Contents

Displaying 16791-16800 of 25117 results.
Content: 17163
Category: 1
Sub Category:
Heading: "പരിശുദ്ധമായ അള്‍ത്താരയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്": പ്രസന്നപുരം സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു
Content: കൊച്ചി: സീറോ മലബാര്‍ സഭയിലെ വിശുദ്ധ കുര്‍ബാന ഏകീകരണം സംബന്ധിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ഇടയലേഖനം വായിക്കുന്നതിനെ ചൊല്ലി പ്രസന്നപുരം ദേവാലയ അള്‍ത്താരയില്‍ ഒരുകൂട്ടം ആളുകള്‍ നടത്തിയ അതിക്രമത്തില്‍ പ്രതിഷേധം ശക്തമാകുന്നു. അള്‍ത്താരയ്ക്കു നേരെ ആക്രോശിച്ചുക്കൊണ്ട് വിദ്വേഷവും വെറുപ്പും ഉളവാക്കുന്ന അസഭ്യവാക്കുകളുമായി ദേവാലയത്തെ മലിനപ്പെടുത്തിയതിനെ രൂക്ഷമായ വിധത്തിലാണ് സോഷ്യല്‍ മീഡിയായില്‍ വിശ്വാസികള്‍ അപലപിക്കുന്നത്. കര്‍ത്താവിന്റെ സജീവ സാന്നിധ്യമുള്ള സക്രാരിയ്ക്കു മുന്‍പില്‍ ആക്രോശത്തോടെ നടത്തിയ ഇവരുടെ പ്രതിഷേധം ഒരിയ്ക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിനെതിരെ സഭാനേതൃത്വം ശക്തമായ നടപടിയെടുക്കണമെന്നുമാണ് വിശ്വാസി സമൂഹം ആവശ്യപ്പെടുന്നത്. ഇതിനിടെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത അതിക്രമം ആണെന്ന ആരോപണവും ശക്തമാണ്. കൃത്യ സമയത്തെ മാധ്യമ കവറേജ് ഇത് സ്ഥിരീകരിക്കുകയാണെന്ന് വിശ്വാസികള്‍ പറയുന്നു. പരിശുദ്ധമായ അള്‍ത്താരയില്‍ കയറി നിന്ദ്യമായ വാക്കുകള്‍ ഉപയോഗിച്ച് നടത്തിയ അക്രമം ചില ചാനലുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരിന്നു. കൃത്യ സമയത്ത് ഈ ദേവാലയത്തില്‍ തന്നെ അതിക്രമം നടത്തുന്നത് എങ്ങനെ തത്സമയം സംപ്രേക്ഷണം ചെയ്യുവാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞുവെന്നാണ് വിശ്വാസികള്‍ ചോദ്യമുയര്‍ത്തുന്നത്. ഇടയലേഖനം വായിക്കാൻ ആരംഭിക്കുന്ന സമയത്തു തന്നെ ഇടവകയ്ക്ക് പുറത്തുള്ള ഏതാനും ചില ആളുകൾ ബലിപീഠത്തിൽ കൈകൊണ്ടു അടിക്കുകയും മൈക്ക് തട്ടിത്തെറിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ സന്ദർഭം കാത്തുനിന്നിരുന്ന ക്യാമറാമാന്മാർ പള്ളിക്കുള്ളിലൂടെ ഓടി അൾത്താരയുടെ അടുത്തെത്തി ലൈവ് ആരംഭിക്കുകയായിരുന്നു. ഇതടക്കമുള്ള ദൃശ്യങ്ങള്‍ വളരെ വേദനയോടെയാണ് വിശ്വാസി സമൂഹം ഇന്നു ടെലിവിഷനില്‍ കണ്ടത്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത സംഭവമാണ് ദേവാലയ അള്‍ത്താരയില്‍ അരങ്ങേറിയതെന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയായില്‍ കുറിച്ചു. (വാര്‍ത്ത വീഡിയോയ്ക്കു താഴെ തുടരുന്നു) അതേസമയം വിഷയത്തില്‍ ശാന്തമായി പ്രതികരിക്കുകയും തിരുസഭ സിനഡിന്റെ ആഹ്വാനം പൂര്‍ണ്ണമായും സ്വീകരിക്കുകയും ചെയ്ത പ്രസന്നപുരം ഇടവക വികാരി ഫാ. സെലസ്റ്റിന്‍ ഇഞ്ചയ്ക്കല്‍ എന്ന വൈദികന് സോഷ്യല്‍ മീഡിയായില്‍ അഭിനന്ദിക്കുന്നവരും നിരവധിയാണ്. വൈകാരികമായ അവസ്ഥയിലും ശാന്തത മുറുകെ പിടിയ്ക്കുകയും വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം മാധ്യമങ്ങളോട് സംഭവത്തെ കുറിച്ച് പരിഭവമോ കുറ്റാരോപണമോ കൂടാതെ എളിമയോടെ സംസാരിയ്ക്കുകയും ചെയ്ത വൈദികന്‍ യഥാര്‍ത്ഥ ക്രിസ്തു സാക്ഷ്യമാണ് പകര്‍ന്നു നല്കിയതെന്നും വിമത സ്വഭാവമുള്ളവര്‍ ഈ വൈദികനെ മാതൃകയാക്കണമെന്നും നിരവധി പേര്‍ സോഷ്യല്‍ മീഡിയായില്‍ കുറിച്ചിട്ടുണ്ട്. #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-05-21:02:43.jpg
Keywords: അള്‍ത്താര
Content: 17164
Category: 22
Sub Category:
Heading: ജോസഫ് ചൈതന്യത്തിൽ വിരിഞ്ഞ മദർ തെരേസായുടെ എളിമ
Content: കാരുണ്യത്തിൻ്റെ മാലാഖയായ കൽക്കത്തയിലെ വിശുദ്ധ മദർ തെരേസായുടെ തിരുനാൾ ദിനത്തിൽ ജോസഫ് ചിന്തയ്ക്ക് വിഷയം അമ്മ തന്നെയാകട്ടെ. ലോകം എളിമ എന്ന സുകൃതത്തിന്റെ ശക്തി മനസ്സിലാക്കുകയോ മൂല്യം തിരിച്ചറിയുകയോ ചെയ്തട്ടില്ല, യേശു ലോകത്തെ രക്ഷിച്ചത് എളിമയിലൂടെയാണ്. മദർ തെരേസ എളിമയെ എല്ലാ പുണ്യങ്ങളുടെയും മാതാവായാണ് കണ്ടത്. മദർ ഒരിക്കൽ പറഞ്ഞു: " നിങ്ങൾ എളിമയുള്ളവരാണങ്കിൽ ഒന്നിനും സ്തുതികൾക്കോ, അപമാനത്തിനോ നിങ്ങളെ സ്പർശിക്കാനാവില്ല, കാരണം നിങ്ങൾ ആരാണന്നു നിങ്ങൾക്കറിയാം. നിങ്ങളെ കുറ്റപ്പെടുത്തുകയാണങ്കിൽ നിങ്ങൾ നിരാശരാവുകയില്ല, അവർ നിങ്ങളെ വിശുദ്ധൻ എന്നു വിളിച്ചാൽ നിങ്ങൾ നിങ്ങളെത്തന്നെ ഒരു പീഠത്തിൽ പ്രതിഷ്ഠിക്കില്ല.” എളിമയിൽ വളരാൻ മദർ തെരേസ നിർദ്ദേശിക്കുന്ന പതിനഞ്ചു മാർഗ്ഗങ്ങളിൽ യൗസേപ്പിതാവിൻ്റെ ചൈതന്യം നമുക്കു കാണാൻ കഴിയും അതു താഴെപ്പറയുന്നവയാണ്. 1. നമ്മെക്കുറിച്ചു കഴിവതും കുറച്ചു മാത്രം സംസാരിക്കുക. 2. സ്വന്തം കാര്യങ്ങളിൽ ഉത്സാഹിയായിരിക്കുക അല്ലാതെ മറ്റുള്ളവരുടെ കാര്യങ്ങളിൽ അല്ല. 3. ജിജ്ഞാസ ഒഴിവാക്കുക 4. മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടാതിരിക്കുക 5. ചെറിയ അസ്വസ്ഥതകൾ പുഞ്ചിരിയോടെ സ്വീകരിക്കുക 6. മറ്റുള്ളവരുടെ തെറ്റുകളിൽ കൂട്ടുകൂടാതിരിക്കുക 7. അർഹതപ്പെട്ടതല്ലെങ്കിലും ശാസനകൾ സ്വീകരിക്കുക 8. മറ്റുള്ളവരുടെ ഹിതങ്ങൾക്കു മുന്നിൽ വഴങ്ങി കൊടുക്കുക 9. അപമാനവും ദ്രോഹവും അംഗീകരിക്കുക 10. മറ്റുള്ളവർ പരിഗണിക്കാതിരിക്കുന്നതും മറക്കുന്നതും അവരുടെ അവജ്ഞയും ഈശോയെ പ്രതി സ്വീകരിക്കുക 11. മറ്റുള്ളവരാൽ പ്രകോപിക്കപ്പെടുമ്പോഴും വിനീതനും മൃദുലനുമായിരിക്കുക 12. സ്നേഹവും ആരാധനയും അന്വേഷിക്കാതിരിക്കുക 13. നിന്റെ മഹത്വത്തിന്റെ പിന്നിൽ നിന്നെത്തന്നെ സംരക്ഷിക്കാതിരിക്കുക 14. ചർച്ചകളിൽ നമ്മൾ ശരിയാണങ്കിലും വിട്ടുവീഴ്ചകൾക്കു വഴങ്ങുക 15. ബുദ്ധിമുട്ടുള്ള കർത്തവ്യം എപ്പോഴും തിരഞ്ഞെടുക്കുക. ഈശോ ലോകത്തെ രക്ഷിച്ചത് എളിമയിലൂടെയാണ്."ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ." (മത്തായി 20:28). ഈ ചൈതന്യം തിരിച്ചറിഞ്ഞ് ജീവിച്ച യൗസേപ്പിതാവും മദർ തേരേസായും എളിമയിൽ വളരാൻ നമ്മെ സഹായിക്കട്ടെ. ദൈവത്തിലേക്കു വളരുന്നതിനു ഏറ്റവും വലിയ തടസ്സം ദൈവത്തെക്കാൾ കൂടുതലായി നാം നമ്മളെത്തന്നെ ആശ്രയിക്കുന്നതാണ് എന്ന സത്യം മറക്കാതിരിക്കുക.
Image: /content_image/SeasonalReflections/SeasonalReflections-2021-09-05-22:46:11.jpg
Keywords: ജോസഫ, യൗസേ
Content: 17165
Category: 18
Sub Category:
Heading: പത്രോസിന്റെ നൗക ഉലഞ്ഞാലും തകരുകയില്ല: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
Content: കുറവിലങ്ങാട്: പത്രോസിന്റെ നൗക ഉലഞ്ഞാലും തകരുകയില്ലായെന്നും ഐക്യത്തിന്റെ ഭാഷയാണ് സഭയുടേതെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാനക്രമം നടപ്പിലാക്കുന്നതു സംബന്ധിച്ച് സിനഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഇടയലേഖനം ദേവാലയങ്ങളില്‍ വായിച്ച് ഇന്നലെ കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു കര്‍ദ്ദിനാള്‍. തനതായ ചിന്തകളില്‍നിന്നും സഭയുടെ ചിന്തകളോടു ചേര്‍ന്നു ചിന്തിച്ച് വിശ്വാസത്തിന്റെ തലത്തില്‍ പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഭയുടെ ഐക്യത്തിനും സമാധാനത്തിനുമായി ഏകീകരിച്ച കുര്‍ബാനക്രമം എല്ലാവരും സ്വീകരിക്കണമെന്ന പരിശുദ്ധ പിതാവിന്റെ ആഹ്വാനം എല്ലാവരും ഉള്‍ക്കൊള്ളണമെന്ന് കര്‍ദിനാള്‍ ഉദ്‌ബോധിപ്പിച്ചു. പരിശുദ്ധ സിംഹാസനം സഭ മുഴുവനോടുമാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കത്തോലിക്കാ സഭയുടെ കൂട്ടായ്മയില്‍ നിലനില്‍ക്കുന്നതിനാല്‍ പരിശുദ്ധ സിംഹാസനത്തെ എല്ലാവരും അനുസരിക്കുകയും ഈ ശക്തി വര്‍ധിപ്പിക്കുകയും വേണം. ബഹുഭൂരിപക്ഷവും ഈ തീരുമാനം ഏറ്റെടുത്തു കഴിഞ്ഞു. ചിലയിടങ്ങളിലെ എതിര്‍പ്പുകണ്ട് ആരും ഭയപ്പെടേണ്ട. ഐക്യത്തിന്റെ ഭാഷയാണ് സഭയുടേത്. എതിര്‍പ്പ് പ്രകടിപ്പിക്കുന്ന സഹോദര വൈദികരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും സഭ ആരാധനാക്രമത്തില്‍ പരിശുദ്ധ സിംഹാസനത്തോടു ചേര്‍ന്നാണു നില്‍ക്കുന്നതെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-09-06-11:13:01.jpg
Keywords: ആലഞ്ചേ
Content: 17166
Category: 1
Sub Category:
Heading: പീഡിത ക്രൈസ്തവരെ ചേര്‍ത്തു പിടിക്കുന്ന ഹംഗറിയില്‍ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് തിരിതെളിഞ്ഞു
Content: ബുഡാപെസ്റ്റ്: ലോകത്ത് ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന ആയിരങ്ങള്‍ക്ക് വലിയ രീതിയില്‍ സഹായം ചെയ്തുക്കൊണ്ടിരിക്കുന്ന ഹംഗറിയില്‍ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് തിരിതെളിഞ്ഞു. സങ്കീര്‍ത്തനം 87-ല്‍ നിന്നും അടര്‍ത്തിയെടുത്ത “എല്ലാ ഉറവകളും അങ്ങില്‍നിന്നാണ്” എന്ന ആപ്തവാക്യവുമായാണ് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് ആതിഥ്യമരുളുന്ന 52-മത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് തിരിതെളിഞ്ഞത്. ഇന്നലെ സെപ്റ്റംബര്‍ 5 ഞായറാഴ്ച ബുഡാപെസ്റ്റിലെ പ്ലാസാ ഡെ ലോസ് ഹെറോസില്‍വെച്ച് യൂറോപ്പിലെ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സുകളുടെ സമിതി (സി.സി.ഇ.ഇ) പ്രസിഡന്റായ കര്‍ദ്ദിനാള്‍ ആഞ്ചെലോ ബാഗ്നാസ്കോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് 12 വരെ നീളുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ സമ്മേളനത്തിന് ആരംഭമായത്. വിശ്വാസികളും, ഹംഗറിയിലെ കത്തോലിക്ക സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അടക്കം ആയിരം പേരടങ്ങുന്ന ഗായകസംഘത്തിന്റെ ഗാനശുശ്രൂഷ വിശുദ്ധ കുര്‍ബാനക്ക് അകമ്പടിയായി. ഇവരില്‍ ചിലര്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയതെന്നതും സമ്മേളനത്തിന്റെ പ്രാരംഭ ദിനത്തെ ശ്രദ്ധേയമാക്കി. സഭക്ക് നിശബ്ദമായിരിക്കുവാന്‍ കഴിയില്ലെന്നും. ഉത്ഥിതനായ ക്രിസ്തുവിനെ പ്രഘോഷിക്കുന്നത് സഭ തുടരുമെന്നും ദിവ്യബലി മദ്ധ്യേ നടത്തിയ പ്രസംഗത്തിനിടയില്‍ കര്‍ദ്ദിനാള്‍ ബാഗ്നാസ്കോ പറഞ്ഞു. സുവിശേഷത്തിന്റെ മുഖവും, ദിവ്യകാരുണ്യത്തിലെ സാന്നിദ്ധ്യവുമായ ‘യേശു’ എന്ന നാമമല്ലാതെ ആദരിക്കുവാനും, പ്രഘോഷിക്കുവാനും സഭക്ക് മറ്റൊരു നാമമില്ലെന്നും ഓര്‍മ്മിപ്പിച്ച കര്‍ദ്ദിനാള്‍, എല്ലാ എകാന്തതകള്‍ക്കും, ദൂരങ്ങള്‍ക്കും അതീതമാണ് വിശുദ്ധ കുര്‍ബാനയെന്നും പ്ലാസാ ഡെ ലോസ് ഹെറോസില്‍ തടിച്ചു കൂടിയ ആയിരങ്ങളോടായി പറഞ്ഞു. നിശബ്ദതയിലേക്ക് ചുരുങ്ങുവാന്‍ സഭക്ക് കഴിയുകയില്ല. ഉത്ഥിതനായ ക്രിസ്തുവിന്റെ മഹത്വം ഓരോ മനുഷ്യനിലേക്കും പകരണം. നമ്മുടെ ശബ്ദം ദുര്‍ബ്ബലമായിരിക്കാമെങ്കിലും, അത് നമ്മുടെ രക്തസാക്ഷികളുടെ നിണത്താല്‍ അടയാളപ്പെടുത്തപ്പെട്ട നൂറ്റാണ്ടുകളെ പ്രതിധ്വനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ക്രിസ്തുവാകുന്ന നമ്മുടെ ആനന്ദമാണ് ഏറ്റവും മഹത്തായത്. നിത്യതക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നിന്റെ ദാഹത്തോടൊപ്പം നീ ഏകനല്ല, നീ എവിടേയാണെങ്കിലും നീ അദൃശ്യനല്ല, ദൈവം സ്നേഹത്തോടെ നിന്നെ നോക്കുന്നുണ്ട്; നീ അനാഥനല്ല, ദൈവമാണ് നിന്റെ പിതാവ്; ലോകത്തിന്റെ രക്ഷകനും, നിത്യജീവന്റെ അപ്പവുമായ യേശുവിന്റെ രക്തത്തോളം മൂല്യം നിനക്കുമുണ്ട്- ജെനോവയിലെ മുന്‍ മെത്രാപ്പോലീത്ത കൂടിയായ കര്‍ദ്ദിനാള്‍ ബാഗ്നാസ്കോ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നു നീട്ടിവെക്കുകയായിരുന്നു. സെപ്റ്റംബര്‍ 12-ന് പ്രാദേശിക സമയം രാവിലെ 11:30-ന് ഫ്രാന്‍സിസ് പാപ്പ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെയാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് അവസാനിക്കുക. സെപ്റ്റംബര്‍ 12 മുതല്‍ 15 വരെ നീളുന്ന പാപ്പയുടെ അജപാലക യാത്രയുടെ ആദ്യഘട്ടം ആരംഭിക്കുന്നതും അന്നേദിവസം തന്നെയാണ്. 2000-ത്തിനു ശേഷം ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്ന ആദ്യപാപ്പയാണ് ഫ്രാന്‍സിസ് പാപ്പ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-06-12:11:28.jpg
Keywords: ദിവ്യകാരുണ്യ
Content: 17167
Category: 24
Sub Category:
Heading: ഈശോയുടെ ശാന്തതയോടെ അൾത്താരയിൽ ഒരാൾ
Content: പ്രസന്നപുരം പള്ളിയിൽ സംഭവിച്ചത് ഏതാനും തെമ്മാടിക്കൂട്ടങ്ങളെയൊഴിച്ച് മറ്റാരെയും അത്ര പ്രസന്നരാക്കാൻ യാതൊരു സാധ്യതയുമില്ല. ഇത്തരം അവഹേളനങ്ങൾ ലോകത്ത് ഒരു ദേവാലയത്തിലും ഒരിക്കലും സംഭവിക്കരുതേ എന്നാണ് പ്രാർത്ഥന. #{blue->none->b-> കഥാപാത്രങ്ങളും, പങ്കെടുത്തവരും ‍}# * മാതൃഭൂമി ചാനൽ, * "കൊന്ത ചൊല്ലിയിട്ടു വന്ന"തെങ്കിലും തനി ഗുണ്ടാശൈലിയിൽ പ്രതികരിക്കുന്ന ഒരു വിശ്വാസി. * ഒരു ഓട്ടോറിക്ഷയിൽ തിരുകാൻ മാത്രം എണ്ണമുള്ള 'വിശ്വാസി'കൾ. ഇക്കൂട്ടരെല്ലാം മുൻകൂട്ടി രചിച്ച തിരക്കഥക്കൊത്ത് രംഗം കൊഴുപ്പിക്കുകയായിരുന്നുവെന്ന് വ്യക്തം. #{blue->none->b-> അവർ കാട്ടിക്കൂട്ടിയത് ‍}# * അവർ അലറുന്നു. * ആക്രോശിക്കുന്നു. *:അൾത്താരയിലേക്ക് ഇടിച്ചു കയറുന്നു. * കാർമ്മികൻ്റെ മൈക്ക് എടുത്ത് മാറ്റുന്നു * അപസ്വരങ്ങൾ പുറപ്പെടുവിക്കുന്നു. അൾത്താരയിൽ ബലിയർപ്പിക്കുന്ന വൈദികൻ ഈശോയുടെ അതേ സ്ഥാനത്താണ്. അതെല്ലാം തൃണവത്ഗണിച്ച് കാർമ്മികനു നേരെ പാഞ്ഞടുക്കുന്നു! കഷ്ടം എന്തോ വൻകാര്യം ചെയ്യുന്ന ഗമയോടെ ഇക്കൂട്ടർ ഇതൊക്കെ കാട്ടിക്കൂട്ടുമ്പോൾ ചങ്കുപിളർന്ന് വിശ്വാസി സമൂഹം പ്രാർത്ഥിക്കുന്നത് പശ്ചാത്തലത്തിൽ കേൾക്കാമായിരുന്നു. അതിലേറെ വേദനയോടെയാണ് ഇതൊക്കെ ലൈവ് കണ്ടുകൊണ്ട് ഓരോ സഭാസ്നേഹിയും തലതാഴ്ത്തിയിരുന്നതെന്നതും സത്യം. കാര്യങ്ങൾ അങ്ങനെ സ്ക്രിപ്റ്റനുസരിച്ച് മുന്നോട്ട് പോയിക്കൊണ്ടിരുന്നു. #{blue->none->b-> ഈശോയുടെ ശാന്തതയോടെ അൾത്താരയിൽ ‍}# ഈ കോലാഹലമെല്ലാം നടക്കുമ്പോൾ കാർമ്മികൻ എന്താണ് ചെയ്യുന്നത് എന്നറിയാൻ ആകാംക്ഷ തോന്നി. അൾത്താരയുടെ മധ്യത്തിലേക്ക് നോക്കി. അവിടെ ഈശോ നിൽക്കുന്നതുപോലെ ഒരു രൂപം. ആ രൂപമാകട്ടെ, ഇത്രയും ശബ്ദകോലാഹലങ്ങളുണ്ടായിട്ടും അനങ്ങുന്നുമില്ല. ഈശോയുടെ ചിത്രം വെച്ചിരിക്കുന്നതാണോ? കണ്ണുതിരുമ്മി ഒരിക്കൽ കൂടെ നോക്കി. അല്ല, അത് ആ വിശുദ്ധ ബലിയുടെ കാർമ്മികൻ തന്നെയാണ്. അദ്ദേഹം അവിടെ ശാന്തനായി നിൽക്കുകയാണ്. അപ്പോഴതാ ഒരു 'വിശ്വാസി' ആക്രോശിച്ചുകൊണ്ട് അൾത്താരയിലേക്ക് ഇടിച്ചുകയറി. അയാൾ കാർമികൻ്റെ പക്കലേക്ക് ചീറിയടുക്കുകയാണ്. ഒപ്പം മറ്റു ചിലരുമുണ്ട്. അച്ചൻ എന്താണ് ചെയ്യുന്നതെന്ന് അറിയണമല്ലോ? ഞാൻ ശ്രദ്ധിച്ചു. ചാനൽ കണ്ണുകൾ അവിടേക്ക് തുറുപ്പിച്ചുതന്നെയാണിരിപ്പ്. അച്ചൻ, തൻ്റെ നേരെ പാഞ്ഞുവരുന്ന ആ കോപാക്രാന്ദൻ്റെ നേരെ മെല്ലെ തിരിഞ്ഞു. ഒന്നു നോക്കി, ശാന്തതയോടെ കൈയുയർത്തി. അതിലും ശാന്തമായി എന്തോ പറഞ്ഞെന്നു തോന്നുന്നു. കടൽ ഇരുളുകയും തിരമാലകൾ ഉയരുകയും കൊച്ചോടം മറിയാൻ തുടങ്ങുകയും ശിഷ്യന്മാർ അലറി വിളിക്കുകയും ചെയ്തപ്പോൾ "അടങ്ങുക ശാന്തമാകുക " എന്ന് പറഞ്ഞുകൊണ്ട് കർത്താവ് കൈകളുയർത്തിയതുപോലെ ഒരു രംഗം! ഫാ. സെലസ്റ്റിൻ ഇഞ്ചക്കൽ. അതാണ് ആ വൈദികൻ! എനിക്കദ്ദേഹത്തെ മുൻപരിചയമില്ലായിരുന്നു. ഏതായാലും അന്ന്, പീലാത്തോസിൻ്റെ മുമ്പിൽ, ജനക്കൂട്ടത്തിൻ്റെയും പടയാളികളുടെ മറ്റു പീഡകരുടെയും നടുവിൽ, അന്തസ്സോടെ, അക്ഷോഭ്യനായി, തലയുയർത്തി നിന്ന തൻ്റെ ദിവ്യഗുരുവിൻ്റെ ശാന്തതയോടെ അദ്ദേഹം അവിടെ നിന്നു, യാതൊരു പതർച്ചയുമില്ലാതെ. അതെ, രൂപസാദൃശ്യത്തിൽ മാത്രമല്ല ദീർഘശാന്തതയിലും അദ്ദേഹം ഈശോയെപ്പോലെ പ്രശോഭിക്കുന്നതുപോലെ തോന്നി. കൂരിരുട്ടിൽ രജതരേഖപോലെ ആക്രോശക്കൂട്ടങ്ങൾക്ക് നടുവിൽ ആ ആത്മീയഗുരു തിളങ്ങിനിന്നു. നാം പ്രാർത്ഥിക്കാറില്ലേ, "ദീർഘശാന്തതയും എളിമയുമുള്ള ഈശോയേ, എൻ്റെ ഹൃദയം അങ്ങേ തിരുഹൃദയത്തിന് ഒത്തതാക്കണമെ"യെന്ന്? നാമൊക്കെ ആർജിക്കാൻ ആഗ്രഹിക്കുന്ന ആ സുദീർഘശാന്തത നേരിട്ട് കാണാൻ കഴിഞ്ഞത് ആശ്വാസമായി. മാതൃഭൂമിക്ക് നന്ദി! #{blue->none->b->അടിതെറ്റിയ ആക്രോശക്കമ്മിറ്റി ‍}# സത്യത്തിൽ, ഈ ആക്രോശക്കൂട്ടത്തിൻ്റെ മാത്രമല്ല, മാതൃഭൂമിയുടെയും കണക്കുകൂട്ടലാകെ പിഴച്ചുപോയിരുന്നു. കാരണം, ആ തോന്ന്യാസികളുടെ കോലാഹലത്തേക്കാൾ പ്രേക്ഷകശ്രദ്ധ ശാന്തനായ ആ വൈദികനിലാണ് പതിഞ്ഞത്. ഒരു ദിവസം മുഴുവനും പാടിനടക്കാൻ പാകത്തിനുള്ള ബ്രേക്കിംഗ് ന്യൂസാണ് അതുമൂലം ദൃശ്യമാധ്യമങ്ങൾക്ക് നഷ്ടപ്പെട്ടത്! സെലസ്റ്റിനച്ചൻ അവിടെ ഒരു പാഠപുസ്തകമായി രൂപാന്തരപ്പെട്ടതുപോലെ! ശാരീരിക ആക്രമണത്തിനടുത്തെത്തുന്ന പ്രകോപനത്തിൻ്റെ പരകോടിയിൽ ഒരു ആത്മീയ മനുഷ്യൻ എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന് അദ്ദേഹത്തിലൂടെ ലോകം കണ്ടറിഞ്ഞു. ആ ഒരൊറ്റ ശാന്തതയ്ക്ക് മുമ്പിൽ രംഗം കലക്കാൻ വന്നവർ നിഷ്പ്രഭരാകുകയും ഈശോമിശിഹാ പ്രകാശിക്കുകയും ചെയ്തു . #{blue->none->b->ദൈവജനം പ്രതികരിക്കുന്നു ‍}# ഒരു നിമിഷം! അമ്പരന്നുപോയ വിശ്വാസിസമൂഹം സടകുടഞ്ഞെഴുന്നേറ്റു. നേതൃത്വഗുണമുള്ള ഒരു മഹിളാരത്നം സധീരം ആ പുരുഷന്മാരുടെ നടുക്ക് കടന്നുവന്ന് അവർ തട്ടിമാറ്റിയ മൈക്ക് തിരിച്ചെടുത്ത് വയ്ക്കുന്നതും, ശക്തമായി പ്രതികരിക്കുന്നതും കണ്ടു - സഭാസ്നേഹത്തിൻ്റെ സ്വഭാവികവും, ഹൃദ്യവുമായ പ്രകാശനം ! പ്രശ്നക്കാരെ ദൈവജനം ദേവാലയത്തിൽനിന്ന് ആട്ടിപ്പുറത്താക്കുന്നതിന് ലോകം സാക്ഷ്യം വഹിക്കാൻ ഈ സംഭവം ഇടയാക്കി- ദൈവത്തിനു സ്തുതി! #{blue->none->b->ക്രിസ്തീയ പ്രതികരണം: സെലസ്റ്റിൻ മോഡൽ ‍}# തുടർന്ന്, പത്രക്കാർ അച്ചനെ വളഞ്ഞു. അദ്ദേഹം അവരോട് സംസാരിച്ചത് അഭിമാനത്തോടെ കേട്ടുകൊണ്ടിരുന്നു. ഒരു ആത്മീയമനുഷ്യൻ്റെ പ്രതികരണത്തിൻ്റെ നേർസാക്ഷ്യമായി അത് അനുഭവപ്പെട്ടു. അച്ച നിൽ നിന്ന് പ്രകോപനപരമായ എന്തെങ്കിലും ലഭിക്കാൻ വേണ്ടി ചോദ്യങ്ങൾ തുടർന്നുകൊണ്ടിരുന്ന പത്രക്കാർ വീണ്ടും ഇളിഭ്യരായി. എത്ര തന്മയത്വത്തോടെയും സമചിത്തതയോടെയും പക്വതയോടെയുമാണ് അദ്ദേഹം കുറിക്കുകൊള്ളുന്ന ഉത്തരങ്ങൾ തൊടുത്തു വിടുന്നത് എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു. "ഈശോയുടെ ഹൃദയത്തിൻ്റെ ശാന്തതയോടെയും എളിമയോടെയുമാണ് ഞങ്ങൾ ഇതൊക്കെ നേരിടുന്നത്" എന്നും "മറ്റുള്ള സമീപനങ്ങൾക്കൊന്നും ഞങ്ങൾ ഇല്ല. അവർ സാവധാനം കാര്യങ്ങൾ മനസ്സിലാക്കുമ്പോൾ ഇതിനൊക്കെ അയവു വരും" എന്നും തുറന്നു പറഞ്ഞ് അദ്ദേഹം ഈശോയ്ക്ക് സാക്ഷ്യമേകിയപ്പോൾ പല ദുഷ്ടശക്തികളെയും തുറന്നുകാട്ടാനും, ഈശോയെ പ്രഘോഷിക്കാനുമുള്ള നിമിഷങ്ങളായി ഈ പ്രകോപനാവസരം കർത്താവ് മാറ്റിയെടുത്തതുപോലെ തോന്നി. അൾത്താരയിൽ കയറിനിന്ന് ആക്രോശം നടത്തുകയും, അവഹേളനപരമായ പരാമർശങ്ങളും, ചേഷ്ടകളും കാണിക്കുകയും ചെയ്തവരോട് ക്ഷമിക്കാൻ നാമൊക്കെ ബുദ്ധിമുട്ടുമ്പോൾ അതിന് ഇരയായ സെലസ്റ്റിനച്ചതാകട്ടെ, "തെറ്റായിട്ടുള്ള അറിവിൻ്റെ പുറത്ത് " എടുത്തുചാടിയവരോട് സഹതാപത്തോടെ പ്രതികരിക്കുന്നതുകണ്ട് മനം കുളിർത്തു -ക്രിസ്തീയ സാക്ഷ്യം ! ഒപ്പം, എത്രയൊക്കെ പ്രകോപനം ഉണ്ടായാലും, ഞായറാഴ്ച രണ്ടാമത്തെ കുർബാനയിൽ ഇടയലേഖനം വായിക്കുമോ എന്ന ചോദ്യത്തിന്, അടുത്ത കുർബാനയിലും തീർച്ചയായും താൻ അത് വായിക്കുമെന്നും, ഇതുപോലെ ദൃശ്യ മാധ്യമ പ്രവർത്തകരുടെ മുൻപിൽ നിന്നത് ചെയ്യേണ്ട ഗതികേട് വന്നാലും പിന്മാറില്ലെന്നും കാരണം അത് സഭ തന്നെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യത്തിൽ പെട്ടതാണെന്നും യാതൊരു കൂസലും കൂടാതെ നട്ടെല്ലുനിവർത്തി അദ്ദേഹം പറയുന്നതു കേട്ടപ്പോൾ എഴുന്നേറ്റ് നിന്ന് കയ്യടിക്കാൻ തോന്നി. ഏതായാലും ഈ വൈദികനെതിരെ സംഘടിതമായ പടയൊരുക്കം ഉണ്ടാകുമെന്നുറപ്പ്. ലേഖനാരംഭത്തിൽ കുറിച്ചതുപോലെ എനിക്ക് അദ്ദേഹത്തെ മുൻപരിചയമൊന്നുമില്ല. എല്ലാം തികഞ്ഞ ഒരു വ്യക്തിയെയും ഇതുവരെ ഞാൻ കണ്ടിട്ടുമില്ല. അങ്ങനെ ഒരാളെ കണ്ട ശേഷം മാത്രം പ്രചോദനം സ്വീകരിക്കാം എന്നു കരുതുന്നതിൽ കാര്യവുമില്ല. ഈശോ പറഞ്ഞതുപോലെ ഫലങ്ങളിൽ നിന്നാണല്ലോ വൃക്ഷത്തെ അറിയുന്നത്. ഒന്നെനിക്കുറപ്പാണ്, അസാമാന്യവും, അസാധാരണവുമായ ദീർഘശാന്തതയാണ് ഈ വൈദികൻ പരിശുദiധമായ അൾത്താരയിൽ കാഴ്ചവെച്ചത്. ക്രിസ്തീയവും, ആത്മീയ പക്വതയാർന്നതുമായ മറുപടിയാണ് അദ്ദേഹം പത്രക്കാർക്കു കൊടുത്തത്. സത്യം! ഈ മനുഷ്യൻ ഈശോയെ അടയാളപ്പെടുത്തുന്നുണ്ട്. പ്രതിസന്ധിയിൽ "വാ തുറക്കുമ്പോൾ വചനം നൽകുന്ന" കർത്താവ് അദ്ദേഹത്തിലൂടെ പ്രവർത്തിച്ചു എന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. ഈശോ പറഞ്ഞിട്ടുണ്ടല്ലോ "അവര്‍ നിങ്ങളെ ഏല്‍പിച്ചുകൊടുക്കുമ്പോള്‍, എങ്ങനെ പറയണമെന്നോ എന്തു പറയണമെന്നോ നിങ്ങള്‍ ആകുലപ്പെടേണ്ടാ. നിങ്ങള്‍ പറയേണ്ടത് ആ സമയത്തു നിങ്ങള്‍ക്കു നല്‍കപ്പെടും. എന്തെന്നാല്‍, നിങ്ങളല്ല, നിങ്ങളിലൂടെ നിങ്ങളുടെ പിതാവിന്റെ ആത്മാവാണു സംസാരിക്കുന്നത്" (മത്താ. 10:19-20) ഇതുപോലെയുള്ള വൈദികരും വിശ്വാസികളും ഈ സഭയുടെ അഭിമാനമാണ്. സഭയെയും, അജഗണങ്ങളേയും അങ്ങേയറ്റം സ്നേഹിക്കുന്ന, ശാന്തതയും സൗമ്യതയും പക്വതയുമുള്ള ഇത്തരം വൈദികർ സഭയിൽ ഉള്ളിടത്തോളംകാലം അവഹേളിക്കാൻ വരുന്നവർ ആരാണെങ്കിലും അവർ സ്വയം അപമാനിതരായി പിന്തിരിഞ്ഞു പോകാൻ ഇടവരികതന്നെ ചെയ്യും. ഒരു കൂട്ടർ കുതന്ത്രപൂർവ്വം നിർമ്മിച്ചെടുത്ത പ്രസന്നപുരം സംഭവത്തെ സവിശേഷമായ ഒരു സുവിശേഷ സാക്ഷ്യമാക്കി രൂപാന്തരപ്പെടുത്തിയ വികാരിയച്ചന് അഭിനന്ദനങ്ങൾ! ദൈവത്തിന് സ്തുതി! #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SocialMedia/SocialMedia-2021-09-06-12:56:32.jpg
Keywords: അള്‍ത്താര
Content: 17168
Category: 1
Sub Category:
Heading: ഉത്തര കൊറിയന്‍ ക്രൈസ്തവർ നേരിടുന്ന ദുരിതങ്ങള്‍ വിവരിച്ച് അമേരിക്കൻ മത സ്വാതന്ത്ര്യ കമ്മീഷൻ
Content: പ്യോംങ്യാംഗ്: ഉത്തര കൊറിയയിലെ ക്രൈസ്തവ വിശ്വാസികൾ നേരിടുന്ന പീഡനങ്ങള്‍ തുറന്നുകാട്ടുന്ന റിപ്പോർട്ട് അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ പുറത്തുവിട്ടു. കമ്മ്യൂണിസ്റ്റ് ഭരണകൂടം നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുക്കുന്ന ക്രൈസ്തവ വിശ്വാസികൾക്ക് മരണത്തെപ്പോലുമാണ് നേരിടേണ്ടിവരുന്നതെന്ന് 'ഓർഗനൈസ്ഡ് പേസിക്യൂഷൻ- ഡോക്കുമെന്റിങ് റിലീജിയസ് ഫ്രീഡം വയലേഷൻസ് ഇൻ നോർത്ത് കൊറിയ' എന്ന പേരില്‍ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഭരണകൂടത്തിന്റെ ഉദ്ദേശം ക്രൈസ്തവരെ ഇല്ലാതാക്കുകയാണെന്നും കമ്മീഷൻ നിരീക്ഷിക്കുന്നു. പീഡനമനുഭവിച്ചവരും, ദൃക്സാക്ഷികളും റിപ്പോർട്ട് തയ്യാറാക്കാൻ വേണ്ടി സഹായിച്ചിട്ടുണ്ട്. ഉത്തര കൊറിയയുടെ ദേശീയ സുരക്ഷാ മന്ത്രാലയം, ചൈന വരെ വ്യാപിച്ചുകിടക്കുന്ന ചാരന്മാരുടെ സാന്നിധ്യം, 'നോ എക്സിറ്റ്' ജയിലറകൾ തുടങ്ങിയവയിലൂടെയാണ് ക്രൈസ്തവരെ വേട്ടയാടുന്നത്. രാജ്യത്തെ പൗരൻമാരുടെ ചിന്താഗതി, ഇപ്പോഴത്തെ ഏകാധിപതി കിം ജോങ് ഉന്നിന്റെയും മറ്റ് മുൻ ഭരണാധികാരികളുടെ ചിന്തയ്ക്കു അനുസൃതമാക്കാൻ വേണ്ടി ഭരണകൂടം നടത്തുന്ന ശ്രമം സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാകുന്നു. രാജ്യ തലസ്ഥാനമായ പ്യോംങ്യാംഗിൽ ഏതാനും ക്രൈസ്തവ കെട്ടിടങ്ങൾ പ്രവർത്തിക്കാൻ വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയ അനുവാദം നൽകിയിട്ടുണ്ടെന്നും, എന്നാൽ അവർ തിരഞ്ഞെടുക്കുന്ന ചില ആളുകൾക്ക് മാത്രമാണ് അവിടെ ആരാധന നടത്താൻ സാധിക്കുന്നതെന്നും കമ്മീഷൻ റിപ്പോർട്ടിൽ പരാമര്‍ശിക്കുന്നു. എന്നാൽ ഇങ്ങനെ നിയമനം ലഭിച്ചവർക്കും, മറ്റു പൗരന്മാർക്കും ക്രൈസ്തവ വിശ്വാസം പിന്തുടരാൻ സർക്കാർ അനുവാദം നൽകാറില്ല. പിറന്നു വീഴുന്ന നിമിഷം മുതൽ ഉത്തരകൊറിയയിലെ ആളുകൾക്ക് മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇതിനിടയിൽ സിനിമകളിലും, കുട്ടികളുടെ പാഠ്യ വിഷയങ്ങളിലും മിഷ്ണറിമാരെ മോശക്കാരാക്കി ചിത്രീകരിക്കുന്ന പദ്ധതികളും സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്. ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിന്റെ ക്രൈസ്തവർ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഉത്തരകൊറിയ. 50,000 മുതൽ 80,000 വരെ ക്രൈസ്തവർ വിവിധ ജയിലുകളിൽ കഴിയുന്നുണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-06-15:26:41.jpg
Keywords: കൊറിയ
Content: 17169
Category: 24
Sub Category:
Heading: ഐക്യത്തിന്റെ ആത്മാവ് അനുരഞ്ജനം കൊണ്ടുവരും!
Content: മാധ്യമങ്ങളിലൂടെ കാണാനിടയായ ചില ദൃശ്യങ്ങൾ ഏറെ വേദനയുണ്ടാക്കി. ഞാൻ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ് (1കോറി 15:10). ദൈവകൃപയാൽ ലഭിച്ച വിശ്വാസമാണ് എന്നെ ഞാനാക്കുന്നത്. എന്റെ വിശ്വാസത്തിന്റെ ആഘോഷമാണ് സഭയോടൊത്തുള്ള എന്റെ ആരാധന. സഭയിൽ ആരാധനക്രമങ്ങൾ വികാസം പ്രാപിച്ചത് ജീവിക്കുന്ന വിശ്വാസത്തിന്റെ ഏറ്റവും മഹനീയമായ ആഘോഷം എന്ന നിലയിലാണ്. ഞാൻ ജീവിക്കുന്ന സഭയുടെ ആരാധനക്രമപരമായ വ്യക്തിത്വം എന്നത്, ഞാൻ ജീവിക്കുന്ന വിശ്വാസം എനിക്കുമുൻപേ ജീവിച്ച വിശ്വാസീസമൂഹത്തിന്റെ വിശ്വാസബോധ്യങ്ങളുടെയും ആത്മീയാനുഭവത്തിന്റെയും ദൈവശാസ്ത്രവീക്ഷണത്തിന്റെയും സഭാപരമായ അച്ചടക്കത്തിന്റെയും ആകെത്തുകയാണ്. ഞാനും ആ വിശ്വാസ പൈതൃകത്തിന്റെ അവകാശിയും അത് ജീവിക്കുന്ന സഭാസമൂഹത്തിന്റെ ഭാഗവുമാണ്. ആരാധന എന്റെ ആത്മീയ ജീവിതത്തിന്റെയും വിശ്വാസബോധ്യങ്ങളുടെയും ഏറ്റവും ഉൽകൃഷ്ടമായ ആവിഷ്കാരമാണ്. അത് എന്റെ ആത്മാവിനോടും ജീവിതത്തോടും ഏറ്റവും അടുത്തിരിക്കുന്നു. ഓരോ സഭാസമൂഹവും, അതിന്റെ ആരാധനാപരമായ വ്യക്തിത്വം അതിന്റെ തനിമയിൽ ആഘോഷിക്കാനും ജീവിക്കാനും ശ്രമിക്കുന്ന വിശ്വാസികളുടെ കൂട്ടായ്മയാണ്. ചരിത്രവഴികളിൽ ആ തനിമ നഷ്ടപ്പെട്ടുപോയിട്ടുണ്ടെങ്കിൽ, അതു വീണ്ടെടുക്കാനുള്ള കടമയും അവകാശവും തിരുസഭാ മാതാവ് ഓരോ സഭാസമൂഹത്തിനും നൽകിയിട്ടുണ്ട്. അതിനുള്ള ജാഗ്രതയും പരിശ്രമവും ഓരോ സഭാസമൂഹവും പുലർത്തിപ്പോരുന്നുമുണ്ട്. ആരാധനാരീതികളിൽ മാറ്റങ്ങൾ ഉൾക്കൊള്ളാൻ എളുപ്പമല്ല. കാരണം, ആരാധന അത്രമേൽ ആത്മാവിന്റെ ആവിഷ്കാരമായി നിലകൊള്ളുന്നു! അത് ഏറെ വൈകാരികവുമാണ്. വിശ്വാസപരിശീലനവും വേണ്ടത്ര ഒരുക്കവും അതിനാവശ്യമാണ്. എന്റെ ആത്മാവിനെ പരിശുദ്ധാത്മാവിന്റെ കൃപയ്ക്കായി തുറന്നുവച്ചുകൊണ്ട് സഭയോടൊത്തു വളരാൻ എനിക്കു കഴിയണം. ദൈവികമായ മനോഭാവത്തോടെ, സഭയുടെ കൂട്ടായ്മയിൽ, കാര്യങ്ങൾ ഗ്രഹിക്കാനും മാറ്റങ്ങളെ ഉൾക്കൊള്ളാനും അങ്ങനെ ക്രമീകൃതമായ ഒരു സഭാ ജീവിതരീതി ഉൾക്കൊള്ളാനും കഴിയണം. മാറ്റങ്ങൾ ഉൾക്കൊള്ളാൻ പ്രയാസം അനുഭവപ്പെടുന്നവർ, തുറന്ന മനസ്സോടെ, സഭാത്മകമായി ചിന്തിക്കണം. സ്വാർത്ഥതാല്പര്യങ്ങൾ തടസ്സമാകരുത്. വിശ്വാസത്തെ ഒരു പ്രത്യയശാസ്ത്രമായി കാണുന്നവർ, ആത്മീയമായി അതിനെ ഉൾക്കൊള്ളാൻ പരിശീലിക്കണം. ഭിന്നതയുണ്ടാക്കാനുള്ള ഒരു ശ്രമവും ദൈവികമല്ല. അത്തരം ശ്രമങ്ങൾ സമൂഹത്തിനു തെറ്റായ സാക്ഷ്യവും സന്ദേശവും നൽകും. കൂടാതെ, സഭയെയും ക്രൈസ്തവ സമൂഹത്തെയും ദുർബലപ്പെടുത്തണം എന്ന് ചിന്തിക്കുന്നവർക്ക് അത് അവസരം തുറന്നു കൊടുക്കുകയും ചെയ്യും. ചരിത്ര ഗതിയിൽ വന്നു ചേർന്നിട്ടുള്ള ഇതര ആരാധനക്രമരീതികളും അനുഷ്ഠാനങ്ങളും മോശമായതുകൊണ്ടല്ല, ഓരോ ആരാധനാരീതിയും അതതിന്റെ തനിമയിൽ ഉൽകൃഷ്ടമായതുകൊണ്ടാണ്, നഷ്ടപ്പെട്ടതിനെ വീണ്ടെടുക്കാനും, കുറേക്കാലം ശീലിച്ച ഇതര ആരാധനാരീതികൾ വേണ്ടെന്നുവയ്ക്കാനും വ്യക്തിസഭകൾ പരിശ്രമിക്കുന്നത്. വ്യക്തിപരമായ പ്രാർത്ഥനയിലും ഭക്താനുഷ്ഠാനങ്ങളിലും, ഓരോരുത്തർക്കും അഭിരുചിക്കുചേർന്ന പ്രാർത്ഥനയും, സഭ പൊതുവെ അംഗീകരിച്ചിട്ടുള്ള ഭക്താനുഷ്ഠാനങ്ങളും, വ്യക്തി സഭകൾ അനുവദിക്കുന്നുണ്ടല്ലോ. ഇന്നത്തെ സാഹചര്യങ്ങൾക്ക് ചേർന്ന നവീനമായ ഒരു ആരാധനാരീതിയാണ് ആവശ്യം എന്നു പറയുന്നവരുണ്ടാകാം. അത്തരം മാറ്റങ്ങൾ ക്ഷിപ്രസാദ്ധ്യമല്ലല്ലോ. സഭയോടൊപ്പം ആരാധിക്കാനും വിശ്വാസജീവിതം ആത്മീയമായ ആഘോഷമാക്കി മാറ്റാനും എല്ലാ വിശ്വാസികളും ദൈവിക കൃപയ്ക്കായി കർത്താവിനോട് പ്രാർത്ഥിക്കുകയാണ് ആവശ്യം. പ്രാർത്ഥനയിൽ ഒന്നാകുന്ന വിശ്വാസികളുടെ സമൂഹമാണല്ലോ ഓരോ സഭാസമൂഹവും. സ്നേഹത്തിന്റെ അരൂപിതന്നെയായ പരിശുദ്ധാത്മാവ് സഭയിൽ അനുരഞ്ജനവും ഐക്യവും കൊണ്ടുവരട്ടെ!
Image: /content_image/SocialMedia/SocialMedia-2021-09-06-15:39:46.jpg
Keywords: സീറോ മലബാ
Content: 17170
Category: 1
Sub Category:
Heading: ക്രൈസ്തവ വിഭാഗങ്ങൾക്ക് 40.87 %: ന്യൂനപക്ഷ വകുപ്പ് വിവിധ സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
Content: തിരുവനന്തപുരം: കേരളത്തിലെ ന്യൂനപക്ഷ വികസന വകുപ്പ് വിവിധ മേഖലകളില്‍ പഠിക്കുന്ന ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളില്‍ നിന്ന് വിവിധ സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം മുസ്ലിം വിദ്യാർഥികൾക്ക് 59.05 %, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 40.87 % സ്കോളർഷിപ്പുകൾ ലഭിക്കും. നേരത്തേയുണ്ടായിരുന്ന 80:20 അനുപാതത്തിനെതിരായ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണു പുതിയ അനുപാതം. കഴിഞ്ഞ വർഷം മുസ്ലിം വിദ്യാർഥികൾക്കു ലഭിച്ച സ്കോളർഷിപ്പുകളുടെ എണ്ണത്തിലും തുകയിലും കുറവ് വരുത്താതെയും ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 40.87 % ലഭിക്കാൻ പാകത്തിൽ അധിക തുക അനുവദിച്ചുമാണ് സർക്കാർ ഉത്തരവിറക്കിയത്. കാലകാലങ്ങളായി ക്രൈസ്തവ ന്യൂനപക്ഷം സ്കോളര്‍ഷിപ്പു വിഹിതത്തില്‍ വലിയ വിവേചനം നേരിട്ടു വരികയായിരിന്നു. പാലക്കാട് രൂപതാംഗമായ അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കലിന്റെ ഹര്‍ജ്ജിയില്‍ ഹൈക്കോടതി ഇടപെടല്‍ നടത്തിയതിനെ തുടര്‍ന്നു ക്രൈസ്തവ സമൂഹത്തിന് കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള വിദ്യാർഥികള്‍ ഇത് കൂടുതലായി പ്രയോജനപ്പെടുത്തണമെന്നാണ് വിവിധ സംഘടന നേതൃനിരയില്‍ ഉള്ളവര്‍ പറയുന്നത്. #{red->none->b-> *വിവിധ സ്കോളര്‍ഷിപ്പ് സ്കീമുകള്‍ താഴെ നല്കുന്നു: ‍}# #{blue->none->b->എപിജെ അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പ് ‍}# സര്‍ക്കാര്‍/ എയ്ഡഡ്/ സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളില്‍ മൂന്നു വര്‍ഷ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ എപിജെ അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്ക് 6,000 രൂപയാണ് സ്‌കോളര്‍ഷിപ്. സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളില്‍ മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കും. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട ു ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള നോണ്‍ ക്രീമിലയര്‍ വിഭാഗത്തിനും അപേക്ഷിക്കാം. രണ്ടാം വര്‍ഷക്കാരേയും മൂന്നാം വര്‍ഷക്കാരെയും പരിഗണിക്കും. ഒറ്റത്തവണ മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കൂ. കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവര്‍ ഈ വര്‍ഷം അപേക്ഷിക്കേണ്ട. 30% സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. {{http://www.minoritywelfare.kerala.gov.in/-> http://www.minoritywelfare.kerala.gov.in/}} ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. #{blue->none->b->ന്യൂനപക്ഷ വിഭാഗ വിദ്യാര്‍ഥികള്‍ക്ക് ഫീ റീ ഇംബേഴ്‌സ്‌മെന്റ് ‍}# തിരുവനന്തപുരം: സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐടിഐകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ജനസംഖ്യാനുപാതികമായി ഫീ റീ ഇംബേഴ്‌സ്‌മെന്റ് നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്. ഒരു വര്‍ഷത്തെ കോഴ്‌സിന് 10,000 രൂപയും രണ്ടു വര്‍ഷത്തെ കോഴ്‌സിന് 20,000 രൂപയുമാണ് സ്‌കോളര്‍ഷിപ് തുക. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ടു ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള എപിഎല്‍ വിഭാഗത്തെയും പരിഗണിക്കും. 10% സ്‌കോളര്‍ഷിപ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതു കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കും പുതുതായി അപേക്ഷ സമര്‍പ്പിക്കാം.{{http://www.minoritywelfare.kerala.gov.in/-> http://www.minoritywelfare.kerala.gov.in/}} ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712300524. #{blue->none->b->മദര്‍തെരേസ സ്‌കോളര്‍ഷിപ്പ് ‍}# തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളിലെ നഴ്‌സിംഗ് ഡിപ്ലോമ/ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മദര്‍തെരേസ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 15,000 രൂപയാണു സ്‌കോളര്‍ഷിപ്പ്. സര്‍ക്കാര്‍ അംഗീകൃത സെല്‍ഫ് ഫിനാന്സിം്ഗ് നഴ്‌സിംഗ് കോളജുകളില്‍ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സ്‌റ്റേറ്റ് മെരിറ്റ് ക്വോട്ടയിലാണ് പ്രവേശനം നേടിയതെന്നു തെളിയിക്കുന്നതിന് അലോട്ട്‌മെന്റ് മെമ്മോയോ സ്ഥാപനമേധാവിയുടെ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. പ്ലസ് ടു പരീക്ഷയില്‍ 45% മാര്‍ക്ക് നേടിയിരിക്കണം. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ എട്ട് ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള എപിഎല്‍ വിഭാഗത്തെയും പരിഗണിക്കും. കോഴ്‌സ് ആരംഭിച്ചവര്‍ക്കും/ രണ്ടാം വര്‍ഷം പഠിക്കുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഒറ്റത്തവണ മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കൂ. കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. 50% പെണ്‍കുട്ടികള്‍ ഇല്ലാത്തപക്ഷം അര്‍ഹരായ ആണ്‍കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ് നല്‍കും. വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.{{http://www.minoritywelfare.kerala.gov.in/-> http://www.minoritywelfare.kerala.gov.in/}} മുഖേന അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക:് 04712300524. #{blue->none->b->സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം ‍}# തിരുവനന്തപുരം: ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്/ കമ്പനി സെക്രട്ടറിഷിപ്പ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ് നല്‍കുന്നതിന് കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍ മത വിഭാഗത്തില്‍പ്പെട്ട എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ അവസാന വര്‍ഷ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ മാത്രമേ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ടു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ പരിഗണിക്കൂ. പ്ലസ് ടു/ ഡിഗ്രിക്ക് 60% മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളില്‍ നിന്നും വരുമാനത്തിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ബിപിഎല്‍ വിഭാഗക്കാര്‍ നിര്‍ബന്ധമായും റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് സമര്‍പ്പിക്കണം. 30% സ്‌കോളര്‍ഷിപ് പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. മുന്‍ വര്‍ഷങ്ങളില്‍ ഫൗണ്ടേഷന്‍, ഇന്റര്‍മീഡിയറ്റ് ഫൈനല്‍ എന്നിവയ്ക്ക് സ്‌കോളര്‍ഷിപ് തുക ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. 15,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.{{http://www.minoritywelfare.kerala.gov.in/-> http://www.minoritywelfare.kerala.gov.in/}} ​ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712300524. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-06-17:04:58.jpg
Keywords: ന്യൂനപക്ഷ
Content: 17171
Category: 1
Sub Category:
Heading: ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ തടങ്കലിലായവരുടെ ശിക്ഷയിൽ ഇളവ്
Content: ടെഹ്‌റാന്‍: ഇറാനിലെ കാരാജ് പട്ടണത്തില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മൂന്നു ക്രൈസ്തവരുടെ ശിക്ഷ കാലാവധി കുറച്ചു. 5 വര്‍ഷത്തെ തടവ് 3 വര്‍ഷമായാണ് ചുരുക്കിയിരിക്കുന്നത്. രാഷ്ട്രത്തിനെതിരായി വ്യാജ പ്രചാരണം നടത്തി, ഇസ്ലാമിന് വിരുദ്ധമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മിലാദ് ഗൗദാര്‍സി, അമീന്‍ ഖാക്കി, അലിറേസ നൂര്‍മുഹമ്മദി എന്നീ പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് ഇക്കഴിഞ്ഞ ഓഗസ്റ്റ് 22ന് അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതെന്നു ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാനിലെ മതസ്വാതന്ത്ര്യ ലംഘനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനയായ ‘ആര്‍ട്ടിക്കിള്‍ 18’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇസ്ലാമല്ലാത്ത മതത്തില്‍ വിശ്വസിച്ചു എന്നതാണ് അവര്‍ ചെയ്ത കുറ്റമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനിലെ നിയമമനുസരിച്ച് സുവിശേഷ പ്രഘോഷണവും, പ്രേഷിത പ്രവര്‍ത്തനങ്ങളും, ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള പരിവര്‍ത്തനവും 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ക്രിസ്തീയ ഗ്രന്ഥങ്ങള്‍ പേര്‍ഷ്യന്‍ ഭാഷയില്‍ വിതരണം ചെയ്യുന്നതും കുറ്റകരമാണ്. ഇസ്ലാം ഉപേക്ഷിക്കുന്ന വ്യക്തിയെ ഇസ്ലാമിക മതപണ്ഡിതന്‍മാരുടെ ‘ഫത്വ’ അനുസരിച്ചുള്ള ശിക്ഷകള്‍ നല്‍കാറുമുണ്ട്. ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന മുസ്ലീങ്ങളെ വേട്ടയാടി ഇല്ലാതാക്കുകയോ, തുറുങ്കിലടക്കുകയോ ആണ് കാലങ്ങളായി ഇറാന്‍ ചെയ്തുവരുന്നത്. ക്രൈസ്തവര്‍ക്കെതിരെ ഇറാനില്‍ ആസൂത്രിതമായ മതപീഡനം നടക്കുന്നുണ്ടെന്ന കണ്ടെത്തല്‍ ഐക്യരാഷ്ട്ര സഭ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിന്നു. ഓപ്പണ്‍ഡോഴ്സിന്റെ ഏറ്റവും പുതിയ പട്ടിക അനുസരിച്ച് ലോകത്ത് ക്രിസ്ത്യാനികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങളില്‍ ഒന്‍പതാമതാണ് ഇറാന്റെ സ്ഥാനം.
Image: /content_image/News/News-2021-09-06-19:45:25.jpg
Keywords: ഇറാന
Content: 17172
Category: 18
Sub Category:
Heading: വിശ്വാസ സത്യങ്ങള്‍ പുതുരൂപത്തില്‍: 'ട്രൂത്ത് മീംസു'മായി കെയ്റോസ് മീഡിയ
Content: കൊച്ചി: വിശ്വമാനവിക മൂല്യങ്ങളെയും ക്രിസ്തീയ വിശ്വാസസത്യങ്ങളേയും കുറിച്ചുള്ള കറകളഞ്ഞ ബോധ്യങ്ങൾ, അനേകര്‍ക്ക് മുന്നിൽ എത്തിക്കുവാനായി, ജീസസ് യൂത്തിലെ മാധ്യമ വിഭാഗമായ കെയ്റോസ് മീഡിയ {{http://truthmemes.org/-> http://truthmemes.org/}} എന്ന പുതു സംരംഭത്തിനു തുടക്കം കുറിച്ചു. മതബോധന രംഗമുൾപ്പെടെ, സാമൂഹ്യ മാധ്യമ രംഗങ്ങളിലെ ഫലപ്രദമായ പ്രതികരണത്തിനും പഠനം, സംശയനിവാരണം, വിവരശേഖരണം എന്നിവയ്ക്കുമായുള്ള ഈ വിപുലമായ ശേഖരമാണ് മലയാളത്തിലും ഇംഗ്ലീഷിലുമായി ഒരുക്കുന്നത്. കെയ്റോസ് സംഘടിപ്പിച്ച ഓൺലൈൻ പ്രോഗ്രാം വഴി, മാണ്ഡ്യാ രൂപതാധ്യക്ഷന്‍ മാർ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ട്രൂത്ത്‌ മീംസിൻ്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. വിശ്വാസ സംബന്ധമായ കാര്യങ്ങളിൽ പ്രബുദ്ധരാകുവാൻ സഹായിക്കുന്ന ചിത്രങ്ങളും വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്. സന്ദര്‍ശിക്കുക: {{http://truthmemes.org/-> http://truthmemes.org/}}
Image: /content_image/India/India-2021-09-07-10:12:27.jpg
Keywords: കെയ്റോ