Contents
Displaying 16941-16950 of 25113 results.
Content:
17313
Category: 18
Sub Category:
Heading: മാർ ജോസഫ് കല്ലറങ്ങാട്ട് കാലഘട്ടത്തിൻ്റെ പ്രവാചക ശബ്ദം: സീറോ മലബാർ കാത്തലിക്സ് ഫെഡറേഷന്‍
Content: പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് ദേവാലയത്തിൽ തിരുനാൾ കുർബാന മധ്യേ നടത്തിയ പ്രസംഗം ചില തൽപര കക്ഷികൾ വിവാദമായി ചിത്രീകരിക്കുന്നത്, അദ്ദേഹം ഉന്നയിച്ച ഗൗരവമുള്ള വിഷയത്തിൽ നിന്നും ഒളിച്ചോടാനും ആ പ്രശ്നങ്ങൾ ഇല്ലെന്ന് വരുത്തിതീർക്കുവാനുമാണെന്ന്‍ സീറോ മലബാർ കാത്തലിക്സ് ഫെഡറേഷന്‍. കേരളത്തിൽ പിടി മുറുക്കുന്ന ലഹരിഉപയോഗവും തീവ്രവാദവും ഒരു നാണയത്തിൻ്റെ ഇരു വശങ്ങളാണ്. ഇവ രണ്ടും കേരളത്തിൽ ഉണ്ട് എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. അതീവ ഗൗരവവും സത്വര നടപടി ആവശ്യകവുമായ ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വിശ്വാസികളോട് ജാഗ്രത പുലർത്താൻ കല്ലറങ്ങാട്ട് പിതാവ് ആവശ്യപ്പെട്ടതിനെ വർഗീയവൽകരിക്കുന്നത് നിക്ഷിപ്ത താല്പര്യങ്ങളോടെയാണെന്ന് കേരള സമൂഹം തിരിച്ചറിയണം. തീവ്രവാദത്തിന് എതിരായ പ്രതികരണം ഒരു മതത്തിനോ സമുദായത്തിനോ എതിരല്ല, മറിച്ച് തീവ്രവാദ നിലപാടുകൾക്കും പ്രവർത്തനങ്ങൾക്കും എതിരെയാണ്. എപ്പോഴും തീവ്രവാദത്തിന്റെ പ്രധാന ഇര സ്വസമുദായം തന്നെയാണ്. അഫ്ഗാനിസ്ഥാനിലെ അനുഭവം തന്നെ ഉദാഹരണം. തീവ്രവാദം യഥാർത്ഥത്തിൽ ഏതെങ്കിലും മതത്തിന് മാത്രം എതിരല്ല, അത് മാനവരാശിക്ക് മുഴുവൻ എതിരായ കുറ്റകൃത്യമാണ്. ചില കപട മതേതര വാദികളും അവസരവാദി രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും ക്രൈസ്തവ വിരോധം വച്ചുപുലർത്തുന്ന ചില മാധ്യമങ്ങളുമാണ് കല്ലറങ്ങാട്ട് പിതാവ് മാപ്പ് പറയണം എന്ന് മുറവിളി കൂട്ടുന്നത്. ഈ വിവാദം മുതലെടുക്കാൻ ചിലർ കൗശലപൂർവ്വം ശ്രമിക്കുന്നത് അപലപനീയമാണ്. കല്ലറങ്ങാട്ട് പിതാവിന്റെ വാക്കുകളെ മുൻനിറുത്തി തട്ടിക്കൂട്ട് സമാധാന ചർച്ച നടത്തുകയല്ല വേണ്ടത്, മറിച്ച് പിതാവ് ഉന്നയിച്ച ഗൗരവമുള്ള വിഷയങ്ങളിൽ കൃത്യമായ നടപടികൾ കൈക്കൊള്ളുമ്പോളാണ് നിലനിൽക്കുന്ന സമാധാനത്തിനു കളമൊരുങ്ങുന്നത്. പിതാവ് ഉന്നയിച്ച പ്രശ്നങ്ങളെ അവഗണിച്ച്, ഒത്തുതീർപ്പ് ചർച്ച നടത്തി, പിതാവിനെക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയോ പ്രസ്താവന പിൻവലിപ്പിക്കുകയോ ചെയ്യാൻ ചില പ്രമുഖർ കാണിക്കുന്ന ഉത്സാഹം യഥാർത്ഥത്തിൽ തീവ്രവാദത്തിനുള്ള പരോക്ഷമായ പിന്തുണയാണ്. ആസന്നമായ അപകടം ചൂണ്ടിക്കാണിക്കുന്ന പിതാവിൻ്റെ വാക്കുകൾ കാലഘട്ടത്തിന്റെ പ്രവാചകശബ്ദമാണ്. പിതാവ് ഉന്നയിച്ച പ്രശ്നങ്ങൾ അതിന്റെ ഗൗരവം നഷ്ടപ്പെടുത്താതെ പഠിക്കാനും വേണ്ട നടപടികൾ കൈക്കൊള്ളുവനും കേന്ദ്ര-സംസ്ഥാന സർക്കാരുകളും അന്വേഷണ ഏജൻസികളും തയ്യാറാവണമെന്നും സീറോ മലബാർ കാത്തലിക്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് രാജേഷ് ജോര്‍ജ്ജ് കൂത്രപ്പള്ളില്‍, ജനറല്‍ സെക്രട്ടറി അമല്‍ പുള്ളുത്തുരുത്തിയില്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2021-09-22-10:10:24.jpg
Keywords: കല്ലറ

17314
Category: 1
Sub Category:
Heading: ആഗോള ക്രൈസ്തവ പീഡനം ചര്‍ച്ചയാക്കിയുള്ള ഐഡിസി സമ്മിറ്റിന് ഇന്ന് സമാപനമാകും
Content: വാഷിംഗ്ടൺ ഡി.സി: ലോകമെമ്പാടും നടക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡനങ്ങളിലേക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് വാഷിംഗ്ടണില്‍ നടക്കുന്ന ‘ഇൻ ഡിഫൻസ് ഓഫ് ക്രിസ്റ്റ്യൻസ്’ (ഐ.ഡി.സി) സമ്മിറ്റിന് ഇന്ന് സമാപനമാകും. ഇന്നലെ ആരംഭിച്ച സമ്മിറ്റില്‍ രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിൽനിന്നുള്ള നിരവധി പ്രമുഖർ അഭിസംബോധന ചെയ്തു സംസാരിക്കുന്നുണ്ട്. മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും പീഡിപ്പിക്കപ്പെട്ട ക്രിസ്ത്യാനികള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിൽ നിയമനിർമ്മാണ നേതാക്കളുടെ ശ്രമങ്ങൾക്ക് നന്ദി അറിയിക്കുന്നതായി ഐഡിസി പ്രസിഡന്റ് ടൗഫിക് ബാക്ലിനി പറഞ്ഞു. ഓൺലൈനായാണ് പ്രോഗ്രാമുകൾ ക്രമീകരിച്ചിരിക്കുന്നതെങ്കിലും സമാപന ദിനമായ ഇന്നു വാഷിംഗ്ടൺ ഡി.സിയിലെ സമ്മേളനവേദിയിൽ ‘സോളിഡാരിറ്റി ഡിന്നറി’നായി നിരവധി പേർ പങ്കെടുക്കും. പീഡിത ക്രൈസ്തവരെ പിന്തുണയ്ക്കാനുള്ള നയ പരിപാടികളെ കുറിച്ച് കോൺഗ്രസ് അംഗങ്ങൾ, മത നേതാക്കൾ, മറ്റ് സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് പൊതുവായും വ്യക്തിപരമായും സംവദിക്കാനുള്ള സെഷനും ‘സോളിഡാരിറ്റി ഡിന്നറി’ന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ ഉൾപ്പെടെ, ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യത്തിന് വേണ്ടി ഇടപെടല്‍ നടത്തുന്ന ‘ഇൻ ഡിഫൻസ് ഓഫ് ക്രിസ്റ്റ്യൻസ്’ മുന്നേറ്റത്തിന് യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍ നേരത്തെ ആശംസ നേര്‍ന്നിരിന്നു. 2014ല്‍ ‘ഇൻ ഡിഫൻസ് ഓഫ് ക്രിസ്റ്റ്യൻസ്’ പ്രഥമ സമ്മിറ്റ് നടന്നത്. മധ്യപൂർവേഷ്യയിലെ ക്രൈസ്തവരുടെ സംരക്ഷണം ഉറപ്പാക്കാൻ സമ്മര്‍ദ്ധവുമായി നടത്തിയ ‘ഇൻ ഡിഫൻസ് ഓഫ് ക്രിസ്റ്റ്യൻസ്’ പ്രഥമ സമ്മിറ്റ് ഏറെ ശ്രദ്ധ നേടിയിരിന്നു.
Image: /content_image/News/News-2021-09-22-17:29:15.jpg
Keywords: പീഡിത ക്രൈ

17315
Category: 1
Sub Category:
Heading: കെസിബിസിയുടെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 29ന്
Content: കൊച്ചി: കേരളത്തിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും ദലിത് വിഭാഗത്തിൽപ്പെട്ടവരും കർഷകരും തീരദേശനിവാസികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 29ന് നടക്കും. വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ അന്താരാഷ്ട്ര തലത്തില്‍ നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തെ കുറിച്ച് വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും വിഷയത്തില്‍ പാലാ രൂപതയ്ക്കും കത്തോലിക്ക സഭയ്ക്കും നേരെ നടക്കുന്ന സംഘടിതമായ സൈബര്‍ പ്രചാരണവും മാധ്യമ ഇടപെടലുകളും ശക്തമായ സാഹചര്യത്തില്‍ നടക്കുന്ന കെസിബിസി സമ്മേളനത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്. സമൂഹത്തിൽ വർധിച്ചുവരുന്ന സാമൂഹിക തിന്മകൾ യുവജനങ്ങളുടെയും കുട്ടികളുടെയും സമൂഹത്തിന്റെ തന്നെയും ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണെന്ന് കെസിബിസി പ്രസ്താവിച്ചു. വ്യക്തികളുടെയും കുടുംബങ്ങളുടെയും സുസ്ഥിതി തകർക്കുന്ന സാമൂഹിക തിന്മകളെ ഫലപ്രദമായി നേരിടാൻ കഴിയണം. ഇതിനു സഹായകരമായ ചർച്ചകൾ സമൂഹത്തിലെ സൗഹൃദാന്തരീക്ഷത്തെ ശക്തിപ്പെടുത്തുന്നതിന് ഉപകാരപ്പെടുമെന്ന് കരുതുന്നതായും സമ്മേളനം സംബന്ധിച്ച കെസിബിസിയുടെ പത്രകുറിപ്പില്‍ പറയുന്നു.
Image: /content_image/News/News-2021-09-22-17:54:01.jpg
Keywords: കെസിബിസി

17316
Category: 1
Sub Category:
Heading: ഇസ്ലാമിക തീവ്രവാദികള്‍ തരിപ്പണമാക്കിയ ഇറാഖി നഗരത്തില്‍ സ്കൂളും ചാപ്പലും തുറക്കാന്‍ കന്യാസ്ത്രീകള്‍
Content: ക്വാരഘോഷ്: ഇറാഖിലെ നിനവേ താഴ്വരയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തരിപ്പണമാക്കിയ പ്രമുഖ ക്രിസ്ത്യന്‍ പട്ടണമായ ക്വാരഘോഷിന്റെ പുനര്‍നിര്‍മ്മാണവും, പലായനം ചെയ്ത ക്രൈസ്തവരുടെ മടങ്ങി വരവും പുരോഗമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ സ്കൂളും, ചാപ്പലും തുറക്കുവാന്‍ കത്തോലിക്കാ സന്യാസിനികള്‍. 1890 മുതല്‍ മേഖലയില്‍ സാന്നിധ്യമുള്ള സിയന്നായിലെ സെന്റ് കാതറിൻ സമൂഹത്തില്‍പ്പെട്ട ഡൊമിനിക്കന്‍ കന്യാസ്ത്രീകളാണ് പുതിയ സ്കൂളും ചാപ്പലും തുടങ്ങുവാന്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശം അവസാനിച്ചതിന് ശേഷം ക്രിസ്ത്യന്‍ സമൂഹത്തിന്റെ പുനരുദ്ധാരണത്തിനുവേണ്ടി ആദ്യം ക്വാരഘോഷിലെത്തിയവരില്‍ ഈ കന്യാസ്ത്രീകളും ഉള്‍പ്പെടുന്നുണ്ടായിരിന്നു. നിരവധി ക്രൈസ്തവര്‍ക്ക് സ്വന്തം ദേശത്തേക്ക് മടങ്ങിവരുന്നതിന് ഈ സന്യാസിനികളുടെ സാന്നിധ്യം സഹായിച്ചിട്ടുണ്ടെന്നു പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) റിപ്പോര്‍ട്ട് ചെയ്യുന്നു. മേഖലയില്‍ ഒരു ഹൈസ്കൂള്‍ പണിയുക എന്നത് 2016 മുതല്‍ക്കേ തന്റെ ഒരു സ്വപ്നമായിരുന്നെന്നു ഡൊമിനിക്കന്‍ സന്യാസിനി സഭയുടെ സുപ്പീരിയറായ സിസ്റ്റര്‍ ക്ലാരാ നാസ് പറഞ്ഞു. പുതിയ സ്കൂള്‍ തുറക്കുവാന്‍ 2018-ലാണ് സിസ്റ്റര്‍ ക്ലാര പൊന്തിഫിക്കല്‍ ചാരിറ്റി സംഘടനയുടേയും, ഓസ്ട്രിയന്‍ ഫെഡറല്‍ ചാന്‍സിലിയറിയുടേയും സഹായം തേടുന്നത്. തീവ്രവാദികളുടെ നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ കാരണം വര്‍ഷങ്ങളോളം കഷ്ടതകള്‍ സഹിച്ച യുവസമൂഹത്തിന് അനുരഞ്ജനത്തിനും, സൗഖ്യത്തിനും പറ്റിയ വേദി ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നു സിസ്റ്റര്‍ ക്ലാര കൂട്ടിച്ചേര്‍ത്തു. നിലവില്‍ പ്രദേശത്തെ വിദ്യാഭ്യാസ സാഹചര്യങ്ങള്‍ വളരെ മോശമാണ്. വിദ്യാര്‍ത്ഥികളുടെ ബാഹുല്യം നിമിത്തം സ്കൂളുകള്‍ രണ്ട് ഷിഫ്റ്റുകളായി പ്രവര്‍ത്തിക്കുകയാണ്. മടങ്ങിവരുന്നവരുടെ ഏറ്റവും വലിയ ആശങ്കകളില്‍ ഒന്നായിരുന്നു മക്കളുടെ വിദ്യാഭ്യാസം. അതിനാല്‍ തന്നെ പുതിയ സ്കൂള്‍ വരുന്ന വിവരം വളരെയേറെ സന്തോഷത്തോടെയാണ് പ്രദേശവാസികള്‍ സ്വീകരിച്ചതെന്നും എ.സി.എന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇസ്ളാമിക തീവ്രവാദികളുടെ അധിനിവേശത്തിനു മുന്‍പേ തന്നെ ‘അല്‍-തായിരാ’ എന്ന പേരില്‍ ഒരു പ്രൈമറി സ്കൂള്‍ ഈ സന്യാസിനികള്‍ നടത്തിയിരുന്നു. അഭയാര്‍ത്ഥികളായി ഇര്‍ബിലില്‍ കഴിയുമ്പോഴും താല്‍ക്കാലിക സ്കൂളുകളില്‍ കുട്ടികളെ പഠിപ്പിച്ചുകൊണ്ട് തങ്ങളുടെ പ്രേഷിത ദൗത്യം ഇവര്‍ തുടര്‍ന്നു. 2017-ല്‍ ക്വാരഘോഷിലെ ‘അല്‍-തായിരാ പ്രൈമറി സ്കൂള്‍ വീണ്ടും തുറന്നിരിന്നു. ഇസ്ലാമിക് സ്റ്റേറ്റ്സ് അധിനിവേശത്തെ തുടര്‍ന്നു ഏതാണ്ട് 1,20,000 ക്രൈസ്തവരാണ് ഇറാഖി കുര്‍ദ്ദിസ്ഥാന്‍ തലസ്ഥാനമായ ഇര്‍ബിലിലേക്ക് പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരായത്. സെക്കണ്ടറി സ്കൂളിനു പുറമേ, ആറോളം കിന്റര്‍ഗാര്‍ട്ടന്‍ സ്കൂളുകളുടേയും, ഒരു അനാഥാലയത്തിന്റേയും പുനര്‍നിര്‍മ്മാണം പോലെയുള്ള നിരവധി പദ്ധതികള്‍ക്കും എ.സി.എന്‍ പിന്തുണ നല്‍കിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JWkZzW0L3CCIxX1lkuipCl}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-22-20:21:44.jpg
Keywords: കന്യാസ്ത്രീ, ഇറാഖ

17317
Category: 22
Sub Category:
Heading: ജോസഫ്: ഓർമ്മകൾ സൂക്ഷിക്കുന്ന മനുഷ്യൻ
Content: ലോകാരോഗ്യ സംഘടന സെപ്റ്റംബ:ര്‍ മാസം അല്‍ഷൈമേഴ്‌സ് മാസമായും സെപ്റ്റംബര്‍ 21 അല്‍ഷൈമേഴ്‌സ് ദിനമായും ആചരിക്കുന്നു. ഓർമ്മകളുടെ മരണമാണല്ലോ അൽഷൈമേഴ്സിനെ (Alzheimer's) ഏറ്റവും ഭീകരമായ രോഗങ്ങളിലൊന്നാക്കി മാറ്റുന്നത്. ജീവിതാനുഭവങ്ങൾ മസ്തിഷ്കത്തിൽ ആലേഖനം ചെയ്യുന്നത് ഓർമയുടെ ഭാഷയിലാണ്. സന്തോഷകരമായ അനുഭവങ്ങൾ മധുരമുള്ള ഓർമകൾ സമ്മാനിക്കുമ്പോൾ. മുറിപ്പെടുത്തുന്ന അനുഭവങ്ങൾ ദു:ഖത്തിൻ്റെ ഓർമകൾ തരുന്നു. അൽഷൈമേഴ്സ് ഒരു രോഗമാണങ്കിൽ ബോധപൂർവ്വം മറവി അഭിനയിക്കുന്ന ഒരു സമൂഹം ഇവിടെ കൂടി വരുന്നു. ചില കാഴ്ചകളും വസ്തുതകളും വെല്ലുവിളികൾ സൃഷ്ടിക്കുമെന്നറിയുമ്പോൾ അതിൽ നിന്നു ബോധപൂർവ്വം ഒഴിഞ്ഞുമാറുവാൻ വെമ്പൽ കൊള്ളുന്നവരാണ് മനുഷ്യർ. സ്വാർത്ഥ താൽപര്യങ്ങൾക്കും സ്വജനപക്ഷപാതത്തിനുമായി സ്വയം മറവി അഭിനയിക്കുന്ന സമൂഹം കാലഘട്ടത്തിന്റെ വേദനയാണ്. വിശുദ്ധ യൗസേപ്പിതാവ് ഇതിൽ നിന്നെല്ലാം വ്യത്യസ്തനായിരുന്നു. ഓർമകൾ സൂക്ഷിക്കുന്ന വ്യക്തിയായിരുന്നു അവൻ ദൈവം തന്നോടു പറഞ്ഞ കാര്യങ്ങൾ അവൻ നിരന്തരം ഓർമയിൽ നിലനിർത്തി. സാഹചര്യങ്ങൾക്കനുസരിച്ച് ഓർമകൾ അവൻ ബോധപൂർവ്വം മറന്നില്ല. ഓർമകൾ ഇല്ലാതാകുമ്പോഴാണല്ലോ യഥാർത്ഥത്തിൽ ഹൃദയത്തിൽ മരണം സംഭവിക്കുന്നത്. ദൈവ വിചാരം അവൻ്റെ ഓർമയിൽ നിന്നു മങ്ങാത്തതുകൊണ്ട് ദൈവം ഏല്പിച്ച ഉത്തരവാദിത്വങ്ങൾ വിശ്വസ്തതയോടെ അവൻ നിറവേറ്റി. വിശുദ്ധ കുർബാന സ്ഥാപിച്ച ശേഷം ഈശോ അരുളി ചെയ്തു : " ഇതു നിങ്ങൾ എൻ്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ" ഈ ഓർമ സജീവമായി നിലനിർത്തുവോളം സഭയുണ്ട്. ദൈവവചനത്തിൻ്റെയും ദൈവീക ഇടപെടലുകളുടെയും സജീവ ഓർമ നിലനിർത്തിയാലേ ജീവിതം ഐശ്വര്യ പ്രദമാകു എന്നു യൗസേപ്പിതാവു നമ്മെ പഠിപ്പിക്കുന്നു. ദൈവത്തെ ഓർക്കുന്നവരെ ദൈവം കൈവെടിയുകയില്ല : "ദൈവമേ, അങ്ങ് എന്നെ ഓര്‍മിച്ചിരിക്കുന്നു; അങ്ങയെ സ്‌നേഹിക്കുന്നവരെ അങ്ങ് ഉപേക്‌ഷിച്ചിട്ടില്ല.(ദാനിയേല്‍ 14 : 38). ഓർമകൾ സൂക്ഷിക്കുന്ന യൗസേപ്പിതാവിൻ്റെ പക്കൽ പോകാൻ മടിക്കേണ്ട കാരണം ആ പിതാവിൻ്റെ മദ്ധ്യസ്ഥ നിഘണ്ടുവിൽ മറവി എന്നൊരു വാക്കില്ല. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JWkZzW0L3CCIxX1lkuipCl}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SeasonalReflections/SeasonalReflections-2021-09-22-20:30:44.jpg
Keywords: ജോസഫ്, യൗസേ

17318
Category: 1
Sub Category:
Heading: പ്രസംഗത്തിന്റെ സാഹചര്യവും ഉദ്ദേശശുദ്ധിയും വളച്ചൊടിച്ചു, ഒറ്റക്കെട്ടായി പിതാവിനോടൊപ്പം: സീറോ മലബാര്‍ സഭ
Content: കാക്കനാട്: മാർ ജോസഫ് കല്ലറങ്ങാട്ട് ഏതെങ്കിലും ഒരു സമുദായത്തെയോ മതത്തെയോ മതവിശ്വാസത്തെയോ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചിട്ടില്ലായെന്നത് ഏവർക്കും വ്യക്തമായ കാര്യമാണെന്നും അദ്ദേഹത്തിന്റെ പ്രസംഗം വിവാദമാക്കിയവർ അദ്ദേഹം ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം ബോധപൂർവം നഷ്ടപ്പെടുത്തുകയാണ് ചെയ്തതെന്നും സീറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍. യാഥാർത്ഥ്യമറിഞ്ഞിട്ടും പലവിധ സമ്മർദ്ധങ്ങൾക്കു വഴങ്ങി കല്ലറങ്ങാട്ടു പിതാവിനെ കുറ്റപ്പെടുത്താനുള്ള നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെതിരെ ഒറ്റക്കെട്ടായി പിതാവിനോടൊപ്പം നിലകൊള്ളുമെന്നും വ്യക്തമാക്കുന്നതായും പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ഇന്നു പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. . 'നാർക്കോ ജിഹാദ്’ എന്ന വാക്ക്, അഫ്ഗാനിസ്ഥാനിൽ നടത്തുന്ന മയക്കുമരുന്നു കച്ചവടവുമായി ബന്ധപ്പെടുത്തി ‘യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ്’ ന്റെ 2017-ലെ ഒരു പ്രബന്ധത്തിൽ ഉപയോഗിച്ചിട്ടുള്ളതാണെന്ന് കമ്മീഷന്റെ പ്രസ്താവനയുടെ ആമുഖത്തില്‍ തന്നെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. കല്ലറങ്ങാട്ട് പിതാവിന്റെ പ്രസംഗം വിവാദമാക്കിയവർ അദ്ദേഹം ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം ബോധപൂർവം നഷ്ടപ്പെടുത്തി. അതിനുവേണ്ടി സമകാലിക കേരളസമൂഹത്തിൽ എളുപ്പത്തിൽ വിറ്റഴിയുന്ന ‘മതസ്പർധ’, ‘വർഗീയത’ എന്നീ ലേബലുകൾ പിതാവിന്റെ പ്രസംഗത്തിനു നൽകി. മാർ കല്ലറങ്ങാട്ടു നടത്തിയത് പൊതുജനത്തിനുവേണ്ടിയുള്ള ഒരു പ്രസ്താവനയായിരുന്നില്ല. ദേവാലയത്തിൽ വച്ച് സഭാമക്കളോട് നടത്തിയ ഒരു പ്രസംഗമാണ് എന്ന വസ്തുത ചിലര്‍സൗകര്യപൂർവ്വം അവഗണിക്കുകയാണ് ചെയ്തതെന്നും പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ കുറ്റപ്പെടുത്തി. വർഗീയതയോ മതസ്പർധയോ വളർത്തുന്ന യാതൊരു നിലപാടും സഭ നാളിതുവരെ സ്വീകരിച്ചിട്ടില്ല. അതിനാൽ മതവിദ്വേഷവും സാമുദായിക സ്പർദ്ധയും വളർത്തുന്ന പ്രചരണങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനില്ക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. അതേസമയം, പൊതുസമൂഹത്തോടു ചേർന്നു കേരളസമൂഹത്തിന്റെ നന്മയും സമാധാനവും ഇല്ലാതാക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ഫലപ്രദമായി അന്വേഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ പ്രസ്താവനയില്‍ കുറിച്ചു. #{blue->none->b-> സീറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷന്റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം }# പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് 2021 സെപ്റ്റംബർ 8-ാം തീയതി കുറവിലങ്ങാട് പള്ളിയിൽ വി. കുർബാനമദ്ധ്യേ നടത്തിയ പ്രസംഗത്തിൽ, തന്റെ ശ്രദ്ധയ്ക്കും കരുതലിനും ഏൽപ്പിക്കപ്പെട്ടിരിക്കുന്ന സഭാമക്കൾക്ക് നൽകിയ ചില മുന്നറിയിപ്പുകളുടെ പേരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിവാദം ദൗർഭാഗ്യകരമാണ്. മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഏതെങ്കിലും ഒരു സമുദായത്തെയോ മതത്തെയോ മതവിശ്വാസത്തെയോ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചിട്ടില്ലായെന്നത് ഏവർക്കും വ്യക്തമായ കാര്യമാണ്. അതേസമയം ചില സംഘടിത സമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പു നൽകുകയും ചെയ്തു. ഏതെങ്കിലും ഒരു മതത്തെയോ മതവിശ്വാസത്തെയോ കുറ്റപ്പെടുത്തുടുത്തി മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സംസാരിച്ചിട്ടില്ലെന്ന് പാലരൂപതാ കേന്ദ്രവും വ്യക്തമാക്കിയിട്ടുള്ളതാണ്. 'നാർക്കോ ജിഹാദ്’ എന്ന വാക്ക്, അഫ്ഗാനിസ്ഥാനിൽ നടത്തുന്ന മയക്കുമരുന്നു കച്ചവടവുമായി ബന്ധപ്പെടുത്തി ‘യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ്’ ന്റെ 2017-ലെ ഒരു പ്രബന്ധത്തിൽ ഉപയോഗിച്ചിട്ടുള്ളതാണ്. ഭീകരവാദ സംഘടനകൾ മയക്കുമരുന്നു വിൽപ്പനനടത്തുന്നുണ്ട് എന്നതു വസ്തുതകളുടെ അടിസ്ഥാനത്തിൽ മേൽപറഞ്ഞ രേഖ സമർത്ഥിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്നു കയറ്റിവിട്ട 21,000 കോടി വിലവരുന്ന 3000 കിലോ മയക്കുമരുന്നു ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നു ഏതാനും ദിവസങ്ങൾക്കു മുൻപു പിടിച്ചെടുത്തു. അത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയായി ദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളോടു ശത്രുതാപരമായ അകലം പാലിക്കുന്നവരാണു കേരളത്തിലെ എല്ലാ മതസമൂഹങ്ങളും സംഘടനകളും. അതേസമയം, കേരളസമൂഹത്തിലും അപകടകരമായ ഈ ‘മരണവ്യാപാരം’ നടക്കുന്നുണ്ട് എന്നതു വസ്തുതയാണ്. ഇതിനെതിരെയാണ് മാർ ജോസഫ് കല്ലറങ്ങാട്ട് മുന്നറിയിപ്പു നൽകിയത്. അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിന്റെ പ്രസംഗം വിവാദമാക്കിയവർ അദ്ദേഹം ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം ബോധപൂർവം നഷ്ടപ്പെടുത്തി. അതിനുവേണ്ടി സമകാലിക കേരളസമൂഹത്തിൽ എളുപ്പത്തിൽ വിറ്റഴിയുന്ന ‘മതസ്പർധ’, ‘വർഗീയത’ എന്നീ ലേബലുകൾ പിതാവിന്റെ പ്രസംഗത്തിനു നൽകി. മാർ കല്ലറങ്ങാട്ടു നടത്തിയത് പൊതുജനത്തിനുവേണ്ടിയുള്ള ഒരു പ്രസ്താവനയായിരുന്നില്ല മറിച്ച്, ദൈവാലയത്തിൽ വച്ച് സഭാമാക്കൾക്കളോട് നടത്തിയ ഒരു പ്രസംഗമാണ് എന്ന വസ്തുത സൗകര്യപൂർവ്വം അവഗണിച്ചു. ചില രാഷ്ട്രീയ നേതാക്കന്മാരും മാധ്യമങ്ങളും പ്രസ്ഥാനങ്ങളും അവരുടെ ഇടപെടലുകളിലൂടെ പിതാവിന്റെ പ്രസംഗത്തെ രണ്ടു മതങ്ങൾ തമ്മിലുള്ള പ്രശ്നമായി അവതരിപ്പിച്ചു. ഈ തെറ്റായ അവതരണമാണു വിവാദങ്ങൾക്കും ഫലരഹിതമായ ചർച്ചകൾക്കും കാരണമായത്. അതിനാൽ, അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് കുറവിലങ്ങാട് ഇടവകപള്ളിയിൽ നടത്തിയ പ്രസംഗം മതസ്പർധ വളർത്തിയെന്നു ആരോപിച്ചുകൊണ്ട് പിതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ബോധപൂർവകമായ പ്രചരണം നടത്തുന്നവർ അതിൽനിന്നു പിന്മാറണമെന്ന് അഭ്യർത്ഥിക്കുന്നു. പിതാവിന്റെ പ്രസംഗത്തിന്റെ സാഹചര്യവും ഉദ്ദേശശുദ്ധിയും വ്യക്തമാണെന്നിരിക്കേ പിതാവിനെതിരെ നടപടി സ്വീകരിക്കണമെന്നുള്ള മുറവിളി ആസൂത്രിതമാണെന്ന് തിരിച്ചറിയുന്നു. കേരളസമൂഹത്തിൽ നിലനിന്നുപോരുന്ന സാഹോദര്യവും സഹവർത്തിത്വവും നഷ്ടപ്പെടുത്താനേ ഇത്തരം നീക്കങ്ങൾ ഉപകരിക്കൂ. യാഥാർത്ഥ്യമറിഞ്ഞിട്ടും പലവിധ സമ്മർദ്ധങ്ങൾക്കു വഴങ്ങി കല്ലറങ്ങാട്ടു പിതാവിനെ കുറ്റപ്പെടുത്താനുള്ള നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെതിരെ ഒറ്റക്കെട്ടായി പിതാവിനോടൊപ്പം നിലകൊള്ളുമെന്നും വ്യക്തമാക്കുന്നു. കേരളത്തിന്റെ മതസൗഹാർദവും സാമുദായിക ഐക്യവും കാത്തുസൂക്ഷിക്കാനും പരിപോഷിപ്പിക്കാനും സീറോമലബാർസഭ എന്നും പ്രതിജ്ഞാബദ്ധമാണ്. വർഗീയതയോ മതസ്പർധയോ വളർത്തുന്ന യാതൊരു നിലപാടും സഭ നാളിതുവരെ സ്വീകരിച്ചിട്ടില്ല. അതിനാൽ മതവിദ്വേഷവും സാമുദായിക സ്പർദ്ധയും വളർത്തുന്ന പ്രചരണങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനില്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അതേസമയം, പൊതുസമൂഹത്തോടു ചേർന്നു കേരളസമൂഹത്തിന്റെ നന്മയും സമാധാനവും ഇല്ലാതാക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ഫലപ്രദമായി അന്വേഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത്തരം തിന്മകൾക്കെതിരെയുള്ള സന്ധിയില്ലാസമരം തുടരുമെന്നും ഇതിനാൽ വ്യക്തമാക്കുന്നു. സീറോമലബാർസഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആര്‍ച്ച് ബിഷപ്പ്മാർ ആൻഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ മീറ്റിംഗിലാണ് സീറോമലബാർ സഭയുടെ ഈ നിലപാട് വ്യക്തമാക്കിയത്. പബ്ലിക് അഫയേഴ്സ് കമ്മീഷൻ, കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷൻ, മാധ്യമ കമ്മീഷൻ, യുവജന കമ്മീഷൻ, സമർപ്പിതർക്കായുള്ള കമ്മീഷൻ എന്നിവയെ പ്രതിനിധീകരിച്ച് ബിഷപ് മാർ പോളി കണ്ണൂക്കാടൻ, മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ ജോസ് പുളിയ്ക്കൽ, മാർ ജോസഫ് പണ്ടാരശ്ശേരിൽ, മാർ തോമസ് തറയിൽ, കമ്മീഷൻ സെക്രട്ടറിമാർ, കത്തോലിക്കാ കോൺഗ്രസ്സ് ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ബിജു പറയന്നിലം തുടങ്ങിയ അൽമായ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Image: /content_image/News/News-2021-09-22-21:54:54.jpg
Keywords: ജോസഫ് കല്ലറ

17319
Category: 18
Sub Category:
Heading: നർകോട്ടിക്, ലവ് ട്രാപ് ജിഹാദ് ഇരകളുടെ സംരക്ഷണം ഉറപ്പാക്കണം: കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി : കേരളത്തിൽ നർകോട്ടിക്, ലവ് ട്രാപ് ജിഹാദുകളിലൂടെ ജീവിതം നഷ്ടമായ ഇരകളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും അവർ ഇരയാക്കപ്പെട്ട സാഹചര്യങ്ങൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അന്വേഷിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു. മയക്കുമരുന്ന് നൽകിയും ബ്ലാക്‌മെയിൽ ചെയ്തും പ്രണയകുരുക്കിൽ പെടുത്തിയും ചതിക്കപ്പെട്ട നൂറുകണക്കിനാളുകളിൽ കുറെ പേർ അനുഭവങ്ങൾ തുറന്നു പറഞ്ഞിട്ടും ഗൗരവകരമായ അന്വേഷണങ്ങൾ നടക്കാത്തത് തീവ്രവാദികൾക്ക് വളമാവുകയാണ്. ഇത്തരം കെണിയിൽ പെട്ടുപോയവരുടെ വിവരങ്ങൾ മാധ്യമങ്ങളിൽ പല പ്രാവശ്യം റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. നർകോട്ടിക് ജിഹാദിനെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട്. കേരളത്തിൽ ഒരു ചെറിയ വിഭാഗം ആളുകൾ തീവ്ര ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഗൂഡ ശക്തികളുടെ പിന്തുണയോടെ നടത്തുന്ന ഇത്തരം അതിക്രമങ്ങൾ ഇല്ലായ്മ ചെയ്യപ്പെടണം. ചതിക്കണമെന്ന ഉദ്ദേശത്തോടെ നടത്തുന്ന സാമൂഹ്യ തിന്മകൾ ഭീകരതയുടെ മുഖം തന്നെയാണ്. മുൻ പോലീസ് മേധാവികളുടെയും ചില രാഷ്ട്രീയ പാർട്ടികളുടെയും റിപ്പോർട്ടിൽ തന്നെ ഇത്തരം കാര്യങ്ങൾ പറഞ്ഞിട്ടുള്ളതാണ്.വാഗമൺ, കൊച്ചി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടത്തിയിട്ടുള്ള റെയിഡുകളിൽ പിടിക്കപ്പെട്ടിട്ടുള്ളവരെക്കുറിച്ച് പഠിച്ചാൽ ഉത്തരവാദികളെയും അവരുടെ ഉറവിടങ്ങളെയും കണ്ടെത്താൻ സാധിക്കും. ഇവരുടെ സാമ്പത്തിക സ്രോതസ് അന്വേഷണ വിധേയമാക്കണം. യാഥാർഥ്യം കണ്ടില്ലായെന്നു നടിച്ച് ചില മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കന്മാരും നടത്തുന്ന വ്യാഗ്രതകൾ കാതലായ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിട്ട് ചിലരെ പ്രീണിപ്പിക്കാനാണെന്നു പൊതു സമൂഹം തിരിച്ചറിയുന്നുണ്ട്. ചാനൽ റേറ്റിംഗിന് വേണ്ടി നിരന്തരമായി ഏകപക്ഷീയമായ അന്തിചർച്ചകൾ നടത്തുന്നത് വർഗീയ ചേരിതിരിവ് സൃഷ്ടിക്കുകയാണ്. മതേതരത്വം പ്രസംഗിച്ചു പ്രീണന രാഷ്ട്രീയം കളിക്കുന്ന ചില രാഷ്ട്രീയ നേതാക്കന്മാർ പ്രകോപനങ്ങളിലൂടെ വിഷയം അവസാനിക്കാതിരിക്കാൻ നടത്തുന്ന ശ്രമങ്ങൾ മത സൗഹാർദ്ദം തകർക്കാൻ കാരണമാകുന്നു എന്നതാണ് യാഥാർഥ്യം. കേരളത്തിൽ സമാധാനവും മത സഹോദര്യവും പുലരണമെന്ന് കത്തോലിക്ക സമുദായം ആഗ്രഹിക്കുന്നു. അതിനു അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഒരു മതത്തിനെതിരെയും പറഞ്ഞിട്ടില്ല. സ്വന്തം ആളുകൾക്ക് സാമൂഹ്യ തിന്മകളെ കുറിച്ച് ജാഗ്രത നിർദേശം നൽകുകയാണ് ചെയ്തത്. മാർ കല്ലറങ്ങാട്ട് വിശ്വാസികൾക്ക് നൽകിയ നിർദേശങ്ങൾ ശരിയാണെന്നും അതിനാൽ തന്നെ പിൻവലിക്കേണ്ട ആവശ്യമില്ലെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി അറിയിച്ചു.അദ്ദേഹം ഉന്നയിച്ച വിഷയങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകണം. അദ്ദേഹത്തെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുന്ന കപട മതേതരവാദികളുടെയും അവർക്ക് പ്രോത്സാഹനം നൽകുന്ന നിക്ഷിപ്ത താല്പര്യക്കാരുടെയും നിലപാട് അപലപനീയമാണ്. സമുദായത്തിന്റെ ആശങ്കകൾ പങ്കു വെച്ച മാർ ജോസഫ് കല്ലറങ്ങാട്ടിന് കത്തോലിക്ക കോൺഗ്രസ് പൂർണ പിന്തുണ പ്രഖ്യാപിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ ബിജു പറയന്നിലത്തിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ പ്രമേയം അവതരിപ്പിച്ചു. ഡോ. ജോബി കാക്കശ്ശേരി, ഡോ.ജോസകുട്ടി ഒഴുകയിൽ,അഡ്വ പി റ്റി ചാക്കോ, ജോർജുകുട്ടി പുല്ലേപ്പള്ളിൽ, ജോയി എലവത്തിങ്കൽ, തോമസ് പീടികയിൽ, രാജേഷ് ജോൺ, ടെസ്സി ബിജു, മാത്യു കല്ലടികൊട്, ബേബി നെട്ടനാനി, ബെന്നി ആന്റണി,ഐപ്പച്ചൻ തടിക്കാട്ട്, വർഗീസ് ആന്റണി, ജോസകുട്ടി മടപ്പള്ളിൽ, അഡ്വ ഗ്ലാഡിസ് ചെറിയാൻ, ട്രീസ സെബാസ്റ്റ്യൻ, വർക്കി നിരപ്പേൽ,റിൻസൻ മണവാളൻ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2021-09-23-10:02:10.jpg
Keywords: ജിഹാദ

17320
Category: 1
Sub Category:
Heading: ഭ്രൂണഹത്യ ബില്ലിനെതിരെ ഉപവാസ പ്രാർത്ഥനയ്ക്ക് ആഹ്വാനവുമായി സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ്
Content: സാൻഫ്രാൻസിസ്കോ: നിലവിലുള്ള ഭ്രൂണഹത്യ വിരുദ്ധ നിയമങ്ങൾ അപ്രസക്തമാക്കുന്ന വുമൺസ് ഹെൽത്ത് പ്രൊട്ടക്ഷൻ ആക്ട് എന്ന പേരിൽ അറിയപ്പെടുന്ന ബില്ല് വോട്ടിനിടാനുളള നീക്കങ്ങളുമായി അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ മുന്നോട്ട് പോകുന്ന പശ്ചാത്തലത്തില്‍ പ്രാർത്ഥനയ്ക്ക് ആഹ്വാനവുമായി സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ്. കാലിഫോർണിയയിൽ നിന്നുള്ള യുഎസ് കോൺഗ്രസ് അംഗം റൂഡി ചു അവതരിപ്പിച്ചിരിക്കുന്ന ബില്ല് പ്രകാരം ഭ്രൂണഹത്യ നടത്തുകയെന്നത് സ്ത്രീകളുടെ ഒരു അവകാശമായി മാറും. ഈ പശ്ചാത്തലത്തിലാണ് പ്രാർത്ഥനയ്ക്ക് ആഹ്വാനവുമായി സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോർ കോർഡിലിയോണി രംഗത്തുവന്നിരിക്കുന്നത്. അൽപമെങ്കിലും മൂല്യവും, മാന്യതയുമുള്ള ആളുകൾ ഇത്തരമൊരു ഹീനമായ പൈശാചികത നിയമമാകുമ്പോൾ ഭയത്തോടെ ഞെട്ടി വിറക്കുമെന്ന് കോർഡിലിയോണി പറഞ്ഞു. ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ ശിശു നരഹത്യയോടാണ് സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോർ കോർഡിലിയോണി ബില്ലിനെ ഉപമിച്ചത്. അമ്മയുടെ ഉദരത്തിൽ ഉള്ള നിരപരാധിയായ ഗർഭസ്ഥശിശുവിനെ വധിക്കുന്നത് പരിപാവനമായി കാണുന്ന ഭ്രൂണഹത്യ അനുകൂലികൾ അതിനെ സംരക്ഷിക്കാൻ വേണ്ടി ഏതറ്റം വരെ പോകുമെന്ന് വുമൺസ് ഹെൽത്ത് പ്രൊട്ടക്ഷൻ ആക്ടിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുമെന്ന് ആർച്ച് ബിഷപ്പ് കോർഡിലിയോണി തുറന്നടിച്ചു. നേഴ്സുമാർ ഉൾപ്പെടെയുള്ളവർക്കു ഭ്രൂണഹത്യ ചെയ്തു കൊടുക്കാനുള്ള അവകാശം പുതിയ ബില്ല് പാസായാൽ ലഭിക്കും. വിവിധ യുഎസ് സംസ്ഥാനങ്ങൾ പാസാക്കിയ ഭ്രൂണഹത്യ നിയന്ത്രണ നിയമങ്ങൾ ഇതോടെ അപ്രസക്തമാകും. ഭ്രൂണഹത്യ ചെയ്യുന്നതിനുമുമ്പ് അൾട്രാസൗണ്ട് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗർഭസ്ഥശിശുവിനെ കാണുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഇല്ലാതാകും. കൂടാതെ ഭ്രൂണഹത്യ ചെയ്യാനുള്ള സമയപരിധിയും അപ്രസക്തമാകും. ബില്ലിന്മേൽ ഉള്ള ആശങ്ക പങ്കുവെച്ച് കൊണ്ട് അമേരിക്കൻ മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മിറ്റി അധ്യക്ഷനായ ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ യുഎസ് കോൺഗ്രസ് അംഗങ്ങൾക്ക് സെപ്റ്റംബർ പതിനഞ്ചാം തീയതി കത്തയച്ചിരുന്നു. ബില്ല് പ്രാബല്യത്തിൽ വന്നാൽ അമേരിക്കയിലെ പൗരൻമാർ നൽകുന്ന നികുതിപ്പണം രാജ്യത്തിനകത്തും, പുറത്തും ഭ്രൂണഹത്യ നടത്താൻ ഉപയോഗിക്കപ്പെടുമെന്നും, ആരോഗ്യപ്രവർത്തകർ അവരുടെ വിശ്വാസത്തിന് വിരുദ്ധമാണെങ്കിൽ പോലും ഭ്രൂണഹത്യ ചെയ്യാൻ നിർബന്ധിക്കപ്പെടുമെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. അമ്മമാർക്കും, കുട്ടികൾക്കും വേണ്ടിയുള്ള നിയമങ്ങളാണ് ആവശ്യമെന്ന് പറഞ്ഞ ആർച്ച് ബിഷപ്പ് ജോസഫ് നൗമാന്റെ പ്രസ്താവനയെ കോർഡിലിയോണി പിന്തുണച്ചു. കത്തോലിക്കാ വിശ്വാസികൾ എന്ന് പറയുന്നവർ ഇങ്ങനെ ഒരു ഒരു പൈശാചികതയുടെ ഭാഗമാകുന്നത് നാണക്കേടുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധി സഭയുടെ സ്പീക്കർ നാൻസി പെലോസിയാണ് ടെക്സാസ് പ്രോലൈഫ് നിയമം പാസായതിനെ തുടർന്ന് ഇങ്ങനെ ഒരു ഭ്രൂണഹത്യ അനുകൂല നിയമം വോട്ടിനിടുമെന്ന് ഈ മാസം ആദ്യം പ്രഖ്യാപിച്ചത്. കത്തോലിക്കാ വിശ്വാസിയാണെന്ന് അവകാശപ്പെടുന്നയാളാണ് സാൻ ഫ്രാൻസിസ്കോയിൽ കഴിയുന്ന നാൻസി പെലോസി. ഏതാനും ദിവസങ്ങൾക്കു മുമ്പ് പേപ്പൽ പര്യടനം കഴിഞ്ഞ് റോമിലേയ്ക്ക് മടങ്ങുന്ന സമയത്ത് ഭ്രൂണഹത്യയെ കൊലപാതകത്തോട് ഫ്രാൻസിസ് മാർപാപ്പ ഉപമിച്ച സംഭവം ആർച്ച് ബിഷപ്പ് കോർഡിലിയോണി ഓർമ്മിപ്പിച്ചു. യുക്തമായ തീരുമാനം എടുക്കാൻ വേണ്ടി കോൺഗ്രസ് അംഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാനും, ഉപവാസം എടുക്കാനും വിശ്വാസികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JWkZzW0L3CCIxX1lkuipCl}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-23-11:39:20.jpg
Keywords: ഭ്രൂണ

17321
Category: 18
Sub Category:
Heading: സഭാധ്യക്ഷന്മാരുടെ ആശങ്ക ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ യോഗം വിളിച്ചേക്കും
Content: കോട്ടയം: നര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ മുസ്ലിം സംഘടനകള്‍ നടത്തിയ സംയുക്ത സമ്മര്‍ദ്ധത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ നിലപാട് സ്വീകരിച്ച ഇടതു വലതു കക്ഷികളെ വെട്ടിലാക്കി കേന്ദ്രസര്‍ക്കാരിന്റെ നീക്കം. വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സഭാധ്യക്ഷന്മാരുടെ യോഗം വിളിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവേ സുരേഷ് ഗോപി എംപിയാണ് കേന്ദ്രസര്‍ക്കാര്‍ സഭാധ്യക്ഷന്മാരുടെ യോഗം വിളിക്കുമെന്നു പറഞ്ഞത്. നേരത്തെ തന്നെ ഇക്കാര്യം തീരുമാനിച്ചിരിന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കേന്ദ്രനിര്‍ദേശ പ്രകാരം സുരേഷ് ഗോപി എംപി പാലാ ബിഷപ്പിനെ നേരിട്ടു സന്ദര്‍ശിക്കുകയും പിന്തുണ അറിയിക്കുകയുംചെയ്തിരുന്നു. ഇന്ന്‍ മാധ്യമങ്ങളെ കണ്ടപ്പോഴും ഒരു സമുദായത്തെയും പാലാ ബിഷപ്പ് പേരെടുത്ത് പറഞ്ഞിട്ടില്ലായെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Image: /content_image/India/India-2021-09-23-12:26:56.jpg

17322
Category: 1
Sub Category:
Heading: ഐഎസില്‍ ചേക്കേറിയത് 100 മലയാളികള്‍, മഹല്ല് കമ്മറ്റി ഉള്‍പ്പെടുത്തി ഡീ റാഡിക്കലൈസേഷന്‍ പുനഃരാരംഭിക്കും: കേരളത്തില്‍ വേരൂന്നിയ തീവ്രവാദം പരോക്ഷമായി സ്ഥിരീകരിച്ച് മുഖ്യമന്ത്രി
Content: തിരുവനന്തപുരം: ലോകത്തെ മൊത്തം ഭീതിയിലാഴ്ത്തുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി ഗ്രൂപ്പുകളിലേക്ക് ചേക്കേറിയവരില്‍ നൂറു മലയാളികള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ പത്ര സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 2019 വരെയുള്ള കണക്കുകളാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. ഇത് കേരളത്തില്‍ വേരൂന്നിയിരിക്കുന്ന ഇസ്ലാമിക തീവ്രവാദം മുഖ്യമന്ത്രി പരോക്ഷമായി സ്ഥിരീകരിക്കുന്നതാണെന്നാണ് സൂചന. യുവതീയുവാക്കള്‍ മതതീവ്ര നിലപാടുകളില്‍ ആകൃഷ്ടരായി തീവ്രവാദ സംഘടനകളിലും മറ്റും എത്തിപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു. തീവ്ര മതനിലപാടുകളിലൂടെ ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി യുവാക്കള്‍ വഴിതെറ്റാതിരിക്കാന്‍ വിവിധ ജില്ലകളിലെ മഹല്ലുകളിലെ പുരോഹിതന്‍മാരെയും മഹല്ല് ഭാരവാഹികളെയും ഉള്‍പ്പെടുത്തി കൗണ്ടര്‍ റാഡിക്കലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടായിരിന്നുവെന്നും കോവിഡ് പശ്ചാത്തലത്തില്‍ 2020-ല്‍ പ്രോഗ്രാം നിര്‍ത്തിയെന്നും ഇത് ഉടനെ പുനഃരാരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് മുന്‍കൈ എടുത്ത് 2018 മുതല്‍ നടത്തുന്ന ഡീ റാഡിക്കലൈസേഷന്‍ പരിപാടി തീവ്ര മതനിലപാടുകള്‍ സ്വീകരിക്കുകയും ഐഎസ് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്യുന്നവരെ ലക്ഷ്യംവെച്ചായിരിന്നു. നേരത്തെ താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാന്‍ കൈയടക്കിയപ്പോള്‍ തീവ്രവാദികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി നിരവധി മലയാളി പ്രൊഫൈലുകളില്‍ നിന്ന് പോസ്റ്റ് പങ്കുവെയ്ക്കപ്പെട്ടിരിന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ജമാത്ത് ഇസ്ലാമിയുടെ കീഴിലുള്ള 'മാധ്യമം' പത്രത്തില്‍ താലിബാന്റെ അധിനിവേശത്തെ മഹത്വവത്ക്കരിച്ചതും വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി. മാധ്യമം പത്രത്തെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തുവന്നതും കേരളീയ സമൂഹത്തെ സംബന്ധിച്ചിടത്തോളം വലിയ ഞെട്ടല്‍ ഉളവാക്കിയ സംഭവമായിരിന്നു. ഇതിനിടെയാണ് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പ്രവേശിച്ചവരില്‍ 100 മലയാളികള്‍ ഉണ്ടെന്ന വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുന്നത്.
Image: /content_image/News/News-2021-09-23-13:35:26.jpg
Keywords: ഇസ്ലാമിക്