Contents

Displaying 16731-16740 of 25119 results.
Content: 17103
Category: 1
Sub Category:
Heading: അഫ്ഗാനിസ്ഥാന് വേണ്ടി പ്രാർത്ഥനയും പ്രായശ്ചിത്തവും ഉപവാസവും ശക്തമാക്കുവാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: തീവ്ര ഇസ്ലാമിക നിലപാട് പുലര്‍ത്തുന്ന താലിബാന്റെ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാന് വേണ്ടി പ്രാർത്ഥനയും പ്രായശ്ചിത്തവും ഉപവാസവും ശക്തമാക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ ലോകമെമ്പാടുമുള്ള വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഇന്നലെ ഓഗസ്റ്റ് 29 ത്രികാലജപ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിയ ശേഷം ശേഷം പങ്കുവെച്ച സന്ദേശത്തിലാണ് കാബൂള്‍ വിമാനത്താവളത്തിന്റെ ഗേറ്റിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആത്മാക്കളെ ദൈവകാരുണ്യത്തിലേക്ക് സമര്‍പ്പിച്ചുകൊണ്ട് പാപ്പ അഫ്ഗാനിസ്ഥാന് വേണ്ടി പ്രാര്‍ത്ഥിക്കുവാനും ഉപവസിക്കുവാനും അഭ്യര്‍ത്ഥിച്ചത്. ചരിത്രപരമായ ഇത്തരം നിമിഷങ്ങളില്‍ മുഖം തിരിച്ചിരിക്കുവാന്‍ നമുക്ക് കഴിയുകയില്ല. ഇതാണ് സഭാചരിത്രം നമ്മളെ പഠിപ്പിച്ചിരിക്കുന്നത്. ക്രൈസ്തവരെന്ന നിലയിൽ ഈ ചുമതല നമ്മളിലാണെന്നു പറഞ്ഞ പാപ്പ അതുകൊണ്ടാണ് എല്ലാവരോടും തങ്ങളുടെ പ്രാര്‍ത്ഥന ഊര്‍ജ്ജിതപ്പെടുത്തുവാനും, ഉപവസിക്കുവാനും താന്‍ ആവശ്യപ്പെടുന്നതെന്നും കൂട്ടിച്ചേര്‍ത്തു. വളരെ ആശങ്കയോടെയാണ് താൻ അഫ്ഗാനിസ്ഥാനിലെ സാഹചര്യത്തെ നോക്കി കാണുന്നത്. ചാവേറാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ ഓര്‍ത്ത് വിലപിക്കുന്നവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും, സഹായവും സംരക്ഷണവും തേടുന്നവർക്കായി പ്രാർത്ഥിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരെ സർവശക്തനായ ദൈവത്തിന്റെ കരുണയിൽ ഞാന്‍ സമര്‍പ്പിക്കുന്നു. ദുരിതത്തില്‍ കഴിയുന്ന ആളുകളെ, പ്രത്യേകിച്ച് സ്ത്രീകളേയും, കുട്ടികളേയും സഹായിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് നന്ദി പറയുകയും ചെയ്യുന്നു. ആവശ്യക്കാരെ സഹായിക്കുന്നത് തുടരുവാന്‍ ആഹ്വാനം ചെയ്ത പാപ്പ സമാധാന ചര്‍ച്ചകള്‍ നടത്തുവാനും, ഐക്യവും, സമാധാനപരവും സാഹോദര്യപരവുമായ സഹവർത്തിത്വം സ്ഥാപിക്കപ്പെടുവാനും, രാജ്യത്തിന്റെ ഭാവിയ്ക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ചു. ആഗസ്റ്റ് 15-നാണ് ഇസ്ലാമിക തീവ്രവാദ സംഘടനയായ താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തത്. അമേരിക്കന്‍ സേനയുടെ പൂര്‍ണ്ണമായ പിന്‍മാറ്റത്തിന് മുന്‍പായി അഫ്ഗാന്‍ പൗരന്‍മാരും മറ്റുള്ളവരും രാജ്യം വിടുവാന്‍ തിരക്ക് കൂട്ടുന്നതിനിടയിലായിരുന്നു താലിബാന്റെ ദ്രുതഗതിയിലുള്ള ഈ മുന്നേറ്റം. ഇതിനിടയില്‍ കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ‘ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഖൊറാസാന്‍’ നടത്തിയ ചാവേറാക്രമണത്തില്‍ 13 അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടെ 170 പേര്‍ കൊല്ലപ്പെട്ടിരിന്നു. അഫ്ഗാന് പുറമേ, വെള്ളപ്പൊക്കവും, ഉരുള്‍പൊട്ടലും കാരണം ദുരിതമനുഭവിക്കുന്നു വെനിസ്വേലന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യവും പാപ്പ പ്രകടിപ്പിച്ചിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ചവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും, ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടിയും താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് പാപ്പ പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Fx7ZbJlIAKs09LYuWtDsZk}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-30-10:56:42.jpg
Keywords: അഫ്ഗാ, താലിബാ
Content: 17104
Category: 1
Sub Category:
Heading: തുര്‍ക്കിയില്‍ കല്ലറകള്‍ക്കും രക്ഷയില്ല: അര്‍മേനിയന്‍ ക്രിസ്ത്യന്‍ സെമിത്തേരിയിലെ കല്ലറകള്‍ തകര്‍ത്തു
Content: ഇസ്താംബൂള്‍: തീവ്ര ഇസ്ലാമിക നിലപാടു പുലര്‍ത്തുന്ന തയിബ് ഏര്‍ദ്ദോഗന്‍ ഭരിക്കുന്ന തുര്‍ക്കിയില്‍ അര്‍മേനിയന്‍ ക്രിസ്ത്യന്‍ സെമിത്തേരിയിലെ കല്ലറകള്‍ തകര്‍ത്തു. രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്തുള്ള വാന്‍ പ്രവിശ്യയിലെ ടുസ്ബ ജില്ലയിലെ അര്‍മേനിയന്‍ ക്രിസ്ത്യന്‍ സെമിത്തേരിയിലെ ശവകല്ലറകളാണ് തകര്‍ത്തത്. കല്ലറയിലെ സ്മാരക ശിലകളും എല്ലുകളും സെമിത്തേരിയിലാകെ ചിതറികിടക്കുകയാണ്. ബുള്‍ഡോസറുമായി സെമിത്തേരിയില്‍ അതിക്രമിച്ചു കയറിയ സംഘം കല്ലറകള്‍ മനപൂര്‍വ്വം തകര്‍ത്തതാണെന്നാണ് പ്രദേശവാസികളായ ദൃക്സാക്ഷികള്‍ പറയുന്നത്. പ്രതിപക്ഷ കക്ഷിയായ ‘പ്രോകുര്‍ദ്ദിഷ് പീപ്പിള്‍സ് ഡെമോക്രാറ്റിക്‌ പാര്‍ട്ടി’ (എച്ച്.ഡി.പി) പ്രതിനിധിയും, പാര്‍ലമെന്റ് അംഗമായ മൂരത്ത് സാരിസാക്ക് ഈ ഹീനകൃത്യത്തെ അപലപിക്കുകയും ഇതിനെതിരെ പരാതി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ശവക്കല്ലറകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതും, അസ്ഥികള്‍ ചിതറിക്കിടക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് സാരിസാക്ക് പറഞ്ഞു. വാന്‍ പ്രവിശ്യയില്‍ ഇതിനു മുന്‍പും ഇത്തരം സംഭവങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ദേവാലയങ്ങളും, ആശ്രമങ്ങളും, ചരിത്രപരമായ സെമിത്തേരികളും സംരക്ഷിക്കുവാന്‍ കേന്ദ്ര, പ്രാദേശിക അധികാരികള്‍ യാതൊരു നടപടിയും ഇതുവരെ കൈകൊണ്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. നിധി വേട്ടയും, അധികാരികളുടെ അവഗണനയും കാരണം വാന്‍ പ്രവിശ്യയിലെ ചരിത്രപരവും, സാംസ്കാരികപരവുമായ നിര്‍മ്മിതികള്‍ നശിച്ചു കൊണ്ടിരിക്കുകയാണെന്ന്‍ സാരിസാക്ക് പറഞ്ഞു. അര്‍മേനിയന്‍ സെമിത്തേരികളും, മത-സാംസ്കാരിക പൈതൃകകേന്ദ്രങ്ങളും സംരക്ഷിക്കാത്തതിനേയും ചോദ്യം ചെയ്തു. അക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് ആരാഞ്ഞ അദ്ദേഹം, മേഖലയിലെ അര്‍മേനിയന്‍ ആശ്രമങ്ങളുടേയും, ദേവാലയങ്ങളുടേയും കണക്കെടുപ്പ് നടത്തിയോ എന്നും ചോദ്യമുയര്‍ത്തി. തുര്‍ക്കിയിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം തുര്‍ക്കി ഭരണകൂടത്തില്‍ നിന്നും ഏറെനാളുകളായി നേരിട്ടുകൊണ്ടിരിക്കുന്ന അപമാനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ഈ സംഭവം. ചരിത്ര പ്രസിദ്ധ ദേവാലയങ്ങളായ ഹാഗിയ സോഫിയയും, കോറദേവാലയയും മുസ്ലീം പള്ളികളാക്കി പരിവര്‍ത്തനം ചെയ്തതും, കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ബുര്‍സായിലെ ഒരു അര്‍മേനിയന്‍ ദേവാലയം 8,00,000 ഡോളറിന് വില്‍പ്പനക്ക് വെച്ചതും ഈ വിവാദ നടപടികളില്‍ ചിലത് മാത്രമാണ്. ഹഗിയ സോഫിയയിലേയും, കോറയിലേയും യേശുവിന്റെ രൂപങ്ങളും മറ്റ് ക്രിസ്ത്യന്‍ പ്രതീകങ്ങളും കര്‍ട്ടന്‍ കൊണ്ട് മറച്ചാണ് ഇസ്ലാമിക ആരാധന നടത്തുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Fx7ZbJlIAKs09LYuWtDsZk}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-30-13:29:34.jpg
Keywords: തുര്‍ക്കി
Content: 17105
Category: 1
Sub Category:
Heading: കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെയുടെ ആരോഗ്യനിലയില്‍ പുരോഗതി: പ്രാര്‍ത്ഥനയ്ക്കു നന്ദി അറിയിച്ച് ട്വീറ്റ്
Content: വാഷിംഗ്‌ടണ്‍ ഡി.സി: കോവിഡ് രോഗബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്‍ വെന്റിലേറ്ററില്‍ ആയിരുന്ന അമേരിക്കന്‍ കര്‍ദ്ദിനാളും മാള്‍ട്ട മിലിട്ടറി ഓര്‍ഡര്‍ മുന്‍ അധ്യക്ഷനുമായിരുന്ന കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെയുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി. കത്തോലിക്ക സഭയുടെ ഉന്നത നീതിപീഠമായ അപ്പസ്തോലിക സിഗ്നത്തൂരയിലെ സുപ്രീം ട്രിബ്യൂണലിന്റെ മുന്‍ തലവനും തിരുസഭ പാരമ്പര്യങ്ങള്‍ക്കു വേണ്ടി ശക്തമായി നിലകൊള്ളുകയും ചെയ്യുന്നതിന്റെ പേരില്‍ തിരുസഭയില്‍ ഏറെ പ്രസിദ്ധിയാര്‍ജിച്ച കര്‍ദ്ദിനാളാണ് ഇദ്ദേഹം. ആരോഗ്യ നില സംബന്ധിച്ച വിവരം ഇക്കഴിഞ്ഞ ശനിയാഴ്ച കര്‍ദ്ദിനാള്‍ ബുര്‍ക്കെ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. താന്‍ സുഖം പ്രാപിച്ച് വരികയാണെന്നും, ഇപ്പോള്‍ മെഡിക്കല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണെന്നും തനിക്ക് വളരെ നല്ല പരിചരണം ലഭിക്കുന്നുണ്ടെന്നും എഴുപത്തിമൂന്നുകാരനായ കര്‍ദ്ദിനാളിന്റെ ട്വീറ്റില്‍ പറയുന്നു. ദൈവത്തിനും, തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും കര്‍ദ്ദിനാള്‍ നന്ദി അറിയിച്ചു. കര്‍ദ്ദിനാളിന്റെ ആരോഗ്യനിലയെ കുറിച്ച് ആശങ്കയിലായിരുന്ന വിശ്വാസീസമൂഹത്തിന് വലിയൊരു ആശ്വാസമായി മാറിയിരിക്കുകയാണ് ശനിയാഴ്ചത്തെ ട്വീറ്റ്. തിരുസഭയുടെ പാരമ്പര്യ പ്രബോധനങ്ങള്‍ക്ക് വേണ്ടി ശക്തമായി നിലക്കൊള്ളുന്നതിന്റെ പേരില്‍ വിശ്വാസികളുടെ ഇടയില്‍ വലിയ സ്വീകാര്യതയുള്ള കര്‍ദ്ദിനാള്‍ ബുര്‍ക്കെയുടെ സൗഖ്യത്തിനു വേണ്ടി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചിരുന്നു. അർപ്പണബോധത്തോടെ തന്നെ ചികിത്സിച്ച പ്രൊഫഷണലുകൾക്കും, തനിക്ക് വേണ്ടി കൗദാശിക ശുശ്രൂഷകള്‍ ചെയ്ത വൈദികർക്കും, മെഴുകുതിരി കത്തിച്ച് ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചവര്‍ക്കും വിശുദ്ധ കുർബാന അർപ്പിക്കുകയോ, പ്രാർത്ഥിക്കുകയോ ചെയ്ത മെത്രാന്‍ സഹോദരന്മാര്‍ക്കും വൈദികര്‍ക്കും തന്റെ നന്ദി അറിയിക്കുന്നുവെന്നും അവര്‍ക്കായി കർത്താവിനോടു പ്രത്യേകം അപേക്ഷിക്കുന്നുവെന്നും ട്വീറ്റിനോടൊപ്പം പങ്കുവെച്ച പ്രസ്താവനയില്‍ പറയുന്നു. വിസ്കോണ്‍സിന്‍ സന്ദര്‍ശിക്കുന്നതിനിടയില്‍ കോവിഡ് ബാധിച്ച കര്‍ദ്ദിനാളിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നു വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിന്നു. രോഗബാധിതനായിരുന്ന സമയത്ത് തനിക്ക് വന്ന ഫോണുകള്‍ക്കും, കത്തുകള്‍ക്കും മറുപടി പറയുവാന്‍ കഴിയാത്തതില്‍ അദ്ദേഹം ക്ഷമ യാചിച്ചു. “നിങ്ങളെ പ്രതിയുള്ള സഹനങ്ങളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്റെ ശരീരം വഴി ക്രിസ്തുവിനു സഹിക്കേണ്ടി വന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു (കൊളോ.1:24) എന്ന ബൈബിള്‍ വാക്യത്തോടെയാണ് ട്വീറ്റിനോടൊപ്പമുള്ള പ്രസ്താവന അദ്ദേഹം ചുരുക്കുന്നത്. ഗര്‍ഭഛിദ്രം, സ്വവര്‍ഗ്ഗ വിവാഹം, സ്ത്രീ പൌരോഹിത്യം തുടങ്ങിയ വിഷയങ്ങളിലും കൂദാശകള്‍ സംബന്ധിച്ചും തിരുസഭയുടെ ധാര്‍മ്മിക പാരമ്പര്യത്തിന് വേണ്ടി ഏറ്റവും ശക്തമായ വിധത്തില്‍ സ്വരമുയര്‍ത്തിയിട്ടുള്ള കര്‍ദ്ദിനാളാണ് ബുര്‍ക്കെ.
Image: /content_image/News/News-2021-08-30-16:14:14.jpg
Keywords: ബുര്‍ക്കെ
Content: 17106
Category: 18
Sub Category:
Heading: കണ്ണൂരില്‍ വാഹനാപകടം: സെമിനാരി വിദ്യാര്‍ത്ഥി മരിച്ചു, വൈദികനും സിസ്റ്ററും ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്
Content: മട്ടന്നൂര്‍: കണ്ണൂർ മട്ടന്നൂര്‍ കളറോഡില്‍ കാറും ബസും കൂട്ടിയിടിച്ച് സെമിനാരി വിദ്യാര്‍ത്ഥി മരിച്ചു. കാഞ്ഞിപ്പള്ളി നല്ല സമറയാൻ ആശ്രമത്തില്‍ ശുശ്രൂഷ ചെയ്തുകൊണ്ടിരിന്ന റീജന്റ് ബ്രദർ കോരുത്തോട് സ്വദേശി തോമസുകുട്ടി കുറ്റിക്കാട്ടാണ് (25) അപകടത്തിൽ മരണമടഞ്ഞത്. വാഹനത്തിലുണ്ടായിരിന്ന സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡംഗവും കാഞ്ഞിരപ്പള്ളി രൂപത വൈദികനുമായ ഫാ റോയി മാത്യു വടക്കേല്‍, സിസ്റ്റര്‍ ട്രീസ, ഡ്രൈവര്‍ അജി, ഷാജി എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നു കാലത്ത് 9.30ഓടെ കളറോഡ് - പത്തൊമ്പതാം മൈല്‍ മലബാര്‍ സ്‌കൂളിനു സമീപമായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഇരിട്ടിയിലേക്ക് പോകുന്ന സംഘം സഞ്ചരിച്ച കാര്‍ എതിരേ വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സാമൂഹ്യ നീതി വകുപ്പിന്‍റെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. #{black->none->b-> + തോമസുകുട്ടി ബ്രദറിന്റെ ആത്മശാന്തിയ്ക്കായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം + ‍}# #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Fx7ZbJlIAKs09LYuWtDsZk}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-08-30-17:38:42.jpg
Keywords: മരണ
Content: 17107
Category: 18
Sub Category:
Heading: ഇന്ത്യൻ ക്രിസ്ത്യൻ രക്തസാക്ഷിത്വ ദിനാചരണവും ഫാ. സ്റ്റാൻ സ്വാമി അനുസ്മരണ യോഗവും സംഘടിപ്പിച്ചു
Content: ദ്വാരക: ഇന്ത്യൻ ക്രിസ്ത്യൻ രക്തസാക്ഷിത്വ ദിനമായ ഓഗസ്റ്റ് 28ന് കെസിവൈഎം മാനന്തവാടി രൂപത ഫാ. സ്റ്റാൻ സ്വാമി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഉത്തരേന്ത്യയിലെ ദളിത് - ആദിവാസി വിഭാഗങ്ങളുടെ ഉന്നമന്നത്തിനായി പ്രവർത്തിച്ച്, നീതി നിഷേധിക്കപ്പെട്ട്, കൽതുറങ്കിൽ അടയ്ക്കപ്പെട്ട് മരണത്തിന് കീഴടങ്ങിയ മനുഷ്യാവകാശ പ്രവർത്തകനാണ് ഫാ. സ്റ്റാൻ സ്വാമി. കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ്‌ ജിഷിൻ മുണ്ടക്കാതടത്തിൽ അധ്യക്ഷനായിരുന്ന യോഗത്തിൽ എകെസിസി മാനന്തവാടി രൂപത ജനറൽ സെക്രട്ടറി അഡ്വ. ജിജിൽ ജോസഫ് കിഴക്കരക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. "എനിക്ക് നിശബ്ദതനായിരിക്കാൻ കഴിയില്ല, ഞാൻ നിശബ്ദതനായാൽ നിശബ്ദതമാക്കുന്ന ഒരു സമൂഹം ഉണ്ട്, ആ സമൂഹത്തിനായി ഞാൻ ശബ്ദമുയർത്തും" എന്ന് പ്രഖ്യാപിച്ച് മനുഷ്യാവകാശത്തിന്റെ സംഗീതം ഉള്ളിൽ സൂക്ഷിച്ച ഫാ. സ്റ്റാൻ സ്വാമി ആധുനിക യുഗത്തിന്റെ രക്തസാക്ഷിയാണെന്ന് മുഖ്യപ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞുവെച്ചു. കെസിവൈഎം മാനന്തവാടി രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, രൂപത ഭാരവാഹികളായ ജിയോ ജെയിംസ് മച്ചുക്കുഴിയിൽ, ഗ്രാലിയ അന്ന അലക്സ്‌ വെട്ടുകാട്ടിൽ, റ്റെസിൻ തോമസ് വയലിൽ, ജസ്റ്റിൻ നീലംപറമ്പിൽ, അഭിനന്ദ് കൊച്ചുമലയിൽ, ജിജിന കറുത്തേടത്ത്, സി. സാലി സിഎംസി എന്നിവർ നേതൃത്വം നൽകി.
Image: /content_image/India/India-2021-08-30-19:58:34.jpg
Keywords: സ്റ്റാൻ
Content: 17108
Category: 1
Sub Category:
Heading: ഐ‌എസ് തീവ്രവാദികള്‍ തകര്‍ത്ത മൊസൂളിലെ ക്രൈസ്തവ ദേവാലയത്തില്‍ ഫ്രഞ്ച് പ്രസിഡന്‍റിന്റെ സന്ദര്‍ശനം
Content: മൊസൂള്‍, ഇറാഖ്: ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശ കാലത്ത് സാരമായ കേടുപാടുകള്‍ സംഭവിച്ച ‘ഔര്‍ ലേഡി ഓഫ് ദി ഹൗര്‍’ കത്തോലിക്കാ ദേവാലയം സന്ദര്‍ശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരായ യുദ്ധത്തിനിടയില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച വടക്കന്‍ ഇറാഖിലെ മൊസൂള്‍ നഗരത്തില്‍ എത്തിയപ്പോഴാണ് ഇമ്മാനുവല്‍ മാക്രോണ്‍, ഇന്നലെ ദേവാലയത്തില്‍ സന്ദര്‍ശനം നടത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ചിലെ തന്റെ ഇറാഖ് സന്ദര്‍ശനത്തിനിടക്ക് ഫ്രാന്‍സിസ് പാപ്പ പ്രത്യേക പ്രാര്‍ത്ഥന അര്‍പ്പിച്ച ദേവാലയം കൂടിയാണിത്. വെള്ള വസ്ത്രം ധരിച്ച ഇറാഖി കുട്ടികള്‍ കയ്യില്‍ ഇറാഖിന്റേയും, ഫ്രാന്‍സിന്റേയും പതാകള്‍ വീശികൊണ്ടാണ് മാക്രോണിനെ വരവേറ്റത്. കനത്ത സുരക്ഷയുടെ അകമ്പടിയോടെ പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ദേവാലയത്തില്‍ വൈദികര്‍ക്കൊപ്പം മാക്രോണ്‍ ചുറ്റിനടന്ന് വിശദമായി സന്ദര്‍ശിച്ചു. ഇറാഖി ഉദ്യോഗസ്ഥര്‍ക്കൊപ്പം മൊസൂളിന്റെ ചില ഭാഗങ്ങള്‍ കാണുവാന്‍ കഴിയുന്ന ദേവാലയ മേല്‍ക്കൂരയിലും അദ്ദേഹം നിരീക്ഷണം നടത്തി. ദേവാലയത്തിന്റെ ഭിത്തികളില്‍ തുളഞ്ഞുകയറിയിരിക്കുന്ന വെടിയുണ്ടകള്‍ ഇപ്പോഴും ദൃശ്യമാണ്. ഫ്രാന്‍സ് മൊസൂളില്‍ ഒരു നയതന്ത്ര കാര്യാലയം സ്ഥാപിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് ഇറാഖി വൈദികനായ ഫാ. റായേദ് ആദേല്‍ ദേവാലയത്തിനകത്തുവെച്ച് മാക്രോണിനോട് പറഞ്ഞു. മൊസൂള്‍ നഗരത്തിലെ വിമാനത്താവളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ശനിയാഴ്ച രാവിലെ ബാഗ്ദാദിലെത്തിയ മാക്രോണ്‍ തീവ്രവാദത്തിനെതിരായ ഇറാഖിന്റെ പോരാട്ടങ്ങളെ ഫ്രാന്‍സ് പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചു. തീവ്ര ഇസ്ളാമിക ചിന്താഗതിയുള്ളവര്‍ നടത്തുന്ന ആക്രമണങ്ങള്‍ കൊണ്ട് സമ്മര്‍ദ്ധത്തിലാകുകയും ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്ത പ്രസിഡന്‍റാണ് മാക്രോണ്‍. ഇറാഖ് സന്ദര്‍ശനം ഈ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കുവാന്‍ അദ്ദേഹത്തെ സഹായിക്കുമെന്ന് നിരീക്ഷിക്കുന്നവരുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ കീഴില്‍ കടുത്ത പീഡനമാണ് മൊസൂളിലെ ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വന്നത്. തീവ്രവാദി ആക്രമണങ്ങളും, രാജ്യത്തിന്റെ അസ്ഥിരതയും കാരണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ പതിനായിരകണക്കിന് ക്രൈസ്തവരാണ് മൊസൂള്‍ വിട്ട് പലായനം ചെയ്തത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇറാഖിന്റെ മനം കവര്‍ന്നുകൊണ്ട് ഫ്രാന്‍സിസ് പാപ്പ നടത്തിയ ഇറാഖ് സന്ദര്‍ശനത്തിനിടയില്‍ മൊസൂളും സന്ദര്‍ശിച്ചിരിന്നു. പുതുജീവിതം ആരംഭിച്ചിരിക്കുന്ന ഇറാഖി ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ പകരുന്നതായിരിന്നു ഈ സന്ദര്‍ശനം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Fx7ZbJlIAKs09LYuWtDsZk}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-30-20:37:03.jpg
Keywords: മാക്രോ, ഫ്രഞ്ച
Content: 17109
Category: 22
Sub Category:
Heading: "ഒന്നും മാറ്റിവയ്ക്കാതെ എന്റെ ജീവിതം നിനക്കു ഞാൻ നൽകുന്നു"
Content: അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം! (ലൂക്കാ 2 : 14). ഉണ്ണിയേശുവിനെ കരങ്ങളിൽ വഹിച്ചപ്പോൾ ആർദ്രമായ ഹൃദയത്തോടെ യൗസേപ്പിതാവും മാലാഖമാരുടെ ഈ കീർത്തനം ഏറ്റു പാടിയിട്ടുണ്ടാവും. ദൈവപുത്രൻ്റെ മനുഷ്യവതാരത്തിൽ സഹകാരിയിരുന്നുകൊണ്ട് സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും ആഘോഷത്തിൽ അവൻ പൂർണ്ണ സംതൃപ്തിയോടെ പങ്കുചേർന്നു. പുൽകൂട്ടിലെ ഉണ്ണീശോയെകണ്ട് അവന്റെ മുമ്പു മുട്ടുകുത്തി സന്തോഷാശ്രുക്കളോടെ നിന്ന യൗസേപ്പിതാവിൻ്റെ ആത്മഗതം വിശുദ്ധ അൽഫോൻസ് ലിഗോരി രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്. "ഞാൻ നിന്നെ ആരാധിക്കുന്നു, സത്യമായും എന്റെ ദൈവവും നാഥനുമായ നിന്നെ ഞാൻ ആരാധിക്കുന്നു. മറിയത്തിനു ശേഷം നിന്നെ ആദ്യമായി കണ്ടപ്പോൾ ഞാൻ അനുഭവിച്ച സന്തോഷം എത്രയധികമെന്നു നിനക്കറിയാമോ! എന്റെ മകനെന്നു ലോകം നിന്നെ വിളിക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന ആത്മനിർവൃതി എത്ര വലുതാണന്നോ. എന്റെ മകനെ, നിന്നെ എന്റെ ദൈവമേ പുത്രനേ എന്നു വിളിക്കാൻ എന്നെ അനുവദിച്ചാലും. നിനക്കു എന്റെ ജീവിതം സമ്പൂർണ്ണമായി സമർപ്പിക്കുന്നു. എൻ്റെ ജീവിതം ഇനിമേൽ എന്റെതല്ല ഒന്നും മാറ്റിവയ്ക്കാതെ നിനക്കു ഞാൻ തരുന്നു." ദൈവ ശുശ്രൂഷക്കായി ഇറങ്ങി തിരിക്കുന്ന ഒരു വ്യക്തി മനസ്സിൽ സൂക്ഷിക്കേണ്ട ഏറ്റവും പ്രധാനമായ ജീവിത നിയമം ഒന്നും മാറ്റിവയ്ക്കാതെ ദൈവത്തിനായി സമ്പൂർണ്ണമായി സമർപ്പിക്കുക എന്നതാണ്. യൗസേപ്പിതാവേ നിന്റെ മഹനീയ മാതൃക അനുസരിച്ച് ഒന്നും മാറ്റിവയ്ക്കാതെ ദൈവ ശുശ്രൂഷിക്കായി ഞങ്ങളെത്തന്നെ പൂർണ്ണമായി സമർപ്പിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.
Image: /content_image/SeasonalReflections/SeasonalReflections-2021-08-30-22:08:04.jpg
Keywords: ജോസഫ, യൗസേ
Content: 17110
Category: 18
Sub Category:
Heading: വേളാങ്കണ്ണിയില്‍ തിരുനാളിന് കൊടിയേറി
Content: ചെന്നൈ: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയില്‍ തിരുനാളിനു കൊടിയേറി. വിശുദ്ധ കുര്‍ബാനയ്ക്കും ദേവാലയം ചുറ്റി നടന്ന പ്രദക്ഷണത്തിനുശേഷം തഞ്ചാവൂര്‍ ബിഷപ് എം. ദേവദാസ് അംബ്രോസ് കൊടി ആശിര്‍വദിച്ചു. തിരുനാള്‍ ദിവസങ്ങളില്‍ വിവിധ ഭാഷകളിലുള്ള കുര്‍ബാനയുണ്ടാകും. വേളാങ്കണ്ണി പള്ളിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ ചടങ്ങുകള്‍ തത്സമയം കാണാം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ക്കു പ്രവേശനം അനുവദിക്കില്ല. ദേവാലയത്തിലേക്കുള്ള പ്രധാന പ്രവേശന കവാടമായ കികടല്‍ക്കര റോഡ് ആര്‍ച്ച് ഉള്‍പ്പെടെ 19 സ്ഥലങ്ങളില്‍ പോലീസുകാര്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്. വേളാങ്കണ്ണി ബസ് സ്റ്റാന്‍ഡിലേക്കും കടല്‍ക്കരയിലേക്കുമുള്ള ബസ് സര്‍വീസുകളില്‍ പുറത്തു നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കുണ്ട്. സെപ്റ്റംബര്‍ എട്ടിനാണു പ്രധാന തിരുനാള്‍.
Image: /content_image/India/India-2021-08-31-10:39:48.jpg
Keywords: വേളാങ്ക
Content: 17111
Category: 18
Sub Category:
Heading: ബ്രദര്‍ തോമസ് കുറ്റിക്കാട്ടിന്റെ മൃതസംസ്കാരം ഇന്ന്
Content: കാഞ്ഞിരപ്പള്ളി: ഇന്നലെ വാഹനാപകടത്തില്‍ മരണപ്പെട്ട കാഞ്ഞിരപ്പള്ളി രൂപത വൈദിക വിദ്യാര്‍ത്ഥിയും കോരുത്തോട് കുറ്റിക്കാട്ട് ദേവസ്യ-മോളി ദമ്പതികളുടെ മകനുമായ ബ്രദര്‍ തോമസ് കുറ്റിക്കാട്ടിന്റെ മൃതസംസ്കാരം ഇന്നു നടക്കും. ഇന്ന് 5 മണിക്ക് ഭവനത്തിലാരംഭിച്ച് കോരുത്തോട് സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ നടക്കുന്ന മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഇന്നലെ കണ്ണൂര്‍ ഇരിട്ടിയേലേയ്ക്കുള്ള യാത്രാമദ്ധ്യേ മട്ടന്നൂര്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് ബ്രദര്‍ തോമസ് മരണപ്പെട്ടത്. കോട്ടയം വടവാതൂര്‍ സെന്റ് തോമസ് സെമിനാരിയില്‍ തത്വശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയശേഷം രൂപതാ ജീവകാരുണ്യ പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുന്ന വി കെയറില്‍ റീജന്‍സി പരിശീലനം ചെയ്തു വരികയായിരുന്നു അദ്ദേഹം. സഹോദരങ്ങള്‍ ജോമോന്‍, ജൂലി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Fx7ZbJlIAKs09LYuWtDsZk}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-08-31-10:52:22.jpg
Keywords: ബ്രദര്‍
Content: 17112
Category: 1
Sub Category:
Heading: സെപ്റ്റംബർ 5 അഫ്ഗാൻ ജനതയോടുള്ള ഐക്യദാർഢ്യ ദിനമായി പ്രഖ്യാപിച്ച് പോളിഷ് മെത്രാൻ സമിതി
Content: വാര്‍സോ: താലിബാന്‍ തീവ്രവാദികള്‍ക്ക് മുന്നില്‍ നട്ടം തിരിയുന്ന അഫ്ഗാൻ ജനതയ്ക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച് പോളിഷ് മെത്രാൻ സമിതി. മതഭരണത്തിന് കീഴിലായ അഫ്ഗാനിസ്ഥാനിലെ നാലു കോടിയുടെ അടുത്ത് വരുന്ന ജനങ്ങള്‍ക്കു പിന്തുണ അറിയിച്ച് സെപ്റ്റംബർ 5 ഐക്യദാർഢ്യ ദിനമായി പ്രഖ്യാപിക്കുകയാണെന്ന് പോളിഷ് മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലോ ഗേഡക്കി അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ ആളുകൾക്ക് വേണ്ടി പ്രാർത്ഥിക്കാനും, അവർക്ക് വേണ്ടി സാമ്പത്തിക സഹായങ്ങൾ നൽകാനും അദ്ദേഹം ആഹ്വാനം നൽകി. ആയുധങ്ങളുടെ പോര്‍വിളി നിശബ്ദമാകാനും, സംവാദത്തിന്റെ മേശയിൽ നിന്ന് പരിഹാരം കാണാനും സമാധാനത്തിന്റെ ദൈവത്തോട് പ്രാർത്ഥിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്ത കാര്യവും ആര്‍ച്ച് ബിഷപ്പ് ഗേഡക്കി ഓർമ്മിപ്പിച്ചു. ദക്ഷിണ പോളണ്ടിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ജസ്ന ഗോരയിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ഐക്യകണ്ഠേന പ്രത്യേക പ്രാർത്ഥനാ ദിനം ആചരിക്കാൻ മെത്രാന്മാർ തീരുമാനമെടുത്തത്. സെപ്തംബർ അഞ്ചാം തീയതിയിലെ വിശുദ്ധ കുർബാനയിൽ വിശ്വാസികൾ അഫ്ഗാനിസ്ഥാനിലെ സമാധാനത്തിനായി പ്രത്യേകം പ്രാർത്ഥിക്കും. കാരിത്താസ് പാക്കിസ്ഥാനുമായി ചേർന്ന് 1500 കുടുംബങ്ങൾക്ക് സഹായം നൽകുന്ന മൂന്നു മാസം നീണ്ടുനിൽക്കുന്ന പദ്ധതി ഉടനെ ആരംഭിക്കുമെന്ന് ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലോ ഗേഡക്കി പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ നിന്ന് ഏറ്റവുമധികം ആളുകൾ പലായനം ചെയ്തിരിക്കുന്നത് പാക്കിസ്ഥാനിലേക്കാണ്. അഭയാർത്ഥികൾക്ക് മരുന്ന് അടക്കമുള്ള സഹായങ്ങൾ നൽകുന്നതിനായി പോളണ്ടിലെ കാരിത്താസും ദേശീയതലത്തിൽ പദ്ധതിക്ക് തുടക്കമിടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 937 പേരെ പോളണ്ട് അഫ്ഗാനിസ്ഥാനിൽ നിന്നും രാജ്യത്തേക്ക് കൊണ്ടു വന്നിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ജനങ്ങളും, അമേരിക്കൻ പൗരന്മാരുമടക്കം യു‌എസ് സൈനികരുടെ പിന്മാറ്റത്തിനു മുന്‍പ് അഫ്ഗാനിസ്ഥാൻ വിടാൻ ശ്രമം നടത്തുന്നതിനിടെ ഓഗസ്റ്റ് 15നാണ് താലിബാൻ രാജ്യ തലസ്ഥാനമായ കാബൂളിന്റെ ഭരണം പിടിച്ചത്. ഇതിനിടയിൽ കാബൂൾ വിമാനത്താവളത്തിന് സമീപം നടന്ന ബോംബാക്രമണത്തിൽ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു.
Image: /content_image/News/News-2021-08-31-11:19:44.jpg
Keywords: അഫ്ഗാ, പോള