Content | വത്തിക്കാന്‍ സിറ്റി: ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നടക്കുന്ന 52ാം ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഇന്നു സമാപനം. സമാപന സമ്മേളനത്തിനു ബലിയര്‍പ്പണത്തിനുമായി ഫ്രാന്‍സിസ് പാപ്പ ഇന്നു ബുഡാപെസ്റ്റില്‍ എത്തും. മാര്‍പാപ്പയെ സ്വീകരിക്കാന്‍ ബുഡാപെസ്റ്റ് ഒരുങ്ങിയതായി ദിവ്യകാരുണ്യ കോണ്‍ഗ്രസ് സംഘാടകര്‍ അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ച് രാവിലെ 11.30ന് ബുഡാപെസ്റ്റിലെ ഹീറോസ് ചത്വരത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കും. മാര്‍പാപ്പയെ സ്വീകരിക്കാന്‍ ബുഡാപെസ്റ്റ് ഒരുങ്ങിയതായി ദിവ്യകാരുണ്യ കോണ്‍ഗ്രസ് സംഘാടകര്‍ അറിയിച്ചു.
സന്ദര്‍ശനത്തിനു പ്രാരംഭമായി പതിവുള്ളതുപോലെ മാര്‍പാപ്പ ഇന്നലെ റോമിലെ പരിശുദ്ധ മറിയത്തിന്റെ വലിയ പള്ളിയിലെത്തി പ്രാര്‍ത്ഥിച്ചു. ഇന്ന് പ്രാദേശിക സമയം രാവിലെ 07:45നു ബുഡാപെസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി ചേരുന്ന പാപ്പയ്ക്ക് വലിയ സ്വീകരണം നല്‍കും . ഔദ്യോഗിക സ്വീകരണത്തിന് ശേഷം ബുഡാപെസ്റ്റിലെ മ്യൂസിയം ഓഫ് ഫൈൻ ആർട്സിൽ വച്ച് രാഷ്ട്രപതിയും, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്നു മെത്രാന്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ബുഡാപെസ്റ്റിലെ മ്യൂസിയം ഓഫ് ഫൈൻ ആർട്സിൽ എക്യൂമെനിക്കൽ സഭകളുടെയും ഹംഗറിയില്‍ നിന്നുള്ള ചില യഹൂദ സമൂഹങ്ങളുടെയും പ്രതിനിധികളുമായും പാപ്പ ചര്‍ച്ച നടത്തും. ഇതിന് ശേഷമാണ് ഹീറോസ് ചത്വരത്തില്‍ ബലിയര്‍പ്പിക്കുക.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |