Contents

Displaying 16751-16760 of 25117 results.
Content: 17123
Category: 1
Sub Category:
Heading: കാമറൂണിലെ മാംഫെ രൂപതയുടെ വികാരി ജനറാളിനെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി
Content: യോണ്ടേ: മധ്യ ആഫ്രിക്കന്‍ രാജ്യമായ കാമറൂണിന്റെ തെക്ക്-പടിഞ്ഞാറന്‍ ആംഗ്ലോഫോണ്‍ (ഇംഗ്ലീഷ് സംസാരിക്കുന്ന പ്രദേശങ്ങള്‍) മേഖലയിലെ മാംഫെ രൂപതയുടെ വികാരി ജനറാളായ മോണ്‍. അഗ്ബോര്‍ടോകോ അഗ്ബോറിനെ വിഘടവാദികളെന്ന്‍ കരുതപ്പെടുന്ന ആയുധധാരികളായ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. ഓഗസ്റ്റ് 29 ഞായറാഴ്ച മോണ്‍. അഗ്ബോര്‍ടോകോ അഗ്ബോറിനെ തട്ടിക്കൊണ്ടുപോയ വിവരം മാംഫെ രൂപതാ ചാന്‍സിലര്‍ ഫാ. സെബാസ്റ്റ്യന്‍ സിഞ്ചുവാണ് മാധ്യമങ്ങളെ അറിയിച്ചത്. ബിഷപ്പ് ഫ്രാന്‍സിസ് ടെക്കേ ലൈസിഞ്ച് താമസിക്കുന്ന സെമിനാരിയിലേക്ക് ഇരച്ചു കയറിയ സായുധര്‍ തങ്ങള്‍ തങ്ങള്‍ വിഘടനവാദികളെന്ന്‍ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് മോണ്‍. അഗ്ബോറിനെ തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്നാണ് ചാന്‍സിലറിന്റെ പ്രസ്താവന. ബിഷപ്പിന്റെ പ്രായാധിക്യം കണക്കിലെടുത്താണ് മെത്രാനെ വിട്ട് വികാരി ജനറലിനെ തട്ടിക്കൊണ്ടുപോയതെന്നും വെളിപ്പെടുത്തലുണ്ട്. രണ്ടു കോടി സി.എഫ്.എ ഫ്രാങ്ക്സ് (30,489 യൂറോ) ആണ് തട്ടിക്കൊണ്ടുപോയവര്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. ജനറാളിന്റെ മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ഫാ. സിഞ്ചു വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. കാമറൂണില്‍ മെത്രാന്മാര്‍ക്ക് പോലും യാതൊരു സംരക്ഷണമില്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. മാംഫെ രൂപതയില്‍ നിന്നും തട്ടിക്കൊണ്ടു പോകപ്പെടുന്ന ആദ്യ വൈദികനല്ല മോണ്‍. അഗ്ബോര്‍. ഇക്കഴിഞ്ഞ മെയ് 22നാണ് രൂപതയുടെ ഔദ്യോഗിക വക്താവായ ഫാ. ക്രിസ്റ്റഫര്‍ എബോക്കയെ വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയത്. പത്തു ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം മോചിതനായി. ആംഗ്ലോഫോണ്‍ പ്രതിസന്ധിയില്‍ മുഖ്യ മധ്യസ്ഥനും ദൌലായിലെ മുന്‍ മെത്രാപ്പോലീത്തയുമായിരുന്ന അന്തരിച്ച കര്‍ദ്ദിനാള്‍ ക്രിസ്റ്റ്യന്‍ ടൂമി രണ്ടു പ്രാവശ്യം തട്ടിക്കൊണ്ടുപോകലിന് ഇരയായിട്ടുണ്ട്. ബൂയി രൂപതയുടെ മെത്രാനായ മോണ്‍. മൈക്കേല്‍ മിയാബെസു ബീബി, ബാമെണ്ടായിലെ സഹായ മെത്രാനായിരുന്ന സമയത്ത് 2018 ഡിസംബറില്‍ തട്ടിക്കൊണ്ടു പോകപ്പെട്ടിരുന്നു. 2019-ല്‍ ബാമെണ്ടായിലെ മുന്‍ മെത്രാപ്പോലീത്തയായിരുന്ന മോണ്‍. കോര്‍ണേലിയൂസ് ഫോണ്ടം ഏസുവയും, കുംബോ രൂപതാ മെത്രാന്‍ മോണ്‍. ജോര്‍ജ്ജ് ഇങ്കുവോയും തട്ടിക്കൊണ്ടു പോകലിന് ഇരയായിട്ടുണ്ട്. വൈദികര്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ച ഫാ. സിഞ്ചു, ‘സഭയെ വെറുതെ വിടണ'മെന്ന് അഭ്യര്‍ത്ഥിച്ചു. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന രണ്ട് പ്രദേശങ്ങളുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് വിമത പോരാളികള്‍ കാമറൂണ്‍ സൈന്യവുമായി കാലങ്ങളായി പോരാട്ടത്തിലായിരുന്നു. ഇത് ആയിരകണക്കിന് പേരുടെ ജീവഹാനിക്കും, 7,00,000-ത്തോളം പേരുടെ പലായനത്തിനും കാരണമായിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/L7PsntyjXw6KtdjsebthVL}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-01-13:35:24.jpg
Keywords: കാമറൂ
Content: 17124
Category: 1
Sub Category:
Heading: എട്ടു നോമ്പിന്റെ ഹൃസ്വചരിത്രം
Content: സെപ്റ്റംബർ 1 മുതൽ 8 വരെ മാതാവിന്റെ ജനന തിരുനാളിനു ഒരുക്കമായി എട്ട് നോമ്പ് ആചരിക്കുന്നു. ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്തു വടക്കൻ കേരളത്തിൽ ക്രൈസ്തവരും ഹൈന്ദവരും മത മർദ്ദനത്തിനിരയായി. നിർബന്ധിത മതം മാറ്റം സാധാരണമായി. പുരുഷന്മാരെ കൊന്നൊടുക്കിയ സൈന്യം സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി. ഇതറിഞ്ഞ വിശ്വാസികൾ മാതാവിന്റെ നാമത്തിലുള്ള ദേവാലയങ്ങളിൽ ഒന്നിച്ചു ചേർന്നു. തങ്ങളുടെ മാനം സംരക്ഷിക്കപ്പെടാനും തലമുറകൾ നശിക്കാതിരിക്കാനും സ്ത്രീകളും കുട്ടികളും ദൈവാലയത്തിനുള്ളിൽ മാതാവിന്റെ മാദ്ധ്യസ്ഥം തേടി നിലവിളിച്ചു പ്രാർത്ഥിച്ചു. പുരുഷന്മാർ സംരക്ഷണത്തിനായി പുറത്തു കാവൽ നിന്നു. ആലുവാ പുഴയിൽ ജലമുയർന്നപ്പോൾ തിരുവിതാംകൂറിൽ കടക്കാതെ സൈന്യം മടങ്ങിപ്പോയി. ഈ മാതൃ ഭക്തിയാണ് എട്ടു നോമ്പിന്റെ ആരംഭം. സ്ത്രീകളുടെയും, കന്യകകളുടെയും ഉപവാസമാണ് എട്ടു നോമ്പ്. നോമ്പിനു മുമ്പായി വീട്ടിൽ ഉപയോഗിച്ച പാത്രങ്ങൾ എല്ലാം കഴുകി കമഴ്ത്തിവെയ്ക്കും. ഒരു പുതിയ മൺകലവും, ചിരട്ട തവിയും, കഞ്ഞി കുടിക്കാൻ ഒരു പാത്രവും വാങ്ങി നോമ്പ് നോക്കുന്നവർ തനിയെ കഞ്ഞിവെച്ചു കുടിക്കും. നോമ്പില്ലാത്തവർ ഇതിൽ തൊടാറില്ല. മാതാവിന്റെ അമ്മ അന്നാമ്മയ്ക്കു മക്കളുണ്ടായിരുന്നില്ല. അന്നാമ്മ നേർച്ച നേർന്നു 8 ദിവസം നോമ്പ് നോക്കി ജനിച്ച കുഞ്ഞാണ് മറിയം. മൂന്നാം വയസ്സിൽ ദൈവാലയത്തിൽ കാഴ്ച വെച്ചു അവിടെ മറിയം വളർന്നു എന്നൊരു പാരമ്പര്യ കഥയുണ്ട്. കല്യാണം കഴിഞ്ഞാൽ ആദ്യ വർഷം എട്ടു നോമ്പിനു അമ്മ മകളെ സ്വന്തം വീട്ടിൽ കൊണ്ടുവന്നു നോമ്പെടുപ്പിക്കും. ശാരീരിക നോമ്പ് ഉള്ളതിനാൽ ഭർത്താവ് ഭാര്യാവീട്ടിൽ വരാറില്ല. രാവിലെ എഴുന്നേറ്റു കടുംകാപ്പി കുടിച്ചു പള്ളിയിൽപോയി കുർബാനകണ്ടു ഉപവസിച്ചു പ്രാർത്ഥിക്കും. വൈകിട്ട് വീട്ടിൽ വന്ന് കഞ്ഞികുടിക്കും. ഭർതൃ വീട്ടിൽ പലഹാരങ്ങളുമായിട്ടാണ് തിരിച്ചു പോകുന്നത്. മാതാവിന്റെ മാദ്ധ്യസ്ഥത്താൽ എത്രയും വേഗം കുഞ്ഞ് ജനിക്കണം. തലമുറകളുടെ സമൃദ്ധിയിലൂടെ കുടുംബം അനുഗ്രഹിക്കപ്പെടണം എന്നതാണ് ഇതിന്റെ നിയോഗം (ലൂക്ക 1:48 & 50). വെച്ചൂർ, മണർകാട്, നാകപ്പുഴ, കുറവിലങ്ങാട്, കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി ഇവയാണ് പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ. #{blue->none->b->എട്ടു നോമ്പിന്റെ നിയോഗങ്ങൾ ‍}# 1. ക്രൈസ്തവർക്കെതിരായിട്ടുള്ള മത മർദ്ദനങ്ങളും വിജാതീയ ശത്രു പീഢകളും അവസാനിക്കുവാൻ. 2. യുവജനങ്ങൾ യഥാകാലം വിവാഹിതരാകാൻ 3. മക്കളില്ലാത്ത ദമ്പതിമാർക്ക് സന്താന സൗഭാഗ്യത്തിന്. 4. വിവാഹ തടസ്സം മാറുവാൻ. 5. തിരുസഭയിൽ മാമ്മോദീസകൾ സമൃദ്ധമാകാൻ. 6. തലമുറകളുടെ സമൃദ്ധിയിലൂടെ ക്രൈസ്തവ കുടുംബങ്ങൾ അനുഗ്രഹിക്കപ്പെടാൻ. #{black->none->b-> (ലവീത്താ മിനിസ്ട്രിയുടെ സ്ഥാപകനും ആത്മീയ ഗുരുവുമായ ഫാ. റോബർട്ട്‌ ചവറനാനിക്കൽ വി.സി എഴുതിയ 'നസ്രാണികളുടെ ആചാരങ്ങളും, പാരമ്പര്യങ്ങളും' എന്ന പുസ്തകത്തില്‍ നിന്ന്) ‍}# ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/SocialMedia/SocialMedia-2021-09-01-14:58:19.jpg
Keywords: നോമ്പ
Content: 17125
Category: 10
Sub Category:
Heading: മ്യാൻമർ പട്ടാളം നശിപ്പിച്ച ക്രൈസ്തവ ദേവാലയം പുനർസമര്‍പ്പിച്ചു
Content: ചിൻ: പട്ടാളം നശിപ്പിച്ച പടിഞ്ഞാറൻ മ്യാൻമറിൽ സ്ഥിതിചെയ്യുന്ന ബാപ്റ്റിസ്റ്റ് ദേവാലയം വിവിധ ക്രൈസ്തവ നേതാക്കളുടെ സാന്നിധ്യത്തിൽ പുനർ സമർപ്പിക്കപ്പെട്ടു. ചിൻ സംസ്ഥാനത്തെ ടാൽ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ദേവാലയത്തിലാണ് പുനര്‍ സമര്‍പ്പണം നടന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളായി പട്ടാളം താണ്ഡവമാടിയ ദേവാലയത്തില്‍ ബൈബിളുകൾ വലിച്ചെറിയുകയും, പാട്ടുപുസ്തകങ്ങൾ അടക്കമുള്ളവ നശിപ്പിക്കുകയും ചെയ്തിരിന്നു. ഭക്ഷണാവശിഷ്ടം അടക്കം ദേവാലയത്തിൽവെച്ചിട്ടാണ് സൈന്യം മടങ്ങിയത്. സാഹചര്യം അനുകൂലമായതിനെ തുടര്‍ന്നു ഓഗസ്റ്റ് 28നു ദേവാലയം വൃത്തിയാക്കി പുനര്‍ സമര്‍പ്പണം നടത്തുകയായിരിന്നു. ചിൻ സംസ്ഥാനം ഒരു ക്രൈസ്തവ ഭൂരിപക്ഷ മേഖലയാണ്. പട്ടാളത്തെ ചെറുത്ത് നിൽക്കാൻ പ്രാദേശിക സമൂഹം സംഘടിച്ചതിനെ തുടർന്നാണ് പട്ടാളം ആക്രമണം കടുപ്പിച്ചത്. ഇതിനിടെ അവർ ദേവാലയത്തിൽ പ്രവേശിയ്ക്കുകയായിരിന്നു. സംഭവത്തെ നഗരത്തിലെ വിവിധ ക്രൈസ്തവ സഭകളും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചിൻ അഫേഴ്സും സംഭവത്തെ അപലപിച്ചിരുന്നു. ദേവാലയം പിടിച്ചടക്കി, അവിടുത്തെ വസ്തുവകകൾ നശിപ്പിച്ചത് ജനീവ ഉടമ്പടിക്ക് വിരുദ്ധമായ കാര്യമാണെന്നും, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ ലംഘിക്കുന്നത് അവസാനിപ്പിക്കണമെന്നും ഓഗസ്റ്റ് 24നു കുറിപ്പിൽ ഇൻസ്റ്റിറ്റ്യൂട്ട് ആവശ്യപ്പെട്ടു. പട്ടാളം ഗ്രാമത്തിൽ പ്രവേശിച്ചതിനെ തുടർന്ന് 150 കുടുംബങ്ങൾക്ക് ഭവനം ഉപേക്ഷിച്ച് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറേണ്ടിവന്നുവെന്നും, പട്ടാളം നിരവധി ഭവനങ്ങളും, ആളുകളുടെ വസ്തുവകകളും നശിപ്പിച്ചുവെന്നും ഇൻസ്റ്റിറ്റ്യൂട്ട് വിശദീകരിച്ചു. ഫെബ്രുവരി ഒന്നാം തീയതി രാജ്യഭരണം അട്ടിമറിയിലൂടെ പിടിച്ചെടുത്തതിന് ശേഷം കുറഞ്ഞത് ആറോളം ക്രൈസ്തവ ദേവാലയങ്ങൾ പട്ടാളം ആക്രമിച്ചിട്ടുണ്ട്. ഇതിൽ കായാ സംസ്ഥാനത്തെ തിരുഹൃദയ ദേവാലയവും ഉൾപ്പെടുന്നു. ഇവിടെ മെയ് 23നു നടന്ന ഷെല്ലാക്രമണത്തിൽ നാല് പേരാണ് കൊല്ലപ്പെട്ടത്. നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. വൈദികരും പട്ടാളത്തിന്റെ ഇരകളായി. എട്ടോളം വൈദികരാണ് ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടത്. മ്യാന്മാറിലെ അഞ്ചു കോടി 40 ലക്ഷം വരുന്ന ജനസംഖ്യയിൽ 6.2 ശതമാനം ആളുകൾ മാത്രമാണ് ക്രൈസ്തവ വിശ്വാസികളായിട്ടുള്ളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/L7PsntyjXw6KtdjsebthVL}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-01-17:11:04.jpg
Keywords: മ്യാന്‍
Content: 17126
Category: 13
Sub Category:
Heading: ഗര്‍ഭസ്ഥ ശിശുവിന്റെ ജീവന് വേണ്ടി ജീവത്യാഗം ചെയ്ത അമ്മയുൾപ്പെടെ മൂന്നുപേരുടെ നാമകരണ നടപടികള്‍ മുന്നോട്ട്
Content: വത്തിക്കാന്‍ സിറ്റി: ഗര്‍ഭസ്ഥ ശിശുവിനെ രക്ഷിക്കുവാന്‍ വേണ്ടി ജീവത്യാഗം ചെയ്ത ഇറ്റലിയില്‍ നിന്നുള്ള ക്രിസ്റ്റീന സെല്ല മോസെലിൻ ഉള്‍പ്പെടെ മൂന്നുപേരുടെ നാമകരണ നടപടിയ്ക്കു പാപ്പയുടെ അംഗീകാരം. ക്രിസ്റ്റീനയെ കൂടാതെ 2001 ൽ ദൈവദാസരായി ഉയർത്തിയ ദമ്പതിമാരുടെ പുത്രി എൻറിക്കാ ബെൽത്രാമെ, പ്ലാചിദോ ഗെസ്റ്റപ്പോയിൽ പീഡന വിധേയനായി മരണപ്പെട്ട ഒരു ഫ്രാൻസിസ്ക്കൻ സന്യാസി പ്ലാചിദോ കൊർതേസെ എന്നിവരുടെ വീരോചിത പുണ്യങ്ങളെ കൂടിയാണ് ഫ്രാന്‍സിസ് പാപ്പ അംഗീകരിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധ നേടുന്നത് ഉദരത്തിലുള്ള കുഞ്ഞിന് വേണ്ടി സ്വജീവന്‍ അര്‍പ്പിച്ച ക്രിസ്റ്റീന സെല്ല മോസെലിന്റെ ജീവിതമാണ്. 1969 ആഗസ്റ്റ് 18 ന് ഇറ്റലിയിൽ മിലാനിലെ ചിനി സെല്ലോ ബാൽസമോയിലാണ് ക്രിസ്റ്റീന ജനിച്ചത്. തന്റെ സ്ക്കൂൾ നാളുകളിൽ തന്നെ ആത്മീയ കാര്യങ്ങളില്‍ ഏറെ ശ്രദ്ധ നല്‍കുവാന്‍ അവള്‍ക്കു കഴിഞ്ഞു. പിന്നീട് ക്രിസ്താനികളുടെ സഹായമായ മറിയത്തിന്റെ പുത്രിമാർ എന്ന ഡോൺ ബോസ്ക്കോ സന്യാസ സമൂഹത്തിൽ ദൈവവിളിയെ തിരിച്ചറിയാനുള്ള പരിശീലനത്തിൽ മുന്നോട്ടു പോയെങ്കിലും ദൈവവിളി മറ്റൊന്നാണെന്ന് തിരിച്ചറിഞ്ഞു. കാർളോ എന്ന യുവാവിനെ കണ്ടുമുട്ടിയത് അവളുടെ തീരുമാനത്തെ മാറ്റിമറിച്ചു. ഇതിനിടെ ഇടതുകാലിൽ അപൂര്‍വ്വമായ ഒരു തരം ട്യൂമർ ബാധിച്ചതിനെ തുടര്‍ന്നു രണ്ടു വർഷം ചികിൽസയും തെറാപ്പികളും തുടര്‍ന്നു. 1991-ല്‍ തന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ അവള്‍ കാർളോയെ വിവാഹം ചെയ്തു. അധികം വൈകാതെ രണ്ടു കുഞ്ഞുങ്ങളെ അവര്‍ക്ക് ലഭിച്ചു. സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും നാളുകള്‍. ഇതിനിടെ മൂന്നാമതും മരിയ ഗര്‍ഭിണിയായി. പക്ഷേ മുന്‍പത്തെ സാഹചര്യം പോലെ ആയിരിന്നില്ല ഇത്. കാന്‍സര്‍ അവളെ വരിഞ്ഞു മുറുക്കിയിരിന്നു. ചികിത്സകള്‍ക്കു സാഹചര്യമുണ്ടായിരിന്നെങ്കിലും കീമോതെറാപ്പി അടക്കമുള്ള ചികിത്സകള്‍ തന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിന്റെ ജീവന് അപകടമാണെന്ന് മനസിലാക്കിയ അവള്‍ വേദനയുടെ പാരമ്യത്തിലും ചികിത്സ വേണ്ടെന്ന് വെയ്ക്കുകയായിരിന്നു. കാന്‍സറിന്റെ സകല വേദനകളും ഏറ്റെടുത്ത് ഒടുവില്‍ അവള്‍ കുഞ്ഞിനെ പ്രസവിച്ചു. റിക്കാർഡോ എന്ന പേര് കുഞ്ഞിന് നല്‍കി. നിത്യസമ്മാനത്തിന് വിളിക്കപ്പെടുന്നതിന് മുന്‍പ് അവള്‍ തന്റെ കുഞ്ഞിനായി കുറിച്ച കത്തില്‍ ഇങ്ങനെ എഴുതി, "റിക്കാർഡോ, നീ ഞങ്ങൾക്ക് ഒരു സമ്മാനമാണ്. ആ സായാഹ്നമാണ്, ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോൾ കാറിൽ, നീ ആദ്യമായി നീങ്ങിയത്. ‘എന്നെ സ്നേഹിച്ചതിന് നന്ദി അമ്മേ!’ എന്ന് നീ പറയുന്നതുപോലെ തോന്നി, ഞങ്ങൾ നിന്നെ എങ്ങനെ സ്നേഹിക്കാതിരിക്കും? നീ ഞങ്ങള്‍ക്ക് വിലപ്പെട്ടവനാണ്". 1995-ല്‍ തന്റെ ഇരുപത്തിയാറാമത്തെ വയസില്‍ അവള്‍ നിത്യതയിലേക്ക് യാത്രയായി. ഉദരത്തിലുള്ള കുഞ്ഞിന് വേണ്ടി ജീവത്യാഗം ചെയ്തു വിശുദ്ധ പദവിയിലെത്തിയ വിശുദ്ധ ജിയന്ന ബരോറ്റ മോളയുടെ ജീവിതവുമായി ഏറെ സാദൃശ്യമുള്ള ക്രിസ്റ്റീനയുടെ സാക്ഷ്യം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറുകയാണ്. നാമകരണ നടപടികൾക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കർദ്ദിനാൾ മർചെല്ലോ സെമറാറോയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഫ്രാൻസിസ് പാപ്പ ക്രിസ്റ്റീന സെല്ല മോസെലിൻ ഉൾപ്പെടെയുള്ള മൂന്നുപേരുടെയും നാമകരണ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ അനുമതി നൽകിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/L7PsntyjXw6KtdjsebthVL}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-01-22:32:18.jpg
Keywords: ഗര്‍ഭസ്ഥ
Content: 17127
Category: 22
Sub Category:
Heading: യൗസേപ്പിതാവിന്റെ ബഹുമാനത്തിനായുള്ള ആദ്യ ബുധനാഴ്ച ആചരണം
Content: നമ്മുടെ സ്വർഗ്ഗീയ പിതാവ് ഈശോയുടേയും മറിയത്തിൻ്റെയും യൗസേപ്പിൻ്റെയും ഹൃദയങ്ങൾ ബഹുമാനിക്കപ്പെടാൻ ആഗ്രഹിക്കുന്നു. ആദ്യ വെള്ളിയാഴ്ചകൾ ഈശോയുടെ തിരുഹൃദയത്തിനും മാസത്തിലെ ആദ്യ ശനിയാഴ്ച പരിശുദ്ധ മറിയത്തിൻ്റെ വിമലഹൃദയത്തിനുമായി സമർപ്പിക്കപ്പെട്ടതാണങ്കിൽ മാസത്തിലെ ആദ്യ ബുധനാഴ്ച യൗസേപ്പിതാവിൻ്റെ നിർമ്മല ഹൃദയത്തോടുള്ള ഭക്തിയിൽ വളരാൻ പിതാവായ ദൈവം ആഗ്രഹിക്കുന്നു. ലോകത്തിനു സമാധാനം കൊണ്ടു വരാനായി പരിശുദ്ധ ത്രിത്വം തിരഞ്ഞെടുത്തിരിക്കുന്ന മൂന്നു തിരുഹൃദയങ്ങളാണ് ഈശോയുടെയും മറിയത്തിൻ്റെയും യൗസേപ്പിതാവിൻ്റെയും ഹൃദയങ്ങൾ. #{blue->none->b-> ആദ്യ ബുധനാഴ്ച ആചരണത്തിൽ ചെയ്യേണ്ട കാര്യങ്ങൾ ‍}# 1) ജപമാലയിലെ സന്തോഷകരമായ രഹസ്യങ്ങൾ ധ്യാനിച്ചു പ്രാർത്ഥിക്കുക - യൗസേപ്പിതാവിൻ്റെ ജീവിതം, സ്നേഹം, സഹവർത്തിത്വം, സഹനം ഇവ ധ്യാനിക്കുക. 2) വിശുദ്ധ കുർബാന സ്വീകരിക്കുക - വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഐക്യത്തിൽ യൗസേപ്പിതാവ് ആദ്യമായി ഉണ്ണീശോയെ കരങ്ങളിൽ വഹിച്ചതു പോലെ ഈശോയെ ദിവ്യകാരുണ്യത്തിൽ സ്വീകരിക്കുക. മാസാദ്യ ബുധനാഴ്ചകളിലെ യൗസേപ്പിതാവിനോടുള്ള ഭക്തിയിലൂടെ ഈശോയിലേക്കു നമുക്കു വളരാം.
Image: /content_image/SeasonalReflections/SeasonalReflections-2021-09-01-22:40:34.jpg
Keywords: ജോസഫ, യൗസേ
Content: 17128
Category: 1
Sub Category:
Heading: ഹൃദയമിടിപ്പിന്റെ ആദ്യ നിമിഷം മുതൽ ഭ്രൂണഹത്യ നിയമവിരുദ്ധം: അമേരിക്കയിലെ ഏറ്റവും ശക്തമായ പ്രോലൈഫ് നിയമം ടെക്‌സാസിൽ
Content: ടെക്സാസ്: ഹൃദയമിടിപ്പ് അറിയാൻ ആരംഭിക്കുന്ന നിമിഷംമുതൽ ഭ്രൂണഹത്യ നടത്തുന്നത് നിയമവിരുദ്ധമാക്കി അമേരിക്കയിലെ ഏറ്റവും ശക്തമായ പ്രോലൈഫ് നിയമം ടെക്‌സാസ് സംസ്ഥാനത്തു പ്രാബല്യത്തിൽ. നിയമം ടെക്സാസ് സംസ്ഥാനത്ത് ഇന്നലെ സെപ്റ്റംബർ ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വന്നു. ഗർഭിണിയായ ശേഷം ഏകദേശം ആറ് ആഴ്ചകൾക്ക് ശേഷം ഇനി സംസ്ഥാനത്ത് ഭ്രൂണഹത്യ അനുവദിക്കില്ല. ഇതുവഴി ആയിരകണക്കിന് ജീവനുകളാണ് സംരക്ഷിക്കപ്പെടുക. ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്ലാൻഡ് പേരന്റ്ഹുഡ് അടക്കമുള്ള ഗർഭഛിദ്ര അനുകൂല സംഘടനകൾ നിയമം നടപ്പിലാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അമേരിക്കൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും, കോടതി വാദം കേൾക്കാൻ തയ്യാറായില്ല. ഹൃദയമിടിപ്പ് നിയമം പ്രാബല്യത്തിൽ കൊണ്ടുവന്ന ടെക്സാസ് സംസ്ഥാനത്തിന്റെ നടപടിയിൽ പ്രോലൈഫ് സംഘടനകളും ക്രൈസ്തവ സഭകളും അതീവ ആഹ്ലാദം പ്രകടിപ്പിച്ചു. "പുലർച്ചെ 12 മണിക്ക് ഹൃദയമിടിപ്പ് നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്ന ആദ്യത്തെ അമേരിക്കൻ സംസ്ഥാനമായി ടെക്സാസ് മാറി. ഇത് നിങ്ങൾ നടപ്പിലാക്കി" ടെക്സാസ് റൈറ്റ് ടു ലൈഫ് എന്ന പ്രോലൈഫ് സംഘടന പത്രക്കുറിപ്പിൽ പ്രസ്താവിച്ചു. ഇതിനു മുമ്പ് വിവിധ സംസ്ഥാനങ്ങൾ പാസാക്കിയ ഹൃദയമിടിപ്പ് നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിനു മുമ്പ് കോടതി ഇടപെട്ട് തടഞ്ഞിരുന്നു. ഇപ്പോൾ പ്രാബല്യത്തിൽ വന്ന നിയമം ലംഘിക്കുന്ന ഡോക്ടർമാർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ആളുകൾക്ക് സാധിക്കുമെന്നതും ശ്രദ്ധേയമാണ്. ഹൃദയമിടിപ്പ് നിയമം അവതരിപ്പിച്ച ബ്രയാൻ ഹഗ്സ് എന്ന സെനറ്റർ അതിനെ ടെക്സാസ് ചരിത്രത്തിലെ ഏറ്റവും ശക്തമായ പ്രോലൈഫ് നിയമം എന്നാണ് വിശേഷിപ്പിച്ചത്. അതേസമയം വിവിധതരത്തിലുള്ള ക്ലേശം അനുഭവിക്കുന്ന ഗർഭിണികളായ സ്ത്രീകളെ സഹായിക്കുന്നതിനായി പ്രോലൈഫ് സംഘടനകൾ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ടെക്സാസിൽ ജീവിക്കുന്ന പ്രോലൈഫ് ആക്ടിവിസ്റ്റായ അബി ജോൺസൺ അമ്മമാർക്ക് സാമ്പത്തിക സഹായങ്ങളും മറ്റു സഹായങ്ങളും തന്റെ സംഘടനയായ ലൗ ലൈൻ വഴി നൽകാമെന്ന് വാഗ്ദാനം ചെയ്തു. ആരോഗ്യ വകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞ വർഷം ഏകദേശം 54000 ഗർഭസ്ഥശിശുക്കളെ അമ്മയുടെ ഉദരത്തിൽ വെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിൽ 85 ശതമാനം ഭ്രൂണഹത്യകളും നടന്നത് 6 ആഴ്ചകൾക്ക് ശേഷമാണ്. പുതിയ പ്രോലൈഫ് നിയമം പതിനായിരകണക്കിന് കുഞ്ഞുങ്ങളുടെ ജീവന്‍ സംരക്ഷിക്കുവാന്‍ സഹായിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/L7PsntyjXw6KtdjsebthVL}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-02-11:21:58.jpg
Keywords: അമേരിക്ക, ഗര്‍ഭഛിദ്ര
Content: 17129
Category: 1
Sub Category:
Heading: ഇന്തോനേഷ്യയില്‍ ക്രൈസ്തവ വിരുദ്ധ പരാമര്‍ശം നടത്തിയ മുസ്ലീം പണ്ഡിതന്‍ അറസ്റ്റില്‍
Content: ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ തുടര്‍ച്ചയായി ക്രിസ്ത്യന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ മുസ്ലീം പണ്ഡിതന്‍ മതനിന്ദയുടെ പേരില്‍ അറസ്റ്റില്‍. 2006-ല്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുകയും ഇമാമാവുകയും ചെയ്ത മുഹമ്മദ്‌ യഹ്യ വലോണിയേയാണ് മതനിന്ദയുടെ പേരില്‍ ജക്കാര്‍ത്തയിലെ വീട്ടില്‍ നിന്നും ഓഗസ്റ്റ് അവസാന വാരത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നു യു‌സി‌എ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍ ‘സാങ്കല്‍പ്പികവും, തെറ്റും’ എന്നാണ് അദ്ദേഹം തന്റെ പ്രസംഗങ്ങള്‍ക്കിടയില്‍ പറഞ്ഞുകൊണ്ടിരുന്നത്. ഇസ്ലാം മതനിന്ദ നടത്തി എന്ന ആരോപണത്തിന്റെ പുറത്ത് ഇസ്ലാമില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഒരു ക്രിസ്ത്യാനി അറസ്റ്റിലായി മൂന്നു ദിവസങ്ങള്‍ക്കുള്ളിലാണ് മുസ്ലീം മതപണ്ഡിതന്‍ അറസ്റ്റിലായിരിക്കുന്നത്. അതേസമയം ഇസ്ലാമിക ചിന്താഗതിയിലധിഷ്ഠിത രാജ്യമായ ഇന്തോനേഷ്യയില്‍ ക്രൈസ്തവ വിശ്വാസത്തിനു നേരെയുണ്ടായ അവഹേളനത്തിന് നേരെ നടപടിയെടുത്ത സംഭവത്തെ അപൂര്‍വ്വതയോടെയാണ് ക്രൈസ്തവ സമൂഹം നിരീക്ഷിക്കുന്നത്. ഇതിനിടെ സംഭവത്തില്‍ പോലീസ് മെല്ലപോക്ക് നയം തുടര്‍ന്നുവെന്നും ആരോപണമുണ്ട്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് വലോണിയേകുറിച്ചുള്ള പരാതി ഫയല്‍ ചെയ്തതെന്നു പോലീസ് ഔദ്യോഗിക വക്താവായ ബ്രിഗേഡിയര്‍ ജനറല്‍ റുസ്ദി ഹാര്‍ട്ടോണോ അറിയിച്ചു. 'എന്തുകൊണ്ടാണ് വലോണിയെ അറസ്റ്റ് ചെയ്യുവാന്‍ നാല് മാസത്തോളം എടുത്തു?' എന്ന ചോദ്യത്തിന്, അന്വേഷണത്തിന് സമയം ആവശ്യമായിരുന്നുവെന്നും, അന്വേഷണം ഇപ്പോഴും നടന്നുവരികയാണെന്നുമായിരുന്നു ഹാര്‍ട്ടോണോയുടെ മറുപടി. ഇസ്ലാമിനേയും, പ്രവാചകന്‍ മുഹമ്മദ്‌ നബിയേയും അവഹേളിക്കുന്ന വീഡിയോ യൂട്യൂബില്‍ പോസ്റ്റ്‌ ചെയ്തു എന്നാരോപിച്ചാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 23നു മുഹമ്മദ്‌ കേസ് എന്ന പരിവര്‍ത്തിത ക്രിസ്ത്യാനി അറസ്റ്റിലാകുന്നത്. മതനിന്ദയും, വിദ്വേഷ പ്രസ്താവനകളും നടത്തുന്നവര്‍ക്കെതിരെ കര്‍ക്കശ നടപടികള്‍ കൈകൊള്ളണമെന്ന് ഇന്തോനേഷ്യയുടെ റിലീജിയസ് അഫയേഴ്സ് മന്ത്രി യാക്കുത് ചോലില്‍ കൌമാസ് സമീപകാലത്ത് ഉത്തരവിട്ടിരുന്നു. “നിയമത്തിനു മുന്നില്‍ എല്ലാവരും തുല്ല്യരാണ്. അതിനാല്‍, മതനിന്ദയും, വിദ്വേഷ പ്രസംഗങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ കേസുകളിലും വിവേചനരഹിതമായ നടപടികള്‍ ഉണ്ടാകും” എന്നാണ് കൌമാസ് പറഞ്ഞിരിക്കുന്നത്. ഇതിനിടെ വിവേചനപരമായിട്ടാണ് ക്രിസ്ത്യാനികളെ കാണുന്നതെന്നു ഇന്തോനേഷ്യയിലെ ക്രിസ്ത്യന്‍ സഭകളുടെ കൂട്ടായ്മയുടെ ഔദ്യോഗിക വക്താവായ സിതുമൊറാങ്ങ് പറഞ്ഞു. മതനിന്ദയുടെ കാര്യത്തില്‍ ചില പ്രത്യേക മതക്കാര്‍ക്കൊപ്പം ചേര്‍ന്നുകൊണ്ട് പോലീസ് പക്ഷപാതം കാണിക്കരുതെന്നും ഈ ആരോപണത്തിന്റെ പേരില്‍ ക്രിസ്ത്യാനികള്‍ അറസ്റ്റിലായി കൊണ്ടിരിക്കുകയാണെന്നും സിതുമൊറാങ്ങ് ആരോപിച്ചു. ആഗോള തലത്തില്‍ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ ക്രൈസ്തവ ജനസംഖ്യ പത്തു ശതമാനം മാത്രമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/L7PsntyjXw6KtdjsebthVL}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-02-13:25:51.jpg
Keywords: ഇന്തോനേ
Content: 17130
Category: 18
Sub Category:
Heading: ക്‌നാനായ മലങ്കര സമൂഹത്തിന്റെ മെത്രാസന മന്ദിരത്തിന്റെ അടിസ്ഥാനശില ആശീര്‍വദിച്ചു
Content: കോട്ടയം: കല്ലിശേരിയില്‍ നിര്‍മിക്കുന്ന ക്‌നാനായ മലങ്കര സമൂഹത്തിന്റെ മെത്രാസന മന്ദിരത്തിന്റെ അടിസ്ഥാനശില ആശീര്‍വദിച്ചു. ക്‌നാനായ മലങ്കര പുനരൈക്യ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചു കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടാണു, റാന്നി സെന്റ് തെരേസാസ് ദേവാലയത്തില്‍ മന്ദിരത്തിന്റെ അടിസ്ഥാനശിലയുടെ ആശീര്‍വാദം നടത്തിയത്. സഹായ മെത്രാന്മാരരായ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചാന്‍സിലര്‍ ഫാ. ജോണ്‍ ചേന്നാകുഴി, പ്രൊക്യുറേറ്റര്‍ ഫാ. അലക്‌സ് ആക്കപ്പറന്പില്‍, പ്രസ്ബിറ്ററല്‍ കൗണ്സിളല്‍ സെക്രട്ടറി ഫാ. ജോയി കട്ടിയാങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Image: /content_image/India/India-2021-09-02-13:38:47.jpg
Keywords: ക്നാ
Content: 17131
Category: 18
Sub Category:
Heading: ക്‌നാനായ മലങ്കര സമൂഹത്തിന്റെ മെത്രാസന മന്ദിരത്തിന്റെ അടിസ്ഥാനശില ആശീര്‍വദിച്ചു
Content: കോട്ടയം: കല്ലിശേരിയില്‍ നിര്‍മിക്കുന്ന ക്‌നാനായ മലങ്കര സമൂഹത്തിന്റെ മെത്രാസന മന്ദിരത്തിന്റെ അടിസ്ഥാനശില ആശീര്‍വദിച്ചു. ക്‌നാനായ മലങ്കര പുനരൈക്യ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചു കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടാണു, റാന്നി സെന്റ് തെരേസാസ് ദേവാലയത്തില്‍ മന്ദിരത്തിന്റെ അടിസ്ഥാനശിലയുടെ ആശീര്‍വാദം നടത്തിയത്. സഹായ മെത്രാന്മാരരായ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചാന്‍സിലര്‍ ഫാ. ജോണ്‍ ചേന്നാകുഴി, പ്രൊക്യുറേറ്റര്‍ ഫാ. അലക്‌സ് ആക്കപ്പറന്പില്‍, പ്രസ്ബിറ്ററല്‍ കൗണ്സിളല്‍ സെക്രട്ടറി ഫാ. ജോയി കട്ടിയാങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Image: /content_image/India/India-2021-09-02-13:38:48.jpg
Keywords: ക്നാ
Content: 17132
Category: 18
Sub Category:
Heading: സിസ്റ്റർ മേരീ ബനീഞ്ഞ പുരസ്‌കാരം പെരുമ്പടവം ശ്രീധരന്
Content: ഇലഞ്ഞി: മഹാകവിയിത്രി സിസ്റ്റർ മേരീ ബനീഞ്ഞയുടെ പേരിലുള്ള പുരസ്‌കാരം പെരുമ്പടവം ശ്രീധരന്. സാഹിത്യമേഖലയിലെ സമഗ്രസംഭാവന പരിഗണിച്ചാണ് പെരുമ്പടവത്തെ തിരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ബനീഞ്ഞാ ഫൗണ്ടേഷൻ ഇലഞ്ഞിയാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. അടുത്തമാസം ഇലഞ്ഞിയിൽ നക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു കാല്പ്പനിക കാലഘട്ടത്തിന്റെ ചാരുതകളെ കാവ്യഭാവങ്ങളിലിണക്കിച്ചേര്‍ത്ത് മലയാളകാവ്യ ലോകത്തിന് അനേകം സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് സിസ്റ്റര്‍ മേരി ബനീഞ്ഞ. "ഗീതാവലി" എന്ന ആദ്യ കവിതാ സമാഹാരം മഹാകവി ഉള്ളൂരിന്റെ അവതാരികയോടുകൂടി 1927-ൽ പ്രസിദ്ധീകരിച്ചതോടെ ഒരു കവയിത്രി എന്ന നിലയിൽ മലയാളി സമൂഹത്തിനിടയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു.
Image: /content_image/India/India-2021-09-02-13:53:06.jpg
Keywords: പുരസ്