Contents

Displaying 16861-16870 of 25115 results.
Content: 17233
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ നേതാക്കളോട് ഒന്നിക്കുവാന്‍ പാപ്പയുടെ ആഹ്വാനം: പത്രോസിന്റെ പിന്‍ഗാമിയ്ക്കു സ്ലോവാക്യ നല്‍കിയത് ഊഷ്മള വരവേല്‍പ്പ്
Content: ബ്രാറ്റിസ്ലാവ: അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി സ്ലോവാക്യയില്‍ എത്തിച്ചേര്‍ന്ന സമാധാനത്തിന്റെ ദൂതന് സ്ലോവാക്യന്‍ ജനത നല്‍കിയത് ആവേശോജ്ജ്വലമായ വരവേല്‍പ്പ്. ഇന്നലെ സെപ്റ്റംബര്‍ 12-ന് സ്ലോവാക്യയുടെ തലസ്ഥാനമായ ബ്രാറ്റിസ്ലാവയിലെ അന്താരാഷ്ട്ര വിമാനതാവളത്തില്‍ പാപ്പയെ സ്വീകരിക്കുവാന്‍ പുരുഷന്‍മാരും സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് തടിച്ചു കൂടിയിരുന്നത്. വിമാനത്തില്‍ നിന്നും പടികളിറങ്ങി വന്ന പാപ്പയെ കണ്ട ഉടന്‍ തന്നെ പരമ്പരാഗത രീതിയിലുള്ള സ്ലോവാക്യന്‍ വസ്ത്രങ്ങള്‍ ധരിച്ചെത്തിയ ആളുകള്‍ മഞ്ഞ നിറത്തിലും, വെള്ള നിറത്തിലുമുള്ള പതാകകള്‍ വീശികൊണ്ട് ആര്‍പ്പുവിളികളുമായി വരവേല്‍ക്കുകയായിരുന്നു. സ്ലോവാക്യന്‍ പ്രസിഡന്റ് സൂസന്ന കപുട്ടോവ നേരിട്ടെത്തിയാണ് പാപ്പയെ സ്വീകരിച്ചത്. ഔദ്യോഗിക സ്വീകരണത്തിനു ശേഷം അപ്പസ്തോലിക കാര്യാലയത്തില്‍ സഭാനേതാക്കളുടെ സമ്മേളനത്തില്‍ പങ്കെടുത്ത് വര്‍ഷങ്ങളോളം നിരീശ്വരവാദ ഭരണകൂടത്തിന്റെ കീഴില്‍ കഴിഞ്ഞ സ്ലോവാക്യയിലെ നിലവിലെ മതസ്വാതന്ത്ര്യത്തേക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. ക്രിസ്തീയ ഐക്യം അത്യാവശ്യമാണെന്ന് പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. കത്തോലിക്ക സഭയുടേയും, ഓര്‍ത്തഡോക്സ് സഭയുടേയും വിഭജനത്തിനു മുന്‍പ് ഒമ്പതാം നൂറ്റാണ്ടില്‍ മധ്യ-കിഴക്കന്‍ യൂറോപ്പിന്റെ സുവിശേഷവല്‍ക്കരണത്തില്‍ പ്രധാന പങ്കുവഹിച്ച് വിശുദ്ധരായ സിറിലിന്റേയും മെത്തഡിയൂസിന്റേയും മാതൃകകളെ ഉദ്ധരിച്ചുകൊണ്ട് സ്ലോവാക്യയുടെ സുവിശേഷവല്‍ക്കരണം സാഹോദര്യത്തില്‍ നിന്നുമാണ് തുടങ്ങിയതെന്ന് പാപ്പ പറഞ്ഞു. പൂർണ്ണമായ കൂട്ടായ്മയിൽ വേരുറപ്പിക്കാത്തപ്പോൾ യൂറോപ്പ് അതിന്റെ ക്രിസ്ത്യൻ വേരുകൾ വീണ്ടും കണ്ടെത്തുമെന്ന് നമുക്ക് എങ്ങനെ പ്രതീക്ഷിക്കാന്‍ കഴിയുമെന്ന് പാപ്പ ചോദ്യമുയര്‍ത്തി. സ്ലോവാക്യയിലെ എക്യുമെനിക്കല്‍ സഭാ സമിതികളുടെ അധ്യക്ഷനായ ലൂഥറന്‍ മെത്രാന്‍ ഐവാന്‍ എല്‍ക്കോ, ജൂത മതസമുദായങ്ങളുടെ സെന്‍ട്രല്‍ യൂണിയന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് ഡൂഡ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തിന് ശേഷം സ്ലോവാക്യയിലെ ഈശോ സഭാംഗങ്ങളുമായി പാപ്പ സ്വകാര്യ കൂടിക്കാഴ്ച നടത്തി. സെപ്റ്റംബര്‍ 15-ന് വത്തിക്കാനിലേക്ക് മടങ്ങുന്നതിനു മുന്‍പായി സാസ്റ്റിന്‍-സ്ട്രേസില്‍ ഫ്രാന്‍സിസ് പാപ്പ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവര്‍ക്ക് നിര്‍ബന്ധമായും കോവിഡ് വാക്സിന്‍ സ്വീകരിച്ചിരിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നേരത്തെ പുറത്തുവിട്ടിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JSNCMOkpoWH3nKpD6LNfGP}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-13-19:32:47.jpg
Keywords: ക്രിസ്ത്യന്‍
Content: 17234
Category: 22
Sub Category:
Heading: ജോസഫ്: ഈശോയ്ക്കു പിന്നാലെ നടക്കാൻ ധൈര്യം കാട്ടിയവൻ
Content: ശിഷ്യത്വ നവീകരണത്തിൻ്റെ മൂന്നു പടികകൾ ഫ്രാൻസീസ് പാപ്പ ഓർമ്മിപ്പിക്കുന്നു. ഒന്നാമതായി ഈശോ ആരാണന്നു പ്രഘോഷിക്കുക രണ്ടാമതായി ഈശോയോടു ചേർന്ന് സത്യമേതാണന്നു വിവേചിച്ചറിയുക, മൂന്നാതായി ഈശോയ്ക്കു പിന്നാലെ യാത്ര ചെയ്യുക. ഈശോയുടെ പിറകെയുള്ള യാത്ര അവനോടൊപ്പം ഉള്ള യാത്ര തന്നെയാണ്. "സത്താനെ എൻ്റെ പിന്നാലെ പോകുക" (മർക്കോ 7:33) എന്നു ഈശോ പത്രോസിനെ ശാസിച്ചതു വഴി പത്രോസിനെ ഹൃദയപൂർവ്വം തിരികെ കൊണ്ടുവരാൻ ഈശോയ്ക്കു സാധിച്ചു. ക്രിസ്തീയ ജീവിത യാത്ര വിജയത്തിലേക്കുള്ള യാത്രയല്ല ,അത് പിന്നോട്ടുള്ള ഒരു ചുവടുവെപ്പിലാണ് ആരംഭിക്കുന്നത്. അതായത് സ്വയം കേന്ദ്രീകൃതയിൽ നിന്നു പിന്മാറി ഈശോയെ ജീവിതത്തിൻ്റെ കേന്ദ്രമായി അംഗീകരിക്കുന്ന ജീവിതരീതിയാണിത് ആരംഭിക്കുന്നത് പത്രോസ് പിന്നീടു വീഴുന്നുണ്ടെങ്കിലും ക്ഷമിക്കുന്ന സ്നേഹത്തിൽ ദൈവത്തിൻ്റെ മുഖം അവൻ തിരിച്ചറിയുന്നു. 52-മത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് സമാപനം കുറിച്ചുകൊണ്ട് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ സെപ്റ്റംബർ പന്ത്രണ്ടാം തീയതി വിശുദ്ധ കുർബാന മദ്ധ്യേ ഫ്രാൻസീസ് പാപ്പ നടത്തിയ വചന സന്ദേശത്തിലെ ചില ഭാഗങ്ങളാണിവ. ഈശോ ആരാണന്നു സ്വയം ജീവിതത്തിൽ അംഗികരിക്കുകയും ,വളർത്തു പിതാവായിട്ടും ഈശോയ്ക്കു പിന്നാലെ യാത്ര ചെയ്യാൻ ധൈര്യം കാട്ടിയ വ്യക്തിയായിരുന്നു യൗസേപ്പിതാവ്. ഈശോയോടൊപ്പം യാത്ര ചെയ്യുക എന്നാൽ ഈശോയുടെ പിന്നാലെ യാത്ര ചെയ്യുകയാണ് എന്ന് ക്രിസ്തു ശിഷ്യരെ പഠിപ്പിക്കുന്ന ഒരു നല്ല അധ്യാപകനാണ് യൗസേപ്പിതാവ്. ഈശോയെ പ്രഘോഷിച്ച് അവൻ്റെ കൂടെ നിന്ന് സത്യം വിവേചിച്ചറിച്ച് അവൻ്റെ പിന്നാലെ നടന്നു ശിഷ്യത്വത്തെ നവീകരിക്കാൻ വിശുദ്ധ യൗസേപ്പിതാവ് നമ്മെ സഹായിക്കട്ടെ.
Image: /content_image/SeasonalReflections/SeasonalReflections-2021-09-13-19:51:02.jpg
Keywords: ജോസഫ്, യൗസേ
Content: 17235
Category: 18
Sub Category:
Heading: ദുഷ്പ്രവണതകള്‍ക്കും വിഭാഗീയതയ്ക്കുമെതിരേ പ്രതികരിക്കേണ്ടത് ക്രൈസ്തവ ധര്‍മം: മാര്‍ തോമസ് തറയില്‍
Content: ചങ്ങനാശേരി: സമൂഹത്തിലെ നീതിനിഷേധത്തിനും ദുഷ്പ്രവണതകള്‍ക്കും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരേ പ്രതികരിക്കേണ്ടത് ക്രൈസ്തവ ധര്‍മമാണെന്ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അല്മായ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം വിശ്വാസ സമൂഹത്തോട് വിശുദ്ധ കുര്‍ബാന മധ്യേ ബോധവത്കരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രസംഗങ്ങള്‍ പോലും തെറ്റായ രീതിയില്‍ അടര്‍ത്തി മാറ്റി വികലമായി ചിത്രീകരിക്കപ്പെടുന്നു. രാഷ്ട്രീയ, മാധ്യമ, ആത്മീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഒറ്റക്കെട്ടായി ലഹരി ഉള്‍പ്പെടെയുള്ള സാമൂഹിക വിപത്തിനെതിരേ പോരാടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തിന് വിശ്വാസപരമായ ബോധ്യങ്ങള്‍ നല്‍കുന്നതിനൊപ്പം ഭൗതിക ജീവിതത്തില്‍ കൃത്യമായ ഇടപെടലുകള്‍ നടത്താന്‍ സഭ എന്നും ശ്രദ്ധിച്ചിട്ടുണ്ടെന്നു ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരക്കല്‍ പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി. പി. ജോസഫ് അധ്യക്ഷത വഹിച്ചു. പി.ആര്‍.ഒ അഡ്വ. ജോജി ചിറയില്‍, കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍ , ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, കാര്‍പ്പ് ഡയറക്ടര്‍ ഫാ. ജെയിംസ് കൊക്കാവയലില്‍, പിതൃവേദി പ്രസിഡന്റ് എ. പി. തോമസ്, മാതൃവേദി പ്രസിഡന്റ് ആന്‍സി ചെന്നോത്ത്, കുടുംബ കൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ ജോബ് ആന്റണി, ഡിഎഫ്‌സി പ്രസിഡന്റ് ആന്റണി മലയില്‍, സെക്രട്ടറി പരിമള്‍ ആന്റണി, എസ്.എം.വൈ.എം. പ്രസിഡന്റ് ജോബിന്‍ ഇടത്താഴെ, മദ്യ വിരുദ്ധ സമിതി പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേല്‍, കെ. എല്‍. എം. സെക്രട്ടറി സിബിച്ചന്‍ ഇടശ്ശേരിപ്പറമ്പില്‍, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സെക്രട്ടറി രാജേഷ് ജോണ്‍, വൈസ് പ്രസിഡന്റ് വര്‍ഗീസ് ആന്റണി, ട്രഷറര്‍ ബാബു വള്ളപ്പുര, സെക്രട്ടറി ജോര്‍ജുകുട്ടി മുക്കത്ത്, പ്രവാസി അപ്പോസ്തലറ്റ് പ്രസിഡന്റ് തങ്കച്ചന്‍ പൊന്‍മങ്കല്‍, സെക്രട്ടറി സിബി വാണിയപ്പുരക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-09-14-09:21:18.jpg
Keywords: തറയി
Content: 17236
Category: 1
Sub Category:
Heading: മേരി ചാണ്ടിയെ 'കന്യാസ്ത്രീയാക്കി' വീണ്ടും വ്യാജ പ്രചരണം
Content: വൈദീകരേയും സന്യസ്തരേയും പൊതുസമൂഹത്തിന്റെ മുന്‍പില്‍ വ്യക്തിഹത്യ ചെയ്ത മേരി ചാണ്ടിയെ വീണ്ടും 'കത്തോലിക്ക കന്യാസ്ത്രീയാക്കി' സോഷ്യല്‍ മീഡിയായില്‍ വ്യാജ പ്രചരണം. നാര്‍ക്കോ ലവ് ജിഹാദ് വിഷയങ്ങളില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ ജാഗ്രത നിര്‍ദേശത്തിന് പിന്നാലെയാണ് ഈ സ്ത്രീയെ കത്തോലിക്ക സന്യാസിനിയാക്കിയും ഇവര്‍ സ്വയം മെനഞ്ഞടുത്ത വാക്കുകളെ ഉദ്ധരിച്ച് നിര്‍മ്മിച്ച പോസ്റ്ററുകളുമായി വ്യാജ പ്രചരണം നടക്കുന്നത്. 2017 മാര്‍ച്ച് മാസത്തില്‍ ജന്മഭൂമി പത്രമാണ് ഇവരെ കത്തോലിക്ക കന്യാസ്ത്രീയെന്ന പേരില്‍ ആദ്യമായി പരിചയപ്പെടുത്തുന്നത്. ഇതില്‍ ഉടനീളം പറയുന്ന കാര്യങ്ങള്‍ സത്യത്തിനു നിരക്കാത്തതും വാസ്തവ വിരുദ്ധവും അടിസ്ഥാനരഹിതവുമായിരിന്നു. നന്‍മ നിറഞ്ഞവളെ സ്വസ്തി എന്ന പുസ്തകവും അതിന്റെ ചുവടുപിടിച്ച് അതെ കാര്യങ്ങളേ ആവര്‍ത്തിച്ചെഴുതിയ ജന്‍മഭൂമിയിലെ ലേഖനവും നെഗറ്റീവ് പബ്ലിസിറ്റിയെ സമര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്യുക എന്ന ഗൂഡലക്ഷ്യത്തോടുകൂടി തയ്യാര്‍ ചെയ്യപ്പെട്ടതായിരിന്നു. പില്‍ക്കാലത്ത് മേരി ചാണ്ടിയുടെ "ധീരമായ സന്ന്യാസകഥ"യും വെളിപ്പെടുത്തലുകളും കേട്ട സാഹിത്യകാരന്‍ ജോസ് പാഴൂക്കാരന്‍ അതെല്ലാം വിശ്വസിച്ച് ഒരു പുസ്തകമാക്കി പുറത്തിറക്കി. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നായിരിന്നു. പുസ്തകത്തിലും തുടര്‍ന്ന് ലേഖനത്തിലും അവകാശപ്പെടുന്നതുപോലെ അവര്‍ സിസ്റ്റര്‍ മേരി ചാണ്ടി അല്ല. ഒരു കത്തോലിക്ക സന്യാസസഭയുടെകീഴില്‍നിന്നും അവര്‍ നാളിതുവരെ സന്യാസം സ്വീകരിച്ചിരിന്നില്ല. പിന്നീട് തെറ്റ് മനസിലാക്കിയ ജോസ് പാഴൂക്കാരന്‍ പുസ്തകം പ്രസിദ്ധീകരിച്ച കൈരളി ബുക്സിനോട് അവ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. അത്രയ്ക്ക് നെഗറ്റീവ് പബ്ലിസിറ്റി അതിനു കിട്ടി. കന്യാസ്ത്രീയാണെന്നു പറഞ്ഞതും കൂടെ മഠത്തിലെയും മറ്റും നിറംപിടിപ്പിച്ച കഥകളും മറ്റും പറഞ്ഞതും വിശ്വസിച്ചുപോയതിനെയോര്‍ത്ത് പശ്ചാത്തപിച്ചുക്കൊണ്ട് 2018 ഡിസംബര്‍ മാസത്തില്‍ ജോസ് പാഴൂക്കാരന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരിന്നു. #{blue->none->b-> ആരാണ് മേരി ചാണ്ടി? വയനാട് ക്രിസ്ത്യന്‍ ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം നടത്തിയ അന്വേഷണത്തില്‍ നിന്ന് ‍}# പുസ്തകത്തിലും തുടര്‍ന്ന് ലേഖനത്തിലും അവകാശപ്പെടുന്നതുപോലെ അവര്‍ സിസ്റ്റര്‍ മേരി ചാണ്ടി അല്ല. ഒരു കത്തോലിക്ക സന്യാസസഭയുടെകീഴില്‍നിന്നും അവര്‍ നാളിതുവരെ സന്യാസം സ്വീകരിച്ചിട്ടില്ല. പാല രൂപതയുടെ പരിധിയില്‍ വരുന്ന ളാലം ഇടവകയില്‍ 1945ല്‍ വടക്കേക്കര കുടുംമ്പത്തില്‍ ജനിച്ചു. അതിനുശേഷം 1958 വരെ ളാലം സെന്റ് മേരീസ് സ്‌കൂളില്‍ പഠിച്ചിരുന്നുവെന്നും അവിടുന്ന് പതിമൂന്നമ്മത്തെ വയസ്സില്‍ കോഴിക്കോട് ലാറ്റിന്‍ രൂപത മെത്രാന് കത്തെഴുതിയതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് പ്രോവിന്‍സിന്റെ പ്രസ്ന്റ്റേഷന്‍ സന്യാസ സമൂഹത്തില്‍ 1958ല്‍ ചേര്‍ന്ന് സന്യാസിനിയായി എന്ന പുസ്തകത്തിലും അഭിമുഖത്തിലും പറയുന്ന കാര്യവും സത്യവിരുദ്ധമാണ്. ഇവര്‍ അവകാശപ്പെടുന്ന വീട്ടുപേരിലും പേരിലും ഒരു മാമോദീസ 1945 മുതല്‍ 1958 വരെയുള്ള ളാലം പള്ളിയുടെ ഇടവക രേഖകളില്‍ എവിടെയും കാണുന്നില്ല. ളാലം സെന്റ് മേരീസ് സ്‌കൂളിന്റെ രേഖകള്‍ പരിശോധിച്ചതിലും ഇവര്‍ അവകാശപ്പെട്ട പേരില്‍ ഒരാള്‍ ജനിച്ചു ജീവിച്ചതായോ സ്‌കൂളില്‍ പഠിച്ചതായോ സ്‌കൂള്‍ രേഖകളിലോ കാണുന്നില്ല. മാത്രമല്ല ഇവര്‍ പാല ളാലത്തു പഠിച്ചു എന്നും കോണ്‍വെന്റില്‍ അവിടെനിന്നു ചേര്‍ന്നു എന്നും അവകാശപ്പെടുന്ന 1955-60 കാലഘട്ടത്തില്‍ ഇപ്പോഴത്തെ വയനാട് ജില്ലയിലെ പോരൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ എ.എം മറിയാമ്മ അതിര്‍ത്തിമുക്കില്‍ കോരചാണ്ടി എന്നപേരില്‍ സ്‌കൂള്‍ വിദ്ദ്യാഭ്യാസം നടത്തിയതായി സര്‍ക്കാര്‍ സ്‌കൂളില്‍നിന്നും വിവരാവകാശനിയമം പ്രകാരം ലഭിച്ചരേഖയില്‍ വ്യക്തമാണ്. പോരൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ അഡ്മിഷന്‍ നമ്പര്‍ 284 ആയി 13 /06/1955ല്‍ ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയതായും കാണുന്നു. അതെ സ്‌കൂളില്‍തന്നെ തുടര്‍ന്നുപഠിക്കുകയും 23/05/1960ല്‍ നാലാം ക്ലാസ്സില്‍നിന്നും വിജയിച്ച് അഞ്ചാം ക്ലാസ്സിലേക്ക് ടി സി വാങ്ങി പോയതായും കാണുന്നു. അന്വേഷണത്തില്‍ മറ്റൊരിടത്തെ അവര്‍ തുടര്‍ വിദ്ദ്യാഭ്യാസം നടത്തിയതായി കാണുന്നില്ല. വാസ്തവം ഇതായിരിക്കെ അവരുടെ വിദ്ദ്യാഭ്യാസം സംബന്ധിച്ച പുസ്തകത്തിലും പത്രത്തിലും പറയുന്ന കാര്യങ്ങള്‍ വെറും വ്യാജ അവകാശവാദങ്ങള്‍ മാത്രമാണ്. പുസ്തകത്തിന്റെ പുറം ചട്ടയിലും പത്രത്തിലെ ലേഖനത്തിലും കൊടുത്തിരിക്കുന്ന അതേ ഫോട്ടോ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്നും നേടിയിട്ടുള്ള ആധാര്‍ കാര്‍ഡില്‍ (നമ്പര്‍: 871053326779) കൊടുത്തിരിക്കുന്ന പേരും വീട്ടുപേരും പോരൂര്‍ സ്‌കൂള്‍ രജിസ്റ്ററില്‍ ഉള്ള അതിര്‍ത്തിമുക്കില്‍ മേരി(മറിയാമ്മ) എന്ന പേരാണ്. താനെഴുതിയ പുസ്തകത്തിലും ജന്‍മഭൂമിയിലെ ലേഖനത്തിലും 1945ല്‍ ജനിച്ചു എന്നവകാശപ്പെടുകയും എന്നാല്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ 01/07/1949 ആയിരിക്കുക്കയും ഇവര്‍ തന്നെ നേരിട്ട് രേഖകള്‍ സമര്‍പ്പിച്ച് നേടിയെടുത്ത ആധാര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന ജനന വര്‍ഷം 1943 ആണു താനും. ഇങ്ങനെ സ്വന്തമായി മൂന്ന് ജനനതിയ്യതികള്‍ ഉള്ള ആളുമാണ് ഈ വനിത. സ്വന്തം ജനന തീയ്യതിയുടെ കാര്യത്തില്‍ പോലും നിരന്തരമായി കളവു പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന തീരെ ക്രഡിബിലിറ്റി ഇല്ലാത്ത ഒരാളാണിവര്‍. മാത്രമല്ല 1995 ല്‍ ഇവര്‍ സ്വന്തം പേരില്‍ വസ്തു വാങ്ങുന്നതുമായ്യി ബന്ധപ്പെട്ട് ജുണ്‍ മാസം ഏഴം തിയ്യതി സ്വന്തം പേരില്‍ വാങ്ങിയ മുദ്രപത്രത്തിലും സര്‍ക്കാര്‍ സ്റ്റാമ്പ് വെണ്ടറുടെ രജിസ്റ്ററിലും രേഖപ്പെടുത്തിയിരിക്കുന്ന പേര് അതിര്‍ത്തിമുക്കില്‍ മേരി എന്നുതന്നയാണ്. അവര്‍ എഗ്രിമെന്റില്‍ ഒപ്പിട്ടിരിക്കുന്നതും ഇതേ പേരില്‍ തന്നെയാണ്. മറിച്ച് വടക്കേക്കര മേരി ചാണ്ടി എന്നപേരിലല്ല. ഇതു തെളിയിക്കുന്നത് പുസ്തകതില്‍ ഉപയോഗിച്ചിരിക്കുന്ന പേരും വിവരങ്ങളും പൂര്‍ണ്ണമായും വ്യാജമായതും സിസ്റ്റര്‍ വടക്കേക്കര മേരിചാണ്ടി എന്നത് അതിര്‍ത്തിമുക്കില്‍ മറിയാമ്മയുടെ (മേരിയുടെ) ഭാവനയില്‍ വിരിഞ്ഞ ഒരു സാങ്കല്‍പിക സൃഷ്ടി മാത്രവുമാണെന്നാണ്. 1958ല്‍ ഇവര്‍ പതിമൂന്നമത്തെ വയസ്സില്‍ സന്യാസജീവിതം ആരം ഭിച്ചു എന്നവകാശപ്പെടുന്ന പ്രസന്റേഷന്‍ സന്യാസ സമൂഹത്തിന്റെ കേരളത്തിലെ ആദ്യത്തെ കോണ്‍വെന്റ് സ്ഥാപിക്കപ്പെടുന്നത് 1968ലാണ് എന്നത് ചരിത്ര രേഖകള്‍ ഉള്ള വസ്തുതയാണ്. 08/09/1974ലാണ് പ്രസന്റേഷന്‍ സന്യാസിനി സമൂഹതിന്റെ കേരളത്തില്‍നിന്നുള്ള ആദ്യത്തെ ബാച്ച് പഠനം പൂര്‍ത്തീകരിച്ച് അന്നത്തെ കോഴിക്കോട് ബിഷപ് അഭിവന്ദ്യ പത്രോണി പിതാവില്‍ നിന്നും സന്യാസവസ്ത്രം സ്വീകരിച്ച് സന്യാസിനികള്‍ സഭപ്രവര്‍ത്തനത്തിനായി ഇറങ്ങുന്നത്. ആ ബാച്ചിലെയും തുടര്‍ന്നുള്ള എല്ലാ ബാച്ചിലേയും സന്യാസിനികളുടേയും ഫോട്ടോയും പേരും മുഴുവന്‍ വിവരങ്ങളും ലഭ്യമായിട്ടുണ്ട്. അതു മുഴുവന്‍ പരിശോധിച്ചിട്ടും ജീവിച്ചിരിക്കുന്നവരിലോ മരിച്ചവരിലോ ആയി ഈ നാമധേയത്തില്‍ ഒരു സന്യാസിനി വ്രത വാഗ്ദാനം നടത്തിയതായി കാണുന്നില്ല. കേരളത്തില്‍ സഭാപ്രവര്‍ത്തനം 1968 ല്‍ ആരംഭിച്ച സന്യാസ സമൂഹത്തില്‍ 1958ലേ ചേര്‍ന്നു എന്ന് അവകാശപ്പെടുന്നവളാണ് അതിര്‍ത്തിമുക്കില്‍ മേരി. മറ്റൊന്ന് അതിനു തൊട്ടുമുന്‍പു രേഖപ്പെടുത്തിയിരിക്കുന്ന തന്റെ സ്വന്തം അസ്ഥിത്തത്തെ പറ്റിയുള്ള വെളിപ്പെടുത്തല്‍. സ്വന്തം പിതൃഭവനത്തിന്റെ പേരുപറയുന്നതിലും സ്വന്തം ജനനത്തേപ്പറ്റി പറയുന്നതിലും ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി കളവു പറയുന്ന ഒരാളുടെ വാക്കുകള്‍ക്ക് എത്രത്തോളം വിലകല്‍പിക്കാനാവും. തുടര്‍ന്നിങ്ങോട്ട് കത്തോലിക്ക സഭയേയും സഭനേതൃത്വത്തേയും അവഹേളിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടുകൂടി കളവുകള്‍ മാത്രം ഉപയോഗിച്ച് ഒരു സാങ്കല്‍പിക കഥ മെനഞ്ഞുണ്ടാക്കുകയും ചെയ്തു. അതിനു വിശ്വാസ്യത കിട്ടാന്‍ മരിച്ചുപോയ കുറേ വൈദീകരുടേയും സിസ്്‌റ്റേഴ്‌സിന്റേയും പേരും കുറേ സ്ഥലനാമങ്ങള്‍ പറയുകയുമാണ് ഉണ്ടായത്. സശ്രദ്ധം വായിച്ചാല്‍ ഈ പുസ്തകത്തിലുടെനീളം ആസൂത്രിതമായ കളവുപറച്ചിലിനെ തിരിച്ചറിയാനാവും. ഏതൊക്കെ സ്ഥലങ്ങളിലെ കോണ്‍വെന്റുകളില്‍ എത്രകാലം ഏതൊക്കെ പോസ്റ്റുകളില്‍ സേവനമനുഷ്ഠിച്ചു ആ സമയത്ത് മേലധികാരികള്‍ ആരായിരുന്നു എന്ന വിവരങ്ങള്‍ ഒന്നും ഇവര്‍ ഇതില്‍ പറയുന്നില്ല. എവിടുന്നൊക്കെയോ ആരില്‍നിന്നൊക്കെയൊ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ കിട്ടിയ അടിസ്ഥാനരഹിതമായ കാര്യങ്ങളെ സ്വന്തം ഭാവനയുടെ നിറം ചേര്‍ത്ത് മസാലക്കഥകളെ ആത്മകഥയാക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നത്. 1998ലെ ഒരു അര്‍ദ്ധരാത്രിയില്‍ ആരോടും പറയാതെ കോണ്‍വെന്റില്‍നിന്നും ഒളിച്ചോടി പോന്നതാണെന്ന് പുസ്തകത്തിന്റെ ഒരു ഭാഗത്ത് അവര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ മറ്റൊരുഭാഗത്ത് കോണ്‍വെന്റിനു സമീപത്തുച്ച്ള്ള കുരിശടിയില്‍ ചെന്ന് പ്രാര്‍ത്ഥിച്ച് സഭയുടെ സ്ഥാനചിഹ്‌നങ്ങളും ധരിച്ചിരുന്ന സന്യാസ വസ്ത്രങ്ങളും കുരിശിനുമുന്‍പില്‍ സമര്‍പ്പിച്ച് സുപ്പീരിയറിനെ തിരികെയേല്‍പ്പിച്ച്‌ സഭാജീവിതം അവസാനിപ്പിച്ച് പകല്‍സമയത്ത് പരസ്യമായി സധൈര്യം ഇറങ്ങൈപ്പോന്നവളായിട്ടണ് സ്വയം ചിത്രീകരിക്കുന്നത്. ഇതുരണ്ടും പരസ്പരവിരുദ്ധമായ പ്രസ്താവനകളാണെന്ന് ഒറ്റ നോട്ടതില്‍ തിരിച്ചറിയാന്‍ സാധിക്കും. സഭയില്‍ നിന്നും ഇറങ്ങിപ്പോയ ആള്‍ ഒളിവില്‍ താമസിച്ചു എന്നുള്ളതും തലമുടിയെല്ലാം മുറിച്ച് ആണുങ്ങളേപ്പോലെ വസ്ത്രം ധരിക്കാന്‍ തുടങ്ങിയ മേരി എന്ന സ്ത്രീയുടെ പരാമര്‍ശങ്ങളും അവകാശവാദങ്ങളുമെല്ലാം ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു തൊട്ടുമുന്‍പ് പ്രസിദ്ധീകരിച്ച മറ്റൊരാളുടെ പുസ്തകത്തില്‍ നിന്നും ഭാവനയക്കനുസരിച്ച് ചില്ലറ മാറ്റങ്ങളോടെ ചേര്‍ത്ത വരികളാണെന്ന് കാണാന്‍ കഴിയും. 1958ല്‍ മഠത്തില്‍ ചേരുന്ന സമയത്ത് സ്വന്തം വീതം കിട്ടിയ നാലുലക്ഷം രൂപ സഭയ്ക്കുനല്‍കിയതായി ഇതില്‍ പറയുന്നുണ്ട്.1958ലെ നാലുലക്ഷം രൂപയുടെ വിലയറിയാവുന്ന ആര്‍ക്കും ചിരിക്കു വകനല്‍കുന്നതാണ്. കാരണം അവര്‍ അവകാശപ്പെടുന്നതുപോലെ 1945 ല്‍ അല്ല ജനിച്ചത് 1/7/1949-ല്‍ ആണെന്നും, 1950 കളില്‍ വയനാട്ടിലേക്കു കുടിയേറിയ അതിര്‍ത്തിമുക്കില്‍ കോരചാണ്ടി എന്നവരുടെ അഞ്ചു മക്കളില്‍ ഇളയവളായിരുന്നു ഇവര്‍ എന്നും 1955 മുതല്‍ 1960വരെ അവിടെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചിരുന്നു എന്നും സര്‍ക്കാര്‍ രേഖകളില്‍നിന്നും വ്യകത്മായ സാഹചര്യത്തില്‍, ഒരു ഒന്‍പതു വയസ്സുകാരിയുടെ നാലുലക്ഷത്തിന്റെ ദാനത്തിന്റെ കഥ ഒരു സാധാരണ കുടും ബത്തിലെ പെണ്‍കുട്ടിയുടെ അതിരു കവിഞ്ഞ ഭാവനയായെ കാണാന്‍ കഴിയു. യഥാര്‍ത്ഥത്തില്‍ ഒരു കോണ്‍വെന്റിനോട് ചേര്‍ന്ന ഹോസ്പിറ്റലില്‍ തന്റെ അന്നത്തെ ജീവിത സാഹചര്യവും വിദ്ദ്യഭ്യാസക്കുറവും മൂലം ഒരു സാധാരണ ജോലിക്കാരിയായി 1968 ല്‍ ചേര്‍ന്നതാണ്. പിന്നീട് സന്യാസിനിയാകനുള്ള ആഗ്രഹം മഠാധികാരികളെ അറിയിക്കുകയും ചെയ്തു. ലഭ്യമായ വിവരങ്ങള്‍വെച്ച് ഇവര്‍ക്ക് 4 ക്ലാസ്സ് വിദ്യാഭ്യാസം മത്രമേ ഉണ്ടായിരുന്നുള്ളു. എങ്കിലും ഇവരുടെ നിരന്തരമായ ആഗ്രഹപ്രകാരം ഇവരെ സന്യാസിനിഅകുന്നതിനുവേണ്ടിയുള്ള നാലു വര്‍ഷം നീളുന്ന പരിശീലനപരിപാടിയിലേക്ക് 4/12/1971 ല്‍ ഉള്‍പ്പെടുത്തിയെങ്കിലും ഒരുവര്‍ഷം തികയുന്നതിനുമുന്‍പു തന്നെ 1972 നവമ്പറില്‍ അവിടെനിന്നു പോരുകയും ചെയ്തു. പിന്നീട് പോരൂര്‍ ഇടവകാംഗമായി തന്റെ സ്വന്തം കുടുംബത്തോടൊപ്പം ഈ നാട്ടില്‍ ഒരു സാധാരണ സ്ത്രീയായി ജീവിക്കുകയായിരുന്നു. ഇവരുടെ സഹോദരങ്ങളുടെ ആദ്യകൂര്‍ബാനയും മറ്റ് കൗദാശികകര്‍മ്മങ്ങളും , അമ്മമ്മയുടേയും അമ്മയുടേയും മരണസംസ്‌കാരവും നടത്തിയതിന് വയനാട്ടിലെ വിവിധ ഇടവകപള്ളികളില്‍ ആവശ്യമാ രേഖകളുണ്ട്. മാത്രമല്ല ഇവര്‍ വിവിധമഠങ്ങളില്‍ സേവനംചെയ്തിരുന്നു എന്നവകാശപ്പെട്ട കാലഘട്ടങ്ങളില്‍ വയനാട്ടിലെ പോരൂരില്‍ ഒരു സാധാരണ സ്ത്രീയായി(സന്യാസിനിയായി അല്ല) ജീവിച്ചിരുന്നു എന്നതിന് ആവശ്യമായ തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. ആ സമയത്ത് അവിടെ സേവനം ചെയ്തിരുന്ന പോസ്റ്റുമാന്‍ അവര്‍ക്ക് അതിര്‍ത്തിമുക്കില്‍ മറിയം എന്നപേരില്‍ തന്നെ കത്തുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ പുസ്തകം പ്രസിദ്ധീകരിച്ച് കഴിഞ്ഞാല്‍ പിന്നീടൊരിക്കലും തന്റെ യഥാര്‍ത്ഥ അസ്ഥിത്തം വെളിപ്പെടരുതെന്നും പുറം ലോക അറിയെരുതെന്നും ഇവര്‍ കൃത്യമായി കണക്കുകൂട്ടിയിരുന്നു. ആ ഉദ്ദേശത്തിലാണ് പുസ്തകത്തിലും ലേഖനത്തിലും ജനനതീയതിയും മാതപിതാക്കളുടെ പേരും മറ്റും മറ്റി പറഞ്ഞിട്ടുള്ളത്. അതുപോലെ എന്റെ ബന്ധുക്കളായി ഇനി പാലായില്‍ ആരും അവശേഷിക്കുന്നില്ല എന്നു പറഞ്ഞതും. ഇവര്‍ വയനാട്ടിലെ തന്റെ മാതപിതാക്കളെയും സഹോദരങ്ങളേ സം ബന്ധിച്ച വിവരങ്ങളും മനപ്പൂര്‍വ്വം ഈ പുസ്തകത്തിലും അഭിമുഖത്തിലും മറച്ചുവെച്ചതും. ഏതുനാട്ടില്‍ പോയി തന്നെ പറ്റി അന്വേഷിച്ചലും ഒരു വിവരവും ലഭ്യമാവരുതെന്ന ഗൂഡോദ്ദ്യശ്യത്തോടു കൂടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ പുസ്തകം തയ്യാറാക്കിയ ലേഖകന്‍ ഇതു പ്രസിദ്ധീകരിച്ചതിനുശേഷം പുസ്തകം വായിച്ച പലരും അദ്ധേഹത്തെ നേരിട്ട് ബന്ധപ്പെട്ട് ഇതില്‍ പറയുന്ന കാര്യങ്ങള്‍ കളവാണെന്നും ഇവര്‍ ഒരിക്കലും ഒരു കത്തോലിക്ക സന്യാസിനി ആയിരുന്നില്ലെന്നും ബോധ്യപ്പെടുത്തി. വ്യാപകമായ പരാതികല്‍ ഉയര്‍ന്നപ്പോള്‍ അദ്ധേഹം നേരിട്ട് ഇതില്‍ പറയുന്ന കാര്യങ്ങളേപ്പറ്റി സ്വന്തംനിലക്ക് അന്വേഷണം നടത്തുകയുണ്ടായി. അതിന്‍പ്രകാരം പുസ്തകരചനയ്ക്കായി തന്നെ അതിര്‍ത്തിമുക്കില്‍ മറിയാമ്മ ബോധ്യപ്പെടുത്തിയ വിവരങ്ങള്‍ പൂര്‍ണ്ണമായും കളവയിരുന്നു എന്ന് മനസ്സിലാക്കി. ഈ വിവരങ്ങള്‍ വിശദമായി പ്രതിപാദിച്ചുകൊണ്ടു 8/8/2012ല്‍ കല്‍പ്പറ്റ പ്രസ്സ് ക്ലബ്ബില്‍വച്ച് പത്രസമ്മേളനം നടത്തുകയുണ്ടായി. അത് ആ ദിവസങ്ങളിലെ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ഉണ്ടായി. പിന്നീട് തീര്‍ത്തും തെറ്റായവിവരങ്ങള്‍ രേഖപ്പെടുത്തിയ ഈ പുസ്തകം പിന്‍വലിക്കണമെന്നും തുടര്‍ന്നു പ്രസിദ്ധീകരിക്കുകയാണെങ്കില്‍ തന്റെ പേര് അതില്‍ നിന്നും നീക്ക ചെയ്യണമെന്നുമാവശ്യപ്പെട്ട് അഡ്വ. ജോര്‍ജ്ജ് സെബാസ്റ്റ്യന്‍ മുഖേന 11/8/2012-ല്‍ തന്നെ പ്രസാധകര്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്യുകയുണ്ടായി. പക്ഷേ കത്തോലിക്ക സഭയ്ക്ക് നേരെ കനത്ത ആരോപണം ഉന്നയിച്ച മേരി ചാണ്ടിയുടെ അഭിമുഖം പ്രസിദ്ധീകരിച്ച ജന്‍മഭൂമി പത്രം നാളിതുവരെ ഖേദം പ്രകടിപ്പിക്കുകയും ക്ഷമാപണം നടത്തുകയോ ചെയ്തിട്ടില്ല. പില്‍ക്കാലത്ത് മേരി ചാണ്ടിയെ കത്തോലിക്ക സന്യാസിനിയാക്കി സഭയ്ക്കു നേരെ സൈബര്‍ ആക്രമണം നടത്തിയത് സംഘപരിവാര്‍ പേജുകളില്‍ ആണെങ്കില്‍ ഇന്നു അത് നടക്കുന്നതു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് നേരെ ഭീഷണി മുഴക്കുന്ന തീവ്ര ഇസ്ളാമിക നിലപാടുള്ള പ്രൊഫൈലുകളില്‍ നിന്നാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JSNCMOkpoWH3nKpD6LNfGP}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-14-10:15:06.jpg
Keywords: മേരി ചാണ്ടി
Content: 17237
Category: 1
Sub Category:
Heading: സ്ലോവാക്യന്‍ പര്യടനം: മിഷ്ണറീസ് ഓഫ് ചാരിറ്റി നടത്തുന്ന ആശ്രയകേന്ദ്രം സന്ദർശിച്ച് മാർപാപ്പ
Content: ബ്രാറ്റിസ്ലാവ: മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പേപ്പൽ പര്യടനത്തിന് യൂറോപ്യൻ രാജ്യമായ സ്ലോവാക്യയിലെത്തിയ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനികളുടെ കീഴിലുള്ള ആശ്രയകേന്ദ്രം സന്ദർശിച്ചു. ബ്രാറ്റിസ്ലാവയിൽ സ്ഥിതിചെയ്യുന്ന ബത്‌ലഹേം സെന്റർ എന്ന പേരിൽ അറിയപ്പെടുന്ന ആതുരാലയത്തിൽ ഇന്നലെ സെപ്റ്റംബർ പതിമൂന്നാം തീയതി തിങ്കളാഴ്ചയാണ് പാപ്പ സന്ദര്‍ശനം നടത്തിയത്. ബത്‌ലഹേം സെന്ററിന്റെ സുപ്പീരിയർ ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിച്ചു. പാപ്പ അവിടുത്തെ അന്തേവാസികളെ കാണുന്നതിനിടയിൽ കുട്ടികളുടെ ഗായകസംഘം സംഗീതമാലപിച്ചു. ബെത്‌ലഹേം സെന്ററിന് പിന്തുണ നൽകുന്നവർക്ക് പാപ്പ നന്ദി പറഞ്ഞു. ആതുരാലയത്തിലെ എല്ലാ മാതാപിതാക്കൾക്കും, കുട്ടികൾക്കും പാപ്പ നന്ദി രേഖപ്പെടുത്തി. "നമ്മൾ ഒരുമിച്ച് സന്തോഷത്തോടെ ഇരിക്കുമ്പോൾ ദൈവം നമ്മോടൊപ്പം കാണും. പരീക്ഷണ സമയത്തും ദൈവം നമ്മോടൊപ്പമുണ്ട്. മോശം സമയങ്ങളിലും ദൈവം നമ്മോടൊപ്പം യാത്ര ചെയ്യുന്നു". മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനികൾ തങ്ങളുടെ സേവനത്തിലൂടെ നൽകുന്ന സാക്ഷ്യത്തിന് നന്ദി പറയുന്നതായി അതിഥികൾക്കുള്ള ഡയറിയിൽ ഫ്രാൻസിസ് മാർപാപ്പ കുറിച്ചു. പരിശുദ്ധ കന്യകാമറിയത്തിന്റെയും, ഉണ്ണിയേശുവിന്റെയും ഒരു ചിത്രം ഫ്രാൻസിസ് മാർപാപ്പ അവർക്ക് സമ്മാനമായി നൽകി. നന്മ നിറഞ്ഞ മറിയമേ പ്രാർത്ഥന ചൊല്ലിയതിനുശേഷം, അവരെ അനുഗ്രഹിക്കുക കൂടി ചെയ്തിട്ടാണ് പാപ്പ മടങ്ങിയത്. സന്യാസിനികൾ, ഭവനരഹിതരായ സഹായിക്കാൻ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പോകുന്ന കാര്യവും, അവരുടെ ദാരിദ്രാവസ്ഥയെപ്പറ്റിയും ബത്‌ലഹേം സെന്ററിന്റെ സമീപത്ത് സ്ഥിതിചെയ്യുന്ന തിരുഹൃദയ ദേവാലയത്തിലെ വൈദികൻ ഫാ. ജുറാജ് വിട്ടേക്ക് കാത്തലിക്ക് ന്യൂസ് ഏജൻസിയോട് വിശദീകരിച്ചു. ആലംബഹീനർക്ക് സന്യാസിനികളുടെത് വലിയൊരു സാക്ഷ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 1997ൽ ആരംഭിച്ച ആതുരാലയത്തിൽ ഭവനരഹിതർക്ക് തലചായ്ക്കാൻ ഇടവും, ഭക്ഷണവും നല്‍കിവരികയാണ്. .മദർ തെരേസ നടത്തിയ സ്ലോവാക്യൻ സന്ദർശനത്തിന് ശേഷമാണ് മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ അംഗങ്ങൾ ഇവിടെയെത്തിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JSNCMOkpoWH3nKpD6LNfGP}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-14-12:00:48.jpg
Keywords: പാപ്പ
Content: 17238
Category: 1
Sub Category:
Heading: മലേഷ്യയിലെ മതന്യൂനപക്ഷ വിരുദ്ധ ബില്ലിനെതിരെ സംഘടിച്ച് ക്രിസ്ത്യന്‍ സഭകള്‍
Content: ക്വാലാലംപൂര്‍: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ മലേഷ്യയില്‍ മുസ്ലീങ്ങളല്ലാത്തവരെ നിയന്ത്രിക്കുവാന്‍ ലക്ഷ്യമിടുന്ന പുതിയ ബില്ലിനെതിരെ ക്രിസ്ത്യന്‍ സഭകളും വിവിധ മതങ്ങളുടെ കൂട്ടായ്മയും ഒറ്റക്കെട്ടായി രംഗത്ത്. ബില്ല് മതന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ബുദ്ധിസം, ക്രിസ്തുമതം, ഹിന്ദുമതം, സിഖ്, താവോയിസം തുടങ്ങിയ മതവിഭാഗങ്ങളുടെ മലേഷ്യയില്‍ കണ്‍സള്‍ട്ടേറ്റീവ് സമിതി (എം.സി.സി.ബി.സി.എച്ച്.എസ്.റ്റി) ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 8-ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. മലേഷ്യന്‍ ഫെഡറല്‍ ഗവണ്‍മെന്റ് നാലു പുതിയ 'ശരിയത്ത്' നിയമങ്ങളുടെ കരടുരേഖ തയ്യാറാക്കുകയാണെന്ന മലേഷ്യന്‍ പ്രധാനമന്ത്രിയുടെ റിലീജിയസ് അഫയേഴ്സ് വിഭാഗം ഡെപ്യൂട്ടി മന്ത്രിയായ വൈബി ഉസ്താസ് അഹമദ് മര്‍സൂക് ഷാരിയുടെ പ്രഖ്യാപനമാണ് മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കക്ക് കാരണമായത്. വഖഫ് ബില്‍, മുഫ്തി ബില്‍, ശരിയത്ത് കോര്‍ട്ട് ബില്‍, കണ്‍ട്രോള്‍ ആന്‍ഡ്‌ റെസ്ട്രിക്ഷന്‍ ഓണ്‍ ദി പ്രൊപ്പഗേഷന്‍ ഓഫ് നോണ്‍ മുസ്ലീം റിലീജിയന്‍സ് ബില്‍ എന്നിവയാണ് മര്‍സൂക് ഷാരി പറഞ്ഞ നാലു ബില്ലുകളെന്ന് ‘മലേഷ്യ ടുഡേ’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ നിയമങ്ങളില്‍ വരുത്തുന്ന 11 മാറ്റങ്ങളിലൂടെ ശരിയത്ത് നിയമത്തിന്റെ പഞ്ചവത്സര ശാക്തീകരണ പദ്ധതിയുടെ ഭാഗമാണ് 4 പുതിയ ബില്ലുകളെന്ന് മര്‍സൂക് ഷാരി പറഞ്ഞതായും സൂചനയുണ്ട്. ഫെഡറല്‍ ഭൂപ്രദേശങ്ങളിലെ ശരിയത്ത് നിയമങ്ങളെ ശക്തിപ്പെടുത്തുവാന്‍ 2020 മുതല്‍ 2025 നീണ്ടു നില്‍ക്കുന്ന ശാക്തീകരണ പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പുതിയതും, ഭേദഗതിയും ഉള്‍പ്പെടുന്ന 11 പ്രധാന 'ശരിയത്ത്' നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. മതന്യൂനപക്ഷങ്ങളുടെ ശക്തമായ പ്രതിഷേധത്തിനിടയിലും മര്‍സൂക് ഷാരി തന്റെ പ്രസ്താവന പിന്‍വലിക്കുവാന്‍ തയ്യാറായിട്ടില്ല. ഇദ്ദേഹത്തിന്റെ പ്രസ്താവനയിലെ നിരവധി പോരായ്മകള്‍ എം.സി.സി.ബി.സി.എച്ച്.എസ്.റ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് ക്വാലാലം‌പൂര്‍ അതിരൂപതയുടെ ആഴ്ചപതിപ്പായ ‘ഹെറാള്‍ഡ് മലേഷ്യ’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓരോ വ്യക്തിക്കും സ്വന്തം മതത്തില്‍ വിശ്വസിക്കുവാനും, ജീവിക്കുവാനും, പ്രകടിപ്പിക്കുവാനുമുള്ള അവകാശം ഉണ്ടെന്ന് ഫെഡറല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 11 (1) ല്‍ പറയുന്നുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി. അതേസമയം ബില്‍ നിയമമാക്കുന്നതിനുള്ള യാതൊരു നിര്‍ദ്ദേശവും ഇതുവരെ മുന്നോട്ട് വെച്ചിട്ടില്ലെന്നാണ് മലേഷ്യന്‍ നിയമമന്ത്രിയുടെ ഭാഷ്യം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JSNCMOkpoWH3nKpD6LNfGP}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-14-14:56:30.jpg
Keywords: മലേഷ്യ
Content: 17239
Category: 1
Sub Category:
Heading: 4 വര്‍ഷത്തിന് ശേഷം നീതി: മധ്യപ്രദേശില്‍ വൈദികനെതിരെ ചുമത്തിയ വ്യാജ മതപരിവര്‍ത്തന കേസ് സുപ്രീംകോടതി തള്ളി
Content: ന്യൂഡല്‍ഹി: മതപരിവര്‍ത്തനത്തിന് ശ്രമിച്ചു എന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ നാലു വര്‍ഷം നീണ്ട നിയമപോരാട്ടം നടത്തിയ കത്തോലിക്ക വൈദികന് ഒടുവില്‍ നീതി. സംഘപരിവാര്‍ സംഘടന ഉയര്‍ത്തിയ വ്യാജ പരാതിയെ തുടര്‍ന്നു കുറ്റാരോപണം നേരിട്ട സത്നായിലെ സെന്റ്‌ എഫ്രേം തിയോളജിക്കല്‍ കോളേജിലെ പ്രൊഫസ്സറായ ഫാ. ജോര്‍ജ്ജ് മംഗലപ്പിള്ളി എന്ന വൈദികനെ സുപ്രീം കോടതിയാണ് കുറ്റവിമുക്തനാക്കിയത്. തനിക്കെതിരെ ചുമത്തിയ മതപരിവര്‍ത്തന കേസ് സുപ്രീം കോടതി തള്ളിയതില്‍ അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചു. തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണം അടിസ്ഥാന രഹിതമാണെന്ന് മൂന്ന്‍ ജഡ്ജിമാരടങ്ങിയ സുപ്രീം കോടതി ബെഞ്ച്‌ വിധിക്കുകയായിരുന്നെന്നു അറുപത്തിനാല് വയസ്സുള്ള ഫാ. ജോര്‍ജ്ജ് സെപ്റ്റംബര്‍ 14ന് ‘മാറ്റേഴ്സ് ഇന്ത്യ’ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വ്യാജ കേസിന്റെ പേരില്‍ തനിക്ക് കീഴ്ക്കോടതി മുതല്‍ സുപ്രീം കോടതി വരെ പോകേണ്ടി വന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെയുള്ള കേസ് തള്ളുവാന്‍ മധ്യപ്രദേശ് ഹൈക്കോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ്‌ ഫാ. ജോര്‍ജ്ജ് സുപ്രീം കോടതിയെ സമീപിച്ചത്. 2017 ഡിസംബര്‍ 14-നാണ് ഫാ. ജോര്‍ജ്ജിനെതിരായ കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. ക്രിസ്തുമസ്സ് കാല പതിവനുസരിച്ച് ഫാ. ജോര്‍ജ്ജും മറ്റൊരു വൈദികനും 32 തിയോളജി വിദ്യാര്‍ത്ഥികളും കൂടി ഭോപ്പാലില്‍ നിന്നും 485 കിലോമീറ്റര്‍ അകലെ സത്നാക്ക് സമീപമുള്ള ജവഹര്‍നഗര്‍ ഭുംകാഹര്‍ ഗ്രാമത്തില്‍ കരോളുമായി പോയിരിന്നു. കരോള്‍ ഗാനം തടസ്സപ്പെടുത്തിയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഫാ. ജോര്‍ജ്ജും സംഘവും അവിടെയുള്ള ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തുവാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. കരോള്‍ സംഘത്തെ രക്ഷിക്കുവാന്‍ എന്ന വ്യാജേന സിവില്‍ ലൈന്‍സ് സ്റ്റേഷനില്‍ കൊണ്ടുപോയ പോലീസ് ഇവരെക്കുറിച്ച് അന്വേഷിക്കുവാനെത്തിയ 7 പുരോഹിതരേയും കസ്റ്റഡിയില്‍ എടുത്തു. സ്റ്റേഷന്‍ ഉപരോധിച്ച ഹിന്ദുത്വവാദികള്‍ വൈദികര്‍ വന്ന വാഹനം അഗ്നിക്കിരയാക്കുകയും, കത്തോലിക്കരില്‍ ചിലരെ മര്‍ദ്ദിക്കുകയും ചെയ്തു. ഹിന്ദുത്വവാദികള്‍ ഹാജരാക്കിയ ധര്‍മ്മേന്ദ്ര കുമാര്‍ ദോഹാര്‍ എന്ന വ്യക്തിയാണ് ഫാ. ജോര്‍ജ്ജിനെതിരെ വ്യാജ മൊഴി നല്‍കിയത്. തനിക്ക് 5,000 രൂപ വാഗ്ദാനം ചെയ്തുകൊണ്ട് ഒരു കുളത്തില്‍ മുക്കി മതപരിവര്‍ത്തനം ചെയ്തുവെന്നാണ് ധര്‍മ്മേന്ദ്ര കുമാര്‍ പറഞ്ഞത്. തനിക്കെതിരേയും കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരേയും കേസെടുത്ത പോലീസ് തന്നെ അറസ്റ്റ് ചെയ്തുവെന്നും തനിക്കൊപ്പമുണ്ടായിരുന്നവരെ പോലീസ് പോകുവാന്‍ അനുവദിച്ചെങ്കിലും പിറ്റേദിവസം തനിക്ക് ജാമ്യം കിട്ടുന്നത് വരെ പുരോഹിതരും സെമിനാരി വിദ്യാര്‍ത്ഥികളും അവിടെ തന്നെ തുടര്‍ന്നുവെന്നും ഫാ. ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. സെമിനാരിയും രൂപതയും സാമ്പത്തികമായി സഹായിച്ചുവെങ്കിലും ഫാ. ജോര്‍ജ്ജ് ഒറ്റക്കാണ് നിയമപോരാട്ടം നടത്തിയത്. 2009-ന് ശേഷം മതപരിവര്‍ത്തനത്തിന്റെ പേരില്‍ ഫാ. ജോര്‍ജ്ജിനെതിരെ ആരോപിക്കപ്പെടുന്ന മൂന്നാമത്തെ കേസാണിത്. ഈ സംഭവം സെമിനാരി വിദ്യാര്‍ത്ഥികളെ ഉലച്ചുവെങ്കിലും അവരുടെ ദൈവനിയോഗം ശക്തിപ്പെടുത്തുവാന്‍ ഉപകരിച്ചുവെന്നും, 32 സെമിനാരി വിദ്യാര്‍ത്ഥികളില്‍ അപകടത്തില്‍ മരണപ്പെട്ട ഒരാള്‍ ഒഴികെ ബാക്കിയുള്ള എല്ലാവരും തിരുപ്പട്ടം സ്വീകരിച്ചുവെന്നും ഫാ. ജോര്‍ജ്ജ് പറയുന്നു. 2011-ലെ സെന്‍സസ് അനുസരിച്ച് ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ 2,10,000-ത്തോളം ക്രൈസ്തവരാണ് ഉള്ളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JSNCMOkpoWH3nKpD6LNfGP}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-14-17:33:42.jpg
Keywords: ഹിന്ദുത്വ
Content: 17240
Category: 22
Sub Category:
Heading: ജോസഫ്: ക്രൂശിതനു മുമ്പിൽ നിൽക്കാൻ കരുത്തു പകരുന്നവൻ
Content: സെപ്റ്റംബർ പതിനാലാം തീയതി വിശുദ്ധ കുരിശിൻ്റെ പുകഴ്ചയുടെ തിരുനാളാണ്. 52-മത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിൻ്റെ സമാപന സന്ദേശത്തിൻ ഫ്രാൻസീസ് പാപ്പ കുരിശിനെപ്പറ്റി ഇപ്രകാരം പറഞ്ഞു. കുരിശ് ഒരിക്കലും ഫാഷനല്ല. പ്രിയ സഹോദരീ സഹോദരന്മാരേ,പഴയതുപോലെ ഇന്നും കുരിശ് ഒരിക്കലും ഒരു ഫാഷനല്ല. കുരിശ് ഉള്ള് സുഖപ്പെടുത്തുന്നു. ക്രൂശിതരൂപത്തിന് മുന്നിലാണ് "ദൈവിക ചിന്തയും", "മാനുഷിക ചിന്തയും" തമ്മിലുള്ള കയ്പേറിയ സംഘർഷം, ഒരു ആന്തരിക പോരാട്ടം നാം അനുഭവിക്കുക. ഒരു വശത്ത്, ദൈവത്തിന്റെ യുക്തിയാണ് നയിക്കുന്നതെങ്കിൽ മറുവശത്തു കേവലം മാനുഷിക വികാരങ്ങളാണ് നമ്മെ നിയന്ത്രിക്കുക. ആദ്യത്തേത് എളിമയുള്ള സ്നേഹത്തിലൂടെ വിരിയുന്ന ആത്മത്യാഗത്തിലൂടെ മറ്റുള്ളവരുടെ നന്മ ലക്ഷ്യമിടുമ്പോൾ രണ്ടാമത്തേത് ലോകത്തിന്റെ യുക്തിയിൽ ബഹുമാനവും പദവിയുമായി നേടാനുള്ള പരക്കം പാച്ചലിലാണ്. ക്രൂശിതനു മുമ്പിൽ നിൽക്കാൻ നമുക്കു കരുത്തു പകരുന്ന അപ്പൻ മാതൃകയാണ് യൗസേപ്പിതാവ്. കുരിശിനെ ഫാഷനായല്ല പാഷനായി കണ്ട വ്യക്തിയായിരുന്നു ആ നല്ല പിതാവ്. എളിമയുള്ള ആത്മ ദാനത്തിലൂടെ മറ്റുള്ളവരുടെ നന്മ മാത്രമായിരുന്നു അവൻ്റെ ലക്ഷ്യം. ലോകത്തിൻ്റെ യുക്തിയിൽ അവൻ വശീകരിക്കപ്പെടുകയോ, അവൾ നൽകുന്ന ബഹുമാനമോ പദവികളോ ആ ദിവ്യ ഹൃദയത്തെ ചഞ്ചലപ്പെടുത്തുകയോ ചെയ്തില്ല. ദൈവപുത്രൻ്റെ ജനനവസരത്തിൽ കുരിശു വഹിക്കാൻ ആദ്യം ഭാഗ്യം ലഭിച്ച യൗസേപ്പിതാവ് ക്രൂശിതനു മുമ്പിൽ നിൽക്കുവാനും ദൈവിക ചിന്തയ്ക്കനുസരിച്ച് പ്രവർത്തിക്കാനും നമുക്കു ശക്തി പകരട്ടെ. ഫാ. ജയ്സൺ കുന്നേൽ mcbs
Image: /content_image/SeasonalReflections/SeasonalReflections-2021-09-14-19:35:53.jpg
Keywords: ജോസഫ്, യൗസേ
Content: 17241
Category: 1
Sub Category:
Heading: "ബിഷപ്പ് പറഞ്ഞത് യാഥാര്‍ത്ഥ്യം": മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന ശരിവെച്ച് അമേരിക്കന്‍ എഴുത്തുകാരന്‍ റോബര്‍ട്ട് സ്പെന്‍സര്‍
Content: ഡെട്രോയിറ്റ്: നാര്‍ക്കോട്ടിക്സ് ജിഹാദിനും, ലവ് ജിഹാദിനും എതിരെ മുന്നറിയിപ്പുമായി പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ മുന്നറിയിപ്പ് അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടുന്നു. പ്രമുഖ അമേരിക്കന്‍ ബ്ലോഗറും ജിഹാദ് വാച്ച് വെബ്സൈറ്റിന്റെ സ്ഥാപകനുമായ റോബര്‍ട്ട് സ്പെന്‍സറാണ് ഇക്കാര്യത്തില്‍ പാലാ രൂപതാ മെത്രാനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ജിഹാദ് നടത്തുവാനും, അതിനുവേണ്ട പണം കണ്ടെത്തുവാനുമുള്ള മാര്‍ഗ്ഗമായി ദശകങ്ങളായി മയക്കുമരുന്ന് ഉപയോഗിച്ച് വരുന്നുണ്ടെന്നു ഡെട്രോയിറ്റ് ആസ്ഥാനമായുള്ള ഡിജിറ്റല്‍ മാധ്യമം ‘ചര്‍ച്ച് മിലിറ്റന്റ്’ നോട് റോബര്‍ട്ട് സ്പെന്‍സര്‍ പറഞ്ഞു. ബിഷപ്പിന്റെ പ്രസ്താവന ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വാര്‍ത്തയിലാണ് അദ്ദേഹം പ്രതികരണം നടത്തിയിരിക്കുന്നത്. പലരും അഭിമുഖീകരിക്കാൻ വിസമ്മതിക്കുന്ന കാര്യമാണ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ആദ്യ ഭരണകൂടം സ്ഥാനഭ്രഷ്ടരാകുന്നതിന് മുന്‍പ് പണം കണ്ടെത്തുന്നതിനായി ഒപിയം ഉപയോഗിക്കുന്നതിനെ കുറിച്ച് താലിബാന്‍ പറഞ്ഞിട്ടുള്ളതും, മുസ്ലീങ്ങള്‍ക്കല്ലാതെ അമുസ്ലീങ്ങള്‍ക്ക് ഒപിയം വില്‍ക്കുന്നതിനെ പ്രോത്സാഹിപ്പിച്ചിട്ടുള്ളതും “ദി ഹിസ്റ്ററി ഓഫ് ജിഹാദ്: ഫ്രം മുഹമ്മദ്‌ റ്റു ഐസിസ്” എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയായ സ്പെന്‍സര്‍ ചൂണ്ടിക്കാട്ടി. ബിഷപ്പ് ജോസഫ് ചൂണ്ടിക്കാട്ടിയ ലവ് ജിഹാദിന് നിരവധി ക്രിസ്ത്യന്‍, ഹിന്ദു, സിഖ് സ്ത്രീകളും പെണ്‍കുട്ടികളും ഇരയായിട്ടുണ്ടെന്നും, ഇക്കാര്യത്തില്‍ അമുസ്ലീങ്ങളായ പെണ്‍കുട്ടികളെ വിവാഹം ചെയ്യുവാന്‍ വലിയ താല്‍പ്പര്യം കാണിക്കുന്ന മുസ്ലീങ്ങള്‍ അവര്‍ക്കുണ്ടാകുന്ന കുട്ടികളെ മുസ്ലീമാക്കിയ ശേഷം വിവാഹം ചെയ്യുന്ന പെണ്‍കുട്ടികളോട് ക്രൂരത കാണിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയാണ് പതിവെന്നും, അമുസ്ലീങ്ങളുടെ ചിലവില്‍ മുസ്ലീങ്ങളുടെ എണ്ണം കൂട്ടുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ് ലവ് ജിഹാദെന്നും സ്പെന്‍സര്‍ വിവരിച്ചു. പെണ്‍കുട്ടികളെ കെണിയില്‍പെടുത്തി മസ്തിഷ്ക പ്രക്ഷാളനം വഴി മതപരിവര്‍ത്തനം ചെയ്ത് തീവ്രവാദി ക്യാമ്പുകളിലേക്ക് അയക്കുന്നുണ്ടെന്നും ഇക്കാലത്ത് നിരവധി ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഇത്തരം ചതിയില്‍ പെടുന്നുണ്ടെന്നും സ്പെന്‍സര്‍ പറഞ്ഞു. തീവ്രവാദ സ്വഭാവത്തോട് കൂടിയ മനോനിലയുള്ള ജിഹാദികളെ തിരിച്ചറിയണമെന്ന്‍ പറഞ്ഞ സ്പെന്‍സര്‍, സ്കൂളുകളിലും, കോളേജുകളിലും, ഹോസ്റ്റലുകളിലും, വാണീജ്യ സ്ഥാപനങ്ങളിലും, പൊതു സ്ഥാപനങ്ങളിലും ചെറുപ്രായത്തിലുള്ള പെണ്‍കുട്ടികളെ ലക്ഷ്യംവെച്ച് ജിഹാദികള്‍ വലവിരിച്ചു കഴിഞ്ഞുവെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. ഇസ്ലാമിക തീവ്രവാദത്തിന് എതിരെയുള്ള ശക്തമായ ഇടപെടലുകളിലൂടെയും ലേഖനങ്ങളിലൂടെയും ഏറെ ശ്രദ്ധ നേടിയ ബ്ലോഗറാണ് റോബര്‍ട്ട് സ്പെന്‍സര്‍. 2003 ൽ അദ്ദേഹം ആരംഭിച്ച 'ജിഹാദ് വാച്ച്' എന്നറിയപ്പെടുന്ന ബ്ലോഗ് ഇന്ന് ഏറെ ശ്രദ്ധ നേടുന്ന പോര്‍ട്ടലാണ്. പ്രമുഖ യു‌എസ് ദൃശ്യ വാര്‍ത്ത മാധ്യമമായ ഫോക്സ് ന്യൂസില്‍ അദ്ദേഹം പലപ്പോഴും ചര്‍ച്ചകള്‍ക്കായി എത്താറുണ്ട്. സ്പെൻസറുടെ രണ്ട് പുസ്തകങ്ങൾ എഫ്ബിഐ പരിശീലന സാമഗ്രികളിൽ ലിസ്റ്റുചെയ്തിട്ടുണ്ടെന്നും അദ്ദേഹം അമേരിക്കയിലെ വിവിധ നിയമ നിർവ്വഹണ യൂണിറ്റുകൾക്ക് സെമിനാറുകൾ നൽകിയെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരിന്നു. അതേസമയം ‘ചര്‍ച്ച് മിലിറ്റന്റ്’-ന്റെ റിപ്പോര്‍ട്ടില്‍ കുറവിലങ്ങാട്ടെ ചരിത്രപ്രസിദ്ധമായ മര്‍ത്ത് മറിയം തീര്‍ത്ഥാടന കേന്ദ്രത്തില്‍വെച്ചാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ജാഗ്രത സന്ദേശം നല്‍കിയതെന്നതും സീറോമലബാര്‍ സഭാ മാധ്യമ കമ്മീഷനും കെ‌സി‌ബി‌സിയും ലവ് ജിഹാദ് വിഷയങ്ങളില്‍ പങ്കുവെച്ച ആശങ്കകളും അടക്കമുള്ള നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിഷയം അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചയായി മാറിയെന്നതിന്റെ പ്രകടമായ സൂചനയാണിത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JSNCMOkpoWH3nKpD6LNfGP}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-14-20:45:45.jpg
Keywords: കല്ലറ
Content: 17242
Category: 1
Sub Category:
Heading: "ബിഷപ്പ് പറഞ്ഞത് യാഥാര്‍ത്ഥ്യം": മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന ശരിവെച്ച് അമേരിക്കന്‍ എഴുത്തുകാരന്‍ റോബര്‍ട്ട് സ്പെന്‍സര്‍
Content: ഡെട്രോയിറ്റ്: നാര്‍ക്കോട്ടിക്സ് ജിഹാദിനും, ലവ് ജിഹാദിനും എതിരെ മുന്നറിയിപ്പുമായി പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ മുന്നറിയിപ്പ് അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടുന്നു. പ്രമുഖ അമേരിക്കന്‍ ബ്ലോഗറും ജിഹാദ് വാച്ച് വെബ്സൈറ്റിന്റെ സ്ഥാപകനുമായ റോബര്‍ട്ട് സ്പെന്‍സറാണ് ഇക്കാര്യത്തില്‍ പാലാ രൂപതാ മെത്രാനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ജിഹാദ് നടത്തുവാനും, അതിനുവേണ്ട പണം കണ്ടെത്തുവാനുമുള്ള മാര്‍ഗ്ഗമായി ദശകങ്ങളായി മയക്കുമരുന്ന് ഉപയോഗിച്ച് വരുന്നുണ്ടെന്നു ഡെട്രോയിറ്റ് ആസ്ഥാനമായുള്ള ഡിജിറ്റല്‍ മാധ്യമം ‘ചര്‍ച്ച് മിലിറ്റന്റ്’ നോട് റോബര്‍ട്ട് സ്പെന്‍സര്‍ പറഞ്ഞു. ബിഷപ്പിന്റെ പ്രസ്താവന ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വാര്‍ത്തയിലാണ് അദ്ദേഹം പ്രതികരണം നടത്തിയിരിക്കുന്നത്. പലരും അഭിമുഖീകരിക്കാൻ വിസമ്മതിക്കുന്ന കാര്യമാണ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ആദ്യ ഭരണകൂടം സ്ഥാനഭ്രഷ്ടരാകുന്നതിന് മുന്‍പ് പണം കണ്ടെത്തുന്നതിനായി ഒപിയം ഉപയോഗിക്കുന്നതിനെ കുറിച്ച് താലിബാന്‍ പറഞ്ഞിട്ടുള്ളതും, മുസ്ലീങ്ങള്‍ക്കല്ലാതെ അമുസ്ലീങ്ങള്‍ക്ക് ഒപിയം വില്‍ക്കുന്നതിനെ പ്രോത്സാഹിപ്പിച്ചിട്ടുള്ളതും “ദി ഹിസ്റ്ററി ഓഫ് ജിഹാദ്: ഫ്രം മുഹമ്മദ്‌ റ്റു ഐസിസ്” എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയായ സ്പെന്‍സര്‍ ചൂണ്ടിക്കാട്ടി. ബിഷപ്പ് ജോസഫ് ചൂണ്ടിക്കാട്ടിയ ലവ് ജിഹാദിന് നിരവധി ക്രിസ്ത്യന്‍, ഹിന്ദു, സിഖ് സ്ത്രീകളും പെണ്‍കുട്ടികളും ഇരയായിട്ടുണ്ടെന്നും, ഇക്കാര്യത്തില്‍ അമുസ്ലീങ്ങളായ പെണ്‍കുട്ടികളെ വിവാഹം ചെയ്യുവാന്‍ വലിയ താല്‍പ്പര്യം കാണിക്കുന്ന മുസ്ലീങ്ങള്‍ അവര്‍ക്കുണ്ടാകുന്ന കുട്ടികളെ മുസ്ലീമാക്കിയ ശേഷം വിവാഹം ചെയ്യുന്ന പെണ്‍കുട്ടികളോട് ക്രൂരത കാണിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയാണ് പതിവെന്നും, അമുസ്ലീങ്ങളുടെ ചിലവില്‍ മുസ്ലീങ്ങളുടെ എണ്ണം കൂട്ടുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ് ലവ് ജിഹാദെന്നും സ്പെന്‍സര്‍ വിവരിച്ചു. പെണ്‍കുട്ടികളെ കെണിയില്‍പെടുത്തി മസ്തിഷ്ക പ്രക്ഷാളനം വഴി മതപരിവര്‍ത്തനം ചെയ്ത് തീവ്രവാദി ക്യാമ്പുകളിലേക്ക് അയക്കുന്നുണ്ടെന്നും ഇക്കാലത്ത് നിരവധി ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഇത്തരം ചതിയില്‍ പെടുന്നുണ്ടെന്നും സ്പെന്‍സര്‍ പറഞ്ഞു. തീവ്രവാദ സ്വഭാവത്തോട് കൂടിയ മനോനിലയുള്ള ജിഹാദികളെ തിരിച്ചറിയണമെന്ന്‍ പറഞ്ഞ സ്പെന്‍സര്‍, സ്കൂളുകളിലും, കോളേജുകളിലും, ഹോസ്റ്റലുകളിലും, വാണീജ്യ സ്ഥാപനങ്ങളിലും, പൊതു സ്ഥാപനങ്ങളിലും ചെറുപ്രായത്തിലുള്ള പെണ്‍കുട്ടികളെ ലക്ഷ്യംവെച്ച് ജിഹാദികള്‍ വലവിരിച്ചു കഴിഞ്ഞുവെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. ഇസ്ലാമിക തീവ്രവാദത്തിന് എതിരെയുള്ള ശക്തമായ ഇടപെടലുകളിലൂടെയും ലേഖനങ്ങളിലൂടെയും ഏറെ ശ്രദ്ധ നേടിയ ബ്ലോഗറാണ് റോബര്‍ട്ട് സ്പെന്‍സര്‍. 2003 ൽ അദ്ദേഹം ആരംഭിച്ച 'ജിഹാദ് വാച്ച്' എന്നറിയപ്പെടുന്ന ബ്ലോഗ് ഇന്ന് ഏറെ ശ്രദ്ധ നേടുന്ന പോര്‍ട്ടലാണ്. സ്പെൻസറുടെ രണ്ട് പുസ്തകങ്ങൾ എഫ്ബിഐ പരിശീലന സാമഗ്രികളിൽ ലിസ്റ്റുചെയ്തിട്ടുണ്ടെന്നും അദ്ദേഹം അമേരിക്കയിലെ വിവിധ നിയമ നിർവ്വഹണ യൂണിറ്റുകൾക്ക് സെമിനാറുകൾ നൽകിയെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരിന്നു. അതേസമയം ‘ചര്‍ച്ച് മിലിറ്റന്റ്’-ന്റെ റിപ്പോര്‍ട്ടില്‍ കുറവിലങ്ങാട്ടെ ചരിത്രപ്രസിദ്ധമായ മര്‍ത്ത് മറിയം തീര്‍ത്ഥാടന കേന്ദ്രത്തില്‍വെച്ചാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ജാഗ്രത സന്ദേശം നല്‍കിയതെന്നതും സീറോമലബാര്‍ സഭാ മാധ്യമ കമ്മീഷനും കെ‌സി‌ബി‌സിയും ലവ് ജിഹാദ് വിഷയങ്ങളില്‍ പങ്കുവെച്ച ആശങ്കകളും അടക്കമുള്ള നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിഷയം അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചയായി മാറിയെന്നതിന്റെ പ്രകടമായ സൂചനയാണിത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HBW1C5D5cqL6oTXLx5YcYH}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-14-21:04:49.jpg
Keywords: കല്ലറ