Contents

Displaying 16891-16900 of 25113 results.
Content: 17263
Category: 1
Sub Category:
Heading: നൈജീരിയയില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ മോചിതനായി
Content: കടൂണ: നൈജീരിയയിലെ കടൂണ സംസ്ഥാനത്തെ അഞ്ജുന ഗ്രാമത്തില്‍ നിന്ന് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ മോചിതനായി. തട്ടിക്കൊണ്ടുപോയി 24 മണിക്കൂറുകൾക്ക് ശേഷം, തങ്ങളുടെ പ്രിയപ്പെട്ട സഹോദരന്‍ ഫാ. ലൂക്കാ യാക്കുസാക്കിനെ തട്ടിക്കൊണ്ടുപോയവർ മോചിപ്പിച്ചുവെന്ന് കഫഞ്ചൻ രൂപതയുടെ ചാൻസലർ ഫാ. ഇമ്മാനുവൽ ഉചെച്ചുക്വു പറഞ്ഞു. വൈദികനെയും തട്ടിക്കൊണ്ടുപോകുന്നവരുടെ തടവറയിൽ കഴിയുന്ന മറ്റുള്ളവരുടെയും മോചനത്തിനായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും മോചനത്തിന് നന്ദി അര്‍പ്പിച്ച് കൃതജ്ഞത ദിവ്യബലി അര്‍പ്പണത്തില്‍ പങ്കുചേരുവാന്‍ എല്ലാവരെയും ക്ഷണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബർ 13 തിങ്കളാഴ്ച വൈകുന്നേരമാണ് സൊകോട്ടോ രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് മാത്യു ഹസൻ കുക്കയുടെ ജന്മസ്ഥലമായ അഞ്ജുന ഗ്രാമത്തിലെ സെന്റ് മാത്യു ദേവാലയത്തിന്റെ ചുമതലയുള്ള ഫാ. ലൂക്കായെ തട്ടിക്കൊണ്ടു പോകുന്നത്. പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ നൈജീരിയയിലെ ആയുധധാരികളെ സംബന്ധിച്ചിടത്തോളം "ലാഭകരമായ വ്യവസായ"മായാണ് നോക്കികാണുന്നത്. മോചനദ്രവ്യം ലക്ഷ്യമിട്ടാണ് അക്രമികള്‍ തട്ടിക്കൊണ്ടു പോകുന്നത്. മിക്കപ്പോഴും ഇതിന് ഇരകളാകുന്നത് കത്തോലിക്ക വൈദികരാണ്. അതേസമയം ഫാ. ലൂക്കായെ മോചിപ്പിക്കുവാന്‍ മോചനദ്രവ്യം നൽകിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-17-09:11:22.jpg
Keywords: നൈജീ
Content: 17264
Category: 18
Sub Category:
Heading: സത്യം തുറന്നു പറയുന്നവരെ ആർഎസ്എസ് വാലിൽ കെട്ടിയിടാൻ ശ്രമം, മാധ്യമങ്ങളുടേത് നിക്ഷിപ്ത അജണ്ട: താമരശ്ശേരി രൂപത കെസിവൈഎം
Content: താമരശ്ശേരി: ഉപപാഠ പുസ്തകത്തെ സംബന്ധിച്ച് രൂപതാ മതബോധന കേന്ദ്രം ഇറക്കിയ പ്രസ്താവനയിലെ പ്രസക്തഭാഗം ഒഴിവാക്കി കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ നിക്ഷിപ്ത അജണ്ട പ്രചരിപ്പിക്കുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്ന് താമരശ്ശേരി രൂപത കെസിവൈഎം. മതബോധന കേന്ദ്രം ഇറക്കിയ ഉപപാഠപുസ്തകത്തെ സംബന്ധിച്ച കൃത്യമായ വിശദീകരണമാണ് രൂപത മതബോധന കേന്ദ്രം പ്രസ്താവനയിലൂടെ അറിയിച്ചിട്ടുള്ളതെന്നും പ്രസ്തുത പ്രസ്താവനയിൽ, ഉപപാഠപുസ്തകം പ്രസിദ്ധീകരിച്ചതിന്റെ കാരണങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കെ‌സി‌വൈ‌എം പ്രസ്താവനയില്‍ വ്യക്തമാക്കി. രണ്ടു കാരണങ്ങളാണ് പ്രസ്താവനയിൽ സൂചിപ്പിച്ചിട്ടുള്ളത്. ആദ്യത്തേതു ക്രൈസ്തവ യുവജനങ്ങളെ വിശ്വാസത്തിൽ നിന്ന് വ്യതിചലിപ്പിക്കാനുള്ള ബാഹ്യശക്തികളുടെ ശ്രമത്തെ പ്രതിരോധിക്കുകയെന്നതാണെന്നും രണ്ടാമത്തേത് Sex-Terrorism ക്രൈസ്തവ യുവതികളിൽ നടപ്പിലാക്കാനുള്ള ചില സ്ഥാപിത താതപര്യങ്ങളെ ചെറുക്കുകയും, യുവജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യുകയെന്നത് ആണെന്നും കെ‌സി‌വൈ‌എം ഓര്‍മ്മിപ്പിച്ചു. അത് മതബോധന കേന്ദ്രത്തിൻ്റെ കടമയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സത്യം തുറന്നു പറയുന്ന ക്രൈസ്തവരെയും ക്രൈസ്തവ നേതാക്കളേയും ആർ.എസ്.എസ്- ൻ്റെ വാലിൽ കെട്ടിയിടാൻ ശ്രമിക്കുന്ന സംഘടിതമായ ശ്രമങ്ങളെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നു. കത്തോലിക്കാ സഭയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനം എന്ന നിലയിൽ കെ.സി.വൈ.എം സംഘടന, നിരവധിയായ ക്രൈസ്തവ യുവജനങ്ങളെ നാളുകളായി ചില മത പ്രചാരകരുടെ ക്രൈസ്തവ വിരുദ്ധ പരാമർശങ്ങൾ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്, ക്രൈസ്തവ യുവജനങ്ങളെ അവർ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്, അക്രൈസ്തവരായ ചില സഹപാഠികൾ നിരന്തരം സംശയം ജനിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ച് ക്രൈസ്തവ യുവജനങ്ങളുടെ വിശ്വാസത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട് എന്ന് പല വേദികളിൽ പങ്കുവച്ചിട്ടുള്ള വസ്തുതയാണ്. അതോടൊപ്പം, പ്രണയം നടിച്ചും, വിശ്വാസ മേഖലയിൽ സംശയങ്ങൾ സൃഷ്ടിച്ചും, ബന്ധുക്കളിൽ നിന്ന് അകറ്റിയും, ലൈംഗിക പീഡനത്തിന് ഇരകളാക്കിയും ക്രൈസ്തവ യുവതികളെ നിർബന്ധിത മതം മാറ്റത്തിന് ചില യുവാക്കൾ പ്രേരിപ്പിക്കുന്ന സാഹചര്യം ഉണ്ടെന്നും പല ആവർത്തി ഞങ്ങളുടെ നേതാക്കളെ അറിയിച്ചിട്ടുള്ളതുമാണ്. ആരാണോ ഇപ്രകാരം ക്രൈസ്തവ വിശ്വാസത്തെ വികലമാക്കി ചിത്രീകരിച്ച് യുവജനങ്ങളിൽ സംശയങ്ങൾ ജനിപ്പിച്ചത് അവരുടെ പ്രചാരണം തെറ്റാണ് എന്നും, ശരി എന്താണെന്നും പറഞ്ഞ് പഠിപ്പിക്കുകയും, സൗഹൃദബന്ധങ്ങൾ സ്ഥാപിക്കുമ്പോൾ അതിൽ ചതിക്കുഴികൾ ഉണ്ടോയെന്ന് കൃത്യമായി മനസ്സിലാക്കി മാത്രം ബന്ധം സ്ഥാപിക്കണമെന്ന് ഉദ്ബോധിപ്പിക്കുകയുമാണ് മതബോധന കേന്ദ്രം ചെയ്തിട്ടുള്ളത്. തങ്ങളുടെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച്, ക്രൈസ്തവ യുവജനങ്ങൾക്ക് വേണ്ടി മതബോധന കേന്ദ്രം തയ്യാറാക്കിയ ഈ ഉപപാഠപുസ്തകത്തെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും താമരശ്ശേരി രൂപത കെ.സി.വൈ.എം പ്രസ്താവിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-09-17-09:58:54.jpg
Keywords: കെ‌സി‌വൈ‌എം, താമര
Content: 17265
Category: 9
Sub Category:
Heading: സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
Content: സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും സെപ്റ്റംബർ 18 ന് നാളെ നടക്കും. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ പ്രമുഖ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരും പങ്കെടുക്കും. യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ . വൈകിട്ട് 6.30 മുതൽ സൂമിൽ ഒരോരുത്തർക്കും പ്രത്യേകം പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും .യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. ഓൺലൈനിൽ സൂം ആപ്പ് വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്. താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും സാധ്യമാകുന്നതാണ്. > {{ https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N/-> https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N}} >>> Via Zoom >>> {{ https://us02web.zoom.us/j/86516796292-> https://us02web.zoom.us/j/86516796292}} >>> വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ; ☛ യുകെ & അയർലൻഡ് 7pm to 8.30pm. ☛ യൂറോപ്പ് : 8pm to 9.30pm ☛ സൗത്ത് ആഫ്രിക്ക : 9pm to 10.30pm ☛ ഇസ്രായേൽ : 9pm to 10.30pm ☛ സൗദി : 10pm to 11.30pm. ☛ ഇന്ത്യ 11. 30 pm ☛ ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am. ☛ നൈജീരിയ : 8pm to 9.30pm. ☛ അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .
Image: /content_image/Events/Events-2021-09-17-11:27:11.jpg
Keywords: സെഹിയോ
Content: 17266
Category: 11
Sub Category:
Heading: കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമം: ഒടുവില്‍ ബിഷപ്പ് പറഞ്ഞത് പരോക്ഷമായി ശരിവെച്ച് സി‌പി‌എം
Content: കൊച്ചി: പ്രഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്‍റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നെന്ന് സിപിഎം. പാര്‍ട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി സിപിഎം നല്‍കിയ കുറിപ്പിലാണ് ഇക്കാര്യമുള്ളത്. യുവജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശവുമായി പാലാ രൂപതാധ്യക്ഷന്‍ മാർ ജോസഫ് കല്ലറങ്ങാട്ട് ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും ഉണ്ടെന്നു പറഞ്ഞപ്പോൾ വിമർശിച്ച കേന്ദ്രങ്ങളിൽനിന്നു തന്നെ സമാനമായ സൂചനകളോടെ കുറിപ്പ് പുറത്തുവന്നതാണ് ഇപ്പോള്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത്. കേരളത്തില്‍ നിന്നു തന്നെ തീവ്രവാദത്തിലേക്ക് യുവതികളെ കൂട്ടിക്കൊണ്ടു പോയ അപകടകരമായ സംഭവങ്ങളെ മുന്‍ നിര്‍ത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ട് പങ്കുവെച്ച കാര്യങ്ങള്‍ ആവര്‍ത്തിച്ച് ശരിവെയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന കുറിപ്പ്. ഇസ്ലാമിക രാഷ്ട്ര സ്ഥാപനത്തിനായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി അതിന്റെ ആശയപരമായ വേരുകൾ മുസ്ലീം സമൂഹത്തിലും പൊതു സമൂഹത്തിലും വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഈ സാഹചര്യം ഉപയോഗിച്ച് നടത്തുണ്ടെന്ന് മനസ്സിലാക്കണമെന്നും മാധ്യമം പത്രം മാത്രമല്ല, സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെട്ടും ഇവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടെന്നും കുറിപ്പില്‍ പരാമര്‍ശമുണ്ട്. "മുസ്ലീം സമൂഹത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാന്‍ പോലുള്ള സംഘടനകളെ പോലും പിന്തുണയ്ക്കുന്ന ചര്‍ച്ചകള്‍ കേരളീയ സമൂഹത്തില്‍ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യമാണ്. വര്‍ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങള്‍ നടക്കുന്നു. പ്രഫഷനല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ ആ വഴിയിലേക്ക് ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്". കുറിപ്പില്‍ പറയുന്നു. ക്രൈസ്തവ ജനവിഭാഗങ്ങള്‍ വര്‍ഗീയമായ ആശയങ്ങള്‍ക്ക് കീഴ്പ്പെടുന്ന രീതി സാധാരണ കണ്ടുവരാറില്ലെന്നും എന്നാല്‍ അടുത്തകാലത്തായി കേരളത്തില്‍ കണ്ടുവരുന്ന ചെറിയൊരു വിഭാഗത്തിലെ വര്‍ഗീയ സ്വാധീനത്തെ ഗൗരവത്തില്‍ കാണണമെന്നും പരാമര്‍ശമുണ്ട്. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കണമെന്നും വര്‍ഗീയവാദികളുടെ കയ്യിലേക്ക് വിശ്വാസികളെ കൊണ്ടുപോകാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുന്ന വിധത്തിലായിരിക്കണം ഇടപെടല്‍ നടത്തേണ്ടതെന്നുംസംഘപരിവാര്‍ തീവ്ര നിലപാടുകളെ സൂക്ഷിക്കണമെന്നും പാര്‍ട്ടി നല്‍കിയ കുറിപ്പില്‍ ജാഗ്രത നിര്‍ദേശമുണ്ട്. നേരത്തെ, മറ്റേതെങ്കിലും മതത്തോടുള്ള എതിര്‍പ്പുകൊണ്ടോ വിരോധം കൊണ്ടോ ഒന്നുമല്ലെന്നും നമ്മുടെ കുഞ്ഞുങ്ങള്‍ നമുക്കു നഷ്ടപ്പെടരുതെന്ന ചിന്ത മാത്രമാണ് ഇതു പറയാന്‍ പ്രേരിപ്പിക്കുന്നതെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞെങ്കിലും മുസ്ലിം സംഘടനകള്‍ സംഘടിതമായി ബിഷപ്പിനെതിരെ രംഗത്തുവന്നിരിന്നു. പറഞ്ഞത് തീവ്ര നിലപാടുള്ളവരെ കുറിച്ചായിരിന്നുവെങ്കിലും ഇതിനെതിരെ സംഘടിതമായ വിമര്‍ശനവുമായി രംഗത്തുവന്നത് വലിയ പ്രതിഷേധത്തിന് കാരണമായിരിന്നു. ഇതിനിടെ സി‌പി‌എം പുറത്തുവിട്ട കുറിപ്പിലും യുവതികളെ കെണിയില്‍ വീഴ്ത്താന്‍ തീവ്രവാദത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുണ്ടെന്ന പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിക്കുമെന്ന് തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-17-13:03:32.jpg
Keywords: മുസ്ലി
Content: 17267
Category: 1
Sub Category:
Heading: സഭയും സമുദായവും ഒന്നുതന്നെ, മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രതികരണം ഇടയ ധര്‍മ്മം: ഫാ. പോള്‍ തേലക്കാട്ടിന് മറുപടിയുമായി വൈദികന്‍
Content: കൊച്ചി: 'ഒരു മെത്രാന്റെ സമുദായസ്‌നേഹം' എന്ന തലക്കെട്ടില്‍ മംഗളം ദിനപത്രത്തില്‍ റവ.ഡോ. പോള്‍ തേലക്കാട്ട്‌ എഴുതിയ ലേഖനത്തിനു മറുപടിയുമായി മറ്റൊരു വൈദികന്‍. ഫാ. റോയി ജോസഫ്‌ കടുപ്പില്‍ എന്ന വൈദികന്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. 'സത്യമേവ ജയതേ' എന്ന തലക്കെട്ടോട് കൂടി മംഗളം പത്രം തന്നെയാണ് ഫാ. റോയിയുടെ ലേഖനവും പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബിഷപ്പ് മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ നടത്തിയ പരാമര്‍ശങ്ങള്‍ ഏതെങ്കിലും വിദൂര ഭൂഖണ്ഡത്തിലെ ഒരു സാഹിത്യകാരന്റെ ഭാവനാസൃഷ്‌ടിയായ നോവലിന്റെ അടിസ്‌ഥാനത്തിലല്ലായെന്നും നമുക്കു ചുറ്റും നടക്കുന്നതും ദേശീയവും അന്തര്‍ദേശീയവുമായ പഠനകേന്ദ്രങ്ങള്‍ ശരിവയ്‌ക്കുന്നതുമായ അനുദിന ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലാണ് പിതാവ് പ്രസ്താവന നടത്തിയതെന്നും ലേഖനത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു. സഭയുടെ ഉത്തരവാദിത്വപൂര്‍ണമായ ഒരു സ്‌ഥാനം മുമ്പു വഹിച്ചിരുന്ന, ഒരു വൈദികശ്രേഷ്‌ഠന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ സന്ദേശത്തെ കൗശലപൂര്‍വം വളച്ചൊടിച്ചു നിഷ്‌കരുണം വ്യാഖ്യാനിച്ച്‌ ആരുടെയൊക്കെയോ കൈയടി നേടാനോ ആരോടൊക്കെയോ കടപ്പാടുകള്‍ തീര്‍ക്കാനോ ശ്രമിച്ചു ലേഖനം എഴുതിയതായി കണ്ടുവെന്ന ആമുഖത്തോടെയാണ് വിഷയത്തിലേക്ക് വരുന്നത്. മാര്‍പാപ്പയുടെ അനുശാസനങ്ങളും കല്‍പ്പനകളും അഭംഗുരം പാലിച്ചുകൊള്ളാമെന്നു വൈദികരും മെത്രാന്മാരും പട്ടത്വ സ്വീകരണവേളയില്‍ വിശുദ്ധഗ്രന്ഥം സാക്ഷിയാക്കി പ്രതിജ്‌ഞ ചെയ്യുന്നുണ്ടല്ലോയെന്നും ഈ അനുസരണയും വിധേയത്വവും മാര്‍പാപ്പ പറയുന്ന കാര്യങ്ങള്‍ സ്വന്തം ഇഷ്‌ടത്തിനും സ്‌ഥാപിത താത്‌പര്യങ്ങള്‍ക്കും അനുയോജ്യമാകുമ്പോള്‍മാത്രമല്ല എന്നും ഓര്‍ക്കണമെന്നും ലേഖനത്തില്‍ പറയുന്നു. മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ വിമര്‍ശിച്ച് കൊണ്ട് ഫാ. പോള്‍ തേലക്കാട്ടു എഴുതിയ വിവിധ ഭാഗങ്ങള്‍ക്കു ശക്തമായ മറുപടി വൈദികന്‍ ലേഖനത്തില്‍ ഉടനീളം കൊടുത്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. #{blue->none->b->ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ‍}# തന്റെ അജ്‌ഞതയെക്കുറിച്ച്‌ അറിവില്ലാത്ത അജ്‌ഞന്‍ വിഡ്‌ഢിയാണ്‌, അവനെ ഒഴിവാക്കുക; തന്റെ അജ്‌ഞതയെക്കുറിച്ച്‌ അറിവുള്ള അജ്‌ഞന്‍ വിദ്യാര്‍ഥിയാണ്‌, അവനെ പഠിപ്പിക്കുക; തന്റെ വിജ്‌ഞാനത്തെക്കുറിച്ച്‌ അറിവില്ലാത്തവന്‍ ആലസ്യത്തിലാണ്‌, അവനെ ഉണര്‍ത്തുക; തന്റെ വിജ്‌ഞാനത്തെക്കുറിച്ച്‌ അറിവുള്ളവന്‍ ജ്‌ഞാനിയാണ്‌ അവനെ പിന്തുടരുക. ഇതൊരു അറേബ്യന്‍ ചൊല്ലാണ്‌. കഴിഞ്ഞ എട്ടിനു പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളിനോടബന്ധിച്ചു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ കുറവിലങ്ങാട്ടു കുര്‍ബാനമധ്യേ വിശ്വാസികള്‍ക്കു നല്‍കിയ വചനസന്ദേശത്തില്‍ നടത്തിയ ഒരു പരാമര്‍ശം രാഷ്‌ട്രീയ-സാമൂഹിക-സഭാ തലങ്ങളില്‍ ഉളവാക്കിയ പ്രതികരണങ്ങള്‍ ഒട്ടും ചെറുതല്ലെന്നു വ്യക്‌തമായിക്കൊണ്ടിരിക്കുകയാണ്‌. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും, അത്യന്തം ഉചിതമായി എന്നും തികച്ചും അനുചിതമായി എന്നും ഉള്ള പ്രതികരണങ്ങള്‍ ശ്രദ്ധിക്കുകയുണ്ടായി. പ്രതികരിച്ചവരില്‍ ചിലരെങ്കിലും ആ പ്രസംഗം ഒരിക്കല്‍പ്പോലും കേട്ടവരാണെന്നു തോന്നില്ല. അവരുടെ അഭിപ്രായപ്രകടനങ്ങളെ ആ വചനസന്ദേശം ശ്രവിക്കാന്‍ ഇടയായവര്‍ വിലയിരുത്തുകയും ത്യാജ്യഗ്രാഹ്യബുദ്ധിയോടെ സമീപിക്കുകയും ചെയ്യുമെന്നു തീര്‍ച്ച. അതു പൂര്‍ണമായും കേട്ടിരിക്കാന്‍ ഇടയുള്ളതും അതു ഗ്രഹിക്കാന്‍ കഴിവുള്ളയാളെന്നു ന്യായമായി ചിന്തിക്കാവുന്നതുമായ, സഭയുടെ ഉത്തരവാദിത്വപൂര്‍ണമായ ഒരു സ്‌ഥാനം മുമ്പു വഹിച്ചിരുന്ന, ഒരു വൈദികശ്രേഷ്‌ഠന്‍ ആ വചനങ്ങളെ കൗശലപൂര്‍വം വളച്ചൊടിച്ചു നിഷ്‌കരുണം വ്യാഖ്യാനിച്ച്‌ ആരുടെയൊക്കെയോ കൈയടി നേടാനോ ആരോടൊക്കെയോ കടപ്പാടുകള്‍ തീര്‍ക്കാനോ ശ്രമിച്ചു ലേഖനം എഴുതിയതായി കണ്ടു. ജല്‍പ്പനങ്ങള്‍ക്കു മൗനമാണ്‌ ഉചിതമായ മറുപടിയെന്നതു പരമാര്‍ഥമെങ്കിലും സാധാരണജനങ്ങളില്‍ ഈ മുന്‍ ഉദ്യോഗസ്‌ഥന്റെ വാക്കുകള്‍ തെറ്റിദ്ധാരണയ്‌ക്കു വഴിതെളിക്കുമെന്നതിനാല്‍ ഒരു അവലോകനം പ്രസക്‌തമാണെന്നു തോന്നുന്നു. നാര്‍ക്കോട്ടിക്‌ ജിഹാദ്‌ അല്ലെങ്കില്‍ നാര്‍ക്കോ ജിഹാദ്‌ എന്ന പ്രതിഭാസമുണ്ടെന്നും അത്‌ അത്യന്തം അപകടകരമാണെന്നും ബിഷപ്പിനു മുമ്പേ എത്രയോ വിദഗ്‌ധര്‍ കണ്ടെത്തുകയും മുന്നറിയിപ്പുനല്‍കുകയും ചെയ്‌തിട്ടുണ്ട്‌. അതിനാല്‍ ഇതു ചരിത്രമോ സങ്കല്‍പ്പമോ അല്ല. മറിച്ച്‌, ഇന്ന്‌ അനുഭവിക്കുന്ന ഗൗരവതരമായ മാരക വെല്ലുവിളിയാണെന്നതുതന്നെ സത്യം. എല്ലാ മുസ്ലിം സഹോദരങ്ങളും തീവ്രവാദികളാണെന്നു പറഞ്ഞാല്‍ തീര്‍ച്ചയായും അതു സത്യത്തിനു നിരക്കാത്തതാകും. മതം അനുശാസിക്കുന്ന ആത്മീയവഴികളെ ആത്മാര്‍ഥമായി പിന്തുടരുകയും സമൂഹത്തിന്റെയും സമുദായത്തിന്റെയും വളര്‍ച്ചയ്‌ക്ക്‌ ഉതകുംവിധം ജീവിക്കുകയും ചെയ്യുന്ന ഒട്ടനവധി മുസ്ലിം സഹോദരങ്ങളുണ്ട്‌. പക്ഷേ, ഇന്നു ലോകം ഭയക്കുന്ന തീവ്രസ്വഭാവമുള്ള വ്യത്യസ്‌ത സമൂഹങ്ങളില്‍ നമുക്കറിവുള്ളതില്‍ ഭൂരിപക്ഷവും ഇസ്ലാംമത വിശ്വാസികളില്‍പ്പെട്ടവരാണെന്ന്‌ അവകാശപ്പെടുകയെങ്കിലും ചെയ്യുന്നവരാണെന്നതും അവരുടെ നിലപാടുകള്‍ അപലപനീയമാണെന്ന്‌ ഈ വിഭാഗത്തിന്റെ മതനേതാക്കളില്‍നിന്ന്‌ ഒരു പ്രസ്‌താവനപോലും ഉണ്ടായിട്ടില്ല എന്നതും അത്യന്തം ദുഃഖകരമായ നഗ്നസത്യമാണ്‌. ബിഷപ്‌ നടത്തിയ പരാമര്‍ശവും ഇതുതന്നെയല്ലേ ഓര്‍മ്മപ്പെടുത്തിയത്‌? അടുത്തയിടെ ഒരു ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം സമുദായ നേതാക്കളില്‍ ഒരാളായ ഫസല്‍ ഗഫൂറും ഈ യാഥാര്‍ഥ്യത്തെ ശരിവയ്‌ക്കുന്നതായി കേള്‍ക്കാന്‍ കഴിഞ്ഞു. ഇടയ ധര്‍മ്മം അജഗണങ്ങളെ സര്‍വതോന്മുഖമായ രക്ഷയിലേക്കു നയിക്കുക എന്നതാണല്ലോ. അതില്‍ പടുത്തുയര്‍ത്തലും പ്രതിരോധവുമുണ്ടാകണം. പടുത്തുയര്‍ത്തേണ്ടതെല്ലാം പടുത്തുയര്‍ത്തണം. പ്രതിരോധിക്കേണ്ടതെല്ലാം പ്രതിരോധിക്കണം. ഈ പ്രതിരോധപ്രക്രിയയില്‍ മുഖ്യമായ ഒന്നാണ്‌ ജാഗ്രത പുലര്‍ത്തേണ്ട മേഖലകളെക്കുറിച്ച്‌ അവബോധം നല്‍കുകയെന്നത്‌. യഹൂദരുടെ പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവിനെന്നു ശിഷ്യര്‍ക്കു മുന്നറിയിപ്പു നല്‍കിയ ഈശോ, ആവാക്യത്തിലെ കര്‍ത്താവിനെയും ക്രിയയെയും അവ്യക്‌തമായി വ്യത്യസ്‌ത വ്യാഖ്യാനങ്ങള്‍ ഇടനല്‍കുന്ന വ്യംഗ്യമായ ഒന്നായല്ല പറഞ്ഞത്‌. അഭിവന്ദ്യ ബിഷപ്പും അതുതന്നെയല്ലേ ചെയ്‌തത്‌? അത്യന്തം ജാഗ്രത പുലര്‍ത്തേണ്ട ഒരു അപകടം, അതും വളരുന്ന തലമുറയെ ആത്മീയമായും ഭൗതികമായും നാമാവശേഷമാക്കുന്ന വിപത്തിനെ, ആര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍ അവതരിപ്പിച്ചു. അത്‌ അദ്ദേഹത്തിന്റെ ഇടയ ധര്‍മ്മമല്ലേ? ഭരമേറ്റിരിക്കുന്ന ഉത്തരവാദിത്വമല്ലേ? ഇൗ വാദകോലാഹലങ്ങളെ തീര്‍ച്ചയായും മുന്‍കൂട്ടി കാണാനുള്ള ബുദ്ധിയും വിവേകവും അദ്ദേഹത്തിനുണ്ട്‌. ഇക്കാര്യം അദ്ദേഹത്തിന്റെ രചനകളും പ്രഭാഷണങ്ങളും പ്രബോധനങ്ങളും പരിചയമുള്ളവര്‍ക്കറിയാം. ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന ആടുകളെ ചെന്നായകള്‍ക്കു വിട്ടുകൊടുത്തിട്ടു സ്വന്തം രക്ഷനോക്കി പായുന്ന കൂലിക്കാരനല്ലാത്തതുകൊണ്ടല്ലേ ആ നല്ല ഇടയന്‍ ഇപ്രകാരം ചെയ്‌തത്‌. ബിഷപ്പിന്റെ വാക്കുകളില്‍ (അതു നേരിട്ടു ശ്രവിച്ചിട്ടുള്ളവര്‍ വിലയിത്തുക) ഏതാണ്‌ വ്യാജമായിട്ടുള്ളത്‌? അതിലെ ഏതെങ്കിലുമൊരു പദം ഒഴിവാക്കിയിരുന്നെങ്കില്‍ ആ വസ്‌തുതയെക്കുറിച്ചുള്ള പരാമര്‍ശം അപൂര്‍ണവും അപ്രസക്‌തവും നെറിവോടെ മനസിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്കു തെറ്റിദ്ധാരണകള്‍ ഉളവാക്കുന്നതും ആകുമായിരുന്നില്ലേ? ബിഷപ്‌ ദേവാലയത്തില്‍ തന്റെ ശുശ്രൂഷയ്‌ക്കായി ഭരമേല്‍പ്പിച്ചിരിക്കുന്ന ദൈവജനത്തോടാണ്‌ പറഞ്ഞത്‌. അത്‌ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകൃതമായി. അതു കേള്‍ക്കാനും ചിന്തിക്കാനും തദനുസൃതം ജാഗ്രതയോടെ വര്‍ത്തിക്കാനും തന്റെ ജനങ്ങളെയാണ്‌ അദ്ദേഹം ആഹ്വാനം ചെയ്‌തത്‌. കത്തോലിക്കാ സഭയും സമുദായവും ഒന്നുതന്നെയാണ്‌. സഭയ്‌ക്ക്‌ ഒരു നേതൃത്വവും സമുദായത്തിനു വേറൊരു നേതൃത്വവുമല്ല ഉള്ളത്‌. ഇതു സഭയുടെയും സമുദായത്തിന്റെയും നേതൃത്വത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്നവര്‍ക്കറിയാം. ഇങ്ങനെയൊരു വികാരം സൗഹൃദപരമായി സമുദായ നേതാക്കളോടു പറയാന്‍ അദ്ദേഹം തയ്യാറായില്ലെന്നും സൗഹാര്‍ദത്തിന്റെ സംഭാഷണവഴിയില്‍നിന്നു വഴുതിമാറി ഡയലക്‌റ്റിസത്തിന്റെ വൈരുദ്ധ്യാത്മക തര്‍ക്കയുദ്ധത്തിനാണ്‌ അദ്ദേഹം തയ്യാറായതെന്നും ആരോപണം ഉന്നയിക്കുന്ന ലേഖകനും ഇതേ തെറ്റിലല്ലേ അകപ്പെട്ടിരിന്നത്‌? നേരിട്ടു സന്ദര്‍ശിക്കുന്നത്‌ അപ്രായോഗികമെങ്കില്‍, ഒരു ഫോണ്‍ വിളിയെങ്കിലും നടത്തി പിതാവിനോടു ലേഖനത്തിലൂടെ തര്‍ക്കയുദ്ധത്തിനു മുതിരാതെ സൗഹൃദ സംഭാഷണത്തിന്റെ മൃദു സമീപനം സ്വീകരിക്കാമായിരുന്നില്ലേ? പരിശുദ്ധ മാര്‍പാപ്പാമാരെപ്പോലും വിമര്‍ശിക്കാന്‍ പ്രാപ്‌തിയുള്ള നിരീക്ഷനായ ഈ വൈദികനു ബിഷപ്‌ പ്രസ്‌താവിച്ചതില്‍ എന്തെങ്കിലും തെറ്റുണ്ടെന്നു തോന്നിയാല്‍, എവിടെയാണു തെറ്റിയതെന്നും എന്തുകൊണ്ടാണതു തെറ്റാകുന്നതെന്നും അതു തിരുത്തേണ്ടതാണെന്നും ഫോണിലൂടെയെങ്കിലും ഉപദേശിക്കമായിരുന്നില്ലേ? ബിഷപ്പ് മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ നടത്തിയ പരാമര്‍ശങ്ങള്‍ ഏതെങ്കിലും വിദൂര ഭൂഖണ്ഡത്തിലെ ഒരു സാഹിത്യകാരന്റെ ഭാവനാസൃഷ്‌ടിയായ നോവലിന്റെ അടിസ്‌ഥാനത്തിലല്ല. മറിച്ച്‌, നമുക്കു ചുറ്റും നടക്കുന്നതും ദേശീയവും അന്തര്‍ദേശീയവുമായ പഠനകേന്ദ്രങ്ങള്‍ ശരിവയ്‌ക്കുന്നതുമായ അനുദിന ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലാണ്‌. അനുഭവവും ഭാവനയും തമ്മില്‍ വലിയ അന്തരമുണ്ട്‌. ഭാവനാലോകത്തായിരിക്കുകയും ഭാവനകളുടെ അടിസ്‌ഥാനത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുന്നവന്‍ അപകടത്തിലാണെന്നു മനസിലാവാന്‍ സാമാന്യബുദ്ധിയുടെ യുക്‌തി മതിയല്ലോ. ഭൂതകാലാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഭാവിക്കുവേണ്ടി വര്‍ത്തമാനകാലത്ത്‌ ഒരുവനെടുക്കുന്ന നിലപാടുകളാണ്‌ അവന്റെ തീരുമാനങ്ങള്‍. അല്ലാതെ ഭാവനകളുടെ വെളിച്ചത്തില്‍ സുഖകരവും സൗകര്യപ്രദവുമായി എനിക്കുണ്ടാകുന്ന തോന്നലുകളുടെ അടിസ്‌ഥാനത്തില്‍ ഞാനെടുക്കുന്ന നിലപാടുകളല്ല. ഇതൊരു ധാര്‍മ്മികതയുടെ വിഷയംകൂടിയാണ്‌. ധാര്‍മ്മികതയില്‍ എപ്പോഴും ഒരു തെരഞ്ഞെടുപ്പുണ്ട്‌. യഥാര്‍ഥത്തില്‍ അതു തെറ്റും ശരിയും തമ്മിലുള്ള വേര്‍തിരിവിന്റെ തെരഞ്ഞെടുപ്പാണ്‌. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ തെരഞ്ഞടുപ്പ്‌ പലപ്പോഴും തെറ്റും ശരിയും തമ്മിലല്ല; സത്യവും സൗകര്യവും തമ്മിലാണ്‌. സത്യം തെരഞ്ഞെടുത്താല്‍ എന്റെ സൗകര്യങ്ങള്‍ കുറയുമെങ്കില്‍ സൗകര്യത്തിനുവേണ്ടി സത്യത്തിനുനേരേ സൗകര്യപൂര്‍വം കണ്ണടയ്‌ക്കുന്ന പ്രായോഗികതയുടെ ധാര്‍മ്മികതയാണ്‌ അത്‌. ഉപഭോഗ സംസ്‌കാരത്തിന്റെ സംഭാവനയാണത്‌. വസ്‌തുതകളെ വസ്‌തുനിഷ്‌ഠമായി വിലയിരുത്താന്‍ പ്രാപ്‌തിയുള്ള ലേഖകന്റെ തെരഞ്ഞെടുപ്പിലും സൗകര്യത്തെപ്രതി സത്യം അവഗണിക്കപ്പെട്ടിട്ടില്ലേയെന്ന്‌ ആരെങ്കിലും സംശയിച്ചാല്‍ അതു ന്യായംതന്നെ. ദോഷം പറയരുതല്ലോ. ലേഖകനായ വന്ദ്യവൈദികന്‍ ബിഷപ്പിനു കൊടുത്തിരിക്കുന്ന ഉപദേശം പരിപൂര്‍ണമായി സ്വീകാര്യംതന്നെ. അദ്ദേഹം എഴുതി: ഒരു മെത്രാന്‍ അനുധാവനം ചെയ്യേണ്ടത്‌ അദ്ദേഹത്തിന്റെ സഭാതലവനായ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പായെയായിരുന്നു. ആര്‍ക്കും അതില്‍ തര്‍ക്കമില്ല. അതു മെത്രാന്‍ മാത്രമല്ല, സഭയിലെ മുഴുവന്‍ അംഗങ്ങളും അതു കര്‍ദ്ദിനാളായാലും മെത്രാനായാലും വൈദികരായാലും സന്യസ്‌തരായാലും അല്‍മായരായാലും നൂറു ശതമാനം സത്യംതന്നെ. മാര്‍പാപ്പയുടെ അനുശാസനങ്ങളും കല്‍പ്പനകളും അഭംഗുരം പാലിച്ചുകൊള്ളാമെന്നു വൈദികരും മെത്രാന്മാരും പട്ടത്വ സ്വീകരണവേളയില്‍ വിശുദ്ധഗ്രന്ഥം സാക്ഷിയാക്കി പ്രതിജ്‌ഞ ചെയ്യുന്നുണ്ടല്ലോ. ഈ അനുസരണയും വിധേയത്വവും മാര്‍പാപ്പ പറയുന്ന കാര്യങ്ങള്‍ സ്വന്തം ഇഷ്‌ടത്തിനും സ്‌ഥാപിത താത്‌പര്യങ്ങള്‍ക്കും അനുയോജ്യമാകുമ്പോള്‍മാത്രമല്ല എന്നും ഓര്‍ക്കണം. മാര്‍പാപ്പയെ അവലംബിച്ചു ലേഖകന്‍ പ്രസ്‌താവിക്കുന്നതുപോലെ ക്രിസ്‌ത്യാനികള്‍ക്കിടയില്‍ തീവ്രവാദങ്ങളും തദനുസൃതമായ അക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത്‌ അപലപിക്കപ്പെടുകയും ശക്‌തമായി എതിര്‍ക്കപ്പെടുകയും വേണം. അതില്‍ രണ്ടു പക്ഷമില്ല. ഇത്തരം സ്വഭാവമുള്ള തീവ്ര ക്രൈസ്‌തവ ഗ്രൂപ്പുകളുണ്ടെങ്കില്‍ അതേക്കുറിച്ചു പറയാന്‍ എന്തിനു ശങ്കിക്കണം? ചരിത്രവും ഭാവനയുമല്ല; യാഥാര്‍ഥ്യങ്ങള്‍ നമ്മെ കണ്ണു തുറപ്പിക്കട്ടെ. മുസ്ലിം അധിനിവേശത്തിനെതിരായ കുരിശുയുദ്ധങ്ങള്‍ ചരിത്രത്തില്‍ നടന്നിട്ടുണ്ടെങ്കില്‍ അക്കാരണത്താല്‍ ഇന്നു ജീവിക്കുന്ന മുസ്ലിം സഹോദരങ്ങളില്‍ ആര്‍ക്കെങ്കിലും ഇന്നു ജീവിക്കുന്ന ക്രിസ്‌ത്യാനികളെ കൊന്നൊടുക്കാമെന്നോ നൂറ്റാണ്ടുകള്‍ മുമ്പു നടന്ന മുസ്ലിം അധിനിവേശങ്ങള്‍ക്കു പ്രതികാരമായി ഇന്നു ജീവിക്കുന്ന മുസ്ലിം സഹോദരങ്ങളെ കൊന്നൊടുക്കാമെന്നോ ആരെങ്കിലും ആഹ്വാനം ചെയ്‌താല്‍ അതു നിന്ദ്യവും കൂട്ടായി ചെറുത്തുതോല്‍പ്പിക്കേണ്ടതുമാണ്‌. മറിച്ച്‌, ഇന്നു സമൂഹത്തില്‍, തീവ്രസ്വഭാവമുള്ള ചുരുക്കം ചില മുസ്ലിം വിഭാഗങ്ങള്‍ നടത്തുന്ന ആസൂത്രിതമായ കുത്സിതപ്രവൃത്തികളില്‍ ജാഗ്രതയുണ്ടാകണമെന്നു പറയുന്നതു സഭയോടും സമുദായത്തോടും മാത്രമല്ല നല്ലവരായ മുസ്ലിം സഹോദരങ്ങള്‍കൂടി ഉള്‍പ്പെടുന്ന സമൂഹത്തോടുതന്നെയുമുള്ള പ്രതിബദ്ധതയാണ്‌ എന്നതില്‍ സംശയമില്ല. സത്യമേവ ജയതേ. #{blue->none->b->ഫാ. റോയി ജോസഫ്‌ കടുപ്പില്‍ ‍}#
Image: /content_image/News/News-2021-09-17-15:26:23.jpg
Keywords: സഭ, സമുദായ
Content: 17268
Category: 1
Sub Category:
Heading: ദിവ്യകാരുണ്യം നാവില്‍ നല്‍കുന്ന പതിവ് മാരോണൈറ്റ് സഭ പുനഃരാരംഭിച്ചു
Content: ബെയ്റൂട്ട്: പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യമായ ലെബനോനില്‍ കോവിഡ് മഹാമാരി കുറഞ്ഞതിനേ തുടര്‍ന്ന്‍ പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നീക്കം ചെയ്തു തുടങ്ങിയ പശ്ചാത്തലത്തില്‍ വിശുദ്ധ കുര്‍ബാന നാവില്‍ നല്‍കുന്ന പതിവ് പുനഃരാരംഭിച്ച് പൗരസ്ത്യ കത്തോലിക്ക സഭയായ മാരോണൈറ്റ് സഭ. പാരമ്പര്യവും, പൗരസ്ത്യ സഭകളുടെ ആചാരവുമനുസരിച്ച് ദിവ്യകാരുണ്യം നാവില്‍ സ്വീകരിക്കാമെന്ന്‍ ഇത് സംബന്ധിച്ചു മാരോണൈറ്റ് സഭാ തലവന്‍ കര്‍ദ്ദിനാള്‍ ബെച്ചാര ബൌട്രോസ് റായി ഒപ്പിട്ട ഡിക്രിയില്‍ പറയുന്നു. വിശുദ്ധ കുര്‍ബാന കരങ്ങളില്‍ സ്വീകരിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ അതിന് അനുവാദമുണ്ടെന്നും ഡിക്രിയില്‍ പറയുന്നുണ്ട്. ഈ രണ്ടു സാഹചര്യത്തിലും യേശുവിന്റെ തിരുശരീരവും, രക്തവുമായ ദിവ്യകാരുണ്യത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും, ലെബനോന് പുറത്തുള്ള മാരോണൈറ്റ് സമൂഹങ്ങള്‍ക്ക് പ്രാദേശിക മെത്രാന്‍ സമിതികളുടെ നിര്‍ദ്ദേശമനുസരിച്ച് ദിവ്യകാരുണ്യ സ്വീകരണം നടത്താമെന്നും ഡിക്രിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിനാണ് ദിവ്യകാരുണ്യ സ്വീകരണം സംബന്ധിച്ച ഭേദഗതി നടത്തിയത്. തീരുമാനം സഭാ തലത്തില്‍ .വിവാദമാവുകയും, വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റില്‍ സെപ്റ്റംബര്‍ 12ന് ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെ അവസാനിച്ച അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പാത്രിയാര്‍ക്കീസ് ബെച്ചാര ബൌട്രോസും പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്റെ നേതൃത്വത്തിലുള്ള ഹംഗറി സര്‍ക്കാര്‍ സമീപ വര്‍ഷങ്ങളില്‍ മാരോണൈറ്റ് സഭയ്ക്കു ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ബെയ്റൂട്ടിലെ ഹംഗേറിയന്‍ എംബസി അറിയിപ്പനുസരിച്ച് ഇക്കഴിഞ്ഞ ജൂണില്‍ നല്‍കിയ ഇരുപത് ലക്ഷത്തിലധികം ഡോളറാണ് അവസാനമായി നല്‍കിയ സംഭാവന. പതിനേഴാം നൂറ്റാണ്ടിലെ മാരോണൈറ്റ് ആശ്രമത്തിന്റെ പുനരുദ്ധാരണത്തിനും, സ്ത്രീകളുടേയും യുവജനങ്ങളുടേയും തൊഴില്‍പരമായ സാധ്യതകള്‍ക്ക് വേണ്ടിയുള്ള സാംസ്കാരിക കേന്ദ്രത്തിനും വേണ്ടിയാണ് ഈ തുക വിനിയോഗിച്ചത്.
Image: /content_image/News/News-2021-09-17-16:53:02.jpg
Keywords: മാരോണൈ
Content: 17269
Category: 1
Sub Category:
Heading: തുർക്കി ഓട്ടോമൻ നയം അവസാനിപ്പിക്കണം: ഹാഗിയ സോഫിയ ഓര്‍മ്മിപ്പിച്ച് ഗ്രീസ് വിദേശകാര്യമന്ത്രി
Content: ഏഥന്‍സ്: തുർക്കി തുടര്‍ന്നുക്കൊണ്ടിരിക്കുന്ന നവ ഓട്ടോമൻ നയം അവസാനിപ്പിക്കണമെന്ന് ഗ്രീസ് വിദേശകാര്യമന്ത്രി നിക്കോസ് ദെന്‍ഡിയാസ്. ബൈസന്റയിൻ ക്രിസ്ത്യൻ മ്യൂസിയത്തിൽ ബുധനാഴ്ച നടന്ന ഒരു പ്രദർശനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈസന്റയിൻ സാംസ്കാരിക പൈതൃകം സംരക്ഷിക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും കടമയാണെന്നും നിക്കോസ് ദെന്‍ഡിയാസ് ഓർമിപ്പിച്ചു. തുർക്കി മോസ്ക്കുകളാക്കി മാറ്റിയ ചരിത്ര പ്രസിദ്ധമായ ഹാഗിയ സോഫിയ ദേവാലയത്തിന്റെയും, കോറ ദേവാലയത്തിന്റെയും പേരുകള്‍ പ്രത്യേകമായി എടുത്തു പറഞ്ഞുക്കൊണ്ടാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. അന്താരാഷ്ട്ര ഉടമ്പടികൾ പാലിക്കാതെയാണ് ഇപ്പോൾ അവ മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. മുസ്ലിം ബ്രദർഹുഡ് അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ചേർന്ന് തുർക്കി മേഖലയിലെ മറ്റു രാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ നടത്തുന്ന നീക്കത്തിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. മതേതര നയത്തിലേക്ക് മടങ്ങാൻ നിക്കോസ് ദെന്‍ഡിയാസ് തുർക്കിയോട് ആഹ്വാനം ചെയ്തു. തുർക്കിയുടെ ഭൂമിയിലെ ആത്മീയ സംസ്കാരങ്ങൾ സംരക്ഷിക്കപ്പെടണം. തുർക്കിയിലെ വലിയ ഒരു സമൂഹത്തിന്റെ ആഗ്രഹം ഇതു തന്നെയാണെന്നാണ് തന്റെ വിശ്വാസമെന്നും ഗ്രീസ് വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു. 1821 ലെ ഗ്രീക്ക് വിപ്ലവത്തിന്റെ ഇരുന്നൂറാം വാർഷികത്തോട് അനുബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ സർവീസ് ഓഫ് ഡിപ്ലോമാറ്റിക് ആൻഡ് ഹിസ്റ്റോറിക്കൽ ആർക്കൈവ്സാണ് പ്രദർശനം സംഘടിപ്പിച്ചത്. ഇരുന്നൂറോളം ചരിത്രരേഖകൾ പ്രദർശിപ്പിക്കപ്പെട്ടു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-17-18:00:45.jpg
Keywords: ഗ്രീസ്, തുര്‍ക്കി
Content: 17270
Category: 22
Sub Category:
Heading: ലോകത്തിൽ തീർത്ഥാടകനായിരുന്ന ജോസഫ്
Content: ആഫ്രിക്കൻ സഭയിലെ സഭാപിതാവും കാർത്തേജിലെ മെത്രാപ്പോലീത്തയുയായിരുന്ന വിശുദ്ധ സി പ്രിയാൻ്റെ ( 200-258)തിരുനാൾ ദിനമാണ് സെപ്റ്റംബർ 16. തസിയസ് സിസിലിയസ് സി പ്രിയാനസ് എന്നായിരുന്നു അദ്ദേഹത്തിൻ്റെ മുഴുവൻ പേര്. ഹൃദയത്തിൽ അനൈക്യവുമായി ബലിയർപ്പിക്കുവാൻ വരുന്നവൻ്റെ ബലിപീഠത്തിൽ നിന്ന് മിശിഹാ പിന്തിയിരുന്നു എന്നു പഠിപ്പിച്ച സഭാപിതാവാണ് സിപ്രിയാൻ. സ്വർഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി ജീവിക്കാൻ വിശ്വാസികളെ സദാ ഉദ്ബോധിപ്പിച്ചിരുന്ന പിതാവ് കൂടെക്കൂടെ ഇപ്രകാരം പറയുമായിരുന്നു: ”നമ്മള്‍ ലോകത്തിന്റെ വശ്യതയെല്ലാം ഉപേക്ഷിച്ചിരിക്കുന്നു. എന്നാല്‍, നാം ഈ ലോകത്തില്‍ത്തന്നെ കഴിയു ന്നതിനാല്‍, നമ്മള്‍ ഇവിടെ വിദേശികളെപ്പോലെയോ തീര്‍ത്ഥാടകരെപ്പോലെയോ ആയിരിക്കണം.” ഈ ഭൂമിയിൽ തീർത്ഥാടകനെപ്പോലെ ജീവിച്ച വ്യക്തിയായിരുന്നു യൗസേപ്പിതാവ്. ലോകത്തിൻ്റെ വശ്യതയെല്ലാം ഹൃദയം കൊണ്ടു ഉപേക്ഷിച്ചിരുന്ന യൗസേപ്പിതാവ് സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിതത്തെ രൂപപ്പെടുത്തിയ പിതാവായിരുന്നു. സ്വർഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി തീർത്ഥാടനംചെയ്യുന്ന സഭാ തനയർ എന്ന നിലയിൽ യൗസേപ്പിതാവിനെ നമ്മുടെ വഴികാട്ടിയായി നമുക്കു സ്വീകരിക്കാം
Image: /content_image/SeasonalReflections/SeasonalReflections-2021-09-17-20:13:47.jpg
Keywords: ജോസഫ്, യൗസേ
Content: 17271
Category: 11
Sub Category:
Heading: റോമിലെ പഠനത്തിന് 8,00,000 ഡോളറിന്റെ സ്കോളർഷിപ്പ് അനുവദിച്ച് പേപ്പൽ ഫൗണ്ടേഷൻ
Content: റോം: വിശുദ്ധ ജോൺ പോൾ രണ്ടാമൻ സ്കോളർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി 800,000 ഡോളറിന്റെ സ്കോളർഷിപ്പ് അനുവദിച്ച് പേപ്പൽ ഫൗണ്ടേഷൻ. വൈദികർക്കും സിസ്റ്റര്‍മാര്‍ക്കും ബ്രദേഴ്സിനും വിശ്വാസികളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് സ്കോളര്‍ഷിപ്പ്. റോമിലെ 16 സർവകലാശാലകളിൽ പഠിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. കത്തോലിക്ക നേതാക്കളെയും അധ്യാപകരെയും സേവനത്തിനായി സജ്ജരാക്കുകയെന്ന വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ കാഴ്ചപ്പാടിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പേപ്പൽ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റ് യൂസ്റ്റസ് മിത പ്രസ്താവനയിൽ പറഞ്ഞു. 2000ൽ വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ സ്കോളർഷിപ്പ് പ്രോഗ്രാം ആരംഭിച്ചതിനുശേഷം ആയിരത്തിഅറുനൂറിലധികം ആളുകള്‍ക്ക് ഏകദേശം 13 മില്യൺ ഡോളറിന്റെ സ്കോളർഷിപ്പുകൾ നൽകിയിട്ടുണ്ട്. 1988 ലാണ് പേപ്പൽ ഫൗണ്ടേഷൻ സ്ഥാപിതമാകുന്നത്. സഭയ്ക്കുള്ളിലെ വൈദികരുടെയും മറ്റ് അധികാരശ്രേണികളുടെയും പരസ്പര സഹകരണം, സാക്ഷ്യം വഹിക്കല്‍ എന്നിവയിലൂടെ പരിശുദ്ധ പിതാവിനെയും കത്തോലിക്ക സഭയെയും സേവിക്കുക എന്നതാണ് പേപ്പൽ ഫൗണ്ടേഷൻ പ്രധാനമായും ലക്ഷ്യമിടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-17-21:46:22.jpg
Keywords: വത്തിക്കാ
Content: 17272
Category: 18
Sub Category:
Heading: ഭീകര തീവ്രവാദ പ്രസ്ഥാനങ്ങളുടെ അജണ്ട നിസാരവത്കരിക്കരുത്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
Content: കോട്ടയം: കേരളത്തിലെ വിദ്യാഭ്യാസമേഖലയെ ലക്ഷ്യംവയ്ക്കുന്ന ഭീകരതീവ്രവാദപ്രസ്ഥാനങ്ങളുടെ അജന്ഡുകള്‍ നിസാരവത്കരിക്കരുതെന്നും ഭരണമുന്നണിയിലെ പ്രമുഖ കക്ഷിതന്നെ ഇക്കാര്യം തുറന്നുസമ്മതിച്ചിരിക്കുന്നത് ഗൗരവമായിട്ടെടുത്ത് അടിയന്തര ഇടപെടലുകളുണ്ടാകണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. ഭീകരവാദപ്രസ്ഥാനങ്ങളുടെ വിദ്യാഭ്യാസമേഖലയിലെ കൈകടത്തലിനെക്കുറിച്ചു കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തിനിടെ പലതവണ സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ആവര്‍ത്തിച്ചു സൂചിപ്പിച്ചപ്പോള്‍ പലരും അവഗണിച്ചു. ഏറെ ആസൂത്രിതമായ ദീര്‍ഘകാല അജന്ഡെകള്‍ കേരളത്തിലെ വിദ്യാഭ്യാസമേഖലയെ കേന്ദ്രീകരിച്ച് ഭീകരവാദപ്രസ്ഥാനങ്ങള്‍ രൂപം നല്‍കിയിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്നു. സ്വതന്ത്ര വിദ്യാര്‍ഥി സംഘടനകള്‍ രൂപീകരിച്ചു ചില പ്രഫഷണല്‍ കോളജുകളിലെ വിദ്യാര്‍ഥി യൂണിയനുകള്‍ ഇക്കൂട്ടര്‍ പിടിച്ചടക്കിയിരിക്കുന്നത് ഇതിന്റെ ചില സൂചനകള്‍ മാത്രം. വിദേശ രാജ്യങ്ങളില്‍നിന്ന് ഉന്നതവിദ്യാഭ്യാസമേഖലയിലെ വിവിധ കോഴ്‌സുകളിലേക്കുള്ള അഡ്മിഷനുവേണ്ടി ഒരിക്കലുമില്ലാത്ത കുതിച്ചുചാട്ടമാണ് 202122ലെന്നു കേരള യൂണിവേഴ്‌സിറ്റിയുടേതായി 2021 ഓഗസ്റ്റ് 6ന് മാധ്യങ്ങളില്‍വന്ന കുറിപ്പില്‍ പറയുന്നു. ലഭിച്ച 24,044 ആപ്ലിക്കേഷനുകള്‍ പ്രധാനമായും ഇറാന്‍, ഇറാക്ക്, അഫ്ഗാനിസ്ഥാന്‍. ബംഗ്ലാദേശ് എന്നി രാജ്യങ്ങളില്‍ നിന്നുള്ളതാണ്. കേരളത്തില്‍നിന്നും കുട്ടികള്‍ വിദേശത്തേക്കും ഇതരസംസ്ഥാനങ്ങളിലേക്കും ഉപരിപഠനത്തിനു പോകുന്‌പോള്‍ കേരളത്തിലേക്ക് ഭീകരപ്രസ്ഥാനങ്ങളുടെ കേന്ദ്രങ്ങളായ രാജ്യങ്ങളില്‍നിന്ന് ഉപരിപഠനത്തിന് എത്തുന്നവരുടെ ലക്ഷ്യമെന്തെന്ന് വിലയിരുത്തപ്പെടണം. കാഷ്മീരില്‍നിന്നും കേരളത്തിലെ കോളജുകളില്‍ പഠിക്കുവാന്‍ എത്തിയിരിക്കുന്നവരെയും നിരീക്ഷണവിധേയരാക്കേണ്ടതുണ്ട്. കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ നിര്‍ണായക പങ്കാളിത്തവും ഉന്നതനിലവാരവും പുലര്‍ത്തുന്ന ക്രൈസ്തവ സ്ഥാപനങ്ങള്‍ വരുംനാളുകളില്‍ ഈ തലങ്ങളില്‍ നേരിടാനിരിക്കുന്ന വെല്ലുവിളികള്‍ ചെറുതായിരിക്കില്ലെന്നും ഏറെ മുന്‍കരുതലോടെ നീങ്ങണമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
Image: /content_image/India/India-2021-09-18-08:38:17.jpg
Keywords: തീവ്രവാദ