Contents
Displaying 16801-16810 of 25117 results.
Content:
17173
Category: 18
Sub Category:
Heading: കുറവിലങ്ങാട് ഇടവകയില്‍ നാളെ മേരി നാമദിനം
Content: കുറവിലങ്ങാട്: നാളെ എട്ടു നോമ്പിന്റെ സമാപനദിനത്തിൽ ദൈവമാതാവിന്റെ നാമം സ്വീകരിച്ചവര്‍ക്കായി കുറവിലങ്ങാട് തീർത്ഥാടന കേന്ദ്രത്തിൽ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തും. സമാപനദിനത്തില്‍ രാവിലെ 5.30 നു വിശുദ്ധ കുര്‍ബാന. 6.30 ന് ആര്‍ച്ച്പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. 7.30, 8.30, 10.00, 11.30 എന്നീ സമയങ്ങളിലും വിശുദ്ധ കുര്‍ബാന. വൈകുന്നേരം അഞ്ചിന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. 6.30 നു ജപമാല പ്രദക്ഷിണത്തോടെ തിരുനാളിനു സമാപനമാകും. കര്‍ഷകദിനമായ ഇന്നു വൈകുന്നേരം അഞ്ചിന് രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. ആറാം ദിനമായിരുന്ന ഇന്നലെ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപറന്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കി. കുടുംബങ്ങള്‍ ദൈവമാതാവിന്റെ സാന്നിധ്യത്താല്‍ ധന്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ദൈവമാതാവിന്റെ മധ്യസ്ഥതയിലൂടെ അനുഗ്രഹങ്ങള്‍ തേടുന്നത് നമ്മുടെ പാരന്പര്യമാണ്. ജപമാലയര്‍പ്പണവും തീര്‍ഥാടനവും പ്രത്യേക പ്രാര്‍ത്ഥനകളും വഴി മരിയഭക്തിയെ അനുഭവിക്കാനാകും. പ്രതിസന്ധികളില്‍ വഴികാട്ടിയാകുന്ന പരിശുദ്ധ ദൈവമാതാവ് കുടുംബങ്ങളെ വിശുദ്ധീകരിക്കുന്നതായും മോണ്‍. ജോസഫ് മലേപറന്പില്‍ പറഞ്ഞു.
Image: /content_image/India/India-2021-09-07-10:52:32.jpg
Keywords: കുറവില

17174
Category: 10
Sub Category:
Heading: വിശുദ്ധ കുർബാനയിലെ ക്രിസ്തു സാന്നിധ്യത്തിലുള്ള വിശ്വാസം നമ്മെ ഒന്നിപ്പിക്കുന്നു: ദിവ്യകാരുണ്യ കോൺഗ്രസിൽ റഷ്യൻ ഓർത്തഡോക്സ് മെത്രാൻ
Content: ബുഡാപെസ്റ്റ്: വിശുദ്ധ കുർബാനയിലെ ക്രിസ്തുവിന്റെ സാന്നിധ്യത്തിലുളള വിശ്വാസം കത്തോലിക്കരെയും, ഓർത്തഡോക്സ് സഭാ വിശ്വാസികളെയും ഒന്നിപ്പിക്കുന്ന ഘടകമാണെന്ന് റഷ്യൻ ഓർത്തഡോക്സ് മെത്രാനായ ഹിലാരിയോൺ. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നടക്കുന്ന അമ്പത്തിരണ്ടാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് വേദിയിൽ ഇന്നലെ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിപ്പാർട്ട്മെൻറ് ഫോർ എക്സ്റ്റേണൽ ചർച്ച് റിലേഷൻസ് ഓഫ് ദി മോസ്കോ പാത്രിയാർക്കേറ്റിന്റെ അധ്യക്ഷനും വോളോകോലാംസ്കിലെ മെത്രാപ്പോലീത്തയുമാണ് ഹിലാരിയോൺ. വിശുദ്ധ കുർബാനയിലെ വചനങ്ങൾ ഉച്ചരിക്കുന്ന സമയത്ത് വൈദികർ ക്രിസ്തുവിനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ക്രിസ്തു തന്നെയാണ് കൂദാശ പരികർമ്മം ചെയ്യുന്നത്, മറിച്ച് വൈദികനോ, മെത്രാനോ അല്ല. വിശുദ്ധ കുർബാന ഇല്ലാതെ സഭയ്ക്ക് നിലനിൽപ്പില്ലെന്നും, ദൈവശാസ്ത്രപരമായി സഭയും, വിശുദ്ധ കുർബാനയും, രക്ഷയും തമ്മിൽ വേർപ്പെടുത്താനാവാത്ത വിധം ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്ത് നടക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ തുറന്നുക്കാട്ടി നിരവധി തവണ പ്രസ്താവന നടത്തിയിട്ടുള്ള ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തയാണ് ഹിലാരിയോൺ. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ക്രൈസ്തവ വിഭാഗങ്ങളാണ് കത്തോലിക്കാ സഭയും, ഓർത്തഡോക്സ് സഭയും. ലോകത്ത് 130 കോടി കത്തോലിക്കാ വിശ്വാസികൾ ആണുള്ളത്. ഓർത്തഡോക്സ് വിശ്വാസികളുടെ എണ്ണം 20 കോടിക്ക് മുകളിൽ വരും. ഇതിൽ പകുതിയോളം പേർ റഷ്യൻ ഓർത്തഡോക്സ് സഭയിലെ അംഗങ്ങളാണ്. സെപ്തംബർ അഞ്ചാം തീയതിയാണ് ദിവ്യകാരുണ്യ കോൺഗ്രസിന് ഔദ്യോഗിക തുടക്കം കുറിച്ചത്. 2020ൽ നടക്കേണ്ടിയിരുന്ന ദിവ്യകാരുണ്യ കോൺഗ്രസ് കൊറോണ വൈറസ് വ്യാപനത്തെ തുടർന്നാണ് 2021 ലേക്ക് മാറ്റിവെച്ചത്. സെപ്റ്റംബർ പന്ത്രണ്ടാം തീയതി ഫ്രാൻസിസ് മാർപാപ്പ അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടെ കൂടിയാണ് ഒരാഴ്ച നീണ്ടു നിൽക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിന് സമാപനമാകുക.
Image: /content_image/News/News-2021-09-07-11:30:41.jpg
Keywords: റഷ്യന്‍, ഹിലാരി

17175
Category: 1
Sub Category:
Heading: അഫ്ഗാനില്‍ ശ്രദ്ധിച്ചിരിന്നെങ്കില്‍ ദുരിതങ്ങള്‍ ഒഴിവാക്കാമായിരുന്നു: വത്തിക്കാൻ സെക്രട്ടറി കര്‍ദ്ദിനാള്‍ പരോളിന്‍
Content: വത്തിക്കാന്‍ സിറ്റി: അഫ്ഗാനിസ്ഥാനിലെ സാഹചര്യം ലളിതമല്ലായെന്നും കൂടുതൽ ചിട്ടയോടെയുള്ള പിൻവാങ്ങലിന് പാശ്ചാത്യ സേന തീരുമാനിച്ചിരുന്നെങ്കിൽ ദുരിതങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നു വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ. മോന്തെ വെർജിനെയിലെ തീർത്ഥാടന കേന്ദ്രത്തില്‍ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്നവരുമായി സമ്പർക്കം നില നിർത്തിക്കൊണ്ട് അവിടത്തെ സാഹചര്യം പിന്തുടരാൻ പരിശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ സഹായിച്ചുകൊണ്ടിരുന്ന കുട്ടികളെ വിട്ടുപോരാൻ ഇഷ്ടപ്പെടാതെ അവിടെ സേവനം ചെയ്തിരുന്ന വൈദീകനേയും മദർ തെരേസായുടെ സന്യാസിനിമാരേയും തിരിച്ചെത്തിക്കാൻ കഴിഞ്ഞുവെന്നും കർദ്ദിനാൾ പറഞ്ഞു. അക്രമങ്ങളുടെ നിരവധി സാഹചര്യങ്ങളിലും ധാരാളം ഉപവി പ്രവർത്തികൾ നടക്കുന്നുണ്ടെന്നും ഇനിയും നന്നായി ചെയ്യാൻ കഴിയുമെന്നതിൽ സന്തോഷവും പ്രതീക്ഷയും കർദ്ദിനാൾ പ്രകടിപ്പിച്ചു. പാവപ്പെട്ടവരെ സഹായിക്കുന്നത് തുടരാൻ എല്ലാവരോടും ആവശ്യപ്പെടുന്നുണ്ടെന്നും രാജ്യത്തിന്റെ ഭാവിക്ക് പ്രത്യാശ നൽകുന്നതിനും ഇടയാക്കണമെന്നും പ്രാർത്ഥിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ ആഗസ്റ്റ് 29 നു പ്രസ്താവിച്ചിരിന്നു. അഭയാര്‍ത്ഥികളെ കൂടുതലായി സ്വീകരിക്കാന്‍ രാജ്യങ്ങളോട് ആഹ്വാനവും അദ്ദേഹം നടത്തിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-07-14:52:34.jpg
Keywords: അഫ്ഗാ, താലിബാ

17176
Category: 1
Sub Category:
Heading: മനുഷ്യാവകാശ ലംഘനം ചോദ്യം ചെയ്ത പാക്ക് ക്രിസ്ത്യന്‍ കുടുംബത്തിന് ക്രൂര മര്‍ദ്ദനം
Content: ഫൈസലാബാദ്: പാക്കിസ്ഥാനില്‍ മനുഷ്യാവകാശധ്വംസനം ചോദ്യം ചെയ്തതിന്റെ പേരില്‍ ക്രിസ്ത്യന്‍ കുടുംബത്തിനു നേരിടേണ്ടി വന്നത് ക്രൂരമായ മര്‍ദ്ദനം. പനിമാറി സ്കൂളില്‍ എത്തിയ ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന അപമാനവും മര്‍ദ്ദനവും ചോദ്യം ചെയ്തതിനാണ് പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിലെ സുമന്‍ദൂരി ഡാജ്കോട്ട് ഗ്രാമത്തിലെ ക്രൈസ്തവരായ ഷക്കീല്‍ മസിയുടെ കുടുംബം ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായത്. ഷക്കീല്‍ മസിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഇരുപതോളം പേരടങ്ങുന്ന സംഘം വീട്ടിലുണ്ടായിരുന്നവരെ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അക്രമികള്‍ വീട്ടിലുണ്ടായിരുന്ന സ്ത്രീകളുടെ വസ്ത്രങ്ങള്‍ വരെ വലിച്ചു കീറിയെന്നു ഏഷ്യാ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ആഴ്ച ആരംഭത്തിലാണ് ആക്രമണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ അരങ്ങേറിയത്. ഷക്കീല്‍ മസിയുടെ മകളായ സോണിയ പനിബാധിച്ച് രണ്ടു ദിവസത്തെ അവധിക്ക് ശേഷം സ്കൂളില്‍ തിരിച്ചെത്തിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. സ്കൂളില്‍ പ്രവേശിച്ച ഉടനെ തന്നെ സഹപാഠികളായ മറ്റ് കുട്ടികള്‍ അവളെ കളിയാക്കുകയായിരിന്നു. ‘തൂപ്പുകാരന്റെ മോളേ’ എന്ന് വിളിച്ചായിരുന്നു കളിയാക്കിയത്. കളിയാക്കലിന് പുറമേ അവളെ സ്കൂളില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമുണ്ടായി. അപമാനിതയായ പെണ്‍കുട്ടി ഇതിനെതിരെ പരാതിപ്പെടുവാന്‍ ഇസ്ലാം മതവിശ്വാസിയായ തന്റെ അധ്യാപകനെ സമീപിച്ചപ്പോള്‍ ‘നീയാണ് കുഴപ്പങ്ങള്‍ക്കെല്ലാം കാരണം’ എന്ന് പറഞ്ഞുകൊണ്ട്, അവധിയെടുത്തതിന് പെണ്‍കുട്ടിയുടെ കൈവിരല്‍ ഒടിയുന്ന തരത്തില്‍ വടികൊണ്ട് അടിക്കുകയുമാണ് ഉണ്ടായത്. ഇതിനെക്കുറിച്ച് അന്വേഷിക്കുവാനെത്തിയ പെണ്‍കുട്ടിയുടെ അമ്മായിയുടെ നേര്‍ക്കും അദ്ധ്യാപകന്‍ അക്രമാസക്തനായി. സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഷക്കീല്‍ മസിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ മുസ്ലീങ്ങള്‍ ആക്രമണം അഴിച്ചുവിടുകയായിരിന്നു. “വൃത്തികെട്ട ക്രിസ്താനികള്‍” എന്ന് വിളിച്ച് ആക്ഷേപിച്ചു കൊണ്ടാണ് തങ്ങളെ മര്‍ദ്ദിച്ചതെന്നു ഷക്കീല്‍ മസി ഏഷ്യാന്യൂസിനോട് വെളിപ്പെടുത്തി. പോലീസില്‍ കൊടുത്ത പരാതി പിന്‍വലിക്കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മര്‍ദ്ദനത്തിനിരയായ കുടുംബത്തിന് നീതിയും, സംരക്ഷണവും നല്‍കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും, മതന്യൂനപക്ഷ സംഘടനയുടെ കോര്‍ഡിനേറുമായ മന്‍സൂര്‍ അന്തോണി അധികാരികളോട് ആവശ്യപ്പെട്ടു. ഞങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നത്. സമാധാനത്തില്‍ കഴിയുവാനായി പാക്കിസ്ഥാനില്‍ തങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കണമെന്ന് മന്‍സൂര്‍ അന്തോണി പ്രധാനമന്ത്രി ഇമ്രാന്‍ഖാനോട് അഭ്യര്‍ത്ഥിച്ചു. പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ കടുത്ത മനുഷ്യാവകാശധ്വംസനം നേരിടുന്നുണ്ടെന്ന് വ്യക്തമാക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ ഇതിന് മുന്‍പും പുറത്തുവന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-07-16:53:34.jpg
Keywords: പാക്ക

17177
Category: 18
Sub Category:
Heading: വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതി: വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത നിര്‍ദ്ദേശവുമായി മാധ്യമ കമ്മീഷന്‍
Content: കാക്കനാട്: വിശുദ്ധ കുർബാനയുടെ ഏകീകൃതമായ അർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു ചിലര്‍ പരത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രതാനിര്‍ദേശവുമായി സീറോ മലബാര്‍ മാധ്യമ കമ്മീഷന്‍. കുർബാനയർപ്പണത്തിന്റെ പുതിയ രീതി നടപ്പിലാക്കുന്നതോടെ ദേവാലയങ്ങളുടെ ഘടനയിൽ മാറ്റം വരുത്തി സക്രാരി മാറ്റി സ്ഥാപിക്കണമെന്ന് തീരുമാനിച്ചതായും സഭയിൽ നിലവിലുള്ള പരിശുദ്ധ കുർബാനയുടെ ആരാധന, കുരിശിന്റെ വഴി, ജപമാല, നൊവേനകൾ, വലിയ ആഴ്ചയിലെ കർമങ്ങൾ, വിശുദ്ധരുടെ രൂപങ്ങളുടെ ഉപയോഗം എന്നിവ നിർത്തലാക്കുകയാണെന്നത് അടക്കമുള്ള വ്യാജ പ്രചരണമാണ് ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്നത്. ഇവ വാസ്തവ വിരുദ്ധമാണെന്നു സീറോ മലബാര്‍ മാധ്യമ കമ്മീഷന്‍ വ്യക്തമാക്കി. ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതിൽ നിന്നു വൈദികരെയും വിശ്വാസികളെയും പിന്തിരിപ്പിക്കാൻ ചിലർ നടത്തുന്ന ബോധപൂർവകമായ നീക്കമാണിതെന്നു വ്യക്തമാണെന്നും സഭയുടെ ഐക്യത്തിനും കൂട്ടായ്മയ്ക്കും വിഘാതമാകുന്ന ഇത്തരം പ്രചരണങ്ങൾ നടത്തുന്നതിൽനിന്ന് എല്ലാവരും പിന്തിരിയുകയും ഇക്കാര്യങ്ങളിൽ വിശ്വാസികൾ അതീവ ജാഗ്രത പുലർത്തുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നതായും മാധ്യമ കമ്മീഷന്‍ പ്രസ്താവിച്ചു. #{blue->none->b->പ്രസ്താവനയുടെ പൂര്‍ണ്ണരൂപം }# കാക്കനാട്: വിശുദ്ധ കുർബാനയുടെ ഏകീകൃതമായ അർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു തെറ്റായ വസ്തുതകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ചിലർ ബോധപൂർവം പ്രചരിപ്പിക്കുന്നതായി മനസ്സിലാക്കുന്നു. 2021 ആഗസ്റ്റ് മാസത്തിൽ നടന്ന മെത്രാൻ സിനഡ്, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ തന്റെ ഉത്തരവാദിത്ത്വനിർവഹണത്തിന്റെ ഭാഗമായി നൽകിയ ആഹ്വാനത്തെയും പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ നിർദ്ദേശങ്ങളെയും ഏകകണ്ഠമായി സ്വീകരിച്ചുകൊണ്ട് വി. കുർബായർപ്പണത്തിന്റെ ഏകീകൃതരീതി നടപ്പിലാക്കാൻ തീരുമാനിച്ചു. വിശുദ്ധ കുർബാനയുടെ ആരംഭം മുതൽ വിശ്വാസപ്രമാണംവരെയുള്ള ഭാഗം ജനാഭിമുഖമായും വിശുദ്ധ കുർബാനയുടെ അർപ്പണഭാഗം അൾത്താരഭിമുഖമായും കുർബാന സ്വീകരണത്തിനു ശേഷമുള്ള ഭാഗം വീണ്ടും ജനാഭിമുഖമായും അർപ്പിക്കണ മെന്നുള്ളതാണ് ഏകീകൃത അർപ്പണ രീതി. കാർമികൻ വി. കുർബാനയർപ്പണത്തിന്റെ ഏതൊക്കെ ഭാഗങ്ങളിൽ എവിടേയ്ക്കു തിരിഞ്ഞു നിൽക്കണമെന്നതു മാത്രമാണു നിർദ്ദേശിച്ചിരിക്കുന്ന മാറ്റം എന്നത് ഇതിനകം വിശ്വാസികൾക്കു വ്യക്തമായ കാര്യമാണല്ലോ. എന്നാൽ, വിശുദ്ധ കുർബാനയർപ്പണത്തിന്റെ ഏകീകൃതരീതിയുമായി ബന്ധപ്പെടുത്തി മദ്ബഹവിരി, മാർതോമാസ്ലീവ, ക്രൂശിതരൂപം എന്നിവയും നിർബന്ധമായി എല്ലാ രൂപതകളിലും ഉണ്ടായിരിക്കണമെന്ന് തീരുമാനിച്ചതായി തെറ്റിദ്ധാരണ പരത്തുന്നുണ്ട്. ഓരോ രൂപതയിലും രൂപതാദ്ധ്യക്ഷന്റെ തീരുമാനപ്രകാരം ഇപ്പോൾ നിലവിലിരിക്കുന്ന രീതി ഇക്കാര്യങ്ങളിൽ തുടരുന്നതാണ്. കുർബാനയർപ്പണത്തിന്റെ പുതിയ രീതി നടപ്പിലാക്കുന്നതോടെ ദൈവാലയങ്ങളുടെ ഘടനയിൽ മാറ്റം വരുത്തി സക്രാരി മാറ്റി സ്ഥാപിക്കണമെന്ന് തീരുമാനിച്ചതായുള്ള പ്രചരണവും വാസ്തവ വിരുദ്ധമാണ്. നമ്മുടെ ദൈവാലയങ്ങളിൽ സക്രാരിയുടെ നിലവിലുള്ള സ്ഥാനം അതേപടി തുടരും. നമ്മുടെ സഭയിൽ നിലവിലുള്ള പരിശുദ്ധ കുർബാനയുടെ ആരാധന, കുരിശിന്റെ വഴി, ജപമാല, നൊവേനകൾ, വലിയ ആഴ്ചയിലെ കർമങ്ങൾ, വിശുദ്ധരുടെ രൂപങ്ങളുടെ ഉപയോഗം എന്നിവ നിർത്തലാക്കുമെന്നുള്ള പ്രചാരണങ്ങളും നടത്തുന്നുണ്ട്. അവയെല്ലാം സീറോമലബാർസഭയിൽ ഇപ്പോൾ ഉള്ളതുപോലെ തുടരുന്നതാണ്. ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതിൽ നിന്നു വൈദികരെയും വിശ്വാസികളെയും പിന്തിരിപ്പിക്കാൻ ചിലർ നടത്തുന്ന ബോധപൂർവകമായ നീക്കമാണിതെന്നു വ്യക്തമാണല്ലോ. സഭയുടെ ഐക്യത്തിനും കൂട്ടായ്മയ്ക്കും വിഘാതമാകുന്ന ഇത്തരം പ്രചരണങ്ങൾ നടത്തുന്നതിൽനിന്ന് എല്ലാവരും പിന്തിരിയുകയും ഇക്കാര്യങ്ങളിൽ വിശ്വാസികൾ അതീവ ജാഗ്രത പുലർത്തുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. #{black->none->b->ഫാ. അലക്സ് ഓണംപള്ളി (സെക്രട്ടറി, മീഡിയ കമ്മീഷൻ) }#
Image: /content_image/News/News-2021-09-07-19:31:36.jpg
Keywords: സീറോ മലബാ

17178
Category: 1
Sub Category:
Heading: ഫാ. ജേക്കബ് പ്രസാദ് പാപ്പയുടെ പ്രബോധനങ്ങളുടെ മലയാള വിവര്‍ത്തകന്‍
Content: കൊച്ചി: മാര്‍പാപ്പയുടെ ചാക്രികലേഖനങ്ങളുടെയും മറ്റ് പ്രബോധനങ്ങളുടെയും കത്തോലിക്കാ സഭയുടെ ഔദ്യോഗിക രേഖകളുടെയും മലയാള വിവര്‍ത്തകനായും അവയുടെ പ്രസാധനത്തിന്റെ ജനറല്‍ എഡിറ്ററുമായി പുനലൂര്‍ രൂപതാംഗമായ റവ. ഡോ. ജേക്കബ് പ്രസാദിനെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി നിയമിച്ചു. മൂന്നുവര്‍ഷത്തേക്കാണ് നിയമനം. റോമിലെ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിബ്ലിക്കല്‍ തിയോളജിയില്‍ ലൈസന്‍ഷ്യേറ്റും ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കിയ റവ. ഡോ. ജേക്കബ് പ്രസാദ് ദീര്‍ഘകാലം ആലുവ കാര്‍മ്മല്‍ഗിരി മേജര്‍ സെമിനാരിയില്‍ അധ്യാപകനായിരുന്നു. പിന്നീട് പ്രസ്തുത സെമിനാരിയുടെ റെക്ടറായും ആലുവ പൊന്തിഫിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ കെസിബിസി ബൈബിള്‍ റിവിഷന്‍ കോര്‍ കമ്മറ്റി അംഗമായി പ്രവര്‍ത്തിച്ചു വരികയാണ്.
Image: /content_image/News/News-2021-09-07-19:54:29.jpg
Keywords: മലയാള

17179
Category: 13
Sub Category:
Heading: ക്രിസ്തു വിശ്വാസത്തെപ്രതി മരണം വരിച്ച കൊറിയന്‍ രക്തസാക്ഷികളുടെ തിരുശേഷിപ്പ് കണ്ടെത്തി
Content: സിയോള്‍: ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2014-ല്‍ ഫ്രാന്‍സിസ് പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തിയ മൂന്നു കൊറിയന്‍ രക്തസാക്ഷികളുടെ തിരുശേഷിപ്പുകള്‍ രണ്ടു നൂറ്റാണ്ടുകള്‍ക്ക് ശേഷം കണ്ടെത്തി. തെക്കന്‍ സിയോളിന് സമീപം ജിയോഞ്ചുവിലുള്ള ഒരു ശവകുടീരം സ്മാരകമായി പരിവര്‍ത്തനം ചെയ്യുന്നതിനിടയിലാണ് തിരുശേഷിപ്പുകള്‍ കണ്ടെത്തിയത്. ചരിത്രരേഖകളുടെയും, ഡി.എന്‍.എ പരിശോധനയുടേയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് 1791-ല്‍ ക്രിസ്തുവിശ്വാസത്തിന്റെ പേരില്‍ ശിരഛേദം ചെയ്യപ്പെട്ട മുപ്പത്തിരണ്ടുകാരനായ പോള്‍ യുണ്‍ ജി-ച്ചുങ്, നാല്‍പ്പതു വയസ്സുള്ള ജെയിംസ് ക്വോണ്‍ സാങ്-യോണിന്റേയും തിരുശേഷിപ്പുകളാണെന്ന് തിരിച്ചറിഞ്ഞതെന്നു എ.എഫ്.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പോള്‍ യുണിന്റെ രക്തസാക്ഷിത്വത്തിന് 10 വര്‍ഷങ്ങള്‍ക്ക് ശേഷം മുപ്പത്തിയേഴാമത്തെ വയസ്സില്‍ രക്തസാക്ഷിത്വം വരിച്ച അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ ഫ്രാന്‍സിസ് യുണ്‍ ജി-ഹിയോണിന്റേയും തിരുശേഷിപ്പുകള്‍ കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു. രക്തസാക്ഷികളുടെ നിണത്തിന്‍മേല്‍ പടുത്തുയര്‍ത്തിയിരിക്കുന്ന സഭക്ക് വേണ്ടി രക്തസാക്ഷിത്വത്തിന്റെ ചരിത്രമുറപ്പിച്ച ആദ്യകാല രക്തസാക്ഷികളുടെ തിരുശേഷിപ്പുകള്‍ കണ്ടെത്തിയെന്നു ജിയോഞ്ചു രൂപതയുടെ തലവനായ മെത്രാന്‍ ജോണ്‍ കിം സോണ്‍-ടേയ് പറഞ്ഞു. ഫ്രാന്‍സിസ് യുണിന്റെ തിരുശേഷിപ്പുകളില്‍ നിന്നും അംഗഛേദനത്തിന്റെ വ്യക്തമായ സൂചനകള്‍ ലഭിക്കുന്നുണ്ടെന്നും, പോള്‍ യുണ്‍ ജീവിതത്തിന്റെ അവസാനം വരെ തന്റെ വിശ്വാസം കാത്തുസൂക്ഷിച്ചുവെന്നും മെത്രാന്‍ സ്മരിച്ചു. കൊലക്കളത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുമ്പോള്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുവാന്‍ പോകുന്ന പോലുള്ള പുഞ്ചിരിയായിരുന്നു അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നതെന്ന് പറഞ്ഞ മെത്രാന്‍ തലവെട്ടുന്ന സമയത്തും അദ്ദേഹം ‘യേശു, മറിയം’ എന്നാണ് ഉച്ചരിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. പതിനേഴാം നൂറ്റാണ്ടില്‍ ചൈനയിലേക്കും, ജപ്പാനിലേക്കുമുള്ള യാത്രകള്‍ക്കിടയില്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച അത്മായരാണ് കൊറിയയില്‍ കത്തോലിക്കാ വിശ്വാസം കൊണ്ടുവന്നത്. പതിനെട്ടാം നൂറ്റാണ്ടായപ്പോഴേക്കും കൊറിയന്‍ ഉപദ്വീപില്‍ കത്തോലിക്കാ വിശ്വാസം കാര്യമായ വിധത്തില്‍ പ്രചരിച്ചുകഴിഞ്ഞിരുന്നു. ഇതിനിടെ ഏതാണ്ട് അഞ്ചു നൂറ്റാണ്ടോളം കൊറിയ ഭരിച്ച ജോസിയോണ്‍ രാജവംശത്തിന്റെ കീഴില്‍ കത്തോലിക്കര്‍ക്കെതിരായ മതപീഡനവും വര്‍ദ്ധിച്ചു. ഒരു നൂറ്റാണ്ടിനിടയില്‍ പതിനായിരത്തോളം വിശ്വാസികളാണ് വിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ചത്. 1886 ആയപ്പോഴേക്കും ഫ്രാന്‍സുമായുള്ള ഉടമ്പടിയെ തുടര്‍ന്നാണ് കത്തോലിക്കര്‍ക്ക് എതിരായ മതപീഡനം അവസാനിച്ചത്. 2014-ല്‍ ഫ്രാന്‍സിസ് പാപ്പ ദക്ഷിണ കൊറിയ സന്ദര്‍ശിച്ച സമയത്ത് ഇപ്പോള്‍ തിരുശേഷിപ്പുകള്‍ കണ്ടെത്തിയ 3 പേരും ഉള്‍പ്പെടെ 125 കൊറിയന്‍ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുകയായിരിന്നു. 2019 വരെയുള്ള കണക്കനുസരിച്ച് ഏതാണ്ട് 56 ലക്ഷം കത്തോലിക്കരാണ് ദക്ഷിണ കൊറിയയില്‍ ഉള്ളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-07-21:53:37.jpg
Keywords: കൊറിയ

17180
Category: 22
Sub Category:
Heading: ജോസഫ്: ദൈവാനുഗ്രഹത്തിന്റെ ഉറവകളിൽ ജീവിതം രൂപപ്പെടുത്തിയവൻ
Content: 52-മത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ സെപ്റ്റംബർ അഞ്ചാം തീയതി തിരിതെളിഞ്ഞു. 87- സങ്കീർത്തനത്തെ ആസ്പദമാക്കിയുള്ള “എല്ലാ ഉറവകളും അങ്ങില്‍നിന്നാണ്” എന്നതാണ് ദിവ്യകാരുണ്യ കോൺഗ്രസിൻ്റെ ആപ്തവാക്യം. വിശുദ്ധ യൗസേപ്പിതാവിൻ്റെ ജിവിത നിയമം ഈ സങ്കീർത്തനവാക്യത്തിൽ നമുക്കു കണ്ടെത്താൻ കഴിയും. ജീവിതത്തിലെ സർവ്വ ഐശ്വരങ്ങളുടെയും ഉറവിടം ദൈവമാണന്നുള്ള ഒരു ഭക്തൻ്റെ ആത്മസംതൃപ്തിയാണ് ഈ വാക്യം. ഉറവകൾ പ്രതീക്ഷയുടെ അടയാളമാണ്. ദാഹിച്ചു വരണ്ട മനുഷ്യനു ജിവൻ്റെ കുളിർമ സമ്മാനിക്കുന്ന ഉറവകൾ ദൈവാനുഗ്രഹത്തിൻ്റെ ഭൂമിയിലെ പ്രതീകമാണ്. ഉറവ വറ്റാത്തിടത്തോളം ജീവനു സുരക്ഷിതത്വമുണ്ട്. ഉറവയില്ലാത്ത കിണർ പൊട്ടക്കിണറായി പരിണമിക്കും. ദൈവത്തിൽ നിന്നു ഉത്ഭവിക്കുന്ന ഉറവകൾ ഒരിക്കലും വറ്റുകയില്ല. സ്നേഹത്തിൻ്റെ ആ ഉറവയിൽ എന്നും ജീവിതത്തിനു സംതൃപ്തി ലഭിക്കും. ഈ ഉറവയിൽ ആശ്രയിക്കുന്ന ആരും നിരാശരാവുന്നില്ല. പുതിയ നിയമത്തിലെ ജോസഫ് ദൈവത്തിൽ നിന്നു ഉത്ഭവിക്കുന്ന ഉറവകളിൽ ജീവൻ്റെ താളം തിരിച്ചറിഞ്ഞവനാണ്. എല്ലാ നന്മകളും പുണ്യങ്ങളും ഉറവ പൊടുന്ന ദിവ്യകാരുണ്യത്തെ ഹൃദയത്തിൽ സ്വീകരിക്കാൻ യൗസേപ്പിതാവു നമുക്കു മാതൃകയാണ്.
Image: /content_image/SeasonalReflections/SeasonalReflections-2021-09-07-22:05:35.jpg
Keywords: ജോസഫ്, യൗസേ

17181
Category: 18
Sub Category:
Heading: ബസ് സ്റ്റാന്‍ഡുകളില്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കാനുള്ള നീക്കത്തെ പ്രതിരോധിക്കുമെന്ന് സംയുക്ത ക്രൈസ്തവ മദ്യവര്‍ജന സമിതി
Content: കോട്ടയം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലും കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും മദ്യവില്‍പ്പനശാലകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് കേരള സംയുക്ത ക്രൈസ്തവ മദ്യവര്‍ജന സമിതി. മദ്യ വില്‍പ്പനശാലകള്‍ തുറക്കാനുള്ള നീക്കവുമായി മുന്നോട്ടു പോയാല്‍ പൊതുജനങ്ങളെ ഉള്‍ക്കൊള്ളിച്ച് അടുത്തമാസം ഒന്നിനു സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തും. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ മദ്യവില്‍പ്പന ശാലകള്‍ സ്ഥാപിക്കുമെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവന പിന്‍വലിക്കണം. വില്‍പ്പനശാലകള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവുണ്ടായാല്‍ കോടതിയെ സമീപിക്കും. ഇതിനായി എല്ലാ സഭകളുടെയും പിന്തുണതേടുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഘട്ടംഘട്ടമായി എല്ലായിടത്തും മദ്യം ലഭ്യമാക്കി കേരളത്തെ മദ്യത്തില്‍ മുക്കിത്താഴ്ത്തി ലഹരി ഭീകരതയാണ് നടക്കുന്നത്. ജനങ്ങളുടെ സമാധാന അന്തരീക്ഷം കളയുവാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്. സര്‍ക്കാരിന്റെ മദ്യനയം ജനഹിതമല്ല. ഗതാഗതമന്ത്രിയുടെ ഭാഗത്തുനിന്ന് ഇപ്പോള്‍ ചെയ്യുന്നത് വേദനാജനകമാണ്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ ആശ്രയിക്കുന്ന കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത് ഉത്തരവാദിത്വപ്പെട്ട ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും കേരള സംയുക്ത ക്രൈസ്തവ മദ്യവര്‍ജന സമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ അധ്യക്ഷതവഹിച്ചു, ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര, മദ്യ വര്‍ജന സമിതി ജനറല്‍ സെക്രട്ടറി റവ. അലക്‌സ് പി. ഉമ്മന്‍, പ്രഫ. സാബു ഡി. മാത്യു, ഫാ. മാത്യു കിഴക്കെഅറിഞ്ഞാണിയില്‍, കോശി മാത്യു, റവ. മാത്യൂസ് പി. ഉമ്മന്‍, റവ. ജേക്കബ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-09-08-10:21:12.jpg
Keywords: മദ്യ

17182
Category: 1
Sub Category:
Heading: 4 ദിവസം മാത്രം: ഫ്രാന്‍സിസ് പാപ്പയെ വരവേല്‍ക്കാന്‍ ഹംഗറിയും സ്ലോവാക്യയും ഒരുങ്ങി
Content: റോം: അന്തർദ്ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് നടക്കുന്ന ഹംഗറിയിലേക്കും അയല്‍രാജ്യമായ സ്ലോവാക്യയിലേക്കുള്ള ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിന് നാലു ദിവസങ്ങള്‍ ശേഷിക്കേ പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍. ഫ്രാന്‍സിസ് പാപ്പയുടെ 34ാമത്തെ അപ്പോസ്തലിക യാത്ര സെപ്റ്റംബർ 12 മുതൽ 15 വരെയാണ് നടക്കുക. സെപ്റ്റംബർ 12 ഞായറാഴ്ച രാവിലെ റോമിലെ ഫ്യുമിചീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബുഡാപെസ്റ്റിലേക്ക് പാപ്പ പുറപ്പെടും. 07:45നു ബുഡാപെസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി ചേരും. ഔദ്യോഗിക സ്വീകരണത്തിന് ശേഷം ബുഡാപെസ്റ്റിലെ മ്യൂസിയം ഓഫ് ഫൈൻ ആർട്സിൽ വച്ച് രാഷ്ട്രപതിയും, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച.നടത്തും. തുടര്‍ന്നു മെത്രാന്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ബുഡാപെസ്റ്റിലെ മ്യൂസിയം ഓഫ് ഫൈൻ ആർട്സിൽ എക്യൂമെനിക്കൽ സഭകളുടെയും ഹംഗറിയില്‍ നിന്നുള്ള ചില യഹൂദ സമൂഹങ്ങളുടെയും പ്രതിനിധികളുമായും പാപ്പ ചര്‍ച്ച നടത്തും. ബുഡാപെസ്റ്റിലെ ഹീറോസ് ചത്വരത്തിൽ നടക്കുന്ന ദിവ്യബലിയർപ്പണത്തിന് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഉച്ചക്കഴിഞ്ഞു ബ്രാറ്റിസ്ലാവയിലേക്ക് പാപ്പ യാത്ര തിരിക്കും. ബ്രാറ്റിസ്ലാവ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണത്തിന് ശേഷം അപ്പസ്തോലിക നുൺഷ്യേച്ചറിൽ എക്യുമെനിക്കൽ സമ്മേളനത്തില്‍ പാപ്പ പങ്കെടുക്കും. സൊസൈറ്റി ഓഫ് ജീസസ് സമൂഹാംഗങ്ങളുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തും. പിറ്റേന്ന് ബ്രാറ്റിസ്ലാവയിലെ രാഷ്ട്രപതിഭവനിൽ പാപ്പായ്ക്ക് സ്വീകരണം നല്‍കും. പ്രസിഡന്‍റ് , മറ്റ് അധികാരികൾ, പൗരസമിതി, നയതന്ത്രഞ്ജർ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വിശുദ്ധ മാർട്ടിൻ ഭദ്രാസന ദേവാലയത്തിൽ മെത്രാന്മാർ, വൈദീകർ, സമർപ്പിതർ, വൈദീക വിദ്യാർത്ഥികൾ, സെമിനാരിവിദ്യാർഥികൾ, മതബോധന അദ്ധ്യാപകർ എന്നിവരുമായും ആശയ വിനിമയം നടത്തും. ബ്രാറ്റിസ്ലാവയിലെ "ബേത്ത്ലെഹെം സെന്റർ" ലേക്കുള്ള സ്വകാര്യ സന്ദർശനം, റൈബ്നി നമെസ്റ്റീ ചത്വരത്തിൽ യഹൂദ സമൂഹവുമായി കൂടിക്കാഴ്ച, അപ്പോസ്തോലിക നുൺഷ്യേറ്റരിൽവച്ച് പാർലമെന്റ് പ്രസിഡന്‍റിന്റെ സന്ദര്‍ശനം തുടങ്ങീയിയവയും ഇതേ ദിവസം നടക്കും. പിറ്റേന്ന് കൊസിചേയിലെ വിവിധ പരിപാടികളില്‍ പാപ്പ പങ്കെടുക്കും. സെപ്റ്റംബർ 15 ബുധനാഴ്ച ഉച്ചക്കഴിഞ്ഞു ഫ്രാന്‍സിസ് പാപ്പ റോമിലേക്ക് മടങ്ങും. 03:30നു റോമിലെ ചംബീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാപ്പ എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരണം നടത്തിയിരിക്കുന്നതെന്നും വത്തിക്കാന്‍ അറിയിച്ചു.
Image: /content_image/News/News-2021-09-08-11:00:49.jpg
Keywords: ഹംഗ, സ്ലോവാ