Contents

Displaying 16851-16860 of 25115 results.
Content: 17223
Category: 1
Sub Category:
Heading: ഹെയ്തിയിൽ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു
Content: പോര്‍ട്ട് ഓ പ്രിന്‍സ്: നോർത്ത് അമേരിക്കൻ രാജ്യമായ ഹെയ്തിയിൽ വയോധികനായ കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു. 70 വയസ്സുകാരനായ ഫാ. ആന്ധ്രേ സിൽവസ്ട്രിയാണ് കൊല്ലപ്പെട്ടത്. ബാങ്കിൽ നിന്ന് പണവുമായി പുറത്തേക്ക് വരുന്ന സമയത്ത് ആയുധധാരികളായ ഏതാനുംപേർ ആക്രമണം നടത്തുകയായിരുന്നു. എന്നാൽ അവർക്ക് പണമടങ്ങിയ ബാഗ് കൈക്കലാക്കാൻ സാധിച്ചില്ല. നോട്ടർ ഡാം ഡി ലാ മേർസി എന്ന ഇടവകയിലാണ് ഫാ. ആന്ധ്രേ സേവനം ചെയ്തിരുന്നത്. ഏതാനും വർഷങ്ങളായി രാഷ്ട്രീയ അരക്ഷിതാവസ്ഥയും, സാമ്പത്തിക പ്രതിസന്ധിയും മൂലം രാജ്യം നട്ടംതിരിയുകയാണ്. ഏപ്രിൽ 400 മസാവോ എന്ന പേരിൽ അറിയപ്പെടുന്ന ക്രിമിനൽസംഘം 5 വൈദികരും, 2 സന്യാസികളും, ഉൾപ്പെടെ 10 കത്തോലിക്കാ വിശ്വാസികളെ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു. തട്ടിക്കൊണ്ടുപോകുന്ന കേസുകൾ ഇല്ലാത്ത ഒരു രാജ്യത്ത് ജീവിതം സാധ്യമായാൽ മാത്രമേ സംതൃപ്തി ലഭിക്കുകയുള്ളൂവെന്ന് പോർട്ട് ഓ പ്രിൻസ് ആർച്ചുബിഷപ്പ് മാക്സ് ലിറോയി മെസിഡോർ അവരുടെ മോചനത്തെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞിരുന്നു. ആളുകൾക്ക് സ്വതന്ത്രമായി രാജ്യത്ത് എവിടെ വേണമെങ്കിലും സഞ്ചരിക്കാനുള്ള സാഹചര്യം സംജാതമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇതിന് ശേഷവും നിരവധി പ്രതിസന്ധികളാണ് രാജ്യത്ത് ഉണ്ടായത്. ഏതാനും നാൾ മുമ്പ് ഉണ്ടായ ഒരു ഭൂമികുലുക്കം 2000 ആളുകളുടെ ജീവൻ കവർന്നെടുത്തു. കൂടാതെ ഹെയ്തിയുടെ പ്രസിഡന്റ് അടുത്തിടെ കൊല്ലപ്പെട്ടിരുന്നു. ഇത് രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി വളരെയധികം രൂക്ഷമാക്കിയിട്ടുണ്ട്.
Image: /content_image/News/News-2021-09-12-14:49:52.jpg
Keywords: വൈദിക
Content: 17224
Category: 1
Sub Category:
Heading: വര്‍ഗ്ഗീയവാദിയാക്കാനുള്ള ശ്രമം പൊളിഞ്ഞു: മാര്‍ ജോസഫ് കല്ലറങ്ങാട്ടിനോട് യോജിച്ച് ചാനല്‍ സര്‍വ്വേകളില്‍ പ്രേക്ഷകരുടെ പ്രതികരണം
Content: കൊച്ചി: യുവജനങ്ങള്‍ക്ക് ഭീഷണി സൃഷ്ട്ടിക്കുന്ന നാര്‍ക്കോ ലവ് ജിഹാദ് വിഷയങ്ങളില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവനയോട് യോജിച്ച് ചാനല്‍ സര്‍വ്വേകളില്‍ പ്രേക്ഷകരുടെ പ്രതികരണം. മാതൃഭൂമി ന്യൂസ്, ന്യൂസ് 18 ചാനലുകളാണ് വിഷയത്തില്‍ യൂട്യൂബ് കമ്മ്യൂണിറ്റി സര്‍വ്വേ നടത്തിയത്. ഇതില്‍ ഭൂരിപക്ഷവും ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണയ്ക്കുകയായിരിന്നു. കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദ് ഉണ്ടെന്ന പ്രസ്താവനയോട് യോജിക്കുന്നുണ്ടോ എന്നതായിരിന്നു മാതൃഭൂമി ന്യൂസ് നടത്തിയ സര്‍വ്വേയുടെ ചോദ്യം. ഒരു ലക്ഷത്തിലധികം പേര്‍ വോട്ട് ചെയ്ത ഈ സര്‍വ്വേയില്‍ 55%വും മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയോട് യോജിക്കുന്നുവെന്നാണ് പ്രതികരണം നടത്തിയത്. 33% മാത്രമാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. 12% അഭിപ്രായമില്ലെന്നും പ്രതികരിച്ചു. നാര്‍ക്കോട്ടിക് ജിഹാദ് ബിഷപ്പിന്‍റേത് വര്‍ഗ്ഗീയ പരാമര്‍ശമോ എന്നതായിരിന്നു ന്യൂസ് 18 ചാനലിന്റെ കമ്മ്യൂണിസ്റ്റി സര്‍വ്വേ ചോദ്യം. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 71%വും ബിഷപ്പിന്‍റേത് വര്‍ഗ്ഗീയ പരാമര്‍ശമല്ലായെന്നാണ് പ്രതികരണം നടത്തിയത്. 29% മാത്രമാണ് യോജിച്ചത്. 19,000 ആളുകളാണ് ന്യൂസ് 18 സര്‍വ്വേയില്‍ പങ്കെടുത്തത്. സത്യം വിളിച്ച് പറഞ്ഞതിന്റെ പേരില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ വര്‍ഗ്ഗീയവാദിയാക്കി മാറ്റാനുള്ള മാധ്യമങ്ങളുടെയും രാഷ്ട്രീയ ബുദ്ധിജീവികളുടെയും പ്രീണന നിലപാടിന് ഇരട്ടപ്രഹരം നല്‍കുന്നതാണ് സര്‍വ്വേഫലം. അതേസമയം മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാലാ എം‌എല്‍‌എ മാണി സി കാപ്പനും ജോസ് കെ മാണിയും രംഗത്തുവന്നിട്ടുണ്ട്. ബിഷപ്പിന് സോഷ്യല്‍ മീഡിയായിലും പിന്തുണയേറുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-12-19:09:52.jpg
Keywords: കല്ലറ
Content: 17225
Category: 24
Sub Category:
Heading: ഇന്ന് പരിശുദ്ധ കന്യകാമറിയത്തിന്റെ വിശുദ്ധ നാമത്തിന്റെ തിരുനാൾ: ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
Content: സെപ്റ്റംബർ 12-ാം തീയതി ആഗോള സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ വിശുദ്ധ നാമത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു. ഈ തിരുനാൾ സെപ്​യിനിലാണ് ആരംഭിച്ചത്. 1513 ൽ ഈ തിരുനാളിനു അംഗീകാരം ലഭിച്ചു. 1683 പതിനൊന്നാം ഇന്നസെൻ്റ് മാർപാപ്പ ഈ തിരുനാൾ പരിശുദ്ധ മറിയത്തിൻ്റെ ജനന തിരുനാൾ കഴിഞ്ഞു നാലാം ദിവസം സെപ്റ്റംബർ പന്ത്രണ്ടാം തീയതി ഈ തിരുനാൾ ആഗോള സഭയിൽ ആഘോഷിക്കണമെന്ന് പ്രഖ്യാപിച്ചു. 1970 ൽ ലെ തിരുനാളുകളുടെ കലണ്ടറിൽ നിന്നു ഈ തിരുനാൾ മാറ്റിയെങ്കിലും 2003 ജോൺ പോൾ രണ്ടാമൻ പാപ്പ ഈ തിരുനാൾ റോമൻ മിസ്സലിൽ വീണ്ടും ഉൾപ്പെടുത്തി. മറിയം എന്ന നാമം പുരാതന സെമറ്റിക് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചത്. ഹീബ്രു ഭാഷയിൽ മിറിയാം ( Myriam ) അറമായ ഭാഷയിൽ മറിയാം ( Maryam ) എന്നുമാണ് മറിയം എന്ന നാമം അറിയപ്പെടുന്നത്. ഭാഷാശാസ്‌ത്ര പഠനമനുസരിച്ച് മറിയം എന്ന വാക്കിൻ്റെ അർത്ഥം സ്ത്രീ, മനോഹരി വളരെയധികം സ്നേഹിക്കപ്പെട്ടവൾ, എന്നൊക്കയാണ്. ഗബ്രിയേൽ മാലാഖ മറിയത്തെ മംഗല വാർത്ത അറിയിക്കുമ്പോൾ ചെയ്യുന്ന അഭിസംബോധനയിൻ ഈ അർത്ഥം അടങ്ങിയിരിക്കുന്നു." ദൂതന്‍ അവ ളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കര്‍ത്താവ്‌ നിന്നോടുകൂടെ!" (ലൂക്കാ 1 : 28). മറിയം എന്ന നാമം പരിശുദ്ധ ദൈവമാതാവിൻ്റെ പേരായാതിനാൽ വളരെയധികം ബഹുമാനവും ഭക്തിയും അർഹിക്കുന്നു. മരിയൻ ദൈവശാസ്ത്രജ്ഞനായ വി. ലൂയിസ് ദി മോൺഫോർട്ട് മറിയത്തിൻ്റെ മാഹാത്മ്യത്തെക്കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തിരിയിക്കുന്നു: " ലോകം മുഴുവൻ അവളുടെ മഹത്വത്താൽ നിറഞ്ഞിരിക്കുന്നു, രാജ്യങ്ങൾ, പ്രവിശ്യകൾ, രൂപതകൾ, പട്ടണങ്ങൾ എന്നിവയുടെ മധ്യസ്ഥയായി അവളെ തിരഞ്ഞെടുത്ത ക്രിസ്ത്യൻ ജനതയുടെ കാര്യത്തിൽ ഇത് തികച്ചും ശരിയാണ്. നിരവധി കത്തീഡ്രലുകൾ അവളുടെ നാമത്തിൽ ദൈവത്തിനു സമർപ്പിച്ചിരിക്കുന്നു. അവൾക്കായി സമർപ്പിച്ചിരിക്കുന്ന ഒരു അൾത്താരയെങ്കിലും ഇല്ലാത്ത ഒരു ദൈവാലയവുമില്ല. എല്ലാത്തരം കഷ്ടപ്പാടുകളും സുഖമാക്കകയും നിരവധി അനുഗ്രഹങ്ങൾ വർഷിക്കുകയും ചെയ്യുന്ന അവളുടെ അത്ഭുതകരമായ ഒരു ചിത്രമെങ്കിലും ഇല്ലാത്ത ഒരു രാജ്യമോ പ്രദേശമോ ഈ ലോകത്തില്ല. പല കൂട്ടായ്മകളും ഭക്ത സംഘടനകളും മധ്യസ്ഥയും രക്ഷാധികാരിയും എന്ന നിലയിൽ അവളെ ബഹുമാനിക്കുന്നു. ഇവയിൻ പലതും അവളുടെ പേരിലും സംരക്ഷണത്തിലുമുള്ള ഓർഡറുകളാണ്. ഒരു പ്രാവശ്യമെങ്കിലും ‘നന്മ നിറഞ്ഞ മറിയം’ എന്ന പ്രാർത്ഥന ജപിക്കാത്ത ഒരു കുട്ടിയുമില്ല. എത്ര കഠിനഹൃദയനാണങ്കിലും മറിയത്തിൽ അഭയം പ്രാപിക്കാത്ത ഒരു പാപി പോലും ഇല്ല. നരകത്തിലെ പിശാചുക്കൾ പോലും അവളെ കാണുമ്പോൾ ഭയന്നു കൊണ്ടു ബഹുമാനം പ്രകടിപ്പിക്കുന്നു.” സെപ്റ്റംബർ 12 ഈ തിരുനാളിൻ്റെ ദിനമായി തീർന്നതിൽ ചരിത്രപരമായ പ്രാധാന്യമുണ്ട്. 1683 തുർക്കിയിലെ ഓട്ടോമൻ സൈന്യം സുൽത്താൻ മുഹമ്മദ് നാലാമൻ്റെ നേതൃത്വത്തിൽ ക്രൈസ്തവ യുറോപ്പിനെതിരെ ജിഹാദ് ആരംഭിച്ചു. മൂന്നു ലക്ഷത്തോളം വരുന്ന മുസ്ലിം സൈന്യം ഹംഗറികടന്നു ആസ്ട്രിയിലേക്കു നീങ്ങി. 1683 ജൂലൈ മാസത്തിൽ ഗ്രാൻഡ് വൈസിയർ കാര മുസ്തഫയുടെ നേതൃത്വത്തിലുള്ള തുർക്കി സൈന്യം 15,000 വരുന്ന ആസ്ട്രിയൻ സൈന്യത്തെ ആക്രമിച്ചു വിയന്ന നഗരത്തെ കീഴ്പ്പെടുത്തി. ഈ അവസരത്തിൽ പേപ്പൽ ന്യൂൺഷ്യോയും ലിയോപോൾഡ് ചക്രവർത്തിയും മുമ്പു തുർക്കികളെ അതിർത്തിയിൽ പരാജയപ്പെടുത്തി “തോല്പിക്കപ്പെടാത്ത വടക്കൻ സിംഹം” എന്ന പദവി നേടിയ പോളണ്ട് രാജാവ് ജാൻ സോബിസ്കിയോട് (Jan Sobieski ) സഹായം അഭ്യർത്ഥിച്ചു. സോബിസ്കി രാജാവ് ഒട്ടും മടിക്കാതെ ക്രൈസ്തവരെ സഹായിക്കാൻ തയ്യാറായി. ആഗസ്റ്റു മാസത്തിൽ , രാജാവും സൈന്യവും സെസ്റ്റോചോവയിയെ പരിശുദ്ധ മാതാവിൻ്റെ ദൈവാലയം (Shrine to Our Lady of Czestochowa), കടന്നു പോയപ്പോൾ , അവർ പരിശുദ്ധ അമ്മയുടെ അനുഗ്രഹവും മധ്യസ്ഥതയും അപേക്ഷിച്ചു. സെപ്റ്റംബർ മാസത്തിൻ്റെ ആരംഭത്തിൽ അവർ ഡാനൂബ് നദി കടന്ന് ആസ്ട്രിയൻ സൈന്യത്തോടൊപ്പം ചേർന്നു. സെപ്റ്റംബർ പതിനൊന്നാം തീയതി , 76,000 ഓളം വരുന്ന സൈന്യം സോബിസ്കിയുടെ നേതൃത്വത്തിൽ തുർക്കൻ സൈന്യത്തെ ആക്രമിച്ചു. സോബിസ്കിയുടെ കുതിരപ്പടയെ പിന്തുടർന്ന മുസ്ലീം തുർക്കികൾ പരാജയം ഏറ്റുവാങ്ങി. വിയന്നയും ക്രിസ്ത്യൻ യൂറോപ്പും രക്ഷപെട്ടങ്കിലും പരാജയപ്പെട്ട മുസ്ലീം സൈന്യം ഓസ്ട്രിയയിൽ നിന്ന് പലായനം ചെയ്യുന്നതിനു മുമ്പു നൂറുകണക്കിന് ക്രൈസ്തവ ബന്ദികളെ വധിച്ചിരുന്നു. യുദ്ധത്തിൽ ജയിച്ച സോബിസ്കി രാജാവ് വിശുദ്ധ കുർബാനയുടെ സമയത്ത് സാഷ്ടാംഗം പ്രണമിച്ച് " ഞാൻ വന്നു, ഞാൻ കണ്ടു, ദൈവം കീഴടക്കി (Veni, vidi, Deus vicit) എന്നു പരസ്യമായി ഏറ്റു പറഞ്ഞു. വിജയ ശ്രീലാളിതനായ സോബിസ്കി രാജാവ് സെപ്റ്റംബർ പന്ത്രണ്ടാം തീയതി വിയന്നയിൽ പ്രവേശിച്ചു. അന്നു തന്നെ ഇന്നസെൻ്റ് പതിനൊന്നാമൻ മാർപാപ്പ ക്രിസ്ത്യാത്യാനികളെ രക്ഷിച്ച പരിശുദ്ധ മറിയത്തിൻ്റെ ബഹുമാനത്തിനായി ഒരു തിരുനാൾ പ്രഖ്യാപിച്ചു. 2001 ൽ അമേരിക്കയിൽ ഭീകരാക്രമണം നടത്താൻ ഒസാമ ബിൻ ലാദൻ സെപ്റ്റംബർ 11 തിരഞ്ഞെടുത്തത് ക്രൈസ്തവ സൈന്യം 1683 സെപ്റ്റംബർ 11 നു തുർക്കി സൈന്യത്തെ തോൽപ്പിച്ചതിൻ്റെ പ്രതികാരമായിട്ടാണന്നുള്ള ഗൂഢാലോചന സിദ്ധാന്തം ഇന്നും നിലനിൽക്കുന്നുണ്ട്. പരിരുദ്ധ കന്യാകാ മറിയത്തിന്റെ വിശുദ്ധ നാമത്തിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ അമ്മ എല്ലാ ക്രൈസ്തവരെയും പ്രത്യേകിച്ചു പീഡിത ക്രൈസ്തവരുടെ മധ്യസ്ഥയും സംരക്ഷയുമാകട്ടെ.
Image: /content_image/SocialMedia/SocialMedia-2021-09-12-19:36:23.jpg
Keywords: മറിയ, മാതാവ
Content: 17226
Category: 19
Sub Category:
Heading: രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠനപരമ്പര സർട്ടിഫിക്കറ്റ് കോഴ്സ് രൂപത്തിലേക്ക്
Content: പ്രമുഖ ഓണ്‍ലൈന്‍ കത്തോലിക്ക മാധ്യമമായ 'പ്രവാചകശബ്ദം' ഒരുക്കുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠനപരമ്പര സർട്ടിഫിക്കറ്റ് കോഴ്സ് രൂപത്തിലേക്ക്. പരിശുദ്ധ സഭയുടെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ പറ്റി കൂടുതല്‍ പഠിക്കുവാനും വിശ്വാസ സത്യങ്ങളെ കുറിച്ച് ആഴത്തിൽ മനസിലാക്കുവാനും ഏറെ സഹായകമായ ക്ലാസുകള്‍ പാലക്കാട് രൂപത വൈദികനും ദൈവശാസ്ത്രജ്ഞനുമായ ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് നയിച്ചുക്കൊണ്ടിരിക്കുന്നത്. ഇതാണ് സർട്ടിഫിക്കറ്റ് കോഴ്സാക്കി മാറ്റുന്നത്. പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിനു ശേഷമുള്ള കത്തോലിക്ക സഭയുടെ ചരിതത്തിലെതന്നെ ഏറ്റവും വലിയ സംഭവമായ രണ്ടാം വത്തിക്കാൻ കൗൺസിൽ 1962 ഒക്ടോബർ 11 മുതൽ 1965 ഡിസംബർ 8 വരെയാണ് നടന്നത്. സഭയിൽ വലിയ മാറ്റത്തിനും നവീകരണത്തിനും തുടക്കംകുറിച്ച കൗൺസിലിന്റെ ലക്ഷ്യം മിശിഹായിൽ നവചൈതന്യമുള്ള വിശ്വാസികളുടെ സമൂഹത്തിന്റെ രൂപവത്കരണമായിരുന്നു. ഭൂമിയിലെ തീർത്ഥാടകനായ മനുഷ്യനെ സ്വർഗ്ഗോന്മുഖമായി ചരിക്കുന്നതിനു സഹായിക്കാൻ അവനെ മുഴുവനായി സ്പർശിക്കുന്ന സത്യങ്ങളാണ് ഇത് പഠിപ്പിക്കുന്നതെന്ന് കൗൺസിൽ വിളിച്ചുകൂട്ടിയ പരിശുദ്ധ പിതാവ് ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ പ്രസ്‌താവിച്ചിരിന്നു. ആധുനിക കാലഘട്ടത്തിൽ സഭയുടെ ഏറ്റവും ശക്തമായ സ്വരവും സമഗ്രമായ പ്രബോധനവുമായ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖകൾ പലരും തെറ്റായ രീതിയിൽ അവതരിപ്പിക്കുന്നതില്‍ ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പ ആശങ്ക പ്രകടിപ്പിച്ചിരിന്നു. കേരളത്തിലും വിവിധ സെക്ടുകളും പ്രസ്ഥാനങ്ങളും ഇത്തരത്തില്‍ തെറ്റായ വ്യാഖ്യാനം നല്‍കി പ്രചരണം നടത്തുന്നുണ്ട്. കൗൺസില്‍ പ്രമാണരേഖകൾ തെറ്റുകൂടാതെ ആധികാരികമായി പഠിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മനസിലാക്കിയാണ് 'പ്രവാചകശബ്ദം' പഠനപരമ്പര ആരംഭിച്ചത്. ഓരോ ക്ലാസിലും വൈദികരും സന്യസ്ഥരും അല്‍മായരും ഉള്‍പ്പെടെ മുന്നൂറോളം പേര്‍ പങ്കെടുക്കുന്നുണ്ട്. ഇത് സര്‍ട്ടിഫിക്കറ്റ് കോഴ്സാക്കി മാറ്റുന്നതിലൂടെ വിഷയം ആഴത്തില്‍ മനസിലാക്കുവാനും പഠിക്കാനും നിരവധി പേര്‍ക്ക് സഹായകരമാകുമെന്നാണ് പ്രതീക്ഷ. കോഴ്സിൽ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൃത്യമായി ക്ലാസുകളില്‍ ഹാജരാകണം. ഈ അക്കാഡമിക് കോഴ്സിൽ പങ്കെടുക്കുന്നവരുടെ പഠനത്തിലെ പുരോഗതി വിലയിരുത്തുന്നതിനായി ക്ലാസുകളിലെ പ്രാതിനിധ്യവും നടത്തുന്ന പരീക്ഷകളിലെ മാര്‍ക്ക് നിലവാരവും പരിശോധിക്കുന്നതാണ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. (സര്‍ട്ടിഫിക്കറ്റ് കോഴ്സിനു അപേക്ഷിക്കാത്തവര്‍ക്ക് സാധാരണപോലെ തന്നെ തുടര്‍ന്നും ക്ലാസില്‍ പങ്കെടുക്കാവുന്നതാണ്). ☛ {{ഈ കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി താഴെ കാണുന്ന ഫോം പൂരിപ്പിക്കുക/ അല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക:-> https://forms.gle/nCDLnr4NLSZgNKGK9}} </p> <iframe src="https://docs.google.com/forms/d/e/1FAIpQLScRvCRxFu4j4uVJm5SnqmwHBMjDh89hTwj-5pVkwyYEtah-dQ/viewform?embedded=true" width="360" height="1039" frameborder="0" marginheight="0" marginwidth="0">Loading…</iframe> <p>
Image: /content_image/News/News-2021-09-12-20:14:48.jpg
Keywords: രണ്ടാം
Content: 17227
Category: 18
Sub Category:
Heading: "സമൂഹം ചര്‍ച്ച ചെയ്യേണ്ട വിഷയം വളച്ചൊടിക്കുന്നു": മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയേറുന്നു
Content: കോട്ടയം: യുവ സമൂഹത്തെ ലക്ഷ്യമാക്കി ചില തീവ്ര സ്വഭാവമുള്ളവര്‍ നടത്തുന്ന അപകടകരമായ പ്രവണതകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയേറുന്നു. പാലാ എംഎൽഎ മാണി സി കാപ്പന്‍ , കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എംഎല്‍എ, കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാനും പ്രതിപക്ഷ ചീഫ് വിപ്പുമായ മോന്‍സ് ജോസഫ് എംഎല്‍എ, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി, അടക്കം നിരവധി പ്രമുഖരാണ് ബിഷപ്പിന് പിന്തുണ അറിയിച്ച് രംഗത്തുവന്നിരിക്കുന്നത്. ബിഷപ്പിന്റെ പ്രസംഗത്തിന്റെ പാവനതയും ഉദ്ദേശശുദ്ധിയും വളച്ചൊടിക്കുന്നതിന് താൽപര്യമുള‌ളവരുടെ കടന്നുകയറ്റമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മാണി സി കാപ്പന്‍ എം‌എല്‍‌എ പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എംഎല്‍എ പാലാ ബിഷപ്‌സ് ഹൗസിലെത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി. തന്റെ വിശ്വാസികളോടും അജഗണങ്ങളോടുമായി നടത്തിയ ഉപദേശമായി ബിഷപ്പിന്റെ പ്രസംഗത്തെ കണ്ടാല്‍മതിയെന്നും മറ്റു രീതിയില്‍ വഴിതിരിച്ചു വിടേണ്ട കാര്യമില്ലെന്നും പി.ജെ. ജോസഫ് പറഞ്ഞു. മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്തു ചൂണ്ടിക്കാട്ടുകയും അതിനെതിരേ ജാഗ്രതാ നിര്‍ദേശം നല്‍കുകയുമാണ് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ചെയ്തതെന്നു കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി പറഞ്ഞു. സാമൂഹ്യതിന്മകള്‍ക്ക് എതിരേ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവത്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിര്‍വഹിച്ചിട്ടുണ്ട്. സ്ത്രീധനം, ജാതിവിവേചനം തുടങ്ങിയ ദുരാചാരങ്ങള്‍ക്ക് എതിരായി രൂപപ്പെട്ട ചെറുത്തുനില്‍പ്പ് ലഹരി മാഫിയകള്‍ക്ക് എതിരേയും രൂപപ്പെടണം. ബിഷപ്പിനെ ആക്ഷേപിക്കുന്നവര്‍ കേരളത്തിന്റെ മതസാഹോദര്യവും സമാധാന അന്തരീക്ഷവുമാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും അത് എതിര്‍ക്കപ്പെടേണ്ടതുണ്ടെന്നും ബിഷപ്പിന്റെ വാക്കുകള്‍ വളച്ചൊടിച്ച് ഉപയോഗിക്കുന്നത് സമൂഹത്തിന്റെ പൊതുവായ താല്‍പര്യങ്ങള്‍ക്ക് വിപരീതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മയക്കുമരുന്ന് വ്യാപാരം ഉള്‍പ്പെടെയുള്ള സാമൂഹ്യ തിന്മകള്‍ സമൂഹത്തില്‍ വ്യാപിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ക്രൈസ്തവ സഭാ വിശ്വാസികളോടു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തു വിവാദം സൃഷ്ടിക്കുന്നതിന് ഒരു വിഭാഗം നടത്തിയ നീക്കം തികച്ചും നിര്‍ഭാഗ്യകരമാണെന്ന് കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാനും പ്രതിപക്ഷ ചീഫ് വിപ്പുമായ മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. ധാര്‍മിക മൂല്യങ്ങള്‍ക്കു വില കല്‍പ്പിക്കുന്ന ക്രൈസ്തവ സഭ ധാര്‍മിക അധഃപതനത്തിനെതിരേ ജാഗ്രത പാലിക്കേണ്ടതിന്റെ അനിവാര്യതയാണ് ബിഷപ്പ് കല്ലറങ്ങാട്ട് ചൂണ്ടിക്കാണിച്ചത്. ഇക്കാര്യം നേരായ മാര്‍ഗത്തില്‍ വിലയിരുത്തിയാല്‍ വിവാദങ്ങള്‍ അവസാനിക്കുമെന്നു മോന്‍സ് ജോസഫ് ചൂണ്ടിക്കാട്ടി. ഇതോടൊപ്പം ക്രൈസ്തവ സഭാ വിശ്വാസികളുടെ ജീവിത വീക്ഷണത്തില്‍ പുലര്‍ത്തേണ്ടതും സംരക്ഷിക്കേണ്ടതുമായ മൂല്യാധിഷ്ഠിത നിലപാടുകളെക്കുറിച്ച് സഭാത്മകമായി ബിഷപ്പ് വിശദീകരിച്ചതിനെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ വസ്തുതകള്‍ വിസ്മരിക്കുന്നതായിട്ടു മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയോട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നടത്തിയ പ്രതികരണങ്ങളോട് വിയോജിപ്പുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ബി‌ജെ‌പി നേതൃത്വം നേരത്തെ തന്നെ ബിഷപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിന്നു.
Image: /content_image/India/India-2021-09-13-10:22:28.jpg
Keywords: ജോസഫ, കല്ലറ
Content: 17228
Category: 13
Sub Category:
Heading: ദിവ്യകാരുണ്യത്തിന്റെ മുന്നിൽ നമ്മുടെ വിശ്വാസത്തെ ശുദ്ധീകരിക്കണമെന്ന് പാപ്പ: ദിവ്യകാരുണ്യ കോണ്‍ഗ്രസിന് സമാപനം
Content: ബുഡാപെസ്റ്റ്: ദിവ്യകാരുണ്യത്തിന്റെയും കുരിശിന്റെയും മുന്നിൽ നമ്മുടെ വിശ്വാസത്തെ ശുദ്ധീകരിക്കണമെന്ന് ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. അന്‍പത്തിരണ്ടാമത് ദിവ്യകാരുണ്യ കോണ്‍ഗ്രസിന് സമാപനം കുറിച്ചുക്കൊണ്ട് ബുഡാപെസ്റ്റിലെ ഹീറോസ് ചത്വരത്തിൽഅർപ്പിച്ച ദിവ്യബലി മദ്ധ്യേ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. പരിശുദ്ധ കുർബാനയുടെ മുന്നിൽ സമയം ചിലവിടുന്നത് നമ്മെ സുഖപ്പെടുത്തുകയും, നമ്മുടെ കർക്കശതയിലും സ്വാർത്ഥതയിൽ നിന്നും അടിമത്വത്തിൽ നിന്നും നമ്മെ മോചിപ്പിക്കുകയും അവൻ നയിക്കുന്നിടത്ത് അവനെ അനുഗമിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. 'ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത്'എന്നു യേശു ശിഷ്യന്മാരോടു ചോദിച്ചു. ആ ചോദ്യംതന്നെയാണ് നമ്മളോരോരുത്തരും അഭിമുഖീകരിക്കുന്നത്. പഠിച്ചുവച്ച വേദോപദേശം ഓര്‍ത്തെടുത്ത് പെട്ടെന്ന് ഉത്തരം നല്‌കേണ്ട ചോദ്യമല്ലിത്. സജീവവും വ്യക്തിപരവുമായ ഒരുത്തരം ആവശ്യമാണെന്നും പരിശുദ്ധ പിതാവ് പറഞ്ഞു. ആ ഉത്തരം നമ്മെ ശിഷ്യരെന്ന നിലയിൽ നവീകരിക്കും. അതിനു മൂന്ന് പടവുകളുണ്ടെന്നും അവ യേശുവിനെ പ്രഖ്യാപിക്കലും, യേശുവിനോടൊപ്പമുള്ള കാര്യവിചാരവും, യേശുവിനെ അനുഗമിക്കലുമാണെന്നും പാപ്പ പറഞ്ഞു. കർദ്ദിനാൾ പീറ്റർ എർഡേ, ഹംഗറിയിലെ ബിഷപ്പുമാർ, മറ്റ് 70 രാജ്യങ്ങളിൽ നിന്നുള്ള കർദ്ദിനാൾമാർ, ബിഷപ്പുമാർ, നൂറുകണക്കിന് ഹംഗേറിയൻ വൈദികര്‍ എന്നിവരോടൊപ്പമായിരിന്നു ഫ്രാന്‍സിസ് പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടത്തിയത്. പതിനായിരങ്ങളാണ് ബലിയര്‍പ്പണത്തില്‍ പങ്കെടുക്കുവാന്‍ ഹീറോസ് സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നത്. ഇതോടെ വിശുദ്ധ കുര്‍ബാനയിലെ ക്രിസ്തുസാന്നിധ്യം ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് നടന്ന 52ാമത് അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് സമാപനമായി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JSNCMOkpoWH3nKpD6LNfGP}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-13-11:21:30.jpg
Keywords: പാപ്പ
Content: 17229
Category: 1
Sub Category:
Heading: 18 മാസങ്ങള്‍ക്കുള്ളില്‍ യുഎസില്‍ ആക്രമിക്കപ്പെട്ടത് 95 ക്രൈസ്തവ ദേവാലയങ്ങള്‍
Content: വാഷിംഗ്‌ടണ്‍ ഡി.സി: കഴിഞ്ഞ വര്‍ഷം മെയ് മാസം മുതലുള്ള 18 മാസങ്ങള്‍ക്കുള്ളില്‍ തൊണ്ണൂറ്റിയഞ്ചോളം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ റിപ്പോര്‍ട്ട്. തീവെയ്പ്പ്, വിശുദ്ധരുടെ രൂപങ്ങള്‍ തകര്‍ക്കല്‍, ദേവാലയ ഭിത്തികള്‍ ചുവരെഴുത്തുകളാല്‍ വികൃതമാക്കല്‍, ജനലുകളുടെ ചില്ലുകള്‍ തകര്‍ക്കല്‍ തുടങ്ങിയ വിവിധ തരത്തിലുള്ള ആക്രമങ്ങള്‍ക്ക് പുറമേ, വൈദികര്‍ക്കെതിരെയുള്ള വധശ്രമങ്ങളും അരങ്ങേറിയിട്ടുണ്ടെന്നാണ് ‘യുണൈറ്റഡ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്സ്’ (യു.എസ്.സി.സി.ബി) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. വിഷയം സംബന്ധിച്ച സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവരുവാനിരിക്കേയാണ് മെത്രാന്‍ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുള്ളത്. അമേരിക്കയിലെ കത്തോലിക്ക ദേവാലയങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. മെത്രാന്‍ സമിതിക്ക് പുറമേ, വിവിധ സംഘടനകളും മാധ്യമങ്ങളും സമാന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. നാഷണല്‍ കാത്തലിക് രജിസ്റ്റര്‍ ജൂലൈ മാസത്തില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ എഴുപത്തിയഞ്ചോളം അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ സെപ്റ്റംബര്‍ 7ന് വാഷിംഗ്‌ടണ്‍ പോസ്റ്റ്‌ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ദേവാലയങ്ങള്‍ക്കെതിരെയുള്ള തൊണ്ണൂറ്റിമൂന്നോളം അക്രമസംഭവങ്ങള്‍ മെത്രാന്‍ സമിതി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്ന്‍ വെറും 3 ദിവസങ്ങള്‍ക്കുള്ളില്‍ 2 സംഭവങ്ങള്‍ കൂടി മെത്രാന്‍ സമിതി രേഖപ്പെടുത്തി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മിസ്സൌറിയിലെ ബെനഡിക്ടന്‍ കോണ്‍വെന്റ് പരിസരത്ത് വെടിയൊച്ച കേട്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോണ്‍വെന്റിന്റെ സുപ്പീരിയറിന്റെ കിടപ്പ് മുറിയുടെ ഭിത്തിയില്‍ വെടിയുണ്ടയുടെ പാടുകളും കണ്ടെത്തുകയുണ്ടായി. വാഷിംഗ്‌ടണ്‍ ഡിസിയിലെ ഇടവക സ്കൂള്‍ കെട്ടിടം അഗ്നിക്കിരയാക്കിയതും ഇതേമാസം തന്നെയാണ്. ഭാഗ്യവശാല്‍ ഇവിടെയുണ്ടായിരിന്ന വൈദികന് തന്റെ ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞു. കാലിഫോര്‍ണിയയിലെ 249 വര്‍ഷങ്ങളുടെ പഴക്കമുള്ള മിഷന്‍ മിഷന്‍ ദേവാലയവും സമാനമായ ആക്രമത്തിനിരയായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JSNCMOkpoWH3nKpD6LNfGP}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-13-13:53:52.jpg
Keywords: അമേരിക്ക
Content: 17230
Category: 18
Sub Category:
Heading: മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഓര്‍മ്മിപ്പിച്ചത് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന്: കോതമംഗലം രൂപത
Content: കോതമംഗലം: മതത്തിന്റെ മറവില്‍ സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശ്വാസിസമൂഹത്തെ ആഹ്വാനം ചെയ്തത് സമൂഹത്തിന്റെ നന്മ കാംക്ഷിക്കുന്ന ഏവരും സ്വീകരിച്ചെന്ന് കോതമംഗലം രൂപത. ബിഷപ്പിന്റെ ഭാഗത്തുനിന്നു മതസ്പര്‍ധ ഉണര്‍ത്തുന്ന ഒരു പ്രസ്താവനയും ഉണ്ടായിട്ടില്ല. സമൂഹത്തില്‍ വളര്‍ന്നുവരുന്ന തെറ്റായ പ്രവണതകള്‍ക്കെതിരേ അതിസൂക്ഷ്മനിരീക്ഷണം നടത്തിയശേഷം ജാഗ്രതയോടും കൃത്യതയോടും കൂടി നിലപാട് വ്യക്തമാക്കിയതിനെ കോതമംഗലം രൂപതാ ജാഗ്രതാസമിതി അഭിനന്ദിച്ചു. സമൂഹത്തില്‍ പ്രബലമാകുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആഴത്തില്‍ അന്വേഷണം നടത്താനോ ലഭ്യമായ തെളിവുകളെ ഗൗരവത്തിലെടുക്കാനോ തുനിയാത്തത് സര്‍ക്കാര്‍തലത്തിലുള്ള ഗുരുതര വീഴ്ചയാണ്. തീവ്രവാദ സ്വഭാവമുള്ള പ്രവൃത്തികളെ വിമര്‍ശിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന രാഷ്ട്രീയനേതാക്കന്മാരുടെ പ്രസ്താവനകള്‍ കേരളത്തിലെ രാഷ്ട്രീയ ധാര്‍മിക നിലവാരത്തകര്‍ച്ച വ്യക്തമാക്കുന്നതാണെന്നും രൂപതാസമിതി വ്യക്തമാക്കി. ബിഷപ്പുമാര്‍ സത്യം സമൂഹത്തോട് വിളിച്ചുപറയണമെന്നും വിശ്വാസിസമൂഹം അതിനൊപ്പം നിലകൊള്ളുമെന്നും സമിതി വ്യക്തമാക്കി. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രൂപതാ ജാഗ്രതാ സമിതി പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
Image: /content_image/India/India-2021-09-13-14:08:23.jpg
Keywords: കല്ലറ
Content: 17231
Category: 13
Sub Category:
Heading: കര്‍ദ്ദിനാള്‍ വിസിന്‍സ്കിയും മദര്‍ റോസായും വാഴ്ത്തപ്പെട്ട ഗണത്തില്‍: ചടങ്ങില്‍ പങ്കെടുത്ത് പോളിഷ് പ്രസിഡന്‍റും പ്രധാനമന്ത്രിയും
Content: വാര്‍സോ: ഇരുപതാം നൂറ്റാണ്ടിലെ പോളണ്ടിന്റെ കത്തോലിക്ക ചരിത്രത്തിലെ ദീപസ്തംഭങ്ങളായി നിലകൊണ്ട കര്‍ദ്ദിനാള്‍ സ്റ്റെഫാന്‍ വിസിന്‍സ്കിയേയും മദര്‍ എല്‍സ്ബിയറ്റാ റോസാ ക്സാക്കായേയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. പരിശുദ്ധ കന്യകാ മാതാവിന്റെ തിരുനാമത്തിന്റെ തിരുനാള്‍ ദിനമായ ഇന്നലെ സെപ്റ്റംബര്‍ 12 ഞായറാഴ്ച പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോയിലെ ടെംപിള്‍ ഓഫ് ഡിവൈന്‍ പ്രോവിഡന്‍സ് ദേവാലയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്കിടെ വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ മാര്‍സെല്ലോ സെമാരോയാണ് പ്രഖ്യാപനം നടത്തിയത്. പോളിഷ് പ്രസിഡന്‍റ് ആൻഡ്രസെജ് ഡൂഡ, പ്രധാനമന്ത്രി മാറ്റ്യൂസ് മൊറാവീക്കി, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കം നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിനെതിരെയുള്ള പോളിഷ് സഭയുടെ ചെറുത്തു നില്‍പ്പുകള്‍ക്ക് നേതൃത്വം നല്‍കിയ ധീരനായ പിതാവായിരുന്നു വാഴ്ത്തപ്പെട്ട വിസിന്‍സ്കി. കാഴ്ചശക്തിയില്ലാത്തവരുടെ പരിചരണത്തില്‍ വിപ്ലവം സൃഷ്ടിച്ച അന്ധയായ മദര്‍ ക്സാക്കാ നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃകയായിരിന്നു. ഇന്ന്‍ വാഴ്ത്തപ്പെട്ടവരായവര്‍ ഈ രാഷ്ട്രത്തില്‍ നിന്നും അളവില്ലാത്ത വിശ്വാസ നന്മയും, ദൈവസ്നേഹത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യത്തില്‍ നിന്നും ആവേശവും സ്വീകരിച്ചവരാണെന്നും വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ കര്‍ദ്ദിനാള്‍ സെമാരോ പറഞ്ഞു. </p> <blockquote class="twitter-tweet"><p lang="pl" dir="ltr">Polska nie miała szczęścia do historii, ale zawsze miała szczęście do ludzi. Dziś cieszymy się podwójnie i mamy podwójną okazję by dziękować. Dziś wywyższonych zostało dwoje ludzi, którzy całe życie poświęcili służbie - służbie Polsce i drugiemu człowiekowi. <a href="https://t.co/2MM0ocbQnr">pic.twitter.com/2MM0ocbQnr</a></p>&mdash; Mateusz Morawiecki (@MorawieckiM) <a href="https://twitter.com/MorawieckiM/status/1437133676429598721?ref_src=twsrc%5Etfw">September 12, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഇരുവരും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുവാന്‍ തിരുസഭ പഠനങ്ങള്‍ക്ക് ശേഷം അംഗീകരിച്ച അത്ഭുതത്തിന് കാരണമായ വ്യക്തികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. സുവിശേഷത്തോട് വിശ്വസ്തത പുലര്‍ത്തിയ ജീവിത സാക്ഷ്യമായിരുന്നു അവര്‍ നല്‍കിയതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്നുവന്നിരുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് സമാപനം കുറിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ അര്‍പ്പിച്ച അതേ സമയത്ത് തന്നെയായിരുന്നു വാര്‍സോയിലെ വിശുദ്ധ കുര്‍ബാനയും. തന്റെ ബലിയര്‍പ്പണത്തില്‍ പാപ്പ ഇരുവരെയും അനുസ്മരിച്ചിരിന്നു. ഇന്ന്‍ ഇവിടെ നിന്നും അധികം ദൂരത്തല്ലാത്ത വാര്‍സോയില്‍ സുവിശേഷത്തിന് സാക്ഷ്യം വഹിച്ച കര്‍ദ്ദിനാള്‍ സ്റ്റെഫാന്‍ വിസിന്‍സ്കിയും, ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് സെര്‍വന്റ്സ് ഓഫ് ദി ക്രോസ്റ്റ് സഭയുടെ സ്ഥാപകയുമായ എല്‍സ്ബിയറ്റാ ക്സാക്കായും വാഴ്ത്തപ്പെട്ടവരാക്കപ്പെടുകയാണെന്നും, ഇവര്‍ രണ്ടുപേരും കുരിശിനോട് ഏറ്റവും അടുത്തവരായിരുന്നെന്നും പാപ്പ പറഞ്ഞു. അറസ്റ്റും തടവുശിക്ഷയും നേരിട്ടിട്ടുള്ള കര്‍ദ്ദിനാള്‍ വിന്‍സിന്‍സ്കി ധീരനായ അജപാലകനായിരുന്നെന്നും, ചെറുപ്പത്തില്‍ കാഴ്ച ശക്തി നഷ്ടപ്പെട്ട സിസ്റ്റര്‍ എല്‍സ്ബിയറ്റാ തന്റെ മുഴുവന്‍ ജീവിതവും അന്ധര്‍ക്കായി മാറ്റിവെച്ചിരിക്കുകയായിരുന്നെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. പോളണ്ടിലെ കമ്മ്യൂണിസ്റ്റ് കിരാത ഭരണത്തിനിടയിലും ക്രിസ്തീയ വിശ്വാസത്തിന് ബലക്ഷയം കൂടാതെ സംരക്ഷണമേകാന്‍ അഹോരാത്രം പരിശ്രമിച്ച കര്‍ദ്ദിനാള്‍ സ്റ്റെഫാന്‍ വിസിന്‍സ്കിയോടുള്ള ആദരണാര്‍ത്ഥം 2021 കര്‍ദ്ദിനാള്‍ വിസിന്‍സ്കിയുടെ വര്‍ഷമായി പോളണ്ട് പാര്‍ലമെന്റ് പ്രഖ്യാപിച്ചിരിന്നു. ക്രൈസ്തവ മൂല്യങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന കത്തോലിക്ക ഭൂരിപക്ഷ രാജ്യമാണ് പോളണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JSNCMOkpoWH3nKpD6LNfGP}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-13-16:13:41.jpg
Keywords: പോള, പോളിഷ്
Content: 17232
Category: 1
Sub Category:
Heading: പ്രതിലോമ ശക്തികള്‍ക്കെതിരേ നിശബ്ദത പാലിക്കാനാവില്ല: മാർ ജോസഫ് പെരുന്തോട്ടത്തിന്റെ ലേഖനം ചര്‍ച്ചയാകുന്നു
Content: ചങ്ങനാശ്ശേരി: ലോകത്തിന്റെ നിലനിൽപ്പിനു എതിരായ ശക്തികൾ പിടിമുറുക്കുമ്പോൾ നിശബ്ദത പാലിക്കാൻ ആവില്ലായെന്നു ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. ഇന്ന് ദീപിക ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ആര്‍ച്ച് ബിഷപ്പ് ഇക്കാര്യം കുറിച്ചിരിക്കുന്നത്. ഒരു സമൂഹത്തിന്റെയോ സമുദായത്തിന്റെയോ മാത്രമല്ല, ലോകത്തിന്റെതന്നെ നിലനില്‍പ്പിനും ക്ഷേമത്തിനും കുടുംബഭദ്രത അഭംഗം സംരക്ഷിക്കപ്പെടണമെന്നും അതിനെതിരായ ശക്തികള്‍ പിടിമുറുക്കുമ്പോള്‍ നിശബ്ദത പാലിക്കാനാവില്ലായെന്നും അതുകൊണ്ടാണു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉപദേശരൂപേണ ചില വിപത്തുകള്‍ക്കെതിരേ മുന്നറിയിപ്പുനല്‍കിയതും ജാഗ്രത പാലിക്കാന്‍ തന്റെ വിശ്വാസിസമൂഹത്തെ ആഹ്വാനം ചെയ്തതെന്നും മാർ ജോസഫ് പെരുന്തോട്ടം ലേഖനത്തില്‍ കുറിച്ചു. രാഷ്ട്രീയ പ്രവർത്തകരും സാംസ്കാരിക നായകന്മാരും മാധ്യമപ്രവർത്തകരും സമൂഹ ക്ഷേമത്തിന് പ്രവർത്തിക്കാൻ കടപെട്ടവർ താൽക്കാലിക ലാഭങ്ങളും സ്ഥാപിത താല്പര്യങ്ങളും മാറ്റിവെച്ചു ക്രൈസ്തവ സമൂഹം ഉയര്‍ത്തുന്ന ആശങ്കകള്‍ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ലേഖനത്തില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അപരനെ ഇല്ലാതാക്കി ഒരുവനു നിലനില്‍ക്കാനാവില്ലായെന്നും സൗഹാര്‍ദത്തിന്റെയും സഹകരണത്തിന്റെയും സംസ്‌കാരം വളര്‍ത്താമെന്നും സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ഭരണഘടനാമൂല്യങ്ങള്‍ മുറുകെപ്പിടിക്കാമെന്നും ഓര്‍മ്മിപ്പിച്ചുക്കൊണ്ടാണ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ ലേഖനം സമാപിക്കുന്നത്. #{black->none->b->ലേഖനത്തിന്റെ പൂര്‍ണ്ണരൂപം: ‍}# ഒരു സമൂഹത്തിന്റെയോ സമുദായത്തിന്റെയോ മാത്രമല്ല, ലോകത്തിന്റെതന്നെ നിലനില്‍പ്പിനും ക്ഷേമത്തിനും കുടുംബഭദ്രത അഭംഗം സംരക്ഷിക്കപ്പെടണം. അതിനെതിരായ ശക്തികള്‍ പിടിമുറുക്കുമ്പോള്‍ നിശബ്ദത പാലിക്കാനാവില്ല. അതുകൊണ്ടാണു പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉപദേശരൂപേണ ചില വിപത്തുകള്‍ക്കെതിരേ മുന്നറിയിപ്പുനല്‍കിയതും ജാഗ്രത പാലിക്കാന്‍ തന്റെ വിശ്വാസിസമൂഹത്തെ ആഹ്വാനം ചെയ്തതും. #{blue->none->b-> കുടുംബഭദ്രത സംരക്ഷിക്കപ്പെടണം ‍}# കുടുംബജീവിതത്തിന്റെ സൗന്ദര്യവും സമാധാനവും പരിശുദ്ധിയും നഷ്ടപ്പെടുത്തി കുടുംബങ്ങളെ തകര്‍ക്കുന്ന ചില ഘടകങ്ങള്‍ കുറച്ചുകാലമായി നമ്മുടെ സമൂഹത്തില്‍ ശക്തിയാര്‍ജിക്കുകയാണ്. അനേകരുടെ മനോഭാവങ്ങളെയും മൂല്യബോധത്തെത്തന്നെയും മാറ്റിമറിച്ചുകൊണ്ട് കുടുംബങ്ങളിലും പൊതുസമൂഹത്തിലും അസ്വസ്ഥതകള്‍ വളര്‍ത്തി, കുടുംബങ്ങളുടെ അടിത്തറ ഇളക്കുകയും സാമൂഹ്യജീവിതം കലുഷിതമാക്കുകയും ചെയ്യുന്ന അവസ്ഥ ആശങ്കയുളവാക്കുന്നു. മൂല്യങ്ങളില്‍ അധിഷ്ഠിതമായ കുടുംബജീവിതമാണ് ഏതൊരു സമൂഹത്തിന്റെയും ലോകത്തിന്റെതന്നെയും സുസ്ഥിതിക്കും വളര്‍ച്ചയ്ക്കും നിദാനം. ഉദാത്തമായ കുടുംബസംസ്‌കാരത്തെ തകര്‍ക്കുന്ന വിധത്തില്‍ പല വെല്ലുവിളികളും ഉയരുന്നു. കേരളത്തിലെ കുടുംബങ്ങള്‍ മുമ്പില്ലാത്ത വിധം ഗുരുതരവും വ്യത്യസ്തവുമായ ഭീഷണികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. സ്ത്രീപീഡനങ്ങളും ആത്മഹത്യകളും വലിയ തോതില്‍ വര്‍ധിച്ചുവരുന്നു. പ്രായപൂര്‍തത്തിയാകാത്ത പെണ്‍കുട്ടികളും യുവതികളും വിവാഹിതരായ വീട്ടമ്മമാര്‍പോലും ഇതിന് ഇരയാകുന്നു. ബലപ്രയോഗങ്ങളെക്കാള്‍ പ്രണയക്കെണികളില്‍പെടുത്തി വഞ്ചിച്ചും ഭീഷണിപ്പെടുത്തിയുമാണ് പല പീഡനങ്ങളും നടക്കുന്നതെന്നാണ് വാര്‍ത്താ മാധ്യമങ്ങളില്‍നിന്നു നമുക്ക് അറിയാന്‍ സാധിക്കുന്നത്. ഇത്തരം കെണികള്‍ ഒരുക്കുന്നതിനുവേണ്ടി മയക്കുമരുന്നുകളും ലഹരിവസ്തുക്കളും ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതു പെണ്‍കുട്ടികളെ മാത്രമല്ല ആണ്‍കുട്ടികളെയും കെണിയില്‍ പെടുത്തുകയും ലൈംഗിക ചൂഷണത്തിനും സാമ്പത്തിക ചൂഷണത്തിനും ഇരയാക്കുകയും ചെയ്യുന്നു. എത്രയോ കുടുംബങ്ങള്‍ ഇങ്ങനെ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്നു! നിഗൂഢലക്ഷ്യത്തോടെ പ്രണയം നടിച്ച് വിവാഹജീവിതത്തിന്റെ പരിവേഷം നല്‍കി വഞ്ചിച്ച്, ഒരാളെ ജീവിതപങ്കാളി എന്നു പറഞ്ഞ് സ്വന്തമാക്കുകയും, പിന്നീട് മറ്റുകാര്യങ്ങള്‍ക്കായി ദുരുപയോഗിക്കുകയും ചെയ്യുക! അതു ലഹരിമാഫിയ ആകാം, കള്ളക്കടത്താകാം, ഭീകരപ്രവര്‍ത്തനമാകാം, മതമൗലികഭീകരതയാകാം, ഗുണ്ടായിസമാകാം, വേശ്യാവൃത്തിയാകാം ലൗ ജിഹാദോ നാര്‍കോട്ടിക്ക് ജിഹാദോ എന്തുമാകട്ടെ, ഇവയ്ക്ക് സ്വയം അടിമകളാകുന്നതും സമ്മര്ദം,കൊണ്ടോ വഞ്ചിക്കപ്പെട്ടോ അടിമകളാക്കപ്പെടുന്നതും ഏതു കുടുംബത്തിനും സമുദായത്തിനും അപകടകരമാണ്, അതിന്റെ അടിവേരറുക്കുന്നതാണ്. സുസ്ഥിതിയും ശരിയായ പുരോഗതിയും ആഗ്രഹിക്കുന്ന ഒരു സമുദായത്തിനോ രാജ്യത്തിനോ ഇതൊന്നും അംഗീകരിക്കാനോ നീതീകരിക്കാനോ സാധിക്കുകയില്ല. #{blue->none->b-> നാര്‍കോട്ടിക് ടെററിസം ‍}# നാര്കോരട്ടിക് ടെററിസം കേരളത്തിന്റെ പശ്ചാത്തലത്തില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അന്താരാഷ്ട്ര വേദികളില്‍ വ്യാപകമായ ചര്‍ച്ചയ്ക്ക് വഴിതെളിയിച്ചിട്ടുള്ളതാണ്. 2017ല്‍ ഐക്യരാഷ്ട്രസഭയും, യൂറോപ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസും (EFSAS) ഇതുസംബന്ധിച്ച ഗൗരവതരമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. താലിബാന്‍ 400 മില്യണ്‍ യുഎസ് ഡോളറാണ് 2011 ല്‍ സമ്പാദിച്ചതെന്നും ഇതിന്റെ പകുതി മയക്കുമരുന്നു ബിസിനസിലൂടെയാണ് ലഭിച്ചതെന്നും ഐക്യരാഷ്ട്രസഭയുടെ UNODC -World Drug Report 2017 2017 പ്രസ്താവിക്കുന്നു. ഇപ്പോള്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്തതോടുകൂടി മയക്കുമരുന്നു കടത്ത് വ്യാപകമാകാനും കേരളം അതിന്റെ മുഖ്യവിപണികളിലൊന്നായി തീരാനും സാധ്യതയേറെയാണ്. കേരളത്തില്‍ മയക്കുമരുന്ന് കടത്തുകാര്‍ പിടിക്കപ്പെടുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നത് ഈ സാധ്യതയിലേക്കാണ് വിരല്ചൂണ്ടുന്നത്. മയക്കുമരുന്ന് ലൈംഗിക ചൂഷണത്തിനും സാമ്പത്തിക ചൂഷണത്തിനും തീവ്രവാദ പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നു. പ്രണയതീവ്രവാദവും ലഹരിതീവ്രവാദവും ഒരുമിച്ചു പോകുന്നവയാണ്. മനുഷ്യദ്രോഹപരമായ ഇത്തരം ഭീഷണികളെ ഉന്മൂലനം ചെയ്യാനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്. അധികാരികള്‍ നിസംഗത പാലിക്കയോ പരോക്ഷമായെങ്കിലും പിന്തുണയ്ക്കയോ ചെയ്യുന്നത് ജനങ്ങളുടെയും രാജ്യത്തിന്റെയും ഭാവി അപകടത്തിലാക്കുകതന്നെ ചെയ്യും. അധോലോക ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏറെക്കാലമായി കേള്‍ക്കുന്നു. അവയുടെ നായകന്‍മാര്‍ യഥേഷ്ടം വിലസുന്നു. രാജ്യസുരക്ഷയ്ക്കു ശക്തമായ സംവിധാനങ്ങളുണ്ടെന്ന് ആവര്‍ത്തിച്ചവകാശപ്പെടുന്ന ജനാധിപത്യരാജ്യത്തിലെ ഭരണാധികാരത്തിന് എന്തുകൊണ്ട് ഇപ്രകാരമുള്ള ശിഥിലീകരണ ശക്തികളെ വരുതിയിലാക്കാന്‍ സാധിക്കുന്നില്ല. ഓരോ ദിവസവും സ്വര്‍ണക്കടത്തിന്റെയും കള്ളപ്പണത്തിന്റെയും മയക്കുമരുന്ന് ഇറക്കുമതി ചെയ്യുന്നതിന്റെയും വാര്‍ത്തകള്‍ കാണാം! എന്തുകൊണ്ടവയെ നിയന്ത്രിക്കാനാവുന്നില്ല പലപ്പോഴും ഉന്നത അധികാരികളും ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുമൊക്കെ അവയില്‍ പങ്കാളികളോ തലതൊട്ടപ്പന്മാരോ ആണെന്ന് ആരോപിക്കപ്പെടുന്നു; അങ്ങനെയെങ്കില്‍ അവ അതീവ ഗുരുതരം തന്നെ. ഈ സാഹചര്യത്തെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തികഞ്ഞ ഗൗരവത്തോടെ കാണണം. കേരളത്തിലെ യുവതലമുറയെ നശിപ്പിക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളോട് നമ്മള്‍ നിസംഗരായിരിക്കാന്‍ പാടില്ല. രാഷ്ട്രീയ പ്രവര്‍ത്തകരും സാംസ്‌കാരിക നായകരും മാധ്യമപ്രവര്‍ത്തകരും ഇവിടത്തെ ഭാവിതലമുറയുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുവാന്‍ കടപ്പെട്ടവരാണ്. സ്ഥാപിത താല്പര്യങ്ങളും താല്‍ക്കാലിക ലാഭങ്ങളും മാറ്റിവച്ച് ഈ നാടിന്റെ സുസ്ഥിതിക്കും നന്മയ്ക്കുംവേണ്ടി നിലകൊള്ളുവാന്‍ എല്ലാവരും തയ്യാറാകണം. ഭയപ്പാടില്ലാതെ ഈ സമൂഹത്തില്‍ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനും ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാനും മതാധിപത്യപ്രവണതയെയും തീവ്രവാദ പ്രവര്‍ത്തനങ്ങളെയും ചെറുത്തുതോല്‍പ്പിക്കാനും കേരള സമൂഹം ഒരുമിക്കണം. സ്ത്രീസുരക്ഷയും കുടുംബബന്ധങ്ങളുടെ ദൃഢതയും വരുംതലമുറയുടെ ജീവിതഭദ്രതയും നമ്മള്‍ മറ്റെന്തിനേക്കാളും വിലമതിക്കണം. #{blue->none->b-> മതസമുദായ സൗഹാര്ദ്ത്തിന് കോട്ടം വരരുത് ‍}# ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ ഉള്‍ക്കൊള്ളുന്നതിനും തുറന്ന മനസോടെ ചര്‍ച്ചചെയ്യുന്നതിനും പൊതുരംഗത്തുള്ളവര്‍ തയാറാകണം. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും പത്രമാധ്യമങ്ങളും പുലര്‍ത്തുന്ന വേര്‍തിരിവുനയങ്ങള്‍ തിരുത്തപ്പെടേണ്ടവയാണ്. സത്യം തുറന്നുപറയുകയെന്നത് പൊതുധര്മെബോധത്തിന്റെ ഭാഗമാണ്. ലോകത്തില്‍ ധാര്‍മികതയുടെ ശബ്ദമായ സഭയ്ക്ക് സാമൂഹിക തിന്മകളുടെനേരെ മൗനം പാലിക്കാന്‍ സാധിക്കുകയില്ല. മതങ്ങളും സമുദായങ്ങളും നമ്മുടെ രാജ്യത്തു നിലനില്‍ക്കണം. അവ ഈ രാജ്യത്തിന്റെ സമ്പത്താണ്. അവ ഒരിക്കലും വര്‍ഗശത്രുക്കളെപ്പോലെ തമ്മിലടിച്ച് തകരരുത്, ആര്‍ക്കും ഭീഷണിയാവുകയും ചെയ്യരുത്. ആരും അവയെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി ചൂഷണം ചെയ്യരുത്. രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ആരെയെങ്കിലും തള്ളിപ്പറയുന്നതും പ്രീണിപ്പിക്കുന്നതും ഒരുപോലെ നിഷിദ്ധമാണ്. നീതിയും നിഷ്പക്ഷതയും വെടിഞ്ഞുള്ള മാധ്യമ വിശകലനങ്ങളും ഇടപെടലുകളും നാടിന്റെ നിര്‍മിതിയെ സഹായിക്കുകയില്ല. സാമ്പത്തിക നേട്ടത്തിനുവേണ്ടി സത്യവും ധര്‍മവും കൈവെടിയരുത്. ഈ നാട് എന്റെയോ നിന്റെയോ മാത്രമല്ല, നമ്മുടേതാണ്. നമ്മള്‍ ഒരുമിച്ചായിരിക്കുമ്പോഴാണ് നമ്മുടേതെന്നു പറയുവാന്‍ സാധിക്കുന്നത്. മത, സമുദായ നേതാക്കളും രാഷ്ട്രീയക്കാരും സാംസ്‌കാരിക നായകന്മാരും മാധ്യമപ്രവര്‍ത്തകരും ഒക്കെ ഇക്കാര്യത്തില്‍ സഹകരിച്ച് നീങ്ങണം. അപരനെ ഇല്ലാതാക്കി ഒരുവനു നിലനില്‍ക്കാനാവില്ല. സൗഹാര്‍ദത്തിന്റെയും സഹകരണത്തിന്റെയും സംസ്‌കാരം വളര്‍ത്താം. നന്മകള്‍ പങ്കുവയ്ക്കാം. ആര്‍ക്കെങ്കിലും ദോഷം വരുത്തുന്നതിനെ ഉപേക്ഷിക്കാം. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ഭരണഘടനാമൂല്യങ്ങള്‍ മുറുകെപ്പിടിക്കാം. അതാകട്ടെ നമ്മുടെ ക്ഷേമരാഷ്ട്രം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JSNCMOkpoWH3nKpD6LNfGP}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-13-17:42:14.jpg
Keywords: പെരുന്തോ, ദീപിക