Content | മോസ്കോ: രാജകുമാരനും, റഷ്യൻ ഓർത്തഡോക്സ് സഭയിലെ വിശുദ്ധനുമായിരുന്ന അലക്സാണ്ടർ നെവ്സ്കിയുടെ സ്മാരക അനാച്ഛാദന ചടങ്ങിൽ പങ്കുചേര്‍ന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും. വടക്കുപടിഞ്ഞാറൻ റഷ്യയിലെ പ്സ്കോവ് പ്രദേശത്തു നിര്‍മ്മിച്ച സ്മാരക അനാച്ഛാദന ചടങ്ങുകൾ ശനിയാഴ്ചയാണ് നടന്നത്. റഷ്യൻ മിലിറ്ററി ഹിസ്റ്റോറിക്കൽ സൊസൈറ്റി അധ്യക്ഷൻ വ്ളാഡിമർ മെഡിൻസ്കി, റഷ്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ പാത്രിയാർക്കീസ് കിറിൽ അടക്കമുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. റഷ്യൻ മിലിറ്ററി ഹിസ്റ്റോറിക്കൽ സൊസൈറ്റി നാലുമാസം എടുത്ത് നിർമ്മിച്ച സ്മാരകത്തിന് പ്രതിരോധമന്ത്രാലയം എല്ലാവിധ സഹായങ്ങളും നൽകിയിരുന്നു.
മധ്യകാല റഷ്യയെ നെവ്സ്കിയും അനുചരന്മാരും വിദേശ ആക്രമണത്തിൽനിന്നു രക്ഷിച്ച സംഭവം റഷ്യൻ പ്രസിഡന്റ് ചടങ്ങില്‍ സ്മരിച്ചു. ഈ വിജയം റഷ്യയുടെ സൈനിക പ്രതാപത്തിന്റെ ഒരു അടയാളമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തു വിശ്വാസം മുറുകെ പിടിച്ച അലക്സാണ്ടർ നെവ്സ്കിയെ 1381 -ൽ പ്രാദേശിക വിശുദ്ധന്റെ പദവിയിലേക്കും 1547 -ൽ റഷ്യൻ ഓർത്തഡോക്സ് സഭ വിശുദ്ധനായും പ്രഖ്യാപിച്ചു. അലക്സാണ്ടർ നെവ്സ്കിയും, അനുചരന്മാരും ഉൾപ്പെടുന്ന പ്രതിമയ്ക്ക് 20 മീറ്ററാണ് ഉയരം. വിശുദ്ധന്റെ എണ്ണൂറാം ജന്മദിന വാർഷികത്തോടനുബന്ധിച്ച് പ്സ്കോവിലെ സമോല്‍വയിലാണ് രൂപം നിർമിച്ചത്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HBW1C5D5cqL6oTXLx5YcYH}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |