Contents
Displaying 16831-16840 of 25116 results.
Content:
17203
Category: 13
Sub Category:
Heading: അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് വേദിയിൽ ദിവ്യകാരുണ്യ അനുഭവം വിവരിച്ച് മുൻ പ്രൊട്ടസ്റ്റന്റ് മിഷ്ണറി
Content: ബുഡാപെസ്റ്റ്: ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ആരംഭിച്ച ദിവ്യകാരുണ്യ കോൺഗ്രസിൽ തന്റെ ജീവിതത്തിലുണ്ടായ ദിവ്യകാരുണ്യ അനുഭവം വിവരിച്ച് മുൻ പ്രൊട്ടസ്റ്റന്റ് മിഷ്ണറി. അമേരിക്കയിലെ അയോവ സ്വദേശിയായ ബാർബറ ഹീൽ എന്ന മുൻ പ്രൊട്ടസ്റ്റന്റ് മിഷ്ണറിയാണ് ദിവ്യകാരുണ്യം നാഥനെ കണ്ടപ്പോള്‍ തന്റെ ജീവിതത്തിലുണ്ടായ ഹൃദയസ്പർശിയായ അനുഭവം പങ്കുവെച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ ദേവാലയങ്ങൾ ആരംഭിക്കാൻ ഓടി നടക്കുന്നതിനിടയിലാണ് കത്തോലിക്ക വിശ്വാസത്തെ പറ്റി ആദ്യമായി മനസ്സിലാക്കുന്നതെന്ന്‍ ബാർബറ ഹീൽ പറയുന്നു. ആവിലയിലെ വിശുദ്ധ തെരേസയുടെ പുസ്തകമായിരുന്നു കത്തോലിക്ക വിശ്വാസത്തെ പറ്റി പഠിക്കാൻ അവർ ആദ്യമായി വായിച്ചത്. ആ സമയത്ത് ഒരു കോൺഫറൻസിൽ പങ്കെടുക്കാനായി ഫിലാഡൽഫിയയിലെ ഒരു വൈദികൻ ബാർബറയെ ദേവാലയത്തിലേക്ക് ക്ഷണിച്ചു. ആദ്യമായി ഒരു കത്തോലിക്ക ദേവാലയത്തിൽ പ്രവേശിച്ച ബാർബറ വിചിത്രമായ ആരാധനാ സമ്പ്രദായങ്ങൾ നിരീക്ഷിക്കാൻ എന്ന തരത്തില്‍ ഏറ്റവും പുറകിലായാണ് നിന്നത്. കോൺഫറൻസിന് ശേഷം ഒരു ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കുമെന്ന് ഇതിനിടയിൽ സംഘാടകർ അറിയിച്ചു. ഏതാനും സമയത്തിനു ശേഷം തന്റെ മുൻപിൽ അരുളിക്ക കണ്ടപ്പോള്‍ താന്‍ പൊട്ടിക്കരയുകയായിരിന്നുവെന്ന് ബാർബറ പറയുന്നു. അതിനുമുമ്പ് അരുളിക്കയോ, ദിവ്യകാരുണ്യ പ്രദക്ഷിണമോ എന്താണെന്നും അറിയില്ലായിരുന്നുവെന്നും, യേശു തന്നെയാണ് തന്റെ മുൻപിൽ നിൽക്കുന്നത് എന്ന് ബോധ്യം മാത്രമാണ് അപ്പോൾ തനിക്ക് ഉണ്ടായതെന്നും ബാർബറ ഹീൽ സ്മരിച്ചു. ജീവിതത്തില്‍ ഒരിയ്ക്കലും മറക്കാന്‍ കഴിയാത്ത ഈ ദിവ്യകാരുണ്യ അനുഭവമാണ് ബാർബറയെ പിന്നീട് കത്തോലിക്ക വിശ്വാസിയാക്കി മാറ്റിയത്. സെപ്റ്റംബർ അഞ്ചാം തീയതി ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ആരംഭിച്ച ദിവ്യകാരുണ്യ കോൺഗ്രസിൽ നിരവധി ആളുകളാണ് ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ട തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-10-14:17:00.jpg
Keywords: ദിവ്യകാരുണ്യ

17204
Category: 1
Sub Category:
Heading: "ദൈവമാതാവ് സകല ജനതകളുടേയും അമ്മ": 25ാമത് ഇന്‍റര്‍നാഷ്ണല്‍ മരിയന്‍ കോണ്‍ഗ്രസ് നാളെ സമാപിക്കും
Content: റോം: പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിനായി റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരിയന്‍ ശാസ്ത്ര പണ്ഡിതരുടെ കൂട്ടായ്മയായ ‘പൊന്തിഫിക്കല്‍ അക്കാദമിയ മരിയാന ഇന്റര്‍നാഷണലിസ്’ (പി.എ.എം.ഐ) സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാമത് 'ഇന്റര്‍നാഷ്ണല്‍ മരിയോളജിക്കല്‍ മരിയന്‍ കോണ്‍ഗ്രസ് നാളെ സമാപിക്കും. “ഇന്നത്തെ സംസ്കാരങ്ങള്‍ക്കും ദൈവശാസ്ത്രങ്ങള്‍ക്കുമിടയിലെ മറിയം” എന്ന പ്രമേയവുമായി സെപ്റ്റംബര്‍ 8 മുതല്‍ 11 വരെ ഓണ്‍ലൈനിലൂടെയാണ് മരിയന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. വിവിധ പ്ലീനറി സെഷനുകളായി തിരിച്ചിട്ടുള്ള കോണ്‍ഗ്രസ്സില്‍ അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള മരിയോളജിക്കല്‍ സൊസൈറ്റി അംഗങ്ങളും, മരിയന്‍ ശാസ്ത്ര പണ്ഡിതന്മാരുമായി ഏതാണ്ട് മുന്നൂറോളം പേര്‍ പങ്കെടുക്കുന്നുണ്ട്. ദൈവശാസ്ത്ര തലത്തിലും, ആരാധനാക്രമ തലത്തിലുമായി ലോകമെമ്പാടുമുള്ള മരിയന്‍ പണ്ഡിതന്‍മാരുടെ പ്രവര്‍ത്തനങ്ങളും അന്താരാഷ്ട്ര മരിയന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പൊന്തിഫിക്കല്‍ സാംസ്കാരിക സമിതി പ്രസിഡന്റായ കര്‍ദ്ദിനാള്‍ ഗിയാന്‍ഫ്രാങ്കോ റാവാസിയാണ് അന്താരാഷ്‌ട്ര മരിയന്‍ ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തത്. മരിയന്‍ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നവരെ അഭിസംബോധന ചെയ്തു കൊണ്ട് ഫ്രാന്‍സിസ് പാപ്പ സന്ദേശമയച്ചിരുന്നു. അനുഗ്രഹീതയായ പരിശുദ്ധ കന്യകാമറിയത്തില്‍ ആശ്വാസം കണ്ടെത്തുവാന്‍ പാപ്പ തന്റെ സന്ദേശത്തിലൂടെ വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. പൊതുവായ ഭക്തിയില്‍ പ്രകടമാകുന്ന സാംസ്കാരിക അനുരൂപണത്തിന്റെ പ്രാധാന്യത്തേക്കുറിച്ചും പാപ്പയുടെ സന്ദേശത്തില്‍ പറയുന്നുണ്ട്. വംശമോ ദേശീയതയോ പരിഗണിക്കാതെ എല്ലാവരുടേയും അമ്മയാണ് പരിശുദ്ധ കന്യകാമറിയമെന്ന്‍ പറഞ്ഞുകൊണ്ടാണ് പാപ്പയുടെ സന്ദേശം അവസാനിക്കുന്നത്. വിശ്വാസത്തിനും, സംസ്കാരങ്ങള്‍ക്കും ഇടയിലുള്ള സംവാദങ്ങളുടെ വെളിച്ചത്തില്‍ മരിയന്‍ ശാസ്ത്രത്തിന്റെ പാതയെകുറിച്ച് വിചിന്തനം ചെയ്യുവാന്‍ പറ്റിയ ഏറ്റവും നല്ല അവസരമാണ് അന്താരാഷ്‌ട്ര മരിയന്‍ ശാസ്ത്ര കോണ്‍ഗ്രസെന്ന് പി.എ.എം.ഐ പ്രസിഡന്റ് ഫാ. സ്റ്റെഫാനോ സെച്ചിന്‍, ഒ.എഫ്.എം പറഞ്ഞു. ഫാ. സ്റ്റെഫാനോയുടെ നേതൃത്വത്തില്‍ സമാപന സമ്മേളനത്തോടെയാണ് കോണ്‍ഗ്രസ് സമാപിക്കുക. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-09-10-16:37:14.jpg
Keywords: മരിയന്‍, മാതാവ

17205
Category: 22
Sub Category:
Heading: ജോസഫ്: സ്നേഹത്താൽ സ്വർഗ്ഗം കീഴടക്കിയവൻ
Content: സെപ്റ്റംബർ അഞ്ചാം തീയതി വാഴ്ത്തപ്പെട്ട ജീൻ ജോസഫ് ലറ്റാസ്റ്റേയുടെ തിരുനാൾ ആയിരുന്നു. വിശുദ്ധ യൗസേപ്പിനെ സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിച്ച് ഒൻപതാം പീയൂസ് മാർപാപ്പക്കു കത്തെഴുതുകയും അതിനായി നിരന്തരം ത്യാഗം ചെയ്യുകയും ചെയ്ത ഡോമിനിക്കൻ സഭാംഗമായിരുന്നു ജീനച്ചൻ. അദ്ദേഹത്തിന്റെ യൗസേപ്പിതാവിനെകുറിച്ചുള്ള ഒരു ഉദ്ധരണിയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ഇതിവൃത്തം. "യൗസേപ്പിതാവ് യഥാർത്ഥത്തിൽ എന്താണ് ചെയ്തത്? അവൻ സ്നേഹിച്ചു. അവൻ ചെയ്തതെല്ലാം സ്നേഹമായിരുന്നു , അവന്റെ മഹത്വത്തിന് ഇത് മതിയായിരുന്നു. അവൻ ദൈവത്തെ പരിധികളില്ലാതെ സ്നേഹിച്ചു. അതായിരുന്നു അവനു പ്രാധാന്യം; അതായിരുന്നു ഭൂമിയിലെ അവന്റെ ജീവിതം. നിത്യതയിൽ അവന്റെ മഹത്വം കാണുക! മടികൂടാതെ അവന്റെ അടുത്തേക്ക് പോവുക. അവൻ സ്വർഗ്ഗത്തിൽ സർവ്വശക്തനാണ്. ഏറ്റവും സ്നേഹവും ദയയുള്ള ഹൃദയങ്ങളായ ഈശോയുടെയും മറിയത്തിൻ്റെ ഹൃദയങ്ങളോട് അവൻ ഐക്യത്തിലായിരുന്നതിനാൽ അവൻ്റെ നന്മയെ നമ്മൾ സംശയിക്കേണ്ടതില്ല!" ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിച്ചുകൊണ്ട് സ്വർഗ്ഗത്തിൽ സർവ്വശക്തനായി തീർന്ന വ്യക്തിയാണ് ഈശോയുടെ വളർത്തു പിതാവ്.ആ പിതാവിനെ അനുകരിച്ച് നമുക്കും സ്വർഗ്ഗരാജ്യം അവകാശമാക്കാം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/SocialMedia/SocialMedia-2021-09-10-16:45:39.jpg
Keywords: ജോസഫ്, യൗസേ

17206
Category: 1
Sub Category:
Heading: ഐഎസ് തീവ്രവാദികള്‍ തകര്‍ത്ത മൊസൂളിലെ മെത്രാസന മന്ദിരം പുനരുദ്ധാരണത്തിന് ശേഷം തുറന്നു
Content: മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഏല്‍പ്പിച്ച മുറിവുകള്‍ ഉണങ്ങിവരുന്ന ഇറാഖി നഗരമായ മൊസൂളിന്റെ ചരിത്രത്താളുകളില്‍ പുതിയ ഒരേട് എഴുതിച്ചേര്‍ത്തുകൊണ്ട് മൊസൂള്‍ അതിഭദ്രാസന അരമന പുനരുദ്ധാരണത്തിന് ശേഷം വീണ്ടും ഉദ്ഘാടനം ചെയ്തു. മുസ്ലീം നേതാക്കള്‍ ഉള്‍പ്പെടെ നിരവധിപേരാണ് ചടങ്ങില്‍ പങ്കെടുത്തത്. മൊസൂളിലെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് പുറമേ, പ്രാദേശിക ഗവര്‍ണര്‍, മേയര്‍, മുസ്ലീം നേതാക്കള്‍, സൈനീക ജനറല്‍മാര്‍, മുല്ലമാര്‍, ഷെയിഖുകള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. നിര്‍മ്മാണത്തിന് സഹായിച്ച ‘യൂവ്രെ ഡി’ഓറിയന്റ് ഉള്‍പ്പെടെയുള്ള ഏഴോളം സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ‘അവസാനം മെത്രാനും, വൈദികര്‍ക്കും താമസിക്കാന്‍ ഒരു സ്ഥലമായി, ഇന്ന്‍ രാത്രിമുതല്‍ ഞാന്‍ ഇവിടെയായിരിക്കും ഉറങ്ങുക’ എന്നാണ് ഉദ്ഘാടന ചടങ്ങില്‍വെച്ച് മൊസൂള്‍ അതിരൂപത മെത്രാപ്പോലീത്ത നജീബ് മിഖായേല്‍ മൌസ്സാ പറഞ്ഞത്. ഇന്നത്തെ ദിവസം സന്തോഷത്തിന്റേയും, പ്രതീക്ഷയുടേയും ദിവസമാണെന്ന് പറഞ്ഞ മെത്രാപ്പോലീത്ത, ദേവാലയങ്ങള്‍ ശുചിയാക്കുവാന്‍ തങ്ങളെ സഹായിച്ച ഇസ്ലാം സഹോദരങ്ങളുടെ ഉള്ളിലും സന്തോഷം ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും, അപ്രകാരം യുവാക്കളില്‍ നിന്നും ബന്ധങ്ങളും, പങ്കുവെക്കലും പുതുക്കി തുടങ്ങാമെന്നും കൂട്ടിച്ചേര്‍ത്തു. ദേവാലയത്തിന്റെ മണികള്‍ ആദ്യമായി അടിക്കുവാന്‍ തന്നെ അനുവദിക്കണമെന്ന് ഒരു മുസ്ലീം വൃദ്ധന്‍ തന്നോട് ആവശ്യപ്പെട്ട കാര്യവും മെത്രാപ്പോലീത്ത പരാമര്‍ശിച്ചു. ഏഴാം നൂറ്റാണ്ടില്‍ മുസ്ലീങ്ങള്‍ ഇറാഖിലെത്തിയപ്പോള്‍ അവരെ സ്വാഗതം ചെയ്യുവാന്‍ ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, "അന്ന് നിങ്ങള്‍ ചെയ്തതു പോലെ നിങ്ങളെ സ്വാഗതം ചെയ്യുവാന്‍ ഇപ്പോള്‍ ഞങ്ങള്‍ ഉണ്ടെന്നാണ് മുസ്ലീങ്ങള്‍" പറയുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. സ്വയം പ്രഖ്യാപിത ഖലീഫയായ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ കീഴില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഏതാണ്ട് പതിനാലോളം ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു. മൊസൂളില്‍ ജനിച്ചു വളര്‍ന്ന മെത്രാപ്പോലീത്ത ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശ കാലത്ത് ആദ്യം നിനവേയിലേക്കും, പിന്നീട് ഇറാഖി കുര്‍ദ്ദിസ്ഥാനിലേക്കും പലായനം ചെയ്യുകയായിരുന്നു. അരമായിക്, അറബിക് തുടങ്ങിയ ഭാഷകളിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി കയ്യെഴുത്ത് പ്രതികള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്നതിന് മേല്‍നോട്ടം വഹിച്ചിട്ടുള്ള മെത്രാപ്പോലീത്ത തീവ്രവാദികളുടെ മതഭ്രാന്തില്‍ നിന്നും സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുവാന്‍ കാണിച്ച ത്യാഗത്തെ പ്രതി 2020-ലെ ‘സാഖറോവ് പ്രൈസ് ഫോര്‍ ഫ്രീഡം തോട്ട്’ പുരസ്കാരത്തിനും അര്‍ഹനായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-09-10-21:09:51.jpg
Keywords: ഇസ്ലാ, മൊസൂ

17207
Category: 18
Sub Category:
Heading: "വിധ്വംസക പ്രവര്‍ത്തനങ്ങളില്ലെന്നു സ്ഥാപിക്കാന്‍ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും കാണിക്കുന്ന വ്യഗ്രത ദുഃഖകരം"
Content: കൊച്ചി: കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലവ് ജിഹാദും നാര്‍കോട്ടിക് ജിഹാദും കേരളീയ സമൂഹത്തിനു വലിയ വിപത്താണെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സ്വാഗതം ചെയ്തു. കാലങ്ങളായി കേരളത്തിന്റെ സാമൂഹ്യവ്യവസ്ഥിതിയില്‍ ഇത്തരത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത് അധികാരികള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നു സംഘടന ചൂണ്ടിക്കാട്ടി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇല്ലെന്നു സ്ഥാപിക്കാന്‍ വേണ്ടി ചില മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും കാണിക്കുന്ന വ്യഗ്രത വളരെ സങ്കടകരമാണ്. ഒരുവിഭാഗം ആളുകളെ പ്രീണിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍, കേരളത്തിലെ സാധാരണക്കാരുടെ കുടുംബബന്ധങ്ങളെയും ജീവിതത്തെയും ദൂരവ്യാപകമായി സ്വാധീനിക്കുന്നു എന്നതു തിരിച്ചറിയണം. ലൗ ജിഹാദിലൂടെ നിരവധി പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന്റെ തെളിവുകള്‍ ഈ നാളുകളില്‍ മാധ്യമങ്ങളില്ത്തോന്നെ കൃത്യമായി വന്നതാണ്. കോളജുകളും സ്കൂളുകളും കേന്ദ്രീകരിച്ചുള്ള പ്രദേശങ്ങളില്‍ മയക്കുമരുന്ന് കച്ചവടവും മറ്റു പ്രവര്‍ത്തനങ്ങളും നടത്തുന്നതും നാര്‍കോട്ടിക് ജിഹാദിന്റെ ഭാഗമാണ്. ഒരു ചെറിയ ശതമാനം ആളുകള്‍ വളരെ ഗൂഢലക്ഷ്യങ്ങളോടെ മറ്റാര്‍ക്കോ വേണ്ടി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ സമൂഹത്തിനു ബാധ്യതയുണ്ട്. കേരളത്തിലേക്കുള്ള മയക്കുമരുന്നിന്റെ വരവും കേരളത്തില്‍ വിതരണം ചെയ്യപ്പെടുന്ന രീതികളും, ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിനകത്തും പുറത്തുമുള്ള ആളുകളെ സംബന്ധിച്ചും ഗൂഢാലോചനകളെക്കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ട്രഷറര്‍ ഡോ. ജോബി കാക്കശേരി, അഡ്വ. പി.ടി. ചാക്കോ, ജോയി ഇലവന്തിക്കല്‍, തോമസ് പീടികയില്‍, ഡോ. ജോസുകുട്ടി ഒഴുകയില്‍, ടെസി ബിജു, രാജേഷ് ജോണ്‍, മാത്യു കല്ലടിക്കോട്ട്, ബേബി നെട്ടനാനി, ബെന്നി ആന്റണി, റിന്‍സണ്‍ മണവാളന്‍, ട്രീസ ലിസ് സെബാസ്റ്റ്യന്‍, വര്‍ക്കി നിരപ്പേല്‍, അഡ്വ. ഗ്ലാഡിസ് ചെറിയാന്‍, ഐപ്പച്ചന്‍ തടിക്കാട്ട്, ജോസ്കുട്ടി മാടപ്പള്ളി, ബേബി പെരുമാലില്‍, ചാക്കോച്ചന്‍ കാരാമയില്‍, ചാര്‍ലി മാത്യു, ബാബു കദളിമറ്റം, വര്‍ഗീസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-09-11-09:11:01.jpg
Keywords: കോണ്‍

17208
Category: 10
Sub Category:
Heading: 'ദിവ്യകാരുണ്യം പ്രത്യാശയുടെ ഉറവിടം': ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ സന്ദേശം പങ്കുവെച്ച് മാര്‍ ജോസഫ് പാംപ്ലാനി
Content: ബുഡാപെസ്റ്റ്: സമാധാനം തേടിയലയുന്ന സകല മനുഷ്യര്‍ക്കുമുള്ള ദൈവത്തിന്റെ നിത്യമായ ഉത്തരമാണു വിശുദ്ധ കുര്‍ബാനയെന്ന് തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി പ്രസ്താവിച്ചു. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ 'ദിവ്യകാരുണ്യം പ്രത്യാശയുടെ ഉറവിടം' എന്ന വിഷയത്തെ ആധാരമാക്കിയുള്ള പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു ബിഷപ്പ്. ഉത്ഥിതനെ കാണുംവരെ നിരാശനായിരുന്ന തോമ്മാശ്ലീഹായുടെ അനുഭവം ഈ കാലഘട്ടത്തിന്റെ ദുഃഖമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ബിഷപ് ചൂണ്ടിക്കാട്ടി. ദൈവത്തെ കണ്ടെത്തുന്നതുവരെ അസ്വസ്ഥനായി കലഹിക്കുന്ന മനുഷ്യന്റെ പ്രതീകമാണ് സംശയിക്കുന്ന തോമാ. എന്നാല്‍, ഉത്ഥിതനെ കണ്ടെത്തുന്ന ശ്ലീഹായുടെ അനുഭവത്തെ ദിവ്യകാരുണ്യാനുഭവമായിട്ടാണ് നാലാം സുവിശേഷകന്‍ അവതരിപ്പിക്കുന്നത്. ആഴ്ചയുടെ ആദ്യദിവസമായ ഞായറാഴ്ചയെക്കുറിച്ചുള്ള സൂചനയും സമാധാനാശംസയും വിശ്വാസ പ്രഘോഷണവും മുറിക്കപ്പെട്ട ശരീരത്തിന്റെ ദര്‍ശനവും തലമുറകള്‍ക്കായുള്ള ആശീര്‍വാദവുമൊക്കെ തോമാശ്ലീഹായുടെ ദൈവാനുഭവത്തെ ദിവ്യകാരുണ്യാനുഭവമാക്കി മാറ്റുന്നതായിരുന്നു. ക്രിസ്തുവിനെ മുഖാമുഖം കണ്ടെത്തിയതോടെ ശ്ലീഹായുടെ എല്ലാ കലഹവും അവസാനിച്ചു. ദൈവത്തെക്കാള്‍ കുറഞ്ഞ മറ്റൊന്നുകൊണ്ടും സംതൃപ്തനാകാത്തവിധം മഹത്വമുള്ളവനായാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. പ്രത്യാശയെന്നത് നിരാശയുടെ വിപരീതപദമോ എല്ലാം ശരിയാകുമെന്ന മിഥ്യാബോധമോ അല്ല. അതു മനുഷ്യാവതാരം ചെയ്ത ദൈവപുത്രനെ കണ്ടുമുട്ടുന്ന അനുഭവമാണ്. ലോകചരിത്രത്തിലെ ഏറ്റവും നിരാശ നിറഞ്ഞ രാത്രിയില്‍ ക്രിസ്തു സ്ഥാപിച്ച പ്രത്യാശയുടെ അടയാളമാണ് ദിവ്യകാരുണ്യം. ഒറ്റിക്കൊടുക്കലും തള്ളിപ്പറയലുംവഴി ഒറ്റപ്പെട്ടുപോയവന്‍ ചമ്മട്ടിയടിയും ചാട്ടവാറും കുരിശിലെ മരണവേദനയും മനസില്‍ ധ്യാനിച്ചപ്പോഴാണ് ദിവ്യകാരുണ്യം പിറന്നത്. നന്മയുടെമേല്‍ തിന്മയും വെളിച്ചത്തിന്റെമേല്‍ ഇരുളും ദൈവത്തിന്റെമേല്‍ സാത്താനും വിജയം നേടുന്നു എന്നു വിലയിരുത്താവുന്ന ആ രാത്രിയിലാണ് ദൈവപുത്രന്‍ പരിശുദ്ധ കുര്‍ബാന സ്ഥാപിച്ചത്. അതിനാല്‍ ദിവ്യകാരുണ്യത്തിനു പരിഹരിക്കാനാവാത്ത നിരാശയൊന്നും ശേഷിക്കുന്നില്ല എന്ന് ആ രാത്രിയില്‍ അവന്‍ ഉറപ്പുവരുത്തിയിരുന്നു. ദിവ്യകാരുണ്യം പകരുന്ന പ്രത്യാശയുടെ സന്ദേശത്തെ ഏറ്റവും ആഴത്തില്‍ അടയാളപ്പെടുത്തുന്ന ആരാധനാക്രമം പൗരസ്ത്യ സുറിയാനിസഭയുടെ ആരാധനാക്രമമാണെന്ന് ബിഷപ്പ് സമര്‍ഥിച്ചു. മനുഷ്യാവതാരം പകരുന്ന പ്രത്യാശയെ പ്രകീര്‍ത്തിച്ചുകൊണ്ട് ആരംഭിക്കുന്ന ഈ ആരാധനാക്രമത്തിന്റെ ആദ്യരൂപത്തിന് സുവിശേഷങ്ങളോളം പഴക്കമുണ്ടെന്ന് മാര്‍ പാംപ്ലാനി ചൂണ്ടിക്കാട്ടി. ഇന്നു ലോകത്തില്‍ നിലവിലുള്ള ആരാധനാക്രമങ്ങളില്‍ ഏറ്റവും പൗരാണികത്വം അവകാശപ്പെടാവുന്ന അദ്ദായി മാറി അനാഫൊറയിലെ ഓരോ പ്രതീകവും സംബോധനയും പ്രത്യാശയുടെ ആഘോഷങ്ങളാണ്. 'മനുഷ്യവര്‍ഗത്തിന്റെ പ്രത്യാശയായ മിശിഹായേ' എന്ന സംബോധന ഈ ആശയത്തിന് അടിവരയിടുന്നുണ്ട്. ബലിപീഠവും സ്ലീവായും വിശുദ്ധ ഗ്രന്ഥവും റൂഹാക്ഷണവുമൊക്കെ പ്രത്യാശയുടെ ആഘോഷമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ ഓരോ ദിവസവും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ദിവ്യബലിയും പഠനശിബിരങ്ങളുമാണ് നടക്കുന്നത്. ഹംഗറിയിലെ സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയിലും ആതിഥേയത്വത്തിലും നടത്തപ്പെടുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഹംഗേറിയന്‍ സംസ്കാരത്തിന്റെ മഹത്വവും ചരിത്രവും വിളംബരം ചെയ്യുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പീഡനം അനുഭവിക്കുന്ന വിശ്വാസികളുടെ ഹൃദയഹാരിയായ അനുഭവസാക്ഷ്യങ്ങള്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നവരുടെ വിശ്വാസത്തെ ജ്വലിപ്പിക്കുന്നു. ഇന്നലെ നടന്ന പഠനശിബിരത്തില്‍ ബിഷപ് മാസിമോ കമിബാസ്ക്പ (ഇറ്റലി), കര്‍ദ്ദിനാള്‍ ജീന്‍ക്ലോദ് ഹൊള്ളെറിക് (ലക്സംബര്‍ഗ്), ബിഷപ്പ് ജാനോസ് സെക്കെലി എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. നൂറോളം രാജ്യങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ പങ്കെടുത്ത സായാഹ്നത്തിലെ മെഴുകുതിരി പ്രദക്ഷിണം കോണ്‍ഗ്രസിനെ അവിസ്മരണീയമാക്കി. സമാപന ദിവസമായ ഞായറാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചുകൊണ്ട് ബുഡാപെസ്റ്ററിലെ ഹീറോ സ്ക്വയറില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ ലക്ഷങ്ങള്‍ അണിനിരക്കുമെന്നു സംഘാടകര്‍ അറിയിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-11-09:49:01.jpg
Keywords: പാംപ്ലാ, ദിവ്യകാ

17209
Category: 1
Sub Category:
Heading: ക്രൈസ്തവ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം തുടരും: പരസ്യ വെല്ലുവിളിയുമായി ഹിന്ദു ജാഗരണ വേദികെ
Content: മംഗളൂരു: ക്രൈസ്തവ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം തുടരുമെന്ന പരസ്യ വെല്ലുവിളിയുമായി തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗരണ വേദികെ (എച്ച്‌ജെവി). ഉഡുപ്പിയില്‍ കര്‍ക്കളയില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സംഘടന പരസ്യമായ വെല്ലുവിളി നടത്തിയത്. മേഖലയില്‍ നിരവധി മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ടെന്നും പോലീസ് ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഞങ്ങള്‍ ആക്രമണം തുടരുമെന്നുമാണ് സംഘടനയുടെ നേതാക്കള്‍ അറിയിച്ചത്. ഗണേഷോത്സവം ഗംഭീരമായി ആഘോഷിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ പ്രാര്‍ഥനയുടെ പേരില്‍ ഇവിടെ മതപരിവര്‍ത്തനത്തിന് അനുമതിയുണ്ട്. ആളുകളെ പരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് കോവിഡ് നിയമങ്ങള്‍ ബാധകമല്ലേയെന്നും എച്ച്‌ജെവി നേതാവ് പ്രകാശ് കുക്കെഹള്ളി ചോദിച്ചു. കര്‍ക്കളയിലെ കുക്കുണ്ടൂര്‍ ആനന്ദി മൈതാനത്തെ വെള്ളിയാഴ്ച സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികള്‍ പ്രാര്‍ഥന നിര്‍വഹിക്കുന്നതിനിടെ എച്ച്‌ജെവിയുടെ നൂറോളം പ്രവര്‍ത്തകര്‍ ഇവിടെയെത്തി ആക്രമണം നടത്തിയിരുന്നു.
Image: /content_image/India/India-2021-09-11-10:07:15.jpg
Keywords:

17210
Category: 1
Sub Category:
Heading: തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ല: കല്ലറങ്ങാട്ട് പിതാവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാലായില്‍ ഇന്ന് വിശ്വാസികളുടെ സമ്മേളനം; നാളെ യുവജനങ്ങളുടെ റാലി
Content: പാലാ: ചില തീവ്ര സ്വഭാവക്കാര്‍ നടത്തുന്ന നര്‍ക്കോട്ടിക്, ലവ് ജിഹാദുകളില്‍ നിന്ന് യുവജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ ആഹ്വാനത്തിന് പിന്നാലേ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന്‍ പാലാ രൂപതയുടെ മുന്നില്‍ വിശ്വാസികളുടെ സമ്മേളനം. വിവിധ ക്രിസ്തീയ സംഘടനകളുടെയും വിശ്വാസികളുടെയും സംയുക്ത ആഹ്വാന പ്രകാരം ഇന്ന് മൂന്നു മണിയ്ക്കാണ് പാലാ ടൌണില്‍ വിശ്വാസികള്‍ ഒത്തുചേരുന്നത്. ഇന്നലെ അസഭ്യം നിറഞ്ഞ വാക്കുകളുമായി രൂപതാധ്യക്ഷനെ അധിക്ഷേപിച്ചും ഭീഷണി മുഴക്കിയും ചില തീവ്ര സ്വഭാവമുള്ള സംഘടനകള്‍ പ്രകടനം നടത്തിയിരിന്നു. വലിയ ഭീതി ഉളവാക്കുന്ന വിധത്തിലായിരിന്നു ഇവരുടെ പ്രകടനം. ആമ്പുലന്‍സു വരെ തിരിച്ചു വിടേണ്ട സാഹചര്യം ഇവിടെ ഉണ്ടായെന്ന് സോഷ്യല്‍ മീഡിയായില്‍ ചിലര്‍ വെളിപ്പെടുത്തല്‍ നടത്തിയിരിന്നു. എന്നാല്‍ പ്രകടനം നടക്കുമ്പോള്‍ രൂപതയ്ക്ക് മുന്നില്‍ ക്രൈസ്തവ വിശ്വാസികളും പ്രതിരോധം തീര്‍ത്തിരിന്നുവെന്നത് ശ്രദ്ധേയമാണ്. ഇതിനു പിന്നാലെയാണ് വിശ്വാസികളും സംഘടനകളും ഇന്ന്‍ ഒത്തുചേരുന്നത്. നാളെ ബിഷപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഭീകരവാദ വിരുദ്ധ പ്രാര്‍ത്ഥനാറാലിയും മാനവിക സമാധാന സദസ്സും സംഘടിപ്പിക്കുവാന്‍ രൂപത എസ്‌എംവൈഎം- കെസിവൈഎം തീരുമാനിച്ചിട്ടുണ്ട്. പാലാ കുരിശുപള്ളി ജംഗ്ഷനില്‍ നാളെ രാവിലെ 09:30നാണ് പ്രാര്‍ത്ഥനാറാലി ആരംഭിക്കുക. അതേസമയം തീവ്രസ്വഭാവമുള്ളവരെ സൂക്ഷിക്കണമെന്ന് കല്ലറങ്ങാട്ട് പിതാവ് പറഞ്ഞതിനെ വളച്ചൊടിക്കുവാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന ചോദ്യവും നവമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. ബിഷപ്പിന്റെ വാക്കുകള്‍ സ്ഥിരീകരിക്കുന്ന നിരവധി അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ നവമധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2021-09-11-13:26:24.jpg
Keywords: പാലാ

17211
Category: 10
Sub Category:
Heading: അപൂര്‍വ്വതയ്ക്ക് വേദിയായി ഫിലിപ്പീന്‍സ് ദേവാലയം: ഒരേ ദിനത്തിൽ ഒരുമിച്ച് പൗരോഹിത്യം സ്വീകരിച്ച് മൂന്നു സഹോദരങ്ങൾ
Content: മനില: മൂന്നു സഹോദരങ്ങൾ ഒരേ ദിനത്തിൽ ഒരുമിച്ച് പൗരോഹിത്യം സ്വീകരിച്ച അപൂര്‍വ്വ ചടങ്ങിന് വേദിയായി ഫിലിപ്പീന്‍സിലെ സെന്റ് അഗസ്റ്റിൻ കത്തീഡ്രല്‍. കഗായാൻ ഡി ഒറോ അതിരൂപതാംഗങ്ങളായ ഡീക്കന്മാരായ ജെസേ ജെയിംസ് ഒലയ്‌വർ അവനീഡോ, ജെസ്റ്റോണി ഒലയ്‌വർ അവനീഡോ, ജെർസൺ റെയ് ഒലയ്‌വർ അവനീഡോ എന്നിവരാണ് പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാൾ ദിനമായ സെപ്തംബർ എട്ടിന്ഒരുമിച്ച് തിരുപ്പട്ടം സ്വീകരിച്ചത്. ‘കോൺഗ്രിഗേഷൻ ഓഫ് സേക്രട്ട് സ്റ്റിഗ്മാറ്റ’ സന്യാസ സഭയ്ക്കുവേണ്ടിയാണ് എല്ലാവരും പൗരോഹിത്യം സ്വീകരിച്ചത്. തിരുകര്‍മ്മങ്ങള്‍ക്ക് ആർച്ച്ബിഷപ്പ് ജോസ് കബന്തൻ മുഖ്യകാർമികത്വം വഹിച്ചു. മൂന്ന് സഹോദരങ്ങൾക്ക് ഒരുമിച്ച് തിരുപ്പട്ടം നൽകുന്നത് തന്റെ ജീവിതത്തിൽ ഇതാദ്യമാണെന്നും 500-ാം പിറന്നാൾ ആഘോഷിക്കുന്ന ഫിലിപ്പീൻസിലെ സഭയ്ക്ക് ദൈവം നൽകിയ സമ്മാനമാണിതെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. അഭിഷേകത്തിന്റെ കൃപയിലൂടെ, മനുഷ്യ സ്വഭാവത്തിന്റെ പ്രചോദനവും പരിശുദ്ധാത്മാവിന്റെ പ്രേരണയുമാണ് പുരോഹിതരെന്ന നിലയിൽ ജീവിതത്തെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മൂന്നു മക്കളുടെ പൌരോഹിത്യ തിരുപ്പട്ട സ്വീകരണത്തില്‍ പിതാവ് ഗല്ലാർഡോയും അമ്മ ബാർബറയും അതീവ ആഹ്ലാദം പ്രകടിപ്പിച്ചു. ഇവർക്ക് നാല് മക്കള്‍ കൂടിയുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-11-16:43:36.jpg
Keywords: ഫിലിപ്പീ

17212
Category: 18
Sub Category:
Heading: "സഭയുടെ ആഭ്യന്തര വിഷയങ്ങളില്‍ പുറംശക്തികള്‍ ഇടപെടേണ്ടതില്ല"
Content: കൊച്ചി: സഭയുടെ ആഭ്യന്തര വിഷയങ്ങളില്‍ പുറംശക്തികള്‍ ഇടപെടേണ്ടതില്ലെന്ന് കാത്തലിക് ബിഷപ്പ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍. ക്രൈസ്തവ സഭയുടെ അഭിവന്ദ്യ പിതാക്കന്മാര്‍ സഭാസമൂഹത്തിനായി സഭയുടെ വേദികളില്‍ പല നിര്‍ദ്ദേശങ്ങളും പങ്കുവയ്ക്കും. ഇതിനെ പൊതുവേദിയിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ല. ഭീകരപ്രസ്ഥാനങ്ങളുടെ അജണ്ടകള്‍ നടപ്പിലാ ക്കുന്ന കേന്ദ്രമായി കേരളം മാറിയിരിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍ നടത്തിയത് ക്രൈസ്തവരല്ല. മറിച്ച്, വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ്. യുഎന്നും കേന്ദ്രസര്‍ക്കാരും കണക്കുകള്‍ സഹിതം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വരാന്‍പോകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ക്രൈസ്തവ സമൂഹത്തിന് മുന്നറിയിപ്പു നല്‍കിയ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകള്‍ വിശ്വാസിസമൂഹം ഏറ്റെടുക്കുമെന്നും ഭീക രപ്രസ്ഥാനങ്ങള്‍ക്കും അവരെ പിന്തുണയ്ക്കു ന്നവര്‍ക്കുമെതിരെ പൊതുസമൂഹം അണിനിരക്ക ണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
Image: /content_image/India/India-2021-09-11-16:54:16.jpg
Keywords: സഭ