Content | പാരീസ്: രണ്ടു വര്‍ഷം മുന്പു കത്തിയമര്‍ന്ന പാരീസിലെ ചരിത്രപ്രസിദ്ധമായ നോട്രഡാം കത്തീഡ്രലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ത്വരിതഗതിയില്‍. നേരത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ 2024 ഏപ്രിൽ മാസം കത്തീഡ്രൽ ദേവാലയം തുറന്നു നൽകുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ഇത് സാധ്യമാകുമോ എന്ന ആശങ്ക നിലനിന്നിരുന്നു. ഇപ്പോൾ പുനരുദ്ധാരണ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നവർ കാര്യങ്ങൾ വേഗത്തിലാക്കാൻ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായം തേടിയിരിക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബിൽഡിങ് ഇൻഫോർമേഷൻ മോഡലിംഗ് എന്ന പേരിൽ അറിയപ്പെടുന്ന സങ്കേതികവിദ്യ ആവശ്യമായ സാധനസാമഗ്രികളെ പറ്റിയും, പുനരുദ്ധാരണ സംബന്ധമായ മറ്റ് വിവരങ്ങളെ പറ്റിയുമുളള വിശദാംശങ്ങൾ ശേഖരിക്കും. ലേസർ സാങ്കേതികവിദ്യയുടെ സഹായം നിർമാണത്തിന്റെ ഓരോഘട്ടത്തിലും ജോലിക്കാർക്ക് നൽകും. ഇത് പ്രകാരമായിരിക്കും സൂക്ഷ്മതയോടെ ജോലിക്കാർ അവരുടെ ചുമതലകൾ നിർവഹിക്കുക. ഓട്ടോ ടെസ്ക് എന്ന കമ്പനിയാണ് ബിൽഡിങ് ഇൻഫോർമേഷൻ മോഡലിംഗിന് പിന്നിൽ പ്രവർത്തിക്കുന്നത്. ക്രെയിനുകൾ അടക്കമുള്ളവ എവിടെ സ്ഥാപിക്കണമെന്നും, സാധനസാമഗ്രികൾ എവിടേയ്ക്ക് എത്തിക്കണമെന്നും ജോലിക്കാർക്ക് നിർദേശം ലഭിക്കും.
ഇതുകൂടാതെ ജോലിക്കാർക്ക് സുരക്ഷാ ഒരുക്കുന്നതാണ് കമ്പനിയുടെ മറ്റൊരു ചുമതല. പദ്ധതി വിഭാവനവും, നിർമ്മാണ പ്രവർത്തനവും തമ്മിൽ ഒത്തൊരുമയോടെ കൊണ്ടുപോവുക എന്നൊരു ചുമതലയും ബിൽഡിങ് ഇൻഫോർമേഷൻ മോഡലിംഗ് നിർവഹിക്കുന്നുണ്ട്. നോട്രഡാം കത്തീഡ്രലിന് വേണ്ടി ഇങ്ങനെ ഒരു സാങ്കേതികവിദ്യ ഒരുക്കിയത് വളരെയധികം പ്രയാസപ്പെട്ടാണെന്നും, ഒരു വർഷത്തോളം ഇതിനുവേണ്ടി എടുത്തുവെന്നും ബിൽഡിങ് ഇൻഫോർമേഷൻ മോഡലിംഗിന്റെ യൂറോപ്പിലെ ചുമതലയുള്ള ഇമ്മാനുവൽ ഡി ജിയാകോമോ പറഞ്ഞു. 200 കാടുകളിൽ നിന്ന് എത്തിച്ച ആയിരത്തോളം ഓക്ക് മരങ്ങൾ കൊണ്ട് മേൽക്കൂര നിർമ്മിക്കുന്ന പ്രവർത്തനമാണ് ഇനി നടക്കാനിരിക്കുന്നത്.
2019 ഏപ്രില്‍ 15നാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയുള്ള അഗ്‌നിബാധ ദേവാലയത്തില്‍ ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചു. നാനൂറിൽ പരം അഗ്നിശമനസേനാ പ്രവർത്തകർ ഒന്നിച്ചു പ്രവർത്തിച്ചാണു അന്നു തീയണച്ചത്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |