Content | കാഞ്ഞിരപ്പള്ളി: ഇന്നലെ വാഹനാപകടത്തില്‍ മരണപ്പെട്ട കാഞ്ഞിരപ്പള്ളി രൂപത വൈദിക വിദ്യാര്‍ത്ഥിയും കോരുത്തോട് കുറ്റിക്കാട്ട് ദേവസ്യ-മോളി ദമ്പതികളുടെ മകനുമായ ബ്രദര്‍ തോമസ് കുറ്റിക്കാട്ടിന്റെ മൃതസംസ്കാരം ഇന്നു നടക്കും. ഇന്ന് 5 മണിക്ക് ഭവനത്തിലാരംഭിച്ച് കോരുത്തോട് സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ നടക്കുന്ന മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഇന്നലെ കണ്ണൂര്‍ ഇരിട്ടിയേലേയ്ക്കുള്ള യാത്രാമദ്ധ്യേ മട്ടന്നൂര്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് ബ്രദര്‍ തോമസ് മരണപ്പെട്ടത്. കോട്ടയം വടവാതൂര്‍ സെന്റ് തോമസ് സെമിനാരിയില്‍ തത്വശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയശേഷം രൂപതാ ജീവകാരുണ്യ പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുന്ന വി കെയറില്‍ റീജന്‍സി പരിശീലനം ചെയ്തു വരികയായിരുന്നു അദ്ദേഹം. സഹോദരങ്ങള്‍ ജോമോന്‍, ജൂലി.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Fx7ZbJlIAKs09LYuWtDsZk}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|