Contents
Displaying 16881-16890 of 25115 results.
Content:
17253
Category: 1
Sub Category:
Heading: പാപ്പ മടങ്ങി: സ്ലോവാക്യന്‍ സന്ദര്‍ശനത്തിലെ സമാപന ബലിയില്‍ പങ്കെടുത്തത് 60,000 വിശ്വാസികള്‍
Content: ബ്രാറ്റിസ്ലാവ: നാലു ദിവസം നീണ്ട ഫ്രാന്‍സിസ് പാപ്പയുടെ സ്ലോവാക്യന്‍ സന്ദര്‍ശനത്തിന് സമാപനം. ഇന്നലെ സാസ്റ്റിനിലെ വ്യാകുലമാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തിന് പുറത്തു അര്‍പ്പിച്ച ദിവ്യബലിയോടെയാണ് പാപ്പയുടെ വിവിധ സന്ദര്‍ശനപരിപാടികള്‍ക്ക് സമാപനമായത്. വ്യാകുലമാതാവ് വേദനിക്കുന്നവരോടുള്ള സഹാനുഭൂതി നമ്മെ പഠിപ്പിക്കുന്നുവെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യബലി മധ്യേ നല്‍കിയ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. സുവിശേഷവെളിച്ചത്തിൽ നമുക്ക് മറിയത്തെ വിശ്വാസത്തിൻറെ മാതൃകയായി കാണാനാകുമെന്നും ചരിക്കുന്ന വിശ്വാസമാണ്, സർവ്വോപരി, മറിയത്തിൻറെതെന്നും പാപ്പ പറഞ്ഞു. നസ്രത്തിലെ യുവതി, അവളുടെ ജീവിതം കൊണ്ടുതന്നെ, എളിയവരെ ഉയർത്തുകയും വമ്പന്മാരെ താഴ്ത്തുകയും ചെയ്തുകൊണ്ട് ലോകത്തിൻറെ യുക്തിയെ തകിടം മറിക്കുന്ന അവിടത്തെ കാരുണ്യപ്രവർത്തിയുടെ പ്രവചനമായി മാറിയെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. നേരത്തെ സ്ലോവാക്യയിലെ ഇടയസന്ദർശനത്തിൻറെ സമാപനദിനമായിരുന്ന ഇന്നലെ ബുധനാഴ്‌ച (15/09/21) രാവിലെ അപ്പസ്തോലിക് കാര്യാലയത്തില്‍ നിന്നു യാത്രപറഞ്ഞതിന് ശേഷമാണ് പാപ്പ, അവിടെ നിന്ന് 71 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സാസ്റ്റിന്‍ മരിയൻ തീർത്ഥാടന കേന്ദ്രത്തില്‍ എത്തിയത്. ഈ ബസിലിക്കയുടെ ചരിത്രം പതിനാറാം നൂറ്റാണ്ടുവരെ പിന്നോട്ടു പോകുന്നതാണ്. ബസിലിക്കയിൽ വച്ച് പാപ്പാ സ്ലോവാക്യയിലെ മെത്രാന്മാരുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തുകയും പ്രാർത്ഥിക്കുകയും ചെയ്തു. മെത്രാന്മാരുടെ കൂട്ടായ്മയെ പാപ്പ വ്യാകുല നാഥയ്ക്ക് സമർപ്പിക്കുകയും അവളുടെ പുത്രനായ ഈശോ പഠിപ്പിച്ച വാക്കുകളോട് അനുദിനം വിശ്വസ്തരായി നിലകൊള്ളുന്നതിനുള്ള അനുഗ്രഹം യാചിക്കുകയും ചെയ്തു. ഇതിന് ശേഷം സിലിക്യുടെ അടുത്തുള്ള വിശാലമായ മൈതാനയിൽ വിശുദ്ധ കുർബ്ബാനയ്ക്കായി സമ്മേളിച്ചിരുന്ന വിശ്വാസികളെ പേപ്പൽ വാഹനത്തിൽ വലം വച്ച് അഭിവാദ്യം ചെയ്തു. അതിനുശേഷം വ്യകുലമാതാവിന്റെ തിരുന്നാൾക്കുർബാന അര്‍പ്പിക്കുകയായിരിന്നു. ദിവ്യബലിയുടെ സമാപനാശീർവ്വാദത്തിനു മുമ്പ് ബ്രാറ്റിസ്ലാവ അതിരൂപതയുടെ ആർച്ച്ബിഷപ്പ് സ്തനിസ്ലാവ് സ്വൊളെൻസ്കീ പാപ്പയ്ക്കു നന്ദിയർപ്പിച്ചു. തദ്ദനന്തരം പാപ്പാ സമാപനാശീർവ്വാദം നല്കി. 60,000 വിശ്വാസികളാണ് ദിവ്യബലിയര്‍പ്പണത്തില്‍ നേരിട്ടു പങ്കെടുത്തത്. ലക്ഷങ്ങള്‍ ടെലിവിഷനില്‍ തത്സമയം കണ്ടു. ദിവ്യബലിയുടെ അവസാനം പാപ്പ ഇടയസന്ദർശനത്തിനുവേണ്ട ഒരുക്കങ്ങൾ ചെയ്ത മെത്രാന്മാർക്കും രാഷ്ട്രപതിക്കും പൗരാധികാരികൾക്കും പലവിധത്തിൽ തങ്ങളുടെ സഹകരണം ഉറപ്പാക്കിയ എല്ലാവർക്കും സ്ലോവാക്യയിലെ സഭകളുടെ സമിതിക്കും അതിൽ നിരീക്ഷകസ്ഥാനം വഹിക്കുന്നവർക്കും തൻറെ കൃതജ്ഞതയർപ്പിച്ചു. ചടങ്ങുകള്‍ക്ക് ശേഷം പിന്നീട് ബ്രാറ്റിസ്ലാവയിലെ വിമാനത്താവളത്തില്‍ എത്തിയ പാപ്പയെ യാത്രയയ്ക്കാൻ സ്ലോവാക്യയുടെ പ്രസിഡൻറ് സുസന്ന കപുടോവ എത്തിച്ചേര്‍ന്നിരിന്നു. ഇരുവരും അല്പ സമയം സ്വകാര്യ സംഭാഷണത്തിലേർപ്പെട്ടു. തുടർന്ന് സൈനികോപചാരം സ്വീകരിച്ച പാപ്പ യാത്രയാകുകയായിരിന്നു.
Image: /content_image/News/News-2021-09-16-10:55:29.jpg
Keywords: സ്ലോവാ

17254
Category: 10
Sub Category:
Heading: വിശുദ്ധ നെവ്സ്കിയുടെ സ്മാരക അനാച്ഛാദന ചടങ്ങിൽ പങ്കെടുത്ത് റഷ്യന്‍ പ്രസിഡന്റ് പുടിൻ
Content: മോസ്കോ: രാജകുമാരനും, റഷ്യൻ ഓർത്തഡോക്സ് സഭയിലെ വിശുദ്ധനുമായിരുന്ന അലക്സാണ്ടർ നെവ്സ്കിയുടെ സ്മാരക അനാച്ഛാദന ചടങ്ങിൽ പങ്കുചേര്‍ന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും. വടക്കുപടിഞ്ഞാറൻ റഷ്യയിലെ പ്സ്കോവ് പ്രദേശത്തു നിര്‍മ്മിച്ച സ്മാരക അനാച്ഛാദന ചടങ്ങുകൾ ശനിയാഴ്ചയാണ് നടന്നത്. റഷ്യൻ മിലിറ്ററി ഹിസ്റ്റോറിക്കൽ സൊസൈറ്റി അധ്യക്ഷൻ വ്ളാഡിമർ മെഡിൻസ്കി, റഷ്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ പാത്രിയാർക്കീസ് കിറിൽ അടക്കമുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. റഷ്യൻ മിലിറ്ററി ഹിസ്റ്റോറിക്കൽ സൊസൈറ്റി നാലുമാസം എടുത്ത് നിർമ്മിച്ച സ്മാരകത്തിന് പ്രതിരോധമന്ത്രാലയം എല്ലാവിധ സഹായങ്ങളും നൽകിയിരുന്നു. മധ്യകാല റഷ്യയെ നെവ്സ്കിയും അനുചരന്മാരും വിദേശ ആക്രമണത്തിൽനിന്നു രക്ഷിച്ച സംഭവം റഷ്യൻ പ്രസിഡന്റ് ചടങ്ങില്‍ സ്മരിച്ചു. ഈ വിജയം റഷ്യയുടെ സൈനിക പ്രതാപത്തിന്റെ ഒരു അടയാളമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തു വിശ്വാസം മുറുകെ പിടിച്ച അലക്സാണ്ടർ നെവ്സ്കിയെ 1381 -ൽ പ്രാദേശിക വിശുദ്ധന്റെ പദവിയിലേക്കും 1547 -ൽ റഷ്യൻ ഓർത്തഡോക്സ് സഭ വിശുദ്ധനായും പ്രഖ്യാപിച്ചു. അലക്സാണ്ടർ നെവ്സ്കിയും, അനുചരന്മാരും ഉൾപ്പെടുന്ന പ്രതിമയ്ക്ക് 20 മീറ്ററാണ് ഉയരം. വിശുദ്ധന്റെ എണ്ണൂറാം ജന്മദിന വാർഷികത്തോടനുബന്ധിച്ച് പ്സ്കോവിലെ സമോല്‍വയിലാണ് രൂപം നിർമിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HBW1C5D5cqL6oTXLx5YcYH}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-16-12:15:35.jpg
Keywords: റഷ്യ, പുടി

17255
Category: 18
Sub Category:
Heading: ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
Content: കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായത്തിലെ വിദ്യാർത്ഥഥികൾക്കു നൽകുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. മുസ്ലീം - ക്രിസ്ത്യൻ -ബുദ്ധ - പാഴ്‌സി -ജൈന-സിഖ് സമുദായങ്ങളിൽപ്പെട്ടവർക്കാണ് അവസരം. പ്ലസ് വൺ മുതൽ പി.എച്ച്.ഡി.വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. #{blue->none->b->ആർക്കൊക്കെ അപേക്ഷിക്കാം: }# അപേക്ഷാർത്ഥികൾ മെറിറ്റ്-കം-മീൻസ് സ്‌കോളർഷിപ്പിന്റെ പരിധിയിൽ വരാത്ത കോഴ്‌സുകളിൽ പഠിക്കുന്നവരായിരിക്കണം. കോഴ്‌സിന്റെ മുൻ വർഷം സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾ അന്നത്തെ രജിസ്‌ട്രേഷൻ ഐ.ഡി. ഉപയോഗിച്ചു ഇതോടൊപ്പം പുതുക്കൽ അപേക്ഷ സമർപ്പിക്കണം ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട, കുടംബവാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയാത്തവർക്ക് അപേക്ഷിക്കാം. മുൻ വർഷത്തെ ബോർഡ്/ യൂണിവേഴ്‌സിറ്റി പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോ തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവൺമെന്റ്/ എയ്ഡഡ്/ അംഗീകൃത അൺഎയ്ഡഡ് സ്ഥാപനങ്ങളിൽ ഹയർസെക്കൻഡറി/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എം.ഫിൽ/ പിഎച്ച്.ഡി കോഴ്‌സുകളിൽ പഠിക്കുന്നവർക്കും എൻ.സി.വി.ടിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.ടി.ഐ/ ഐ.ടി.സികളിൽ പഠിക്കുന്നവർക്കും XI, XII തലത്തിലുള്ള ടെക്‌നിക്കൽ/ വൊക്കേഷണൽ കോഴ്‌സുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ☛ #{blue->none->b->ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വിലാസം }# ഫ്രഷ്, റിന്യൂവൽ അപേക്ഷകൾ www.scholarships.gov.in അല്ലെങ്കിൽ www.minorityaffairs.gov.in എന്ന വെബ്‌സൈറ്റ് ലിങ്കുകൾ വഴിയോ National Scholarship (NSP) എന്ന മൊബൈൽ ആപ്പിലൂടെയോ സമർപ്പിക്കണം. ☛ #{blue->none->b->സ്‌കോളർഷിപ്പ് സംബന്ധിച്ച വിവരങ്ങൾക്ക്: }# വെബ്സൈറ്റ്: {{www.dcescholarship.kerala.gov.in->www.dcescholarship.kerala.gov.in}} {{www.collegiateedu.kerala.gov.in ->www.collegiateedu.kerala.gov.in }} ഫോൺ: 0471-2306580. ഇ-മെയിൽ: postmatricscholarship@gmail.com ☛ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: നവംബർ 30
Image: /content_image/India/India-2021-09-16-14:02:31.jpg
Keywords: ന്യൂനപക്ഷ

17256
Category: 14
Sub Category:
Heading: ഡിജിറ്റൽ സാങ്കേതിക മികവില്‍ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി നോട്രഡാം കത്തീഡ്രൽ
Content: പാരീസ്: രണ്ടു വര്‍ഷം മുന്പു കത്തിയമര്‍ന്ന പാരീസിലെ ചരിത്രപ്രസിദ്ധമായ നോട്രഡാം കത്തീഡ്രലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ത്വരിതഗതിയില്‍. നേരത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ 2024 ഏപ്രിൽ മാസം കത്തീഡ്രൽ ദേവാലയം തുറന്നു നൽകുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ഇത് സാധ്യമാകുമോ എന്ന ആശങ്ക നിലനിന്നിരുന്നു. ഇപ്പോൾ പുനരുദ്ധാരണ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നവർ കാര്യങ്ങൾ വേഗത്തിലാക്കാൻ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായം തേടിയിരിക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിൽഡിങ് ഇൻഫോർമേഷൻ മോഡലിംഗ് എന്ന പേരിൽ അറിയപ്പെടുന്ന സങ്കേതികവിദ്യ ആവശ്യമായ സാധനസാമഗ്രികളെ പറ്റിയും, പുനരുദ്ധാരണ സംബന്ധമായ മറ്റ് വിവരങ്ങളെ പറ്റിയുമുളള വിശദാംശങ്ങൾ ശേഖരിക്കും. ലേസർ സാങ്കേതികവിദ്യയുടെ സഹായം നിർമാണത്തിന്റെ ഓരോഘട്ടത്തിലും ജോലിക്കാർക്ക് നൽകും. ഇത് പ്രകാരമായിരിക്കും സൂക്ഷ്മതയോടെ ജോലിക്കാർ അവരുടെ ചുമതലകൾ നിർവഹിക്കുക. ഓട്ടോ ടെസ്ക് എന്ന കമ്പനിയാണ് ബിൽഡിങ് ഇൻഫോർമേഷൻ മോഡലിംഗിന് പിന്നിൽ പ്രവർത്തിക്കുന്നത്. ക്രെയിനുകൾ അടക്കമുള്ളവ എവിടെ സ്ഥാപിക്കണമെന്നും, സാധനസാമഗ്രികൾ എവിടേയ്ക്ക് എത്തിക്കണമെന്നും ജോലിക്കാർക്ക് നിർദേശം ലഭിക്കും. ഇതുകൂടാതെ ജോലിക്കാർക്ക് സുരക്ഷാ ഒരുക്കുന്നതാണ് കമ്പനിയുടെ മറ്റൊരു ചുമതല. പദ്ധതി വിഭാവനവും, നിർമ്മാണ പ്രവർത്തനവും തമ്മിൽ ഒത്തൊരുമയോടെ കൊണ്ടുപോവുക എന്നൊരു ചുമതലയും ബിൽഡിങ് ഇൻഫോർമേഷൻ മോഡലിംഗ് നിർവഹിക്കുന്നുണ്ട്. നോട്രഡാം കത്തീഡ്രലിന് വേണ്ടി ഇങ്ങനെ ഒരു സാങ്കേതികവിദ്യ ഒരുക്കിയത് വളരെയധികം പ്രയാസപ്പെട്ടാണെന്നും, ഒരു വർഷത്തോളം ഇതിനുവേണ്ടി എടുത്തുവെന്നും ബിൽഡിങ് ഇൻഫോർമേഷൻ മോഡലിംഗിന്റെ യൂറോപ്പിലെ ചുമതലയുള്ള ഇമ്മാനുവൽ ഡി ജിയാകോമോ പറഞ്ഞു. 200 കാടുകളിൽ നിന്ന് എത്തിച്ച ആയിരത്തോളം ഓക്ക് മരങ്ങൾ കൊണ്ട് മേൽക്കൂര നിർമ്മിക്കുന്ന പ്രവർത്തനമാണ് ഇനി നടക്കാനിരിക്കുന്നത്. 2019 ഏപ്രില്‍ 15നാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയുള്ള അഗ്‌നിബാധ ദേവാലയത്തില്‍ ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചു. നാനൂറിൽ പരം അഗ്നിശമനസേനാ പ്രവർത്തകർ ഒന്നിച്ചു പ്രവർത്തിച്ചാണു അന്നു തീയണച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-16-14:36:33.jpg
Keywords: നോട്ര

17257
Category: 18
Sub Category:
Heading: ഒരു മതത്തോടും അസഹിഷ്ണുതയില്ല: പ്രസ്താവനയുമായി താമരശ്ശേരി രൂപത
Content: കോഴിക്കോട്: താമരശ്ശേരി രൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രം പുറത്തിറക്കിയ 'സത്യങ്ങളും വസ്തുതകളും: 33 ചോദ്യങ്ങളിലൂടെ' എന്ന കൈപുസ്തകം ചിലര്‍ വര്‍ഗ്ഗീയവത്ക്കരിക്കാന്‍ ശ്രമിച്ചതിന് പിന്നാലെ പ്രസ്താവനയുമായി രൂപതാനേതൃത്വം. അടുത്തകാലത്ത് ചില മതപഘോഷകരും, ക്രൈസ്തവ വിരോധികളും, ക്രൈസ്തവ വിശ്വാസത്തിനെതിരെ നിരന്തമായി നടത്തിയ തെറ്റായ പ്രബോധനങ്ങളും, ചില മത പ്രബോധകരെഴുതിയ ക്രൈസ്തവ വിരുദ്ധമായ ഗ്രന്ഥങ്ങളുടെയും പശ്ചാത്തലത്തില്‍ കുട്ടികളുടെയും മാതാപിതാക്കളുടെയും ആവശ്യം മാനിച്ചാണ് പുസ്തകം പുറത്തിറക്കിയതെന്നു രൂപത വിശദീകരിച്ചു. പുസ്തകത്തിലൂടെ ഒരു മതത്തെയും വിശ്വാസത്തെയും വണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലായെന്നും അത്തരത്തിൽ ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടാവുകയോ വിഷമമുണ്ടാവുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും രൂപത മതബോധന കേന്ദ്രം ഡയറക്ടര്‍ ഫാ. ജോണ്‍ പള്ളിക്കാവയല്‍ പ്രസ്താവനയില്‍ അറിയിച്ചു. #{blue->none->b-> താമരശ്ശേരി രൂപത മതബോധന വിഭാഗം പുറപ്പെടുവിച്ച പ്രസ്താവനയുടെ പൂർണ്ണരൂപം }# “കുട്ടികളുടെയും യുവജനങ്ങളുടെയും മുതിർന്നവരുടെയും വിശ്വാസത്തിലുള്ള പരിശീലനമാണ് മതബോധനം. ക്രൈസ്തവ ജീവിതത്തിന്റെ പൂർണ്ണതയിലേക്ക് ശ്രോതാക്കളെ നയിക്കുക എന്ന ലക്ഷ്യത്തോടെ, സജീവമായും, കമീകൃതമായും ക്രൈസ്തവ പ്രബോധനങ്ങൾ പഠിപ്പിക്കുകയാണ് മതബോധനത്തിന്റെ മുഖ്യധർമ്മം” (കത്തോലിക്ക മതബോധന ഗ്രന്ഥം 5). പരമ്പരാഗതമായി മാതാപിതാക്കന്മാരുടെയും, വൈദികരുടെയും, മതാധ്യാപകരുടെയും, സമർപ്പിതരുടെയും മാർഗ്ഗനിർദ്ദേശത്തിൽ നടക്കുന്നതാണ് മതബോധനം. സഭയിൽ 18 വയസുവരെയുള്ള കുട്ടികൾക്കാണ് അടിസ്ഥാന മതബോധനം ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഈ പ്രദേശത്തെ വിവിധ ഇടവകകളിലെ യുവജനങ്ങളുടെയും കുട്ടികളുടെയും ഇടയിൽ അടിസ്ഥാന ക്രൈസ്തവ വിശ്വാസത്തെ സംബന്ധിച്ച നിരവധി സംശയങ്ങൾ ഉയർന്നുവരികയുണ്ടായി. സാമൂഹ്യ മാധ്യമങ്ങളിലൂടെ ചില മതപഘോഷകരും, ക്രൈസ്തവ വിരോധികളും, ക്രൈസ്തവ വിശ്വാസത്തിനെതിരെ നിരന്തമായി നടത്തിയ തെറ്റായ പ്രബോധനങ്ങളും, മറ്റു മതത്തിൽപ്പെട്ട സമപ്രായക്കാരായ സഹപാഠികളുടെ ചോദ്യങ്ങളും, അവർ നല്കിയ തെറ്റായ വിശദീകരണങ്ങളും, ക്രൈസ്തവ മതത്തിനെതിരെയുള്ള തെറ്റായ പ്രചരണങ്ങളും, ചില മത പ്രബോധകരെഴുതിയ ക്രൈസ്തവ വിരുദ്ധമായ ഗ്രന്ഥങ്ങളും, പരിശുദ്ധ ത്രിത്വത്തെ തെറ്റായി അവതരിപ്പിക്കുന്ന ലീഫല്ലെറ്റുകളും, സി.ഡി.കളും, പുസ്തകങ്ങളും ഉയർത്തിവിടുന്ന ക്രൈസ്തവ വിശ്വാസ മതവിരുദ്ധതയാണ് യുവജനങ്ങളിൽ സംശയങ്ങൾ ജനിപ്പിച്ചത്. യേശു രക്ഷകനാകുന്നത് എങ്ങനെ?, യേശുവിന്റെ കുരിശുമരണം ഒരു കെട്ടുകഥയോ?, ബൈബിൾ തിരുത്തപ്പെട്ടുവോ?, പരി.ത്രിത്വത്തിലുള്ള വിശ്വാസം ബഹുദൈവവിശ്വാസമാണോ?, ആരാണ്പ രിശുദ്ധാത്മാവ്? തുടങ്ങിയ ചോദ്യങ്ങൾ ചില ഉദാഹരണങ്ങളാണ്. കഴിഞ്ഞ കുറച്ചുനാളുകളായി ക്രൈസ്തവ യുവതികളെയും, പെൺകുട്ടികളെയും ലക്ഷ്യം വച്ച് പലവിധത്തിലുള്ള sex terrorism നടക്കുന്നതായി പരാതികൾ ലഭിച്ചിരുന്നു. അതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ നൂറിലധികം കുട്ടികൾ ചില ചെറുപ്പക്കാരിലൂടെ പ്രണയവിവാഹം എന്ന വ്യാജേന ലൈംഗിക ചൂഷണത്തിനും, പീഡനത്തിനും, ഇരകളായിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഹീനകൃത്യം ഒറ്റപ്പെട്ട സംഭവം എന്നതിനെക്കാൾ സംഘടിതമായ ചില നിഗൂഢ ലക്ഷ്യങ്ങളുടെ ഭാഗമാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. വിവാഹത്തിലേക്ക് അവർ നിർബന്ധിക്കപ്പെടുന്ന സാഹചര്യങ്ങളും വിവാഹശേഷം അവർ നേരിടുന്ന അപകടകരമായിട്ടുള്ള ജീവിതാവസ്ഥയും ഈ സംശയത്തെ ഉറപ്പിച്ചു. ഇത്തരത്തിലുള്ള കേസുകളിൽ ഈ യുവാക്കൾക്ക് നിയമസംരക്ഷണമടക്കം നല്കാനുള്ള സംഘടിതമായ ശ്രമങ്ങൾ നടക്കുന്നത്, പലപ്പോഴും ഇരകളാക്കപ്പെടുന്ന പെൺകുട്ടികളെയും, ഇരകളുടെ ബന്ധുക്കളെയും നിസഹായാവസ്ഥയിലേക്ക് തള്ളിവിടുന്നു. ക്രൈസ്തവമതത്തിനും വിശ്വാസത്തിനുമെതിരായി ഉയർന്നുവരുന്ന തെറ്റായ പ്രചരണങ്ങളും, പ്രബോധനങ്ങളും, കസ്തവ പെൺകുട്ടികൾ അടക്കമുള്ള യുവജനങ്ങൾ നേരിടുന്ന ലൈംഗിക പീഡനമടക്കമുള്ള വിവിധ പ്രതിസന്ധികളും, അതിജീവിക്കുവാൻ ആവശ്യമായ മുന്നറിയിപ്പുകൾ രൂപതയിലെ കുട്ടികൾക്കും, മാതാപിതാക്കൾക്കും, നല്കണമെന്ന് ധാരാളം വ്യക്തികൾ നിരന്തരമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിശ്വാസപരിശീലനത്തിലെ ഉപപാഠപുസ്തകമായി, സംശയങ്ങൾക്ക് ഉത്തരവും, വിശദീകരണവും കൊടുക്കുന്നതിന് ഒരു കൈപുസ്തകം മതബോധന കേന്ദ്രം പ്രസിദ്ധീകരിച്ചിട്ടുള്ളത്. രൂപതയ്ക്ക് ഏതെങ്കിലും വിശ്വാസത്തോടോ, മതത്തോടോ യാതൊരുവിധ വിവേചനമോ അസഹിഷ്ണുതയോ ഇല്ല. ഏതെങ്കിലും മതത്തോടോ, വിശ്വാസത്തോടോ ഉള്ള വിദോഷമോ എതിർപ്പോ കൊണ്ടല്ല മറിച്ച്, ക്രൈസ്തവ യുവജനങ്ങളെ ക്രിസ്തീയ വിശ്വാസബോധ്യത്തിൽ നിലനിർത്തുകയും പെൺകുട്ടികളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യമാണ് ഈ പുസ്തക രചനയ്ക്ക് പിന്നിൽ. വിശ്വാസസംബന്ധമായ സംശയങ്ങൾ ദൂരീകരിക്കുന്നതിനും, ക്രൈസ്തവ യുവജനങ്ങൾക്ക് ബോധവത്ക്കരണം നല്കുന്നതിനും 10, 11, 12 ക്ലാസ്സുകളിലെ മതബോധന വിദ്യാത്ഥികളുടെ സംശയ നിവാരണത്തിനായി രൂപതാ മതബോധന കേന്ദ്രം ഇറക്കിയതാണ്ഈ പുസ്തകം. ക്രിസ്തു പ്രഘോഷിച്ച സാർവ്വത്രിക സ്നേഹവും ആഗോള കത്തോലിക്കാസഭയുടെ പിതാവും തലവനുമായ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ വിഭാവനം ചെയ്യുന്ന സാർവ്വത്രിക മത സാഹോദര്യവും സഹവർത്തിത്വവുമാണ് ഞങ്ങൾ പ്രഘോഷിക്കുന്നത്. ഈ പുസ്തകത്തിലൂടെ ഒരു മതത്തെയും വിശ്വാസത്തെയും വണപ്പെടുത്താൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല. അത്തരത്തിൽ ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടാവുകയോ വിഷമമുണ്ടാവുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദിക്കുന്നു. മത സൗഹാർദ്ദത്തിനെതിരെയുള്ള എല്ലാ തെറ്റായ പ്രബോധനങ്ങൾക്കെതിരെ യും ജാഗ്രത പുലർത്തണമെന്നും സമുദായ സൗഹാർദ്ദം തകർക്കാനുള്ള ചിലരുടെ ശ്രമങ്ങളെ ചെറുക്കണമെന്നും സമുദായ സൗഹാർദ്ദം വളർത്താൻ എല്ലാവരും പരിശ്രമിക്കണമെന്നും അഭ്യർത്ഥിക്കുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-09-16-15:51:54.jpg
Keywords: പ്രസ്താവന

17258
Category: 1
Sub Category:
Heading: രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠനപരമ്പരയുടെ പതിമൂന്നാമത്തെ ഓണ്‍ലൈന്‍ ക്ലാസ് മറ്റന്നാള്‍ (സെപ്റ്റംബര്‍ 18 ശനിയാഴ്ച )
Content: അനുദിന വിശ്വാസ ജീവിതത്തില്‍ ഉയര്‍ന്നു വരുന്ന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും സഭാപ്രബോധനങ്ങളും ആധികാരികവും എളുപ്പത്തില്‍ മനസിലാക്കുവാന്‍ സഹായിക്കുന്നതുമായ വിധത്തില്‍ പങ്കുവെയ്ക്കപ്പെടുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ പതിമൂന്നാമത്തെ ക്ലാസ് മറ്റന്നാള്‍ (സെപ്റ്റംബര്‍ 18 ശനിയാഴ്ച ) നടക്കും. 'പ്രവാചകശബ്ദം' ഒരുക്കുന്ന പഠനപരമ്പര കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ നയിക്കുന്നത്. പൊതു പൗരോഹിത്യം, സ്ഥൈര്യലേപനത്തിലൂടെ നല്കപ്പെടുന്ന അഭിഷേകത്തിന്റെ ഫലങ്ങള്‍, കൂദാശകളിലൂടെയുള്ള പൊതുപൗരോഹിത്യത്തിന്റെ വിനിയോഗം, റീത്തുകള്‍, സാർവ്വത്രിക സഭ, റീത്തുകൾ സഭയുടെ സാർവ്വത്രികതയ്ക്ക് തടസ്സമാണോ ഇത്തരത്തില്‍ വിവിധ വിഷയങ്ങളാണ് മറ്റന്നാള്‍ നടക്കുന്ന ക്ലാസില്‍ പങ്കുവെയ്ക്കുക. ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് ക്ലാസ് നടക്കുക. ക്ലാസിന് ഒരുക്കമായി ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം നൂറുകണക്കിനാളുകളാണ് മാസത്തില്‍ രണ്ടു തവണ ക്രമീകരിച്ചിരിക്കുന്ന ഈ ഓണ്‍ലൈന്‍ ക്ലാസില്‍ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} <br> ➧ #{blue->none->b->Meeting ID: 864 173 0546 }# <br> ➧ #{blue->none->b-> Passcode: 3040 }# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CTF1Qxbt0r21kebkc5RX0T}}
Image: /content_image/News/News-2021-09-16-17:36:58.jpg
Keywords: രണ്ടാം

17259
Category: 22
Sub Category:
Heading: ശുഭാപ്തി വിശ്വാസിയായ യൗസേപ്പിതാവ്
Content: എല്ലാ പ്രതിസന്ധികളും അത്യന്തികമായി നൻമയിലേക്കും വിജയത്തിലേക്കും എത്തും എന്നുള്ള സ്ഥായിയായി ഒരു വിശ്വാസമാണല്ലോ ശുഭാപ്തി വിശ്വാസം.ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ തളർന്നുപോകാതെ ജിവിതത്തെ മുന്നോട്ടു നയിക്കാൻ ശുഭാപ്തി വിശ്വാസമുള്ളവർക്കു മാത്രമേ സാധിക്കുകയുള്ളു. ശുഭാപ്തിതിവാനായ ഒരു മനുഷ്യൻ്റെ എല്ലാ ദിവസവും നല്ലതായിരിക്കുകയില്ല പക്ഷേ എല്ലാ ദിവസത്തിലും ജിവിതവിജയത്തിനാവശ്യമായ ചില നല്ല കാര്യങ്ങൾ അവൻ കണ്ടെത്തുന്നു. യൗസേപ്പിതാവ് ശുഭാപ്തി വിശ്വാസമുള്ള മനുഷ്യനായിരുന്നു .പ്രതിസന്ധികൾ ജിവിതത്തിൽ പരമ്പര തീർത്തപ്പോഴും അവൻ പതറുകയോ പരിഭ്രമിക്കുകയോ ചെയ്തില്ല. അടിയുറച്ച ദൈവ വിശ്വാസവും ദൈവാശ്രയ ബോധവും ശുഭാപ്ത വിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കാൻ ആ പിതാവിനു കരുത്തു നൽകി. വെല്ലുവിളികളോ കഷ്ടപ്പാടുകളോ ഇല്ലാത്ത സ്വസ്ഥജീവിതമായിരുന്നില്ല ദൈവപുത്രൻ്റെ വളർത്തു പിതാവിൻ്റേത്. പ്രതിസന്ധികൾക്കിടയിലും നന്മ കാണാൻ ആ കണ്ണുകൾ എന്നും ശ്രദ്ധിച്ചിരുന്നു. ശുഭാപ്തിവിശാസവും ദൈവാശ്രയ ബോധമുണ്ടെങ്കിൽ നമുക്ക് ഏത് പ്രതികൂല സാഹചര്യത്തിലും വിജയത്തിലേക്കുള്ള വഴി കണ്ടെത്താൻ സാധിക്കും എന്ന് യൗസേപ്പിൻ്റെ ജീവിതം പഠിപ്പിക്കുന്നു.
Image: /content_image/SocialMedia/SocialMedia-2021-09-16-17:59:15.jpg
Keywords: ജോസഫ്, യൗസേ

17260
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രം കൊലപാതകം, വിവാഹമെന്ന കൂദാശ സ്ത്രീയും പുരുഷനും തമ്മില്‍ മാത്രം: തിരുസഭയുടെ നിലപാട് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഗര്‍ഭഛിദ്രം കൊലപാതകമാണെന്ന് ആവര്‍ത്തിച്ചും വിവാഹം ഒരു കൂദാശയാണെന്നും, കര്‍ത്താവിനാല്‍ സ്ഥാപിക്കപ്പെട്ടതായതിനാല്‍ കൂദാശകളില്‍ മാറ്റം വരുത്തുവാന്‍ സഭയ്ക്കു അധികാരമില്ലെന്നു ഓര്‍മ്മിപ്പിച്ചും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ സെപ്റ്റംബര്‍ 15ന് സ്ലോവാക്യയില്‍ നിന്നും റോമിലേക്ക് മടങ്ങുന്ന വഴി വിമാനത്തിനുള്ളില്‍വെച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാപ്പ സ്വവര്‍ഗ്ഗ ബന്ധം വിഷയവും ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ടുള്ള നിലപാടും ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശങ്ങള്‍ സംബന്ധിച്ചുള്ള സ്ട്രാസ്ബര്‍ഗിലെ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പ്രമേയത്തേക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോള്‍ മറുപടി നല്‍കുകയായിരുന്നു പാപ്പ. ഇക്കാര്യത്തേക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുള്ളതല്ലേയെന്ന് ആമുഖമായി പറഞ്ഞ പാപ്പ, വിവാഹവും, ദാമ്പത്യവും ഒരു കൂദാശയാണെന്നും, കര്‍ത്താവിനാല്‍ സ്ഥാപിക്കപ്പെട്ടവയായതിനാല്‍ സഭക്ക് കൂദാശകളില്‍ മാറ്റം വരുത്തുവാന്‍ കഴിയില്ലെന്നുമാണ് ആവര്‍ത്തിച്ചത്. സ്വവര്‍ഗ്ഗപങ്കാളികളെ സഹായിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെങ്കിലും വിവാഹം, വിവാഹം തന്നെയാണെന്ന് പാപ്പ പറഞ്ഞു. സ്വവര്‍ഗ്ഗാനുരാഗികളെ നിന്ദിക്കരുതെന്നും, അവരും നമ്മുടെ സഹോദരീസഹോദരന്‍മാര്‍ തന്നെയാണെന്നും, അവരെ ഉപേക്ഷിക്കരുതെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു. അതേസമയം വിവാഹം ഒരു കൂദാശയാണെന്നത് വ്യക്തമായ കാര്യമാണ്. സ്വവര്‍ഗ്ഗാനുരാഗികളായ നിരവധി പേര്‍ കുമ്പസ്സാരത്തിനും, ഉപദേശത്തിനുമായി പുരോഹിതരെ സമീപിക്കാറുള്ളതും, അവരുടെ ജീവിതത്തില്‍ മുന്നേറുവാന്‍ സഭ അവരെ സഹായിക്കാറുള്ളതും ചൂണ്ടിക്കാട്ടിക്കൊണ്ട്, വിവാഹമെന്ന കൂദാശ ഇതില്‍ നിന്നും വ്യത്യസ്തമായൊരു കാര്യമാണെന്ന് പാപ്പ പറഞ്ഞു. ഗർഭഛിദ്ര അനുകൂലികളായ രാഷ്ട്രീയനേതാക്കൾക്ക് ദിവ്യകാരുണ്യം നിഷേധിക്കണമെന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കത്തോലിക്ക സഭയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്ന വിഷയത്തില്‍ പ്രതികരണം ആരാഞ്ഞപ്പോൾ, പാപ്പ ഗര്‍ഭഛിദ്രത്തെ അസന്നിഗ്ദമായി തള്ളി പറഞ്ഞു തിരുസഭയുടെ പാരമ്പര്യം ആവര്‍ത്തിച്ചുവെന്നതും ശ്രദ്ധേയമാണ്. ഗര്‍ഭഛിദ്രം കൊലപാതകമാണ്,ശാസ്ത്രീയമായി ഇതൊരു മനുഷ്യ ജീവിതമാണ്. പാഠപുസ്തകങ്ങൾ അത് നമ്മെ പഠിപ്പിക്കുന്നു. ഗർഭഛിദ്രത്തെ സഭയ്ക്ക് അംഗീകരിക്കാനാവില്ലായെന്നും സഭ അത് അംഗീകരിച്ചാൽ കൊലപാതകത്തെ അംഗീകരിക്കലാകുമെന്നും പാപ്പ പറഞ്ഞു. നാളുകളായി ഫ്രാന്‍സിസ് പാപ്പ സ്വവര്‍ഗ്ഗ ബന്ധത്തിന് കൗദാശികമായ അനുമതി നല്കുവാന്‍ ഒരുങ്ങുകയാണെന്ന് പ്രചരണം നടക്കുന്നുണ്ടായിരിന്നു. ഇക്കാര്യത്തില്‍ തിരുസഭയുടെ പാരമ്പര്യം ഫ്രാന്‍സിസ് പാപ്പ ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെ വിഷയത്തിലുള്ള കുപ്രചരണം താത്ക്കാലികമായെങ്കിലും അവസാനിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-16-21:13:20.jpg
Keywords: പാപ്പ, സ്വവര്‍

17261
Category: 18
Sub Category:
Heading: ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയ കാതോലിക്ക ബാവ
Content: കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്കാ സ്ഥാനത്തേക്ക് കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ സേവേറിയോസി(72)നെ എപ്പിസ്‌കോപ്പല്‍ സിനഡ് തെരഞ്ഞെടുത്തു. സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയില്‍ ചേര്‍ന്ന സിനഡില്‍ 24 മെത്രാപ്പോലീത്തമാര്‍ പങ്കെടുത്തു. ഇന്നു ചേരുന്ന സഭാ മാനേജിംഗ് കമ്മിറ്റി സിനഡ് നിര്‍ദേശം പാസാക്കി ഒക്ടോബര്‍ 14നു പരുമലയില്‍ ചേരുന്ന മലങ്കര അസോസിയേഷനു സമര്‍പ്പിക്കും. അസോസിയേഷന്‍ അംഗീകരിക്കുന്നതോടെ അടുത്ത കാതോലിക്കാ ബാവയും മലങ്കര മെത്രാപ്പോലീത്തയുമായി മാത്യൂസ് മാര്‍ സേവേറിയോസ് നിയമിതനാകും. നവംബറില്‍ തിരുനാളിനോടനുബന്ധിച്ചു പരുമലയില്‍ പുതിയ കാതോലിക്ക ബാവയുടെ സ്ഥാനാരോഹണവും നടക്കും. ഇന്നു ചേരുന്ന മാനേജിംഗ് കമ്മിറ്റിക്കുശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കാലം ചെയ്തതോടെയാണു പുതിയ കാതോലിക്ക ബാവയെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ അധ്യക്ഷന്‍ തുന്പമണ്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലീമിസിന്റെ അധ്യക്ഷതയിലാണ് സിനഡ് ചേര്‍ന്നത്. വാഴൂര്‍ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമാണ് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്.വാഴൂര്‍ മറ്റത്തില്‍ ചെറിയാന്‍ അന്ത്രയോസ്മറിയാമ്മ ദന്പതികളുടെ മകനായി 1949 ഫെബ്രുവരി 12നു ജനിച്ചു. കേരള സര്‍വകലാശാലയില്‍നിന്നു ബിഎസ്സി ബിരുദം നേടി. തുടര്‍ന്നു കോട്ടയം പഴയസെമിനാരിയില്‍ വൈദികവിദ്യാഭ്യാസത്തിനു ചേര്‍ന്നു; ജിഎസ്ടി ബിരുദം നേടി. സെറാംപുര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു ബിഡി ബിരുദം നേടി. റഷ്യയിലെ ലെനിന്‍ഗ്രാഡിലെ തിയോളജിക്കല്‍ അക്കാദമിയില്‍ ദൈവശാസ്ത്രത്തില്‍ ഉന്നതപഠനം നടത്തി. തുടര്‍ന്ന് റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് എംടിഎച്ച്, പിഎച്ച്ഡി എന്നിവ എടുത്തു. ഡോ. സേവേറിയോസിനെ 1976ല്‍ ഡീക്കനായും 1978ല്‍ വൈദികനായും ബസേലിയോസ് മാത്യൂസ് ഒന്നാമന്‍ അഭിഷേചിച്ചു. 1991 ഏപ്രില്‍ 30നു പരുമലയില്‍ എപ്പിസ്‌കോപ്പ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 1993ല്‍ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയര്‍ത്തി. കോട്ടയം ഓര്‍ത്തഡോക്‌സ് സെമിനാരിയിലെ ഫാക്കല്‍റ്റി അംഗവും എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് മുന്‍ സെക്രട്ടറിയും വര്‍ക്കിംഗ് കമ്മിറ്റിയംഗവുമാണ് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്. കാലംചെയ്ത കാതോലിക്കായുടെ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോലഞ്ചേരി പ്രസാദം സെന്റര്‍ അരമനയിലാണ് താമസം. പരേതയായ അമ്മിണി, എം.എ. സ്‌കറിയ (കുഞ്ഞ്, പ്രത്യാശ ഭവന്‍ പിറമാടം), സൂസന്‍, എം.എ. അന്ത്രയോസ് എന്നിവര്‍ സഹോദരങ്ങളാണ്.
Image: /content_image/India/India-2021-09-17-08:47:44.jpg
Keywords: . മാത്യൂ

17262
Category: 18
Sub Category:
Heading: പിന്നാക്ക സമുദായങ്ങളുടെ ഐക്യം അനിവാര്യം: കെആര്‍എല്‍സിസി
Content: കൊച്ചി: രാജ്യത്തു ഭീതിജനകമായ വിധത്തില്‍ വളര്‍ന്നു വരുന്ന വര്‍ഗീയത, ഇതരമതവിദ്വേഷം, ന്യൂനപക്ഷ ദളിത് പീഡനങ്ങള്‍, കോര്‍പറേറ്റിസം എന്നിവയെ പ്രതിരോധിച്ചു സാര്‍വത്രിക മാനവികതയില്‍ അധിഷ്ഠിതമായ രാഷ്ട്രനിര്‍മിതിക്കു മുഴുവന്‍ പിന്നാക്ക സമുദായങ്ങളുടെയും ഐക്യവും യോജിച്ചുള്ള പ്രവര്‍ത്തനങ്ങളും അടിയന്തര ആവശ്യമാണെന്നു കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ സോഷ്യോ പൊളിറ്റിക്കല്‍ അക്കാഡമി ശില്പശാല അഭിപ്രായപ്പെട്ടു. നിയമനിര്‍മാണ സംവിധാനങ്ങളിലും ഭരണനിര്‍വഹണത്തിലും നീതിന്യായ സംവിധാനങ്ങളിലും പിന്നാക്ക ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം കുറയുന്നത് ഭരണഘടന വിഭാവന ചെയ്യുന്ന ക്ഷേമരാഷ്ട്ര ലക്ഷ്യത്തെയും സന്തുലിത വികസനത്തെയും തടസപ്പെടുത്തുകയാണ്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആംഗ്ലോ ഇന്ത്യന്‍ ജനവിഭാഗത്തിന് 1966 മുതല്‍ നിഷേധിക്കപ്പെട്ടിരുന്ന വിദ്യാഭ്യാസ സംവരണം 2014 ല്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ പുനഃസ്ഥാപിച്ചെങ്കിലും ചില ഉദ്യോഗസ്ഥന്മാരുടെ കാര്‍ക്കശ്യം മൂലം ആര്‍ട്‌സ്/സയന്‍സ് കോഴ്സുകളില്‍ ബിരുദ, ബിരുദാനന്തര തലങ്ങളില്‍ സംവരണം ഇനിയും നിഷേധിക്കുന്നതു പ്രതിഷേധാര്‍ഹമാണെന്നും സമ്മേളനം വിലയിരുത്തി.. കേരള പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രഥമ ഡയറക്ടര്‍, വി ആര്‍ ജോഷി, അഡ്വ. ഷെറി ജെ. തോമസ് എന്നിവര്‍ വിഷയാവതരണം നടത്തി. ജോയി ഗോതുരുത്ത് മോഡറേറ്റര്‍ ആയിരുന്നു. ഫാ തോമസ് തറയില്‍, ജോസഫ് ജൂഡ്, പി.ജെ. തോമസ്, ഷിബു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-09-17-08:53:55.jpg
Keywords: ലത്തീ