Contents

Displaying 16771-16780 of 25117 results.
Content: 17143
Category: 1
Sub Category:
Heading: "അവരെല്ലാവരും ഒന്നായിരിക്കട്ടെ": സി‌സി‌ബി‌ഐ എക്യുമെനിക്കല്‍ പുസ്തകം പുറത്തിറക്കി
Content: ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ക്രൈസ്തവ സമൂഹങ്ങൾ തമ്മിലുള്ള ആശയവിനിമയവും സമ്പർക്കവും ഐക്യവും ലക്ഷ്യമാക്കി ഭാരത ലത്തീന്‍ കത്തോലിക്ക മെത്രാൻസംഘം (Conference of Catholic Bishops of India – CCBI) മാർഗ്ഗരേഖ പുറത്തിറക്കി. "അവരെല്ലാവരും ഒന്നായിരിക്കട്ടെ" എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച 322 പേജുകൾ ഉള്ള മാർഗ്ഗരേഖ , ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ലിയോപോള്‍ഡോ ജിറെല്ലിയാണ് പ്രകാശനം ചെയ്തത്. രണ്ടാം വത്തിക്കാൻ കൗൺസിൽ മുന്നോട്ടുവച്ച, ക്രൈസ്തവർ തമ്മിലുള്ള ഐക്യത്തിനായുള്ള അഭ്യർത്ഥനയെ എടുത്തുപറഞ്ഞ അപ്പസ്തോലിക ന്യൂൺഷ്യോ, പ്രാർത്ഥനയ്ക്കും പരസ്പര സംഭാഷണത്തിനും ആഹ്വാനം ചെയ്തു. സഭൈക്യവുമായി യോജിച്ചുപോകുന്ന ഒരു രീതി ഭാരതത്തിലെ എല്ലാ ക്രൈസ്തവ സഭകളിലും ഉണ്ടാകണമെന്നും, അങ്ങനെ എല്ലാ ജനതകളുടെയും ഇടയിൽ ഐക്യത്തിന്റെ സാക്ഷ്യം നൽകാൻ ക്രൈസ്തവർക്ക് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി ആർച്ച് ബിഷപ്പ് അനിൽ തോമസ് ജോസഫ് കൂട്ടോ, പുതിയ പുസ്തകം ഒഴിച്ചുകൂടാനാവാത്തതും വളരെ ഉപയോഗപ്രദമാണെന്നും അഭിപ്രായപ്പെട്ടു. പുസ്തകത്തിന്റെ പ്രകാശനചടങ്ങിൽ ഫരീദാബാദ് രൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ഇന്ത്യയിലെ മെത്തഡിസ്റ് സഭാമെത്രാൻ ബിഷപ്പ് സുബോധ് സി. മണ്ഡൽ, ഈസ്റ്റേൺ ചര്‍ച്ച് ഓഫ് ബിലീവേഴ്‌സ് മെത്രാൻ ജോൺ മോർ ഇറേനിയൂസ് എന്നിവരും പങ്കെടുത്തിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/L7PsntyjXw6KtdjsebthVL}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-03-15:36:16.jpg
Keywords: സി‌സി‌ബി‌ഐ
Content: 17144
Category: 1
Sub Category:
Heading: ഡെന്‍വെറിലെ ആഫ്രോ അമേരിക്കന്‍ ദേവാലയത്തില്‍ തിരുവോസ്തിയും സക്രാരിയും മോഷ്ടിക്കപ്പെട്ടു: പ്രാര്‍ത്ഥനയുമായി വിശ്വാസികള്‍
Content: ഡെന്‍വേര്‍: അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തിലെ ഡെന്‍വെര്‍ അതിരൂപതയിലെ ചരിത്രപ്രാധാന്യമേറിയ ‘ക്യൂര്‍ ഡി’ആര്‍സ്’ ആഫ്രോ അമേരിക്കന്‍ കത്തോലിക്ക ദേവാലയത്തില്‍ മോഷണം. തിരുവോസ്തിയും സക്രാരിയും ഉള്‍പ്പെടെ നിരവധി വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയില്‍ ദേവാലയത്തില്‍ അതിക്രമിച്ചു കയറിയ മോഷ്ടാക്കള്‍ മരംകൊണ്ടുള്ള വാതില്‍ പൊളിച്ച് സങ്കീര്‍ത്തിയില്‍ പ്രവേശിക്കുകയായിരുന്നു. ഓഗസ്റ്റ് 31-ന് രാവിലെ 8:40-നാണ് മോഷണം നടന്ന വിവരം ഇടവക വികാരിയായ ഫാ. ജോസഫ് കാവോയുടെ ശ്രദ്ധയില്‍പ്പെടുന്നത്. ദേവാലയത്തിന് പുറത്തുള്ള വാതില്‍ കുത്തിത്തുറന്നിരിക്കുന്നതും, കസേരകള്‍ തലകീഴായി കിടക്കുന്നതും കണ്ട അദ്ദേഹം ദേവാലയത്തിനുള്ളില്‍ പ്രവേശിച്ചപ്പോഴാണ് തിരുവോസ്തികള്‍ ചിതറികിടക്കുന്നതും, സക്രാരി മോഷ്ടിക്കപ്പെട്ടിരിക്കുന്നതായും കണ്ടത്. ദേവാലയത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നതെന്നും മോഷ്ടിക്കപ്പെട്ട സാധനങ്ങളില്‍ ഭൂരിഭാഗത്തിനും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുമെങ്കിലും, കര്‍ത്താവിന്റെ ശരീരമായ തിരുവോസ്തിയെ കുറിച്ചാണ് തങ്ങളുടെ ആശങ്കയെന്നും, തിരുവോസ്തി തിരികെ ലഭിക്കുവാനാണ്‌ തങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതെന്നും ഫാ. കാവോ പറഞ്ഞു. ഇടവക സമൂഹത്തിനു തന്നെ വിഷമമുണ്ടാക്കുന്ന കാര്യമാണ് സംഭവിച്ചിരിക്കുന്നതെന്നു കഴിഞ്ഞ 34 വര്‍ഷങ്ങളായി ദേവാലയത്തിലെ ഡീക്കനായിരിക്കുന്ന ക്ലാരെന്‍സ് മക്ഡേവിഡ് ‘സി.എന്‍.എ’യോട് പറഞ്ഞു. മോഷ്ടാക്കളുടെ മാനസാന്തരത്തിനായി സെപ്റ്റംബര്‍ 1ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ഫാ. കാവോ, ഡീക്കനോടൊപ്പം ദേവാലയം വിശുദ്ധ ജലം തളിച്ച് ശുദ്ധീകരണം നടത്തി. 1952-ലാണ് ഇടവക വൈദികരുടെ മധ്യസ്ഥ വിശുദ്ധനായ ജോണ്‍ വിയാന്നിയുടെ നാമധേയത്തിലുള്ള ‘ക്യൂര്‍ ഡി’ആര്‍സ്’ ദേവാലയം നിര്‍മ്മിക്കപ്പെട്ടത്. 1970 ആയപ്പോഴേക്കും ഏതാണ്ട് ഇരുന്നൂറോളം കറുത്തവര്‍ഗ്ഗക്കാരായ കത്തോലിക്ക കുടുംബങ്ങളുടെ ആത്മീയ കേന്ദ്രമായി ഈ ദേവാലയം മാറി. 1978-ല്‍ ഫാ. റോബര്‍ട്ട് കിന്‍കെല്ലാണ് ഇപ്പോഴത്തെ ദേവാലയ കെട്ടിടത്തിന്റെ സമര്‍പ്പണകര്‍മ്മം നിര്‍വഹിച്ചത്. ഡെന്‍വേര്‍ അതിരൂപതയിലെ ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ ഡീക്കനായ ചാര്‍ളി ബ്രൈറ്റ് ഈ ദേവാലയത്തിലായിരുന്നു സേവനം ചെയ്തിരുന്നത്. അതേസമയം തിരുവോസ്തി നശിപ്പിക്കപ്പെടാതിരിക്കുവാന്‍ പ്രത്യേക പ്രാര്‍ത്ഥനയുമായി കഴിയുകയാണ് വിശ്വാസികള്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-03-16:31:39.jpg
Keywords: സക്രാരി
Content: 17145
Category: 1
Sub Category:
Heading: പീഡനത്തിന് ഇരയാകുന്ന 34 കോടി ക്രൈസ്തവര്‍ക്കു ഐക്യദാര്‍ഢ്യം: വാഷിംഗ്‌ടണില്‍ ‘മാര്‍ച്ച് ഫോര്‍ ദി മാര്‍ട്ടിയേഴ്സ്’ 25ന്
Content: വാഷിംഗ്‌ടണ്‍ ഡി.സി: താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനില്‍ ജീവന് വേണ്ടി ക്രൈസ്തവര്‍ പരക്കം പായുന്ന സാഹചര്യത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടെ പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ സ്മരിച്ച് യു‌എസ് തലസ്ഥാനമായ വാഷിംഗ്‌ടണില്‍ പ്രാര്‍ത്ഥന റാലി ഒരുങ്ങുന്നു. ലോകത്ത് വിശ്വാസത്തിന്റെ പേരില്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വിഭാഗം ക്രിസ്ത്യാനികളാണെന്ന ഓര്‍മ്മപ്പെടുത്തലുമായി ക്രിസ്ത്യന്‍ വിരുദ്ധ പീഡനങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന ‘ഫോര്‍ ദി മാര്‍ട്ടിയേഴ്സ്’ എന്ന സന്നദ്ധ സംഘടന സംഘടിപ്പിക്കുന്ന രണ്ടാമത് ‘മാര്‍ച്ച് ഫോര്‍ ദി മാര്‍ട്ടിയേഴ്സ്’ വാര്‍ഷിക റാലി സെപ്റ്റംബര്‍ 25നാണ് നടക്കുക. ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന 34 കോടി ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് വാഷിംഗ്‌ടണ്‍ ഡി.സി യില്‍ നടക്കുന്ന റാലിയില്‍ ആയിരത്തിലധികം ആളുകള്‍ പങ്കുചേരും. ക്രൈസ്തവര്‍ക്കു നേരെയുള്ള മതപീഡനം ലോക ശ്രദ്ധയില്‍ കൊണ്ടുവരിക എന്നതു റാലിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ദി കാത്തലിക് കണക്റ്റ് ഫൗണ്ടേഷന്‍, ഓപ്പണ്‍ഡോഴ്സ് യു.എസ്.എ, ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്റ്റ്യന്‍സ്, ലിബര്‍ട്ടി സര്‍വ്വകലാശാലയുടെ ഫ്രീഡം സെന്റര്‍, സ്റ്റുഡന്റ്സ് ഫോര്‍ ലൈഫ് തുടങ്ങിയ സംഘടനകളും റാലിയ്ക്കു ചുക്കാന്‍ പിടിക്കുന്നുണ്ട്. നാഷണല്‍ മാളില്‍ നിന്നാണ് ‘മാര്‍ച്ച് ഫോര്‍ ദി മാര്‍ട്ടിയേഴ്സ്’ ആരംഭിക്കുക. വൈറ്റ്ഹൗസും കടന്ന്‍ ജെ.ഡബ്ലിയു മാരിയറ്റ് ഹോട്ടലില്‍ അവസാനിക്കുന്ന റാലിക്ക് ശേഷം ‘നൈറ്റ് ഫോര്‍ ദി മാര്‍ട്ടിയേഴ്സ്’ എന്ന പരിപാടിയും നടക്കും. മതപീഡനത്തിനിരയായ ക്രൈസ്തവരുടെയും, അവര്‍ക്ക് വേണ്ടി ശബ്ദിച്ചവരുടേയും സാക്ഷ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പരിപാടിയാണ് നൈറ്റ് ഫോര്‍ ദി മാര്‍ട്ടിയേഴ്സ്. ‘ഫോര്‍ ദി മാര്‍ട്ടിയേഴ്സ് പ്രസിഡന്റ് ഗിയാ ചാക്കോണിന് പുറമേ, നസ്രായന്‍.ഓര്‍ഗ് സ്ഥാപകനായ ഫാ. ബെനഡിക്ട് കേളി, ഓപ്പണ്‍ഡോഴ്സ് യു.എസ്.എ പ്രസിഡന്റ് ഡേവിഡ്‌ കറി, ചൈന എയിഡ് സ്ഥാപകനായ ബോബ് ഫു, സംഗീതജ്ഞനും പ്രഭാഷകനുമായ സീന്‍ ഫ്യൂച്റ്റ്, ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്റ്റ്യന്‍സ് പ്രസിഡന്റ് തൌഫീക്ക് ബാക്ക്ലിനി, അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന്റെ മുന്‍ യു.എസ് കമ്മീഷണര്‍ ജോണി മൂര്‍, റിലേറ്റബിള്‍ പോഡ്കാസ്റ്റ് അവതാരകനായ അല്ലി ബെത് സ്റ്റക്കി തുടങ്ങിയ പ്രമുഖര്‍ സംസാരിക്കും. ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളെന്ന നിലയില്‍ മതപീഡനങ്ങള്‍ക്കിരയായി കൊണ്ടിരിക്കുന്ന സഹോദരീ സഹോദരന്മാര്‍ക്ക് വേണ്ടി ഏതാണ്ട്ത്തോ ആയിരത്തോളം പേര്‍ ചുവന്ന വസ്ത്രങ്ങളുമണിഞ്ഞ്‌ റാലിയില്‍ പങ്കെടുക്കുമെന്നു ഗിയാ ചാക്കോണ്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ നടക്കുന്നതെല്ലാം നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണല്ലോ. ക്രിസ്ത്യാനികളെ വേട്ടയാടി കൊന്നുകൊണ്ടിരിക്കുകയാണ്. ലോകത്തെ വിവിധ രാഷ്ട്രങ്ങളിലും ഇതുതന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്, പക്ഷെ വളരെക്കുറച്ച് ആളുകള്‍ മാത്രമാണ് ഇതിനെക്കുറിച്ച് സംസാരിക്കുന്നത്. അതുകൊണ്ടാണ് ഇത്തരമൊരു റാലിയെ കുറിച്ച് തങ്ങള്‍ ആലോചിച്ചതെന്നും ചാക്കോണ്‍ കൂട്ടിച്ചേര്‍ത്തു. അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് വേണ്ടി യേശുവിന്റെ ജനത ഒന്നായി അണിചേരണമെന്നും, ഒന്നിച്ചുള്ള ശബ്ദം ഉയര്‍ത്തുന്നതിനുള്ള ഏറ്റവും നല്ല വേദിയാണ് ‘മാര്‍ച്ച് ഫോര്‍ ദി മാര്‍ട്ടിയേഴ്സെന്നും ഓപ്പണ്‍ഡോഴ്സ് യു.എസ്.എ പ്രസിഡന്റ് ഡേവിഡ്‌ കറി പ്രസ്താവിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 5-നാണ് ആദ്യത്തെ മാര്‍ച്ച് ഫോര്‍ ദി മാര്‍ട്ടിയേഴ്സ് നടന്നത്. നൂറുകണക്കിന് ആളുകള്‍ അന്നത്തെ റാലിയില്‍ പങ്കെടുത്തിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-03-17:52:21.jpg
Keywords: പീഡിത
Content: 17146
Category: 14
Sub Category:
Heading: നർമവും നന്മയും വീടിനുള്ളിൽ വിളമ്പി 'വലിയവീട് ചെറിയകാര്യം' വെബ്‌സീരിസ് 50 എപ്പിസോഡ് പിന്നിട്ടു
Content: നർമ്മങ്ങളും കുസൃതികളും നിറഞ്ഞ സംഭാഷണങ്ങളിലൂടെ വലിയ കുടുംബത്തിനുള്ളിലെ കഥകൾ രസകരമായി അവതരിപ്പിക്കുന്ന 'വലിയ വീട് ചെറിയ കാര്യം' വെബ്‌സീരീസ് അമ്പത് എപ്പിസോഡ് പിന്നിട്ടു. ക്രിസ്ത്യൻ പശ്ചാത്തലത്തിൽ അപ്പനും അമ്മയും, 6 മക്കളും അപ്പാപ്പനും അടങ്ങുന്ന ഒരു വലിയകുടുംബത്തിൽ ദിവസവും നടക്കുന്ന കാര്യങ്ങളാണ് ഇതിലെ ഇതിവൃത്തം. 2020 ഡിസംബറിൽ ആരംഭിച്ച വെബ് സീരീസ് ഇപ്പോൾ വിജയകരമായ എട്ടു മാസം പിന്നിടുകയാണ്. ആഴ്ചയിൽ രണ്ടു എപ്പിസോഡ് വീതമാണ് പുറത്തിറങ്ങുന്നത്. ചാനലുകളിൽ സ്വീകാര്യമായ കുടുംബബന്ധങ്ങൾക്കുള്ളിലെ രസകരമായ കാര്യങ്ങൾ ക്രിസ്ത്യൻ പശ്ചാത്തലത്തിൽ നർമ്മവും നന്മയും നല്ല സംഭാഷങ്ങളിലൂടെ ചേർത്തുവച്ചു സാധാരണക്കാർക്ക് പോലും മനസിലാകുന്ന രീതിയിലാണ് വെബ് സീരീസ് അവതരിപ്പിച്ചിരിക്കുന്നത്. അപ്പൻ-അമ്മ, മക്കൾ-മുത്തച്ഛൻ എന്നിവർക്കിടയിലെ സ്നേഹ പ്രകടനങ്ങൾ,തെറ്റുതിരുത്തലുകൾ, പ്രോത്സാഹനങ്ങൾ എന്നിവയെല്ലാം നാളെയുടെ നാളുകൾക്കു നല്ലൊരു മാതൃക പകരാൻ വലിയ വീട്ടിലുള്ളവർക്ക് കഴിയുന്നുണ്ട്. പൊതുവെ മലയാളികൾ സീരിയലുകൾ കണ്ടു കുടുംബങ്ങളിൽ അസമാധാനവും അസ്വസ്ഥതയും നിറക്കുമ്പോൾ അതിനൊരു വെല്ലുവിളി തന്നെയാണ് വലിയവീട് ചെറിയ കാര്യം വെബ്‌സീരീസ്. ജീവന്റെ മൂല്യവും സ്നേഹത്തിന്റെ കൈമാറലും ബന്ധങ്ങളുടെ ആഴവും കരുതലും സന്തോഷത്തിന്റെ താക്കോൽ ഉപയോഗിച്ചു പരസ്പരം പങ്കിടുന്നു എന്നതാണ് വലിയവീട്ടിലെ ഏറ്റവും വലിയ നന്മ. ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ചിത്രീകരിക്കുമ്പോഴും നാട്, നാട്ടുകാർ, അയൽവാസികൾ, സുഹൃത്തുക്കൾ, ജനകീയ കാര്യങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി ആർക്കും ഇഷ്ടപെടുന്ന രീതിയിലാണ് ഇതിന്റെ അവതരണം. വിശുദ്ധിക്ക് നിരക്കാത്ത,കുടുബങ്ങളുടെ വളർച്ചക്ക് ഉതകാത്ത ഒന്നും തന്നെ ഇതിൽ കാണിക്കാറില്ല എന്നതുകൊണ്ട് തന്നെ കുടുംബങ്ങളിലേക്ക് നല്ല സുവിശേഷം പകർന്നു കൊടുക്കാൻ ഈ സീരീസിന് സാധിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ബൈബിൾ ലോകമെങ്ങും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഫിയാത്ത് മിഷനാണ് ഇതിന്റെ നിർമാണം. കുടുംബങ്ങൾ നല്ലതു കാണണം എന്ന താല്പര്യത്തോടെ, സന്മസോടെ ത്യാഗപൂർവം ഈ സീരിസിൽ കൂട്ടുചേരുന്ന ഒരുപാടു താരങ്ങൾ ഇതിൽ ഭാഗമാവുന്നുണ്ട്. സംവിധാനം പ്രേംപ്രകാശ് ലൂയിസ്. എപ്പിസോഡ് ഡയറക്ടർ :ഡെല്ല സെബാസ്റ്റ്യൻ , സ്ക്രിപ്റ്റ് -വിജോ കണ്ണമ്പിള്ളി. സനിൽ തോമസ് ,പിന്റോ സെബാസ്റ്റ്യൻ എന്നിവരാണ് ക്യാമറ. ഷിഫിൻ ജെയിംസ് ,ലിജോ വെള്ളറ- എഡിറ്റിംഗ് . കളറിംഗ് - ഐബി മൂർക്കനാട്, സിങ്ക് സൗണ്ട് - അമൽ ആന്റണി, സൗണ്ട് മിക്സിങ് - സിനോജ് ജോസ് , മ്യൂസിക് - ജീനോ ജെയിംസ് ,സ്പെഷ്യൽ എഫ്ഫക്റ്റ്സ് - ലോയിഡ് ഡേവിസ് , ഗ്രാഫിക്സ് - നിധിൻ വേണുഗോപാൽ, മേക്കപ്പ് - സുരേഷ് മാറാടി, പ്രൊഡക്ഷൻ മാനേജർ - സിജോ പി.ഒ. ☛☛☛ {{ 'വലിയവീട് ചെറിയകാര്യം' പ്ലേലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക-> https://www.youtube.com/playlist?list=PLzi7G-STHD57wm47e3TmrWCg-eejobha1}} #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-09-03-19:35:51.jpg
Keywords: ഫിയാത്ത
Content: 17147
Category: 1
Sub Category:
Heading: രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ പന്ത്രണ്ടാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ഇന്ന് (സെപ്റ്റംബര്‍ 4 ശനിയാഴ്ച )
Content: ലോകമെമ്പാടും നിന്നും വൈദികരും സന്യസ്തരും അല്‍മായരും അടക്കം മുന്നൂറോളം പേര്‍ പങ്കെടുക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ പന്ത്രണ്ടാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ഇന്നു (സെപ്റ്റംബര്‍ 4 ശനിയാഴ്ച ) നടക്കും. 'പ്രവാചകശബ്ദം' ക്രമീകരിച്ചിരിക്കുന്ന പഠനപരമ്പര പതിവുപോലെ കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് നയിക്കുന്നത്. പന്ത്രണ്ടാം ഭാഗം ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. തിരുസഭയെ ആഴത്തില്‍ മനസിലാക്കുവാനും കേരളത്തില്‍ വേരൂന്നിയിരിക്കുന്ന ചില കള്‍ട്ട് ഗ്രൂപ്പുകള്‍ നടത്തുന്ന പ്രബോധനങ്ങളിലെ അപകടത്തെ തിരിച്ചറിയുവാനും ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും ആധികാരികമായ മറുപടി ലഭിക്കുവാനും ക്ലാസുകള്‍ സഹായകമായെന്നു നിരവധി പേര്‍ ഇതിനോടകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒരു മണിക്കൂര്‍ സെഷനില്‍ ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് ചോദ്യം ചോദിക്കാനും അവസരമുണ്ട്. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}}
➧ #{blue->none->b->Meeting ID: 864 173 0546 ‍}#
➧ #{blue->none->b-> Passcode: 3040 ‍}# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CTF1Qxbt0r21kebkc5RX0T}}
Image: /content_image/News/News-2021-09-03-20:16:59.jpg
Keywords: വത്തിക്കാ
Content: 17148
Category: 22
Sub Category:
Heading: ജോസഫ്: അനുസരണയാൽ ഹൃദയത്തിൽ മറ്റു സുകൃതങ്ങളെ നട്ടുപിടിപ്പിച്ചവൻ
Content: റോമൻ കത്തോലിക്കാ സഭയിലും പൗരസ്ത്യ ഓർത്തഡോക്സ് സഭയിലും വിശുദ്ധനായി അംഗീകരിക്കപ്പെടുന്ന വേദപാരംഗതനായ മഹാനായ വിശുദ്ധ ഗ്രിഗറി മാർപാപ്പയുടെ (540 - 604 ) തിരുനാൾ ദിനമാണ് സെപ്തംബർ മൂന്നാം തീയതി. എ‌ഡി 590 മുതൽ 604 വരെ തിരുസഭയെ നയിച്ച പത്രോസിൻ്റെ പിൻഗാമിയാണ് ഗ്രിഗറി മാർപാപ്പ. ദൈവസേവകന്മാരുടെ സേവകൻ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. അനുസരണത്തെക്കുറിച്ചുള്ള ഗ്രിഗറി മാർപാപ്പയുടെ ബോധ്യം ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരമാക്കാം. അത് ഇപ്രകാരമാണ്: "അനുസരണം മാത്രമാണ് മറ്റ് ഗുണങ്ങൾ ഹൃദയത്തിൽ നട്ടുപിടിപ്പിക്കുകയും പിന്നീട് അവയെ സംരക്ഷിക്കുകയും ചെയ്യുന്നത്." വിശുദ്ധ യൗസേപ്പിതാവിൻ്റെ ജീവിതവുമായി ഈ വാക്യത്തിനു വളരെ സാമ്യമുണ്ട്. ദൈവ പിതാവിൻ്റെ അനുസരണമുള്ള പ്രിയ പുത്രനായിരുന്നു യൗസേപ്പിതാവ്. ദൈവം അരുളി ചെയ്തവ അനുസരണയോടെ അക്ഷരാർത്ഥത്തിൽ അവൻ നിറവേറ്റി. അനുസരണം ആ ഹൃദയത്തിൽ രൂഢമൂലമായിരുന്നതിനാൽ മറ്റു സുകൃതങ്ങളും യൗസേപ്പിതാവിൽ സമൃദ്ധമായി തഴച്ചുവളർന്നിരുന്നു. യൗസേപ്പിതാവിനെ സംബന്ധിച്ച് അനുസരണം കേവലം സമ്മതം മൂളൽ മാത്രമായിരുന്നില്ല ദൈവഹിതമനുസരിച്ചുള്ള കർമ്മമായിരുന്നു. യൗസേപ്പിതാവിനെപ്പോലെ ഹൃദയത്തിൽ അനുസരിച്ച് നമുക്കു പുണ്യത്തിൽ വളരാം.
Image: /content_image/SeasonalReflections/SeasonalReflections-2021-09-03-21:30:49.jpg
Keywords: ജോസഫ, യൗസേ
Content: 17149
Category: 18
Sub Category:
Heading: ആരാധനാലയങ്ങളില്‍ കൂടുതല്‍ വിശ്വാസികളെ പ്രവേശിപ്പിക്കണം: കേജരിവാളിന് ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ കത്ത്
Content: ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് കേസുകളില്‍ കുറവ് വരികയും നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ആരാധനാലയങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിശ്വാസികളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് മുന്‍ സുപ്രീംകോടതി ജഡ്ജി കുര്യന്‍ ജോസഫ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് കത്തു നല്‍കി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ഡല്‍ഹിയില്‍ കടകളും മാര്‍ക്കറ്റുകളും യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. തിയറ്ററുകളിലും ബാറുകളിലും റസ്റ്ററന്റുകളിലും 50% സീറ്റുകളോടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആരാധനാലയത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി വിശ്വാസികളെ അനുവദിക്കുന്നത് മറ്റു പ്രത്യാഘാതങ്ങള്‍ ഒന്നും ഉണ്ടാക്കില്ല. മാനസിക സമ്മര്‍ദം കുറച്ച് ആളുകളുടെ ആത്മവിശ്വാസവും ആന്തരിക ബലവും വര്‍ധിപ്പിക്കുന്നതിന് ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനകളിലും മറ്റും പങ്കെടുക്കേണ്ടത് അനിവാര്യമാണ്. ആരാധാനലയങ്ങളിലെ പ്രാര്‍ത്ഥനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് വിവേചനപരവും ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളുടെ ലംഘനവുമാണ്. അതിനാല്‍ ഡല്‍ഹിയിലെ ആരാധനാലയങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി വിശ്വാസികളെ അനുവദിക്കണമെന്നും കേജരിവാളിന് നല്‍കിയ കത്തില്‍ ജസ്റ്റീസ് കുര്യന്‍ ജോസഫ് ആവശ്യപ്പെട്ടു.
Image: /content_image/India/India-2021-09-04-09:28:23.jpg
Keywords: ആരാധനാ
Content: 17150
Category: 13
Sub Category:
Heading: ആയിരങ്ങളെ ക്രിസ്തുവിലേക്ക് നയിച്ച ബ്രദര്‍ ജോയികുട്ടി ജോസഫ് നിത്യതയിലേക്ക് യാത്രയായി
Content: ചാലക്കുടി: കര്‍ത്താവിന്റെ സത്യവചനം അനേകായിരങ്ങള്‍ക്ക് പകര്‍ന്നു നല്കുകയും അവരെ ആഴമായ ക്രിസ്താനുഭവത്തിലേക്ക് നയിക്കുകയും ചെയ്ത പ്രമുഖ വചനപ്രഘോഷകന്‍ ബ്രദര്‍ ജോയ്കുട്ടി ജോസഫ് (53) നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. ഡിവൈന്‍ ധ്യാനകേന്ദ്രത്തിനു കീഴില്‍ അനേകം വര്‍ഷങ്ങളായി സേവനം ചെയ്തുക്കൊണ്ടിരിന്ന അദ്ദേഹം കോവിഡാനന്തരം തൃശൂർ അമല ആശുപത്രിയിൽ നാളുകളായി ചികിൽസയിലായിരുന്നു. ഇന്ന്‍ രാവിലെയായിരിന്നു അന്ത്യം. പോട്ട ആശ്രമത്തിലാണ് അദ്ദേഹം തന്റെ ശുശ്രൂഷ ജീവിതം ആരംഭിക്കുന്നത്. ഡിവൈന്‍റെ ആരംഭത്തിന് മുന്‍പ് തന്നെ അദ്ദേഹത്തെ കര്‍ത്താവ് പ്രത്യേകമായി എടുത്തു ഉപയോഗിച്ചിരിന്നു. പിന്നീട് ഡിവൈനില്‍ വിന്‍സെന്‍ഷ്യന്‍ വൈദികരോട് ചേര്‍ന്ന് അദ്ദേഹം സുവിശേഷവത്ക്കരണ മേഖലയില്‍ സജീവമായി ശുശ്രൂഷ തുടര്‍ന്നു. ഡിവൈനിലെ മലയാള സെക്ഷന്റെ പ്രവര്‍ത്തനങ്ങളിലാണ് അദ്ദേഹത്തിന് കൂടുതല്‍ ഉത്തരവാദിത്വമുണ്ടായിരിന്നത്. ഇതിനിടെ വിവിധ സ്ഥലങ്ങളില്‍ വിന്‍സെന്‍ഷ്യന്‍ വൈദികരുടെ ഒപ്പം അദ്ദേഹം ബൈബിള്‍ കണ്‍വെന്‍ഷന്‍ നയിച്ചിരിന്നു. ഗുഡ്നെസ്, ശാലോം ചാനലുകളിലൂടെയും അദ്ദേഹം സുവിശേഷപ്രഘോഷണം നടത്തിയിട്ടുണ്ട്. ഭാര്യ മാര്‍ഗരറ്റും (നന്ദിനി) ബ്രദര്‍ ജോയ്കുട്ടിയോടൊപ്പം ഡിവൈന്‍ ശുശ്രൂഷകളില്‍ സഹായിക്കുവാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരിന്നു. #{black->none->b->പ്രിയപ്പെട്ട ജോയികുട്ടി ബ്രദറിന്റെ ആത്മശാന്തിയ്ക്കായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. ‍}# #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GOiVVzDzmpvGydwvEmsEkD}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-04-10:20:59.jpg
Keywords: ക്രിസ്തു, യേശു
Content: 17151
Category: 10
Sub Category:
Heading: ബ്രിട്ടനിലെ ആംഗ്ലിക്കൻ രൂപതാധ്യക്ഷന്‍ മെത്രാൻ പദവി ഉപേക്ഷിച്ച് കത്തോലിക്ക സഭയിലേക്ക്
Content: ലണ്ടന്‍: ഇംഗ്ലണ്ടിലെ എബ്സ്ഫ്ലീറ്റ് രൂപതയുടെ മെത്രാനായി സേവനം ചെയ്തിരുന്ന ജോനാഥൻ ഗുഡ്ഓൾ കത്തോലിക്ക സഭയില്‍ ചേരുവാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണ കാലഘട്ടങ്ങളിൽ ഒന്നാണ് കടന്നു പോയതെന്നും, ദീർഘനാളത്തെ പ്രാർത്ഥനയ്ക്ക് ശേഷമാണ് തീരുമാനത്തിൽ എത്തിച്ചേർന്നതെന്നും ഇന്നലെ സെപ്റ്റംബർ മൂന്നാം തീയതി അദ്ദേഹം പ്രസ്താവിച്ചു. ഇംഗ്ലണ്ടിനെ ക്രിസ്തീയവൽക്കരിക്കാന്‍ ഇടപെടലുകള്‍ നടത്തിയ ഗ്രിഗറി മാർപാപ്പയുടെ തിരുനാള്‍ ദിനമായ ഇന്നലെ സെപ്റ്റംബർ മൂന്നിന് തന്നെയാണ് ആംഗ്ലിക്കന്‍ ബിഷപ്പിന്റെ പ്രഖ്യാപനമെന്നതു ശ്രദ്ധേയമാണ്. 2013ലാണ് ജോനാഥൻ ഗുഡ്ഓൾ എബ്സ്ഫ്ലീറ്റ് രൂപതയുടെ മെത്രാൻ പദവിയിൽ നിയമിതനാകുന്നത്. വനിതാ പൗരോഹിത്യം അംഗീകരിക്കാത്ത ആംഗ്ലിക്കൻ വിശ്വാസികളുടെ അജപാലനപരമായ ആവശ്യങ്ങൾക്ക് വേണ്ടി സഭയുടെ പ്രൊവിൻഷ്യൽ എപ്പിസ്കോപ്പൽ വിസിറ്ററായും അദ്ദേഹം പ്രവർത്തിക്കുന്നുണ്ടായിരുന്നു. അതേസമയം ഖേദത്തോടെയാണ് ജോനാഥന്റെ രാജി താൻ സ്വീകരിക്കുന്നതെന്ന് ആംഗ്ലിക്കൻ സഭയുടെ തലവനും കാന്റർബറി ആർച്ച് ബിഷപ്പുമായ ജസ്റ്റിൻ വെൽബി പത്രക്കുറിപ്പിൽ പറഞ്ഞു. ജോനാഥന്റെ ദീർഘനാളത്തെ സേവനത്തിന് നന്ദി പറയുകയും, മുന്നോട്ടുള്ള യാത്രയിൽ കുടുംബത്തിന് പ്രാർത്ഥന നേരുകയും ചെയ്തു. കത്തോലിക്ക സഭയ്ക്കും, ഓർത്തഡോക്സ് സഭയ്ക്കും ശേഷം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൈസ്തവ വിഭാഗമാണ് ആംഗ്ലിക്കൻ സഭ. എബ്സ്ഫ്ലീറ്റ് രൂപതയിൽ നിന്നും ആംഗ്ലിക്കൻ സഭയിൽ നിന്ന് കത്തോലിക്കാ സഭയിലേക്ക് കടന്നുവരുന്ന രണ്ടാമത്തെ മെത്രാനാണ് ജോനാഥൻ ഗുഡ്ഓൾ. 2010ൽ പത്തു വർഷത്തെ സേവനത്തിനുശേഷം ആൻഡ്രൂ ബേർൺഹാം എന്ന മെത്രാനും പദവി ഉപേക്ഷിച്ച് കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നുവന്നിരുന്നു. ഇന്ന് അദ്ദേഹം ഓക്സ്ഫോർഡ്ഷെയറിലുളള ഒരു കത്തോലിക്ക ഇടവകയിലെ വൈദികനായാണ് സേവനം ചെയ്യുന്നത്. ആൻഡ്രൂ ബേർൺഹാമിനെ കൂടാതെ റിച്ച്ബറോ രൂപതയിൽ സേവനം ചെയ്തിരുന്ന കീത്ത് ന്യൂട്ടണും, ഫുൾഹാം രൂപതയുടെ മെത്രാനായിരുന്ന ജോൺ ബ്രോഡ്ഹർസ്റ്റും കത്തോലിക്കാ വിശ്വാസം സ്വീകരിച്ച ആംഗ്ലിക്കൻ മെത്രാൻമാരാണ്. 2019ൽ എലിസബത്ത് രാജ്ഞിയുടെ മുൻ ചാപ്ലിൻ ആയിരുന്ന ഗാവിന്‍ ആഷെന്‍ഡെന്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത് വാർത്തകളിൽ വലിയ ശ്രദ്ധ നേടിയിരിന്നു. ക്രൈസ്തവ ജീവിതം നയിക്കാനുള്ള കൃപയും, വിശ്വാസവും ആംഗ്ലിക്കൻ സഭയിൽ നിന്നാണ് ലഭിച്ചതെന്നും, അതിന് എല്ലാകാലവും ആ സഭയോട് കടപ്പാട് ഉണ്ടായിരിക്കുമെന്നും ജോനാഥൻ ഗുഡ്ഓൾ പറഞ്ഞു സെപ്റ്റംബർ എട്ടാം തീയതി ആംഗ്ലിക്കൻ സഭ ഔദ്യോഗികമായി വിടുന്ന ജോനാഥൻ ഗുഡ്ഓൾ, കത്തോലിക്കാ പൗരോഹിത്യം സ്വീകരിക്കുമോ ആംഗ്ലിക്കൻ വൈദികർക്കുവേണ്ടി ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാപിച്ച പേർസണൽ ഓഡിനറിയേറ്റിലെ അംഗം ആകുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GOiVVzDzmpvGydwvEmsEkD}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-04-11:47:20.jpg
Keywords: ആംഗ്ലി
Content: 17152
Category: 24
Sub Category:
Heading: 'മാധ്യമം' വായിച്ചു വിസ്മയം കൊള്ളുന്നവർ: ഫാ. വർഗീസ് വള്ളിക്കാട്ട് എഴുതുന്നു
Content: തീവ്രവാദികൾ ആയുധധാരികളായാൽ, കൂടുതൽ അപകടകാരികളാകും. എന്നാൽ, ആയുധമില്ലാതെതന്നെ അവർ അപകടകാരികളാണ് എന്നതാണ് വാസ്തവം. ആയുധങ്ങളല്ല, ആശയങ്ങളാണ് തീവ്രവാദം ഉല്പാദിപ്പിക്കുന്നത്. മാരകവും വിനാശകരവും സർവ സംഹാരക ശേഷിയുള്ളതുമായ ആയുധങ്ങൾക്കുവേണ്ടിയുള്ള മനുഷ്യന്റെ അന്വേഷണം തുടരുന്നതോടൊപ്പം, ആശയങ്ങളുടെ ലോകത്തും സമഗ്രാധിപത്യത്തിന്റെ പുത്തൻ രീതികളും പ്രത്യയശാസ്ത്ര രൂപങ്ങളും ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. അത്തരം ആശയധാരകളെ കണ്ടില്ലെന്നു നടിച്ചാൽ, മനുഷ്യവർഗം വിനാശകരമായ കീഴടക്കലുകൾക്കും കൊലപാതകങ്ങൾക്കും വംശഹത്യകൾക്കും സാക്ഷ്യം വഹിക്കേണ്ടതായി വരും. #{blue->none->b->തീവ്രത ഒന്ന്, സ്ട്രാറ്റജി പലത് ‍}# ഇസ്ലാമിക് സ്റ്റേറ്റിനെയും അൽ ക്വയ്‌ദയേയും താലിബാനേയും ഇസ്ലാമിക് ബ്രദർഹുഡിനെയും പോപ്പുലർ ഫ്രണ്ടിനെയും ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ജനിപ്പിക്കുന്നതും ആയുധമണിയിക്കുന്നതും ജിഹാദിനായി നിയോഗിക്കുന്നതും, ഇസ്ലാമിക ചിന്തയിലെ ഒരേ ആശയധാരയാണ്. തീവ്രതയിൽ കൂടുതൽ കുറവുകളില്ല, സ്ട്രാറ്റജിയിൽ മാത്രമാണ് വൈവിധ്യങ്ങളുള്ളത്. ഇസ്ലാമിക ലോകം ഇന്ന് പൊതുവെ, തീവ്ര സലഫി - വഹാബി ആശയങ്ങളുടെ സ്വാധീനത്തിലാണ്. പകരം വയ്ക്കാൻ മറ്റൊരു ആശയ സംഹിതയുടെ അഭാവത്തിൽ, പരമ്പരാഗത ഇസ്ലാമിക ലോകം പരുങ്ങി നിൽക്കുകയാണ്. ഇസ്ലാമിക ചിന്തയിൽ, പാൻ ഇസ്ലാമിക് രാഷ്ട്രീയ പ്രത്യയശാസ്ത്രം നേടിയ ഈ അധീശത്വമാണ് സമാധാന കാംക്ഷികളായ മുസ്ലീങ്ങളുൾപ്പെടെയുള്ളവരെ ഇന്നു പ്രതിസന്ധിയിലാക്കുന്നത്. തീവ്ര ഇസ്ലാമിക ആശയങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ കണ്ടുകെട്ടാൻ സൗദി സർക്കാർ നിർദേശം നല്കിയതിനുപിന്നിൽ, റാഡിക്കൽ ഇസ്ലാം ഉയർത്തുന്ന വെല്ലുവിളി ഇസ്ലാമിക ലോകം തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു എന്ന സൂചനയാണുള്ളതെങ്കിൽ, അത് ശുഭോദർക്കമാണ്! #{blue->none->b->'തക്ഫീർ' ചരിത്രം സാക്ഷി ‍}# അഫ്ഘാനിസ്ഥാനിൽ, ഐഎസ്‌കെ (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാൻ) ഉയർത്തിപ്പിടിക്കുന്ന 'തക്ഫീരി ജിഹാദിസം' പൊളിറ്റിക്കൽ ഇസ്ലാമിന്റെ ഏറ്റവും അപകടകരമായ രൂപമാണ്. അമുസ്ലീങ്ങളെ മാത്രമല്ല, അനിസ്ലാമികമായ ഭരണം നടത്തുന്ന മുസ്‌ളീം ഭരണകൂടങ്ങളേയും ആയുധമുപയോഗിച്ചു നേരിടണം എന്ന ആശയമാണ് അവർ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. 13 , 14 നൂറ്റാണ്ടുകളിൽ ഇബ്ൻ തൈമിയ്യ (1263 -1328) ആവിഷ്കരിച്ച തീവ്ര ഇസ്ലാമിക ചിന്തയുടെ ആധുനിക രൂപമാണ്, തക്ഫീരി ജിഹാദിസം എന്ന പേരിൽ അറിയപ്പെടുന്ന അതിതീവ്ര ഇസ്ലാമിസം. രക്തരൂക്ഷിത ജിഹാദിലൂടെ അനിസ്ലാമികമായതിന്റെമേലെല്ലാം 'അല്ലാഹുവിന്റെ വിധി' (തക്ഫീർ) നടപ്പാക്കുവാനുള്ള ദൈവിക നിയോഗം ലഭിച്ചവരാണ് തങ്ങൾ എന്ന് ജിഹാദി പോരാളികൾ കരുതുന്നു. ഇസ്ലാമിക രാജ്യങ്ങളിൽ, ഇസ്ലാമിസ്റ്റ് സംഘടനകൾ പരസ്പരം ഏറ്റുമുട്ടുന്നതിനു പിന്നിൽ, തക്ഫീരി ജിഹാദിസത്തിന്റെ സ്വാധീനമാണുള്ളത്. ചരിത്രത്തിലേക്ക് കണ്ണോടിക്കുമ്പോൾ, മൂന്നാമത്തെ ഖലീഫയായ ഉത്മാന്റെ വധത്തെത്തുടർന്ന്, എ. ഡി. 657 ലെ 'സിഫിൻ' യുദ്ധത്തിൽ, നാലാമത്തെ ഖലീഫയായ അലിക്കെതിരെയാണ് ഇസ്ലാം ആദ്യമായി 'തക്ഫീർ' പുറപ്പെടുവിച്ചത്. അലിയും മുആവിയ ഒന്നാമനും തമ്മിൽ ഉത്മാന്റെ ഘാദകരെ, നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നത് സംബന്ധിച്ചുണ്ടായ തർക്കം, ഏറ്റുമുട്ടലിൽ കലാശിച്ചപ്പോൾ, ഇരുപക്ഷവും കൂടിയാലോചനകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടത്തിയ ശ്രമങ്ങളെ തള്ളിക്കളഞ്ഞ 'അല്ലാഹുവിന്റെ പോരാളികൾ' എന്നറിയപ്പെടുന്ന 'ഖവാരിജുകൾ' ആണ്, വാളിന്റെ വായ്ത്തലയിലൂടെയാണ് അള്ളാഹു തന്റെ ഹിതം വെളിപ്പെടുത്തുന്നത് എന്ന നിലപാടുമായി രംഗത്തുവന്നത്. ഇസ്ലാമിക ചരിത്രത്തെ രക്തപങ്കിലമാക്കിയതിൽ മുഖ്യ സ്ഥാനം അവർക്കുള്ളതാണ്. മധ്യ യുഗത്തിലെ ഇസ്ലാമിൽ, ഖവാരിജുകൾക്ക് ഇസ്ലാമിന്റെ മുഖ്യധാരയിൽ സ്ഥാനമുണ്ടായിരുന്നില്ല. അതിനെ പുനഃപ്രതിഷ്ഠിക്കാൻ ശ്രമം നടത്തിയവരിൽ പ്രമുഖനാണ് ഇബ്ൻ തൈമിയ്യ. ദൈവിക നിയമം അതിന്റെ തനിമയിലും ശുദ്ധതയിലും നടപ്പാക്കുന്നതിൽ വീഴ്ചവരുത്തുന്ന മുസ്‌ലിം ഭരണാധികാരികൾക്കെതിരെ, 'അല്ലാഹുവിന്റെ വിധി' നടപ്പാക്കുന്നത് തങ്ങളുടെ കടമയായി ഏറ്റെടുത്തിട്ടുള്ളവരാണ് ഖവാരിജുകൾ. തികച്ചും അരാജക വാദികളായ അവർ തങ്ങളോടൊപ്പമല്ലാത്തവർ ഇസ്ലാമല്ല എന്ന നിലപാടുമായി ആയുധമാർഗത്തിൽ തുടരുന്നവരാണ്. ആധുനിക ഇസ്ലാമിക ചരിത്രത്തിൽ, അവർക്കു പ്രമുഖസ്ഥാനം നൽകിയത്, പത്തൊൻപത്, ഇരുപത് നൂറ്റാണ്ടുകളിൽ കൊളോണിയലിസത്തെയും പാശ്ചാത്യവൽക്കരണത്തെയും ഫലപ്രദമായി നേരിടുന്നതിനായി ഇസ്ലാമിക പുനരുജ്ജീവന (റിവൈവലിസ്റ്റു) ചിന്തകർ രൂപംകൊടുത്ത 'സലാഫിയ' പ്രസ്ഥാനമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, ഈജിപ്തിൽ ഇസ്ലാമിക പുനരുജ്ജീവന ചിന്തക്ക് നേതൃത്വംകൊടുത്ത ഹസ്സൻ അൽ ബന്ന, സയ്യിദ് ഖുത്ബ് എന്നിവർ മുന്നോട്ടുവച്ച 'തക്ഫീരി ജിഹാദിസം', ഇസ്ലാം വിരുദ്ധ ഭരണകൂടങ്ങൾക്കും ഭരണകർത്താക്കൾക്കും എതിരെയുള്ള 'അല്ലാഹുവിന്റെ വിധിതീർപ്പ്' എന്ന ആശയത്തെ ഇസ്ലാമിന്റെ മുഖ്യധാരയിൽ പ്രതിഷ്ഠിച്ചു! ഇസ്ലാമിക് ബ്രദർഹുഡിന്റെ സ്ഥാപകനായ ഹസൻ അൽ ബന്നയും, സഹ പ്രവർത്തകനായ സയ്യിദ് ഖുത്തുബും തങ്ങളുടെ ഇസ്ലാമിക പുനരുജ്ജീവന ചിന്തയിലൂടെ രൂപപ്പെടുത്തിയ ആധുനിക 'തക്ഫീരി ജിഹാദിസം,' ഇന്ന്‌ അനിസ്ലാമിക ലോകത്തിനു മാത്രമല്ല, പരമ്പരാഗത ഇസ്ലാമിക രാഷ്ട്രങ്ങളുടെ നിലനിപ്പിനുതന്നെ ഭീഷണി ഉയർത്തിക്കൊണ്ടിരിക്കുന്നു. #{blue->none->b->സലഫി-വഹാബിത്തനിമ ‍}# ഈജിപ്തിൽ രൂപംകൊണ്ട ആധുനിക സലഫി ചിന്തയുടെ സൗദി രൂപമാണ് വഹാബിസം. ലോകമെങ്ങുമുള്ള മുസ്ലീങ്ങളുടെ ഏകോപനത്തിനുവേണ്ടിയും, ഇസ്ലാമിനെ അതിന്റെ ശുദ്ധ രൂപത്തിലേക്കും, പ്രവാചകൻ മുഹമ്മദും സ്വഹാബികളും പിന്തുടർന്ന ജീവിത ശൈലിയിലേക്കും തിരികെ എത്തിക്കുന്നതിനുവേണ്ടിയുമുള്ള പരിശ്രമങ്ങളാണ് സലഫി-വഹാബി ചിന്തയെ വേറിട്ട് നിർത്തുന്നത്. 'ജിഹാദി'ലൂടെ അനിസ്ലാമിക (ജാഹിലിയ്യാ) ലോകത്തെ മനസാന്തരപ്പെടുത്തുകയോ, ജിഹാദ് നിർവഹിച്ചുകൊണ്ട് അതിനെ ഉന്മൂലനം ചെയ്യുകയോ ചെയ്യുന്നതുവരെ, ഇസ്ലാമിക വിശ്വാസികൾ 'ആഗോള ജിഹാദ്' തുടരാൻ കടപ്പെട്ടിരിക്കുന്നു എന്ന കാഴ്ചപ്പാടാണ് തക്ഫീരി ജിഹാദിസത്തെ പിന്തുണക്കുന്ന, തീവ്ര സലഫി ചിന്തകർ മുന്നോട്ടു വയ്ക്കുന്നത്. ബഹുദൈവ വിശ്വാസികളായ സിവിലിയന്മാരെ ഉൾപ്പെടെ, ജിഹാദിൽ വധിക്കുന്നതിൽ തെറ്റില്ല എന്ന നിലപാട് സ്വീകരിച്ചത് ആഗോള ജിഹാദിന്റെ പിതാവ് എന്നറിയപ്പെടുന്ന അബ്ദുല്ല യൂസുഫ് അസം ആണ്. അദ്ദേഹമാണ് അഫ്‌ഗാനിസ്ഥാനിൽ സോവിയറ്റു യൂണിയനെതിരെയുള്ള മുജാഹിദുകളുടെ പോരാട്ടത്തിന് തുടക്കം കുറിച്ചതും, ഒസാമ ബിൻ ലാദന്റെ സഹകരണത്തോടെ അൽ ക്വയ്‌ദ, ലഷ്കർ ഇ തോയ്‌ബ എന്നീ ഭീകര പ്രസ്ഥാനങ്ങൾ സ്ഥാപിച്ചതും. പലസ്തീൻ, അഫ്ഘാനിസ്ഥാൻ തുടങ്ങിയ ഇസ്ലാമിക ഭൂമികയിൽനിന്നും ജൂതന്മാരെയും കാഫിറുകളെയും തുരത്തി, ആഗോള ഇസ്ലാമിക ഭരണത്തിന് ഉറച്ച അടിത്തറ (അൽ ക്വയ്‌ദ) സ്ഥാപിക്കാനുള്ള പരിശ്രമങ്ങൾ ഇസ്ലാമിക ലോകത്തു വൻതോതിൽ സ്വീകാര്യത നേടി. ഇതിനായി ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഒരു പാൻ ഇസ്ലാമിക് ഫെഡറേഷൻ ഉണ്ടാക്കുന്നതിനായി അബ്ദുല്ല യൂസുഫ് അസം ആവിഷ്കരിച്ച ആശയപരമായ അടിത്തറയിലാണ് ഇന്ന് ലോകമെങ്ങുമുള്ള ഇസ്ലാമിസ്റ്റ് സംഘടനകൾ 'ഇസ്ലാമിക് സ്റ്റേറ്റ്' അഥവാ 'ഖാലിഫേറ്റ്' എന്ന ലക്‌ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്നത്. #{blue->none->b->ഇന്ത്യൻ മൗദൂദിസവും ജമാഅത്തെ ഇസ്ലാമിയും ‍}# ഈജിപ്തിൽ മുസ്‌ലിം ബ്രദർഹുഡ് നടത്തിവന്ന പ്രവർത്തനങ്ങളുടെ മാതൃകയിൽ, ബ്രിടീഷ് ഇന്ത്യയിൽ ഇസ്ലാമിക ഭരണത്തിനുള്ള ആശയപരമായ അടിത്തറയും അതിനാവശ്യമായ പരിപാടികളും ആവിഷ്ക്കരിച്ചത്, അബുൽ ആല മൗദൂദിയും അദ്ദേഹം 1941 ൽ സ്ഥാപിച്ച 'ജമാഅത്തെ ഇസ്ലാമി' എന്ന രാഷ്ട്രീയ പ്രസ്ഥാനവുമാണ്. പൊളിറ്റിക്കൽ ഇസ്ലാമിന്റെ ഏറ്റവും ചിട്ടയായതും വികസിതവുമായ രൂപമാണ് മൗദൂദിയൻ ചിന്തയിൽ കാണുന്നത്. സയ്യിദ് ഖുതുബിന്റെ തക്ഫീരി ജിഹാദിസത്തിനു പ്രചോദനം നൽകിയത് മൗദൂദിയൻ ആശയങ്ങളാണ്. മനുഷ്യ സമുദായത്തിനുമേൽ നിയമപരവും രാഷ്ട്രീയവുമായ പരമാധികാരമുള്ളത് അല്ലാഹുവിനു മാത്രമാകയാൽ, മനുഷ്യവർഗത്തിനുവേണ്ടി നിയമം നിർമ്മിക്കാനുള്ള അധികാരം അല്ലാഹുവിനു മാത്രമുള്ളതാണെന്നും, അല്ലാഹുവിന്റെ പരമാധികാരം അംഗീകരിക്കുന്ന 'ഇസ്ലാമിക് സ്റ്റേറ്റിന്' (ദീൻ) മാത്രമേ, അല്ലാഹുവിന്റെ നാമത്തിൽ ജനങ്ങൾക്കുവേണ്ടി നിയമം നിർമ്മിക്കാൻ അവകാശമുള്ളൂവെന്നും മൗദൂദി വാദിച്ചു. നിയമത്തിന്റെ ഉറവിടം സംബന്ധിക്കുന്ന ഈ തിയറിയാണ് 'ഇസ്ലാമിക് സ്റേററ്റി'നു (ഖാലിഫേറ്റിന്) അടിസ്ഥാന ന്യായീകരണമായി അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. നിയമ നിർമ്മാണ അധികാരവും അതിൽനിന്നു വരുന്ന രാഷ്ട്രീയ പരമാധികാരവുമുള്ള 'ഇസ്ലാമിക് സ്റ്റേറ്റിന്' സ്വയം കീഴ്പ്പെടുവാനുള്ള 'സ്വാതന്ത്ര്യം' ഓരോ വ്യക്തിക്കും നൽകപ്പെട്ടിരിക്കുന്നു! ഇസ്ലാമിന്റെ 'തൗഹീദ് ഹകീമിയ്യ' തത്വത്തിനു കീഴ്പ്പെടാത്ത മനുഷ്യ നിർമ്മിത നിയമങ്ങളും അവയിൽ അധിഷ്ഠിതമായ ഭരണഘടനകളും സംവിധാനങ്ങളും ഇസ്ലാമിക വിരുദ്ധവും 'ശിർക്കു'മാണ് എന്നും, ദൈവിക/ഇസ്ലാമിക ഭരണത്തിന് വിരുദ്ധമായതൊന്നും നിലനിൽക്കാൻ യോഗ്യമല്ലെന്നും അദ്ദേഹം സമർഥിച്ചു! അഫ്ഘാനിസ്ഥാൻ 'സ്വതന്ത്രമായി' എന്നും, ഇസ്ലാമിക ഭരണത്തിന് കീഴിലായി എന്നും, (ആഗോള) ഇസ്ലാമിക ഖാലിഫേറ്റിന് കളമൊരുങ്ങി എന്നും മറ്റും, ഇങ്ങു കേരളത്തിലിരുന്നു ചിലർ 'വിസ്മയം' കൂറുമ്പോൾ, അവരെ നയിക്കുന്ന പ്രത്യയശാസ്ത്രവും പദ്ധതികളും എന്ത് എന്നു പൊതുസമൂഹവും ഭരണകൂടവും മനസ്സിലാക്കണം. ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശ വിരുദ്ധവും, മതേതരത്വത്തെ പാടേ നിരാകരിക്കുന്നതുമായ, പ്രത്യയശാസ്ത്രങ്ങൾ, ആയുധമെടുക്കുമ്പോൾ മാത്രമല്ല അപകടകരമാകുന്നത് എന്ന തിരിച്ചറിവ് പൊതു സമൂഹത്തിനുണ്ടാകണം. സാഹചര്യത്തിനനുസരിച്ചു സ്ട്രാറ്റജിയിൽ വ്യത്യാസം വരുത്തുകയും, പൊതു സ്വീകാര്യമായ ആശയങ്ങൾ ഉയർത്തിപ്പിടിച്ചു സമൂഹത്തിന്റെ മുഖ്യധാരയിൽ ഇടംപിടിക്കുകയും ചെയ്യുന്നവരുടെ യഥാർത്ഥ മുഖം പുറത്തുവരുന്നതാണ് ഇത്തരം 'വിസ്മയത്തിന്റെ' കാരണം എന്ന തിരിച്ചറിവ് ഒരു കുറ്റമായി ആരും കരുതരുത്. മൗദൂദിയുടെ പിൻഗാമികളും അദ്ദേഹത്തിന്റെ ആശയധാരയിൽ മുന്നേറുന്നവരുമാണ്, ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഇണങ്ങിയ തന്ത്രങ്ങളിലൂടെ 'ഇസ്ലാമിക് സ്റ്റേറ്റ്' എന്ന ലക്ഷ്യസാക്ഷാത്കാരത്തിനായി അഹോരാത്രം പണിയെടുക്കുന്ന ജമാഅത്തെ ഇസ്ലാമിക്കാർ. അവരുടെ ഔദ്യോഗിക ജിഹ്വയായ 'മാധ്യമം' താലിബാനെ 'വിസ്മയം' എന്നു വിശേഷിപ്പിക്കുന്നതിൽ അസ്വാഭാവികമായി എന്താണുള്ളത്? ഇവിടെ, ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം. കേരളത്തിലും ഇന്ത്യയിലും പ്രവർത്തിക്കുന്ന എല്ലാ ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങളും ജമാഅത്തെ ഇസ്ലാമിയോട് കൂറ് പുലർത്തുന്നവയല്ല. ജമാലുദ്ധീൻ അൽ അഫ്‌ഘാനി മുതൽ മുഹമ്മദ് അബ്ദുവും മുഹമ്മദ് റഷീദ് റീദ്ദയും, ഹസൻ അൽ ബന്നയും, സയ്യിദ് ഖുതുബും, അബ്ദുല്ല യൂസഫ് അസമും വരെയുള്ളവരുടെ സലഫി - ജിഹാദിസ്റ്റു ദർശനങ്ങൾ ഏറിയും കുറഞ്ഞും കേരളത്തിലെ വിവിധ സലഫി പ്രസ്ഥാനങ്ങളിൽ സ്വാധീനം ചെലുത്തുന്നുണ്ട്. മാർഗം വ്യത്യസ്തമാണെങ്കിലും, 'ഇസ്ലാമിക് സ്റ്റേറ്റ്' അഥവാ 'ഖാലിഫേറ്റ്' എന്ന വിദൂര ലക്‌ഷ്യം അവരെ ഒരുമിപ്പിക്കുന്നുമുണ്ട്. #{blue->none->b->ആയുധങ്ങൾക്ക് മൂർച്ചകൂട്ടുമ്പോൾ... ‍}# കേരളത്തിൽ, പൊളിറ്റിക്കൽ ഇസ്ലാമിന്റെ വിവിധ സംഘടനകളിൽ പ്രവർത്തിക്കുന്നവരുടെ കണക്കെടുത്താൽ, ഒരുകാര്യം വ്യക്തമാവും. കേരളത്തിലെ മുസ്‌ലിം സമുദായത്തിൽ ഏകദേശം, 20% ആളുകൾ സലഫി - വഹാബി ആശയധാരയിലേക്ക് ആകൃഷ്ടരായിക്കഴിഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളിൽ, അവരിൽ ഒരു വിഭാഗം സൈനിക വേഷത്തിലുംമറ്റും റോഡിൽ ഇറങ്ങിയപ്പോളാണ് പലരുടെയും കണ്ണു തുറന്നത്. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിക്ഷേധം, നൊടിയിടയിൽ 'തക്ബീർ' വിളിയിലേക്കു നീങ്ങിയപ്പോൾ, ഒരു കാര്യം വ്യക്തമായി: പൊളിറ്റിക്കൽ ഇസ്ലാം നയിക്കുന്ന ഏതു സമരവും, ഒരു മത സമരമായി പരിണമിക്കാം! മലബാർ കലാപം എങ്ങിനെ ഹിന്ദു വംശഹത്യയിൽ കലാശിച്ചു എന്ന് ഇനി ആർക്കെങ്കിലും പിടികിട്ടാനുണ്ടെങ്കിൽ, അവർ സമകാലിക സംഭവങ്ങളിലേക്ക് അവധാനതയോടെ നോക്കണം. തുർക്കിക്കുവേണ്ടി ഇന്ത്യയിൽ ഖിലാഫത്തു സമരം നടന്ന വർഷങ്ങളിൽ (1919 - 1924) തുർക്കി കൊന്നെടുക്കിയത് പതിനഞ്ചുലക്ഷം അർമേനിയൻ ക്രൈസ്തവരെയായിരുന്നു എന്നതും ഇതിനോട് ചേർത്ത് വായിക്കണം. ഇന്ത്യയിൽ, 1946 ലെ ബംഗാൾ കൂട്ടക്കൊലയെയും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ജിന്ന പ്രഖ്യാപിച്ച 'ഡയറക്ട് ആക്‌ഷൻ' ന്റെ ഉദ്ദേശ്യവും ലക്ഷ്യവും എന്തായിരുന്നു എന്നതും അതിന്റെ പിന്നിലെ രാഷ്ട്രീയം എന്തായിരുന്നു എന്നതും ഇനിയും ചുരുളഴിയേണ്ട രഹസ്യങ്ങളാണ്. #{blue->none->b->ശ്രദ്ധയിൽ പെട്ടിട്ടില്ല ‍}# കേരളം, ഭരിക്കുന്നവരുടെ 'ശ്രദ്ധയിൽപ്പെടാതെ' പോകുന്ന സമാന്തര ടെലിഫോൺ സംവിധാനങ്ങളും, സ്വർണ്ണക്കടത്തിലൂടെയും മയക്കുമരുന്ന് കച്ചവടത്തിലൂടെയും തഴച്ചുവളരുന്ന സമാന്തര സമ്പദ് വ്യവസ്ഥയും, ഇന്ത്യയുടെ നിലനിൽപ്പിന് അപകടകരമാകാതിരിക്കാൻ, കേന്ദ്ര ഏജൻസികളെങ്കിലും ജാഗ്രത പുലർത്തണം. കേരളത്തിലെ മുസ്‌ളീം ഭൂരിപക്ഷം, അവരുടെ പരമ്പരാഗത വിശ്വാസങ്ങളിലും ആചാരങ്ങളിലും ശാന്തമായി ജീവിക്കുമ്പോൾ, മറുഭാഗത്തു ധൃതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്ന സലഫി - വഹാബിസ്റ്റ് ആശയധാരയെയും തീവ്ര ഇസ്ലാമിക പ്രസ്ഥാനങ്ങളെയും കണ്ടില്ല എന്നു നടിക്കുന്നത്, ഇവിടെ നിലനിൽക്കുന്ന സമാധാനപൂർണമായ സാമൂഹ്യജീവിതത്തെ മാത്രമല്ല, കേരളത്തിന്റെ ഭാവിയെയും ഗൗരവമായി ബാധിക്കും. ആരും കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കരുത്. ( ലേഖകനായ ഫാ. വർഗീസ് വള്ളിക്കാട്ട് കെ സി ബി സി മുന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ്)
Image: /content_image/India/India-2021-09-04-13:42:00.jpg
Keywords: ഇസ്ലാമി