Contents

Displaying 16921-16930 of 25113 results.
Content: 17293
Category: 10
Sub Category:
Heading: നേപ്പിൾസ് വീണ്ടും അത്ഭുതത്തിന് സാക്ഷി; വിശുദ്ധ ജാനുയേരിയൂസിന്റെ കട്ടപിടിച്ച രക്തം ദ്രാവകരൂപത്തിലായി
Content: നേപ്പിള്‍സ്: ഇറ്റലിയിലെ നേപ്പിൾസിന്റെ മധ്യസ്ഥനായ വിശുദ്ധ ജാനുയേരിയൂസിന്റെ കട്ടപിടിച്ച രക്തം ദ്രാവകരൂപത്തിലാകുന്ന അത്ഭുതം വീണ്ടു സംഭവിച്ചു. വിശുദ്ധന്റെ തിരുനാൾ ദിനം കൂടിയായ ഇന്നലെ സെപ്റ്റംബർ 19 ഞായറാഴ്ചയാണ് നഗരത്തിലെ അസംപ്ഷൻ ഓഫ് മേരി കത്തീഡ്രൽ ദേവാലയം അത്ഭുതത്തിന് സാക്ഷ്യംവഹിച്ചത്. വിശുദ്ധ കുർബാനക്ക് മുന്‍പ് 10 മണിയോടെ നേപ്പിൾസ് ആർച്ച് ബിഷപ്പ് ഡൊമിനികോ ബറ്റാഗ്ലിയ സമീപത്തു നിന്നുള്ള ചാപ്പലിൽ നിന്ന് കട്ടപിടിച്ച രക്തം സൂക്ഷിച്ചിരിക്കുന്ന തിരുശേഷിപ്പു പേടകം അൾത്താരയിലേക്ക് കൊണ്ടുവന്നു. നഗരത്തിലെ മേയർ ലൂയിജി ഡി മജിസ്ട്രിസും ദേവാലയത്തിൽ സന്നിഹിതനായിരുന്നു. ദ്രാവകരൂപത്തിലായ രക്തം അടങ്ങിയ പേടകം ആർച്ച് ബിഷപ്പ് ഉയർത്തിക്കാണിക്കുകയും, രൂപ മാറ്റം സംഭവിച്ച കാര്യം വിശ്വാസികളോട് പ്രഖ്യാപിക്കുകയും ചെയ്തു. യേശുക്രിസ്തു കുരിശിൽ ചിന്തിയ രക്തത്തിലേക്ക് ചൂണ്ടുന്ന അടയാളമായി വിശുദ്ധന്റെ രക്തത്തെ കാണണമെന്നും, അന്ധവിശ്വാസത്തിലേയ്ക്ക് വിശ്വാസികൾ പോകരുതെന്നും ഡൊമിനികോ ബറ്റാഗ്ലിയ വിശുദ്ധ കുർബാനയ്ക്കിടയിൽ സന്ദേശം നൽകി പറഞ്ഞു. മൂന്നാം നൂറ്റാണ്ടിൽ നഗരത്തിന്റെ മെത്രാനായിരുന്ന അദ്ദേഹം ഡയോക്ലീഷൻ ചക്രവർത്തിയുടെ മതപീഡന കാലത്ത് യേശുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിക്കുകയായിരിന്നു. ശിരഛേദനം ചെയ്യപ്പെട്ട വിശുദ്ധന്റെ രക്തം യൂസേബിയ എന്ന സ്ത്രീയാണ് കുപ്പിയില്‍ ശേഖരിച്ചത്. വിശുദ്ധന്റെ നാമഹേതു തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19-നും, മെയ് മാസത്തിലെ ആദ്യ ഞായറിന് മുന്‍പുള്ള ശനിയാഴ്ചയിലും, ഡിസംബര്‍ 16നുമാണ് ഈ അത്ഭുതം സംഭവിക്കാറുള്ളത്. വിശുദ്ധ ജാനുയേരിയൂസിന്റെ രക്തം ദ്രാവകരൂപത്തിൽ ആയില്ലെങ്കിൽ അത് ക്ഷാമം, യുദ്ധം, രോഗങ്ങൾ തുടങ്ങിയവയുടെ മുന്നറിയിപ്പ് ആണെന്നാണ് പരമ്പരാഗതമായി നേപ്പിൾസുകാർ വിശ്വസിച്ചു വന്നിരുന്നത്. 1973-ല്‍ നേപ്പിള്‍സില്‍ കോളറ പടര്‍ന്നു പിടിച്ചപ്പോഴും, 1980-ല്‍ 2,483 പേരുടെ മരണത്തിനു കാരണമായ ഭൂകമ്പം ഉണ്ടായപ്പോഴും ഈ അത്ഭുതം സംഭവിച്ചില്ലെന്നു പ്രദേശവാസികള്‍ പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തില്‍ ജര്‍മ്മനി പോളണ്ടിനെ ആക്രമിച്ച 1939-ലും, നാസികള്‍ യൂറോപ്പില്‍ ബോംബിട്ട 1943-ലും ഈ അത്ഭുതം സംഭവിച്ചിരുന്നില്ല. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JWkZzW0L3CCIxX1lkuipCl}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-20-13:51:19.jpg
Keywords: അത്ഭുത
Content: 17294
Category: 1
Sub Category:
Heading: ലെഗോ ബ്ലോക്കുകള്‍ ഉപയോഗിച്ചുള്ള 'യുവാവിന്റെ വത്തിക്കാന്‍ സിറ്റി' പ്രദര്‍ശനത്തിന്
Content: ന്യൂ ഓര്‍ലീന്‍സ്: 67,000 ചെറിയ പ്ലാസ്റ്റിക് ലെഗോ ബ്ലോക്കുകള്‍ ഉപയോഗിച്ച് വത്തിക്കാന്‍ സിറ്റിയുടെ ചെറുപതിപ്പ് നിര്‍മ്മിച്ച് ശ്രദ്ധയാകര്‍ഷിച്ച യുവാവിന്റെ നിര്‍മ്മിതി പ്രദര്‍ശനത്തിന്. കൊറോണ പകര്‍ച്ചവ്യാധിയുടെ കാലത്തു മൂന്ന്‍ മാസങ്ങള്‍ കൊണ്ട് ഷിക്കാഗോയിലെ ലെഗോ ആര്‍ക്കിടെക്റ്റ് റോക്കോ ബട്ട്ലിയര്‍ നിര്‍മ്മിച്ച വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിന്റെ ത്രീഡി പതിപ്പ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 14-ന് കെന്നറിലെ പോണ്ട്ചാര്‍ട്രയിന്‍ സെന്ററില്‍വെച്ച് നടന്ന ലെഗോബ്രിക്ക് യൂണിവേഴ്സ് കണ്‍വെന്‍ഷനിലാണ് പ്രദര്‍ശനത്തിനുവെച്ചത്. ഞായറാഴ്ചതോറും ഫ്രാന്‍സിസ് പാപ്പ ത്രികാല പ്രാര്‍ത്ഥന ചൊല്ലുന്ന അപ്പസ്തോലിക മന്ദിരത്തിന്റെ ജാലകം ഉള്‍പ്പെടെയുള്ളവ വളരെ മനോഹരമായ വിധത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഓഗസ്റ്റ് 14-15 തിയതികളിലായി നടന്ന ലെഗോബ്രിക്ക് യൂണിവേഴ്സ് പ്രദര്‍ശനത്തിലെ മുഖ്യ ആകര്‍ഷണങ്ങളായിരുന്നു ബട്ട്ലിയര്‍ നിര്‍മ്മിച്ച വത്തിക്കാന്റേയും സാന്‍ ഫ്രാന്‍സിസ്കോയിലെ ഗോള്‍ഡന്‍ ഗെറ്റ് ബ്രിഡ്‌ജിന്റേയും ചെറുപതിപ്പുകള്‍. വത്തിക്കാന്റെ ആത്മീയ പ്രതിധ്വനിയാണ് വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് പൂര്‍ണ്ണമായും നിര്‍മ്മിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്നു ന്യൂ ഓര്‍ലീന്‍സ് അതിരൂപതയുടെ വാര്‍ത്താപത്രമായ ക്ലാരിയോണ്‍ ഹെറാള്‍ഡിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ രണ്ടു സഹോദരന്‍മാര്‍ക്കൊപ്പം ലെഗോ സെറ്റുമായി ചെറുപ്പത്തില്‍ തന്നെ അടുത്ത് ഇടപെഴുകുമായിരിന്നുവെന്നും ബട്ട്ലിയര്‍ പറഞ്ഞു. വത്തിക്കാന്‍ സിറ്റി നിര്‍മ്മാണത്തില്‍ ഏറ്റവും വലിയ വെല്ലുവിളിയായി അനുഭവപ്പെട്ടത് സെന്റ്‌ പീറ്റേഴ്സ് ബസലിക്കയുടെ താഴികകുടം നിര്‍മ്മിക്കലായിരുന്നുവെന്ന്‍ ഇദ്ദേഹം പറയുന്നു. ശ്രദ്ധേയമായ വസ്തുത ഒരിക്കല്‍ മാത്രമാണ് ഇദ്ദേഹം റോം സന്ദര്‍ശിച്ചിട്ടുള്ളത്. ലെഗോ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ റോമിലെത്തിയ ഇദ്ദേഹം പകുതിദിവസത്തോളം മാത്രമാണ് ബസിലിക്കയിലും മ്യൂസിയത്തിലുമായി ചിലവഴിച്ചത്. പക്ഷേ ലെഗോ നിര്‍മ്മിതി പൂര്‍ത്തിയായപ്പോള്‍ വളരെ മനോഹരമായിരിന്നു ഇതടക്കമുള്ള ഭാഗങ്ങള്‍. ഗൂഗിള്‍ എര്‍ത്തില്‍ നിന്നുള്ള ത്രീഡി ചിത്രങ്ങളും, ഡിസൈനിംഗ് സോഫ്റ്റ്‌വെയറായ ഓട്ടോകാഡും ഉപയോഗിച്ചാണ് തന്റെ പദ്ധതി രൂപകല്‍പ്പന ചെയ്തത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JWkZzW0L3CCIxX1lkuipCl}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-20-15:25:55.jpg
Keywords: നിര്‍മ്മാ
Content: 17295
Category: 1
Sub Category:
Heading: കഞ്ചാവ് കൃഷി ചെയ്യുന്ന സ്ത്രീകളെ കത്തോലിക്ക സന്യാസിനികളാക്കി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം
Content: പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നല്‍കിയ നര്‍ക്കോട്ടിക് ജിഹാദ് മുന്നറിയിപ്പിന് പിന്നാലേ കഞ്ചാവ് കൃഷി ചെയ്യുന്ന സ്ത്രീകളെ കത്തോലിക്ക സന്യാസിനികളാക്കി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. ശിരോവസ്ത്രം അണിഞ്ഞ സ്ത്രീകൾ കഞ്ചാവ് കൃഷി ചെയ്യുന്ന ദൃശ്യങ്ങള്‍ സഹിതം ഇത് കന്യാസ്ത്രീകളാണെന്ന മുഖവുരയോടെയാണ് വീഡിയോ പങ്കുവെയ്ക്കപ്പെടുന്നത്. എന്നാല്‍ ഇത് വ്യാജ പ്രചരണമാണെന്ന് ഡോട്ടേഴ്സ് ഓഫ് സെന്‍റ് ജോസഫ് സഭാംഗമായ സിസ്റ്റര്‍ സോണിയ തെരേസ് തെളിവ് സഹിതം ഫേസ്ബുക്കില്‍ കുറിച്ചു. സന്യസ്തരേപ്പോലെ വേഷം ധരിച്ച ഇവർ അമേരിക്കയിലെ കാലിഫോർണിയയിലെ മെർസെഡ് ആസ്ഥാനമായുള്ള "Sisters of the Valley" എന്ന കൂട്ടായ്മയിലെ അംഗങ്ങളാണെന്നും ഇവർ ഒരു മതത്തിലും വിശ്വസിക്കുന്നില്ലായെന്ന് ഇവർ തന്നെ സമ്മതിക്കുന്നുണ്ടെന്നും ഇത് ഇന്‍റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ വ്യക്തമാകുമെന്നും സിസ്റ്റര്‍ വ്യക്തമാക്കി. പ്രചരിക്കുന്ന വീഡിയോയില്‍ നൃത്തം ചെയ്യുന്ന സന്യാസിനികളുടെ വീഡിയോ എഡിറ്റ് ചെയ്തു ചേര്‍ത്തതാണെന്നും സിസ്റ്റര്‍ പറയുന്നു. ലാറ്റിനമേരിക്കൻ രാജ്യങ്ങളായ പെറു, ബൊളിവിയ എന്നി രാജ്യങ്ങളിൽ നടത്തിയ സന്യസ്ത സംഗമത്തിൽ യുവ സന്യാസീ - സന്യാസിനികൾ നൃത്തച്ചുവടുകൾ വയ്ക്കുന്ന രംഗമാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. #{blue->none->b->സിസ്റ്റര്‍ സോണിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‍}# ഈ ദിവസങ്ങളിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നുണ്ട്. സമകാലിക സംഭവങ്ങൾ വച്ച് ക്രൈസ്തവ സന്യസ്തർക്കിട്ട് ഒന്ന് താങ്ങിയേക്കാം എന്ന് കരുതി ചില നിഗൂഢ ശക്തികൾ ചെയ്തതാണ് അത്. വാട്ട്സ് ആപ്പ് വഴി ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഒരു വീഡിയോയിൽ ശിരോവസ്ത്രം അണിഞ്ഞ 5 സ്ത്രീകൾ കഞ്ചാവ് കൃഷി ചെയ്യുന്നതും അത് ഉപയോഗിക്കുന്നതും വിൽക്കാൻ തയ്യാറാക്കി വച്ചിരിക്കുന്നതുമാണ് കാണാൻ സാധിക്കുന്നത്. ഈ വീഡിയോയിൽ എഡിറ്റ് ചെയ്ത് ചേർത്തിരിക്കുന്നത് ഒരു കൂട്ടം സന്യസ്തർ നൃത്തച്ചുവടുകൾ വയ്ക്കുന്ന ഒരു രംഗമാണ്. ലാറ്റിനമേരിക്കൻ രാജ്യമായ പെറു, ബൊളിവിയ എന്നി രാജ്യങ്ങളിൽ നടത്തിയ സന്യസ്ത സംഗമത്തിൽ യുവ സന്യാസീ - സന്യാസിനികൾ നൃത്തച്ചുവടുകൾ വയ്ക്കുന്നത് മേൽപ്പറഞ്ഞ വീഡിയോയുമായി കൂട്ടിയിണക്കി എഡിറ്റ് ചെയ്തിരിക്കുന്നത് സന്യസ്തർ ലഹരിക്കടിമകൾ ആണെന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെയാണ്. ഈ വീഡിയോയുടെ സത്യാവസ്ഥ ഇതാണ്. ഈ വീഡിയോയിൽ കാണുന്ന സന്യസ്തരേപ്പോലെ വേഷം ധരിച്ച ഇവർ അമേരിക്കയിലെ കാലിഫോർണിയയിലെ മെർസെഡ് ആസ്ഥാനമായുള്ള "Sisters of the Valley" എന്ന കൂട്ടായ്മയിലെ അംഗങ്ങൾ ആണ്. ഇവർ ഒരു സന്യാസസഭയിലെയും അംഗങ്ങളല്ല, പ്രത്യേകിച്ച് ഇവർ ഒരു മതത്തിലും വിശ്വസിക്കുന്നില്ല എന്ന് ഇവർ തന്നെ സമ്മതിക്കുന്നുണ്ട്. സംശയം ഉള്ളവർക്ക് ഇന്റർനെറ്റിൽ 'സിസ്റ്റേഴ്സ് ഓഫ് ദി വാലി' എന്ന് സേർച്ച് ചെയ്യുകയോ ഫേസ്ബുക്കിൽ അതേ പേരിലുള്ള പേജിൽ നോക്കുകയോ ചെയ്താൽ സത്യാവസ്ഥ മനസ്സിലാക്കാൻ സാധിക്കും. അതിന് തെളിവുകളായി ചില ലിങ്കുകൾ കൂടി ചുവടെ ചേർക്കുന്നു. ലഹരി എടുത്താൽ മാത്രമല്ല നൃത്തച്ചുവടുകൾ വയ്ക്കുന്നത്... ദൈവത്തിൻ്റെ ദാനമായ ആനന്ദം ഉള്ളിൽ നിറഞ്ഞു കഴിയുമ്പോൾ ദാവീദിനെ പോലെ നൃത്തച്ചുവടുകൾ വയ്ക്കുന്നത് കണ്ട് ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല... ആസക്തിയോടെ മാത്രം സ്ത്രീ ശരീരത്തെ നോക്കുന്നവർക്ക് ബ്രഹ്മചര്യത്തിൻ്റെ മഹിമ മനസിലാക്കാൻ കഴിയില്ല എന്നതാണ് പച്ചയായ യാഥാർത്ഥ്യം. ☛The Guardian: {{ https://www.theguardian.com/us-news/2016/jan/25/california-cannabis-medical-marijuana-nuns-sisters-of-the-valley-> https://www.theguardian.com/us-news/2016/jan/25/california-cannabis-medical-marijuana-nuns-sisters-of-the-valley}} ☛ Wikipedia: {{ https://en.m.wikipedia.org/wiki/Sisters_of_the_Valley-> https://en.m.wikipedia.org/wiki/Sisters_of_the_Valley}} #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JWkZzW0L3CCIxX1lkuipCl}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-20-16:22:09.jpg
Keywords: വ്യാജ
Content: 17296
Category: 18
Sub Category:
Heading: ജാഗ്രത തുടരുക, വിവാദങ്ങൾ അവസാനിപ്പിക്കുക: സീറോ മലബാർ അൽമായ ഫോറം
Content: കാക്കനാട്: കേരളത്തിലെ ക്രൈസ്തവ കുടുംബങ്ങൾക്ക് കത്തോലിക്ക രൂപതയുടെ തലവൻ എന്ന നിലയിലും സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ ചെയർമാൻ എന്ന നിലയിലും പങ്കുവെച്ച സന്ദേശം സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി അതിലെ പരാമർശങ്ങളെ വിവാദമാക്കാൻ ചില രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും നടത്തുന്ന നീക്കങ്ങൾ ദുരൂഹവും ദുരുപദിഷ്ടവുമാണെന്ന് സീറോമലബാർ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി. സ്ഥാപിത താല്പര്യങ്ങൾക്കും താൽക്കാലിക ലാഭങ്ങൾക്കും വേണ്ടി നമ്മുടെ സമൂഹമനസ്സിനെ വിഷലിപ്തമാക്കുന്ന ഇത്തരം അനാവശ്യ വിവാദങ്ങളിൽ നിന്ന് എല്ലാവരും വിട്ടു നിൽക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ കുറിച്ചു. #{blue->none->b->പ്രസ്താവനയുടെ പൂര്‍ണ്ണരൂപം: ‍}# കേരളത്തിലെ മത സാംസ്‌കാരിക ബഹുലതകളുടെ മധ്യത്തിൽ ജീവിക്കുന്ന കേരളത്തിലെ ക്രൈസ്തവ കുടുംബങ്ങൾക്ക് കത്തോലിക്കാ രൂപതയുടെ തലവൻ എന്ന നിലയിലും സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ ചെയർമാൻ എന്ന നിലയിലും ഒരു ആത്മീയപിതാവ് എന്ന നിലയിലും മക്കൾക്ക് നൽകുന്ന ആത്മീയോപദേശമാണ് എട്ടു നോമ്പ് തിരുനാളിനോടനുബന്ധിച്ച് മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് മർത്ത് മറിയം തീർത്ഥാടന കേന്ദ്രത്തിൽ നടത്തിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിനകത്തും പുറത്തുമുള്ള സഭാംഗങ്ങളും അജപാലകരും ഉയർത്തിയ ഉൽക്കണ്ഠകളാണ് അഭിവന്ദ്യപിതാവ് പങ്കുവച്ചത്. ക്രൈസ്തവ കുടുംബഭദ്രത അഭംഗം സംരക്ഷിക്കപ്പെടണം എന്ന നിലയിൽ ഇത്തരം ഉപദേശങ്ങൾ സഭയിൽ സാധാരണമാണ്. സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി അതിലെ പരാമർശങ്ങളെ വിവാദമാക്കാൻ ചില രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും നടത്തുന്ന നീക്കങ്ങൾ ദുരൂഹവും ദുരുപദിഷ്ടവുമാണ്. കേരളത്തിൽ നിലനിൽക്കുന്ന മതസൗഹാർദം തകർക്കാൻ ചിലർ നടത്തുന്ന കുൽസിത നീക്കമായേ ഇതിനെ കാണുവാൻ സാധിക്കൂ. മതസൗഹാർദ ശ്രമങ്ങൾ എന്ന പേരിൽ ചിലർ നടത്തുന്ന നീക്കങ്ങൾ പ്രശ്നങ്ങൾ വ്യാപകമാക്കുന്നു. യഥാർത്ഥ ശ്രമങ്ങളെ വിശ്വാസികൾ സ്വാഗതം ചെയ്യുന്നു. ദുരുദ്ദേശപരമായ ചില പ്രത്യയശാസ്ത്രങ്ങൾ കേരളത്തിൽ വർധിച്ചുവരുന്നത് മൂലം യുവജനങ്ങളായ തന്റെ ആത്മീയ മക്കൾ ചതിക്കപ്പെടുന്നതായും ദുരുപയോഗിക്കപ്പെടുന്നതായും കണ്ടെത്തിയതിന്റെ വെളിച്ചത്തിലാണ് മാർ കല്ലറങ്ങാട്ട് ഇത്തരം പ്രതിസന്ധികളെ നേരിടാൻ യുവജനങ്ങൾ നിതാന്തജാഗ്രത പുലർത്തണമെന്ന് പറഞ്ഞത്. അല്ലാതെ ഏതെങ്കിലും ഒരു മതത്തോടുള്ള വിരോധംകൊണ്ടോ എതിർപ്പുകൊണ്ടോ അല്ല. അദ്ദേഹത്തിന്റെ പ്രസ്താവനകൾക്കും നിലപാടുകൾക്കും പിന്നിൽ സഭാ മക്കൾ ഉറച്ചുനിൽക്കുന്നു. ശക്തമായി പിന്തുണക്കുകയും ചെയ്യുന്നു. മതസൗഹാർദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയിൽ ദുരുദേശപരമായ മതാന്തരപ്രണയങ്ങൾ കേരളത്തിൽ വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണ്. മയക്കുമരുന്നിന്റെ ഉപയോ​​ഗം വർദ്ധിച്ചുവരുന്നതും അപായസൂചനയാണ്. അവയെക്കുറിച്ച്‌ യുവജനങ്ങളും കുടുംബങ്ങളും ജാഗ്രത പുലർത്തേണ്ടതുണ്ട്. ക്രൈസ്തവ കുടുംബസംസ്കാരത്തെ തകർക്കുന്ന വിധത്തിൽ പല വെല്ലുവിളികളും ഉയരുന്നുവെന്ന മാർ കല്ലറങ്ങാട്ടിന്റെ കണ്ടെത്തലുകൾ യാഥാർഥ്യമാണ്. മതസൗഹാർദ്ദത്തിനും സാമൂഹിക സമാധാനത്തിനും ഇവ വലിയ ആശങ്കകൾ ഉയർത്തുന്നു. കേരളത്തിലെ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ നീക്കങ്ങൾ നടക്കുന്നു എന്നത് വസ്തുതയാണ്. സാമുദായിക സൗഹാർദം തകർക്കുന്ന തരത്തിലുള്ള ഇത്തരം സംഭവങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗൗരവത്തോടെ കാണേണ്ടതുണ്ട്. വളരെ ഗൗരവമായ രീതിയിൽ അന്വേഷിക്കേണ്ടതായിട്ടുണ്ട്. ഭീകരതക്കും വിധ്വംസക പ്രവർത്തനങ്ങൾക്കും ജാതിയും മതവും ഇല്ല. ഉണ്ടെന്ന് വന്ദ്യപിതാവ് പറഞ്ഞിട്ടുമില്ല. യാഥാർത്ഥ്യബോധത്തോടെയുള്ള പ്രസംഗത്തിന്റെ പേരിൽ പിതാവിനെതിരെ വടിയുയർത്തുന്നവർ ആരുടെ പക്ഷത്താണ്? മതവിദ്വേഷപരമാണ് പിതാവിന്റെ പ്രസംഗമെന്ന് ആവേശം കൊള്ളുന്നവരാണ് മതങ്ങളെ ആക്ഷേപിക്കുന്നത്. സ്ഥാപിത താല്പര്യങ്ങൾക്കും താൽക്കാലിക ലാഭങ്ങൾക്കും വേണ്ടി നമ്മുടെ സമൂഹമനസ്സിനെ വിഷലിപ്തമാക്കുന്ന ഇത്തരം അനാവശ്യ വിവാദങ്ങളിൽ നിന്ന് എല്ലാവരും വിട്ടു നിൽക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. എല്ലാ മതങ്ങളും ഉദ്ഭവിക്കുന്നത്‌ മനുഷ്യസ്‌നേഹമെന്ന ഉറവിടത്തിൽനിന്നാണെന്ന്‌ തിരിച്ചറിയുമ്പോഴാണ്‌ യഥാർത്ഥ മതസൗഹാർദം ഉടലെടുക്കുന്നത്. മതഭീകരതയും വർഗീയകലാപങ്ങളും പല സന്ദർഭങ്ങളിലും അവയുടെ കാരണങ്ങൾ പലപ്പോഴും രാഷ്ട്രീയവും സാമ്പത്തികവുമായിരുന്നുവെങ്കിൽക്കൂടി കേരളീയ സമൂഹം അത്‌ അതിജീവിക്കുകയും സാമൂഹ്യബന്ധങ്ങൾ ശിഥിലമാകാതെ നിലനിൽക്കുകയും ചെയ്‌തിട്ടുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു. മതവിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും വ്യവഹാരങ്ങൾ നമ്മുടെ സാമൂഹ്യമനസ്സിനെ കീഴ്‌പ്പെടുത്താതിരിക്കട്ടെ. ക്രൈസ്തവരും ക്രൈസ്തവ സംസ്കാരവും എക്കാലവും വൈവിദ്ധ്യത്തെ ആദരിക്കുകയും സഹിഷ്ണുതയെ ഉയർത്തിപ്പിടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ബഹുസ്വരതയെ സ്വത്വത്തിൻറെ ഭാഗമായി കാണുകയും ചെയ്യുന്നവരാണ്. പൊതുപ്രവർത്തനങ്ങളിലൂടെയും പൊതുപ്രാർത്ഥനകളിലൂടെയും സംഭാഷണവേദികളിലൂടെയും മതങ്ങൾ തമ്മിൽ കൂടുതൽ ബന്ധപ്പെടാനും മനുഷ്യർ തമ്മിലുള്ള വിശ്വാസം ആഴമുള്ളതാക്കാനും പരിശ്രമിക്കുന്നവരാണ് സീറോമലബാർ സഭാ വിശ്വാസികൾ. ക്രൈസ്തവ സംസ്കാരത്തിൻറെ അടിസ്ഥാനമൂല്യങ്ങൾ സ്നേഹവും കരുണയും ത്യാഗവും സൗഹാർദ്ദവും സഹവർത്തിത്വവുമാണ്. പീഡനങ്ങളിലും പ്രയാസങ്ങളിലും വൈവിധ്യങ്ങളും അന്തരങ്ങളും മാനിച്ചുകൊണ്ട് സംവാദത്തിൻറെയും സൗഹൃദത്തിന്റെയും സാഹോദര്യത്തിൻറെയും പാതയിലാണ് കേരള ക്രൈസ്തവരുടെ എപ്പോഴുമുള്ള സഞ്ചാരം. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും നീതിയും നേടിയെടുക്കാനുള്ള ശ്രമങ്ങളിൽ ക്രൈസ്തവ സമൂഹത്തിന്റെ സംഭാവനകൾ നിസ്തുലമാണെന്ന് ഓർമ്മിപ്പിക്കുന്നു. നാമൊക്കെ ഓരോ സമുദായത്തിലും മതവിശ്വാസത്തിലും രാജ്യത്തിലും പിറന്നു എന്നത് യാദൃച്ഛികമാണ്. മതസഹിഷ്ണുത രൂപപ്പെടാൻ ഈ ബോദ്ധ്യമുണ്ടായാൽ മാത്രം മതി. സ്നേഹത്തിനും ത്യാഗത്തിനും സൗഹാർദ്ദത്തിനും സഹവർത്തിത്വത്തിനുമെല്ലാം പരസ്പര ഐക്യത്തിന്റെ സാദ്ധ്യത കണ്ടെത്താനാകും. ടോണി ചിറ്റിലപ്പിള്ളി (സീറോമലബാർ അൽമായ ഫോറം സെക്രട്ടറി).
Image: /content_image/India/India-2021-09-20-19:33:12.jpg
Keywords: അല്‍മാ
Content: 17297
Category: 22
Sub Category:
Heading: ജോസഫ്: നീതിയുടെ പച്ചപ്പു വിരിയിച്ചവൻ
Content: പന്ത്രണ്ടാം നൂറ്റാണ്ടിൽ ജർമ്മനിയിൽ ജീവിച്ചിരുന്ന ഒരു ബനഡിക്ടൻ സന്യാസിനിയും വേദപാരംഗതയുമായിരുന്നു ബിൻങ്ങനിലെ വിശുദ്ധ ഹിൽഡെഗാർഡ്. എപ്പോഴും പ്രകാശമായ ദൈവത്തിൽ ജീവിച്ച അവൾ എല്ലാ കാര്യങ്ങളിലും ദൈവസാന്നിധ്യം കണ്ടത്തി. പ്രകൃതിയിലും മൃഗങ്ങളിലും മനുഷ്യരിലും അവൾ അവനെ കണ്ടത്തി. 1179 സെപ്റ്റംബർ 17ന് മരിച്ച ഹിൽഡെഗാർഡിനെ 2012 മെയ് 10 നു ബെനഡിക്ട് പതിനാറാമൻ പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുകയും അതേ വർഷം ഒക്ടോബർ ഏഴാം തീയതി വേദപാരംഗതയായി ഉയർത്തുകയും ചെയ്തു. "നീതിയുടെ പച്ചപ്പ് ഇല്ലാത്ത ഒരു വ്യക്തിയുടെ ജീവിതം വരണ്ടതാണ്, ആർദ്രതയും നന്മയും, പുണ്യവും പ്രകാശിപ്പിക്കാതെയുമുള്ള ജീവിതമായിരിക്കും അത്". ഹിൽഡെഗാർഡിൻ്റെ ഈ വാക്കുകളാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. നീതിമാനായ യൗസേപ്പിൻ്റെ ജീവിതത്തിൽ ആർദ്രതയും നന്മയും പുണ്യവും പ്രകാശം പരത്തിയെങ്കിൽ ദൈവത്തിൻ്റെ നീതി അവനിൽ ഭരണം നടത്തിയതുകൊണ്ടാണ്. അതവൻ്റെ ജീവിതത്തെ രൂപപ്പെടുത്തുകയും ജീവിത ദർശനങ്ങൾക്കു തെളിമ നൽകുകയും ചെയ്തു. നീതിമാന്‍മാരുടെ പ്രതിഫലം ജീവനിലേക്കു നയിക്കുന്നു, (സുഭാ 10 : 16) അവർ തിന്മയിൽ നിന്നു ഒഴിഞ്ഞു മാറുകയും (സുഭാ 12: 16) കാപട്യത്തെ വെറുക്കുകയും (സുഭാ 13: 15)ചെയ്യുന്നു. അവരുടെ പ്രതിഫലം ഐശ്വര്യമായിക്കും. യൗസേപ്പിതാവിൻ്റെ നീതിയിൽ നമുക്കു വളരാൻ പരിശ്രമിക്കാം. നീതിമാന്‍മാരുടെ ആത്‌മാവ്‌ ദൈവകരങ്ങളിലാണ്‌, ഒരു ഉപദ്രവവും അവരെ സ്‌പര്‍ശിക്കുകയില്ല.(ജ്‌ഞാനം 3 : 1) എന്ന തിരുവചനം സദാ നമുക്കു മനസ്സിൽ സൂക്ഷിക്കാം.
Image: /content_image/SocialMedia/SocialMedia-2021-09-20-19:52:06.jpg
Keywords:
Content: 17298
Category: 10
Sub Category:
Heading: ക്ലാസ് മുറികളില്‍ ക്രൂശിതരൂപം പ്രദര്‍ശിപ്പിക്കാം: ഇറ്റാലിയന്‍ പരമോന്നത കോടതിയുടെ വിധി
Content: റോം: ഇറ്റലിയിലെ പൊതു സ്കൂളുകളിലെ ക്ലാസ് മുറികളില്‍ ക്രൂശിത രൂപങ്ങള്‍ പ്രദര്‍ശിപ്പിക്കാമെന്ന് ഇറ്റലിയിലെ സുപ്രീം കോടതി വിധി. ക്ലാസ്സ് മുറികളില്‍ ക്രൂശിതരൂപം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഒരു ഇറ്റാലിയന്‍ ഹൈസ്കൂള്‍ അധ്യാപകന്‍ നല്‍കിയ അപ്പീലിന്റെ പുറത്ത് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 9 നാണ് ഇറ്റലിയിലെ പരമോന്നത നീതിപീഠമായ സുപ്രീം കോര്‍ട്ട് ഓഫ് കാസ്സേഷന്‍ 65 പേജുള്ള വിധിപ്രസ്താവം പുറത്തുവിട്ടത്. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഒരുമിച്ചിരുന്നു മാന്യമായ രീതിയില്‍ ജനാധിപത്യപരമായി തീരുമാനിക്കുന്നിടത്തോളം കാലം എല്ലാ മതങ്ങളുടേയും പ്രതീകങ്ങളും ക്ലാസ്സ് മുറികളില്‍ പ്രദര്‍പ്പിക്കാമെന്നും, പ്രത്യേക പ്രാധാന്യമുള്ള ഒരു പ്രശ്നത്തേ പ്രതിനിധാനം ചെയ്തതിനാലാണ് കോടതി ഈ അപ്പീല്‍ സ്വീകരിച്ചതെന്നും കോടതി വിധിയില്‍ പറയുന്നു. താന്‍ പഠിപ്പിക്കുമ്പോള്‍ തന്റെ പിറകില്‍ തൂങ്ങിക്കിടക്കുന്ന ക്രൂശിതരൂപം തന്റെ മനസാക്ഷിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്ന പരാതിയുമായിട്ടാണ് ഇറ്റാലിയന്‍ ലിറ്ററേച്ചര്‍ അധ്യാപകന്‍ കോടതിയെ സമീപിച്ചത്. താന്‍ ക്രൂശിതരൂപം അംഗീകരിക്കാത്തതിനാല്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശമ്പളം കൂടാതെ 30 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തുകൊണ്ട് തനിക്കെതിരെ വിവേചനപരമായി പെരുമാറിയെന്നും അധ്യാപകന്‍ ആരോപിച്ചിരിന്നു. എന്നാല്‍ ക്ലാസ്സ് റൂമില്‍ പ്രവേശിക്കുന്ന അധ്യാപകന്‍ ആദ്യം കുരിശുരൂപം മാറ്റിയശേഷമാണ് പഠിപ്പിക്കുവാന്‍ തുടങ്ങുന്നതെന്നും പഠിപ്പിക്കലിന് ശേഷം കുരിശുരൂപം പഴയ പടി തൂക്കിയതിന് ശേഷം ക്ലാസ്സ് വിടുകയായിരുന്നു പതിവെന്നുമാണ് റിപ്പോര്‍ട്ട്. ക്ലാസ് മുറിയില്‍ കുരിശുരൂപം പ്രദര്‍ശിപ്പിക്കുന്നത് ഒരു വിവേചനപരമായ പ്രവര്‍ത്തിയല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അധ്യാപകന്റെ വാദം തള്ളിക്കളഞ്ഞു. കുരിശുരൂപം യാതൊരു ആശയങ്ങളും അടിച്ചേല്‍പ്പിക്കുന്നില്ലെന്നും, അത് മതചിഹ്നം മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. മതനിരപേക്ഷത എന്നാല്‍ ക്ലാസ്സ് മുറികളില്‍ മതചിഹ്നങ്ങള്‍ നിരോധിക്കലല്ല. ക്രൂശിതരൂപം എന്നാല്‍ ഇറ്റലിയുടെ വിശാലമായ പൈതൃകത്തിന്റെ ഭാഗമാണെന്നും, കുരിശും, ക്രിസ്തുവിന്റെ പീഡാസഹനവും നിരീശ്വരവാദികള്‍ക്ക് പോലും മാനുഷികാന്തസ്സ്, സമാധാനം, സാഹോദര്യം, ഐക്യം തുടങ്ങിയ ആഗോള മൂല്യങ്ങളെ പ്രദാനം ചെയ്യുന്നതാണെന്നും കോടതിയുടെ വിധിയില്‍ പറയുന്നു. കേസ് 2013-ല്‍ കീഴ് കോടതിയും, 2014-ല്‍ അപ്പീല്‍ കോടതിയും തള്ളിക്കളഞ്ഞതായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JWkZzW0L3CCIxX1lkuipCl}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-20-21:10:11.jpg
Keywords: ക്രൂശിത, കുരിശ
Content: 17299
Category: 18
Sub Category:
Heading: സമാധാന ആഹ്വാനവുമായി വിവിധ മത സമുദായ സംഘടനകളുടെ നേതാക്കളുടെ യോഗം
Content: തിരുവനന്തപുരം: വിവിധ സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദം ഊട്ടിയുറപ്പിക്കാന്‍ ആഹ്വാനം ചെയ്ത് വിവിധ മത, സമുദായ സംഘടനകളുടെ നേതാക്കള്‍ യോഗം ചേര്‍ന്നു. വിവിധ സമുദായങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രാദേശിക ഫോറങ്ങള്‍ കൂടുതല്‍ സജീവമാകണമെന്നു യോഗം നിര്‍ദേശിച്ചു. മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം, ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, ബിഷപ്പ് മാത്യൂസ് മാര്‍ അന്തീമോസ്, പാളയം ഇമാം ഡോ.പി.വി. ഷുഹൈബ് മൗലവി, ഡോ. ഹുസൈന്‍ മടവൂര്‍, കരമന ബയാര്‍, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി അശ്വതി തിരുനാള്‍, അല്‍ അമീന്‍ ബീമാപ്പള്ളി, അഷറഫ് കടയ്ക്കല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2021-09-21-09:13:43.jpg
Keywords: സമുദായ
Content: 17300
Category: 18
Sub Category:
Heading: ദീപികയെക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയിട്ടില്ല: കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ
Content: തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന മത സാമുദായിക നേതാക്കളുടെ യോഗത്തിനു ശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ ദീപിക ദിനപത്രത്തെ സംബന്ധിച്ച് താന്‍ നടത്തിയതായി പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണന്ന് കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവാ പറഞ്ഞു. ദീപികയെക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവാ പ്രസ്താവനയില്‍ അറിയിച്ചു. ദീപിക പത്രത്തെ കര്‍ദ്ദിനാള്‍ തള്ളികളഞ്ഞുവെന്ന രീതിയില്‍ മാധ്യമങ്ങളില്‍ ഇന്നലെ പ്രചരണമുണ്ടായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JWkZzW0L3CCIxX1lkuipCl}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-09-21-09:19:03.jpg
Keywords: ബാവ
Content: 17301
Category: 18
Sub Category:
Heading: 91ാമത് മലങ്കര പുനരൈക്യ വാര്‍ഷിക ആഘോഷം ഇന്ന്
Content: തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 91ാമത് പുനരൈക്യ വാര്‍ഷിക ആഘോഷം ഇന്ന്. മണ്ണന്തല വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തില്‍ ഇന്നു വൈകുന്നേരം 5:30ന് ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ മാര്‍ത്തോമാ സഭ സഫ്രഗന്‍ മെത്രാപ്പോലീത്ത ജോസഫ് മാര്‍ ബര്‍ണബാസ് ഉദ്ഘാടനം ചെയ്യും. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസാപാക്യം മുഖ്യസന്ദേശം നല്‍കും. സിഎസ്‌ഐ ബിഷപ് ധര്‍മരാജ് റസാലം, പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി ഗുരുരത്‌നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി എന്നിവര്‍ പ്രസംഗിക്കും. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍. അനില്‍, ഡോ.ശശി തരൂര്‍ എംപി, മേയര്‍ ആര്യാ രാജേന്ദ്രന്‍, എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.കെ. പ്രശാന്ത്, ഡപ്യൂട്ടി മേയര്‍ പി.കെ. രാജു, സീറോ മലബാര്‍ സഭാ പ്രതിനിധി ഫാ. ജോസഫ് കീപ്രത് ഒഎഫ്എം, മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധി ഫാ. ജോസഫ് സാമുവല്‍ കറുകയില്‍ കോര്‍ എപ്പിസ്‌കോപ്പ, മണ്ണന്തല വാര്‍ഡ് കൗണ്‍സിലര്‍ വനജ രാജേന്ദ്രന്‍, ജോണ്‍സണ്‍ ജോസഫ്, ഫാ. മാത്യു മനക്കരകാവില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. വര്‍ഗീസ് ആറ്റുപുറത്ത് എന്നിവര്‍ ആശംസകള്‍ അറിയിച്ചു പ്രസംഗിക്കും. തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ ആതിഥേയത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Image: /content_image/India/India-2021-09-21-09:46:48.jpg
Keywords: മലങ്കര
Content: 17302
Category: 1
Sub Category:
Heading: ശ്രീലങ്കയിൽ പുതിയ ആക്രമണത്തിനുള്ള സാധ്യതയെന്ന് മുന്നറിയിപ്പ്: അന്വേഷണം ആവശ്യപ്പെട്ട് കത്തോലിക്ക സഭ
Content: കൊളംബോ: രണ്ടു വര്‍ഷം മുന്‍പ് ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം രാജ്യത്ത് ഒരു പുതിയ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന പ്രാദേശീക ബുദ്ധ സന്യാസി ഗലഗോഡാ അത്തേയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ആരംഭിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ശ്രീലങ്കയിലെ കത്തോലിക്കാ സഭ. ഇക്കഴിഞ്ഞ സെപ്റ്റംബർ 13ന് സംപ്രേക്ഷണം ചെയ്ത ഒരു ടെലിവിഷൻ ടോക്ക് ഷോയിലാണ് ബുദ്ധസന്യാസി മറൊരു ആക്രമണത്തെ കുറിച്ച് വിവരങ്ങൾ ഉണ്ടെന്നും ആക്രമണം നടത്താൻ ആഗ്രഹിക്കുന്ന സമൂഹങ്ങൾ രാജ്യത്തുണ്ടെന്നും പ്രസ്താവാന നടത്തിയത്. ദേശീയ ബുദ്ധ സംഘടനയായ ബോഡു ബാല സേനയുടെ (ബി എസ് എസ്സി) പ്രമുഖ വക്താവായ ഇദ്ദേഹം ഇക്കാര്യം ശ്രീലങ്കയുടെ പ്രസിഡണ്ട് ഗോട്ട ബയാ രാജപക്സയെയും ഇൻസ്പെക്ടർ ജനറലിനെയും അറിയിച്ചതായും പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് ശ്രീലങ്കന്‍ സഭ രംഗത്തുവന്നിരിക്കുന്നത്. മുന്നറിയിപ്പിനെ പരിഗണിച്ചു പുതിയ ആക്രമണം തടയുന്നതിനും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗഹനമായ അന്വേഷണം ഉടൻ ആരംഭിക്കണമെന്ന് ഈസ്റ്റര്‍ ആക്രമണം സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തുന്ന സമിതിയുടെ വക്താവ് ഫാ. സിറിൽ ഗാമിനി ഫെർണാണ്ടോ പ്രസ്താവിച്ചു. 2019 ഈസ്റ്റർ ഞായറാഴ്ച ആക്രമണത്തെക്കുറിച്ച് ശ്രീലങ്കൻ രഹസ്യാന്വേഷണ വിഭാഗത്തിന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അത് തടയാൻ വേണ്ട മുൻകരുതലുകളൊന്നും എടുത്തില്ലായെന്നും അത്തരം ഒരു ആക്രമണം ആവർത്തിക്കുമോ എന്ന് അറിയില്ലെങ്കിലും എപ്പോൾ വേണമെങ്കിലും ഇത് സംഭവിക്കും എന്ന തങ്ങളുടെ ഭയവും, സംശയവും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2019 ഏപ്രില്‍ 21 ഈസ്റ്റര്‍ ഞായറാഴ്ച ശ്രീലങ്കയിലെ മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലും നടന്ന സ്‌ഫോടനങ്ങളില്‍ 269 നിരപരാധികളും എട്ടു ചാവേറുകളുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള ലങ്കയിലെ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് ആണെന്നു സ്ഥിരീകരിച്ചു. പക്ഷേ കേസിന്റെ മുന്നോട്ടുള്ള നാള്‍ വഴികളില്‍ യഥാര്‍ത്ഥ പ്രതികളില്‍ നിന്ന് വിഷയം തിരിച്ചു വിടുകയാണെന്നും അന്വേഷണത്തില്‍ മെല്ലപ്പോക്ക് നയം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീലങ്കന്‍ സഭ ശക്തമായി രംഗത്ത് വന്നിരിന്നു.
Image: /content_image/News/News-2021-09-21-10:14:23.jpg
Keywords: ശ്രീലങ്ക