Contents
Displaying 16781-16790 of 25117 results.
Content:
17153
Category: 1
Sub Category:
Heading: “വിമര്‍ശകരെ നിശബ്ദരാക്കരുത്” : നൈജീരിയന്‍ ഗവണ്‍മെന്റിനോട് ക്രിസ്ത്യന്‍ നേതാക്കള്‍
Content: അബൂജ: സമൂഹത്തിലെ തിന്മകളെ തുറന്നുക്കാട്ടുന്ന വിമര്‍ശകരെ നിശബ്ദരാക്കുവാനുള്ള പ്രവണത ഉപേക്ഷിക്കണമെന്നു പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ഭരണകൂടത്തോട് രാജ്യത്തെ ക്രൈസ്തവ നേതാക്കള്‍. വിമര്‍ശനങ്ങളെ സ്വീകരിക്കുന്നത് രാഷ്ട്രത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സഹായിക്കുമെന്ന്‍ ‘ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ’യുടെ (സി.എ.എന്‍) നേതൃത്വത്തിലുള്ള സഭാനേതാക്കള്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 1ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണകൂടത്തിന്റെ പരാജയങ്ങളെക്കുറിച്ച് സംസാരിക്കുന്നവരെ ശത്രുക്കളായി കണ്ട് ഭയപ്പെടുത്താനും, ഇരകളെപ്പോലെ വേട്ടയാടി അറസ്റ്റ് ചെയ്യാനും ശ്രമിക്കരുതെന്ന് ക്രൈസ്തവ സഭാ നേതാക്കളെ പ്രതിനിധീകരിച്ച് സി.എ.എന്‍ പ്രസിഡന്റ് റവ. സാംസണ്‍ ഒലാസുപോ അയോകുണ്‍ലെ പറഞ്ഞു. ക്രിയാത്മകമായ വിമർശനങ്ങളെ സഹിക്കുവാന്‍ പഠിക്കുന്നത് രാഷ്ട്രത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാനും, സമൂഹത്തിലെ ദോഷങ്ങളേയും അതിന്റെ കാരണക്കാരായ ആളുകളേയും വെളിച്ചത്ത് കൊണ്ടുവരുവാനും സഹായിക്കും. വിമര്‍ശകരെ ഭീഷണിപ്പെടുത്തുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന്‍ പറഞ്ഞ നൈജീരിയന്‍ മെത്രാന്‍ സമിതി (സി.ബി.സി.എന്‍) അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ നേതാക്കള്‍, സദുദ്ദേശത്തോടുകൂടിയ വിമര്‍ശനങ്ങള്‍ പ്രശ്നങ്ങളുടെ വേരുകള്‍ കണ്ടെത്തി അവ പരിഹരിക്കുവാന്‍ സഹായിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. നൈജീരിയന്‍ ജനതക്കിടയില്‍ വംശീയവും, മതപരവുമായ വിഷം കുത്തിവെക്കുന്നവരെക്കുറിച്ചും പ്രസ്താവന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അത്തരത്തിലുള്ള ആളുകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ക്രിസ്ത്യന്‍ നേതാക്കള്‍ സത്യത്തിന് മാത്രമേ തങ്ങളെ സ്വതന്ത്രരാക്കുവാന്‍ കഴിയുകയുള്ളൂവെന്നും, സമാധാനവും, സ്നേഹവും, ഐക്യവുമാണ് നമ്മള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലിരിക്കുന്നവരോട് സത്യം തുറന്നു പറയുവാന്‍ ഭയക്കരുതെന്നും, വ്യാജവാര്‍ത്തകളില്‍ നിന്നും അകന്നു നില്‍ക്കണമെന്നും മുഴുവന്‍ നൈജീരിയക്കാരോടും ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രസ്താവന അവസാനിപ്പിക്കുന്നത്. തങ്ങളുടെ സ്പോണ്‍സര്‍മാരായി ബൊക്കോഹറാം ഭീകരർ പേരെടുത്ത് പറഞ്ഞ ഉന്നത രാഷ്ട്രീയക്കാരെ കുറിച്ച് അ ന്വേഷിക്കുവാന്‍ നൈ ജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി വിസമ്മതിച്ചതിനെ കുറിച്ച് വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന്‍ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി (ഡി.ഐ.എ) അദ്ദേഹത്തെ വിളിച്ചു വരുത്തിയ സാഹചര്യത്തിലാണ് ക്രിസ്ത്യന്‍ നേതാക്കളുടെ മുന്നറിയിപ്പ് എന്നാണ് അനുമാനിക്കപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുത ക്രൈസ്തവര്‍ കൊലപ്പെടുന്ന ആഫ്രിക്കന്‍ രാജ്യമാണ് നൈജീരിയ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GOiVVzDzmpvGydwvEmsEkD}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-04-14:50:22.jpg
Keywords: നൈജീ

17154
Category: 18
Sub Category:
Heading: ബസ്സ്റ്റാൻഡിൽ മദ്യം: ചെറുത്തുതോല്പിക്കുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി
Content: കൊച്ചി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിൽ മദ്യക്കടകൾ തുടങ്ങാമെന്നത് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹം മാത്രമാണെന്നും എന്തുവിലകൊടുത്തും ഈ നീക്കത്തെ ചെറുത്തുതോല്പിക്കുമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡന്റും അലയൻസ് ഓഫ് ടെംപറൻസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പ്രസാദ് കുരുവിള. ഗതാഗതവകുപ്പ് മന്ത്രിയുടെ നീക്കം കണ്ടാൽ ചങ്ങലയ്ക്കും ഭ്രാന്ത് പിടിച്ചോ എന്ന് തോന്നി പ്പോകും. മദ്യം വാങ്ങാനെത്തുന്ന മദ്യാസക്തർ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങൾ എത്തിച്ചേരുന്ന ബസ് സ്റ്റേഷനുകളിൽ പ്രവചിക്കാനാവാത്ത ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കും. പ്രശ്നസാധ്യതാ മേഖലയായി മാറുമ്പോൾ യാത്രക്കാർ കെ.എസ്.ആർ.ടി.സിയെ ഉപേക്ഷിക്കും. ശുചിമുറികളും കംഫർട്ട് സ്റ്റേഷനുകളും വൃത്തിയായി സൂക്ഷിക്കുവാനോ സ്ഥാപിക്കുവാനോ കെ.എസ്.ആർ.ടി സാമൂഹ്യവിപത്തിനെ മാടിവിളിക്കുന്നത് "ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം' എന്ന ലക്ഷ്യത്തിനുവേണ്ടി മാത്രമാണോയെന്ന് മദ്യവിരുദ്ധ സമിതി ചോദ്യമുയര്‍ത്തി. ഇങ്ങനെപോയാൽ ജില്ലാശുപ്രതികളോടും മെഡിക്കൽ കോളേജുകളോടുമൊപ്പവും കലക്ട്രേറ്റുകളോടുമൊപ്പവും ഈ സർക്കാർ ബ്രാണ്ടിക്കടകൾ തുടങ്ങുന്ന സാഹചര്യം ഉണ്ടാകും. ബസ് സ്റ്റേഷനുകളിൽ മദ്യക്കടകൾ തുടങ്ങാമെന്നത് മന്ത്രിയുടെ ദിവാസ്വപ്നം മാത്രമാണ്. സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ ബുദ്ധിശൂന്യമായ പ്രഖ്യാപനങ്ങ ളുമായി രംഗത്തിറങ്ങുന്ന ഗതാഗതമന്ത്രിയെ വകുപ്പുമന്ത്രിമാരുടെ മേൽ കർക്കശ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും നടത്തുന്ന മുഖ്യമന്ത്രി താക്കീതു നല്കണമെന്നും കേരള മദ്യവിരുദ്ധ വിശാലസഖ്യം ജനറൽ കൺവീനർ പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.
Image: /content_image/India/India-2021-09-04-15:41:46.jpg
Keywords: മദ്യ

17155
Category: 18
Sub Category:
Heading: ബസ് സ്റ്റാൻഡിൽ മദ്യം കൊണ്ടുവരാനുള്ള നീക്കത്തെ ചെറുത്തു തോല്പിക്കും: കെസിബിസി മദ്യവിരുദ്ധ സമിതി
Content: കൊച്ചി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിൽ മദ്യക്കടകൾ തുടങ്ങാമെന്നത് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹം മാത്രമാണെന്നും എന്തുവിലകൊടുത്തും ഈ നീക്കത്തെ ചെറുത്തുതോല്പിക്കുമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡന്റും അലയൻസ് ഓഫ് ടെംപറൻസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പ്രസാദ് കുരുവിള. ഗതാഗതവകുപ്പ് മന്ത്രിയുടെ നീക്കം കണ്ടാൽ ചങ്ങലയ്ക്കും ഭ്രാന്ത് പിടിച്ചോ എന്ന് തോന്നി പ്പോകും. മദ്യം വാങ്ങാനെത്തുന്ന മദ്യാസക്തർ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങൾ എത്തിച്ചേരുന്ന ബസ് സ്റ്റേഷനുകളിൽ പ്രവചിക്കാനാവാത്ത ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കും. പ്രശ്നസാധ്യതാ മേഖലയായി മാറുമ്പോൾ യാത്രക്കാർ കെ.എസ്.ആർ.ടി.സിയെ ഉപേക്ഷിക്കും. ശുചിമുറികളും കംഫർട്ട് സ്റ്റേഷനുകളും വൃത്തിയായി സൂക്ഷിക്കുവാനോ സ്ഥാപിക്കുവാനോ സാധിക്കാത്ത കെ.എസ്.ആർ.ടി സാമൂഹ്യവിപത്തിനെ മാടിവിളിക്കുന്നത് "ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം' എന്ന ലക്ഷ്യത്തിനുവേണ്ടി മാത്രമാണോയെന്ന് മദ്യവിരുദ്ധ സമിതി ചോദ്യമുയര്‍ത്തി. ഇങ്ങനെപോയാൽ ജില്ലാശുപ്രതികളോടും മെഡിക്കൽ കോളേജുകളോടുമൊപ്പവും കലക്ട്രേറ്റുകളോടുമൊപ്പവും ഈ സർക്കാർ ബ്രാണ്ടിക്കടകൾ തുടങ്ങുന്ന സാഹചര്യം ഉണ്ടാകും. ബസ് സ്റ്റേഷനുകളിൽ മദ്യക്കടകൾ തുടങ്ങാമെന്നത് മന്ത്രിയുടെ ദിവാസ്വപ്നം മാത്രമാണ്. സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ ബുദ്ധിശൂന്യമായ പ്രഖ്യാപനങ്ങ ളുമായി രംഗത്തിറങ്ങുന്ന ഗതാഗതമന്ത്രിയെ വകുപ്പുമന്ത്രിമാരുടെ മേൽ കർക്കശ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും നടത്തുന്ന മുഖ്യമന്ത്രി താക്കീതു നല്കണമെന്നും കേരള മദ്യവിരുദ്ധ വിശാലസഖ്യം ജനറൽ കൺവീനർ പ്രസാദ് കുരുവിള ആവശ്യപ്പെട്ടു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GOiVVzDzmpvGydwvEmsEkD}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-09-04-15:48:12.jpg

17156
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ രെജിസ്ട്രേഷൻ പൂർത്തിയായി: ബഥേലിൽ ആത്മാഭിഷേകത്തിന്റെ പുത്തനുണർവ്വ്; ശുശ്രൂഷകൾ തത്സമയം ഓൺലൈനിൽ
Content: രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് ഇത്തവണ ഏർപ്പെടുത്തിയ മുൻകൂർ രെജിസ്ട്രേഷൻ പൂർത്തിയായി . ക്യാൻസലേഷൻ അനുസരിച്ച് മാത്രമേ ഇനി ബുക്കിങ് ഉണ്ടായിരിക്കുകയുള്ളു. സെഹിയോൻ വെബ് സൈറ്റ് , യൂട്യൂബ് ഫേസ്ബുക് പേജുകളിലും കൺവെൻഷൻ ലൈവ് ആയി കാണാവുന്നതാണ് . ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട്, സെഹിയോൻ മിനിസ്ട്രിയുടെ സ്ഥാപകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിലച്ചന്റെ ശുശ്രൂഷകളുടെ തുടർച്ചയായി യൂറോപ്പ് കേന്ദ്രീകരിച്ച് യുകെ യിൽ 2009 ൽ റവ.ഫാ. സോജി ഓലിക്കൽ തുടക്കമിട്ട രണ്ടാം ശനിയാഴ്ച്ച കാത്തലിക് ബൈബിൾ കൺവെൻഷൻ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗണിനുശേഷം സെപ്റ്റംബർ മാസത്തിൽ വീണ്ടും സ്ഥിരം വേദിയായ ബിർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്റെറിൽ പേട്രൻമാരായ ബർമിങ്ഹാം അതിരൂപത ആർച്ച് ബിഷപ്പ് ബർണാഡ് ലോങ്‌ലി , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ. ജോസഫ് സ്രാമ്പിക്കൽ , സീറോ മലങ്കര സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ യൂഹന്നാൻ മാർ തിയഡോഷ്യസ് എന്നിവരുടെ അനുഗ്രഹ ആശീർവാദത്തോടെ ഈ മാസം 11 നാണ് നടക്കുക . പരിശുദ്ധാത്മ അഭിഷേകത്താൽ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും അതുവഴി ജീവിത നവീകരണവും സാധ്യമാക്കി അനേകരെ ദൈവികതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നതിലൂടെ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ യുകെ യിലും യൂറോപ്പിലും പാരമ്പര്യ ക്രൈസ്തവ വിശ്വാസത്തെ തലമുറകളിലൂടെ വളർത്തിയെടുക്കുകയും അതുവഴി സഭയുടെ വളർച്ചയിലും നിത്യേന ഭാഗഭാക്കായിക്കൊണ്ടിരിക്കുകയാണ് . അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ,മാർ റാഫേൽ തട്ടിൽ തുടങ്ങി അനവധി ബിഷപ്പുമാരും ഫാ. ജോർജ് പനക്കൽ , ഫാ. സേവ്യർ ഖാൻ വട്ടായിൽ , ഫാ. ഡൊമനിക് വാളന്മനാൽ തുടങ്ങിയ നിരവധി വചന പ്രഘോഷകരും അൽമായ ശുശ്രൂഷകരും ഇതിനോടകം ഈ കൺവെൻഷനിൽ ശുശ്രൂഷകൾ നയിച്ചിട്ടുണ്ട് . ലോക്ഡൗണിൽ ഓൺലൈനിലായിരുന്നു ഇതുവരെയും കൺവെൻഷൻ നടത്തപ്പെട്ടത്. സവിശേഷമായ യൂറോപ്യൻ സംസ്കാരത്തിൽ യേശുവിനെ രക്ഷകനും നാഥനുമായി ആയിരങ്ങൾ കണ്ടെത്തുവാൻ ഇടയാക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ വീണ്ടും ബെഥേലിൽ നടക്കുമ്പോൾ യുകെ യുടെ വിവിധ ദേശങ്ങളിൽ പ്രാർത്ഥനാപൂർവ്വമായ ഒരുക്കങ്ങൾ നടന്നുവരികയാണ് . കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി വിവിധ ഭാഷാ ദേശക്കാരായ അനേകർ എത്തിച്ചേരുന്ന കൺവെൻഷനായിപ്രശസ്‌ത വചന പ്രഘോഷകനും ധ്യാന ഗുരുവുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തിൽ വൻ ഒരുക്കങ്ങൾ നടന്നുവരികയാണ് . കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും കൺവെൻഷനിൽ ഉണ്ടായിരിക്കും. കുമ്പസാരം , സ്പിരിച്വൽ ഷെയറിംങ് , എന്നിവയും മലയാളം , ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ നടക്കുന്നതാണ് . അത്ഭുതകരമായ വിടുതലും ജീവിത നവീകരണവും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന , രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം,ദിവ്യ കാരുണ്യ ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനേപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്: ☛ ജോൺസൺ +44 7506 810177 ☛ അനീഷ് 07760 254700 ☛ ബിജുമോൻ മാത്യു 07515 368239 ☛ ☛ യുകെ യിലെ വിവിധ ദേശങ്ങളിൽ നിന്നായി കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിരിക്കുന്ന കോച്ചുകളെയും മറ്റ് വാഹനങ്ങളെപ്പറ്റിയുമുള്ള വിവരങ്ങൾക്ക്; ☛ ബിജു എബ്രഹാം 07859 890267 ☛ ജോബി ഫ്രാൻസിസ് 07588 809478
Image: /content_image/Events/Events-2021-09-04-16:02:22.jpg
Keywords: രണ്ടാം ശനി

17157
Category: 1
Sub Category:
Heading: അഫ്ഗാനില്‍ നിന്നും 'ബര്‍ണബാസ് ഫണ്ട്' രക്ഷപ്പെടുത്തിയത് 400 ക്രൈസ്തവരെ: 1200 പേരെ രക്ഷപ്പെടുത്തുവാന്‍ ശ്രമം
Content: ലണ്ടന്‍:: താലിബാന്റെ ക്രൂരതകള്‍ക്കിടെ അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെടുവാന്‍ പരക്കം പായുന്ന ആയിരകണക്കിന് ക്രിസ്ത്യാനികളില്‍ 400 പേരെ രക്ഷപ്പെടുത്തിയതായി അന്താരാഷ്ട്ര ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ബര്‍ണബാസ് ഫണ്ട്. നിലവില്‍ ഏതാണ്ട് ആയിരത്തിഇരുന്നൂറോളം ക്രിസ്ത്യാനികളേയാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെടുത്തുവാന്‍ സന്നദ്ധ സംഘടന ഇടപെടല്‍ നടത്തികൊണ്ടിരിക്കുന്നത്. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ‘ഡെയിലി ടെലിഗ്രാഫില്‍’ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ ബര്‍ണബാസ് ഫണ്ടിന്റെ രക്ഷാധികാരിയും മുന്‍ കാന്റര്‍ബറി മെത്രാപ്പോലീത്തയുമായ ലോര്‍ഡ് കാരിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒളിവില്‍ കഴിയുന്ന കുടുംബങ്ങള്‍ ഉള്‍പ്പെടെ ഏതാണ്ട് 5,000-ത്തിനും 8,000-ത്തിനും ഇടയില്‍ ക്രിസ്ത്യാനികള്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടെന്നാണ് ലോര്‍ഡ് കാരിയുടെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. സിറിയന്‍ അഭയാര്‍ത്ഥി പുനരധിവാസ പദ്ധതികള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് ഗുണം ചെയ്തില്ല. ഏറെ കൊട്ടിഘോഷിക്കപ്പെട്ട പദ്ധതികളില്‍ ക്രിസ്ത്യാനികള്‍ പൂര്‍ണ്ണമായി അവഗണിക്കപ്പെട്ടുവെന്നും സിറിയന്‍ പുനരധിവാസ സ്ഥലങ്ങളില്‍ വെറും ഒരു ശതമാനം മാത്രമാണ് മതന്യൂനപക്ഷങ്ങള്‍ക്ക് ലഭിച്ചതെന്നും ചൂണ്ടിക്കാട്ടിയ കാരി, തങ്ങള്‍ സ്വീകരിക്കുന്ന അഫ്ഗാന്‍ അഭയാര്‍ത്ഥികളില്‍ ക്രിസ്ത്യാനികള്‍ക്കും ഇടം നല്‍കണമെന്ന് പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. അതേസമയം 'ശരിയത്ത് നിയമങ്ങള്‍ അഫ്ഗാന്‍ ക്രിസ്ത്യാനികളെ എങ്ങനെ ബാധിക്കും' എന്നത് ചൂണ്ടിക്കാട്ടി ബര്‍ണബാസ് ഫണ്ടിന്റെ അന്താരാഷ്ട്ര ഡയറക്ടര്‍ പാട്രിക് സൂഖ്ഡിയോ യു.കെ യിലെ പ്രമുഖ പാര്‍ലമെന്റംഗങ്ങള്‍ക്ക് കത്തയച്ചു. ഉത്തരവാദിത്തവും പാശ്ചാത്യ രാജ്യങ്ങള്‍ക്കാണെന്ന് കത്തില്‍ എടുത്ത് പറയുന്നു. ഇതിനിടെ നൂറുകണക്കിന് ക്രൈസ്തവ കുടുംബങ്ങളെ അഫ്ഗാനിസ്ഥാനില്‍ ബര്‍ണബാസ് ഫണ്ട് സഹായിക്കുന്നത് തുടരുകയാണ്. താലിബാന്‍ ഭീകരരെ ഭയന്നു അഫ്ഗാനിലെ ക്രൈസ്തവര്‍ ഒളിവു ജീവിതം നയിക്കുകയാണെന്നു അന്താരാഷ്ട്ര മാധ്യമമായ സിബിഎന്‍ ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GOiVVzDzmpvGydwvEmsEkD}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-04-19:23:23.jpg
Keywords: അഫ്ഗാ, താലിബ

17158
Category: 22
Sub Category:
Heading: നസറത്തിലെ വിശുദ്ധ ജോസഫിന്റെ ദേവാലയം
Content: ആരംഭകാല പാരമ്പര്യം നസറത്തിലെ യൗസേപ്പിതാവിൻ്റെ മരപ്പണിശാലയുടെ മുകളിലാണ് വിശുദ്ധ ജോസഫിൻ്റെ ദേവാലയം സ്ഥിതി ചെയ്യുന്നത് എന്നായിരുന്നു. പിന്നീടുള്ള പാരമ്പര്യമനുസരിച്ച് തിരു കുടുംബത്തിൻ്റെ വീടിരുന്ന സ്ഥലമാണ് ഈ ദേവാലയം എന്നായിരുന്നു. നസറത്തിലെ മംഗല വാർത്തയുടെ ബസിലിക്കയോടു ചേർന്നാണ് ഈ ദേവാലയം സ്ഥിതി ചെയ്തിരുന്നത്. പാരമ്പര്യമനുസരിച്ച്, യേശുവിന്റെ പിതാവായിരുന്ന ജോസഫിന്റെ മരപ്പണി ശില്പശാലയാണ് സെന്റ് ജോസഫ് പള്ളി നിർമ്മിച്ചിരിക്കുന്നത്. ചില പാരമ്പര്യങ്ങൾ ഇത് ജോസഫിന്റെ വീടായിരുന്നുവെന്നും അവകാശപ്പെടുന്നു. കൂടുതൽ പുരാതന ദേവാലയങ്ങളുടെ അവശിഷ്ടങ്ങൾക്കു മുകളിൽ 1914 ലാണ് ഇന്നു കാണുന്ന ദൈവാലയം നിർമ്മിച്ചത്. ഈ ഫ്രാൻസിസ്കൻ സന്യാസിമാരുടെ ഈ പള്ളി മംഗലവാർത്തയുടെ ബസിലിക്കക്കു (The Basilica of Annunciation) സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഈ ദേവാലയത്തിൻ്റെ അൾത്താരയിൽ ലത്തീൻ ഭാഷയിൽ Hic erat subditus illis ഇവിടെ അവൻ അവർക്കു വിധേയനായിരുന്നു എന്നു ആലേഖനം ചെയ്തിരിക്കുന്നു. ലൂക്കാ സുവിശേഷത്തിലെ "പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. " (ലൂക്കാ 2 : 51) എന്ന വചനഭാഗത്തെ സൂചിപ്പിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ കുരിശുയുദ്ധക്കാർ പണ്ട് ഉണ്ടായിരുന്ന ഒരു ദേവാലയത്തിൻ്റെ അവശിഷ്ടങ്ങൾക്കു മുകളിൽ ഒരു ദേവാലയം നിർമ്മിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഫ്രാൻസിൽ സാധാരണ നിലനിന്നിരുന്ന രീതിയിലാണ് ഈ ദേവാലയം നിർമ്മിച്ചത്. പതിമൂന്നാം നൂറ്റാണ്ടിലെ അറബിക് അധിനിവേശത്തെ തുടർന്ന് നൂറ്റാണ്ടുകൾ ഈ ദൈവാലയം ആരും ശ്രദ്ധിക്കാതെ കിടന്നു. 1754 ഫ്രാൻസിസ്കൻ സന്യാസസഭ ഈ സ്ഥലം വാങ്ങുകയും വിശുദ്ധ യൗസേപ്പിതാവിൻ്റെ നാമത്തിൽ ഒരു ദേവാലയം നിർമ്മിക്കുകയും ചെയ്തു. 1908 ൽ ഫാ. പ്രൊഫ വിയോയുടെ നേതൃത്വത്തിൽ നടത്തിയ പുരാവസ്തു ഗവേഷണത്തിൽ അഞ്ചാം ആറോ നൂറ്റാണ്ടിലെ ബൈസൈൻ്റെ പള്ളിയുടെ അവശിഷ്ടം കണ്ടെത്തുകയുണ്ടായി. അദ്ദേഹത്തിൻ്റെ കണ്ടെത്തലുകൾ Nazareth and its two Entrances എന്ന പേരിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.
Image: /content_image/SeasonalReflections/SeasonalReflections-2021-09-04-22:55:37.jpg
Keywords: ജോസഫ

17159
Category: 1
Sub Category:
Heading: അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഇന്ന് ഹംഗറിയില്‍ തുടക്കം: സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് മാര്‍ ജോസഫ് പാംപ്ലാനിയും
Content: ബുഡാപെസ്റ്റ്: വിശുദ്ധ കുര്‍ബാനയിലെ ക്രിസ്തുസാന്നിധ്യം വീണ്ടും ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് 52ാമത് അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ ഇന്നു ആരംഭമാകും. ബുഡാപെസ്റ്റിലെ ഹീറോസ് സ്‌ക്വയറില്‍ ഇന്നു വൈകുന്നേരം നാലിന് കര്‍ദ്ദിനാള്‍ ആഞ്ചലോ ബഞ്ഞാസ്‌കോ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. സങ്കീര്‍ത്തനം 87-ല്‍ നിന്നും അടര്‍ത്തിയെടുത്ത “എല്ലാ ഉറവകളും അങ്ങില്‍നിന്നാണ്” എന്ന ആപ്തവാക്യവുമായിട്ടാണ് 52-മത് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുക. സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് തലശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി കോണ്‍ഗ്രസില്‍ സംബന്ധിക്കുന്നുണ്ട്. സെപ്റ്റംബര്‍ ഒന്‍പതിന് അദ്ദേഹം അന്തര്‍ദേശീയ ദൈവശാസ്ത്ര പഠന ശിബിരത്തില്‍ പ്രബന്ധം അവതരിപ്പിക്കും. സമാപന ദിവസമായ 12ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിക്കും. കത്തോലിക്കാ വിശ്വാസികളില്‍ ദിവ്യകാരുണ്യ ഭക്തി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ആരംഭിച്ചത്. 1881ല്‍ ഫ്രാന്‍സിലെ ലില്ല് നഗരത്തിലാണ് ആദ്യത്തെ കോണ്‍ഗ്രസ് സമ്മേളനം നടന്നത്. 1964ല്‍ ബോംബെയില്‍വച്ചു നടന്ന 38ാമത് കോണ്‍ഗ്രസില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ സംബന്ധിച്ചിരുന്നു. ഇതിനു മുന്പ് 2016ല്‍ ഫിലിപ്പീന്‍സിലെ സെബു നഗരത്തിലായിരുന്നു കോണ്‍ഗ്രസ്. നാലു വര്‍ഷത്തിലൊരിക്കല്‍ കൂടുന്ന കോണ്‍ഗ്രസ് കഴിഞ്ഞ വര്‍ഷം നടക്കേണ്ടതായിരുന്നു. കോവിഡിനെ തുടര്‍ന്നാണ് നീട്ടിവെച്ചത്. അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിനു മുന്നൊരുക്കമായി 2019-ല്‍ തായ്‌വാനില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GOiVVzDzmpvGydwvEmsEkD}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-05-10:19:47.jpg
Keywords: ദിവ്യകാരുണ്യ

17160
Category: 18
Sub Category:
Heading: ഗര്‍ഭസ്ഥ ശിശുവിനും ജീവിക്കാനുള്ള അവകാശമുണ്ട്: ഹൈക്കോടതി
Content: കൊച്ചി: ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഗര്‍ഭസ്ഥശിശുവിനും ജീവിക്കാനുള്ള അവകാശമുണ്ടെന്നും നവജാതശിശുവില്‍ നിന്നു ഗര്‍ഭസ്ഥശിശുവിനെ വേറിട്ടു കാണേണ്ടതില്ലെന്നും ഹൈക്കോടതി. 31 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ എറണാകുളം സ്വദേശിനിയായ അമ്മ നല്‍കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. ഗര്‍ഭസ്ഥശിശുവിന് വൈകല്യമുണ്ടെന്നു കണ്ടെത്തിയതിനാല്‍ അബോര്‍ഷനുവേണ്ടി ഹര്‍ജിക്കാരി ആശുപത്രി അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍, നിയമപ്രകാരം 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതര്‍ ഹര്‍ജിക്കാരിയുടെ ആവശ്യം നിഷേധിച്ചു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 24 ആഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് നടപടി തുടങ്ങിയെങ്കിലും ഇതു വിജ്ഞാപനം ചെയ്തിട്ടില്ലെന്നു ഹൈക്കോടതി വിലയിരുത്തി. ഹര്‍ജിക്കാരിയുടെ ആവശ്യം പരിഗണിക്കാനായി മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കി റിപ്പോര്‍ട്ട് തേടിയിരുന്നു. കുഞ്ഞിന് വൈകല്യമുണ്ടെങ്കിലും ഗുരുതരമല്ലെന്നും അമ്മയുടെ ജീവനു ഭീഷണിയല്ലെന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് ഗര്‍ഭസ്ഥശിശുവിനും ജീവിക്കാന്‍ അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി തള്ളിയത്.
Image: /content_image/News/News-2021-09-05-11:12:02.jpg
Keywords: ഗര്‍ഭസ്ഥ

17161
Category: 4
Sub Category:
Heading: മദർ തെരേസയുടെ 'ഫ്ലൈയിംങ്ങ് നൊവേന'
Content: മദർ തെരേസായുടെ സുഹൃത്തും ആത്മീയ ഉപദേശകനുമായിരുന്ന മോൺസിഞ്ഞോർ ലിയോ മാസ്ബുർഗ് (Msgr. Leo Maasbug) Mother Teresa of Calcutta: A Personal Portrait എന്ന ഗ്രന്ഥത്തിൽ മദർ തെരേസയുടെ ദ്രുതഗതിയിലുള്ള ആത്മീയ ആയുധത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. എത്രയും ദയയുള്ള മാതാവേ എന്ന ജപമാണ് മദറിന്റെ പറക്കും നോവേന. 9 ദിവസം നീണ്ടു നിൽക്കുന്ന നോവേനകൾ മിഷനറീസ് ഓഫ് ചാരിറ്റിയിൽ സാധാരണമാണ്. എന്നാൽ മദർ തെരേസ എത്രയും ദയയുള്ള മാതാവേ എന്ന ജപം 10 തവണ ജപിക്കുമായിരുന്നു. എന്തുകൊണ്ടാണ് അഗതികളുടെ അമ്മ ഈ പ്രാർത്ഥന പത്തു തവണ ചെല്ലുന്നതെന്ന് മോൺ. മാസ്ബുർഗ് പറയുന്നു, "സ്വർഗ്ഗത്തിന്റെ സഹകരണം മദർ നിരന്തരം തേടിയിരുന്നു, പത്താമത്തെ എത്രയും ദയയുള്ള മാതാവേ കിട്ടിയ അനുഗ്രഹങ്ങൾക്ക് നന്ദി സൂചകമായിരുന്നു" - മദർ തെരേസയുടെ നാമകരണ നടപടിയുടെ പോസ്റ്റുലേറ്ററും MC വൈദീകനുമായ ഫാ: ബ്രയാൻ കോളോഡിജുക് മദറിന്റെ ഫ്ലൈയിംങ്ങ് നോവേനയുടെ ഫലപ്രാപ്തിയുടെ ഒരു ഉദാഹരണം വെളിപ്പെടുത്തുന്നു. 1984 ലെ ജൂബിലി വർഷം, പരിശുദ്ധ പിതാവിന്റെ വി. കുർബാന റോമിൽ തുറസ്സായ മൈതാനത്തു തുടങ്ങാൻ സമയമായി. കോരിച്ചോരിയുന്ന മഴ. മദർ തന്റെ സിസ്റ്റേഴ്സിനോട് തനിക്ക് പ്രിയപ്പെട്ട ഫ്ലൈയിംങ്ങ് നോവേന ചെല്ലാൻ ആവശ്യപ്പെട്ടു. രണ്ട് എണ്ണം ചെല്ലിയപ്പോൾ മഴ കൂടി, പക്ഷേ എട്ടാമത്തെ എത്രയും ദയയുള്ള മാതാവേ ചൊല്ലിയപ്പോഴേക്കും ജനങ്ങൾ കുട മടക്കുവാൻ തുടങ്ങി. ഒൻപതാമത്തെ പൂർത്തിയായപ്പോഴേക്കും എല്ലാ കുടകളും മടങ്ങി . മറ്റൊരിക്കൽ മദർ തെരേസായും മറ്റൊരു സിസ്റ്ററും കൂടി ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പ്രൈവറ്റ് ചാപ്പലിൽ പ്രഭാത കുർബാനയ്ക്കു പോയി. അതിരാവിലെ എത്തിയ അവർ വാതിൽ അടഞ്ഞുകിടക്കുന്നതു കണ്ടു കാറിൽ ഇരുന്നു കൊണ്ടു തന്നെ ജപമാലയും ഫ്ലൈയിംങ്ങ് നൊവേനയും ചൊല്ലി. പ്രാർത്ഥന കഴിഞ്ഞ ഉടനെ സിസ്സ് ഗാർഡ് കാറിൽ തട്ടി, മദറിനെയും സിസ്റ്ററിനെയും അകത്തേക്കു ക്ഷണിച്ചു. ഇതുപോലെ നൂറുകണക്കിനു ഉദാഹരണങ്ങൾ മദർ തെരേസയുടെയും ഉപവികളുടെ സഹോദരിമാരുടെയും ജീവിതത്തിൽ പരി. മറിയ ത്തിന്റെ മധ്യസ്ഥത്താല്‍ നടന്നട്ടുണ്ട്. #Repost ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Mirror/Mirror-2021-09-05-14:46:15.jpg
Keywords: മദര്‍

17162
Category: 10
Sub Category:
Heading: പൗരോഹിത്യം സ്വീകരിച്ചത് 78 വൈദികർ, വ്രതവാഗ്ദാനം നടത്തിയത് ഇരുന്നൂറ്റിയന്‍പതോളം സന്യസ്തര്‍: കോവിഡ് നടുവിലും വിയറ്റ്നാമിലെ സഭയ്ക്ക് വസന്തകാലം
Content: ഹോ ചി മിന്‍ സിറ്റി: കൊറോണ മഹാമാരിയുടെ നടുവിലും വിയറ്റ്നാമിലെ സഭയ്ക്കു പങ്കുവെക്കാൻ ഉള്ളത് ദൈവാനുഗ്രഹത്തിന്റെ അനുഭവങ്ങള്‍. വിയറ്റ്നാമിൽ അടുത്തിടെ 78 പേര്‍ തിരുപ്പട്ടം സ്വീകരിച്ചപ്പോള്‍ ഇരുന്നൂറ്റിഅന്‍പതോളം സന്യസ്തരാണ് നിത്യവ്രതവാഗ്ദാനം നടത്തിയത്. ഏജന്‍സിയ ഫിഡെസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ കടന്ന്ചെന്നു ഭൗതികവും, ആത്മീയവുമായ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കാൻ പുതിയ വൈദികരുടെയും, സന്യസ്തരുടെയും ശുശ്രൂഷ സഹായകരമാകുമെന്ന് മധ്യ വിയറ്റ്നാമിൽ തിരുഹൃദയ സന്യാസിനികളുടെ നിത്യവ്രതവാഗ്ദാന ചടങ്ങിൽ ഹ്യൂ ആർച്ച് ബിഷപ്പായ ന്ഗുയെൻ ചി ലിൻ പറഞ്ഞു. നിത്യവ്രതവാഗ്ദാനം നടത്തിയ വ്യക്തി തന്റെ സ്നേഹം ദൈവത്തിന് നൽകുന്ന ആളാണെന്നും, ആ വ്യക്തി കുരിശും വഹിച്ചുകൊണ്ടുള്ള യാത്രയിൽ സഹനങ്ങള്‍ നേരിടാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ തിളക്കമാർന്ന ഒരു ജീവിതത്തിലേക്ക് പ്രവേശിക്കാൻ വേണ്ടി കുരിശിൽ നിന്ന് പ്രചോദനം സ്വീകരിക്കുന്നവരാണ് അവരെന്നും ന്ഗുയെൻ ചി ലിൻ ഓർമ്മിപ്പിച്ചു. വൈറസ് പ്രതിസന്ധി കാലഘട്ടത്തിലടക്കം സ്നേഹത്തിലൂടെയും, സന്നദ്ധ പ്രവർത്തനങ്ങളിലൂടെയും വിശ്വാസത്തിന് സാക്ഷ്യം നൽകാൻ എല്ലാവരോടും, പ്രത്യേകിച്ച് വ്രതവാഗ്ദാനം നടത്തിയവരോട് ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു. തന്റെ ആത്മീയ ജീവിതത്തിൽ ഏറ്റവും ആനന്ദകരമായ ദിവസത്തിനുവേണ്ടി ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിയിരുന്നുവെന്ന് ഉത്തര വിയറ്റ്നാമിലെ ബാക്ക് നിൻഹ് രൂപതയിൽ ഡൊമിനിക്കൻ സന്യാസിനി സമൂഹത്തിന് വേണ്ടി നിത്യവ്രതവാഗ്ദാനം നടത്തിയ വു ഹിൻ എന്ന സന്യാസിനി പറഞ്ഞു. സാഹചര്യം എന്തുതന്നെയായാലും, ദൈവത്തിന്റെ കൃപയുടെ ശക്തിയാൽ ജീവിതം മുഴുവൻ ദൈവത്തിനു സമർപ്പിക്കുകയാണെന്നും, നിശബ്ദതയിൽ ഉള്ള പ്രാർത്ഥന തുടരുമെന്നും സിസ്റ്റർ വു ഹിൻ കൂട്ടിച്ചേർത്തു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പൗരോഹിത്യ സ്വീകരണ ചടങ്ങും നിത്യവ്രത വാഗ്ദാന ചടങ്ങും നടന്നത്. ദക്ഷിണ വിയറ്റ്നാമിൽ ഡെൽറ്റാ വൈറസ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പൗരോഹിത്യ സ്വീകരണവും, നിത്യവ്രതവാഗ്ദാനങ്ങളും നീട്ടി വെച്ചിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിയുടെ നാളുകളിലും സമര്‍പ്പിത ദൌത്യത്തിന് പൂര്‍ണ്ണമായ ഉത്തരം നല്‍കിക്കൊണ്ട് നടന്ന അഭിഷേക കര്‍മ്മങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് വിശ്വാസി സമൂഹം നോക്കി കാണുന്നത്. ആകെ 70 ലക്ഷം കത്തോലിക്കരാണ് വിയറ്റ്നാമിലുള്ളത്. #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GOiVVzDzmpvGydwvEmsEkD}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-05-16:30:47.jpg
Keywords: വിയറ്റ്