Content | ചങ്ങനാശേരി അതിരൂപതയിലെ വൈദികരുടെ പ്രതിനിധികൾ പാലാ ബിഷപ്പ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടിന് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ.ഡോ. തോമസ് കറുകക്കളം ആർച്ച് പ്രീസ്റ്റ് ഫാ.ഡോ.മാണി പുതിയിടം, കത്തീഡ്രൽ വികാരി ഫാ.ഡോ.ജോസ് കൊച്ചുപറമ്പിൽ വിവിധ ഫൊറോനാ വികാരിമാർ തുടങ്ങി 40 വൈദികർ വ്യാഴാഴ്ച പാലാ അരമനയിൽ കല്ലറങ്ങാട്ട് പിതാവിനെ സന്ദർശിച്ചാണ് ചങ്ങനാശേരി അതിരൂപതയിലെ മൂന്ന് പിതാക്കന്മാരുടേയും മുഴുവൻ വൈദികരുടേയും ദൈവജനം മുഴുവന്റേയും പരിപൂർണ്ണമായ പിന്തുണ പ്രഖ്യാപിച്ചത്.
കേരള ക്രൈസ്തവ സമൂഹത്തിൻ്റെ ആശങ്കകൾ ധീരതയോടെ പങ്കുവയ്ക്കാനും തൻ്റെ വിശ്വാസി സമൂഹത്തിന് ആവശ്യമായ ജാഗ്രതാ മുന്നറിയിപ്പുകൾ നൽകുവാനും അഭിവന്ദ്യ മാർ കല്ലറങ്ങാട്ട് പിതാവ് കാട്ടിയ ആർജ്ജവത്വത്തിന് അഭിനന്ദിക്കുന്നുവെന്നും തിൻമയുടെ ശക്തികൾ കേരള സമൂഹത്തിൽ ശക്തമാവുകയും സ്ത്രീ സുരക്ഷയും യുവജനങ്ങളുടെ ഭാവിയും സ്വസ്ഥമായ പൊതുജീവിതവും അപകടത്തിലാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പിതാവ് ഈ മുന്നറിയിപ്പ് നൽകിയതെന്നും പ്രസ്ബിറ്ററൽ കൗൺസിൽ പ്രഖ്യാപിച്ചു.
അത്യന്തം ആശങ്കാജനകമായ തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തേണ്ടതിനു പകരം ഇവയെക്കുറിച്ച് മുന്നറിയിപ്പു നൽകിയ കല്ലറങ്ങാട്ടു പിതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ചില രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും സാംസ്കാരിക പ്രവർത്തകരുടെയും ശ്രമം അപലപനീയമാണെന്നും ഈ പ്രവാചക ശബ്ദത്തെ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളെയും ശക്തിയുക്തം ചെറുക്കുന്നതായിരിക്കുമെന്നും ആർച്ചുപ്രീസ്റ്റ് ഡോ.മാണി പുതിയിടം പ്രസ്താവിച്ചു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |