category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅജഗണം ഇടയനോടൊപ്പം ഒറ്റക്കെട്ട്: പാലാ അരമനയ്ക്കു മുന്‍പില്‍ ക്രൈസ്തവരുടെ ഐക്യദാര്‍ഢ്യ സമ്മേളനം
Contentകൊച്ചി: യാഥാര്‍ത്ഥ്യം വിളിച്ച് പറഞ്ഞതിന്റെ പേരില്‍ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും വേട്ടയാടുന്ന പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ ക്രൈസ്തവ സംഘടനകള്‍ നടത്തിയ റാലിയില്‍ വിശ്വാസികളുടെ വന്‍ പങ്കാളിത്തം. കുരിശുപള്ളി കവലയില്‍ നിന്നും ബിഷപ്‌സ് ഹൗസിലേക്കായിരുന്നു റാലി. പ്ലക്കാര്‍ഡുകളുമേന്തി ബിഷപ്പിന് ശക്തമായ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന മുദ്രാവാക്യം വിളികളുമായാണ് റാലി നടന്നത്. യുവജനങ്ങളും സ്ത്രീകളും വയോധികരും അടക്കം പ്രായഭേദമന്യേയാണ് നൂറുകണക്കിന് ആളുകളാണ് ബിഷപ്പിന് പിന്തുണ അര്‍പ്പിച്ച് റാലിയില്‍ അണിചേര്‍ന്നത്. മുന്‍ എംഎല്‍എ പി.സി. ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. കല്ലറങ്ങാട്ടു പിതാവിനെതിരെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുവാന്‍ അനുവദിക്കില്ലായെന്നും ഭീഷണി മുഴക്കുന്നവർ നിർത്തണമെന്നും ഇല്ലെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും പിസി ജോർജ്ജ് പ്രസ്താവിച്ചു. മറ്റ് സ്ഥലങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തവരാണ് ഇന്നലെ പാലായിൽ പ്രതിഷേധം നടത്തിയതെന്നും ഇസ്ലാം മതത്തോടല്ല, തീവ്രവാദ നിലപാടുള്ളവരോടാണ് തങ്ങളുടെ എതിര്‍പ്പെന്നും അക്കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ തീവ്രനിലപാടുള്ള നിരവധി പേര്‍ പാലായില്‍ സംഘടിച്ച് രൂപതാധ്യക്ഷനെ അധിക്ഷേപിച്ചും ഭീഷണി മുഴക്കിയും റാലി നടത്തിയിരിന്നു. പാലാ ബിഷപ്പ് ഹൗസിനു നേരെ പ്രതിഷേധവുമായെത്തിയ തീവ്ര സ്വഭാവമുള്ള മുസ്ലിം സംഘടനയുടെ ആളുകൾ ആംബുലൻസ് പോലും തടഞ്ഞതും വലിയ പ്രതിഷേധത്തിന്‌ കാരണമായിരുന്നു. ഇതിനുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയായാണ് ഇന്നത്തെ ഐക്യദാര്‍ഢ്യ സമ്മേളനം നിരീക്ഷിക്കുന്നത്. വൈകുന്നേരം കത്തോലിക്ക കോണ്‍ഗ്രസും നയം വ്യക്തമാക്കിയും ബിഷപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സമ്മേളനം നടത്തിയിരിന്നു. നാളെ ബിഷപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഭീകരവാദ വിരുദ്ധ പ്രാര്‍ത്ഥനാറാലിയും മാനവിക സമാധാന സദസ്സും സംഘടിപ്പിക്കുവാന്‍ രൂപത എസ്‌എം‌വൈ‌എം പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-09-11 21:39:00
Keywordsപാലാ, കല്ലറ
Created Date2021-09-11 21:39:54