category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന സ്വീകാര്യവും അവസരോചിതവും'
Contentകൊച്ചി: ലൗ ജിഹാദും ലഹരി ജിഹാദും ഇന്നു യുവാക്കള്‍ നേരിടുന്ന ഭീഷണിയാണെന്നു സിഎല്‍സി സംസ്ഥാന സമിതി. യുവതലമുറ നശിക്കാതിരിക്കാന്‍ െ്രെകസ്തവ കുടുംബങ്ങള്‍ ഏറെ ശ്രദ്ധ നല്‍കണമെന്ന പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന സ്വീകാര്യവും അവസരോചിതവുമാണെന്നും സിഎല്‍സി വിലയിരുത്തി. സമാധാനവും മതേതരത്വവും ആഗ്രഹിക്കുന്ന മനുഷ്യര്‍ ഇത്തരം ആശങ്കകള്‍ പങ്കുവയ്ക്കും. നാട്ടില്‍ നടക്കുന്ന പച്ചയായ യാഥാര്‍ഥ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന ചില രാഷ്ട്രീയ നേതാക്കളുടെ വിലകുറഞ്ഞ അവസരവാദം അപകടകരമാണ്. നാലു വോട്ടിനുവേണ്ടി സമൂഹത്തിലെ കൊള്ളരുതായ്മകളെ മതവുമായി കൂട്ടിക്കെട്ടി നിസാരവത്കരിക്കരുത്. ക്രൈസ്തവ വിശ്വാസികളെ നേര്‍വഴിക്കു നയിക്കാനുള്ള ധാര്‍മികമായ ഉത്തരവാദിത്തം സഭാ തലവന്മാര്‍ക്കുണ്ട്. ലൗ ജിഹാദ് വഴിയും നാര്‍കോട്ടിക് ജിഹാദ് വഴിയും ജിഹാദി തീവ്രവാദം ഭീകരമായ രീതിയില്‍ കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നതിന് മുമ്പ് പല രീതിയിലും മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടുള്ളതാണ്. നാര്‍കോ ജിഹാദ് എന്നാല്‍ ജിഹാദികളുടെ തന്ത്രമാണ്. ലഹരിക്ക് അടിമപ്പെടുത്തി ശത്രുക്കളുടെ കുട്ടികളെയും യുവാക്കളെയും നശിപ്പിക്കുക എന്ന ജിഹാദി തന്ത്രം. ഇതിന്റെ ഭാഗമായി ഇവര്‍ സ്കൂള്‍, കോളജ് പരിസരങ്ങളില്‍ മയക്കുമരുന്ന് സുലഭമായി ലഭ്യമാക്കുന്നു. 3,000 കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി തീവ്രവാദികളെ ലക്ഷ്വദീപിനടുത്ത് ഒരു ബോട്ടില്നിമന്നു കസ്റ്റംസ് പിടിച്ചത് അടുത്തകാലത്താണ്. സത്യം വിളിച്ചുപറയുമ്പോള്‍ ഒരുകൂട്ടം ആളുകള്‍ വിറളി പിടിക്കുന്നതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളാണുള്ളതെന്നും സിഎല്‍സി വിലയിരുത്തി. സംസ്ഥാന ഡയറക്ടര്‍ ഫാ. ജിയോ തെക്കിനിയത്ത് പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് ഷോബി കെ. പോള്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയിംസ് പഞ്ഞിക്കാരന്‍, ട്രഷറര്‍ ബിജില്‍ സി. ജോസഫ്, ദേശീയ വൈദിക പ്രതിനിധി ഫാ. ഫ്രജോ വാഴപ്പിള്ളി, സൗത്ത് സോണ്‍ പ്രസിഡന്റ് വിനേഷ് കോളെങ്ങാടന്‍, ഷീല ജോയ്, ജെസ്വിന്‍ സോണി, റീത്ത ദാസ്, സജു തോമസ്, അനില്‍ പാലത്തിങ്കല്‍, യു.വി. അല്‍ദോ, ബിബിന്‍ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-09-12 08:53:00
Keywordsകല്ലറ
Created Date2021-09-12 08:53:48