവൻ കർദ്ദിനാൾ മാർസെലോ സെമറാരോയാണ് ഫാ. ജിയോവാനിയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്. 1915ൽ ബോളോഗ്നയിലാണ് ഫാ. ജിയോവാനി ജനിക്കുന്നത്. പഠനത്തിൽ അൽപം പിന്നോക്കം ആയിരുന്ന ജിയോവാനി സമീപത്തുള്ള ഒരു ഹോട്ടലിൽ ഒഴിവുസമയങ്ങളിൽ ജോലി ചെയ്തിരുന്നു. 1942ൽ ഇരുപത്തിയേഴാമത്തെ വയസ്സിലാണ് അദ്ദേഹത്തിന് പൗരോഹിത്യം ലഭിക്കുന്നത്. ബോളോഗ്നയ്ക്ക് പുറത്ത് ആൺകുട്ടികൾക്ക് വേണ്ടി ഫാ. ജിയോവാനി ഫോർനാസിനി ഇതിനിടയിൽ ഒരു സ്കൂൾ ആരംഭിച്ചു. ആളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹം ഓടിനടക്കുമായിരുന്നുവെന്ന് നിരവധി പേര്‍ സാക്ഷ്യപ്പെടുത്തിയിരിന്നു. യുദ്ധകാലത്ത് ശവശരീരങ്ങൾ മറവു ചെയ്യുകയും, അവശ്യക്കാരുടെ ദാഹവും വിശപ്പുമടക്കുകയും, അഭയാർത്ഥികളെ തന്‍റെ ഇടവക ഭവനത്തിൽ സ്വീകരിക്കുകയും ചെയ്ത അദ്ദേഹം നിസ്തുലമായ സേവനമാണ് തുടര്‍ന്നത്. ഇക്കാലയളവില്‍ എല്ലാം അടിച്ചമർത്തുന്നവരെ പോലും നന്മയിലേക്ക് ആകർഷിക്കാനും അദ്ദേഹം പരിശ്രമിച്ചിരിന്നു. പെൺകുട്ടികളുടെ മാനം കാക്കുന്നതിനും ചെറിയ കുട്ടികളെ സംരക്ഷിക്കുന്നതിനും അദ്ദേഹം ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചു. 1944 സെപ്റ്റംബർ 29 നും, ഒക്ടോബർ നാലിനും മധ്യേ മോർസാബോട്ടോ ഗ്രാമത്തിൽ 770 ഇറ്റാലിയൻ പൗരന്മാരെ നാസികൾ കൂട്ടക്കൊല നടത്തിയതിനുശേഷം ഫാ. ജിയോവാനി ഫോർനാസിനി അവരെ അടക്കം ചെയ്യാൻ വേണ്ടിയുള്ള അനുവാദം വാങ്ങി യാത്രയായി. പിന്നീട് ആരും അദ്ദേഹത്തിനെ ജീവനോടെ കണ്ടില്ല. 1945ൽ യുദ്ധം ഏകദേശം അവസാനിക്കാറായപ്പോഴാണ് ഫാ. ജിയോവാനിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. അദ്ദേഹത്തിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് ക്രൂരമായി മർദ്ദിച്ചിരുന്നുവെന്ന് വിശദമായ പഠനങ്ങളിൽ നിന്നും വ്യക്തമായി. 1950ൽ ഇറ്റാലിയൻ പ്രസിഡന്റ് ഫാ. ജിയോവാനിക്ക് ഗോൾഡ് മെഡൽ ഓഫ് മിലിട്ടറി വാലൂർ മരണാനന്തര ബഹുമതിയായി നൽകി. 1998ലാണ് അദ്ദേഹത്തിന്റെ നാമകരണ നടപടികൾ ഔദ്യോഗികമായി ആരംഭിക്കുന്നത്. വാഴ്ത്തപ്പെട്ട ചടങ്ങ് നടന്ന വേദിയിൽ ഫാ. ജിയോവാനിയുടെ സൈക്കിളും, കണ്ണാടിയുമടക്കം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശവും വായിക്കപ്പെട്ടു. മോന്തെ സോളിലെ കൂട്ടക്കൊലയിൽ 1കൊല്ലപ്പെട്ട ഈ യുവ വൈദീകൻ തന്‍റെ ജനങ്ങളുടെ 'കാവൽ മാലാഖ'യായിരുന്നുവെന്ന് കർദ്ദിനാൾ സെമറാരോ അനുസ്മരിച്ചു. ഒക്ടോബർ പതിമൂന്നാം തീയതി അദ്ദേഹത്തിന്റെ തിരുനാൾ ആചരിക്കാനാണ് ഫ്രാൻസിസ് മാർപാപ്പ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച, സെപ്റ്റംബർ 26ന് ത്രികാല പ്രാർത്ഥനാ മധ്യേ ഫാ. ഫോർനാസിനിയെ പാപ്പ അനുസ്മരിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GaPaIjdFFfFJAkkcnRCEJ8}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-29-10:07:26.jpg
Keywords: യുദ്ധ
Content: 17371
Category: 1
Sub Category:
Heading: സഭയുടെ കടുത്ത പ്രതിഷേധത്തിനിടയിലും സാന്‍ മരിനോയില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി
Content: റോം: കത്തോലിക്കാ സഭയുടെ ശക്തമായ പ്രതിഷേധം വകവെക്കാതെ ഇറ്റലിയുടെ മദ്ധ്യ വടക്കൻ പ്രദേശത്തായി കിടക്കുന്ന ചെറുരാജ്യമായ സാന്‍ മരിനോയില്‍ ഗര്‍ഭഛിദ്രത്തിന് ജനഹിതപരിശോധനയിലൂടെ നിയമപരമായ അംഗീകാരം. സെപ്റ്റംബര്‍ 26ന് നടന്ന ജനഹിത പരിശോധനയില്‍ പങ്കെടുത്തവരില്‍ 77 ശതമാനവും പ്രത്യേക സാഹചര്യങ്ങളില്‍ ഗര്‍ഭധാരണം മുതല്‍ 12 ആഴ്ചകള്‍ വരെ പ്രായമുള്ള ഗര്‍ഭസ്ഥശിശുക്കളെ അബോര്‍ഷന്‍ ചെയ്യുന്നതിന് അനുകൂലമായി വോട്ട് ചെയ്തുവെന്നാണ് സാന്‍ മാരിനോ ആഭ്യന്തരമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതിനുമുന്‍പ് സാന്‍ മാരിനോയില്‍ ഗര്‍ഭഛിദ്രം നിയമവിരുദ്ധവും, ഇതിന് വിധേയയാകുന്ന സ്ത്രീക്ക് 3 വര്‍ഷവും, ഡോക്ടര്‍ക്ക് 6 വര്‍ഷവും തടവ് ശിക്ഷലഭിക്കാവുന്ന കുറ്റവുമായിരുന്നു. കത്തോലിക്ക സഭയ്ക്കു പുറമേ, ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ജനഹിതപരിശോധനയെ ശക്തമായി എതിര്‍ക്കുകയും ജീവന് അനുകൂലമായി വോട്ട് ചെയ്യണമെന്നു ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഗര്‍ഭഛിദ്രം കുറ്റകരമായതിനാല്‍ അബോര്‍ഷന് വേണ്ടി ഇറ്റലിയിലേക്ക് പോകുന്ന സ്ത്രീകള്‍ക്കും, ബലാല്‍സംഗത്തിനിരയാകുന്ന സ്ത്രീകള്‍ക്കും കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ടെന്നായിരുന്നു അബോര്‍ഷന്‍ അനുകൂലികളുടെ വാദം. എന്നാല്‍ പ്രോലൈഫ് വക്താക്കള്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. സാന്‍ മാരിനോ മെത്രാന്‍ ആന്‍ഡ്രീ ടുരാസിയും ജനഹിതപരിശോധനയെ എതിര്‍ത്ത പ്രമുഖരില്‍ ഉള്‍പ്പെടുന്നു. ജീവന്‍ അമൂല്യമാണെന്നും സഭ അമ്മമാരുടേയും, ഭാവി പിതാക്കന്‍മാരുടേയും ഒപ്പമാണെന്നും, കുട്ടിക്ക് ജന്മം നല്‍കുന്നതിനു മുന്‍പോ പിന്‍പോ സ്ത്രീകളെ ഒറ്റയ്ക്കാക്കുവാന്‍ സഭ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശക്തമായ ക്രൈസ്തവ സാന്നിധ്യമുള്ള സാന്‍ മരിനോ പലകാര്യങ്ങളിലും ഇറ്റലിയെ മാതൃകയാക്കുന്നുണ്ടെങ്കിലും അബോര്‍ഷന്റെ കാര്യത്തില്‍ അങ്ങനെ ആയിരുന്നില്ല. 3 മാസം വരെയുള്ള ഗര്‍ഭഛിദ്രം ഇറ്റലി നിയമപരമാക്കിയെങ്കിലും കഴിഞ്ഞയാഴ്ച്ചാവസാനം വരെ സാന്‍ മരിനോയില്‍ അബോര്‍ഷന്‍ കുറ്റകരമായിരുന്നു. മാള്‍ട്ടാ, അന്‍ഡോര, വത്തിക്കാന്‍ സിറ്റി ഉള്‍പ്പെടെ യൂറോപ്പില്‍ അബോര്‍ഷന്‍ കുറ്റകരമായ ചുരുക്കം ചില രാഷ്ട്രങ്ങളില്‍ സാന്‍ മരിനോയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ പട്ടികയില്‍ നിന്ന് രാജ്യം നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GaPaIjdFFfFJAkkcnRCEJ8}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-29-11:17:25.jpg
Keywords: ഇറ്റലി
Content: 17372
Category: 10
Sub Category:
Heading: ക്രൈസ്തവ പൈതൃകം നഷ്ടപ്പെടുത്തുന്ന യൂറോപ്പ് ഭാവി നശിപ്പിക്കുന്നു: വീണ്ടും മുന്നറിയിപ്പുമായി ഹംഗറി പ്രധാനമന്ത്രി
Content: ബുഡാപെസ്റ്റ്: ക്രൈസ്തവരായി മാത്രമേ ഹംഗേറിയന്‍ ജനതക്ക് നിലനില്‍ക്കുവാന്‍ കഴിയുകയുള്ളൂവെന്നും ക്രൈസ്തവ പൈതൃകം നഷ്ടപ്പെടുത്തുന്ന യൂറോപ്പ് ഭാവി നശിപ്പിക്കുകയാണെന്നും ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍. ഇക്കഴിഞ്ഞ ഞായറാഴ്ച തലസ്ഥാനനഗരമായ ബുഡാപെസ്റ്റിലെ പെസ്റ്റേഴ്സ്ബെറ്റ് ജില്ലയിലെ പുതിയ ദേവാലയത്തിന്റെ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിക്ടര്‍ ഓര്‍ബന്‍. ഓരോ ദേവാലയവും സ്വാതന്ത്ര്യത്തിനും മഹത്വത്തിനും വേണ്ടിയുള്ള രാഷ്ട്രത്തിന്റെ പോരാട്ടത്തിലെ ഓരോ കോട്ടയാണെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തീയതയില്‍ ഊന്നിയ ഒരു ജനാധിപത്യ രാജ്യത്ത്, പരമ്പരാഗത സമൂഹത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് സര്‍ക്കാരിന്റെ ചുമതലയെന്നും അതിനാലാണ് 150 പുതിയ ദേവാലയങ്ങള്‍ നിര്‍മ്മിക്കുവാനും, മൂവായിരത്തോളം ദേവാലയങ്ങള്‍ പുനരുദ്ധരിക്കുവാനും ഹംഗറിയ്ക്കു കഴിഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു. ആയിരത്തില്‍പരം വര്‍ഷമായി ദേവാലയ നിര്‍മ്മാതാക്കളുടെ ഒരു രാഷ്ട്രമായി ഹംഗറി തുടരുകയാണ്. വിശുദ്ധ സ്റ്റീഫന്റെ കാലത്ത് മറ്റ് രാഷ്ട്രങ്ങള്‍ക്കും ഇക്കാര്യം അവകാശപ്പെടാമായിരുന്നെങ്കിലും, നമ്മള്‍ ഇപ്പോള്‍ മറ്റൊരു കാലഘട്ടത്തിലാണ് ജീവിക്കുന്നത്, യൂറോപ്പില്‍ ഇപ്പോള്‍ വളരെ കുറച്ച് രാഷ്ട്രങ്ങള്‍ മാത്രമേ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നുള്ളൂവെന്നും ഓര്‍ബന്‍ പറഞ്ഞു. ഇന്ന് പടിഞ്ഞാറന്‍ യൂറോപ്പ് അതിന്റെ സാംസ്കാരിക പൈതൃകവും സന്തുലനവും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അഞ്ഞൂറില്‍പരം വര്‍ഷങ്ങളായി ക്രിസ്ത്യന്‍ സംസ്കാരം നിലനിര്‍ത്തിക്കൊണ്ടുവന്ന യൂറോപ്പിന്റെ ചരിത്രപരവും, ദൗത്യപരവുമായ ഭൂമിക ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ദൗത്യബോധവും, സാംസ്കാരികവും ബൗദ്ധികവുമായ പൈതൃകവും നഷ്ടപ്പെടുത്തുന്ന യൂറോപ്പ് വെറുതേ ഭാവി നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന മുന്നറിയിപ്പും ഓര്‍ബാന്‍ നല്‍കി. ആയിരത്തില്‍ പരം വര്‍ഷങ്ങളായി പിന്തുടര്‍ന്നുവരുന്ന മാര്‍ഗ്ഗം ഉപേക്ഷിക്കുവാന്‍ ഹംഗറി തയ്യാറല്ലായെന്ന് പ്രഖ്യാപിച്ച ഓര്‍ബന്‍ രാഷ്ട്രവും സഭകളും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇത് സാധ്യമാവുകയുള്ളൂവെന്നും ചൂണ്ടിക്കാട്ടി. ഹംഗറിയുടെ ഭരണഘടനാപരമായ അസ്ഥിത്വവും, ക്രിസ്ത്യന്‍ സംസ്കാരവും സംരക്ഷിക്കേണ്ടത് എല്ലാ സര്‍ക്കാര്‍ വിഭാഗങ്ങളുടേയും കടമയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസം വീണ്ടും പുനര്‍ജ്ജീവിപ്പിക്കാന്‍ തുടരെ തുടരെ ശബ്ദമുയര്‍ത്തുന്ന നേതാവാണ് വിക്ടര്‍ ഓര്‍ബന്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GaPaIjdFFfFJAkkcnRCEJ8}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-29-16:50:38.jpg
Keywords: ഹംഗറി, ഹംഗേ