category_idEditor's Pick
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingരണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠനപരമ്പര സർട്ടിഫിക്കറ്റ് കോഴ്സ് രൂപത്തിലേക്ക്
Contentപ്രമുഖ ഓണ്‍ലൈന്‍ കത്തോലിക്ക മാധ്യമമായ 'പ്രവാചകശബ്ദം' ഒരുക്കുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠനപരമ്പര സർട്ടിഫിക്കറ്റ് കോഴ്സ് രൂപത്തിലേക്ക്. പരിശുദ്ധ സഭയുടെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ പറ്റി കൂടുതല്‍ പഠിക്കുവാനും വിശ്വാസ സത്യങ്ങളെ കുറിച്ച് ആഴത്തിൽ മനസിലാക്കുവാനും ഏറെ സഹായകമായ ക്ലാസുകള്‍ പാലക്കാട് രൂപത വൈദികനും ദൈവശാസ്ത്രജ്ഞനുമായ ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് നയിച്ചുക്കൊണ്ടിരിക്കുന്നത്. ഇതാണ് സർട്ടിഫിക്കറ്റ് കോഴ്സാക്കി മാറ്റുന്നത്. പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിനു ശേഷമുള്ള കത്തോലിക്ക സഭയുടെ ചരിതത്തിലെതന്നെ ഏറ്റവും വലിയ സംഭവമായ രണ്ടാം വത്തിക്കാൻ കൗൺസിൽ 1962 ഒക്ടോബർ 11 മുതൽ 1965 ഡിസംബർ 8 വരെയാണ് നടന്നത്. സഭയിൽ വലിയ മാറ്റത്തിനും നവീകരണത്തിനും തുടക്കംകുറിച്ച കൗൺസിലിന്റെ ലക്ഷ്യം മിശിഹായിൽ നവചൈതന്യമുള്ള വിശ്വാസികളുടെ സമൂഹത്തിന്റെ രൂപവത്കരണമായിരുന്നു. ഭൂമിയിലെ തീർത്ഥാടകനായ മനുഷ്യനെ സ്വർഗ്ഗോന്മുഖമായി ചരിക്കുന്നതിനു സഹായിക്കാൻ അവനെ മുഴുവനായി സ്പർശിക്കുന്ന സത്യങ്ങളാണ് ഇത് പഠിപ്പിക്കുന്നതെന്ന് കൗൺസിൽ വിളിച്ചുകൂട്ടിയ പരിശുദ്ധ പിതാവ് ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ പ്രസ്‌താവിച്ചിരിന്നു. ആധുനിക കാലഘട്ടത്തിൽ സഭയുടെ ഏറ്റവും ശക്തമായ സ്വരവും സമഗ്രമായ പ്രബോധനവുമായ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖകൾ പലരും തെറ്റായ രീതിയിൽ അവതരിപ്പിക്കുന്നതില്‍ ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പ ആശങ്ക പ്രകടിപ്പിച്ചിരിന്നു. കേരളത്തിലും വിവിധ സെക്ടുകളും പ്രസ്ഥാനങ്ങളും ഇത്തരത്തില്‍ തെറ്റായ വ്യാഖ്യാനം നല്‍കി പ്രചരണം നടത്തുന്നുണ്ട്. കൗൺസില്‍ പ്രമാണരേഖകൾ തെറ്റുകൂടാതെ ആധികാരികമായി പഠിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മനസിലാക്കിയാണ് 'പ്രവാചകശബ്ദം' പഠനപരമ്പര ആരംഭിച്ചത്. ഓരോ ക്ലാസിലും വൈദികരും സന്യസ്ഥരും അല്‍മായരും ഉള്‍പ്പെടെ മുന്നൂറോളം പേര്‍ പങ്കെടുക്കുന്നുണ്ട്. ഇത് സര്‍ട്ടിഫിക്കറ്റ് കോഴ്സാക്കി മാറ്റുന്നതിലൂടെ വിഷയം ആഴത്തില്‍ മനസിലാക്കുവാനും പഠിക്കാനും നിരവധി പേര്‍ക്ക് സഹായകരമാകുമെന്നാണ് പ്രതീക്ഷ. കോഴ്സിൽ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൃത്യമായി ക്ലാസുകളില്‍ ഹാജരാകണം. ഈ അക്കാഡമിക് കോഴ്സിൽ പങ്കെടുക്കുന്നവരുടെ പഠനത്തിലെ പുരോഗതി വിലയിരുത്തുന്നതിനായി ക്ലാസുകളിലെ പ്രാതിനിധ്യവും നടത്തുന്ന പരീക്ഷകളിലെ മാര്‍ക്ക് നിലവാരവും പരിശോധിക്കുന്നതാണ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. (സര്‍ട്ടിഫിക്കറ്റ് കോഴ്സിനു അപേക്ഷിക്കാത്തവര്‍ക്ക് സാധാരണപോലെ തന്നെ തുടര്‍ന്നും ക്ലാസില്‍ പങ്കെടുക്കാവുന്നതാണ്). ☛ {{ഈ കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി താഴെ കാണുന്ന ഫോം പൂരിപ്പിക്കുക/ അല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക:-> https://forms.gle/nCDLnr4NLSZgNKGK9}} </p> <iframe src="https://docs.google.com/forms/d/e/1FAIpQLScRvCRxFu4j4uVJm5SnqmwHBMjDh89hTwj-5pVkwyYEtah-dQ/viewform?embedded=true" width="360" height="1039" frameborder="0" marginheight="0" marginwidth="0">Loading…</iframe> <p>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-09-27 18:06:00
Keywordsരണ്ടാം
Created Date2021-09-12 20:10:24