Contents

Displaying 16911-16920 of 25113 results.
Content: 17283
Category: 18
Sub Category:
Heading: കാരിത്താസ് ഇന്ത്യയുമായി കൂടുതല്‍ മേഖലകളില്‍ സഹകരണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
Content: തിരുവനന്തപുരം: ഭാരത കത്തോലിക്കാ സഭയുടെ ജീവകാരുണ്യ സാമൂഹിക വികസന ഏജന്‍സിയായ കാരിത്താസ് ഇന്ത്യയുമായി കൂടുതല്‍ മേഖലകളില്‍ സഹകരണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ആറു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കും കൊച്ചി ജനറല്‍ ആശുപത്രിക്കും നല്‍കുന്ന ഐസിയു വെന്റിലേറ്ററുകള്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായാണ് വെന്റിലേറ്ററുകള്‍ കൈമാറിയത്. കോവിഡ് പ്രതിരോധത്തില്‍ കാരിത്താസ് ഇന്ത്യ രണ്ടര ക്കോടി ജനങ്ങള്‍ക്ക് വിവിധ സര്‍ക്കാരിതര സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് 100 കോടി രൂപയുടെ മരുന്നും ഭക്ഷണവും ജീവന്‍ രക്ഷാ ഉപകരണങ്ങളും നല്‍കി. ഓഖി പുനരധിവാസത്തിന് നല്‍ കിയ 10 കോടിയുടെയും പ്രളയ കാലത്ത് കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് കെസിബിസി നടത്തിയ 360 കോടി രൂപയുടെ ദുരിതാശ്വാസ ക്ഷേമ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി ശ്ലാഘിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായ മെത്രാന്‍ ബിഷപ്പ് ഡോ. ആര്‍. ക്രിസ്തുദാസ്, കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. പോള്‍ മൂഞ്ഞേലി, മലങ്കര സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ഫാ. തോമസ് മുകളൂംപുറത്ത് എന്നിവര്‍ സംബന്ധിച്ചു. 12 ലക്ഷം രൂപ വീതം ചെലവു വരുന്ന 14 യൂണിറ്റുകളാണ് നല്‍കിയത്.
Image: /content_image/India/India-2021-09-19-08:53:59.jpg
Keywords: മുഖ്യമ
Content: 17284
Category: 1
Sub Category:
Heading: ഐറിഷ് പ്രസിഡന്‍റ് ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി
Content: വത്തിക്കാന്‍ സിറ്റി: അയർലണ്ട് പ്രസിഡന്‍റ് മിഖായേൽ ഹിഗിൻസ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. സെപ്റ്റംബർ പതിനേഴാം തിയതി, വെള്ളിയാഴ്ച്ച രാവിലെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കുടിയേറ്റവും, പരിസ്ഥിതി സംരക്ഷണവും തുടങ്ങിയ വിവിധ കാര്യങ്ങൾ ചർച്ചാവിഷയമായി. ഗ്ലാസ്ഗോയിൽ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ 26- മത് കാലാവസ്ഥാ വ്യതിയാന സമ്മേളനത്തെക്കുറിച്ചും (Conference on Climate Change (COP 26) ഇരുവരും സംസാരിച്ചു. മാര്‍പാപ്പയുമായുള്ള കൂടികാഴ്ച്ചയ്ക്ക് ശേഷം വത്തിക്കാൻ സ്റ്റേറ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനുമായും, മറ്റ് രാജ്യങ്ങളുമായുള്ള ബന്ധത്തിന്‍റെ വത്തിക്കാന്‍ സെക്രട്ടറി പോൾ റിച്ചാർഡ് ഗാല്ലഗർ മെത്രാപ്പോലീത്തയുമായും മിഖായേൽ ഹിഗിൻസ് സംസാരിച്ചു. മഹാമാരി വിതച്ച പ്രത്യാഘാതങ്ങളെ കുറിച്ചും യൂറോപ്പിന്‍റെ ഭാവിയെ കുറിച്ചും ചര്‍ച്ചാ വിഷയമായി. 2017 മെയ് മാസത്തിലും അദ്ദേഹം വത്തിക്കാനിലെത്തി പാപ്പയെ സന്ദര്‍ശിച്ചിരിന്നു.
Image: /content_image/News/News-2021-09-19-09:08:20.jpg
Keywords: ഐറിഷ്
Content: 17285
Category: 24
Sub Category:
Heading: ലാ സാലെറ്റിലെ മാതാവിന്റെ പ്രത്യക്ഷീകരണവും സന്ദേശവും
Content: പത്തൊൻപതാം നൂറ്റാണ്ടിലെ മരിയൻ പ്രത്യക്ഷീകരണങ്ങളിൽ പ്രധാന്യമർഹിക്കുന്ന ഒന്നാണ് ലാ സാലെറ്റ് മാതാവിൻ്റെ പ്രത്യക്ഷീകരണം. 1846 സെപ്‌റ്റംബർ 19 ന്‌ ഒരു സുവർണ്ണ ശനിയാഴ്ച ഉച്ചതിരിഞ്ഞ്‌, ഫ്രഞ്ച് ആൽപ്‌സിലെ ഉയർന്ന പ്രദേശമായ ലാ സാലെറ്റിലെ പുൽമേടുകളിൽ ആടുകളെ മേയിച്ചു കൊണ്ടിരുന്ന രണ്ട് കുട്ടികൾക്കു ഒരു സുന്ദരിയായ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു. സമുദ്രനിരപ്പിൽ നിന്ന് 5,400 അടി ഉയരത്തിലാണ് ഈ മരിയൻ പ്രത്യക്ഷീകരണ സ്ഥലം സ്ഥിതി ചെയ്യുന്നത്. 11 വയസ്സുള്ള മാക്സിം ഗിറാഡിനോയും 14 വയസ്സുള്ള മെലാനി കാൽവാട്ടിനോയും ആയിരുന്നു ആ കുട്ടികൾ. കരഞ്ഞുകൊണ്ടിരിക്കുന്ന സ്ത്രീയെ കണ്ടപ്പോൾ കുട്ടികൾ അടുത്തെത്തി. അവരെ കണ്ടപ്പോൾ, " സ്ത്രീ" എഴുന്നേറ്റു നിന്ന് ഫ്രഞ്ച് ഭാഷയിലും പ്രാദേശിക ഭാഷയിലും അവരോടു സംസാരിച്ചു. അതിനുശേഷം, ആ സ്ത്രീ കുത്തനെയുള്ള പാതയിലൂടെ നടന്നുപോയി. കുട്ടികൾ പറയുന്നതനുസരിച്ച്, സ്ത്രീയുടെ കഴുത്തിൽ അണിഞ്ഞിരുന്ന കുരിശിൽ ഒരു പ്രകാശം പുറപ്പെട്ടിരുന്നു. ഈ സംഭവം നാട്ടിലെങ്ങും പെട്ടന്നു പരക്കുകയും തീർത്ഥാടകർ അങ്ങോട്ടു പ്രവഹിക്കുകയും ചെയ്തു. ക്രിസ്തുവിലേക്ക് എല്ലാവരും തിരിയുക എന്നതാണ് ലാ സലെറ്റെയുടെ ദർശനങ്ങളുടെ കേന്ദ്ര സന്ദേശം. പ്രാർത്ഥന, ഞായറാഴ്ച കുർബാന , നോമ്പുകാല പരിത്യാഗം, ഞായറാഴ്ച ആചരണം എന്നിവയെക്കുറിച്ച് മാതാവു സംസാരിച്ചു. 1789 ലെ ഫ്രഞ്ച് വിപ്ലവത്തിന്റെ ഫലമായി ഫ്രാൻസിലെ വിശ്വാസ ജീവിതത്തിൽ ഇടിവു സംഭവിച്ചിരുന്നു. 1800 കളുടെ മധ്യത്തിൽ, വിശുദ്ധ കുർബാനയിലും പ്രാർത്ഥനയിലും പങ്കെടുന്നവരുടെ എണ്ണത്തിൽ ഗണ്യമായി കുറവു സംഭവിച്ചിരുന്നു. കുട്ടികളുടെ വിവരണമനുസരിച്ച്, ആഴ്ചയുടെ ഏഴാം ദിവസം വിശ്രമദിനമായി മാനിക്കാനും ദൈവനാമത്തെ ബഹുമാനിക്കാനും കന്യക ആളുകളെ ക്ഷണിച്ചു. വരാനിരിക്കുന്ന ദൈവ കോപത്തെ കുറിച്ച് അവൾ ദുഃഖത്തോടെ മുന്നറിയിപ്പുനൽകി, പ്രത്യേകിച്ച് വലിയൊരു ഭക്ഷ്യക്ഷാമം വരുന്നതായും അറിയിച്ചു. അവസാനമായി പരിശുദ്ധ മറിയം ഇപ്രകാരം പറഞ്ഞു: “എന്നിരുന്നാലും, ആളുകൾ അനുതപിച്ചാൽ കല്ലുകളും പാറകളും ഗോതമ്പിന്റെ കൂമ്പാരങ്ങളായി മാറും. എന്റെ മക്കളേ, നിങ്ങൾ ഇത് എല്ലാവർക്കുമായി അറിയിക്കണം. ” പിന്നീട് 1846–1847 വർഷത്തിനിടയിൽ ശീതകാലത്തിനു തൊട്ടുമുമ്പായി യൂറോപ്പിൽ, പ്രത്യേകിച്ച് ഫ്രാൻസിലും അയർലണ്ടിലുമായി വലിയൊരു ഭക്ഷ്യക്ഷാമം ഉണ്ടായപ്പോൾ കന്യക നൽകിയ ഈ സന്ദേശത്തെ യൂറോപ്പിലെ ജനങ്ങൾ കൂടുതൽ ഭക്തിയോടും ഗൗരവ്വത്തോടും കൂടെ ശ്രദ്ധിക്കാൻ തുടങ്ങി. അഞ്ചുവർഷത്തെ അന്വേഷണത്തിന് ശേഷം ഗ്രെനോബിളിലെ ബിഷപ്പ് ഫിലിബർട്ട് ഡി ബ്രൂയിലാർഡ് ഈ മരിയൻ പ്രത്യക്ഷത്തിന്റെ ആധികാരികത അംഗീകരിച്ചു. “ഇത് സത്യത്തിന്റെ എല്ലാ സവിശേഷതകളും ഉൾക്കൊള്ളുന്നു,” എന്നദ്ദേഹം പറഞ്ഞു. 1865-ൽ ഒരു പള്ളി പണിയാൻ അദ്ദേഹം അനുമതി നൽകി. 1879-ൽ ലിയോ പന്ത്രണ്ടാമൻ മാർപ്പാപ്പ അതിനെ ഒരു ബസിലിക്കയുടെ തലത്തിലേക്ക് ഉയർത്തി. 1852-ൽ മിഷനറീസ് ഓഫ് ലാ സാലെറ്റും 1872-ൽ സഹോദരിമാരുടെ ഒരു സഭയും സ്ഥാപിതമായി. വിശുദ്ധ ജോൺ വിയാനി തുടക്കത്തിൽ ഈ പ്രത്യക്ഷീകരണം അംഗീകരിക്കാൻ മടിച്ചുവെങ്കിലും പിന്നീട്‌ അതിൻ്റെ തീവ്ര പിന്തുണക്കാരനായി. ലാ സാലെറ്റിന്റെ മാതാവിൻ്റെ സന്ദേശങ്ങൾ യൂറോപ്പ് ക്രൈസ്തവ ഇതര രാജ്യങ്ങളായി മാറുന്ന ഈ കാലത്ത് വളരെ പ്രസക്തമാണ്. ഫ്രാൻസിലെ കത്തോലിക്കരിൽ 5% പേർ മാത്രമാണ് ഞായറാഴ്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നുള്ളു. 2004 ൽ ഫ്രാൻസ് എല്ലാ മതചിഹ്നങ്ങളുടെയും ഉപയോഗം സ്കൂളുകളിൽ നിരോധിച്ചു. ഫ്രാൻസിലെ പള്ളികൾ നശിപ്പിക്കപ്പെടുന്നതും തിരുസ്വരൂപങ്ങൾ തകർക്കുന്നതും പതിവായി. “സഭയുടെ മൂത്ത മകൾ” എന്നറിയപ്പെടുന്ന ഫ്രാൻസ് മതേതരത്വത്തിൻ്റെ പേരിൽ ക്രിസ്തുവിനെ മറക്കുമ്പോൾ സഭ യാകുന്ന അവൻ്റെ മണവാട്ടി അനുഭവിക്കുന്ന വേദന വലുതാണ്. ഓരോ വ്യക്തിയും ധാർമ്മിക ജീവിതം നയിക്കാനും ദൈവഹിതം പിന്തുടരാനും അതുവഴി തിരുസഭ മാതാവിനെ സ്നേഹിക്കുവാനും ലാസലെറ്റു മാതാവു നമ്മെ ക്ഷണിക്കുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SocialMedia/SocialMedia-2021-09-19-16:02:41.jpg
Keywords: പ്രത്യക്ഷീ
Content: 17286
Category: 1
Sub Category:
Heading: വിവാദങ്ങള്‍ ഒഴിവാക്കി സാഹോദര്യത്തില്‍ മുന്നേറാം: സമാധാന ആഹ്വാനവുമായി കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: സമൂഹത്തില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നടത്തുന്ന പ്രസ്താവനകളെയും പ്രവര്‍ത്തനങ്ങളെയും അവയുടെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍നിന്നു മാറ്റിനിര്‍ത്തി വ്യാഖ്യാനിക്കുന്നതു തെറ്റിദ്ധാരണകള്‍ക്കും ഭിന്നതകള്‍ക്കും വഴിതെളിക്കുമെന്നും ഇതിന് വഴിവെക്കുന്ന ചര്‍ച്ചകളും വിവാദങ്ങളും ഒഴിവാക്കണമെന്നും കേരളാ ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാനും കെസിബിസി പ്രസിഡന്‍റുമായ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. എല്ലാ മതവിശ്വാസികളും സമുദായങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്നതാണല്ലോ കേരളീയരായ നമ്മുടെ പാരമ്പര്യം. അതിനു ഒരു വിധത്തിലും കോട്ടം തട്ടാന്‍ നാം അനുവദിക്കരുതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. മതവികാരങ്ങളെ മുറിപ്പെടുത്തുന്നതെന്നു സംശയിക്കുന്ന കാര്യ ങ്ങളില്‍പോലും അതീവ വിവേകത്തോടും പരസ്പര ബഹുമാനത്തോടും കൂടി ചര്‍ച്ചകള്‍ നടത്തി പരിഹാരം കണ്ടെത്തി സാഹോദര്യത്തില്‍ മുന്നോട്ടുപോകാന്‍ എല്ലാ വരും പരിശ്രമിക്കേണ്ടിയിരിക്കുന്നു. ഇപ്പോഴുണ്ടായ കലുഷിത സാഹചര്യത്തില്‍നിന്നു സമാധാനപരമായ സൗഹൃദത്തിലേയ്ക്കും ഏവരും തിരികെ വരികയെന്നതാണു സുപ്രധാനം. ക്രൈസ്തവസഭകളെ സംബന്ധിച്ചിടത്തോളം സ്നേഹവും സാഹോദര്യവും അടിസ്ഥാന മൂല്യങ്ങളാണ്. എല്ലാ മതവിശ്വാസികളെയും ഒരുപോലെ ബഹുമാനിക്കുകയും എല്ലാവ രോടും സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നതാണു സഭയുടെ എന്നുമുള്ള കാഴ്ച്ചപ്പാട്. സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കുന്ന ഒരു സാഹചര്യവും സൃഷ്ടിക്കുവാന്‍ ക്രൈസ്തസഭകളോ സഭാശുശ്രൂഷകരോ ആഗ്രഹിക്കുന്നില്ല. സഭയുടെ ഈ കാഴ്ചപ്പാടില്‍ നിന്ന് ഒരു സാഹചര്യത്തിലും വ്യതിചലിക്കാതിരിക്കാന്‍ സഭാംഗങ്ങളെല്ലാവരും ശ്രദ്ധിക്കണം. അതിനാല്‍, ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍, എല്ലാ വിവാദങ്ങളും സമാപിപ്പിച്ച് പരസ്പരസ്നേഹത്തിലും സാഹോദര്യത്തിലും മുന്നേറാന്‍ നമുക്കു പരിശ്രമിക്കാം. ഇതിനായി മതാചാര്യډാരും രാഷ്ട്രീയനേതാക്കളും സമുദായശ്രേഷ്ഠരും നടത്തുന്ന പരിശ്രമങ്ങളോടു നമുക്കു സര്‍വ്വാത്മനാ സഹകരിക്കാമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
Image: /content_image/News/News-2021-09-19-19:16:56.jpg
Keywords: ആലഞ്ചേ
Content: 17287
Category: 22
Sub Category:
Heading: ജോസഫ്: ശുശ്രൂഷകനായി ജീവിച്ചവൻ
Content: മറ്റുള്ളവർക്കു ശുശ്രൂഷാ ചെയ്യുക എന്നത് ക്രൈസ്തവ ജീവിത ശൈലിയും കടമയുമാണ്. ദൈവപുത്രൻ മനുഷ്യനായി ഭൂമിയിൽ പിറന്നത് മനുഷ്യകുലത്തെ ശുശ്രൂഷിക്കാനാണ്. നിത്യ ജീവൻ നൽകുന്ന കൂദാശയായിരുന്നു അവൻ്റെ ശുശ്രൂഷാ ജീവിതം. ശുശ്രൂഷയിലൂടെയേ സ്വർഗ്ഗരാജ്യം കരഗതമാക്കാൻ നമുക്കു കഴിയു എന്നു ഈശോ പഠിപ്പിക്കുന്നു. ശുശ്രൂഷിക്കപ്പെടാന്‍ ആഗ്രഹിക്കാതെ, ശുശ്രൂഷിക്കുവാന്‍ വന്ന ദൈവപുത്രന്‍റെ മനോഭാവം തന്നെയായിരുന്നു അവൻ്റെ വളർത്തു പിതാവിനും. അവൻ സ്വർഗ്ഗരാജ്യത്തില്‍ പ്രമുഖ സ്ഥാനം കരസ്ഥമാക്കിയത് ഈശോയെയും മറിയത്തെയും ശുശ്രൂഷിച്ചതു വഴിയാണ്. ശുശ്രൂഷയിലൂടെയേ ശിഷ്യൻ മറ്റൊരു ക്രിസ്തുവായി രൂപാന്തരപ്പെടുകയും സ്വർഗ്ഗരാജ്യത്തിൽ വലിയവനവുകയും ചെയ്യുകയുള്ളു. ശുശ്രൂഷിക്കപ്പെടാൻ മാത്രം ആഗ്രഹിക്കുന്ന ഒരു സമൂഹത്തിനുള്ള മറുമരുന്നാണ് യൗസേപ്പിതാവിൻ്റെ ജീവിതം. മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിൽ പരാതിയോ പരിഭവമോ അദ്ദേഹത്തിനില്ലായിരുന്നു. ദൈവത്തിനും മനുഷ്യർക്കും ശുശ്രൂഷ ചെയ്യുന്നതിൽ സദാ സന്നദ്ധനും അതിൽ സംതൃപ്തി കണ്ടെത്തിയ വ്യക്തിയും ആയിരുന്നു യൗസേപ്പിതാവ്. ഈശോയുടെ പരസ്യ ജീവിതകാലത്തു യൗസേപ്പിതാവ് ജീവിച്ചിരുന്നെങ്കിൽ ഇതുപോലെ ഉള്ളവർക്കാണ് ദൈവരാജ്യമെന്ന് യൗസേപ്പിതാവിനെ ചൂണ്ടി ഈശോ ഒരു പക്ഷേ പറയുമായിരുന്നിരിക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-09-19-19:22:08.jpg
Keywords: ജോസഫ്, യൗസേ
Content: 17288
Category: 1
Sub Category:
Heading: ചൈനയിലെ ക്രൈസ്തവര്‍ ഒരുവര്‍ഷത്തിനിടെ നേരിട്ട മതപീഡനങ്ങള്‍ ചൂണ്ടിക്കാട്ടി ഐ‌സി‌സി റിപ്പോര്‍ട്ട്
Content: വാഷിംഗ്‌ടണ്‍ ഡി.സി: ചൈനയിലെ ക്രൈസ്തവര്‍ ഒരുവര്‍ഷത്തിനുള്ളില്‍ നേരിടേണ്ടി വന്ന മതപീഡനങ്ങളെ കുറിച്ചുള്ള വിവരങ്ങളുമായി ലോകമെമ്പാടും ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന മതപീഡനങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ ‘ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ന്റെ പുതിയ റിപ്പോര്‍ട്ട് പുറത്ത്. 2020 ജൂലൈ മുതല്‍ 2021 ജൂണ്‍ വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ നടന്ന മതപീഡനങ്ങളുടെ വിവരങ്ങളാണ് ‘പേഴ്സിക്ക്യൂഷന്‍ ഇന്‍സിഡന്റ് റിപ്പോര്‍ട്ട്’ല്‍ പറയുന്നത്. ഇക്കാലയളവില്‍ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെട്ട നൂറിലധികം സംഭവങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2018-ല്‍ തുടങ്ങിയ കമ്മ്യൂണിസവല്‍ക്കരണം രാജ്യത്തു ഇപ്പോഴും ശക്തമായി തുടരുകയാണെന്നും, അന്നുമുതല്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി സഭയെ ഉപയോഗിക്കുവാനും, ദേവാലയ കെട്ടിടങ്ങളെ കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രചാരണ കേന്ദ്രങ്ങളാക്കി മാറ്റുവാനും, സ്വതന്ത്ര മതസംഘടനകളെ നിര്‍ബന്ധപൂര്‍വ്വം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാക്കി പരിവര്‍ത്തനം ചെയ്യുവാനും തുടങ്ങിയതായും റിപ്പോര്‍ട്ട് പറയുന്നു. ക്രിസ്ത്യന്‍ സഭകള്‍ സര്‍ക്കാര്‍ അംഗീകൃത സഭയില്‍ രജിസ്റ്റര്‍ ചെയ്യുന്നില്ലെങ്കില്‍ അത് നിയമലംഘനമാവുകയും, ചൈനീസ് ഭരണകൂടത്തിന് ആ സഭയെ എപ്പോള്‍ വേണമെങ്കിലും അടച്ചുപൂട്ടാവുന്ന സാഹചര്യവുമാണ് നിലനില്‍ക്കുന്നത്. സഭകളുടെ മേലുള്ള അന്യായമായ പരിശോധനകളാണ് ഇക്കാലയളവിലെ മതപീഡനത്തിലുണ്ടായ മറ്റൊരു പ്രവണതയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈ പരിശോധനകളുടെ ഫലമായി പല ദേവാലയങ്ങളും അടച്ചുപൂട്ടപ്പെട്ടു. ചില ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സിച്ചുവാന്‍ പ്രവിശ്യയിലുണ്ടായ പരിശോധന ഇതിനൊരുദാഹരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സോളാ ഫൈഡ് എന്ന പെന്തക്കോസ്ത് സഭാ കൂട്ടായ്മയില്‍ അതിക്രമിച്ചു കയറിയ പൊതു സുരക്ഷാ ബ്യൂറോ നിയോഗിച്ച മുപ്പതോളം പോലീസുദ്യോഗസ്ഥര്‍ വിശ്വാസികളെ അറസ്റ്റ് ചെയ്തതിന് പുറമേ, കുരിശുകളും ക്രിസ്ത്യന്‍ പ്രതീകങ്ങളും, ബൈബിളുകളും നശിപ്പിക്കുകയും ചെയ്തു. ചൈനയില്‍ ക്രിസ്ത്യാനിയായി ജീവിക്കുക എന്നത് ഒരു ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും, കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിനു ഭീഷണിയാകുന്നതെല്ലാം തടയുക എന്നതാണ് റിലീജിയസ് അഫയേഴ്സ് ബ്യൂറോയുടേയും, ചൈനീസ്‌ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും ലക്ഷ്യമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചൈനയുടെ ക്രിസ്തുമത പീഡനം നിരീക്ഷകരെ സംബന്ധിച്ചിടത്തോളം ഒരു അത്ഭുതമല്ലെങ്കിലും മതപീഡനത്തിന്റെ കാഠിന്യവും, ആഴവും, പരപ്പുമാണ് ആശങ്കപ്പെടുത്തുന്നതെന്നാണ് ഐ.സി.സി യുടെ തെക്ക്-കിഴക്കന്‍ ഏഷ്യന്‍ റീജിയണല്‍ മാനേജര്‍ ജിനാ ഗോ പറയുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ചൈനയോട് ആവശ്യപ്പെടണമെന്ന അഭ്യര്‍ത്ഥനയുമായിട്ടാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-19-21:37:38.jpg
Keywords:
Content: 17289
Category: 18
Sub Category:
Heading: ഈഴവ സമുദായത്തോട് ഖേദം പ്രകടിപ്പിച്ച് ഫാ. റോയ് കണ്ണൻചിറ
Content: കൊച്ചി: മതാധ്യാപകർക്കു നല്‍കിയ സന്ദേശത്തില്‍ ഈഴവ സമുദായത്തെ പറ്റിയുള്ള പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചു വര്‍ഗ്ഗീയ ചേരിതിരിവിന് ഉപയോഗിച്ച പശ്ചാത്തലത്തില്‍ ഖേദപ്രകടനവുമായി ഫാ. റോയ് കണ്ണൻചിറ . ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ഒന്നാണ് ഭദ്രതയുള്ള കുടുംബ ജീവിതമെന്നും ആനുകാലിക വിഷയങ്ങളെ അധികരിച്ച് കോട്ടയത്തിനടുത്ത് ഒരിടവകയിലുണ്ടായ ഒരു സംഭവം വിശദീകരിക്കുന്നതിനിടയിലാണ് ചില പ്രത്യേക സമുദായത്തെ പരാമർശിക്കേണ്ടി വന്നതെന്നും തന്റെ വാക്ക് മൂലം ആര്‍ക്കെങ്കിലും വേദന ഉളവാക്കിയിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. മതാധ്യാപകർക്കുള്ള പ്രസംഗത്തിൽ കുടുംബ ഭദ്രത ഉറപ്പാക്കാൻ മതാധ്യാപകർ ശ്രദ്ധിക്കണം എന്ന് അവരെ ഓർമിപ്പിച്ചിരുന്നു. വൈദികൻ എന്ന നിലയിൽ ധാരാളം ആളുകൾ അവരുടെ ജീവിതത്തെ വ്രണിതമാകുന്ന പല അനുഭവങ്ങളും വൈദികരോട് പറയാറുണ്ട്. ഇരുപതും - ഇരുപത്തഞ്ചും വയസ്സ് വരെ വളര്ത്തി വലുതാക്കിയ മക്കൾ മാതാപിതാക്കളുടെ ഇഷ്ടം നോക്കാതെ അന്യ മതസ്ഥരോടൊപ്പം പോയാൽ ഏത് ജാതി മത വിഭാഗത്തിൽ പെട്ടവരായാലും മാതാപിതാക്കൾക്ക് വിഷമം ഉണ്ടാകുക സ്വാഭാവികമാണ്. ഇത്തരം കാര്യങ്ങളിൽ മാതാപിതാക്കൾക്കൊപ്പം മതാധ്യാപകരും ജാഗ്രത പാലിക്കണം എന്നാണ് തന്റെ പ്രസംഗത്തിലൂടെ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. സന്ദേശം വർഗീയ ചേരി തിരിവിനായി ഇനി ആരും ഉപയോഗിക്കരുതെന്നു അഭ്യർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JWkZzW0L3CCIxX1lkuipCl}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-09-20-10:03:44.jpg
Keywords: സമുദായ
Content: 17290
Category: 18
Sub Category:
Heading: കര്‍ദ്ദിനാള്‍ ക്ലിമീസ് ബാവയുടെ അധ്യക്ഷതയില്‍ മതമേലധ്യക്ഷൻമാരുടെ യോഗം ഇന്ന്
Content: തിരുവനന്തപുരം സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ക്ലിമീസ് ബാവയുടെ അധ്യക്ഷതയില്‍ മതമേലധ്യക്ഷൻമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ഡോ. ഹുസൈൻ മടവൂർ, ആര്‍ച്ച് ബിഷപ്പ് സൂസപാക്യം , ബിഷപ്പ് ധർമ്മരാജ് റസാലം, ബിഷപ്പ് ബർണ്ണബാസ്, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം എച്. ഷഹീർ മൗലവി തുടങ്ങിയവർ പങ്കെടുക്കും. ഇന്ന്‍ (20-09-2021) വൈകിട്ട് 3.30 നാണ് യോഗം നടക്കുക. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തീവ്ര സ്വഭാവമുള്ളവരെ മാത്രം ഉദ്ധരിച്ച് നേരത്തെ നടത്തിയ പ്രസംഗം മാധ്യമങ്ങളും ചില തത്പര കക്ഷികളും വളച്ചൊടിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടായത്. ഈ പശ്ചാത്തലത്തില്‍ നടക്കുന്ന മതമേലധ്യക്ഷൻമാരുടെ യോഗത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്.
Image: /content_image/India/India-2021-09-20-10:41:20.jpg
Keywords: മത
Content: 17291
Category: 18
Sub Category:
Heading: 'അജപാലന രംഗത്തെ വെല്ലുവിളികളോടുള്ള പ്രതികരണങ്ങള്‍': വൈദികര്‍ക്കായി വെബിനാര്‍
Content: കോട്ടയം: വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയുടെ വജ്ര ജൂബിലിയുടെയും പൗരസ്ത്യ വിദ്യാപിഠത്തിന്റെ റൂബി ജൂബിലിയുടെയും ഭാഗമായി സെമിനാരിയില്‍നിന്നു പരിശീലനം പൂര്‍ത്തിയാക്കി വൈദികശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൈദികര്‍ക്കായി വെബിനാര്‍ നടത്തുന്നു. ഇന്നു മുതല്‍ 24 വരെ 'അജപാലന രംഗത്തെ വെല്ലുവിളികളോടുള്ള പ്രതികരണങ്ങള്‍' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് വെബിനാര്‍ നടത്തുന്നത്. 1968 മുതല്‍ 2020 വരെയുള്ള ബാച്ചുകളിലെ വൈദികര്‍ വ്യത്യസ്ത ദിവസങ്ങളിലായി പങ്കെടുക്കും. വിവിധ ബാച്ചുകളുടെ ഒത്തുചേരലില്‍ അഭിവന്ദ്യ പിതാക്കന്മാരും ബഹുമാനപ്പെട്ട വൈദികരും തങ്ങളുടെ അജപാലന ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കും. ബിഷപ്പുമാരായ മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ തോമസ് തറയില്‍, റെക്ടര്‍ റവ. ഡോ. സ്‌കറിയ കന്യാകോണില്‍, റവ. ഡോ. മാണി പുതിയിടം, റവ. ഡോ. മാത്യു ഇല്ലത്തുപറമ്പില്‍, റവ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം 6:30 മുതല്‍ രാത്രി എട്ടു വരെയാണ് വെബിനാര്‍.
Image: /content_image/India/India-2021-09-20-10:54:57.jpg
Keywords: വെബിനാ
Content: 17292
Category: 1
Sub Category:
Heading: ഭാരതത്തിലെ നീർത്തട വികസനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച സ്വിസ്സ് വൈദികന്‍ ഫാ. ഹെര്‍മന്‍ ബച്ചര്‍ വിടവാങ്ങി
Content: പൂനെ: ഭാരതത്തിലെ നീർത്തട വികസനത്തിന്റെ പേരില്‍ നടത്തിയ ശ്രമങ്ങളുടെ പേരില്‍ ഏറെ ശ്രദ്ധ നേടിയിരിന്ന സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശിയും ഈശോ സഭാംഗവുമായ ഫാ. ഹെര്‍മന്‍ ബച്ചര്‍ അന്തരിച്ചു. തൊണ്ണൂറ്റിയേഴാമത്തെ വയസ്സില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ സ്വവസതിയില്‍വെച്ചായിരുന്നു അന്ത്യം. 1948-ല്‍ ഇന്ത്യയിലെത്തിയ ഫാ. ബച്ചര്‍ അറുപത് വര്‍ഷത്തോളം പ്രവര്‍ത്തിച്ചത് ഗ്രാമീണ ജനങ്ങള്‍ക്കിടയിലായിരിന്നു. 1989-ല്‍ ജര്‍മ്മനിയുടെ സഹായത്തോടെ നടപ്പിലാക്കിയ തണ്ണീര്‍ത്തട വികസന പദ്ധതിയായ ‘ഇന്തോ-ജര്‍മ്മന്‍ വാട്ടര്‍ഷെഡ്‌ ഓര്‍ഗനൈസേഷന്‍ ട്രസ്റ്റ് (ഡബ്ലിയു.ഒ.ടി.ആര്‍) എന്ന ആശയത്തിന്റെ പേരിലാണ് അദ്ദേഹം പ്രധാനമായും അറിയപ്പെട്ടിരുന്നത്. ഈ ആശയം പിന്നീട് കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നബാര്‍ഡിന്റെ കീഴില്‍ നടപ്പിലാക്കിയ ദേശീയ തണ്ണീര്‍ത്തട വികസന ഫണ്ടാക്കി മാറ്റുകയായിരുന്നു. ഇന്തോ - ജര്‍മ്മന്‍ തണ്ണീര്‍ത്തട വികസന പദ്ധതി തന്നെയാണ് 1993-ല്‍ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാട്ടര്‍ഷെഡ്‌ ഓര്‍ഗനൈസേഷന്‍ ട്രസ്റ്റിനും ജന്മം നല്‍കിയത്. സര്‍ക്കാര്‍ - സര്‍ക്കാരേതര പങ്കാളികളുമായി ചേര്‍ന്ന് ഇന്ത്യയിലുടനീളം ജലവിഭവശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, ജലം സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള വിവിധ പദ്ധതികളുമായി ഡബ്യു.ഒ.ടി.ആര്‍ ഇപ്പോഴും സജീവമാണ്. ഡബ്യു.ഒ.ടി.ആര്‍ ദാരെവാഡിയിലെ വിശാലമായ പരിശീലന കേന്ദ്രത്തിന് പിന്നീട് ഫാ. ബാച്ചറിന്റെ പേര് നല്‍കുകയുണ്ടായി. ജര്‍മ്മന്‍ സംഘടനകളും, പ്രായോജകരുമായി വലിയ ബന്ധമാണ് ഡബ്യു.ഒ.ടി.ആറിനുള്ളത്. 2009-ല്‍ ജര്‍മ്മന്‍ പ്രസിഡന്റ് ഹോഴ്സ്റ്റ് കൊയിലര്‍ ഈ പരിശീലന കേന്ദ്രം സന്ദര്‍ശിച്ചിരിന്നു. സ്വിറ്റ്സര്‍ലന്‍ഡിലാണ് ജന്മമെങ്കിലും തന്റെ കര്‍മ്മമേഖലയായി ഫാ. ബാച്ചര്‍ തെരഞ്ഞെടുത്തത് ഇന്ത്യയാണ്. ഫാ. ബാച്ചറിന്റെ നിര്യാണത്തില്‍ മഹാരാഷ്ട്ര റെവന്യൂ മന്ത്രി ബാല്‍സാഹെബ് തോരാട്ട് ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു. മഹാരാഷ്ട്രയിലെ തണ്ണീര്‍ത്തടങ്ങളുടെ വികസനത്തിനായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളെ മഹാരാഷ്ട്ര സര്‍ക്കാരും ജര്‍മ്മന്‍ സര്‍ക്കാരും ഒരുപോലെ അംഗീകരിക്കുന്നുവെന്നും തനിക്കും തന്റെ കുടുംബത്തിനും വ്യക്തിപരമായി അറിയാമായിരുന്ന ഫാ. ബച്ചറിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്നുവെന്നും തോരാട്ടിന്റെ ട്വീറ്റില്‍ പറയുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JWkZzW0L3CCIxX1lkuipCl}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-20-12:17:31.jpg
Keywords: സ്വിസ്, ജര്‍മ്മ