Contents

Displaying 16901-16910 of 25113 results.
Content: 17273
Category: 18
Sub Category:
Heading: ഡോ. മാത്യൂസ് സേവേറിയോസ് മെത്രാപ്പോലീത്തയുടെ നിയമനത്തിന് മാനേജിംഗ് കമ്മിറ്റിയുടെ അംഗീകാരം
Content: കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ കാതോലിക്ക ബാവയായും മലങ്കര മെത്രാപ്പോലീത്തയായും സുന്നഹദോസ് നിര്‍ദേശിച്ച ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ നിയമനത്തിന് സഭാ മാനേജിംഗ് കമ്മിറ്റിയുടെ അംഗീകാരം. ഇന്നലെ ഓണ്‍ലൈനില്‍ ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി യോഗമാണ് അംഗീകാരം നല്‍കിയത്. അടുത്തമാസം 14നു പരുമലയില്‍ ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ അന്തിമ അംഗീകാരം ലഭിക്കുന്നതോടെ മാര്‍ സേവേറിയോസ് കാതോലിക്കാ സ്ഥാനത്തേക്ക് അവരോധിക്കപ്പെടും. പെരുന്നാളിനോടുനുബന്ധിച്ചു പരുമലയില്‍ കാതോലിക്കാ വാഴ്ചയും നടക്കും. ഇന്നലെ ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ സീനിയര്‍ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ക്ലീമിസ് അധ്യക്ഷതവഹിച്ചു.
Image: /content_image/India/India-2021-09-18-08:42:03.jpg
Keywords: ഓര്‍ത്തഡോക്
Content: 17274
Category: 18
Sub Category:
Heading: "ബിഷപ്പിന്റെ വാക്കുകളെ അവിശ്വസിക്കേണ്ടതില്ല, പ്രസംഗം പൂര്‍ണമായി കേള്‍ക്കുമ്പോള്‍ ഉദ്ദേശ്യശുദ്ധി വ്യക്തമാണ്"
Content: കൊച്ചി: പാലാ ബിഷപ്പ് പങ്കുവച്ച ആശങ്കകള്‍ക്കു പരിഹാരമുണ്ടാക്കാന്‍ മുഖ്യമന്ത്രി തയാറാവണമെന്നും അദ്ദേഹത്തിന്റെ പ്രസംഗം പൂര്‍ണമായി കേള്‍ക്കുമ്പോള്‍ ഉദ്ദേശ്യശുദ്ധി വ്യക്തമാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സാമുദായിക വികാരം കുത്തിയിളക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രിയോടു പലതവണ ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തിനും സര്‍ക്കാരിനും നിസംഗതയാണെന്നും എറണാകുളം പ്രസ് ക്ലബ്ബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സുധാകരന്‍ പറഞ്ഞു. ബിഷപ്പിന്റെ വാക്കുകളെ അവിശ്വസിക്കേണ്ടതില്ല. അദ്ദേഹത്തിന്റെ പ്രസംഗം പൂര്‍ണമായി കേള്‍ക്കുമ്പോള്‍ ഉദ്ദേശ്യശുദ്ധി വ്യക്തമാണ്. ജിഹാദ് എന്ന പദം ഇന്നലെയുണ്ടായതല്ല. കാലങ്ങളായി കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയത്തിന്റെ യാഥാര്‍ഥ്യമെന്തെന്നു സര്‍ക്കാര്‍ ജനത്തെ ബോധ്യപ്പെടുത്തണം. മതസൗഹാര്‍ദത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി പ്രസ്താവന മാത്രം നടത്തിയാല്‍ പോരാ, നടപടികളും വേണം. മതേതരത്വത്തിനു മുറിവേല്‍ക്കുന്നതു നോക്കിനില്‍ക്കാന്‍ കോണ്‍ഗ്രസിനു കഴിയില്ല. സമാധാനത്തിനായി മതനേതാക്കളുമായി ചര്‍ച്ച നടത്തുന്നതു തുടരുമെന്നും സുധാകരന്‍ പറഞ്ഞു.
Image: /content_image/India/India-2021-09-18-09:51:21.jpg
Keywords: കല്ലറ
Content: 17275
Category: 1
Sub Category:
Heading: ജീവന്റെ മഹത്വം പ്രഘോഷിക്കുന്ന പരസ്യങ്ങള്‍ക്ക് ഗൂഗിളിന്റെ വിലക്ക്
Content: വാഷിംഗ്‌ടണ്‍ ഡി.സി : ഇന്റര്‍നെറ്റ് സെര്‍ച്ച്, വെബ് അധിഷ്ടിത സേവനങ്ങള്‍ തുടങ്ങിയവയിലെ ആഗോള കുത്തകയായ ഗൂഗിളില്‍ പ്രോലൈഫ് സംഘടനകളുടെ പരസ്യങ്ങള്‍ക്ക് വിലക്ക്. കുരുന്നു ജീവനുകളുടെ രക്ഷാര്‍ത്ഥം രണ്ടു പ്രമുഖ പ്രോലൈഫ് സംഘടനകള്‍ നല്‍കിയ പരസ്യങ്ങളാണ് അടുത്ത ദിവസങ്ങളില്‍ ഗൂഗിള്‍ നീക്കം ചെയ്തത്. അബോര്‍ഷന്‍ ഗുളികയുടെ ഉപയോഗത്തില്‍ നിന്നും സംരക്ഷിക്കുവാന്‍ സഹായിക്കുന്ന 24/7 ഹോട്ട്ലൈന്‍ പരസ്യത്തിനും, ‘ബേബി ഒലിവിയ’ എന്ന ഭ്രൂണത്തിന്റെ വികാസത്തെ കുറിച്ച് പറയുന്ന വീഡിയോയും ഗൂഗിള്‍ അകാരണമായി നീക്കം ചെയ്തുവെന്ന ആരോപണവുമായി ‘ലിവ് ആക്ഷന്‍’, ‘ഹാര്‍ട്ട് ബീറ്റ് ഇന്റര്‍നാഷണല്‍’ എന്നീ പ്രമുഖ പ്രോലൈഫ് സംഘടനകളാണ് രംഗത്ത് വന്നിരിക്കുന്നത്. രണ്ടായിരത്തിഅഞ്ഞൂറോളം കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷപ്പെടുത്തുവാന്‍ സഹായിച്ച അബോര്‍ഷന്‍ ഗുളികാ വിരുദ്ധ ചികിത്സ സംബന്ധിച്ച പരസ്യം ഗര്‍ഭഛിദ്ര അനുകൂലികളുടെ ആവശ്യപ്രകാരം ഗൂഗിള്‍ നീക്കം ചെയ്തതായി ‘ലിവ് ആക്ഷന്‍’ സ്ഥാപകയും, പ്രസിഡന്റുമായ ലില റോസിന്റെ സെപ്റ്റംബര്‍ 14-ലെ ട്വീറ്റില്‍ പറയുന്നു. നൂറുകണക്കിന് അമ്മമാരെ അബോര്‍ഷന്‍ ഗുളിക വിരുദ്ധ ഹോട്ട്‌ലൈന്‍ സേവനത്തിലേക്ക് നയിച്ചുകൊണ്ട് കഴിഞ്ഞ 4 മാസമായി പ്രചരിച്ചിരുന്ന പരസ്യമാണ് ഗൂഗിള്‍ നീക്കം ചെയ്തതെന്ന്‍ ലില റോസ് വെളിപ്പെടുത്തി. ഗര്‍ഭഛിദ്ര കേന്ദ്രങ്ങളുടെ പരസ്യങ്ങള്‍ക്ക് തൊട്ടടുത്ത ദിവസം ഗൂഗിള്‍ അനുവാദം നല്‍കിയത് ഗൂഗിളിന്റെ ജീവന്‍ വിരുദ്ധ നയമാണെന്നാണ് ആരോപിക്കപ്പെടുന്നത്. ജീവനെ ഇല്ലാതാക്കുന്ന മരുന്നുകളെ പ്രോത്സാഹിപ്പിക്കുന്ന ഗൂഗിളിന് ജീവന്‍ രക്ഷിക്കുന്ന മരുന്നുകളോട് താല്‍പ്പര്യമില്ലെന്നാണ് ലിലയുടെ ട്വീറ്റില്‍ പറയുന്നത്. തങ്ങളെ നിശബ്ദരാക്കുവാന്‍ ഇത്ര ശക്തമായി ഗൂഗിള്‍ പോരാടുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും, വളരെ മോശകരമായ ഒരു പോരാട്ടമാണ് അവര്‍ നടത്തുന്നതെന്നുമാണ് അബോര്‍ഷന്‍ ഗുളികാ വിരുദ്ധ ഹോട്ട്ലൈന്‍ നടത്തുന്ന ഹാര്‍ട്ട്ബീറ്റ് ഇന്റര്‍നാഷണലിന്റെ വൈസ് പ്രസിഡന്റ് സിന്‍ഡി ബോസ്റ്റണ്‍-ബിലോട്ട ഇ-മെയില്‍ സന്ദേശത്തിലൂടെ പറഞ്ഞത്. അബോര്‍ഷന്‍ ഗുളികള്‍ക്കെതിരായ മുഴുവന്‍ പരസ്യങ്ങളും ഗൂഗിള്‍ നീക്കം ചെയ്തുവെന്ന പറഞ്ഞ സിന്‍ഡി ഇതിനായി ഫേസ്ബുക്കിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും കൂട്ടിച്ചേര്‍ത്തു. ഗര്‍ഭപാത്രത്തില്‍ കുരുന്നു ഭ്രൂണങ്ങളുടെ വികാസത്തെ കുറിച്ച് പറയുന്ന ജീവന്‍ തുടിക്കുന്ന അനിമേഷന്‍ വീഡിയോയും ഗൂഗിള്‍ നീക്കം ചെയ്തിട്ടുണ്ട്. അബോര്‍ഷന്‍ ഗുളികകള്‍ വ്യാപകമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്ന നിര്‍ണ്ണായക സമയത്താണ് ഗൂഗിള്‍ പ്രോലൈഫ് പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. ഗുളികകള്‍ ഏറ്റവും ചുരുങ്ങിയത് 24 സ്ത്രീകളുടേയും, 37 ലക്ഷം കുരുന്നുകളുടേയും ജീവന്‍ എടുത്തുകഴിഞ്ഞുവെന്ന് ലില വെളിപ്പെടുത്തിയിരിന്നു. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയർലണ്ടിൽ നടന്ന ഭ്രൂണഹത്യ ജനഹിത പരിശോധനയുടെ നാളുകളിൽ ഗൂഗിൾ പക്ഷപാതപരമായി ഇടപെടൽ നടത്തിയതായി റിപ്പോർട്ടുണ്ടായിരിന്നു. പ്രോലൈഫ് ആശയങ്ങളുള്ള നിരവധി വീഡിയോകൾ യൂട്യൂബിന്റെ ഉടമസ്ഥരായ ഗൂഗിൾ ബ്ലാക്ക് ലിസ്റ്റ് ചെയ്തെന്നും, സെർച്ച് റിസൾട്ടുകളിൽ പക്ഷപാതപരമായി ഇടപെടൽ നടത്തിയെന്നും സുതാര്യതയ്ക്കു വേണ്ടി നിലകൊള്ളുന്ന പ്രൊജക്റ്റ് വെരിത്താസ് എന്ന വെബ്സൈറ്റാണ് നേരത്തെ വെളിപ്പെടുത്തിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-18-11:02:33.jpg
Keywords: പ്രോലൈ
Content: 17276
Category: 1
Sub Category:
Heading: സ്വവർഗ്ഗ വിവാഹങ്ങൾക്കെതിരെ നിലപാട് ആവർത്തിച്ച് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പ
Content: റോം: സ്വവർഗ്ഗ വിവാഹങ്ങൾക്കെതിരെയുള്ള നിലപാട് ആവർത്തിച്ച് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ആമുഖമുള്ള പുസ്തകം. 'ദി റിയൽ യൂറോപ്പ് ഐഡൻറിറ്റി ആൻഡ് മിഷൻ' എന്ന പേരിലുളള പുസ്തകത്തിന്റെ ആമുഖത്തിലാണ് ബെനഡിക്റ്റ് പാപ്പ സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കുന്ന യൂറോപ്യൻ രാജ്യങ്ങളുടെ പ്രവണതയെ പറ്റി ആശങ്ക പ്രകടിപ്പിച്ചത്. സഭാതലവൻ എന്ന നിലയിലുള്ള ഭരണകാലയളവിൽ യൂറോപ്പിനെ പറ്റി നടത്തിയ പ്രസംഗങ്ങളുടെ ശേഖരമാണ് പുസ്തകം. ഐൽ ഫോഗ്ളിയോ എന്ന ഇറ്റാലിയൻ പത്രമാണ് ആമുഖം സെപ്റ്റംബർ പതിനാറാം തീയതി പ്രസിദ്ധീകരിച്ചത്. "സ്വവർഗ്ഗ വിവാഹം" എന്ന ആശയം ഇതുവരെ പിന്തുടർന്നുവന്നിട്ടുള്ള മാനവികതയുടെ എല്ലാ സംസ്കാരങ്ങൾക്കും വിരുദ്ധമാണെന്ന് മുന്‍ പാപ്പ വ്യക്തമാക്കി. ബഹുഭാര്യത്വം, ഏകഭാര്യത്വം തുടങ്ങിയ വിഷയങ്ങളിൽ നിയമങ്ങളും, മൂല്യ വ്യവസ്ഥിതികളും വിഭിന്നമായിരുന്നെങ്കിലും സ്ത്രീയും, പുരുഷനും മാത്രമേ സന്താനോൽപ്പാദനം നടത്താൻ സാധിക്കുകയുള്ളൂ എന്ന പൊതുബോധം എല്ലാ സംസ്കാരങ്ങൾക്കും ഉണ്ടായിരുന്നു. ഇത് വിവാഹത്തിനു വേണ്ട പ്രധാന ഘടകമായിരുന്നു. സ്വവര്‍ഗ്ഗ ബന്ധങ്ങളിലൂടെ കത്തോലിക്ക സമൂഹത്തിന്റെ മേഖലകളിലേക്ക് ആഴത്തിൽ തുളച്ചുകയറുന്ന മനസ്സാക്ഷിയുടെ വികലതയാണ് കാണുന്നതെന്നും പാപ്പ ഓർമിപ്പിച്ചു. ഗർഭനിരോധന മരുന്നുകളുടെ ആവിർഭാവത്തിനു ശേഷം ഗർഭധാരണവും ലൈംഗികതയും തമ്മിൽ വേർതിരിക്കാൻ സാധിക്കുന്ന സാഹചര്യം ഉടലെടുത്തുവന്നും ഈ ചിന്താഗതിയാണ് എല്ലാ സമൂഹങ്ങളും പൊതുവായി ഉയർത്തിപ്പിടിച്ച വിവാഹ സങ്കല്പങ്ങളുടെ അടിവേര് ഇളക്കിയതെന്നും ബെനഡിക്ട് മാർപാപ്പ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെയും, പുരുഷന്മാരുടെയും മനസ്സാക്ഷിയെ സാവധാനം മാറ്റിമറിച്ചു. മനുഷ്യജീവൻ സമ്മാനമായി ലഭിക്കുന്ന ഒന്നല്ല മറിച്ച് നമ്മൾ തന്നെ നിർമ്മിക്കുന്ന ഒരു വസ്തുവാണെന്ന നിലയിലേക്കാണ് സാഹചര്യങ്ങൾ മാറിമറിഞ്ഞതെന്ന് പാപ്പ വിശദീകരിച്ചു. മനുഷ്യജീവന് ജന്മം നൽകുന്നതിനെപ്പറ്റി മനുഷ്യർക്ക് ചിന്തിച്ച് തീരുമാനമെടുക്കാൻ സാധിച്ചാൽ, അത് ഇല്ലാതാക്കുന്നതിനെപ്പറ്റിയും മനുഷ്യർക്ക് തീരുമാനമെടുക്കാൻ സാധിക്കുമെന്ന തോന്നലാണ് ദയാവധ നിയമങ്ങൾക്കു വേണ്ടി മുറവിളി കൂട്ടാൻ ആളുകളെ പ്രേരിപ്പിക്കുന്നതെന്നും പാപ്പ ചൂണ്ടിക്കാട്ടി. ഫ്രാൻസിസ് മാർപാപ്പയാണ് പുസ്തകത്തിന് അവതാരിക എഴുതിയത്. മനുഷ്യ ജീവനോടുള്ള ബഹുമാനം യൂറോപ്പിൽ നഷ്ടപ്പെട്ടുവെന്നും ഇങ്ങനെയുള്ള പ്രവണതയെ അപലപിക്കാൻ ബെനഡിക്ട് പാപ്പയ്ക്ക് ഭയം ഇല്ലായിരുന്നുവെന്നും ഫ്രാൻസിസ് മാർപാപ്പ അവതാരികയിൽ കുറിച്ചിട്ടുണ്ട്.
Image: /content_image/News/News-2021-09-18-13:20:56.jpg
Keywords: സ്വവര്‍
Content: 17277
Category: 1
Sub Category:
Heading: ഫിലിപ്പീന്‍സില്‍ കര്‍ദ്ദിനാളിനും 130 കന്യാസ്ത്രീകള്‍ക്കും കോവിഡ് 19
Content: മനില: തെക്ക് - കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രമായ ഫിലിപ്പീന്‍സിലെ കത്തോലിക്ക വൈദികര്‍ക്കും സന്യാസിനികള്‍ക്കുമിടയില്‍ കൊറോണ രോഗബാധ രൂക്ഷമാകുന്നു. മനില മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ജോസ് അഡ്വിന്‍കുലയ്ക്കും വിവിധ സന്യാസ സമൂഹങ്ങളില്‍പ്പെട്ട കന്യാസ്ത്രീകള്‍ക്കും കോണ്‍വെന്റ് സ്റ്റാഫിനും ഉള്‍പ്പെടെ നൂറ്റിമുപ്പതോളം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. മനില രൂപതയിലെ ഒരു സന്യാസിനി സഭയില്‍ മാത്രം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 62 ആണെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ദ്ദിനാള്‍ ജോസ് അഡ്വിന്‍കുലക്ക് നേരിയ പനി അല്ലാതെ മറ്റ് ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നാണ് മനില അതിരൂപത ഇന്നലെ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. തങ്ങളുടെ 62 കന്യാസ്ത്രീമാര്‍ കൊറോണ പോസിറ്റീവ് ആണെന്ന് മനിലയിലെ വിര്‍ജിന്‍ മേരി സന്യാസിനി സഭ അറിയിച്ചു. കോണ്‍വെന്റിലെ ജോലിക്കാരും, സഭയുടെ കീഴില്‍ ആതുര ശുശ്രൂഷ മേഖലയില്‍ ജോലിചെയ്യുന്നവരും, ഡ്രൈവര്‍മാരും ഉള്‍പ്പെടെ ഏറ്റവും ചുരുങ്ങിയത് തങ്ങളുടെ 50 സ്റ്റാഫുകള്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെന്നും, ക്യുസോണ്‍ നഗരത്തിലെ തങ്ങളുടെ കോണ്‍വെന്റ് മുഴുവനും ക്വാറന്‍റൈനില്‍ ​ആണെന്നും അറിയിപ്പില്‍ പറയുന്നു. മറ്റൊരു സന്യാസിനി സഭയായ ഹോളി സ്പിരിറ്റ്‌ സിസ്റ്റേഴ്സും തങ്ങളുടെ കന്യാസ്ത്രീമാരില്‍ 22 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്നും ഒരാള്‍ മരിച്ചുവെന്നും അറിയിച്ചിട്ടുണ്ട്. ഹോളി സ്പിരിറ്റ്‌ സഭയുടെ മനിലയിലെ ഒരു കോണ്‍വെന്റില്‍ മാത്രം 13 കന്യാസ്ത്രീകള്‍ക്കും 9 സ്റ്റാഫിനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധയില്‍ ഉണ്ടായ വ്യാപനത്തെ കുറിച്ച് അന്വേഷിക്കുമെന്ന്‍ മനിലയിലെ എപ്പിഡമോളജി ആന്‍ഡ്‌ ഡിസീസ് സര്‍വൈലന്‍സ് യൂണിറ്റ് അറിയിച്ചിട്ടുണ്ട്. രാജ്യത്തു ആകെ ഇരുപത്തിമൂന്നു ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 36,328 പേര്‍ ഇതിനോടകം മരണമടഞ്ഞു.
Image: /content_image/News/News-2021-09-18-14:48:34.jpg
Keywords: ഫിലിപ്പീ
Content: 17278
Category: 22
Sub Category:
Heading: യൗസേപ്പിതാവ് ആഘോഷിച്ചിരുന്ന ഒരു പ്രധാന യഹൂദ തിരുനാൾ
Content: യഹൂദമതത്തിലെ പ്രധാന തിരുനാളുകളിലൊന്നാണ് യോംകിപ്പൂർ’ അഥവാ പാപപരിഹാര ദിനം (The Day of Atonement). യോം, കിപ്പൂർ എന്നീ രണ്ടു വാക്കുകളിൽ നിന്നാണ് ഈ പദത്തിൻ്റെ ഉൽപത്തി "യോം " എന്നാൽ ദിവസം ”കിപ്പൂർ ” എന്നാൽ പ്രായശ്ചിത്തം എന്നുമാണർത്ഥം. യഹൂദ കലണ്ടറിലെ ഏഴാം മാസമായ (Tishrei) പത്താം ദിനം ആഘോഷിക്കുന്ന ഈ തിരുനാൾ സാബത്തുകളുടെ സാബത്ത് എന്നാണ് അറിയപ്പെടുന്നത്. ലേവ്യരുടെ പുസ്തകം പതിനാറാം അധ്യായത്തിൽ പാപപരിഹാര ദിനത്തെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്: "ഇതു നിങ്ങള്‍ക്ക്‌ എന്നേക്കുമുള്ള നിയമമാണ്‌. ഏഴാംമാസം പത്താംദിവസം നിങ്ങള്‍ ഉപവസിക്കണം. നിങ്ങളോ നിങ്ങളുടെ ഇടയിലുള്ള വിദേശീയരോ അന്നു ജോലിചെയ്യ രുത്‌. പാപങ്ങളില്‍നിന്നെല്ലാം ശുദ്‌ധീകരിക്കപ്പെടാനായി നിങ്ങള്‍ക്കുവേണ്ടി പരിഹാരം ചെയ്യുന്ന ദിവസമാണത്‌.(ലേവ്യര്‍ 16 : 29- 30 ) ഈ വർഷം സെപ്റ്റംബർ 15, 16 തീയതികളിലായിരുന്നു യോംകിപ്പൂർ തിരുനാൾ. അനുതാപത്തിന്‍റെയും പ്രായശ്ചിത്തത്തിന്‍റെയും 25 യാമങ്ങള്‍ വിശ്വസ്തതയോടെ ചിലവഴിക്കുന്ന ഒരു യഹൂർക്കാണ് യോം കിപ്പൂര്‍ ആചരണം ഫലവത്താകുന്നത്. മിദ്രാഷ് പാരമ്പര്യമനുസരിച്ച് മോശയ്ക്കു ദൈവം പത്തു കൽപനകളുടെ രണ്ടാം ഭാഗം നൽകിയത് യോം കിപ്പൂർ ദിനത്തിലാണ്. സ്വർണ്ണകാളക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചതിനു ഇസ്രായേൽ ജനത്തിനു ദൈവം പാപപരിഹാരം നൽകിയ ദിനം കൂടിയാണിത്. നീതിമാനായ ഒരു യഹൂദൻ എന്ന നിലയിൽ യൗസേപ്പിതാവ് ഏറ്റവും വിശുദ്ധമായി ഈ തിരുനാൾ ആഘോഷിച്ചിരിക്കണം.ഈ ദിനത്തിൽ ദൈവത്തിൽ നിന്നു പാപപരിഹാരം നേടുന്നതിനു വേണ്ടി മൂന്നു കാര്യങ്ങൾ ചെയ്യണം എന്നാണ് യഹൂദമതം അനുശാസിക്കുന്നത്. 1. പ്രാർത്ഥിക്കുക 2. പാപങ്ങളെക്കുറിച്ച് അനുതപിക്കുക 3. ദാനധർമ്മം ചെയ്യുക. ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയിൽ ഈശോയെ വളർത്തിയ യൗസേപ്പിതാവ് തീർച്ചയായും യോം കീപ്പൂർ ദിനത്തിൻ്റെ ശ്രേഷ്ഠതയെപ്പറ്റി. ഈശോയോടു പറഞ്ഞു കൊടുത്തട്ടുണ്ടാവും. സീറോ മലബാർ കുർബാന ക്രമത്തിലെ അനുസ്മരണ ഗീതത്തിലെ "അവിടുത്തെ സന്നിധിയിൽ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ ഉപവാസവും പ്രാർത്ഥനയും അനുതാപവും വഴി മിശിഹായും അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നമുക്കു പ്രസാദിപ്പിക്കാം" എന്ന പ്രാർത്ഥനയിലും യോം കീപ്പൂർ ദിനത്തിൻ്റെ ചൈതന്യം കാണാൻ കഴിയും.
Image: /content_image/SeasonalReflections/SeasonalReflections-2021-09-18-15:57:36.jpg
Keywords: ജോസഫ്, യൗസേ
Content: 17279
Category: 1
Sub Category:
Heading: 33,000 ചതുരശ്ര അടി വിസ്തീര്‍ണ്ണം: അമേരിക്കയിലെ ഏറ്റവും വലിയ ഇടവക ദേവാലയം കാലിഫോര്‍ണിയയില്‍ ഉയരുന്നു
Content: വിസാലിയ: അമേരിക്കയിലെ ഏറ്റവും വലിയ ഇടവക ദേവാലയത്തിന്റെ നിര്‍മ്മാണം കാലിഫോര്‍ണിയയില്‍ അധികം താമസിയാതെ പൂര്‍ത്തിയാകും. കാലിഫോര്‍ണിയ വിസാലിയയില്‍ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സെന്റ്‌ ചാള്‍സ് ബൊറോമിയോ കത്തോലിക്കാ ദേവാലയത്തില്‍ ഒരേസമയം ഏതാണ്ട് മൂവായിരത്തിഇരുന്നൂറോളം വിശ്വാസികളെ ഉള്‍കൊള്ളുവാനാകും. 2022-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വിവിധ ഇടവകകളുടേയും, കൂട്ടായ്മകളുടേയും ആത്മീയ കേന്ദ്രമായി ഈ ദേവാലയം മാറുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. വാഷിംഗ്‌ടണ്‍ ഡി.സി യിലെ ബസലിക്ക ഓഫ് ദി നാഷണല്‍ ഷ്രൈന്‍ ഓര്‍ ദി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയമാണ് ഏറ്റവും കൂടുതല്‍ ആളുകളെ ഉള്‍കൊള്ളുന്ന ദേവാലയ കെട്ടിടം. പക്ഷേ ഈ ദേവാലയത്തെ ഇടവകദേവാലയമായി പരിഗണിക്കുന്നില്ല. കാലിഫോര്‍ണിയയുടെ മിഷന്‍ ചരിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് 33,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണ ശൈലി. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇരിപ്പിട ക്ഷമതയുടെ കാര്യത്തില്‍ അമേരിക്കയിലെ മറ്റ് ഇടവക ദേവാലയങ്ങളേക്കാള്‍ മുന്നിലായിരിക്കും സെന്റ്‌ ചാള്‍സ് ബൊറോമിയോ കത്തോലിക്കാ ദേവാലയം. ഫ്രെസ്നോ രൂപതയുടേയും സ്വകാര്യ വ്യക്തികളുടേയും സംഭാവനകള്‍ കൊണ്ടാണ് ദേവാലയം നിര്‍മ്മിക്കുന്നത്. അള്‍ത്താരക്ക് മുകളിലായിട്ടുള്ള അഷ്ടഭുജങ്ങളോടു കൂടിയ താഴികകുടത്തില്‍ നാല് സുവിശേഷകരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്യും. പരിശുദ്ധ ത്രിത്വത്തിന്റെ മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്ന വിശുദ്ധ ഗണത്തേയും അവര്‍ക്ക് മുകളിലായി പ്രധാന മാലാഖമാരേയും ചിത്രീകരിക്കുന്ന 48 അടി വലുപ്പമുള്ള കാന്‍വാസ് ചുവര്‍ ചിത്രം മറ്റൊരു പ്രധാന ആകര്‍ഷണമായിരിക്കും. കാര്‍ഷിക മേഖലയായ വിസാലിയയില്‍ കാണപ്പെടുന്ന നാരകങ്ങളും, പശുക്കളും ചിത്രത്തിന്റെ പ്രമേയമായിരിക്കും. അമേരിക്ക നേരിട്ടുകൊണ്ടിരിക്കുന്ന വൈദികരുടെ അഭാവമാണ് വലിയ ദേവാലയ നിര്‍മ്മാണത്തിന്റെ പ്രധാന കാരണം. മറ്റ് ഭാഗങ്ങളേപ്പോലെ തന്നെ കാലിഫോര്‍ണിയയിലും വൈദികരുടെ എണ്ണം കുറഞ്ഞുവരികയാണ്. വിസാലിയ മേഖലയിലെ പുരോഹിതരുടെ കുറവ് മറികടക്കുന്നതിനായി 2016-ല്‍ മൂന്ന്‍ ഇടവകകളെ ഗുഡ്ഷെപ്പേര്‍ഡ് ഇടവകയില്‍ ലയിപ്പിക്കുകയുണ്ടായി. ഒരു കേന്ദ്രീകൃത ദേവാലയ കെട്ടിടമില്ലായിരുന്നുവെങ്കിലും വിസാലിയയുടെ ചുറ്റുപാടുമുള്ള മേഖലകളില്‍ 3 വൈദികര്‍ ആഴ്ചതോറും 11 കുര്‍ബാനകള്‍ വീതം അര്‍പ്പിച്ചു വരികയായിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ചാള്‍സ് ബൊറോമിയോ ദേവാലയം വിവിധ വംശങ്ങളുടെ ആത്മീയ കേന്ദ്രമായി മാറും. വിസാലിയയിലെ ഭൂരിഭാഗവും ലാറ്റിനോ ആണെങ്കിലും, പോര്‍ച്ചുഗീസുകാരും, മറ്റ് യൂറോപ്യന്‍ വംശജരും, വിയറ്റ്നാമികളും, ഫിലിപ്പീനോകളും ഇടവകജനതയില്‍ ഉള്‍പ്പെടും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-18-16:33:33.jpg
Keywords: അമേരിക്ക
Content: 17280
Category: 1
Sub Category:
Heading: അഫ്ഗാനിലെ ക്രൈസ്തവരെ കുറിച്ച് പരാമര്‍ശമില്ലാതെ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രമേയം : വിമര്‍ശനവുമായി ഇറ്റാലിയന്‍ പാര്‍ലമെന്റംഗം
Content: സ്ട്രാസ്ബര്‍ഗ്: യൂറോപ്യന്‍ യൂണിയന്റെ നിയമനിര്‍മ്മാണ വിഭാഗത്തിന്റെ സമീപകാല പ്രമേയത്തില്‍ അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവരുടെ ദുരിതങ്ങള്‍ പൂര്‍ണ്ണമായും അവഗണിച്ചു എന്ന ആരോപണവുമായി ഇറ്റാലിയന്‍ പാര്‍ലമെന്റംഗം. ക്രൈസ്തവരോടുള്ള യൂറോപ്പിന്റെ അനിഷ്ടത്തേയാണ് സെപ്റ്റംബര്‍ 16-ലെ പ്രമേയം സൂചിപ്പിക്കുന്നതെന്നാണ് യൂറോപ്യന്‍ യൂണിയന്റെ ‘ഇന്റര്‍ഗ്രൂപ്പ് ഓണ്‍ ഫ്രീഡം ഓഫ് റിലീജിയന്‍ ആന്‍ഡ്‌ ബിലീഫ് ആന്‍ഡ്‌ റിലീജിയസ് ടോളറന്‍സ്’ന്റെ വൈസ് ചെയര്‍മാനായ കാര്‍ലോസ് ഫിഡാന്‍സാ പറയുന്നത്. അഫ്ഗാന്‍ ക്രൈസ്തവരുടെ മാത്രമല്ല ആഗോള ക്രിസ്ത്യാനികളുടെ കാര്യത്തില്‍ യൂറോപ്പിന്റെ കുറ്റകരമായ അശ്രദ്ധയെ ഒരിക്കല്‍ കൂടി തുറന്നുകാട്ടുന്നതാണ് ഈ പ്രമേയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതസ്വാതന്ത്ര്യത്തേക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനായി വാര്‍ഷിക മതസ്വാതന്ത്ര്യ ദിനം വേണമെന്ന നിര്‍ദ്ദേശം ഇക്കഴിഞ്ഞ ജൂണില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തള്ളിക്കളഞ്ഞ കാര്യവും അദ്ദേഹം പരാമര്‍ശിച്ചു. മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യൂറോപ്യന്‍ ദിനാചരണത്തിന്റെ തിരസ്കരണത്തേ കുറിച്ച് പറഞ്ഞിട്ടുള്ളത് പോലെ, മതപീഡനത്തിനിരയാകുന്ന ക്രൈസ്തവര്‍ നേരിടുന്ന ദുരന്തങ്ങളുടെ കാര്യത്തില്‍ നിശബ്ദത വീഴുന്നത് ഇപ്പോള്‍ സാധാരണയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും, എല്‍.ജി.ബി.ടി സമൂഹത്തിനും, മത-വംശ ന്യൂനപക്ഷങ്ങള്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും, എഴുത്തുകാര്‍ക്കും, സര്‍വ്വകലാശാല അദ്ധ്യാപകര്‍ക്കും, കലാകാരന്‍മാര്‍ക്കും എതിരെയുള്ള താലിബാന്റെ നടപടികള്‍ ഞെട്ടിപ്പിച്ചു കളഞ്ഞുവെന്നാണ് ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലെ യൂറോപ്യന്‍ പാര്‍ലമെന്റ് പാസാക്കിയ പ്രമേയത്തില്‍ പറയുന്നത്. പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷത്തിന് ഉദാഹരണമായി അഫ്ഗാനിസ്ഥാനിലെ ഷിയാ വിഭാഗത്തില്‍പ്പെട്ട വംശീയ ന്യൂനപക്ഷമായ ഹസാരാസിനെ കുറിച്ച് പറയുന്നുണ്ടെങ്കിലും, പ്രമേയത്തിലൊരിടത്തും അഫ്ഗാന്‍ ക്രിസ്ത്യാനികളെ കുറിച്ച് പരാമര്‍ശിക്കുന്നില്ല. വിശ്വാസത്തെ ഉയര്‍ത്തിക്കാട്ടുന്നതില്‍ പരാജയപ്പെട്ടാല്‍ അത് രാഷ്ട്രീയ ഭീരുത്വത്തിലേക്കും, ദിനംതോറുമുള്ള മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ക്കും കാരണമാകുമെന്ന മുന്നറിയിപ്പും ഫിഡാന്‍സാ നല്‍കി. മറ്റെല്ലാക്കാര്യങ്ങള്‍ക്കും ഒരു അന്താരാഷ്ട്ര ദിനമുണ്ടായിരിക്കെ, മതസ്വാതന്ത്ര്യത്തിന് അന്താരാഷ്ട്ര ദിനം വേണമെന്ന നിര്‍ദ്ദേശത്തോട് യൂറോപ്യന്‍ പാര്‍ലമെന്റ് താല്‍പര്യം പ്രകടിപ്പിക്കാതിരുന്നത് പാര്‍ലമെന്റിന്റെ നിഷ്പക്ഷതയെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്. നിര്‍ദ്ദേശം ഇനിയും മുന്നോട്ട് കൊണ്ടുവരുമെന്നാണ് നിര്‍ദ്ദേശത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കണ്‍സര്‍വേറ്റീവുകളും റിഫോര്‍മിസ്റ്റുകളും പറയുന്നത്. 3.8 കോടി ജനങ്ങളുള്ള അഫ്ഗാനിസ്ഥാനില്‍ ഏതാണ്ട് 10,000-ത്തോളം ക്രിസ്ത്യാനികള്‍ താലിബാന്റെ ഭീതിയില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-18-17:03:48.jpg
Keywords: അഫ്ഗാ
Content: 17281
Category: 14
Sub Category:
Heading: ഫാ. ചെറിയാന്‍ തലക്കുളത്തിനു പേപ്പല്‍ ബഹുമതി
Content: കോട്ടയം: സിഎംഐ സഭാംഗവും അമേരിക്കയിലെ സൗത്ത് കരോളൈന സംസ്ഥാനത്തെ നോര്‍ത്ത് അഗസ്റ്റയിലെ സെന്റ് എഡ്വേര്‍ഡ് പള്ളിവികാരിയുമായ ഫാ. ചെറിയാന്‍ തലക്കുളത്തിനെ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രോ എക്ലേസിയ എത് പൊന്റിഫിച്ചേ മെഡല്‍ നല്‍കി ആദരിച്ചു. സഭയ്ക്കും മാര്‍പാപ്പയ്ക്കുവേണ്ടിയും എന്നര്‍ഥം വരുന്ന ഈ ബഹുമതി ക്രോസ് ഓഫ് ഓണര്‍ അഥവാ ബഹുമാനത്തിന്റെ കുരിശ് എന്നും അറിയപ്പെടുന്നു. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് ചാള്‍സ്റ്റണ്‍ രൂപത കത്തീഡ്രലില്‍ നടക്കുന്ന ചടങ്ങില്‍ രൂപതാധ്യക്ഷന്‍ ബിഷപ് റോബര്‍ട്ട് ഗൂഗ്ലിയേല്‍മോന്‍ മെഡല്‍ സമ്മാനിക്കും. ചാള്‍സ്റ്റണ്‍ രൂപതയ്ക്ക് ഫാ. തലക്കുളം നല്‍കിയ സമര്‍പ്പണപൂര്‍ണവും അസാധാരണവുമായ സേവനത്തെ മാനിച്ചാണ് മാര്‍പാപ്പ ഈ ബഹുമതി നല്‍കിയത്. 2001 ഓഗസ്റ്റില്‍ അമേരിക്കയിലെത്തിയ ഫാ. തലക്കുളം 19 വര്‍ഷമായി ഐറിഷ് ട്രാവലേഴ്‌സ് എന്ന കുടിയേറ്റ സമൂഹത്തിനുവേണ്ടിയുള്ള സെന്റ് എഡ്വേര്‍ഡ് പള്ളിയുടെ വികാരിയാണ്. ദീര്‍ഘകാലം മാന്നാനം കെഇ കോളജ് ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ് പ്രഫസറായും എടത്വ സെന്റ് അലോഷ്യസ് കോളജ് , കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലുമായിരുന്നു. കടയനിക്കാട് സ്വദേശിയായ ഫാ. തലക്കുളം ഓള്‍ ഇന്ത്യ കാത്തലിക് യൂണിവേഴ്‌സിറ്റി ഫെഡറേഷന്റെ കേരള റീജണ്‍ ഡയറക്ടറായും കേരള െ്രെപവറ്റ് കോളജ് പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍ വൈസ്പ്രസിഡന്റായും എംജി യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായും ദീപികയുടെ തൃശൂര്‍ യൂണിറ്റ് റസിഡന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Image: /content_image/India/India-2021-09-19-08:19:25.jpg
Keywords: പേപ്പല്‍
Content: 17282
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലിയിലേക്ക്
Content: ഭരണങ്ങാനം: ഏഷ്യയിലെ ഏറ്റവും വലിയ അല്മായ പ്രേഷിത സംഘടനയായ ചെറുപുഷ്പ മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലിയിലേക്കു പ്രവേശിക്കുന്നു. 1947 ഒക്ടോബര്‍ മൂന്നിന് ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെയും പി.സി. ഏബ്രഹാം എന്ന കുഞ്ഞേട്ടന്റെയും നേതൃത്വത്തില്‍ ആരംഭിച്ച മിഷന്‍ ലീഗ് സംഘടനയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിനു തലശേരി അതിരൂപതയില്‍ നടത്തും. ബിഷപ്പുമാരും മിഷന്‍ ലീഗ് അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന, രൂപതാ ഭാരവാഹികളും പങ്കെടുക്കും. 75ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ 50,000 ദൈവവിളികളെ സഭയ്ക്കു സംഭാവന ചെയ്യാന്‍ സംഘടനയ്ക്കു സാധിച്ചു. അതില്‍ 52 പേര്‍ വൈദിക മേലധ്യക്ഷന്മാരാണ് എന്നുള്ളത് അഭിമാനകരമാണ്. പ്ലാറ്റിനം ജൂബിലി ഉദ്ഘാടനത്തിന്റെ വിളംബരമായി സെപ്റ്റംബര്‍ 25 ന് മിഷന്‍ലീഗ് സ്ഥാപക നേതാക്കളായ മാലിപ്പറമ്പിലച്ചന്റെയും കുഞ്ഞേട്ടന്റെയും കബറിടത്തിങ്കല്‍ നിന്നും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മഠത്തില്‍ നിന്നുമുള്ള ദീപശിഖാ പ്രയാണങ്ങള്‍ അല്‍ഫോന്‍സാ ചാപ്പലില്‍ എത്തിച്ചേരും. തുടര്‍ന്നു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. പ്ലാറ്റിനം ജൂബിലിയുടെ ലോഗോ കഴിഞ്ഞ ദിവസം ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍, പാലാ രൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പഴേപറമ്പിലിനു നല്‍കി പ്രകാശനം ചെയ്തു. അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന, രൂപത, മേഖല, ശാഖാ തലങ്ങളില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജബിലി ആഘോഷപരിപാടികള്‍ക്കാണ് ഒക്ടോബര്‍ മൂന്നിനു തുടക്കമാവുക.
Image: /content_image/India/India-2021-09-19-08:33:09.jpg
Keywords: മിഷന്‍ ലീഗ