category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജോസഫ്: അനുസരണയാൽ ഹൃദയത്തിൽ മറ്റു സുകൃതങ്ങളെ നട്ടുപിടിപ്പിച്ചവൻ
Content റോമൻ കത്തോലിക്കാ സഭയിലും പൗരസ്ത്യ ഓർത്തഡോക്സ് സഭയിലും വിശുദ്ധനായി അംഗീകരിക്കപ്പെടുന്ന വേദപാരംഗതനായ മഹാനായ വിശുദ്ധ ഗ്രിഗറി മാർപാപ്പയുടെ (540 - 604 ) തിരുനാൾ ദിനമാണ് സെപ്തംബർ മൂന്നാം തീയതി. എ‌ഡി 590 മുതൽ 604 വരെ തിരുസഭയെ നയിച്ച പത്രോസിൻ്റെ പിൻഗാമിയാണ് ഗ്രിഗറി മാർപാപ്പ. ദൈവസേവകന്മാരുടെ സേവകൻ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. അനുസരണത്തെക്കുറിച്ചുള്ള ഗ്രിഗറി മാർപാപ്പയുടെ ബോധ്യം ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരമാക്കാം. അത് ഇപ്രകാരമാണ്: "അനുസരണം മാത്രമാണ് മറ്റ് ഗുണങ്ങൾ ഹൃദയത്തിൽ നട്ടുപിടിപ്പിക്കുകയും പിന്നീട് അവയെ സംരക്ഷിക്കുകയും ചെയ്യുന്നത്." വിശുദ്ധ യൗസേപ്പിതാവിൻ്റെ ജീവിതവുമായി ഈ വാക്യത്തിനു വളരെ സാമ്യമുണ്ട്. ദൈവ പിതാവിൻ്റെ അനുസരണമുള്ള പ്രിയ പുത്രനായിരുന്നു യൗസേപ്പിതാവ്. ദൈവം അരുളി ചെയ്തവ അനുസരണയോടെ അക്ഷരാർത്ഥത്തിൽ അവൻ നിറവേറ്റി. അനുസരണം ആ ഹൃദയത്തിൽ രൂഢമൂലമായിരുന്നതിനാൽ മറ്റു സുകൃതങ്ങളും യൗസേപ്പിതാവിൽ സമൃദ്ധമായി തഴച്ചുവളർന്നിരുന്നു. യൗസേപ്പിതാവിനെ സംബന്ധിച്ച് അനുസരണം കേവലം സമ്മതം മൂളൽ മാത്രമായിരുന്നില്ല ദൈവഹിതമനുസരിച്ചുള്ള കർമ്മമായിരുന്നു. യൗസേപ്പിതാവിനെപ്പോലെ ഹൃദയത്തിൽ അനുസരിച്ച് നമുക്കു പുണ്യത്തിൽ വളരാം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-09-03 21:27:00
Keywordsജോസഫ, യൗസേ
Created Date2021-09-03 21:30:49