Contents
Displaying 16971-16980 of 25113 results.
Content:
17343
Category: 18
Sub Category:
Heading: പാലക്കാട് രൂപതയുടെ സ്റ്റാര്‍സ് സിവില്‍ സർവ്വീസ് അക്കാദമിയ്ക്കു ഗവണ്‍മെന്‍റ് അംഗീകാരം: അഡ്മിഷൻ ആരംഭിച്ചു
Content: പാലക്കാട് രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍സ് സിവില്‍ സർവ്വീസ് അക്കാദമിയ്ക്കു കേരള സര്‍ക്കാരിന്റെ അംഗീകാരം. സിവില്‍ സര്‍വീസ് സ്വപ്നം കാണുന്നവർക്കു ഇനി കുറഞ്ഞ ചെലവില്‍ ഗവണ്‍മെന്‍റ് അംഗീകൃത അക്കാദമിയില്‍ പഠിക്കുവാനുള്ള അവസരമാണ് ഇതോടെ ലഭ്യമായിരിക്കുന്നത്. സംസ്ഥാന/ കേന്ദ്ര സർക്കാർ സ്‌ഥാപനങ്ങളിലേക്ക് വരുന്ന ഒഴിവുകളിൽ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിലേക്കായി, പി.എസ്.സി, യു.പി.എസ്.സി., ബാങ്കിങ്ങ് സർവ്വീസ് റിക്രൂട്ട്മെന്റ് ബോർഡ്, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മുതലായ ഏജന്സികളാൽ നടത്തപ്പെടുന്ന മത്സര പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കുവാൻ ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കും വിധമുള്ള പരിശീലനം നഗര-ഗ്രാമ വ്യത്യാസമെന്യേ, ചുരുങ്ങിയ ചെലവിൽ ഏവർക്കും പ്രദാനം ചെയ്യുക എന്നതാണ് ഈ അഫിലിയേഷൻ വഴി ഗവൺമന്റ് ലക്ഷ്യമിടുന്നത്. സ്റ്റാര്‍സ് ഐഎഎസ് അക്കാദമിയില്‍ 7 മാസത്തെ പരിശീലന കോഴ്സിലേക്കുള്ള അഡ്മിഷൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വിവിധ മേഖലകളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന സിവില്‍ സര്‍വീസുകാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ക്രമീകരിച്ചിട്ടുള്ള ഈ കോഴ്സിൽ പങ്കുചേരുന്നവര്‍ക്ക് കെ.എ.എസ്(Kerala Administrative Service), സെന്‍ട്രല്‍ യൂണിവേഴ്സിറ്റി പ്രവേശനപ്പരീക്ഷകൾ, പി.എസ്.സി തുടങ്ങിയ പരീക്ഷകള്‍ക്ക് ഒരുങ്ങികൊണ്ടിരിക്കുന്നവർക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാമൂഹിക പ്രതിബദ്ധതയും കറന്റ് അഫയേഴ്സ് നോളജും അപഗ്രഥനാശേഷിയും വളർത്തിയെടുക്കാൻ സഹായമായ വിധത്തിലാണ് കോഴ്സ്. +2, ഡിഗ്രി പഠിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും ഈ കോഴ്സിൽ പങ്കെടുക്കാന്‍ അവസരമുണ്ട്. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമായി ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾ ഓൺലൈനായും ഓഫ് ലൈനായും നടത്തപ്പെടും. വിവിധ മേഖലകളിലെ പരിചയസമ്പന്നരായ വ്യക്തികളാണ് കോച്ചിങ് നയിക്കുന്നതും സാധാരണക്കാരായ ആളുകള്‍ക്ക് പോലും താങ്ങാവുന്ന രീതിയില്‍ കുറഞ്ഞ ഫീസില്‍ പഠനം ലഭ്യമാക്കുന്നതും സ്റ്റാര്‍സിന്റെ പ്രത്യേകയാണ്. ☛ #{blue->none->b->കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും: }# → 9497824653 → 9746024653 → 9947931670
Image: /content_image/India/India-2021-09-25-19:22:59.jpg
Keywords: പാലക്കാട്

17344
Category: 1
Sub Category:
Heading: റാഫേൽ ബെദ്രോസ് അർമേനിയൻ പൗരസ്ത്യ കത്തോലിക്ക സഭയുടെ പുതിയ പാത്രിയാര്‍ക്കീസ്
Content: വത്തിക്കാന്‍ സിറ്റി: അർമേനിയൻ പൗരസ്ത്യ കത്തോലിക്കാസഭയുടെ ഇരുപത്തിയൊന്നാമത്തെ പാത്രിയാർക്കീസായി റാഫേൽ ബെദ്രോസ് തെരഞ്ഞെടുക്കപ്പെട്ടു. കിഴക്കൻ യൂറോപ്പിലെ അർമേനിയൻ കത്തോലിക്കാ വിശ്വാസികൾക്ക് വേണ്ടിയുള്ള അർമേനിയൻ കപ്പാഡോഷ്യയിലെ സിസേറിയയിലെ ആർച്ച് ബിഷപ്പായി അദ്ദേഹം സേവനം ചെയ്തു വരികയായിരിന്നു. ഈ ആഴ്ച റോമിൽ ചേർന്ന അർമേനിയൻ കത്തോലിക്കാ സഭയുടെ സൂനഹദോസിലാണ് പാത്രിയാര്‍ക്കീസിനെ തെരഞ്ഞെടുത്തത്. പാത്രിയാര്‍ക്കീസിന് ഫ്രാന്‍സിസ് പാപ്പ ആശംസ നേര്‍ന്നു. സന്മനസ്സുള്ള സകലരും, വിശിഷ്യ, ക്രൈസ്തവർ, വ്യത്യാസങ്ങളെയും ഒറ്റപ്പെടലിനെയും മറികടന്നുകൊണ്ട് ചാരത്തായിരിക്കാനും സഹോദരങ്ങളായിരിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പ പറഞ്ഞു. റാഫേൽ ബെദ്രോസ് ഇരുപത്തിയൊന്നാമൻ പൗരസ്ത്യകത്തോലിക്കാ സഭയുടെ കാനോൻ നിയമത്തിൻറെ എഴുപത്തിയാറാം വകുപ്പിലെ രണ്ടാം ഉപവകുപ്പനുസരിച്ച് (CCEO 76§2) ഫ്രാൻസിസ് പാപ്പയ്ക്ക് സമർപ്പിച്ച സഭാകൂട്ടായ്മയ്ക്കായുള്ള അഭ്യർത്ഥന സ്വീകരിച്ചു അനുവദിച്ചുകൊണ്ട് നല്കിയ കത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ചരിത്രത്തിൻറെ പ്രളയത്തിലും നമ്മുടെ ഈ കാലഘട്ടത്തിൻറെ മരുഭൂമിയിലും നാം ഉത്ഥാനം ചെയ്ത ക്രൂശിതനുമായുള്ള കൂടിക്കാഴ്ചയ്ക്കു ഒപ്പം നീങ്ങണമെന്ന് പാപ്പ ഓർമ്മിപ്പിച്ചു.
Image: /content_image/News/News-2021-09-25-21:13:37.jpg
Keywords: അര്‍മേനി

17345
Category: 18
Sub Category:
Heading: കുടുംബങ്ങളില്‍ സഭയുടെ പ്രേഷിതദൗത്യം പ്രകാശിതമാകണം: മാര്‍ ജോസഫ് പെരുന്തോട്ടം
Content: ഭരണങ്ങാനം: കുടുംബങ്ങളില്‍ സഭയുടെ പ്രേഷിതദൗത്യം പ്രകാശിതമാകണമെന്നും കാലഘട്ടത്തിന്റെ പ്രത്യേകതകള്‍ മനസിലാക്കി പൂര്‍വപിതാക്കന്മാര്‍ വിഭാവനം ചെയ്ത മാര്‍ഗത്തിലൂടെ മിഷന്‍ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ആഹ്വാനം ചെയ്തു. ചെറുപുഷ്പ മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലി വിളംബരം ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഭരണങ്ങാനം അല്‍ഫോന്‍സാ ദേവാലയ ഓഡിറ്റോറിയത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രാതിനിധ്യ സ്വഭാവത്തോടെ നടത്തിയ ജൂബിലിവിളംബര സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിച്ചു. ജൂബിലിവര്‍ഷത്തോടനുബന്ധിച്ചു നടത്തുന്ന 75 ലക്ഷം സുകൃതജപ പ്രഖ്യാപനം വിജയപുരം രൂപത വികാരി ജനറാള്‍ മോണ്‍. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ നടത്തി. രൂപതകള്‍ക്കുള്ള ജൂബിലിദീപവും ജൂബിലിബാനറും രൂപതാ പ്രസിഡന്റുമാര്‍ക്കു കൈമാറി. ജൂബിലി പ്രവര്‍ത്തന മാര്‍ഗരേഖയുടെ പ്രകാശനവും സമ്മാനവിതരണവും മാര്‍ പെരുന്തോ ട്ടം നിര്‍വഹിച്ചു. മിഷന്‍ ലീഗ് പാലാ രൂപത പ്രസിഡന്റ് ജസ്റ്റിന്‍ വയലില്‍ മാര്‍ഗരേഖ ഏറ്റുവാങ്ങി. സംസ്ഥാന ഡയറക്ടര്‍ ഫാ. ഷിജു ഐക്കരക്കാനിയില്‍, ദേശീയ പ്രസിഡന്റ് ബിനോയ് പള്ളിപ്പറമ്പില്‍, അന്തര്‍ദേശീയ പ്രതിനിധി ഡേവിസ് വല്ലൂരാന്‍, അരുണ്‍ ജോസ്, ഫാ. മാത്യു സുഭാഷ് വ്യാക്കുഴ, ഫാ. ജോസഫ് പുരയിടത്തില്‍മാട്ടേല്‍, ജിന്റോ തകിടിയേല്‍ എന്നിവര്‍ പ്രസംഗിച്ചു. കേരള സംസ്ഥാന സമിതി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
Image: /content_image/India/India-2021-09-26-08:07:16.jpg
Keywords: മിഷന്‍

17346
Category: 18
Sub Category:
Heading: നര്‍ക്കോട്ടിസത്തിനും ഭീകരവാദത്തിനുമെതിരേ 'സേവ് ദ പീപ്പിള്‍' ക്യാംപെയിനുമായി സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
Content: കോട്ടയം: രാജ്യത്തുടനീളം അതിരൂക്ഷമാകുന്ന നര്‍ക്കോട്ടിസത്തിനും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന ഭീകരവാദത്തിനുമെതിരേ പൊതുസമൂഹ മനഃസാക്ഷി ഉണര്‍ത്തുവാന്‍ ദേശീയ തലത്തില്‍ 'സേവ് ദ പീപ്പിള്‍' ക്യാംപെയിന്‍ സംഘടിപ്പിക്കുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്സിസല്‍ സെക്രട്ടറി ഷെവ. വി.സി.സെബാസ്റ്റ്യന്‍. വിദ്യാര്‍ഥികളും യുവജനങ്ങളുമുള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലും തലങ്ങളിലുമുള്ളവര്‍ ഈ ദേശീയ പ്രചാരണ ബോധവത്കരണ പരിപാടികളില്‍ പങ്കാളികളാകും. ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മൂന്നുമാസം ദേശീയതലം മുതല്‍ കുടുംബങ്ങള്‍ വരെയുള്ള ബോധവത്കരണപദ്ധതികളാണ് 'സേവ് ദ പീപ്പിളി'ലൂടെ ലെയ്റ്റി കൗണ്സില്‍ ലക്ഷ്യമിടുന്നത്. സിബിസിഐ ലെയ്റ്റി കൗണ്സിലിന്റെ ഇന്ത്യയിലെ 14 റീജിയണുകളും ഈ ആശയം മുന്‍നിര്‍ത്തി വിവിധ ജനകീയ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ഇന്ത്യയിലെ 174 കത്തോലിക്കാ രൂപതകളും വിവിധ അല്മായ പ്രസ്ഥാനങ്ങളും, െ്രെകസ്തവ സഭാസമൂഹങ്ങളും സഹകരിച്ച് വിവിധ മതവിഭാഗങ്ങളെയും ജനപ്രതിനിധികളെയും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക തലങ്ങളിലുള്ളവരെയും പങ്കുചേര്‍ത്ത് ജനങ്ങളുടെ ജീവനും ജീവിതത്തിനും നിലനില്‍പ്പിനും വെല്ലുവിളിയുയര്‍ത്തുന്ന നാര്‍ക്കോട്ടിസത്തിനും ഭീകരവാദത്തിനുമെതിരേ പ്രചാരണവും പ്രതിജ്ഞയുമെടുക്കും. വിവിധ യുവജനപ്രസ്ഥാനങ്ങളും വിവിധ വിദ്യാഭ്യാസ ഏജന്‍സികളുമായി ചേര്‍ന്ന് യുവജനസംരക്ഷണം ഉറപ്പുവരുത്തുന്ന 'യൂത്ത് ആക്ഷന്‍' പദ്ധതിയും നടപ്പിലാക്കുമെന്ന് വി.സി.സെബാസ്റ്റ്യന്‍ അറിയിച്ചു.
Image: /content_image/India/India-2021-09-26-08:22:42.jpg
Keywords: കല്ലറ

17347
Category: 1
Sub Category:
Heading: ആ വിശുദ്ധി താന്‍ അനുഭവിച്ചറിഞ്ഞു, കര്‍ദ്ദിനാള്‍ സാറ പാപ്പയാകുവാന്‍ പ്രാപ്തിയുള്ള വ്യക്തിത്വം: ശസ്ത്രക്രിയ നടത്തിയ ഡോ. വെനെസിയാനോ
Content: റോം: വത്തിക്കാന്‍ ആരാധനാക്രമ തിരുസംഘത്തിന്റെ മുന്‍ അധ്യക്ഷനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ ചികിത്സയിലായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ വിശുദ്ധി തനിക്കനുഭവിച്ചറിയുവാന്‍ കഴിഞ്ഞുവെന്നു കര്‍ദ്ദിനാളിന്റെ ശസ്ത്രക്രിയ നടത്തിയ ശസ്ത്രക്രിയാവിദഗ്ദന്‍. അദ്ദേഹത്തോടൊപ്പം താന്‍ ആയിരിന്ന സമയത്താണ് സംസാരിക്കുവാന്‍ അവസരം ലഭിച്ചതെന്നു കാത്തലിക് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഡോ. വെനെസിയാനോ പറഞ്ഞു. സ്നേഹവും, ക്രിസ്ത്യന്‍ ആശയങ്ങളും പ്രചരിപ്പിക്കുവാനായി ജീവിക്കുന്ന കര്‍ദ്ദിനാള്‍ സാറയില്‍ അടുത്ത പാപ്പയില്‍ ഒരു ക്രൈസ്തവന്‍ പ്രതീക്ഷിക്കുന്ന എല്ലാ ഗുണങ്ങളും ഉണ്ടെന്നും ഡോ. വെനെസിയാനോ പറയുന്നു. കര്‍ദ്ദിനാള്‍ സാറയെ ശ്രേഷ്ട പിതാവായും, സാധാരണ മനുഷ്യനുമായുള്ള രണ്ടുവശങ്ങളും അറിയുക എന്നത് വലിയൊരു ബഹുമതിയായിട്ടാണ് ഡോ. വെനെസിയാനോ കണക്കാക്കുന്നത്. മാധ്യമങ്ങളിലൂടെ പലതും വായിച്ചറിഞ്ഞ ശേഷം അദ്ദേഹത്തെ നേരിട്ടറിയുകയും, അദ്ദേഹവുമായി ചിന്തകള്‍ കൈമാറുകയും ചെയ്തപ്പോള്‍ താന്‍ അത്ഭുതപ്പെട്ടുപോയെന്നു ഡോ. വെനെസിയാനോ പറയുന്നു. യഥാര്‍ത്ഥ ക്രിസ്ത്യന്‍ മൂല്യങ്ങളെ ശരിക്കും പിന്തുണക്കുന്നവനാണ് കര്‍ദ്ദിനാള്‍ സാറ . തന്റെ ജീവിതം മുഴുവനും സഭയെ സേവിക്കുവാന്‍ സന്നദ്ധനായ സാംസ്കാരിക ഉന്നതിയും ശ്രേഷ്ഠതയുമുള്ള വ്യക്തിയായാണ് തനിക്ക് തോന്നിയതെന്നും ഡോക്ടര്‍ പറഞ്ഞു. ആരാധനാക്രമ തിരുസംഘത്തില്‍ നിന്നും വിരമിച്ച ഗിനിയന്‍ സ്വദേശിയും എഴുപത്തിയാറുകാരനുമായ കര്‍ദ്ദിനാള്‍ സാറ ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് പ്രോസ്ട്രേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട അസുഖത്തിന് തെക്കന്‍ ഇറ്റലിയിലെ റെഗ്ഗിയോ കലാബ്രായിലെ ഗ്രേറ്റ് മെട്രോപ്പൊളിറ്റന്‍ ആശുപത്രിയില്‍ (ഗോം) ശസ്ത്രക്രിയക്ക് വിധേയനായത്. ഗോം ആശുപത്രിയില്‍ 2016 മുതല്‍ പ്രാബല്യത്തിലിരിക്കുന്ന സാങ്കേതികവിദ്യയായ ഡാ വിഞ്ചി റോബോട്ട് ഉപയോഗിച്ചായിരുന്നു ശസ്ത്രക്രിയ. റോബോട്ടിന്റെ കണ്‍സോളിലിരുന്നു ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത് ഡോ. വെനെസിയാനോ ആയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം സെപ്റ്റംബറില്‍ റോമിലെത്തി പതിവ് പരിശോധനകള്‍ നടത്തിയ ഡോ. വെനെസിയാനോ കര്‍ദ്ദിനാള്‍ സാറ ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും അറിയിച്ചു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന ഇസ്ളാമിക അധിനിവേശത്തിനെതിരെ പ്രവാചകശബ്ദമായി നിലക്കൊണ്ട വ്യക്തിയാണ് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ആഗോള തലത്തില്‍ വലിയ സ്വീകാര്യതയായിരിന്നു ലഭിച്ചുകൊണ്ടിരിന്നത്. ആരാധന ക്രമ വിഷയങ്ങളിലും ക്രിസ്തീയ ധാര്‍മ്മിക വിഷയങ്ങളിലും തിരുസഭ പാരമ്പര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കാത്ത വ്യക്തി കൂടിയാണ് കര്‍ദ്ദിനാള്‍ സാറ. പില്‍ക്കാലത്ത് മാര്‍പാപ്പ സ്ഥാനത്തേക്ക് ഏറെ സാധ്യതയുള്ള വ്യക്തിയായി കര്‍ദ്ദിനാള്‍ സാറയെ പൊതുവേ വിശേഷിപ്പിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-26-09:18:22.jpg
Keywords: സാറ

17348
Category: 13
Sub Category:
Heading: കൊല്ലപ്പെടാനിരിക്കുന്ന കുഞ്ഞുങ്ങളെ ജീവനിലേക്ക് നയിക്കാന്‍ '40 ഡേയ്സ് ഫോർ ലൈഫ്’ ക്യാംപെയിന് വീണ്ടും ആരംഭം
Content: ന്യൂയോർക്ക്: ഗര്‍ഭഛിദ്രത്തിലൂടെ കൊല്ലപ്പെടാനിരിക്കുന്ന ആയിരകണക്കിന് കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് കൊണ്ടുവരുവാന്‍ ഉപവാസവും പ്രാര്‍ത്ഥനയുമായുള്ള ’40 ഡേയ്സ് ഫോർ ലൈഫ്’ ക്യാംപെയിന് വീണ്ടും ആരംഭം. സെപ്തംബർ 22ന് ആരംഭിച്ച പുതിയ ക്യാംപെയിൻ ഒക്‌ടോബർ 31നാണ് സമാപിക്കുക. അബോര്‍ഷന്‍ ക്ലിനിക്കുകളുടെ മുന്നിലും പരിസരങ്ങളിലുമായി ഉപവാസം അനുഷ്ഠിച്ച് 40 ദിവസം പ്രാർത്ഥനകൾ നടത്തുകയും കൗൺസിലിംഗുകൾ ക്രമീകരിക്കുകയും ചെയ്യുന്ന പ്രോലൈഫ് ക്യാംപെയിനാണ് ’40 ഡേയ്സ് ഫോർ ലൈഫ്’. സെപ്തംബർ 22ന് ആരംഭിക്കുന്ന പുതിയ ക്യാംപെയിൻ ഒക്‌ടോബർ 31നാണ് സമാപിക്കുന്നത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലും ബെൽജിയം, ജർമ്മനി, യു.കെ, അയർലണ്ട്, സ്‌പെയിൻ, പോർച്ചുഗൽ, നൈജീരിയ, എത്യോപ്യ എന്നിങ്ങനെ നിരവധി രാജ്യങ്ങളിലാണ് ഇത്തവണ ’40 ഡേയ്‌സ് ഫോർ ലൈഫ്’ നടക്കുന്നത്. ഗർഭഛിദ്ര ക്ലിനിക്കുകൾ മുന്നിൽ ഓരോ ദിവസവും 12 മണിക്കൂർ നേരമാണ് പ്രാർത്ഥനകൾ ക്രമീകരിച്ചിരിക്കുന്നത്. സ്പെയിനില്‍ കോർഡോബയിൽ നടക്കുന്ന '40 ഡേയ്സ് ഫോർ ലൈഫ്' ക്യാംപെയിനിൽ പങ്കെടുക്കാൻ ചുരുങ്ങിയ സമയത്ത് തന്നെ ഇരുനൂറിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്പെയിനില്‍ മാഡ്രിഡ്, ബാഴ്‌സലോണ, വല്ലഡോളിഡ്, പാംപ്ലോണ, വിറ്റോറിയ, കാഡിസ്, കാഡിസിന്റെ എൽ പ്യൂർട്ടോ ഡി സാന്താ മരിയ എന്നിവിടങ്ങളിലും ’40 ഡേയ്‌സ് ഫോർ ലൈഫ്’ നടക്കും. 2007ല്‍ ആരംഭിച്ച ‘40 ഡെയ്സ് ഫോര്‍ ലൈഫ്’ അറുപത്തിമൂന്നോളം രാജ്യങ്ങളില്‍ സജീവമാണ്.
Image: /content_image/News/News-2021-09-26-19:15:39.jpg
Keywords: ഗര്‍ഭഛി

17349
Category: 1
Sub Category:
Heading: പ്രാര്‍ത്ഥനയ്ക്കും പോരാട്ടത്തിനും ഫലം: ടാർമിക്‌സിംഗ് പ്ലാൻ്റിന് അനുമതി നിഷേധിച്ചതോടെ 6 മാസങ്ങള്‍ക്ക് ശേഷം പുലിയന്‍പാറ ദേവാലയം തുറന്നു
Content: പുലിയന്‍പാറ: ഭീമന്‍ ടാര്‍ മിക്‌സിംഗ് പ്ലാന്റിന്റെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്ന വിഷപ്പുകയും മാലിന്യവും സഹിക്കാന്‍ പറ്റാതെ അടച്ചുപൂട്ടിയ കവളങ്ങാട് പഞ്ചായത്തിലെ പുലിയന്‍പാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ആറു മാസങ്ങൾക്ക് ശേഷം വീണ്ടും തുറന്നു. കഴിഞ്ഞ ദിവസം ചേർന്ന കവളങ്ങാട് ഗ്രാമപഞ്ചായത്ത് കമ്മിറ്റി ടാർമിക്‌സിംഗ് പ്ലാൻ്റിന് ലൈസൻസ് നിഷേധിച്ചതോടെയാണ് ഇന്ന് സെപ്റ്റംബർ 26 ഞായറാഴ്ച ദേവാലയം തുറന്നത്. കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പള്ളി ഇടവക ജനങ്ങൾക്കായി തുറന്നു. പുലിയൻപാറയിലെ ക്രൈസ്തവരുടെയും നാനാജാതി മതസ്ഥരുടെയും കൂട്ടായ പ്രാർത്ഥനയുടെയും പോരാട്ടത്തിന്റെയും ഫലമായാണ് പഞ്ചായത്ത് നിലപാടിനെ ഏവരും നോക്കികാണുന്നത്. പുലിയന്‍പാറയില്‍ ജനവാസ കേന്ദ്രത്തില്‍ പള്ളിയോട് ചേര്‍ന്ന് റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ടാര്‍ മിക്‌സിംഗ് പ്ലാന്റ് സ്ഥിരമായി സ്ഥാപിക്കാന്‍ നീക്കം ആരംഭിച്ചതു മുതല്‍ ഇടവക വിശ്വാസികളും നാട്ടുകാരും ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ച് സമരപരിപാടികള്‍ നടത്തിവന്നിരിന്നു. എന്നാല്‍ നാട്ടുകാരുടെയും ഇടവക ജനങ്ങളുടെയും ശക്തമായ എതിര്‍പ്പ് മറികടന്നാണ് പ്ലാൻ്റിന് ആറുമാസത്തെ പ്രവര്‍ത്തനാനുമതി കവളങ്ങാട് പഞ്ചായത്ത് നല്‍കിയത്. പണവും സ്വാധീനവും ഉപയോഗിച്ച് പ്ലാന്‍റ് തുറന്നപ്പോള്‍ നില്‍ക്കകള്ളിയില്ലാതായത് പ്രദേശവാസികള്‍ക്കും ഇടവകസമൂഹത്തിനുമായിരിന്നു. ജനരോഷം വകവെയ്ക്കാതെ മാര്‍ച്ച് ആദ്യവാരത്തിലാണ് ടാർ മിക്സിങ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചത്. പ്രവർത്തനം തുടങ്ങിയതറിഞ്ഞപ്പോള്‍ ഫാ. പോൾ വിലങ്ങുപാറയുടെ നേതൃത്വത്തിൽ പ്ലാന്റിന് മുന്നിൽ പ്രതിഷേധിക്കുകയും പ്ലാന്റിൽ നിന്ന് ടാർ മിക്സ് അടിച്ചുകൊണ്ടുപോകുന്നതിനു അനുദിക്കില്ല എന്ന് പ്ലാന്റുടമയെ അറിയിക്കുകയും ചെയ്തുവെങ്കിലും അധികാരികളുടെ ഒത്താശയോടെ പ്ലാന്‍റുടമ മുന്നോട്ട് പോകുകയായിരിന്നു. ഇതേ തുടര്‍ന്നു ദേവാലയം അടച്ചുപൂട്ടി. പിന്നാലേ കര്‍ശന പ്രക്ഷോഭവുമായി കത്തോലിക്കാ കോൺഗ്രസ് രൂപത സമിതിയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധ സമരങ്ങളും നടന്നിരുന്നു. ആറ് മാസത്തിന് ശേഷവും ലൈസന്‍സ് പുതുക്കണമെന്ന ആവശ്യവുമായി കമ്പനി പഞ്ചായത്തിനെ സമീപിക്കുകയായിരുന്നു. ഇതിനായി സമര്‍പ്പിച്ച അപേക്ഷയാണ് പഞ്ചായത്ത് ഭരണസമിതി ഇപ്പോള്‍ തള്ളിയത്. ടാർ മിക്സിങ് പ്ലാന്റിന് തുടർന്ന് ലൈസൻസും, സ്ഥാപനനുമതിയും പുതുക്കി നൽകേണ്ടതില്ല എന്ന തീരുമാനം പള്ളി വികാരി ഫാ. പോൾ ചൂരത്തോട്ടിയെ അറിയിച്ചതോടെ ഇന്നു ദേവാലയം തുറന്നു ബലിയര്‍പ്പണം നടത്തുവാന്‍ തീരുമാനിക്കുകയായിരിന്നു. നിലവിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിനു ആവശ്യമായ എല്ലാ സഹായങ്ങളും നൽകി പ്ലാന്റ് ഇവിടെ നിന്ന് എത്രയും പെട്ടെന്ന് പൊളിച്ചു നീക്കുന്നതിനുള്ള നടപടി പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് പുലിയന്‍പാറ പൌരസമിതിയുടെ ആവശ്യം.
Image: /content_image/News/News-2021-09-26-20:51:35.jpg
Keywords: ഇനി ഒരു

17350
Category: 18
Sub Category:
Heading: തിരുവല്ല മലങ്കര രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു: ഐക്യദാര്‍ഢ്യം അറിയിച്ച് കൂടുതല്‍ മെത്രാന്മാര്‍ പാലാ ബിഷപ്പ് ഹൗസില്‍
Content: പാലാ: സീറോ മലങ്കര കത്തോലിക്ക സഭ സിനഡ് സെക്രട്ടറിയും തിരുവല്ല അതിരൂപതയുടെ ആർച്ച് ബിഷപ്പുമായ തോമസ് മാർ കൂറീലോസ് പിതാവ് പാലാ ബിഷപ്പ് ഹൗസിലെത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു. നേരത്തെ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിലപാടുകളെ മലങ്കര സഭ തള്ളിക്കളഞ്ഞുവെന്ന രീതിയിൽ നവമാധ്യമങ്ങളിൽ വ്യാജ പ്രചരണമുണ്ടായിരിന്നു. ഈ പശ്ചാത്തലത്തിൽ നടന്ന സന്ദർശനത്തിന് വലിയ പ്രാധാന്യമാണ് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്. യാഥാര്‍ത്ഥ്യം വിളിച്ച് പറഞ്ഞതിന്റെ പേരില്‍ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ചില സാമുദായിക നേതാക്കളും വേട്ടയാടുന്ന പശ്ചാത്തലത്തില്‍ പാലാ അരമനയിലെത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാന്‍ നിരവധി മെത്രാന്‍മാര്‍ എത്തിച്ചേരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. സീറോമലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, അദിലാബാദ് രൂപത ബിഷപ്പ് മാർ പ്രിൻസ് പാണേങ്ങാടൻ, തലശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംബ്ലാനി, പാലക്കാട് രൂപത സഹായ മെത്രാൻ മാർ പീറ്റർ കൊച്ചുപുര എന്നിവരും ഇന്ന് പാലാ അരമനയിലെത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇന്ന് വിവിധ രൂപതകളിലെ ഇടവകകളില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യോഗം കൂടിയിരിന്നു. വിഷയത്തിൽ കേരള സഭ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന സൂചനയാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
Image: /content_image/India/India-2021-09-26-22:33:05.jpg
Keywords: ജോസഫ്, യൗസേ

17351
Category: 13
Sub Category:
Heading: പാപ്പുവ ന്യൂഗിനിയയില്‍ മലയാളി ബിഷപ്പിന്റെ സ്ഥാനാരോഹണം: ഡോ. സിബി പീടികയില്‍ അഭിഷിക്തനായി
Content: ഐതപ്പെ: ഓഷ്യാനിയയിലെ പാപ്പുവ ന്യൂഗിനിയയിലെ ഐതപ്പെ കത്തോലിക്കാ രൂപതയുടെ അധ്യക്ഷനായി നിയമിക്കപ്പെട്ട ഹെറാള്‍ഡ്‌സ് ഓഫ് ഗുഡ് ന്യൂസ് സന്യാസസമൂഹാംഗവും മലയാളിയുമായ ഡോ. സിബി മാത്യു പീടികയില്‍ അഭിഷിക്തനായി. ഐതപ്പെ രൂപതയുടെ ആറാമതു മെത്രാനാണു ഡോ. സിബി പീടികയില്‍. ഇന്നലെ ഞായറാഴ്ച രാവിലെ 9.30ന്ഐതപ്പെയില്‍ നടന്ന മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് പോര്‍ട്ട് മെര്‍സ്ബി ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോണ്‍ റിബാ മുഖ്യകാര്‍മികത്വം വഹിച്ചു. മദാംഗ് ആര്‍ച്ച് ബിഷപ്പ് ഡോ. ആന്റണ്‍ ബാല്‍, ബരൈന ബിഷപ്പ് ഡോ. ഓട്ടോ സെബാരി എന്നിവര്‍ സഹകാര്‍മികരായിരുന്നു. പ്രദേശത്തെ ഗോത്ര വംശജരുടെ അടക്കം വിവിധ പരിപാടികള്‍ മെത്രാഭിഷേക കര്‍മ്മത്തിന് മുന്നോടിയായി നടന്നു. മിഷന്‍ പ്രവര്‍ത്തനങ്ങളുമായി പാപ്പുവ ന്യൂഗിനിയയില്‍ എത്തിയ ഏതാനും മലയാളി സന്യസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. 1970 ഡിസംബർ 6 ന് ഇടുക്കി ജില്ലയിലെ പെരുവന്താനത്തിനടുത്തുള്ള മേലോരമില്‍ മാത്യു വർക്കി- അന്നകുട്ടി ദമ്പതികളുടെ മകനായി അദ്ദേഹം ജനിച്ചു. 1995 ഫെബ്രുവരി 1ന് വൈദികനായി.റാഞ്ചിയില്‍ ദൈവശാസ്ത്ര പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം 1998ൽ പാപ്പുവ ന്യൂ ഗ്വിനിയയിലെത്തി. വാനിമോ രൂപതയുടെ സെന്റ് ജോൺ വിയാനി രൂപത മൈനർ സെമിനാരിയുടെ റെക്ടര്‍, രൂപതയുടെ വൊക്കേഷണൽ ഡയറക്ടര്‍, യൂണിവേഴ്‌സൽ ലിവിംഗ് ജപമാല അസോസിയേഷൻ ഓഫ് പാപ്പുവ ന്യൂ ഗിനിയയുടെ ദേശീയ ഡയറക്ടർ, സെന്റ് ചാൾസ് ബോറോമിയോ മേജർ സെമിനാരിയിൽ പ്രൊഫസർ, രൂപത ധനകാര്യ സമിതി അംഗം തുടങ്ങീ വിവിധ സ്ഥാനങ്ങളില്‍ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.വാനിമോ രൂപത വികാരി ജനറാളായി ശുശ്രൂഷ ചെയ്തുവരികെയാണ് ഐതപ്പെ രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടത്. ലോകത്തിലെ രണ്ടാമത്തെ വലിയ ദ്വീപ് സമൂഹമാണ് പാപ്പുവ ന്യൂഗ്വിനിയ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-27-10:00:19.jpg
Keywords: മലയാളി

17352
Category: 18
Sub Category:
Heading: ക്രിസ്തുവിന്റെ മൗതീക ശരീരമാകുന്ന സഭയ്ക്കു വേണ്ടി കൈകോര്‍ത്ത് പൂങ്കാവ് ഇടവക യുവജനങ്ങള്‍
Content: ആലപ്പുഴ: ക്രൈസ്തവർ നേരിടുന്ന അവഹേളനത്തിനും അക്രമണത്തിനും അതിരിടാനും ക്രൈസ്തവർക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങളും സംവരണങ്ങൾ നേടിയെടുക്കാൻ ക്രൈസ്തവ യുവത്വം ഇറങ്ങി തിരിക്കണമെന്ന ഓര്‍മ്മപ്പെടുത്തലുമായി ആലപ്പുഴ പൂങ്കാവ് അവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയത്തിലെ യുവജന സംഘടനകൾ സംയുക്തമായി പ്രാർത്ഥന പ്രതികരണ യോഗം സംഘടിപ്പിച്ചു. ഇന്നലെ (സെപ്റ്റംബർ 26 ഞായറാഴ്ച) വൈകുന്നേരം നടന്ന Light Of Faith പരിപാടിയില്‍ യുവജനങ്ങൾ നേതൃത്വംനൽകിയ ദിവ്യകാരുണ്യ ആരാധനയും തുടർന്ന് പ്രതികരണയോഗവും, പ്രതിജ്ഞയും നടത്തപ്പെട്ടു. യോഗത്തിൽ കാത്തലിക് സൈബര്‍ ആക്റ്റിവിസ്റ്റ് സിറാജ് ജോസഫ് വിഷയാവതരണം നടത്തി. ലോകം മുഴുവൻ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക, ക്രൈസ്തവ ആനുകൂല്യങ്ങളും സംവരണങ്ങളും നേടിയെടുക്കുന്നതിനായി പ്രവർത്തിക്കുക, സത്യങ്ങൾ തുറന്നു പറഞ്ഞ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുക, കേരളത്തിൽ വെല്ലുവിളി ഉയര്‍ത്തുന്ന ലൗ ജിഹാദ്, മയക്കുമരുന്ന് ജിഹാദ് എന്നിവയെ പ്രതിരോധിക്കാനായി കൈകോർക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് സിറാജ് പറഞ്ഞു. ഇടവക വികാരി റവ. ഡോ. ജോസി കണ്ടനാട്ടുതറ യുവജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ച യോഗത്തിൽ ക്രൈസ്തവ യുവജനങ്ങളുടെ ദൗത്യത്തെക്കുറിച്ച് ബിഷപ്പ് റവ. ഡോ. ജെയിംസ് റാഫേൽ ആനാപ്പറമ്പിലും, ലോകം മുഴുവനുമുള്ള ക്രൈസ്തവർ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് റവ. ഫാ. സേവ്യർ ഖാൻ വട്ടായിലും, ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് റവ. ഡോ. ജോഷി മയ്യാറ്റിലും, ക്രൈസ്തവ ആനുകൂല്യങ്ങളെയും സംവരണങ്ങളെയും കുറിച്ച് അഡ്വ. ഷെറിയും സംസാരിച്ചു. യോഗത്തിൽ കെസിവൈഎം പ്രസിഡന്റ് സിജോ യുവജനങ്ങൾക്ക് പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ജീസസ് യൂത്ത് കോഡിനേറ്റർ ജെറി നന്ദി അർപ്പിക്കുകയും ചെയ്തു. തുടർന്ന് വിശ്വാസത്തിന് വെളിച്ചമാകാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവ യുവത്വം എന്ന് സൂചിപ്പിച്ചുകൊണ്ട് ഇടവക ദേവാലയത്തിന്റെ മുറ്റത്ത് യുവജനങ്ങൾ ദീപങ്ങൾ തെളിയിച്ചു.
Image: /content_image/India/India-2021-09-27-11:18:33.jpg
Keywords: യുവജന