category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദുഷ്പ്രവണതകള്‍ക്കും വിഭാഗീയതയ്ക്കുമെതിരേ പ്രതികരിക്കേണ്ടത് ക്രൈസ്തവ ധര്‍മം: മാര്‍ തോമസ് തറയില്‍
Contentചങ്ങനാശേരി: സമൂഹത്തിലെ നീതിനിഷേധത്തിനും ദുഷ്പ്രവണതകള്‍ക്കും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരേ പ്രതികരിക്കേണ്ടത് ക്രൈസ്തവ ധര്‍മമാണെന്ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അല്മായ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം വിശ്വാസ സമൂഹത്തോട് വിശുദ്ധ കുര്‍ബാന മധ്യേ ബോധവത്കരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രസംഗങ്ങള്‍ പോലും തെറ്റായ രീതിയില്‍ അടര്‍ത്തി മാറ്റി വികലമായി ചിത്രീകരിക്കപ്പെടുന്നു. രാഷ്ട്രീയ, മാധ്യമ, ആത്മീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഒറ്റക്കെട്ടായി ലഹരി ഉള്‍പ്പെടെയുള്ള സാമൂഹിക വിപത്തിനെതിരേ പോരാടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തിന് വിശ്വാസപരമായ ബോധ്യങ്ങള്‍ നല്‍കുന്നതിനൊപ്പം ഭൗതിക ജീവിതത്തില്‍ കൃത്യമായ ഇടപെടലുകള്‍ നടത്താന്‍ സഭ എന്നും ശ്രദ്ധിച്ചിട്ടുണ്ടെന്നു ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരക്കല്‍ പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി. പി. ജോസഫ് അധ്യക്ഷത വഹിച്ചു. പി.ആര്‍.ഒ അഡ്വ. ജോജി ചിറയില്‍, കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍ , ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, കാര്‍പ്പ് ഡയറക്ടര്‍ ഫാ. ജെയിംസ് കൊക്കാവയലില്‍, പിതൃവേദി പ്രസിഡന്റ് എ. പി. തോമസ്, മാതൃവേദി പ്രസിഡന്റ് ആന്‍സി ചെന്നോത്ത്, കുടുംബ കൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ ജോബ് ആന്റണി, ഡിഎഫ്‌സി പ്രസിഡന്റ് ആന്റണി മലയില്‍, സെക്രട്ടറി പരിമള്‍ ആന്റണി, എസ്.എം.വൈ.എം. പ്രസിഡന്റ് ജോബിന്‍ ഇടത്താഴെ, മദ്യ വിരുദ്ധ സമിതി പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേല്‍, കെ. എല്‍. എം. സെക്രട്ടറി സിബിച്ചന്‍ ഇടശ്ശേരിപ്പറമ്പില്‍, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സെക്രട്ടറി രാജേഷ് ജോണ്‍, വൈസ് പ്രസിഡന്റ് വര്‍ഗീസ് ആന്റണി, ട്രഷറര്‍ ബാബു വള്ളപ്പുര, സെക്രട്ടറി ജോര്‍ജുകുട്ടി മുക്കത്ത്, പ്രവാസി അപ്പോസ്തലറ്റ് പ്രസിഡന്റ് തങ്കച്ചന്‍ പൊന്‍മങ്കല്‍, സെക്രട്ടറി സിബി വാണിയപ്പുരക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-09-14 09:20:00
Keywordsതറയി
Created Date2021-09-14 09:21:18