category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading യൗസേപ്പിതാവിലൂടെ ഈശോയിലേക്കു വളരാൻ ഒരു ഗ്രന്ഥം
ContentCustos, Total Consecration to St. Joseph എന്നത് ഡെവിൻ ഷാഡറ്റ് (Devin Schaft) എന്ന അമേരിക്കൽ എഴുത്തുകാരന്റെ ഗ്രന്ഥമാണ്. Custos എന്ന ലത്തീൻ വാക്കിന്റെ അർത്ഥം രക്ഷകർത്താവ്, സംരക്ഷകൻ, പാലകൻ എന്നൊക്കെയാണ് .തിരു കുടുംബത്തിലും സഭയിലുമുള്ള വിശുദ്ധ യൗസേപ്പിതാവിൻ്റെ പങ്കിനെക്കുറിച്ചാണ് ഈ ഗ്രന്ഥം. യൗസേപ്പിതാവിനു മുപ്പത്തിമൂന്നു ദിവസം സമർപ്പിക്കുവാനും അവനോടൊപ്പം ആത്മീയമായി ചരിക്കാനും അവനെപ്പോലെയാകാനും അപ്പൻമാരായവരെയും അപ്പൻമാരാകാൻ ആഗ്രഹിക്കുന്നവരെയും സഹായിക്കുന്ന ഒരു വഴികാട്ടിയാണിത്. വിശുദ്ധ യൗസേപ്പിതാവുമായി ബന്ധപ്പെടുത്തി അനുദിന ദൈവവചന വ്യാഖ്യാനങ്ങളും പ്രാർത്ഥനകളും വ്യക്തിപരവും സാമൂഹികവുമായ പരിവർത്തനത്തിലേക്കു വായനക്കാരനെ ക്ഷണിക്കുന്നു. മുപ്പത്തിമൂന്നു ദിവസത്തെ സമർപ്പണം പ്രതീകാത്മകമാണന്നു ഡെവിൻ ഷാഡറ്റ് പറയുന്നു. 1884 ഒക്ടോബർ പതിമൂന്നാം തീയതി ലെയോ പതിമൂന്നാമൻ മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ച ശേഷം അബോധാവസ്ഥയിലായി. ഉണർന്നതിനു ശേഷം നൂറു വർഷത്തിനുള്ളിൽ കത്തോലിക്കാ സഭയെ നശിപ്പിക്കാമെന്ന് പിശാച് ഭീക്ഷണിപ്പെടുത്തിയതായി അദ്ദേഹം കേട്ടു. കൃതം മുപ്പത്തിമൂന്നു വർഷങ്ങൾക്കു ശേഷം 1917 ഒക്ടോബർ പതിമൂന്നാം തീയതി ഫാത്തിമായിലെ അവസാന മരിയൻ ദർശനത്തിൽ സ്വർഗ്ഗം പ്രത്യുത്തരം നൽകി. ഈ സൂര്യാത്ഭുതത്തിനു മുന്നു ദൃശ്യങ്ങൾ ഉണ്ടായിരുന്നു. ഒന്നാമത്തെ ദൃശ്യത്തിൽ വി. യൗസേപ്പ് പിതാവ് സൂര്യനു സമീപം ഉണ്ണീശോയും ജപമാല റാണിയുമായി വന്നു നിന്നു . തിരുകുടുംബമായിരുന്നു ദൃശ്യത്തിൽ. വെള്ളയും നീലയും കലർന്ന മേലങ്കിയാണ് പരിശുദ്ധ കന്യകാമറിയം അണിഞ്ഞിരുന്നത്. വി. യൗസേപ്പ് പിതാവ് വെള്ളവസ്ത്രവും ഉണ്ണീശോ ഇളം ചുവപ്പു വസ്ത്രവും അണിഞ്ഞിരുന്നു. തടിച്ചുകൂടിയ ജനസമൂഹത്തെ വി. യൗസേപ്പ് കുരിശടയാളത്താൽ മൂന്നു പ്രാവശ്യം ആശീർവദിച്ചു. ഉണ്ണീശോയും അപ്രകാരം തന്നെ ചെയ്തു. മറിയത്തിന്റെ വിമലഹൃദയം വിജയിക്കുമെന്നാണ് ഫാത്തിമാ സന്ദേശം. തിന്മയ്ക്കും മത ത്യാഗവാദത്തിനുമെതിരായ യുദ്ധത്തിൽ വിജയിക്കുന്നതിൻ്റെ രഹസ്യം മറിയം കാണിച്ചു തന്നു വിശുദ്ധ യൗസേപ്പിതാവും അവൻ്റെ പിതൃത്വവും. അതായത് പരിശുദ്ധ മറിയം പറയുന്നു: "ജോസഫിന്റെ അടുത്തേക്കു ചെല്ലുക, അവന്‍ നിങ്ങളോടു പറയുന്നതുപോലെ ചെയ്യുക." (ഉല്‍പത്തി 41 : 55). ഈശോയുടെ മാതാപിതാക്കളായ മറിയയും ജോസഫും അവനെ ദൈവത്തിന് സമർപ്പിച്ചു, നമ്മൾ ഈശോയുടെ സഹോദരന്മാർ എന്ന നിലയിൽ, മറിയവും ജോസഫും കൃപയുടെ ക്രമത്തിൽ നമ്മുടെ മാതാപിതാക്കളാണ്. ഈശോയ്ക്കു വേണ്ടി അവർ ചെയ്തത് നമുക്കു വേണ്ടി ചെയ്യാൻ അവരുടെ രക്ഷാകർതൃത്വം അവരെ അനുവദിക്കുന്നു: ഈശോയിലൂടെ, ഈശോയോടുകൂടെ, ഈശോയിൽ, നമ്മുടെ പിതാവായ ദൈവത്തിന് നമ്മെ സമർപ്പിക്കുക, അങ്ങനെ ദൈവത്തിലേക്കുള്ള ഒരു വിശുദ്ധ ദൗത്യത്തിനായി നമ്മൾ വേർതിരിക്കപ്പെടും. വിശുദ്ധ യൗസേപ്പിതാവിൻ്റെ മാതൃകയും മദ്ധ്യസ്ഥതയും സഭയുടെയും കുടുംബത്തിന്റെയും ലോകത്തിന്റെയും വീണ്ടെടുപ്പിനും പുനർജ്ജീവനത്തിനും കാരണമാകട്ടെ
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-09-11 21:52:00
Keywordsജോസഫ്, യൗസേ
Created Date2021-09-11 21:52:46