Contents

Displaying 16951-16960 of 25113 results.
Content: 17323
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍
Content: സഹിവാള്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സഹിവാളില്‍ 8 വയസ്സുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയില്‍. സാഹിവാള്‍ മേഖലയിലെ ഗ്രാമപ്രദേശങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ലിസാ യൗനാസ് എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത മുഹമ്മദ്‌ ബോട്ട എന്ന പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പാക്കിസ്ഥാനില്‍ മതന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം നേരിടുന്ന ക്രൂരമായ ആക്രമണങ്ങളുടെ ഒടുവിലത്തെ സംഭവമാണ് ഇത്. ക്രിമിനല്‍ കോഡ് 376 വകുപ്പനുസരിച്ചാണ് ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ‘ഏജന്‍സിയ ഫിദെസ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 2-ന് കടയില്‍ പോയ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന്‍ അയല്‍ക്കാരേയും കൂട്ടി അന്വേഷിച്ചിറങ്ങിയ മാതാപിതാക്കള്‍ അടുത്തുള്ള തെരുവില്‍ നിന്നും പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ട നിയമനടപടികളില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനായ അഷിക്നാര്‍ ഖോക്കാര്‍ പറഞ്ഞത്. വൈദ്യപരിശോധനക്കായി സാഹിവാള്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ബലാല്‍സംഘത്തിനിരയായതായും, ശരീര ഭാഗങ്ങളില്‍ ഗുരുതരമായ മുറിവേറ്റിട്ടുണ്ടെന്നും കണ്ടെത്തിയത്. മൊഹമ്മദ്‌ ബോട്ട പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള കെട്ടിടത്തില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയും, കല്ലുകൊണ്ട് മര്‍ദ്ദിക്കുകയും ചെയ്ത ശേഷം കടന്നുകളയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പീഡനത്തിനിരയായ പെണ്‍കുട്ടി മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും, മനശാസ്ത്രജ്ഞന്റെ കീഴില്‍ ചികിത്സയിലാണെന്നും, പഴയപോലെയാകുവാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും അഷിക്നാര്‍ കൂട്ടിച്ചേര്‍ത്തു. കുറ്റവാളിയ പിടിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കും, ക്രിസ്റ്റ്യന്‍ മിനിസ്റ്റര്‍ എജാസ് അഗസ്റ്റിനും, മെഡിക്കല്‍ സ്റ്റാഫിനും ഖോക്കാര്‍ നന്ദി അറിയിച്ചു. സാധാരണഗതിയില്‍ ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന അക്രമങ്ങളില്‍ പ്രതി ഭൂരിപക്ഷ സമുദായാംഗമായാല്‍ കേസില്‍ പോലീസ് അനാസ്ഥ പതിവാണ്. എന്നാല്‍ ഈ കേസില്‍ ഒരു മാസത്തിനകം പ്രതിയെ അറസ്റ്റ് ചെയ്തത് ഏറെ പ്രതീക്ഷയോടെയാണ് ക്രൈസ്തവ സമൂഹം നോക്കികാണുന്നത്.
Image: /content_image/News/News-2021-09-23-14:56:04.jpg
Keywords: പാക്കി
Content: 17324
Category: 18
Sub Category:
Heading: നാനാജാതി മതസ്ഥരായ 1480 നിര്‍ധന കുടുംബങ്ങൾക്ക് ഭവനം നിർമ്മിച്ച് നൽകിയ മൈക്കിളച്ചൻ വിടവാങ്ങി
Content: വരാപ്പുഴ: നാനാജാതി മതസ്ഥരായ 1480 കുടുംബങ്ങൾക്ക് ഭവനം നിർമ്മിച്ച് നൽകിയ വരാപ്പുഴ അതിരൂപത വൈദീകനായ ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി. ഏതാനും നാളുകളായി അസുഖം മൂലം ആവിലാഭവനിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെയും ഇന്നത്തെ കോട്ടപ്പുറം രൂപതയിലെയും ദേവാലയങ്ങളിൽ സേവനം ചെയ്ത ഇദ്ദേഹം 1998 ഫെബ്രുവരിയിൽ വരാപ്പുഴ അതിരൂപത വൈദീകനായി ഇൻകാർഡിനേഷൻ നടത്തി. നിസ്തുലമായ സേവനമാണ് വൈദീകൻ എന്ന നിലയിൽ അദ്ദേഹം നടത്തിയത്. വീടില്ലാത്തവർക്ക് വീട് നിർമിച്ചു നൽകുന്ന പദ്ധതിയിൽ സജീവമായി പങ്കാളിയായി. അപ്രകാരം 1480 വീടുകളാണ് നാനാ ജാതിമതസ്ഥരായ പാവപ്പെട്ടവർക്കായി നിർമ്മിക്കപ്പെട്ടത്. ഫാ. വർഗീസ് താണിയത്തിന്റെ സഹകരണത്തോടെയാണ് നിർമ്മാണങ്ങൾ നടത്തിയത്. വരാപ്പുഴ അതിരൂപതയിലെ മൂലമ്പിള്ളി, മാമംഗലം, കർത്തേടം, അത്താണി, വെണ്ടുരുത്തി, ചളിക്കവട്ടം,എടത്തല, കുരിശിങ്കൽ, വല്ലാർപാടം എന്നീ ദേവാലയങ്ങളിൽ വികാരിയായി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. മികച്ച സംഘാടകനും, വളരെ മികച്ച കർത്തവ്യ ബോധത്തോടെ കാര്യങ്ങൾ ചെയ്തിരുന്ന അജപാലകനുമായ അദ്ദേഹത്തിന്റെ വിയോഗം വരാപ്പുഴ അതിരൂപതക്കും കേരള സഭക്കും തീരാ നഷ്ടമാണെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ അനുസ്മരിച്ചു. മൃതസംസ്ക്കാരകർമ്മം നാളെ, സെപ്തംബർ 24 വെള്ളിയാഴ്ച വൈകിട്ട് 4.30 ന് ഏലൂർ സെന്റ് ആന്റണീസ് പള്ളിയിൽ നടത്തപ്പെടും. നാളെ ഉച്ചക്ക് 12 മണിക്ക് ഭവനത്തിലുള്ള ശുശ്രൂഷക്ക് ശേഷം 12.30 മുതൽ ഏലൂർ സെന്റ് ആന്റണീസ് പള്ളിയിൽ അന്ത്യോപചാരം അർപ്പിക്കാവുന്നതാണ്. നാളെ വൈകിട്ട് 4.30 ന് ജോസഫ് കളത്തിപറമ്പിൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ മൃതസംസ്ക്കാര ദിവ്യബലിയും മറ്റു ശുശ്രൂഷകളും നടത്തും.
Image: /content_image/India/India-2021-09-23-16:45:52.jpg
Keywords: ഭവന
Content: 17325
Category: 4
Sub Category:
Heading: "നാഥാ എന്നോടൊത്തു വസിച്ചാലും”: ദിവ്യകാരുണ്യ സ്വീകരണ ശേഷം വിശുദ്ധ പാദ്രെ പിയോ ചൊല്ലിയിരുന്ന പ്രാർത്ഥന
Content: നാഥാ എന്നോടൊത്തു വസിച്ചാലും, ഞാൻ നിന്നെ മറക്കാതിരിക്കാൻ നിന്റെ സാന്നിധ്യം എത്ര ആവശ്യമാണന്നു നിനക്കറിയാമല്ലോ. എത്ര ലളിതമായി ഞാൻ നിന്നെ ഉപേക്ഷിക്കുമെന്നും നിനക്കറിയാമല്ലോ. നാഥാ എന്നോടൊത്തു വസിച്ചാലും, കാരണം ഞാൻ ബലഹീനാണ് വീണ്ടും വീണ്ടും വീഴാതിരിക്കാൻ എനിക്കു നിന്റെ ശക്തി ആവശ്യമാണ്. നാഥാ എന്നോടൊത്തു വസിച്ചാലും, കാരണം നീ എന്റെ ജീവനാണ് നിന്നെ കൂടാതെ എനിക്കു ഉത്സാഹമില്ല. നാഥാ എന്നോടൊത്തു വസിച്ചാലും, കാരണം നീ എന്റെ പ്രകാശമാണ് ,നീ കൂടെയില്ലങ്കിൽ ഞാൻ അന്ധകാരത്തിലാണ്. നിന്റെ ഹിതം കാണിച്ചു തരാൻ നാഥാ എന്നോടൊത്തു വസിച്ചാലും. നിന്റെ ശബ്ദം കേൾക്കുവാനും അവ അനുഗമിക്കാനും നാഥാ എന്നോടൊത്തു വസിച്ചാലും. നിന്നെ കൂടുതൽ സ്നേഹിക്കാനും എപ്പോഴും നിന്റെ സൗഹൃദത്തിൽ ആയിരിക്കാനും ഞാൻ ആഗ്രഹിക്കുന്നു, നാഥാ എന്നോടൊത്തു വസിച്ചാലും. ഞാൻ നിന്നോടു വിശ്വസ്തനായിരിക്കാൻ നീ ആഗ്രഹക്കുന്നെങ്കിൽ നാഥാ എന്നോടൊത്തു വസിച്ചാലും. ദരിദ്രമായ എന്റെ ആത്മാവിൽ നാഥാ എന്നോടൊത്തു വസിച്ചാലും, നിനക്കു വേണ്ടി സ്വാന്തനത്തിന്റെ ഒരു സ്ഥലം, സ്നേഹത്തിന്റെ ഒരു കൂട് എനിക്കു വേണം. ഈശോയെ എന്നോടൊത്തു വസിച്ചാലും, രാത്രി ആകാറയി, ദിവസം അസ്തമിക്കാറായി ജീവിതം കടന്നു പോകുന്നു, മരണവും വിധിയും നിത്യതയും എന്നെ സമീപിക്കുന്നു. വഴിയിൽ തളരാതിരിക്കാൻ എന്റെ ശക്തി നവീകരിക്കേണ്ട ആവശ്യമുണ്ട്, നാഥാ എനിക്കു നിന്നെ വേണം. നാഥാ നേരം വൈകി, മരണം എന്നെ സമീപിക്കുന്നു. അന്ധകാരവും പ്രലോഭനങ്ങളും ആത്മ വരൾച്ചയും കുരിശുകളും ദു:ഖങ്ങളും ഞാൻ ഭയപ്പെടുന്നു. ഓ എന്റെ ഈശോയെ എത്രയോ അധികമായി വിപ്രവാസത്തിന്റെ ഈ രാത്രിയിൽ എനിക്കു നിന്നെ വേണം. ഈശോയെ അപകടങ്ങൾ നിറഞ്ഞ ഈ ജീവിതത്തിൽ എനിക്കു നിന്നെ വേണം . ഈ രാത്രിയിൽ എന്നോടൊത്തു വസിക്കണമേ. അപ്പം മുറിച്ചപ്പോൾ നിന്റെ ശിഷ്യന്മാർ നിന്നെ തിരിച്ചറിഞ്ഞതു പോലെ നിന്നെ അറിയാൻ എന്നെ അനുവദിക്കണമേ, അങ്ങനെ ദിവ്യകാരുണ്യ സ്വീകരണം എന്നിലെ അന്ധകാരം മായ്ച്ചു കളയുന്ന പ്രകാശമായി , എന്നെ നിലനിർത്തുന്ന ശക്തിയായി, എന്റെ ഹൃദയത്തിലെ അതുല്യ ആനന്ദമായി മാറട്ടെ. നാഥാ എന്നോടൊത്തു വസിച്ചാലും, എന്റെ മരണവിനാഴികയിൽ എനിക്കു നിന്നോടു ഐക്യപ്പെട്ടു നിൽക്കണം, ദിവ്യകാരുണ്യം സ്വീകരിക്കാൻ പറ്റിയില്ലങ്കിൽ കൃപയിലും സ്നേഹത്തിലുമെങ്കിലും എനിക്കു നിന്നോടു ചേർന്നു നിൽക്കണം. ഈശോയെ എന്നോടൊത്തു വസിക്കണമേ. ദൈവീകമായ സ്വാന്തനത്തിനു ഞാൻ യാചിക്കുന്നില്ല, കാരണം അതിനു ഞാൻ അർഹനല്ല. പക്ഷേ നിന്റെ സാന്നിധ്യത്തിന്റെ സമ്മാനത്തിനായി ഞാൻ അപേക്ഷിക്കുന്നു. നാഥാ എന്നോടൊത്തു വസിക്കണമേ, നിന്നെ , നിന്റെ സ്നേഹം, നിന്റെ കൃപ, നിന്റെ ഹിതം , നിന്റെ ഹൃദയം, നിന്റെ ആത്മാവ് ഞാൻ തേടുന്നത്. കാരണം ഞാൻ നിന്നെ സ്നേഹിക്കുന്നു നിന്നെ കൂടുതൽ കൂടുതൽ സ്നേഹിക്കനല്ലാതെ മറ്റാരു പ്രതിഫലവും ഞാൻ യാചിക്കുന്നില്ല. ഭൂമിയിൽ ആയിരിക്കുമ്പോൾ അടിയുറച്ച സ്നേഹത്തോടെ, എന്റെ പൂർണ്ണ ഹൃദയത്തോടെ ഞാൻ നിന്നെ സ്നേഹിക്കും,. നിത്യതയിൽ പൂർണ്ണണമായി നിന്നെ ഞാൻ സ്നേഹിക്കുന്നതു തുടരും.ആമ്മേൻ #{blue->none->b-> സ്വതന്ത്ര വിവര്‍ത്തനം: ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് ‍}# #repost
Image: /content_image/Mirror/Mirror-2021-09-23-17:25:56.jpg
Keywords: ദിവ്യകാരുണ്യ
Content: 17326
Category: 22
Sub Category:
Heading: നല്ല മരണത്തിനായി യൗസേപ്പിതാവിനോടു പ്രാർത്ഥിച്ചൊരുങ്ങിയ വി. പാദ്രെ പിയോ
Content: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രൈസ്തവ മിസ്റ്റിക്കുകളിൽ ഒരാളായ വി. പാദ്രെ പിയോയുടെ തിരുനാൾ ദിനമാണ് സെപ്റ്റംബർ 23. 1968 സെപ്തംബർ 23-ാം തിയതി 81-മത്തെ വയസ്സിലാണ് പിയോ അച്ചൻ സ്വർഗ്ഗത്തിലേക്കു യാത്രയായത്. തന്റെ മരണത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ്, വിശുദ്ധ യൗസേപ്പിതാവിൻ്റെ ഒരു ചിത്രം തന്റെ മുറിക്കു സമീപം സമീപം സ്ഥാപിക്കാൽ പാദ്രെ പിയോ സഹോദരന്മാരോട് ആവശ്യപ്പെട്ടിരുന്നു. എല്ലാ ദിവസവും ചിത്രത്തിനു മുമ്പിലൂടെ നടക്കുമ്പോൾ കുറച്ചു സമയം യൗസേപ്പിതാവിനെ നിശബ്ദമായി നോക്കി നിൽക്കുന്നത് പിയോ പതിവാക്കിയിരുന്നതായി സഹ സന്യാസിമാർ സാക്ഷ്യപ്പെടുത്തുന്നു . നല്ല മരണത്തിനു ഒരുക്കമായി വിശുദ്ധ യൗസേപ്പിതാവിനോട് പിയോ നിശബ്ദമായി പ്രാർത്ഥിച്ചിരുന്ന സമയമായിരുന്നു ഇതെന്ന് പിന്നീടാണ് അവർക്കു മനസ്സിലായത്. (പാദ്രെ പിയോ പ്രാർത്ഥിച്ചിരുന്ന യൗസേപ്പിതാവിൻ്റെ ചിത്രമാണ് മുകളിൽ ചേർത്തിരിക്കുന്നത് ). തന്റെ അന്ത്യം അടുത്തുവരികയാണെന്ന് അറിഞ്ഞപ്പോൾ യൗസേപ്പിതാവിനെപ്പോലെ നിശബ്ദതയിലാണ് പിയോ അച്ചൻ ഒരുങ്ങിയിരുന്നതെന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഒരാൾ സാക്ഷ്യപ്പെടുത്തുന്നു “പാദ്രെ പിയോയുടെ ജീവിതം പ്രാർത്ഥനയ്ക്കായി സമർപ്പിച്ചിരുന്നു, പീറ്റർചെനിയയിലെ കുട്ടിക്കാലത്ത് പിയോ മനപാഠമാക്കിയ കൊച്ചു പ്രാർത്ഥനകൾ ഈ സമയത്തു അദ്ദേഹം ചൊല്ലിയിരുന്നു. ജീവിതത്തിന്റെ അവസാന മണിക്കൂറുകളിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയാണ് അവൻ സെല്ലിൽ നിന്ന് മുഴങ്ങിയിരുന്നത്. അവന്റെ പ്രലോഭനങ്ങളിലും സന്തോഷങ്ങളിലും അവൻ പ്രാർത്ഥിച്ചു, ജീവിതത്തിലെ പല പ്രതിസന്ധികളിലും അവൻ പ്രാർത്ഥിച്ചു, അസുഖത്തിൽ അവൻ പ്രാർത്ഥിച്ചു. ദൈവം അവന്റെ മുഴുവൻ അസ്തിത്വവും അവന്റെ എല്ലാ പ്രവർത്തനങ്ങളും പ്രാർത്ഥനയിൽ ഉൾക്കൊള്ളാൻ അനുവദിച്ചു. ” വിശുദ്ധ പാദ്രെ പിയോയെപ്പോലെ നല്ലമരണത്തിനായി യൗസേപ്പിതാവിനോട് പ്രാർത്ഥിച്ചൊരുങ്ങുന്ന ശീലം നമുക്കു ശീലമാക്കാം.
Image: /content_image/SocialMedia/SocialMedia-2021-09-23-19:11:25.jpg
Keywords: ജോസഫ്, യൗസേ
Content: 17327
Category: 14
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനം പ്രമേയമാക്കിയുള്ള പോസ്റ്റല്‍ സ്റ്റാമ്പുകളുമായി ഇറാഖ് ഭരണകൂടം
Content: ബാഗ്ദാദ്: ഇക്കഴിഞ്ഞ മാര്‍ച്ച് 3 - 8 വരെ നടന്ന ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തോടുള്ള ആദരണാര്‍ത്ഥം ഇറാഖി പോസ്റ്റ്‌ ആന്‍ഡ്‌ സേവിംഗ്സ് പോസ്റ്റല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി. ഇറാഖിലെ ഉന്നത ഷിയാ നേതാവായ ആയത്തുള്ള അൽ സിസ്താനിയുമായുള്ള പാപ്പയുടെ കൂടിക്കാഴ്ചയും, പാപ്പയുടെ അബ്രഹാമിന്റെ ജന്മദേശമായ ഉര്‍ സന്ദര്‍ശനവും പ്രമേയമാക്കിയുള്ള സ്റ്റാമ്പുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇറാഖി കലാകാരന്‍ സാദ് ഘാസി ഡിസൈന്‍ ചെയ്ത സ്റ്റാമ്പുകള്‍ ആകെ അയ്യായിരം എണ്ണമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇറാഖി പോസ്റ്റല്‍ സര്‍വീസ് രാജ്യത്തെ വിവിധ മേഖലകളിലുള്ള വിവിധ സഭകളുടെ ദേവാലയങ്ങള്‍ പ്രമേയമാക്കിയ സ്റ്റാമ്പുകള്‍ പുറത്തിറക്കിയിരുന്നു. സാദ് ഘാസി തന്നെയാണ് ഈ സ്റ്റാമ്പുകളും ഡിസൈന്‍ ചെയ്തത്. ഐ‌എസ് അധിനിവേശത്തിന് ശേഷം ഇറാഖിലെ ക്രൈസ്തവ ജനസംഖ്യയില്‍ വലിയ കുറവാണ് ഉണ്ടായത്. പലായനം ചെയ്ത പതിനായിരങ്ങള്‍ മടങ്ങിവരുവാന്‍ ഇത്തരം നടപടികള്‍ സഹായകരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇക്കഴിഞ്ഞ ഓഗസ്റ്റ് 10ന് കല്‍ദായ പാത്രിയാര്‍ക്കീസ് മാര്‍ ലൂയീസ് റാഫേല്‍ സാക്കോയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇസ്ലാമിക തീവ്രവാദി അധിനിവേശ കാലത്ത് വിദേശങ്ങളിലേക്ക് ചേക്കേറിയ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ മടങ്ങിവരുമെന്ന പ്രതീക്ഷ ഇറാഖി പ്രധാനമന്ത്രി മുസ്തഫ അല്‍ കദീമി പ്രകടിപ്പിച്ചിരിന്നു. അതേസമയം തീവ്രവാദി ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഇറാഖില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
Image: /content_image/News/News-2021-09-23-19:58:55.jpg
Keywords: പാപ്പ, ഇറാഖ
Content: 17328
Category: 1
Sub Category:
Heading: കല്ലറങ്ങാട്ടു പിതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കം ശക്തിയുക്തം ചെറുക്കും: പിന്തുണയുമായി ചങ്ങനാശേരി അതിരൂപത
Content: ചങ്ങനാശേരി അതിരൂപതയിലെ വൈദികരുടെ പ്രതിനിധികൾ പാലാ ബിഷപ്പ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടിന് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ.ഡോ. തോമസ് കറുകക്കളം ആർച്ച് പ്രീസ്റ്റ് ഫാ.ഡോ.മാണി പുതിയിടം, കത്തീഡ്രൽ വികാരി ഫാ.ഡോ.ജോസ് കൊച്ചുപറമ്പിൽ വിവിധ ഫൊറോനാ വികാരിമാർ തുടങ്ങി 40 വൈദികർ വ്യാഴാഴ്ച പാലാ അരമനയിൽ കല്ലറങ്ങാട്ട് പിതാവിനെ സന്ദർശിച്ചാണ് ചങ്ങനാശേരി അതിരൂപതയിലെ മൂന്ന് പിതാക്കന്മാരുടേയും മുഴുവൻ വൈദികരുടേയും ദൈവജനം മുഴുവന്റേയും പരിപൂർണ്ണമായ പിന്തുണ പ്രഖ്യാപിച്ചത്. കേരള ക്രൈസ്തവ സമൂഹത്തിൻ്റെ ആശങ്കകൾ ധീരതയോടെ പങ്കുവയ്ക്കാനും തൻ്റെ വിശ്വാസി സമൂഹത്തിന് ആവശ്യമായ ജാഗ്രതാ മുന്നറിയിപ്പുകൾ നൽകുവാനും അഭിവന്ദ്യ മാർ കല്ലറങ്ങാട്ട് പിതാവ് കാട്ടിയ ആർജ്ജവത്വത്തിന് അഭിനന്ദിക്കുന്നുവെന്നും തിൻമയുടെ ശക്തികൾ കേരള സമൂഹത്തിൽ ശക്തമാവുകയും സ്ത്രീ സുരക്ഷയും യുവജനങ്ങളുടെ ഭാവിയും സ്വസ്ഥമായ പൊതുജീവിതവും അപകടത്തിലാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പിതാവ് ഈ മുന്നറിയിപ്പ് നൽകിയതെന്നും പ്രസ്ബിറ്ററൽ കൗൺസിൽ പ്രഖ്യാപിച്ചു. അത്യന്തം ആശങ്കാജനകമായ തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തേണ്ടതിനു പകരം ഇവയെക്കുറിച്ച് മുന്നറിയിപ്പു നൽകിയ കല്ലറങ്ങാട്ടു പിതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ചില രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും സാംസ്കാരിക പ്രവർത്തകരുടെയും ശ്രമം അപലപനീയമാണെന്നും ഈ പ്രവാചക ശബ്ദത്തെ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളെയും ശക്തിയുക്തം ചെറുക്കുന്നതായിരിക്കുമെന്നും ആർച്ചുപ്രീസ്റ്റ് ഡോ.മാണി പുതിയിടം പ്രസ്താവിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-23-20:42:00.jpg
Keywords: കല്ലറ
Content: 17329
Category: 13
Sub Category:
Heading: "ഞാന്‍ വൃക്ക തരാം": വാക്കില്‍ മാത്രമല്ല, പ്രവര്‍ത്തിയിലും സുവിശേഷം പ്രഘോഷിച്ച് ജെന്‍സണച്ചന്‍
Content: കൊടകര: ക്രിസ്തു വിശ്വാസത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്ന ചിന്തകളിലൂടെ സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമായ ലാസ്‌ലറ്റ് സന്യാസസമൂഹത്തിന്റെ നടവയല്‍ ആശ്രമത്തിലെ മരിയൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ഫാ. ജെൻസൺ വൃക്ക പകുത്തു നല്കാന്‍ ഒരുങ്ങുന്നു. "പ്രവര്‍ത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ്" (യാക്കോബ് 2:17) എന്ന വചനം പൂര്‍ണ്ണമായും സ്വജീവിതത്തില്‍ പകര്‍ത്തിക്കൊണ്ടാണ് വൈദികൻ, മൂന്നുമുറി സ്വദേശിയായ മാങ്കുറ്റിപ്പാടം കണ്ണമ്പുഴ ആൻസി ആന്റുവിന് വൃക്ക പകുത്തു നല്‍കാന്‍ ഒരുങ്ങുന്നത്. ഇരുപത്തിയാറുകാരിയായ ആന്‍സിക്ക് വൃക്ക പകുത്തു നല്‍കുവാനുള്ള തീരുമാനത്തിലെത്തുവാന്‍ ജെന്‍സണ്‍ അച്ചന് മുന്നില്‍ നിമിത്തമായത് ഒരു മൃതസംസ്കാരമായിരിന്നു. ഇരു വൃക്കകളും തകരാറിലായി 6 വർഷമായി ഡയാലിസിസുമായി കഴിഞ്ഞിരുന്ന ആൻസി ആന്റുവിന് (26) മുന്നില്‍ ദൈവദൂതനെപ്പോലെയാണ് ജെന്‍സണ്‍ അച്ചന്‍ എത്തിയത്. വയനാട്ടിലെ നടവയല്‍ ആശ്രമത്തിൽ നിന്നു മൂന്നുമുറി ഇടവകയിൽ ഒരു മൃതദേഹ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോള്‍ ശ്രദ്ധയില്‍ പതിഞ്ഞ ഒരു ഫ്ലെക്സ് അദ്ദേഹത്തെ നിർണ്ണായകമായ തീരുമാനത്തിലേക്ക് നയിക്കുകയായിരിന്നു. വഴിയരികില്‍ സ്ഥാപിച്ച ഫ്ലെക്സ് ബോർഡി‍ൽ വൃക്ക തകരാറിലായതിനാൽ ജീവനു വേണ്ടി പോരാടുന്ന ആൻസിയുടെ ദയനീയമുഖവും സഹായ അഭ്യര്‍ത്ഥനയുമാണ് ഉണ്ടായിരിന്നത്. വൈകിയില്ല. രക്തഗ്രൂപ്പ് അന്വേഷിച്ചപ്പോൾ ‍ഒ പോസിറ്റീവ് ആണെന്ന് മനസിലാക്കി. തന്റേതും അതു തന്നെ. ഫാ. ജെൻസൺ ആ വീട്ടുകാരോടു വൃക്ക പകുത്തു നല്‍കാനുള്ള സന്നദ്ധത അറിയിച്ചു, "ഞാന്‍ വൃക്ക തരാം". വൃക്ക ലഭിക്കാത്തതിനെ തുടര്‍ന്നു വലിയ ഒരു ഭാരവുമായി മുന്നോട്ട് പോയിക്കൊണ്ടിരിന്ന ആൻസിയുടെ കുടുംബത്തിന് പുതു പ്രതീക്ഷ പകരുന്ന വാക്കുകളായിരിന്നു അത്. വൈകിയില്ല. ലാസ്‌ലറ്റ് സന്യാസസമൂഹത്തിന്റെ പ്രോവിൻഷ്യൽ ഫാ. സജീവ് മാളിയേക്കലിന്റെയും മൂന്നുമുറി ഇടവക വികാരി ഫാ. സണ്ണി കളമ്പനാന്തടത്തിലിന്റെയും അനുമതി നേടി. അവരും പൂര്‍ണ്ണ സമ്മതം നല്‍കിയതോടെ അനുബന്ധ പരിശോധനകള്‍ പൂര്‍ത്തിയാക്കി നിലവില്‍ ഇരുവരും എറണാകുളം ലൂർദ് ആശുപത്രിയിൽ തുടരുകയാണ്. 4 ദിവസം കഴിഞ്ഞാൽ നാട് മൊത്തം ആഗ്രഹിച്ച ആ സര്‍ജ്ജറി നടക്കും. വൃക്കദാനത്തിനായി 10 കിലോ തൂക്കം ഈ വൈദികൻ കുറച്ചിരിന്നു. മറ്റുള്ളവർക്കായി ജീവിതം സമർപ്പിച്ചു വൈദികനായപ്പോൾ മുതൽ, വൃക്ക ദാനം ചെയ്യാനുള്ള ആഗ്രഹമുണ്ടായിരിന്നുവെന്നും അർഹരെ കൺമുന്നിലെത്തിക്കണേയെന്ന പ്രാർത്ഥനയോടെ കഴിയുമ്പോഴാണു ആൻസിയുടെ വിവരം അറിയുന്നതെന്നും ഫാ. ജെൻസൺ പറയുന്നു. മൂന്നുമുറി ചെന്ത്രാപ്പിന്നി വീട്ടിൽ ജേക്കബ്– മറിയംകുട്ടി എന്നിവരുടെ മകനാണു ഫാ. ജെൻസൺ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-24-10:35:20.jpg
Keywords: വൃക്ക
Content: 17330
Category: 18
Sub Category:
Heading: ഡൽഹിയില്‍ സര്‍ക്കാര്‍ തകര്‍ത്ത ദേവാലയം സന്ദര്‍ശിച്ച് അപ്പസ്തോലിക് ന്യൂണ്‍ഷോ
Content: ന്യൂഡൽഹി: ന്യൂഡൽഹിയിലെ അന്ധേരിയ മോഡിലെ ഇടിച്ചുനിരത്തിയ ലിറ്റില്‍ ഫ്‌ളവര്‍ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയം സന്ദര്‍ശിച്ച് ഭാരതത്തിന്റെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിറെല്ലി. ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണിക്കുളങ്ങരയോടൊപ്പമാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. സർക്കാർ ഉദ്യോഗസ്ഥരുടെ ക്രൂരതയില്‍ ദേവാലയം നഷ്ടപ്പെട്ട ഇടവക സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ തന്റെ പിന്തുണ അദ്ദേഹം ഉറപ്പ് നൽകി. വികാരി ഫാ. ജോസ് കണ്ണുകുഴിയും ട്രസ്റ്റിന്മാരും അപ്പസ്തോലിക് ന്യൂണ്‍ഷോയുടെ ഒപ്പമുണ്ടായിരിന്നു. ജൂലൈ 12നാണ് രണ്ടായിരത്തോളം വിശ്വാസികളുടെ ആശ്രയമായിരിന്ന കഴിഞ്ഞ പത്തു വര്‍ഷമായി വിശുദ്ധ കുര്‍ബാനയ്ക്കും മറ്റ് ശുശ്രൂഷകള്‍ക്കുമായി ആശ്രയിച്ചിരിന്ന ലാദോസ് സെറായി ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം സര്‍ക്കാര്‍ അധികൃതര്‍ തകർത്തത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-24-11:27:26.jpg
Keywords: ഡല്‍ഹി
Content: 17331
Category: 1
Sub Category:
Heading: താലിബാന്‍ ഭീകരതയില്‍ കുടുംബനാഥനെ നഷ്ട്ടപ്പെട്ട ക്രൈസ്തവ കുടുംബം പാപ്പയെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ നരനായാട്ടില്‍ കുടുംബനാഥനെ നഷ്ട്ടപ്പെട്ട ക്രൈസ്തവ കുടുംബം ഉള്‍പ്പെടെ മൂന്നോളം അഭയാര്‍ത്ഥി കുടുംബങ്ങള്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. വത്തിക്കാനിൽവെച്ചു നടന്ന കൂടിക്കാഴ്ചയില്‍ തന്റെ ഭര്‍ത്താവിനെ താലിബാന്‍ അറസ്റ്റ് ചെയ്തോ ജീവനോടെ ഉണ്ടോ എന്ന കാര്യം ഇപ്പോഴും അറിയില്ലായെന്നു പാരി ഗുൽ എന്ന വീട്ടമ്മ വെളിപ്പെടുത്തി. ഏഴ് കുട്ടികളടക്കമായിരിന്നു അഭയാര്‍ത്ഥി കുടുംബങ്ങളുടെ സന്ദര്‍ശനം. അവർ തങ്ങൾ വരച്ച ചിത്രങ്ങൾ പാപ്പയ്ക്ക് കൈമാറി. ഫ്രാൻസിസ് മാർപാപ്പ അഫ്ഗാൻ കുടുംബങ്ങളോടൊപ്പം പ്രാർത്ഥിക്കുകയും ചെയ്തു. 1997ൽ താലിബാൻ തീവ്രവാദികൾ മാതാപിതാക്കളെ വധിച്ചതിനെ തുടർന്ന് രാജ്യത്തു നിന്നും പലായനം ചെയ്യേണ്ടിവന്ന അലി എഹ്സാനി എന്ന ക്രൈസ്തവ വിശ്വാസിയും ഇവരോടൊപ്പം ഉണ്ടായിരുന്നു. ഓഗസ്റ്റ് മാസം താലിബാൻ തീവ്രവാദികൾ അഫ്ഗാനിസ്ഥാൻ ഭരണം പിടിച്ച സമയത്ത് കാബൂൾ എയർപോർട്ടിൽ കുടുങ്ങിക്കിടന്ന ഒരു ക്രൈസ്തവ കുടുംബത്തെ സംരക്ഷിക്കണമെന്ന ഫ്രാൻസിസ് മാർപാപ്പയോട് അഭ്യർത്ഥിച്ച വ്യക്തിയാണ് അലി എഹ്സാനി. അമ്മയും, മൂന്നു പെൺകുട്ടികളും, ഒരാൺകുട്ടിയും അടങ്ങുന്ന കുടുംബത്തിന് ഇറ്റലി അഭയം നൽകുകയായിരുന്നു. ഇറ്റലിയിൽ എത്തിയപ്പോഴാണ് കുടുംബത്തിന് ദീർഘ നാളുകൾക്കുശേഷം വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിച്ചതെന്നും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന നേരത്ത് കരഞ്ഞുവെന്നും ഹസൻ സാദ ക്രൈസ്തവ സന്നദ്ധ സംഘടനയായ ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡിനോടു പറഞ്ഞു. പുതിയ ജീവിതം ആരംഭിക്കുവാനുള്ള ഒരുക്കത്തിലാണ് ഈ കുടുംബങ്ങള്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-24-12:18:41.jpg
Keywords: പാപ്പ, അഭയാര്‍
Content: 17332
Category: 14
Sub Category:
Heading: 'ആഫ്രിക്കൻ ഡോൺ ബോസ്കോയുടെ' കഥപറയുന്ന ചലച്ചിത്രം പ്രദർശനത്തിന്
Content: ഡബ്ലിന്‍: സലേഷ്യൻ സഭയുടെ സ്ഥാപകൻ വിശുദ്ധ ഡോൺബോസ്കോയുടെ ജീവിതം പ്രചോദനമായി സ്വീകരിച്ച അമേരിക്കൻ വൈദികന്റെ കഥ പറയുന്ന നൈജീരിയൻ ചിത്രം 'ഒറേറ്ററി' പ്രദർശനത്തിനെത്തി. അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനിലാണ് സെപ്റ്റംബർ പത്താം തീയതി ആദ്യത്തെ പ്രദർശനം നടന്നത്. കൂടാതെ നാല് ഭൂഖണ്ഡങ്ങളിലെ 16 നഗരങ്ങളിലായി പ്രദർശനത്തിന് വേണ്ടി അണിയറപ്രവർത്തകർ തയ്യാറെടുക്കുകയാണ്. ഇതിൽ ലണ്ടൻ, റോം, പാരീസ്, അബൂജ തുടങ്ങിയ നഗരങ്ങളും ഉൾപ്പെടും. ക്രൈസ്തവ വിശ്വാസികൾ നേരിടുന്ന മത പീഡനവും യുവാക്കൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും, സഭയിൽ സ്ത്രീകൾക്ക് ലഭിക്കേണ്ട പ്രാധാന്യത്തെ കുറിച്ചും സിനിമയില്‍ പ്രമേയമാകുന്നുണ്ട്. അമേരിക്കയിൽ ജീവിക്കുന്ന നൈജീരിയൻ വേരുകളുള്ള റിച്ചി ലോവേ ഇകേന എന്നയാളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഫാ. മൈക്കിൾ സൈമൺസിനെ അവതരിപ്പിക്കുന്നത്. മൈക്കിളിനെ ഇറ്റലിയിലെ ടൂറിനിൽ നിന്നും നൈജീരിയയിലെ ലാഗോസ് അതിരൂപതയിൽ സ്ഥിതി ചെയ്യുന്ന ഒരു ഇടവക ദേവാലയത്തിലേക്ക് അയക്കുന്നിടത്തു നിന്നാണ് ചിത്രം ആരംഭിക്കുന്നത്. അവിടെവച്ച് മക്കോകോ എന്ന ചേരിയിലെ കുട്ടികളെ പറ്റി അദ്ദേഹം മനസ്സിലാക്കുകയും അവർക്കുവേണ്ടി ഒരു ഒറേറ്ററി ആരംഭിക്കുകയും ചെയ്യുന്നു. ഇതിനു വേണ്ടി ഫാ. മൈക്കിൾ അഭിമുഖീകരിക്കുന്ന നിരവധി പ്രതിസന്ധി വിഷയങ്ങളും ചര്‍ച്ചയാകുന്നുണ്ട്. കുട്ടികളെ ദുരുപയോഗം ചെയ്തിരുന്ന ക്രിമിനൽ സംഘങ്ങളെ പോലും അദ്ദേഹത്തിന് നേരിടേണ്ടതായി വരുന്നു. ഇതെല്ലാം ചെയ്യാൻ അദ്ദേഹത്തിന് പ്രചോദനമായത് വിശുദ്ധ ഡോൺബോസ്കോയുടെ ജീവിതമാണെന്ന് സിനിമ ചൂണ്ടിക്കാണിക്കുന്നു. 1891ലാണ് ഡോൺബോസ്കോ സ്ഥാപിച്ച സലേഷ്യൻ സഭ ഉത്തര ആഫ്രിക്കയിലെ അൾജീരിയയിൽ എത്തുന്നത്. 1893ൽ സലേഷ്യൻ സഭയിലെ സന്യാസിനികളും ഇവിടെയെത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന് ഒറേറ്ററിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഫാ. സിറിൽ ഒഡിയ 'എസിഐ ആഫ്രിക്ക' എന്ന മാധ്യമത്തോട് പറഞ്ഞു. ഒബി എമിൽഒൻയേ എന്ന നൈജീരിയൻ സ്വദേശിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഏകദേശം ഒന്നര മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-24-14:10:48.jpg
Keywords: സിനിമ, ചലച്ചി