Contents
Displaying 16841-16850 of 25115 results.
Content:
17213
Category: 1
Sub Category:
Heading: "അപ്രിയ സത്യങ്ങള്‍ ആരും പറയരുതെന്നോ!": മാര്‍ കല്ലറങ്ങാട്ടിന്റെ പ്രസംഗത്തില്‍ വസ്തുതകള്‍ നിരത്തി 'ദീപിക'യുടെ എഡിറ്റോറിയല്‍
Content: കോട്ടയം: മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ എട്ട് നോമ്പ് തിരുനാള്‍ ദിനത്തിലെ പ്രസംഗം വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കു ശക്തമായ മറുപടിയുമായി 'ദീപിക'യുടെ എഡിറ്റോറിയല്‍. "അപ്രിയ സത്യങ്ങള്‍ ആരും പറയരുതെന്നോ!" എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം. കേരള സമൂഹം നേരിടുന്ന കൃത്യമായ ചില പ്രശ്‌നങ്ങളിലേക്കാണ് മാര്‍ കല്ലറങ്ങാട്ടിന്റെ വാക്കുകള്‍ വിരല്‍ ചൂണ്ടുന്നതെന്നും ഒരു മതേതര ജനാധിപത്യരാജ്യത്തില്‍ ഒരു സഭാമേലധ്യക്ഷനു തന്റെ ആശങ്കകള്‍ വിശ്വാസിസമൂഹവുമായി പങ്കുവയ്ക്കാന്‍ അവകാശമില്ലേയെന്നും അതു പാടില്ലെന്നു ശഠിക്കാന്‍ ഇന്ത്യ ഒരു മതാധിഷ്ഠിതരാജ്യമോ ഏകാധിപത്യരാജ്യമോ ആയിട്ടില്ലായെന്നും എഡിറ്റോറിയല്‍ ഓര്‍മ്മിപ്പിക്കുന്നു. ഗൗരവതരമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്‌പോഴും കണ്ടില്ലെന്നു നടക്കുകയും രാഷ്ട്രീയ താത്പര്യങ്ങളോടെ മാത്രം പ്രസ്താവന നടത്തുകയും ചെയ്യുന്ന രാഷ്ട്രീയക്കാരെയും മുഖപ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഹിഡന്‍ അജന്‍ഡകളോടെ ഇത്തരം വിഷയങ്ങളെ സമീപിക്കുന്ന മാധ്യമങ്ങളെ നിലപാടും മുഖപ്രസംഗം ചര്‍ച്ച ചെയ്യുന്നു. പ്രീണനരാഷ്ട്രീയമാണു കേരളത്തെ തീവ്രവാദികളുടെ വിഹാരരംഗമാക്കാന്‍ ഒരു കാരണമെന്നും സത്യം പറയുന്‌പോള്‍ കൊഞ്ഞനം കുത്തിയിട്ടു കാര്യമില്ലായെന്ന വാക്കുകളോടെയാണ് എഡിറ്റോറിയല്‍ സമാപിക്കുന്നത്. #{blue->none->b-> എഡിറ്റോറിയലിന്റെ പൂര്‍ണ്ണരൂപം }# എട്ടുനോന്പ് തിരുനാളിന്റെ സമാപനത്തോടനുബന്ധിച്ചു കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം തീര്‍ഥാടന ദേവാലയത്തില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശ്വാസികള്‍ക്കു നല്‍കിയ സന്ദേശം വിവാദമാക്കാന്‍ നിക്ഷിപ്ത താത്പര്യക്കാര്‍ കിണഞ്ഞു ശ്രമിക്കുകയാണ്. സമകാലിക കേരളസമൂഹവും െ്രെകസ്തവ സമുദായവും നേരിടുന്ന ചില ഗൗരവപ്രശ്‌നങ്ങളിലേക്കാണു മാര്‍ കല്ലറങ്ങാട്ട് വിശ്വാസിസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചത്. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും മറ്റു വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്ന ലൗ ജിഹാദിനെപ്പറ്റി എല്ലാവരും ജാഗരൂകരായിരിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. യുവജനങ്ങളെ മയക്കുമരുന്നു നല്കി വശീകരിച്ചു നശിപ്പിക്കുന്ന നാര്‍കോട്ടിക് ജിഹാദും വ്യാപകമായി നടക്കുന്നുണ്ടെന്നു ബിഷപ് ചൂണ്ടിക്കാട്ടി. മറ്റേതെങ്കിലും മതത്തോടുള്ള എതിര്‍പ്പുകൊണ്ടോ വിരോധം കൊണ്ടോ ഒന്നുമല്ലെന്നും നമ്മുടെ കുഞ്ഞുങ്ങള്‍ നമുക്കു നഷ്ടപ്പെടരുതെന്ന ചിന്ത മാത്രമാണ് ഇതു പറയാന്‍ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ഇതുകേട്ടു മറ്റുള്ളവര്‍ ഉറഞ്ഞുതുള്ളുന്നത് എന്തിനാണ് സമുദായസൗഹാര്‍ദം തകര്‍ക്കാന്‍ ബിഷപ് ശ്രമിച്ചു എന്നാണു ചിലരുടെ ആരോപണം. സമുദായസൗഹാര്‍ദത്തിന്റെ അതിര്‍വരന്പുകള്‍ നിശ്ചയിക്കുന്നത് ആരാണ് ചുറ്റിലും നടക്കുന്ന കൊള്ളരുതായ്മകള്‍ കണ്ടില്ലെന്നു നടിച്ചു മിണ്ടാതിരുന്നാല്‍ എല്ലാവര്‍ക്കും സ്‌നേഹവും സന്തോഷവുമാണ്. എന്നാല്‍, സമൂഹനന്മയും സമുദായഭദ്രതയും കാംക്ഷിക്കുന്ന ആളുകള്‍ക്കു ചിലപ്പോള്‍ അപ്രിയസത്യങ്ങള്‍ തുറന്നുപറയേണ്ടിവരും. യഥാര്‍ഥ സമുദായസൗഹാര്‍ദം അതുകൊണ്ടു തകരില്ല. എല്ലാ സമുദായങ്ങളും പരസ്പരം സഹകരിച്ചും ആരെയും ദ്രോഹിക്കാതെയും നേടിയെടുക്കേണ്ടതാണു സമുദായസൗഹാര്‍ദം. വിദ്വേഷം ജനിപ്പിക്കുന്ന പ്രവൃത്തികളില്‍നിന്നു വിട്ടുനില്‍ക്കാന്‍ എല്ലാവര്‍ക്കും കടമയുണ്ട്. താന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ആധാരമായ തെളിവുകള്‍ മാര്‍ കല്ലറങ്ങാട്ട് ഹാജരാക്കണമെന്നാണു ചിലരുടെ ആവശ്യം. വസ്തുതകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷണം നടത്തി തെളിവു കണ്ടെത്തണ്ടതു പോലീസിന്റെ ജോലിയാണ്. എരുമേലിക്കടുത്തു വെച്ചൂച്ചിറയില്‍നിന്നു 2008ല്‍ കാണാതായ ജെസ്‌ന മരിയ ജയിംസ് എന്ന പെണ്‍കുട്ടിയുടെ തിരോധാനത്തെപ്പറിയുള്ള പോലീസ് അന്വേഷണം എവിടെയും എത്തിയിട്ടില്ല. ഇത്തരം കേസുകളിലെ അന്വേഷണങ്ങളെല്ലാം ഒരു ഘട്ടമെത്തുമ്പോള്‍ നിലയ്ക്കുന്നു. ബിഷപ്പ് വിശ്വാസികളുമായി പങ്കുവച്ചത് സഭയുടെ ആശങ്കയാണ്. ഒരു മതേതര ജനാധിപത്യരാജ്യത്തില്‍ ഒരു സഭാമേലധ്യക്ഷനു തന്റെ ആശങ്കകള്‍ വിശ്വാസിസമൂഹവുമായി പങ്കുവയ്ക്കാന്‍ അവകാശമില്ലേ അതു പാടില്ലെന്നു ശഠിക്കാന്‍ ഇന്ത്യ ഒരു മതാധിഷ്ഠിതരാജ്യമോ ഏകാധിപത്യരാജ്യമോ ആയിട്ടില്ല. കേരളം തീവ്രവാദികളുടെ റിക്രൂട്ടിംഗ് സെന്ററാണെന്നും തീവ്രവാദികളുടെ സ്ലീപ്പിംഗ് സെല്ലുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പറഞ്ഞത് സംസ്ഥാനത്തെ മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ്. തലവെട്ടിക്കൊല്ലുന്നതും വെടിവച്ചുകൊല്ലുന്നതും ബോംബെറിഞ്ഞു കൊല്ലുന്നതും മാത്രമാണു ഭീകരപ്രവര്‍ത്തനം എന്നു കരുതുന്നവര്‍ക്കു കേരളത്തില്‍ തീവ്രവാദമില്ലെന്നു തോന്നും. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയില്‍ ചേര്‍ന്നതിന്റെ ബാക്കിപത്രമായി അഫ്ഗാനിസ്ഥാനിലെ ജയിലില്‍ എത്തപ്പെട്ട നാലു മലയാളി യുവതികളുടെ കഥ കേരളം മുഴുവന്‍ ചര്‍ച്ചചെയ്തതല്ലേ യുവതികളെ പ്രണയംനടിച്ചു മതംമാറ്റി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന ലൗ ജിഹാദ് ഇവിടെ ഉണ്ടെന്നതിനു തെളിവെന്ത് എന്നു ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് നിമിഷ എന്ന ഫാത്തിമയും സോണിയ എന്ന അയിഷയും മെറിന്‍ എന്ന മറിയവുമെല്ലാം. ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരായിട്ടുള്ള വേറെ എത്രയോ യുവതികള്‍! അവരുടെ കുടുംബങ്ങള്‍ തോരാത്ത കണ്ണീരുമായി ഉരുകിത്തീരുന്‌പോള്‍, ഈ അപ്രത്യക്ഷമാകലിനു പിന്നിലുള്ളവര്‍ തിരശീലയ്ക്കു പിന്നിലിരുന്നു ചിരിക്കുകയാണ്. നിഗൂഢമായ മയക്കുമരുന്നു കേസുകളുടെ എത്രയോ വാര്‍ത്തകളാണു ദിവസേന പത്രങ്ങളില്‍ വരുന്നത്. ഇന്നലെ കോഴിക്കോട്ട് യുവതിയെ പ്രണയക്കുരുക്കില്‍പ്പെടുത്തി കൊണ്ടുവന്നശേഷം മയക്കുമരുന്നു നല്കി കൂട്ടബലാത്സംഗം ചെയ്ത സംഭവമുണ്ടായി. വാഗമണ്ണില്‍ മയക്കുമരുന്നുമായി പിടികൂടപ്പെട്ട യുവാക്കളുടെ സംഘത്തിന്റെ ഘടനയും ഇവിടെ എന്താണു നടക്കുന്നതെന്നു സാമാന്യബുദ്ധിയുള്ളവരെയെല്ലാം ബോധ്യപ്പെടുത്തുന്നതാണ്. ഇക്കാര്യങ്ങളെപ്പറ്റിയൊക്കെ ഒരു സഭാമേലധ്യക്ഷന്‍ സ്വസമുദായാംഗങ്ങളെ ഉദ്‌ബോധിപ്പിക്കുന്നതാണോ മഹാപരാധം? കേരളത്തില്‍ സമുദായസൗഹാര്‍ദം പാലിക്കുന്നതില്‍ ബദ്ധശ്രദ്ധരാണു ക്രൈസ്തവസമുദായവും നേതൃത്വവും. എത്ര വലിയ പ്രകോപനമുണ്ടായാലും സമചിത്തതയോടെയും സംയമനത്തോടെയും വിഷയം കൈകാര്യം ചെയ്യാനാണ് അവര്‍ ശ്രമിക്കാറുള്ളത്. തൊടുപുഴയില്‍ പ്രഫ. ജോസഫിന്റെ കൈവെട്ടിയ സംഭവമുണ്ടായപ്പോഴും അവര്‍ പ്രതികരിച്ചത് തികഞ്ഞ സംയമനത്തോടെയായിരുന്നു. അതു ഭീരുത്വത്തിന്റെ ലക്ഷണമല്ല. ആരെയെങ്കിലും ഭീഷണികള്‍കൊണ്ടു നിശബ്ദരാക്കാമെന്ന് ആരെങ്കിലും കരുതുന്നതു മൗഢ്യമായിരിക്കും. തങ്ങള്‍ക്കിഷ്ടമില്ലാത്തതു പറയുന്നവരെ പ്രതിഷേധങ്ങളും ഭീഷണിയും കൊണ്ടു നിശബ്ദരാക്കാന്‍ നോക്കുന്നവരല്ലേ യഥാര്‍ഥത്തില്‍ സൗഹാര്‍ദം തകര്‍ക്കുന്നത്. ബിഷപ്പിന്റെ പ്രസംഗം വിവാദമാക്കിയ മാധ്യമങ്ങള്‍ക്ക് അവരുടെതായ അജന്‍ഡകളുണ്ട്. ബിഷപ്പിനെ വിമര്‍ശിച്ചു രംഗത്തുവന്ന ചില രാഷ്ട്രീയ നേതാക്കളുടെ ഉന്നം വോട്ടുബാങ്കിലാണെന്ന് എല്ലാവര്‍ക്കുമറിയാം. തെരഞ്ഞെടുപ്പ് അടുക്കുന്‌പോള്‍ അരമനകള്‍ കയറിയിറങ്ങുന്നവരുടെ പ്രസ്താവനകള്‍ക്ക് അതിലപ്പുറം പ്രാധാന്യം നല്‌കേണ്ട കാര്യമില്ല. പക്ഷേ, യഥാര്‍ഥപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതെ ചിലരെ പ്രീണിപ്പിക്കാനാണ് ഇവിടെ ശ്രമം നടക്കുന്നതെന്നതു കാണാതിരിക്കാനാവില്ല. ഈ പ്രീണനരാഷ്ട്രീയമാണു കേരളത്തെ തീവ്രവാദികളുടെ വിഹാരരംഗമാക്കാന്‍ ഒരു കാരണം. സത്യം പറയുന്‌പോള്‍ കൊഞ്ഞനം കുത്തിയിട്ടു കാര്യമില്ല. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-11-19:16:12.jpg
Keywords: ദീപിക

17214
Category: 1
Sub Category:
Heading: സഭ ലക്ഷ്യമാക്കുന്നത് സാമുദായിക ഐക്യവും സഹവർത്തിത്വവും; വിവാദമല്ല പൊതുസമൂഹം ഉത്തരവാദിത്തത്തോടെ ചർച്ച ചെയ്യുകയാണ് യുക്തം: കെസിബിസി
Content: കൊച്ചി: കേരളം ഗൗരവതരമായ ചില സാമൂഹിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുവെന്നുള്ളത് വാസ്തവമാണെന്നും പാലാ രൂപതാ മെത്രാനായ മാർ. ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകൾ വിവാദമാക്കുകയല്ല, പൊതുസമൂഹത്തിൽ ഉത്തരവാദിത്തത്തോടെ ചർച്ച ചെയ്യുകയാണ് യുക്തമെന്നും കേരള കത്തോലിക്ക മെത്രാന്‍ സമിതി. മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നു എന്ന യാഥാർഥ്യം ഐക്യരാഷ്ട്രസഭയുടെ തന്നെ റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഈ പശ്ചാത്തലത്തിൽ, ചില സംഘടനകൾ കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന ആശങ്ക പങ്കുവയ്ക്കുകയാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ചെയ്തതെന്നും കെസിബിസി പ്രസ്താവനയില്‍ വ്യക്തമാക്കി. #{blue->none->b->കെസിബിസി പ്രസ്താവനയുടെ പൂര്‍ണ്ണരൂപം }# കേരളം ഗൗരവതരമായ ചില സാമൂഹിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു എന്നുള്ളത് വാസ്തവമാണ്. അതിൽ പ്രധാനപ്പെട്ട ചിലതാണ് തീവ്രവാദ പ്രസ്ഥാനങ്ങളുടെ സാന്നിധ്യവും മയക്കുമരുന്ന് ഉപഭോഗത്തിന്റെ അമ്പരപ്പിക്കുന്ന വർദ്ധനവും. മുഖ്യധാരാ മാധ്യമങ്ങൾ വേണ്ടത്ര പ്രാധാന്യം ഇത്തരം വിഷയങ്ങൾക്ക് നൽകുന്നില്ലെങ്കിൽ തന്നെയും ഓരോ ദിവസവും പുറത്തുവരുന്ന അനവധി വാർത്തകളിലൂടെ ഇത്തരം യാഥാർഥ്യങ്ങൾ വ്യക്തമാണ്. ഐസിസ് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകൾക്ക് കേരളത്തിൽ കണ്ണികളുണ്ട് എന്ന മുന്നറിയിപ്പ് വിവിധ അന്വേഷണ ഏജൻസികൾ നൽകിയിട്ടും, ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് കോടി രൂപയുടെ മയക്കുമരുന്ന് കേരളത്തിൽ പിടിക്കപ്പെട്ടിട്ടും ഇത്തരം സംഘങ്ങളുടെ പിന്നാമ്പുറങ്ങളെക്കുറിച്ച് വേണ്ട രീതിയിലുള്ള അന്വേഷണങ്ങൾ നടത്തിയിട്ടുള്ളതായി അറിവില്ല. മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നു എന്ന യാഥാർഥ്യം ഐക്യരാഷ്ട്രസഭയുടെ തന്നെ റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ പശ്ചാത്തലത്തിൽ, ചില സംഘടനകൾ കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന ആശങ്ക പങ്കുവയ്ക്കുകയും അതേക്കുറിച്ച് യുവജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്ത പാലാ രൂപതാ മെത്രാനായ മാർ. ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകൾ വിവാദമാക്കുകയല്ല, പൊതുസമൂഹത്തിൽ ഉത്തരവാദിത്തത്തോടെ ചർച്ച ചെയ്യുകയാണ് യുക്തം. തീവ്രവാദ നീക്കങ്ങളും മയക്കുമരുന്ന് മാഫിയയുടെ ഇടപെടലുകളും സംബന്ധിച്ച സാധാരണ ജനങ്ങളുടെ ആശങ്കൾ ഉൾക്കൊണ്ട് അവയെക്കുറിച്ച് ശരിയായ അന്വേഷണങ്ങൾ നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. കേരളസമൂഹം നേരിടുന്ന ഇത്തരം കടുത്ത വെല്ലുവിളികൾ തുറന്നുപറയുന്നത് ഏതെങ്കിലും സമുദായത്തിനെതിരായ ആരോപണമല്ല. അത്തരം തുറന്നുപറച്ചിലുകൾ വർഗ്ഗീയ ലക്ഷ്യത്തോടെയാണെന്ന മുൻവിധി ആശാസ്യമല്ല. പകരം, ഇത്തരം അപചയങ്ങൾ പരിഹരിച്ച് സാമൂഹിക മൈത്രി നിലനിർത്താനുള്ള ചുമതല സമുദായ നേതൃത്വങ്ങൾ ഏറ്റെടുക്കണം. വർഗ്ഗീയ ധ്രുവീകരണമല്ല, സാമുദായിക ഐക്യവും സഹവർത്തിത്വവുമാണ് കത്തോലിക്കാ സഭ ലക്ഷ്യംവയ്ക്കുന്നത്. സാമൂഹിക സൗഹൃദം എന്ന വലിയ ലക്ഷ്യത്തിനായി എല്ലാ സമുദായ നേതൃത്വങ്ങളും ഒരുമിക്കുകയും സാമൂഹിക തിന്മകൾക്കെതിരെ ഒറ്റക്കെട്ടായി പോരാടുകയും വേണം. #{blue->none->b->ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി, ഡെപ്യൂട്ടി സെക്രട്ടറി, ഔദ്യോഗിക വക്താവ് കെസിബിസി }# #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-11-19:50:27.jpg
Keywords: കെസിബിസി

17215
Category: 1
Sub Category:
Heading: അജഗണം ഇടയനോടൊപ്പം ഒറ്റക്കെട്ട്: പാലാ അരമനയ്ക്കു മുന്‍പില്‍ ക്രൈസ്തവരുടെ ഐക്യദാര്‍ഢ്യ സമ്മേളനം
Content: കൊച്ചി: യാഥാര്‍ത്ഥ്യം വിളിച്ച് പറഞ്ഞതിന്റെ പേരില്‍ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും വേട്ടയാടുന്ന പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ ക്രൈസ്തവ സംഘടനകള്‍ നടത്തിയ റാലിയില്‍ വിശ്വാസികളുടെ വന്‍ പങ്കാളിത്തം. കുരിശുപള്ളി കവലയില്‍ നിന്നും ബിഷപ്‌സ് ഹൗസിലേക്കായിരുന്നു റാലി. പ്ലക്കാര്‍ഡുകളുമേന്തി ബിഷപ്പിന് ശക്തമായ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന മുദ്രാവാക്യം വിളികളുമായാണ് റാലി നടന്നത്. യുവജനങ്ങളും സ്ത്രീകളും വയോധികരും അടക്കം പ്രായഭേദമന്യേയാണ് നൂറുകണക്കിന് ആളുകളാണ് ബിഷപ്പിന് പിന്തുണ അര്‍പ്പിച്ച് റാലിയില്‍ അണിചേര്‍ന്നത്. മുന്‍ എംഎല്‍എ പി.സി. ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. കല്ലറങ്ങാട്ടു പിതാവിനെതിരെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുവാന്‍ അനുവദിക്കില്ലായെന്നും ഭീഷണി മുഴക്കുന്നവർ നിർത്തണമെന്നും ഇല്ലെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും പിസി ജോർജ്ജ് പ്രസ്താവിച്ചു. മറ്റ് സ്ഥലങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തവരാണ് ഇന്നലെ പാലായിൽ പ്രതിഷേധം നടത്തിയതെന്നും ഇസ്ലാം മതത്തോടല്ല, തീവ്രവാദ നിലപാടുള്ളവരോടാണ് തങ്ങളുടെ എതിര്‍പ്പെന്നും അക്കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ തീവ്രനിലപാടുള്ള നിരവധി പേര്‍ പാലായില്‍ സംഘടിച്ച് രൂപതാധ്യക്ഷനെ അധിക്ഷേപിച്ചും ഭീഷണി മുഴക്കിയും റാലി നടത്തിയിരിന്നു. പാലാ ബിഷപ്പ് ഹൗസിനു നേരെ പ്രതിഷേധവുമായെത്തിയ തീവ്ര സ്വഭാവമുള്ള മുസ്ലിം സംഘടനയുടെ ആളുകൾ ആംബുലൻസ് പോലും തടഞ്ഞതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിനുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയായാണ് ഇന്നത്തെ ഐക്യദാര്‍ഢ്യ സമ്മേളനം നിരീക്ഷിക്കുന്നത്. വൈകുന്നേരം കത്തോലിക്ക കോണ്‍ഗ്രസും നയം വ്യക്തമാക്കിയും ബിഷപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സമ്മേളനം നടത്തിയിരിന്നു. നാളെ ബിഷപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഭീകരവാദ വിരുദ്ധ പ്രാര്‍ത്ഥനാറാലിയും മാനവിക സമാധാന സദസ്സും സംഘടിപ്പിക്കുവാന്‍ രൂപത എസ്‌എംവൈഎം പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-11-21:39:54.jpg
Keywords: പാലാ, കല്ലറ

17216
Category: 22
Sub Category:
Heading: യൗസേപ്പിതാവിലൂടെ ഈശോയിലേക്കു വളരാൻ ഒരു ഗ്രന്ഥം
Content: Custos, Total Consecration to St. Joseph എന്നത് ഡെവിൻ ഷാഡറ്റ് (Devin Schaft) എന്ന അമേരിക്കൽ എഴുത്തുകാരന്റെ ഗ്രന്ഥമാണ്. Custos എന്ന ലത്തീൻ വാക്കിന്റെ അർത്ഥം രക്ഷകർത്താവ്, സംരക്ഷകൻ, പാലകൻ എന്നൊക്കെയാണ് .തിരു കുടുംബത്തിലും സഭയിലുമുള്ള വിശുദ്ധ യൗസേപ്പിതാവിൻ്റെ പങ്കിനെക്കുറിച്ചാണ് ഈ ഗ്രന്ഥം. യൗസേപ്പിതാവിനു മുപ്പത്തിമൂന്നു ദിവസം സമർപ്പിക്കുവാനും അവനോടൊപ്പം ആത്മീയമായി ചരിക്കാനും അവനെപ്പോലെയാകാനും അപ്പൻമാരായവരെയും അപ്പൻമാരാകാൻ ആഗ്രഹിക്കുന്നവരെയും സഹായിക്കുന്ന ഒരു വഴികാട്ടിയാണിത്. വിശുദ്ധ യൗസേപ്പിതാവുമായി ബന്ധപ്പെടുത്തി അനുദിന ദൈവവചന വ്യാഖ്യാനങ്ങളും പ്രാർത്ഥനകളും വ്യക്തിപരവും സാമൂഹികവുമായ പരിവർത്തനത്തിലേക്കു വായനക്കാരനെ ക്ഷണിക്കുന്നു. മുപ്പത്തിമൂന്നു ദിവസത്തെ സമർപ്പണം പ്രതീകാത്മകമാണന്നു ഡെവിൻ ഷാഡറ്റ് പറയുന്നു. 1884 ഒക്ടോബർ പതിമൂന്നാം തീയതി ലെയോ പതിമൂന്നാമൻ മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ച ശേഷം അബോധാവസ്ഥയിലായി. ഉണർന്നതിനു ശേഷം നൂറു വർഷത്തിനുള്ളിൽ കത്തോലിക്കാ സഭയെ നശിപ്പിക്കാമെന്ന് പിശാച് ഭീക്ഷണിപ്പെടുത്തിയതായി അദ്ദേഹം കേട്ടു. കൃതം മുപ്പത്തിമൂന്നു വർഷങ്ങൾക്കു ശേഷം 1917 ഒക്ടോബർ പതിമൂന്നാം തീയതി ഫാത്തിമായിലെ അവസാന മരിയൻ ദർശനത്തിൽ സ്വർഗ്ഗം പ്രത്യുത്തരം നൽകി. ഈ സൂര്യാത്ഭുതത്തിനു മുന്നു ദൃശ്യങ്ങൾ ഉണ്ടായിരുന്നു. ഒന്നാമത്തെ ദൃശ്യത്തിൽ വി. യൗസേപ്പ് പിതാവ് സൂര്യനു സമീപം ഉണ്ണീശോയും ജപമാല റാണിയുമായി വന്നു നിന്നു . തിരുകുടുംബമായിരുന്നു ദൃശ്യത്തിൽ. വെള്ളയും നീലയും കലർന്ന മേലങ്കിയാണ് പരിശുദ്ധ കന്യകാമറിയം അണിഞ്ഞിരുന്നത്. വി. യൗസേപ്പ് പിതാവ് വെള്ളവസ്ത്രവും ഉണ്ണീശോ ഇളം ചുവപ്പു വസ്ത്രവും അണിഞ്ഞിരുന്നു. തടിച്ചുകൂടിയ ജനസമൂഹത്തെ വി. യൗസേപ്പ് കുരിശടയാളത്താൽ മൂന്നു പ്രാവശ്യം ആശീർവദിച്ചു. ഉണ്ണീശോയും അപ്രകാരം തന്നെ ചെയ്തു. മറിയത്തിന്റെ വിമലഹൃദയം വിജയിക്കുമെന്നാണ് ഫാത്തിമാ സന്ദേശം. തിന്മയ്ക്കും മത ത്യാഗവാദത്തിനുമെതിരായ യുദ്ധത്തിൽ വിജയിക്കുന്നതിൻ്റെ രഹസ്യം മറിയം കാണിച്ചു തന്നു വിശുദ്ധ യൗസേപ്പിതാവും അവൻ്റെ പിതൃത്വവും. അതായത് പരിശുദ്ധ മറിയം പറയുന്നു: "ജോസഫിന്റെ അടുത്തേക്കു ചെല്ലുക, അവന്‍ നിങ്ങളോടു പറയുന്നതുപോലെ ചെയ്യുക." (ഉല്‍പത്തി 41 : 55). ഈശോയുടെ മാതാപിതാക്കളായ മറിയയും ജോസഫും അവനെ ദൈവത്തിന് സമർപ്പിച്ചു, നമ്മൾ ഈശോയുടെ സഹോദരന്മാർ എന്ന നിലയിൽ, മറിയവും ജോസഫും കൃപയുടെ ക്രമത്തിൽ നമ്മുടെ മാതാപിതാക്കളാണ്. ഈശോയ്ക്കു വേണ്ടി അവർ ചെയ്തത് നമുക്കു വേണ്ടി ചെയ്യാൻ അവരുടെ രക്ഷാകർതൃത്വം അവരെ അനുവദിക്കുന്നു: ഈശോയിലൂടെ, ഈശോയോടുകൂടെ, ഈശോയിൽ, നമ്മുടെ പിതാവായ ദൈവത്തിന് നമ്മെ സമർപ്പിക്കുക, അങ്ങനെ ദൈവത്തിലേക്കുള്ള ഒരു വിശുദ്ധ ദൗത്യത്തിനായി നമ്മൾ വേർതിരിക്കപ്പെടും. വിശുദ്ധ യൗസേപ്പിതാവിൻ്റെ മാതൃകയും മദ്ധ്യസ്ഥതയും സഭയുടെയും കുടുംബത്തിന്റെയും ലോകത്തിന്റെയും വീണ്ടെടുപ്പിനും പുനർജ്ജീവനത്തിനും കാരണമാകട്ടെ
Image: /content_image/SeasonalReflections/SeasonalReflections-2021-09-11-21:52:46.jpg
Keywords: ജോസഫ്, യൗസേ

17217
Category: 5
Sub Category:
Heading: വിശുദ്ധ ഈൻസുവിഡ
Content: ഇംഗ്ലണ്ടിലെ ഒന്നാമത്തെ ക്രിസ്ത്യൻ രാജാവായ എഥെൽബെർട്ടിന്റെ മകൻ ഈഡ്ബാഡിന്റെ മകളാണ് ഈൻസുവിഡാ. ബാല്യം മുതൽക്കേ രാജ്ഞിയുടെ ആനന്ദം പ്രാർത്ഥനയും ദൈവസ്നേഹവുമായിരുന്നു. തന്നിമിത്തം ലോകത്തിന്റെ വ്യർത്ഥതകളേയും ആനന്ദങ്ങളേയും നിന്ദിച്ചു പോന്നിരുന്നു. വൈവാഹിക ജീവിതം തന്റെ പ്രാർത്ഥനാജീവിതത്തിനു തടസ്സമാകുമെന്നു കരുതി എല്ലാ വിവാഹാലോചനകളും അവൾ തള്ളിക്കളയുകയാണ് ചെയ്തത്. അവസാനം പിതാവിന്റെ അനുവാദത്തോടുകൂടെ അവൾ കെന്റിൽ ഒരു മഠം ആരംഭിച്ചു. പരിശുദ്ധമായ ഏകാന്തവും ജീവിതനൈർമ്മല്യവും പ്രാർത്ഥനയും എളിമയും രാജ്ഞിയുടെ ജീവിതത്തെ വിശുദ്ധമാക്കി. രാജകീയ ആഡംബരങ്ങളുടെ ഇടയ്ക്ക് ഏഴാം ശതാബ്ദത്തിൽ ഒരു രാജ്ഞി ഇത്രമാത്രം തീക്ഷ്ണത പ്രദർശിപ്പിച്ചുവെങ്കിൽ ഇത്രയും ആദ്ധ്യാത്മിക വിദ്യാഭ്യാസമുള്ള നമ്മുടെ ആദ്ധ്യാത്മിക വിരസതയ്ക്ക് എന്ത് നീതികരണമാണു ള്ളത്. ധനവും പ്രൗഢിയും വിശുദ്ധിക്കു വിഘാതമാകണമെന്നില്ല.
Image: /content_image/DailySaints/DailySaints-2021-09-12-07:16:23.jpg
Keywords: വിശുദ്ധ

17218
Category: 1
Sub Category:
Heading: ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഇന്നു സമാപനമാകും: പാപ്പയെ വരവേല്‍ക്കാന്‍ ഹംഗറി തയാര്‍
Content: വത്തിക്കാന്‍ സിറ്റി: ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നടക്കുന്ന 52ാം ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഇന്നു സമാപനം. സമാപന സമ്മേളനത്തിനു ബലിയര്‍പ്പണത്തിനുമായി ഫ്രാന്‍സിസ് പാപ്പ ഇന്നു ബുഡാപെസ്റ്റില്‍ എത്തും. മാര്‍പാപ്പയെ സ്വീകരിക്കാന്‍ ബുഡാപെസ്റ്റ് ഒരുങ്ങിയതായി ദിവ്യകാരുണ്യ കോണ്‍ഗ്രസ് സംഘാടകര്‍ അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ച് രാവിലെ 11.30ന് ബുഡാപെസ്റ്റിലെ ഹീറോസ് ചത്വരത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കും. മാര്‍പാപ്പയെ സ്വീകരിക്കാന്‍ ബുഡാപെസ്റ്റ് ഒരുങ്ങിയതായി ദിവ്യകാരുണ്യ കോണ്‍ഗ്രസ് സംഘാടകര്‍ അറിയിച്ചു. സന്ദര്‍ശനത്തിനു പ്രാരംഭമായി പതിവുള്ളതുപോലെ മാര്‍പാപ്പ ഇന്നലെ റോമിലെ പരിശുദ്ധ മറിയത്തിന്റെ വലിയ പള്ളിയിലെത്തി പ്രാര്‍ത്ഥിച്ചു. ഇന്ന് പ്രാദേശിക സമയം രാവിലെ 07:45നു ബുഡാപെസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി ചേരുന്ന പാപ്പയ്ക്ക് വലിയ സ്വീകരണം നല്‍കും . ഔദ്യോഗിക സ്വീകരണത്തിന് ശേഷം ബുഡാപെസ്റ്റിലെ മ്യൂസിയം ഓഫ് ഫൈൻ ആർട്സിൽ വച്ച് രാഷ്ട്രപതിയും, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്നു മെത്രാന്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ബുഡാപെസ്റ്റിലെ മ്യൂസിയം ഓഫ് ഫൈൻ ആർട്സിൽ എക്യൂമെനിക്കൽ സഭകളുടെയും ഹംഗറിയില്‍ നിന്നുള്ള ചില യഹൂദ സമൂഹങ്ങളുടെയും പ്രതിനിധികളുമായും പാപ്പ ചര്‍ച്ച നടത്തും. ഇതിന് ശേഷമാണ് ഹീറോസ് ചത്വരത്തില്‍ ബലിയര്‍പ്പിക്കുക. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-12-07:42:25.jpg
Keywords: പാപ്പ, ദിവ്യകാരുണ്യ

17219
Category: 1
Sub Category:
Heading: മയക്കുമരുന്ന് ജിഹാദുണ്ട്: പഞ്ചാബ് സംഭവം വീണ്ടും ചര്‍ച്ചയാകുന്നു
Content: റാഞ്ചി: മയക്കുമരുന്നു ജിഹാദിന്റെ ഭാഗമായി പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്കു ധാരാളമായി മയക്കുമരുന്നു കടത്തിയിട്ടുണ്ടെന്നു പാക്കിസ്ഥാനി കള്ളക്കടത്തുകാരന്റെ കുറ്റസമ്മതം ചര്‍ച്ചയാകുന്നു. 2016 ജൂണിലാണ് റംസാന്‍ (32) എന്ന പാക്കിസ്ഥാനിയായ മയക്കുമരുന്നു കള്ളക്കടത്തുകാരനെ പഞ്ചാബ് പോലീസും അതിര്‍ത്തി രക്ഷാ സേനയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ റംസാന്‍ നടത്തിയത്. ദ ട്രിബ്യൂണ്‍ എന്ന ഇംഗ്ലീഷ് പത്രം ചിത്രം സഹിതം ഇതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. 2016 ജൂണ്‍ 13നാണ് റംസാനെ മയക്കുമരുന്നുമായി ഫസില്‍ക ജില്ലയിലെ സോവാന അതിര്‍ത്തി ഔട്ട്‌പോസ്റ്റില്‍നിന്നു പിടിച്ചത്. ഇന്ത്യയിലെ യുവതലമുറയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വന്‍ തോതില്‍ മയക്കുമരുന്ന് ഇവിടേക്ക് ഇറക്കുന്നതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പഞ്ചാബ് പോലീസിനോടു വെളിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെ മയക്കുമരുന്നു കടത്തുന്ന റംസാനെപ്പോലെയുള്ളവര്‍ക്ക് അഞ്ചു ലക്ഷം രൂപയാണ് ഒരു ഓപ്പറേഷനു പ്രതിഫലമായി ലഭിക്കുന്നതെന്ന് ഫസില്‍ക ജില്ലാ പോലീസ് എസ്എസ്പി നരേന്ദ്ര ഭാര്‍ഗവ പറഞ്ഞു. ഇങ്ങനെ ചെയ്യുന്നതു ജിഹാദിന്റെ ഭാഗമാണെന്നു പറഞ്ഞു പഠിപ്പിച്ചതാണ് തന്നെ ഇതിന്റെ ഭാഗമാക്കിയതെന്നു റംസാന്‍ വെളിപ്പെടുത്തിയെന്നും നരേന്ദ്ര ഭാര്‍ഗവ പറഞ്ഞു. പാക് ചാരസംഘടനയായ ഐഎസ്‌ഐ അടക്കമുള്ള സംഘടനകളുടെ പിന്തുണയോടെയാണ് നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നതെന്നും കടത്തുകാര്‍ക്ക് ആയുധങ്ങള്‍ അടക്കമുള്ളവ ഇവരാണ് നല്‍കുന്നതെന്നും പോലീസ് വെളിപ്പെടുത്തിയതായി ദ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി ഇതിനെതിരേ ജാഗ്രത പാലിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയായ പശ്ചാത്തലത്തില്‍ പത്രത്തിന്റെ ക്ലിപ്പിംഗുകള്‍ നിരവധി ആളുകള്‍ നവമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നുണ്ട്.
Image: /content_image/India/India-2021-09-12-08:06:01.jpg
Keywords: പത്ര

17220
Category: 18
Sub Category:
Heading: അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പങ്കുവച്ചത്: മാര്‍ ജേക്കബ് മുരിക്കന്‍
Content: പാലാ: സമൂഹത്തില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പങ്കുവച്ചതെന്ന് പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. ഇത് ഏതെങ്കിലും ഒരു സമുദായത്തിന് എതിരല്ല. എല്ലാ മനുഷ്യര്‍ക്കും ബാധകമായ പൊതുസാഹചര്യമാണ്. സമുദായങ്ങളിലെ മഹാഭൂരിപക്ഷം വരുന്ന നല്ല വിശ്വാസികളെയും മതാചാര്യന്മാരെയും നിഷ്പ്രഭരാക്കി മതങ്ങളുടെ പേരും ചിഹ്നങ്ങളും സംജ്ഞകളും ഉപയോഗിച്ച് തീവ്ര മൗലികവാദങ്ങളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനവും നടത്തുന്ന വളരെ ചെറിയ ഒരു വിഭാഗത്തിന്റെ നടപടികളെ എല്ലാ സമുദായങ്ങളും ഗൗരവമായി കാണണമെന്നാണ് അദ്ദേഹം ഉദ്‌ബോധിപ്പിച്ചത്. എല്ലാ മതങ്ങളെയും തന്റെ ഹൃദയത്തില്‍ സ്വന്തമായി സൂക്ഷിച്ച് സ്‌നേഹിക്കുന്ന മാനവികതയുടെ വലിയ മനുഷ്യ വ്യക്തിത്വമാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ആരെയും വേദനിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. ആരും വേദനിക്കരുതെന്ന ഹൃദയാഭിലാഷമാണ് അദ്ദേഹം നല്‍കിയത്. തിന്മയുടെ വേരുകള്‍ പിഴുതെറിയാനുള്ള സമൂഹത്തിന്റെ കടമ അദ്ദേഹം നമ്മെ ഓര്‍മ്മിപ്പിച്ചു. തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങള്‍ അവസാനിപ്പിക്കുകയും പരസ്പരം തിരുത്തി ഏകോദര സഹോദരങ്ങളെപോലെ നമുക്ക് ജീവിക്കുകയും ചെയ്യണമെന്നും മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു.
Image: /content_image/India/India-2021-09-12-08:37:17.jpg
Keywords: കല്ലറങ്ങാട്ട്

17221
Category: 18
Sub Category:
Heading: 'മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന സ്വീകാര്യവും അവസരോചിതവും'
Content: കൊച്ചി: ലൗ ജിഹാദും ലഹരി ജിഹാദും ഇന്നു യുവാക്കള്‍ നേരിടുന്ന ഭീഷണിയാണെന്നു സിഎല്‍സി സംസ്ഥാന സമിതി. യുവതലമുറ നശിക്കാതിരിക്കാന്‍ െ്രെകസ്തവ കുടുംബങ്ങള്‍ ഏറെ ശ്രദ്ധ നല്‍കണമെന്ന പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന സ്വീകാര്യവും അവസരോചിതവുമാണെന്നും സിഎല്‍സി വിലയിരുത്തി. സമാധാനവും മതേതരത്വവും ആഗ്രഹിക്കുന്ന മനുഷ്യര്‍ ഇത്തരം ആശങ്കകള്‍ പങ്കുവയ്ക്കും. നാട്ടില്‍ നടക്കുന്ന പച്ചയായ യാഥാര്‍ഥ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന ചില രാഷ്ട്രീയ നേതാക്കളുടെ വിലകുറഞ്ഞ അവസരവാദം അപകടകരമാണ്. നാലു വോട്ടിനുവേണ്ടി സമൂഹത്തിലെ കൊള്ളരുതായ്മകളെ മതവുമായി കൂട്ടിക്കെട്ടി നിസാരവത്കരിക്കരുത്. ക്രൈസ്തവ വിശ്വാസികളെ നേര്‍വഴിക്കു നയിക്കാനുള്ള ധാര്‍മികമായ ഉത്തരവാദിത്തം സഭാ തലവന്മാര്‍ക്കുണ്ട്. ലൗ ജിഹാദ് വഴിയും നാര്‍കോട്ടിക് ജിഹാദ് വഴിയും ജിഹാദി തീവ്രവാദം ഭീകരമായ രീതിയില്‍ കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നതിന് മുമ്പ് പല രീതിയിലും മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടുള്ളതാണ്. നാര്‍കോ ജിഹാദ് എന്നാല്‍ ജിഹാദികളുടെ തന്ത്രമാണ്. ലഹരിക്ക് അടിമപ്പെടുത്തി ശത്രുക്കളുടെ കുട്ടികളെയും യുവാക്കളെയും നശിപ്പിക്കുക എന്ന ജിഹാദി തന്ത്രം. ഇതിന്റെ ഭാഗമായി ഇവര്‍ സ്കൂള്‍, കോളജ് പരിസരങ്ങളില്‍ മയക്കുമരുന്ന് സുലഭമായി ലഭ്യമാക്കുന്നു. 3,000 കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി തീവ്രവാദികളെ ലക്ഷ്വദീപിനടുത്ത് ഒരു ബോട്ടില്നിമന്നു കസ്റ്റംസ് പിടിച്ചത് അടുത്തകാലത്താണ്. സത്യം വിളിച്ചുപറയുമ്പോള്‍ ഒരുകൂട്ടം ആളുകള്‍ വിറളി പിടിക്കുന്നതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളാണുള്ളതെന്നും സിഎല്‍സി വിലയിരുത്തി. സംസ്ഥാന ഡയറക്ടര്‍ ഫാ. ജിയോ തെക്കിനിയത്ത് പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് ഷോബി കെ. പോള്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയിംസ് പഞ്ഞിക്കാരന്‍, ട്രഷറര്‍ ബിജില്‍ സി. ജോസഫ്, ദേശീയ വൈദിക പ്രതിനിധി ഫാ. ഫ്രജോ വാഴപ്പിള്ളി, സൗത്ത് സോണ്‍ പ്രസിഡന്റ് വിനേഷ് കോളെങ്ങാടന്‍, ഷീല ജോയ്, ജെസ്വിന്‍ സോണി, റീത്ത ദാസ്, സജു തോമസ്, അനില്‍ പാലത്തിങ്കല്‍, യു.വി. അല്‍ദോ, ബിബിന്‍ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-09-12-08:53:48.jpg
Keywords: കല്ലറ

17222
Category: 18
Sub Category:
Heading: ഷെവ: ഐ. സി ചാക്കോ പുരസ്ക്കാരം ജോൺ കച്ചിറമറ്റത്തിന് സമർപ്പിച്ചു
Content: ചങ്ങനാശ്ശേരി: ബഹുഭാഷാ പണ്ഡിതൻ, സംസ്കൃത വൈയാകരണൻ, എഴുത്തുകാരൻ, ശാസ്ത്ര സാങ്കേതിക കാർഷിക രംഗങ്ങളിൽ ആധുനീകരണത്തിന് നേതൃത്വം വഹിച്ച ഉൽപതിഷ്ണു, സർവോപരി സ്ഥിരപ്രജ്ഞനായ സഭാസ്നേഹി, സമുദായ നേതാവ് എന്നീ നിലകളിൽ ചരിത്രപ്രതിഷ്ഠനായ ഷെവലിയാർ ഐ. സി ചാക്കോയുടെ സ്മരണാർത്ഥം ചങ്ങനാശ്ശേരി അതിരൂപത ഏർപ്പെടുത്തിയ അവാർഡ്, ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ജോൺ കച്ചിറമറ്റത്തിന് സമർപ്പിച്ചു. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമം മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. വിവരശേഖരത്തിന്റെ കലവറയും വിസ്മയം ജനിപ്പിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയുമാണ് ജോൺ കച്ചിറമറ്റമെന്നും സാധാരണഗതിയിൽ സമൂഹം വിസ്മരിക്കുന്ന ചരിത്രയാഥാർഥ്യങ്ങൾ തൻ്റെ രചനാമികവിലൂടെ അവതരിപ്പിച്ചയാളും , സമുദായം അവഗണിക്കപ്പെട്ടപ്പോഴൊക്കെ തൂലികയിലൂടെയും പ്രവർത്തനങ്ങളിലൂടെയും സമയോജിത ഇടപെടലുകൾ നടത്തിയ ബഹുമുഖപ്രതിഭയുമായ അല്മായ നേതാവുമാണ് അദ്ദേഹമെന്നും മാർ ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു. പുരസ്കാര ജേതാവിനെ പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പൊന്നാട അണിയിച്ച് ആദരിച്ചു. കേരള കത്തോലിക്കാ സഭയുടെ അഭിമാന പുത്രനാണ് ജോൺ കച്ചിറമറ്റമെന്നും വരും തലമുറയ്ക്ക് മാതൃകയും പ്രചോദനവുമാണ് അദ്ദേഹമെന്നും മാർ കല്ലറങ്ങാട്ട് ഓർമിപ്പിച്ചു. അതിരൂപതാ വികാരി ജനറൽ റവ. ഡോ. തോമസ് പാടിയത്ത് ഷെവ.ഐ സി ചാക്കോ അനുസ്മരണ പ്രഭാഷണം നടത്തി. അവാർഡ് ജേതാവ് ജോൺ കച്ചിറമറ്റം, പൗരസ്ത്യ വിദ്യാപീഠം പ്രസിഡൻറ് റവ.ഡോ.ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, പി.ആർ.ഒ. അഡ്വ. ജോജി ചിറയിൽ, ഡയറക്ടർ ഫാ. ജെയിംസ് കൊക്കാവയലിൽ എന്നിവർ പ്രസംഗിച്ചു.പരിപാടികൾക്ക് അഡ്വ. ജോർജ് വർഗ്ഗീസ്, റവ. ഫാ. ജോസഫ് പനക്കേഴം എന്നിവർ നേതൃത്വം നൽകി.
Image: /content_image/India/India-2021-09-12-09:02:20.jpg
Keywords: ഷെവ