category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനസറത്തിലെ വിശുദ്ധ ജോസഫിന്റെ ദേവാലയം
Contentആരംഭകാല പാരമ്പര്യം നസറത്തിലെ യൗസേപ്പിതാവിൻ്റെ മരപ്പണിശാലയുടെ മുകളിലാണ് വിശുദ്ധ ജോസഫിൻ്റെ ദേവാലയം സ്ഥിതി ചെയ്യുന്നത് എന്നായിരുന്നു. പിന്നീടുള്ള പാരമ്പര്യമനുസരിച്ച് തിരു കുടുംബത്തിൻ്റെ വീടിരുന്ന സ്ഥലമാണ് ഈ ദേവാലയം എന്നായിരുന്നു. നസറത്തിലെ മംഗല വാർത്തയുടെ ബസിലിക്കയോടു ചേർന്നാണ് ഈ ദേവാലയം സ്ഥിതി ചെയ്തിരുന്നത്. പാരമ്പര്യമനുസരിച്ച്, യേശുവിന്റെ പിതാവായിരുന്ന ജോസഫിന്റെ മരപ്പണി ശില്പശാലയാണ് സെന്റ് ജോസഫ് പള്ളി നിർമ്മിച്ചിരിക്കുന്നത്. ചില പാരമ്പര്യങ്ങൾ ഇത് ജോസഫിന്റെ വീടായിരുന്നുവെന്നും അവകാശപ്പെടുന്നു. കൂടുതൽ പുരാതന ദേവാലയങ്ങളുടെ അവശിഷ്ടങ്ങൾക്കു മുകളിൽ 1914 ലാണ് ഇന്നു കാണുന്ന ദൈവാലയം നിർമ്മിച്ചത്. ഈ ഫ്രാൻസിസ്കൻ സന്യാസിമാരുടെ ഈ പള്ളി മംഗലവാർത്തയുടെ ബസിലിക്കക്കു (The Basilica of Annunciation) സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഈ ദേവാലയത്തിൻ്റെ അൾത്താരയിൽ ലത്തീൻ ഭാഷയിൽ Hic erat subditus illis ഇവിടെ അവൻ അവർക്കു വിധേയനായിരുന്നു എന്നു ആലേഖനം ചെയ്തിരിക്കുന്നു. ലൂക്കാ സുവിശേഷത്തിലെ "പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട്‌ നസറത്തില്‍ വന്ന്‌, അവര്‍ക്ക്‌ വിധേയനായി ജീവിച്ചു. " (ലൂക്കാ 2 : 51) എന്ന വചനഭാഗത്തെ സൂചിപ്പിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ കുരിശുയുദ്ധക്കാർ പണ്ട് ഉണ്ടായിരുന്ന ഒരു ദേവാലയത്തിൻ്റെ അവശിഷ്ടങ്ങൾക്കു മുകളിൽ ഒരു ദേവാലയം നിർമ്മിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഫ്രാൻസിൽ സാധാരണ നിലനിന്നിരുന്ന രീതിയിലാണ് ഈ ദേവാലയം നിർമ്മിച്ചത്. പതിമൂന്നാം നൂറ്റാണ്ടിലെ അറബിക് അധിനിവേശത്തെ തുടർന്ന് നൂറ്റാണ്ടുകൾ ഈ ദൈവാലയം ആരും ശ്രദ്ധിക്കാതെ കിടന്നു. 1754 ഫ്രാൻസിസ്കൻ സന്യാസസഭ ഈ സ്ഥലം വാങ്ങുകയും വിശുദ്ധ യൗസേപ്പിതാവിൻ്റെ നാമത്തിൽ ഒരു ദേവാലയം നിർമ്മിക്കുകയും ചെയ്തു. 1908 ൽ ഫാ. പ്രൊഫ വിയോയുടെ നേതൃത്വത്തിൽ നടത്തിയ പുരാവസ്തു ഗവേഷണത്തിൽ അഞ്ചാം ആറോ നൂറ്റാണ്ടിലെ ബൈസൈൻ്റെ പള്ളിയുടെ അവശിഷ്ടം കണ്ടെത്തുകയുണ്ടായി. അദ്ദേഹത്തിൻ്റെ കണ്ടെത്തലുകൾ Nazareth and its two Entrances എന്ന പേരിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-09-04 22:54:00
Keywordsജോസഫ
Created Date2021-09-04 22:55:37