Contents

Displaying 16701-16710 of 25119 results.
Content: 17073
Category: 1
Sub Category:
Heading: അഫ്ഗാനിസ്ഥാന് പുറത്തുകടക്കാൻ ശ്രമിക്കുന്ന ക്രൈസ്തവർക്ക് എയർപോർട്ടിലും അവഗണന; ആശങ്ക പങ്കുവെച്ച് സന്നദ്ധസംഘടനകൾ
Content: വാഷിംഗ്ടൺ ഡിസി: അമേരിക്കൻ സൈനികർ പൂർണ്ണമായും രാജ്യം വിടാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ അഫ്ഗാനിസ്ഥാന് പുറത്തുകടക്കാൻ ശ്രമിക്കുന്ന ക്രൈസ്തവർക്ക് എയർപോർട്ടിൽ കടുത്ത അവഗണന നേരിടുന്നതായി പരാതി. കാബൂൾ എയർപോർട്ടിൽ നടക്കുന്ന സംഭവവികാസങ്ങളെ പറ്റിയുള്ള ആശങ്ക വിവിധ ക്രൈസ്തവ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ കാത്തലിക് ന്യൂസ് ഏജൻസിയുമായിട്ടാണ് പങ്കുവെച്ചത്. ജൂലൈ അവസാനം മുതൽ 87,900 ആളുകളെയാണ് സുരക്ഷിതമായി അമേരിക്കയുടെയും മറ്റു സഖ്യകക്ഷികളുടെയും വിമാനങ്ങളിൽ രാജ്യത്തിന്റെ പുറത്തേക്ക് കടത്തിയത്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നിർദ്ദേശമനുസരിച്ച് സംരക്ഷിക്കേണ്ട ആൾക്കാരുടെ മുൻഗണനാക്രമം വിവിധ സംഘടനകൾ അയച്ചു കൊടുത്തെങ്കിലും, അത് നടപ്പിലാക്കാൻ അവർക്ക് സാധിച്ചിട്ടില്ലെന്ന് കതാർതിസ്മോസ് ഗ്ലോബൽ എന്ന വെർജീനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആംഗ്ലിക്കൻ സന്നദ്ധസംഘടനയുടെ ഡയറക്ടർ ഓഫ് അഡ്വക്കസി ഫെയ്ത്ത് മക്ഡോണൽ കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. എയർപോർട്ടിൽ സ്വാധീനം ഇല്ലെങ്കിൽ മുൻഗണ ലഭിക്കുന്ന സാഹചര്യമല്ല ഇപ്പോൾ നിലവിലുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി. ക്രൈസ്തവ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ളവർ വലിയ ഭീഷണിയാണ് അഭിമുഖീകരിക്കുന്നതെങ്കിലും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുൻഗണന പട്ടികയായ പി-2ൽ ക്രൈസ്തവരും, മറ്റു മത ന്യൂനപക്ഷങ്ങളും ഉൾപ്പെട്ടിട്ടില്ലായെന്ന് സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടി. സ്ത്രീകൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവരാണ് ഈ പട്ടികയിൽ ഉള്ളത്. അമേരിക്കയുടെ വിമാനങ്ങളിൽ തങ്ങളെ കയറാൻ അനുവദിക്കുന്നില്ല എന്ന് ആശങ്കപങ്കുവെച്ച് കൊണ്ട് ക്രൈസ്തവ വിശ്വാസികൾ തനിക്ക് ഇമെയിലുകൾ അയച്ചുവെന്ന് വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സെന്റർ ഫോർ റിലീജിയസ് ഫ്രീഡം അധ്യക്ഷ പദവിയിലിരിക്കുന്ന നിന ഷിയ കാത്തലിക് ന്യൂസ് ഏജൻസിയോട് വെളിപ്പെടുത്തി. കൺസർവേറ്റീവ് റേഡിയോ അവതാരകൻ ഗ്ലെൻ ബെകിന്റെ കാബൂളിൽ നിന്നുള്ള വിമാനങ്ങളിൽ പകരം കയറാൻ അവർക്ക് താൻ നിർദ്ദേശം നൽകിയതായും നിന കൂട്ടിച്ചേർത്തു. ഇനിയും 5400 അമേരിക്കൻ സൈനികരാണ് രാജ്യത്ത് ശേഷിക്കുന്നത്. സമയപരിധി നീട്ടാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അതേസമയം അമേരിക്കൻ സൈന്യത്തിന്റെ പൂർണ്ണ പിന്മാറ്റത്തോടെ തങ്ങളുടെ അവസ്ഥ എന്താകുമെന്ന ആശങ്കയിലാണ് രാജ്യത്തെ ക്രൈസ്തവർ. മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുവാൻ എല്ലാ മാർഗ്ഗങ്ങളും ക്രൈസ്തവർ തേടുന്നുണ്ട്.
Image: /content_image/News/News-2021-08-26-17:03:09.jpeg
Keywords: അഫ്ഗാ
Content: 17074
Category: 1
Sub Category:
Heading: ഈജിപ്തില്‍ 27 ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് കൂടി അനുമതി: സര്‍ക്കാര്‍ അംഗീകരിച്ച ക്രൈസ്തവ നിര്‍മ്മിതികളുടെ എണ്ണം 1958
Content: കെയ്റോ: ഇസ്ലാം ഭൂരിപക്ഷ രാജ്യമായ ഈജിപ്തില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ നിര്‍മ്മിക്കപ്പെട്ട ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും അനുബന്ധ കെട്ടിടങ്ങള്‍ക്കും അംഗീകാരം നല്‍കുന്നതിന്റെ ഭാഗമായി ദേവാലയങ്ങള്‍ ഉള്‍പ്പെടെ 76 ക്രിസ്ത്യന്‍ സഭാകെട്ടിടങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ അംഗീകാരം നല്‍കി. ജൂലൈ - ഓഗസ്റ്റ് മാസങ്ങളിലായി അംഗീകാരം നല്‍കിയ സഭാ കെട്ടിടങ്ങളില്‍ 27 ദേവാലയങ്ങളും, 49 അനുബന്ധ കെട്ടിടങ്ങളുമാണ് ഉള്‍പ്പെടുന്നത്. ഇതോടെ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം ഈജിപ്തില്‍ നിയമസാധുത ലഭിച്ച ദേവാലയങ്ങളുടേയും, അനുബന്ധ കെട്ടിടങ്ങളുടേയും എണ്ണം 1958 ആയി ഉയര്‍ന്നു. ക്രൈസ്തവ ആരാധനാലയങ്ങളും, അനുബന്ധ സേവനങ്ങളും സംബന്ധിച്ച സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു അംഗീകാരം നല്‍കിയത്. ഇക്കഴിഞ്ഞ ജൂലൈ 25നാണ് ദേവാലയങ്ങളുടേയും, ബന്ധപ്പെട്ട കെട്ടിടങ്ങളുടേയും നിയമസാധുത നല്‍കുവാനുള്ള നിര്‍ദ്ദേശം ഇതുമായി ബന്ധപ്പെട്ട കമ്മിറ്റി മുന്നോട്ട് വെച്ചത്. ഓഗസ്റ്റ് 9നു മന്ത്രിസഭ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയായിരിന്നു. തീരുമാനത്തിന് ഈജിപ്ത് പ്രധാനമന്ത്രി മൊസ്തഫ മാഡ്ബൗലി അംഗീകാരം നല്‍കി. 2016 ഓഗസ്റ്റ് 30നാണ് ഈജിപ്ത് പാര്‍ലമെന്റ് ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെ നിര്‍മ്മാണവും പരിപാലനവുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണം നടത്തിയത്. അന്നുമുതല്‍ ഇക്കാലയളവില്‍ ഇതിനായി രൂപീകരിച്ച സര്‍ക്കാര്‍ കമ്മിറ്റി 20 പ്രാവശ്യം യോഗം ചേര്‍ന്നു. ഓരോ യോഗത്തിലും കൂടുതല്‍ ദേവാലയങ്ങള്‍ക്ക് നിയമ അംഗീകാരം നല്‍കുവാനുള്ള തീരുമാനങ്ങളും ഉണ്ടായി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 12ന് ദേവാലയങ്ങളും, അനുബന്ധ കെട്ടിടങ്ങളും ഉള്‍പ്പെടെ 82 കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയതാണ് ഇതിനു മുന്‍പ് സ്വീകരിച്ച നടപടി. അംഗീകാരം ലഭിച്ച ദേവാലയങ്ങളില്‍ ഭൂരിഭാഗവും പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് നിര്‍മ്മിക്കപ്പെട്ടവയാണ്. മുന്‍കാലങ്ങളില്‍ ഈജിപ്തില്‍ ദേവാലയനിര്‍മ്മാണത്തിനു വേണ്ട അനുമതി ലഭിക്കുക ബുദ്ധിമുട്ടേറിയ കാര്യമായതിനാല്‍, അനുമതിയില്ലാതെയാണ് ക്രൈസ്തവര്‍ ദേവാലയങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. ഇപ്പോഴും അത്തരം ദേവാലയങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട്. ഇത് ക്രൈസ്തവരെ ആക്രമിക്കുവാനുള്ള ഭൂരിപക്ഷ സമൂഹമായ ഇസ്ലാമിലെ ചില തീവ്ര നിലപാടുകാരുടെ പ്രധാന ആയുധവുമായിരുന്നു. 1934-ലെ ഓട്ടോമന്‍ നിയമസംഹിതക്കൊപ്പം ചേര്‍ക്കപ്പെട്ട 10 നിയമങ്ങള്‍ അനുസരിച്ച് ഈജിപ്തില്‍ ക്രിസ്ത്യന്‍ ദേവാലയ നിര്‍മ്മാണം വളരെയേറെ സങ്കീര്‍ണ്ണമായൊരു പ്രക്രിയയായിരുന്നു. സ്കൂളുകള്‍ക്കും, കനാലുകള്‍ക്കും, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും, റെയില്‍വേക്കും, പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും സമീപം ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നത് നിരോധിച്ചതിന് പുറമേ, പുതിയ ദേവാലയ നിര്‍മ്മാണത്തിന് പ്രസിഡന്റിന്റെ ഉത്തരവും ആവശ്യമായിരുന്നു. എന്നാല്‍ 2016-ലെ പുതിയ നിയമനിര്‍മ്മാണത്തിന് ശേഷം സങ്കീര്‍ണ്ണമായ ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവായിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gm4w1BJBHy8BwfXcA3IIac}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-26-21:07:27.jpg
Keywords: ഈജി
Content: 17075
Category: 22
Sub Category:
Heading: ജോസഫ്: ദൈവാശ്രയത്തിന്റെ മധ്യസ്ഥൻ
Content: ആഗസ്റ്റു ഇരുപത്തിയാറാം തീയതി കൽക്കത്തയിലെ വിശുദ്ധ മദർ തെരേസായുടെ 111-ാം ജന്മദിനമാണ്. ഈ പുണ്യദിനത്തിൽ മദർ തേരേസാ ആയിരിക്കട്ടെ ജോസഫ് ചിന്തയുടെ വിഷയം. മത്തായിയുടെ സുവിശേഷത്തിൽ (മത്താ 6 :25-34) ഈശോ ദൈവാശ്രയ ബോധത്തെക്കുറിച്ചു പഠിപ്പിക്കുന്നു. ഈശോ സ്വർഗ്ഗസ്ഥനായ പിതാവിനെ ആശ്രയിക്കുന്നതിന്റെ ഒരു തുടർച്ചയായിരുന്നു മദർ തേരേസയുടെ ജീവിതവും. തന്റെ രണ്ടാം ദൈവവിളി സ്വീകരിച്ച് 38 മുപ്പത്തിയെട്ടാം വയസ്സിൽ 1948 ൽ കൽക്കത്തയിലെ തെരുവോരങ്ങളിലേക്ക് കന്യാകാലയത്തിന്റെ സുരക്ഷിത ഭിത്തി ഭേദിച്ച് കാരുണ്യത്തിന്റെ സ്നേഹ കൂടാരങ്ങൾ നിർമ്മിക്കാൻ ഇറങ്ങി തിരച്ചപ്പോൾ കൈവശമുണ്ടായിരുന്നത് സമ്പത്ത് ദൈവാശ്രയബോധം മാത്രമായിരുന്നു. പരമ്പരാഗത സഭാ വസ്ത്രം ഉപേക്ഷിച്ച്, തോട്ടിപ്പണിക്കാർ ധരിക്കുന്ന സാരിയും ധരിച്ച്, കൂട്ടിനാരുമില്ലാതെ, സാമ്പത്തിക സുരക്ഷയില്ലാതെ പുഞ്ചിരിക്കുന്ന മുഖവുമായി , കാലെടുത്തു വയ്ക്കുമ്പോൾ ദൈവാശ്രയ ബോധമല്ലാതെ മറ്റൊന്നും കാരുണ്യത്തിന്റെ മാലാഖയുടെ കൈയ്യിൽ ഉണ്ടായിരുന്നില്ല. ആ ദൈവാശ്രയ ബോധത്തിൻ്റെ ഉറച്ച അടിസ്ഥാനത്തിൽ ഉപവിയുടെ സഹോദരിമാർ ലോകം മുഴുവനിലും കാരുണ്യം ചൊരിയുന്നു. യൗസേപ്പിതാവിന്റെ ജീവിതവും മറ്റൊന്നായിരുന്നില്ല. ദൈവാശ്രയ ബോധത്തിൽ ജീവിതം നെയ്തെടുത്ത ഒരു നല്ല കുടുബ നാഥനായിരുന്നു പുതിയ നിയമത്തിലെ ജോസഫ്. ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യങ്ങളോട് ആമ്മേൻ പറഞ്ഞു രക്ഷാകര പദ്ധതിയിൽ സഹകരിക്കാൻ ധൈര്യപൂർവ്വം മുന്നോട്ടു വന്നപ്പോൾ സഹായമായി ഉണ്ടായിരുന്നത് പരിശുദ്ധ ത്രിത്വത്തിലുള്ള അടിയുറച്ച ആശ്രയമായിരുന്നു. ദൈവത്തിൽ ആശ്രയിക്കുന്നവരുടെ ജീവിതത്തിൽ അത്ഭുതങ്ങളുടെ അനുഗ്രഹമാരി വർഷിക്കുമെന്ന് യൗസേപ്പിതാവിൻ്റെയും മദർ തേരേസായുടെയും ജീവിതം നമ്മെ പഠിപ്പിക്കുന്നു. "ദൈവത്തിൽ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്‌തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്‌ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല" (ഏശയ്യാ 40 : 31) എന്ന തിരുവചനം നമുക്കു മറക്കാതിരിക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-08-26-22:28:58.jpg
Keywords: ജോസഫ, യൗസേ
Content: 17076
Category: 1
Sub Category:
Heading: നൈജീരിയയില്‍ 37 ക്രൈസ്തവരെ ഇസ്ലാമിക ഭീകരര്‍ കൊലപ്പെടുത്തി
Content: അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് 37 ക്രൈസ്തവരെ ഇസ്ലാമിക ഭീകരര്‍ കൊലപ്പെടുത്തി. യെല്‍വാന്‍ സന്‍ഗം പ്രവിശ്യയില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു പ്രദേശവാസികളായ ക്രൈസ്തവരെ ഫുലാനി ഭീകരര്‍ കൂട്ടക്കൊല ചെയ്തതെന്ന്‍ ക്രൈസ്തവ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന സന്നദ്ധ സംഘടന 'ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീടുവീടാന്തരം കയറിയിറങ്ങിയ ഭീകരര്‍ ക്രൈസ്തവരെ കൊന്നൊടുക്കുകയായിരുന്നു. പ്രദേശത്തേക്കുള്ള പാലം നശിപ്പിച്ചതിനാല്‍ ആദ്യഘട്ടത്തില്‍ സുരക്ഷാസേനയ്ക്ക് എത്താന്‍ കഴിഞ്ഞില്ലെന്നു സൈനിക വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു. ഗവർണർ സൈമൺ ലാലോംഗ് ഈ സംഭവത്തെ ക്രൂരമെന്ന് വിശേഷിപ്പിച്ചു. സുരക്ഷാസേന 10 പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുന്നത് തടയാന്‍ ഈ പ്രദേശം 24 മണിക്കൂർ കർഫ്യൂവിന് കീഴിലാണെന്നും അദ്ദേഹം അറിയിച്ചു. ലോകത്ത് ഏറ്റവുമധികം ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന രാജ്യമാണ് നൈജീരിയ. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍, ബൊക്കോഹറാം, ഫുലാനി ഹെര്‍ഡ്സ്മാന്‍ തീവ്രവാദികളാണ് രാജ്യത്തെ ക്രൈസ്തവരെ കൊന്നൊടുക്കുന്നത്. ഇക്കഴിഞ്ഞ മെയ് 1 മുതല്‍ ജൂലൈ 18 വരെയുള്ള 80 ദിവസങ്ങള്‍ക്കുള്ളില്‍ 1992 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടതായി അടുത്ത നാളില്‍ 'ദി ഇന്റര്‍നാഷ്ണല്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ്‌ റൂള്‍ ഓഫ് ലോ' റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിന്നു. 780 ക്രിസ്ത്യാനികള്‍ ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കിടെ തട്ടിക്കൊണ്ടുപോകലിന് ഇരയായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിന്നു. രാജ്യത്തു നടക്കുന്ന ക്രൈസ്തവ നരഹത്യയ്ക്കെതിരെ ലോകരാജ്യങ്ങള്‍ ഉണരണമെന്ന് നിരവധി തവണ നൈജീരിയന്‍ മെത്രാന്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും അന്താരാഷ്ട്ര തലത്തില്‍ ഇത് ചര്‍ച്ച ആകുന്നില്ലായെന്നതാണ് വസ്തുത. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gm4w1BJBHy8BwfXcA3IIac}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-27-09:47:27.jpg
Keywords: നൈജീ
Content: 17077
Category: 18
Sub Category:
Heading: ബിഷപ്പ് ജേക്കബ് മാര്‍ ബര്‍ണബാസിന്റെ മൃതസംസ്കാരം നാളെ
Content: ന്യൂഡല്‍ഹി: ഇന്നലെ അന്തരിച്ച മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഡല്‍ഹി ഗുഡ്ഗാവ് ഭദ്രാസനാധ്യക്ഷന്‍ ഡോ. ജേക്കബ് മാര്‍ ബര്‍ണബാസിന്റെ മൃതസംസ്കാരം നാളെ നടക്കും. ഇന്ന് രാവിലെ മുതല്‍ ഡല്‍ഹി നെബ്‌സറായ് സെന്റ് മേരീസ് കത്തീഡ്രലില്‍ ഭൗതീകശരീരം പൊതുദര്‍ശനത്തിനുവെച്ചിരിക്കുകയാണ്. നാളെ രാവിലെ 10ന് നെബ്‌സറായ് സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കുന്ന മൃതസംസ്കാര ശുശ്രൂഷകള്‍ക്കു തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസിന്റെ മുഖ്യകാര്‍മികത്വം വഹിക്കും. കോവിഡനന്തരം നാലു മാസമായി ഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയിലും ഫോര്‍ട്ടിസ് ആശുപത്രിയിലുമായി ചികിത്സയിലായിരിന്ന ബിഷപ്പ് ഇന്നലെ ഉച്ചയോടെയാണ് കാലം ചെയ്തത്. ബാഹ്യകേരള മിഷനുകളുടെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി 2007ല്‍ നിയമിതനായ മാര്‍ ബര്‍ണബാസ് 2015ല്‍ ഗുഡ്ഗാവ് ഭദ്രാസനം രൂപീകരിച്ചപ്പോള്‍ പ്രഥമ മെത്രാപ്പോലീത്തയായി നിയമിതനായി. വടക്കേ ഇന്ത്യയിലെ 22 സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ അജപാലനശുശ്രൂഷ നിര്‍വഹിച്ചുവരികയായിരുന്നു. മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ സുവിശേഷസംഘത്തിന്റെ സഭാതല ചെയര്‍മാനും സിബിസിഐ വനിതാ കമ്മീഷന്‍ ചെയര്‍മാനുമായിരുന്നു. റാന്നിയില്‍ പരേതനായ ഏറത്ത് എ.സി. വര്‍ഗീസിന്റെയും റേച്ചല്‍ വര്‍ഗീസിന്റെയും മകനായി 1960 ഡിസംബര്‍ മൂന്നിനായിരിന്നു ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 1975ല്‍ ബഥനി മിശിഹാനുകരണ സന്യാസസമൂഹത്തില്‍ ചേരുകയും പൂന പേപ്പല്‍ സെമിനാരിയില്‍ വൈദികപരിശീലനം പൂര്‍ത്തിയാക്കി 1986ല്‍ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. റോമിലെ അല്‍ഫോന്‍സിയാനം സര്‍വകലാശാലയില്‍നിന്നു ഡോക്ടറേറ്റ് കരസ്ഥമാക്കി. 2000 മേയില്‍ ബഥനി സന്യാസസമൂഹത്തിന്റെ നവജ്യോതി പ്രോവിന്‍സ് സുപ്പീരിയറായി ചുമതലയേറ്റു. ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ മെത്രാനായി നിയമിച്ചതിനെത്തുടര്‍ന്ന് 2007 മാര്‍ച്ച് 10ന് മെത്രാനായി അഭിഷിക്തനാവുകയും മാര്‍ച്ച് 22ന് ബാഹ്യകേരള മിഷനുകളുടെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി സ്ഥാനമേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് 2015 മാര്‍ച്ച് 26ന് ഡല്‍ഹിഗുഡ്ഗാവ് സെന്റ് ക്രിസോസ്റ്റം രൂപതയുടെ പ്രഥമ അധ്യക്ഷനായി നിയമിതനായി മേയ് ഒന്നിന് സ്ഥാനാരോഹണം ചെയ്തു. വടക്കേ ഇന്ത്യയിലെ സഭയുടെ മിഷന്‍ പ്രദേശങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ഗുഡ്ഗാവ് രൂപതയെ കെട്ടിപ്പടുക്കുന്നതിന് അദ്ദേഹം ശക്തമായ നേതൃത്വം നല്‍കിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gm4w1BJBHy8BwfXcA3IIac}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-08-27-10:35:09.jpg
Keywords: ജേക്ക
Content: 17078
Category: 18
Sub Category:
Heading: കൊച്ചു കൂട്ടുകാർക്കായി 'ബട്ടര്‍ഫ്ലൈ സിറ്റി' വെബിനാറുമായി കെയ്റോസ് ബഡ്സ്
Content: വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ കുട്ടികളുടെ പ്രിയപ്പെട്ട മാസികയായി മാറിയ കെയ്റോസ് ബഡ്സ് കൊച്ചുകൂട്ടുക്കാർക്കായി ഓഗസ്റ്റ് 28 തീയതി ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 3 മണി മുതൽ 4 മണി വരെ 'ബട്ടര്‍ഫ്ലൈ സിറ്റി' എന്ന പേരിൽ രണ്ടാമത്തെ ലൈവ് വെബിനാര്‍ സംഘടിപ്പിക്കുന്നു. 7 വയസ്സുമുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായി ചിരിക്കാനും, ചിന്തിപ്പിക്കാനും സഹായിക്കുന്ന ആക്ഷൻ സോങ്, ബൈബിൾ കഥകൾ, അലങ്കാരവസ്തുക്കളുടെ നിർമ്മാണം എന്നിവ ഉൾക്കൊള്ളുന്നതാണ് പരിപാടി. കാൽനൂറ്റാണ്ട് കാലമായി പ്രസിദ്ധീകരണരംഗത്ത് കൗമാരക്കാർക്കും യുവജനങ്ങൾക്കും ആയി വഴി കൗമാര യുവജനങ്ങളുടെയിടയിൽ സുവിശേഷവത്കരണ ദൗത്യവുമായി മുന്നേറുന്ന കെയ്റോസ് കുടുംബത്തിലെ മൂന്നാമത്തെ പ്രസിദ്ധീകരണമാണ് കെയ്റോസ് ബഡ്‌സ്. മലയാളത്തിൽ പുറത്തിറങ്ങുന്ന കെയ്റോസ് മലയാളം, ഇംഗ്ലീഷ് പ്രസിദ്ധീകരണമായ കെയ്റോസ് ഗ്ലോബൽ എന്നിവയാണ് മറ്റ് രണ്ട് പ്രസിദ്ധീകരണങ്ങൾ. മൂന്നു മുതൽ 12 വയസ്സു വരെയുള്ള കുട്ടികളെ ലക്ഷ്യമാക്കി ഇംഗ്ലീഷിലാണ് കെയ്റോസ് ബഡ്‌സ് പുറത്തിറക്കുന്നത്. 2021 ജനുവരി മുതലാണ് മാസിക പ്രസിദ്ധീകരണം ആരംഭിച്ചത്. കേവലം എട്ടുമാസങ്ങൾ കൊണ്ട് ആഗോളതലത്തിൽ തന്നെ കുട്ടികളുടെ പ്രിയപ്പെട്ട മാസികയായി മാറാൻ കെയ്റോസ് ബഡ്‌സ്സിന് കഴിഞ്ഞിട്ടുണ്ട്. * {{ Register Here: ‍-> https://docs.google.com/forms/d/e/1FAIpQLScmbpiLJxgqyINqQbHgp2S3OWZ9VMXBajVd5gCiVVuBxEPpkw/viewform?usp=sf_link}} * For more details : +91 9349133648
Image: /content_image/India/India-2021-08-27-10:52:13.jpg
Keywords: കെയ്റോ
Content: 17079
Category: 10
Sub Category:
Heading: ആത്മീയ മന്ദതയില്‍ നിന്നുള്ള സൗഖ്യത്തിന് 40 ദിവസത്തെ പ്രായശ്ചിത്ത പ്രാർത്ഥനയ്ക്കു ആഹ്വാനം ചെയ്ത് ഫിലിപ്പിനോ മെത്രാൻ
Content: സംബോഅംഗ: കോവിഡ് മഹാമാരിയ്ക്കിടെ ഉണ്ടായ ആത്മീയ അപചയത്തിൽ നിന്നുള്ള മോചനത്തിന് 40 ദിവസത്തെ പ്രായശ്ചിത്ത പ്രാർത്ഥനയ്ക്കു ആഹ്വാനം ചെയ്ത് ഫിലിപ്പീൻസിലെ സംബോഅംഗ രൂപതയുടെ സഹായമെത്രാൻ മോയിസസ് എം കുവാസ്. കോവിഡിനിടയില്‍ ഉണ്ടായ ആത്മീയ നാശനഷ്ടം പരിഹരിക്കുക, മറ്റുള്ളവരുടെ സഹനത്തിൽ പങ്കുചേരുക തുടങ്ങിയവ ലക്ഷ്യംവെച്ചുകൊണ്ടാണ് 40 ദിവസത്തെ പ്രാർത്ഥനയ്ക്കും പ്രായശ്ചിത്ത പ്രവര്‍ത്തികള്‍ക്കും ബിഷപ്പ് മോയിസസ് എം കുവാസ് ആഹ്വാനം ചെയ്തിരിക്കുന്നത്. 'നോട്ട് ബൈ ബ്രഡ് എലോൺ' എന്ന പേരിൽ പ്രസിദ്ധീകരിച്ച ഇടയലേഖനത്തിലാണ് ബിഷപ്പിന്റെ ആഹ്വാനം. പ്രതീക്ഷ ഇല്ലായ്മ, വിഷാദം, അധികാര ദുർവിനിയോഗം, സ്വാർത്ഥത തുടങ്ങിയവയും നമ്മെ ബാധിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ ആണെന്ന് കൊറോണ വൈറസ് പ്രതിസന്ധി വെളിപ്പെടുത്തി തന്നിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒക്ടോബർ പതിമൂന്നാം തീയതി ആരംഭിക്കുന്ന പ്രാർത്ഥനയുടെയും, പ്രായശ്ചിത്തത്തിന്റെയും ദിനങ്ങൾ ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ദിനമായ നവംബർ 21നായിരിക്കും അവസാനിക്കുക. ഇതിനു മുന്നോടിയായി ഇടവകകളിൽ വേദപഠനം ഊർജിതമാക്കണമെന്നും മെത്രാൻ നിർദേശിച്ചിട്ടുണ്ട്. ആത്മീയമായ ഉണർവിന് ആഗ്രഹം ഉള്ളവർക്ക് വേണ്ടി ഈ നാളുകളിൽ കുമ്പസാരിക്കാനുള്ള സൗകര്യം ഇടവകകൾ ഏർപ്പാട് ചെയ്യണം. വിശ്വാസികളുടെ ഹൃദയത്തിൽ ക്രിസ്തുവിനെ ജീവന്റെ വചനമായും, ഇടയനായും സ്വീകരിക്കാൻ ആഹ്വാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഡോക്ടർമാർക്കും, നഴ്സുമാർക്കും, ആരോഗ്യ പ്രവർത്തകർക്കും, വൈദികർ ഉൾപ്പെടെയുള്ളവർക്കും മോയിസസ് എം കുവാസ് നന്ദി രേഖപ്പെടുത്തി. തന്റെ ഇടയലേഖനത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥവും മെത്രാൻ തേടി. ഏകദേശം പത്ത് ലക്ഷത്തോളം ആളുകൾ ജീവിക്കുന്ന നഗരമാണ് സംബോഅംഗ.
Image: /content_image/News/News-2021-08-27-11:49:04.jpg
Keywords: മോചന, ആത്മീയ
Content: 17080
Category: 4
Sub Category:
Heading: വിശുദ്ധ മോനിക്ക: നാം അറിയേണ്ട 11 വസ്തുതകൾ
Content: കത്തോലിക്കാ സഭ ആഗസ്റ്റു മാസം ഇരുപത്തിയേഴാം തീയതി വി. മോനിക്കായുടെ തിരുനാൾ ആഘോഷിക്കുന്നു. സ്ഥിരതയോടെ പ്രാർത്ഥിക്കുന്നതിനു ഉത്തമ ഉദാഹരണമാണ് മഹാനായ വി. അഗസ്തീനോസിന്റെ അമ്മയായ വി. മോനിക്ക. വി. മോനിക്കായെക്കുറിച്ചുള്ള ചില വസ്തുതകൾ നമുക്കു പരിചയപ്പെടാം. 1) #{black->none->b-> മൂന്നു മക്കളുടെ അമ്മ ‍}# വി. മോനിക്കായ്ക്കു മൂന്നു കുട്ടികളാണ് ഉണ്ടായിരുന്നത്. നാവിഗിയൂസ് പെർപേത്വാ അഗസ്റ്റിൻ. അഗസ്റ്റിനൊഴികെ മറ്റു രണ്ടു പേരും നേരത്തെ മാമ്മോദീസാ സ്വീകരിച്ചിരുന്നു. 2) #{black->none->b->വെള്ളം മാത്രം കുടിച്ചു ജീവിച്ചവൾ ‍}# ബാലിക ആയിരുന്നപ്പോൾ കുട്ടികൾക്കു വിലക്കപ്പെട്ടിരുന്ന വീഞ്ഞു കുടിച്ചതിനു വേലക്കാരി മോനിക്കയെ ശാസിച്ചു, അന്നു മുതൽ വെള്ളമല്ലാതെ മറ്റൊന്നും കുടിക്കുകയില്ലന്നു മോനിക്ക ശപഥം ചെയ്തു. 3) #{black->none->b->വിശുദ്ധ മോനിക്കായുടെ മാതൃക മൂലം അവളുടെ ഭർത്താവും ഭർത്താവിന്റെ അമ്മയും മാനസാന്തരപ്പെട്ടു ‍}# നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ക്രൈസ്തവ വിശുദ്ധയായിരുന്നു മോനിക്ക എങ്കിലും പട്രീഷിയസ് എന്ന വിജാതിയനെയാണു മാതാപിതാക്കൾ അവൾക്കു ഭർത്താവായി നൽകിയത്. വിജാതിയരായ പട്രീഷിയസും അമ്മയും ക്രിസ്തുമതത്തിലേക്കു മാനസാന്തരപ്പെടുന്നത് വി. മോനിക്കായുടെ ജീവിതമാതൃകയും ക്ഷമയും ദയയും തിരിച്ചറിഞ്ഞാണ്. 4) #{black->none->b-> വി. അഗസ്റ്റിന്റെ മാനസാന്തരത്തിനായി 17 വർഷം അവൾ പ്രാർത്ഥിച്ചു ‍}# സ്ഥിരതയോടെ പ്രാർത്ഥിക്കുന്നതിനു ഉത്തമ ഉദാഹരണമായ വി. മോനിക്ക മകനായ അഗസ്തീനോസിന്റെ മാനസാന്തരത്തി പതിനേഴു വർഷമാണ് കണ്ണീരോടെ പ്രാർത്ഥിച്ചത്. പല തവണ അമ്മുടെ ആവശ്യം അഗസ്റ്റിൻ നിഷേധിചെങ്കിലും മകനെ സ്നേഹിക്കുന്നതിലും അവനു വേണ്ടി പ്രാർത്ഥിക്കുന്നതിലും ആ അമ്മ ഒരിക്കലും വൈമന്യസം കാണിച്ചിരുന്നില്ല. മകന്റെ മാനസാന്തരത്തിനായി പലപ്പോഴും വി. കുർബാന മാത്രം ഭക്ഷിച്ചു മോനിക്ക ഉപവാസം അനുഷ്ഠിച്ചിരുന്നു. 5) #{black->none->b-> വിടാതെ പിൻതുടർന്ന അമ്മ ‍}# അഗസ്റ്റിൻ കാർത്തേജിൽ പഠിക്കുന്ന സമയത്തു മനിക്കേയൻ പഠനങ്ങളിൽ ആകൃഷ്ടനായി, പിന്നിടു റോമിലേക്കു പോയപ്പോൾ അഗസ്റ്റിനെ തേടി മോനിക്ക റോമിലെത്തി. അഗസ്റ്റിൻ റോമിൽ നിന്നു മിലാനിലെത്തിയപ്പോൾ മകനെ അസൻമാർഗികതയിൽ നിന്നു പിൻതിരിപ്പിക്കാൻ അവിടെയും മോനിക്ക എത്തി. 6) #{black->none->b->കുമ്പസാരം ഒരു അമ്മ സ്നേഹത്തിന്റെ കൃതി ‍}# ലോക ക്ലാസിക്കലുകളിൽ ഒന്നായ വി. അഗസ്റ്റിന്റെ കുമ്പസാരത്തിനു നിദാനം അഗസ്റ്റിന്റെ അമ്മയോടുള്ള സ്നേഹമാണ്. AD 387 ൽ വി. മോനിക്കാ മരിച്ചു. അമ്മയുടെ വേർപാടിലുള്ള ഒരു മകന്റെ വേദനയാണ് ഇതെഴുതാൻ അഗസ്റ്റിനെ പ്രേരിപ്പിച്ച മുഖ്യ ഘടകം. 7) #{black->none->b-> 40 വയസ്സിൽ വിധവ ‍}# AD 371 ൽ നാൽപതാം വയസ്സിൽ മോനിക്ക വിധവയായി. ദരിദ്രരേയും അനാഥരെയും ശുശ്രൂഷിച്ചും മകനു വേണ്ടി പ്രാർത്ഥിച്ചുമാണ് ശിഷ്ടകാലം ചെലവഴിച്ചത്. 8) #{black->none->b->നിരുത്സാഹപ്പെട്ട അവസ്ഥകൾ ഉണ്ടായങ്കിലും മോനിക്ക ഉപേക്ഷ കാണിച്ചില്ല ‍}# മകന്റെ പാപങ്ങളോർത്തു മോനിക്ക വളരെ വേദനിച്ചിരുന്നെങ്കിലും ,അവൻ മാനസാന്തരപ്പെടുമെന്ന് ദൈവത്തിൽ നിന്നു അവൾക്കു ഉറപ്പു ലഭിച്ചിരുന്നു. മകനെ ഓർത്തു വിലപിച്ച ഒരു രാത്രിയിൽ മോനിക്കായ്ക്കു ഒരു സ്വപ്നമുണ്ടായി അവളുടെ മുറിയിൽ ഉണ്ടായിരുന്ന ഒരു തിരുസ്വരൂപം അവളോടു പറഞ്ഞു നിന്റെ മകനെ സഹായിക്കാൻ ഞാൻ കൂടെയുണ്ട് അതേപ്പറ്റി വിശുദ്ധ അഗസ്റ്റിൻ ആത്മകഥയായ കുമ്പസാരത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു" എന്റെ ആത്മാവിന്റെ വിധിയോർത്താണ് അമ്മ അന്നു വിലപിച്ചത് ... തിരുസ്വരൂപം അവളോടു സമാധാനമായിരിക്കാാനും അവൾ ആയിരിക്കുന്നിടത്തു എന്നെയും കാണുമെന്നു ഉറപ്പു നൽകി." മറ്റൊരിക്കൽ, ഇത്രയും കണ്ണീരിന്റെ ഈ പുത്രൻ ഒരിക്കകലും നശിച്ചുപോവുകയില്ലന്നു സ്ഥലത്തെ മെത്രാൻ അവളോടു പറഞ്ഞു. 9) #{black->none->b-> ജീവിതത്തിന്റെ ലക്ഷ്യം അവൾ അറിഞ്ഞിരുന്നു ‍}# വി. മോനിക്ക നീണ്ട വർഷങ്ങൾ അവളുടെ മകനു വേണ്ടി കരയുകയും പ്രാർത്ഥിക്കുകയും പരിഹാര പ്രവർത്തികൾ അനുഷ്ഠിക്കുകയും ചെയ്തു. മകൻ കത്തോലിക്കാ സഭയിലേക്കു മാനസാന്തരപ്പെടണം എന്നതായിരുന്നു അവളുടെ ഏറ്റവും വലിയ ജീവിതാഭിലാഷം. അതൊരിക്കൽ സംഭവിച്ചു. മരണക്കിടയിൽ വി. മോനിക്കാ അഗസ്റ്റിനോടു പറഞ്ഞു: "എന്റെ മകനെ, എന്നെക്കുറിച്ചു പറയുകയാണങ്കിൽ ഈ ഭൂമിയിലുള്ള ഒരു കാര്യങ്ങളും എന്നെ സന്തോഷിപ്പിക്കുന്നില്ല .എന്റെ ജീവിത നിയോഗം പൂർത്തിയാക്കിയിരിക്കുന്നു. മറ്റൊന്നും എനിക്കു ആഗ്രഹിക്കാനില്ല." 10) #{black->none->b->മധ്യസ്ഥയായ വി. മോനിക്ക ‍}# ഭാര്യമാർ, അമ്മമാർ, മാനസാന്തരങ്ങൾ, മദ്യത്തിന്റെയും പീഡനത്തിനത്തിന്റെയും ഇരകൾ ഇവരുടെ മധ്യസ്ഥയാണ് വി. മോനിക്ക. മാനസാന്തരത്തിന്റെ ആവശ്യം ഉള്ളപ്പോഴും സഭാ വിരോധികൾ സഭയെ ആക്രമിക്കുമ്പോഴും വി. മോനിക്കൂടെ വിശ്വാസവും പ്രത്യശയും നമുക്കു വലിയ മാതൃകയാണ്. 11) #{black->none->b-> മറ്റു ചില വസ്തുതകൾ ‍}# അമ്പത്തി ആറാം വയസ്സിലാണ് വി. മോനിക്ക മരിക്കുന്നത്. മോനിക്കയുടെ തിരുശേഷിപ്പുകൾ റോമിലെ Piazza Navona യിലെ വി. ആഗസ്റ്റിന്റെ ദൈവാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു. അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ സാന്താ മോനിക്കാ നഗരം വി. മോനിക്കയോടുള്ള ബഹുമാന സൂചകമായാണ്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Mirror/Mirror-2021-08-27-16:37:22.jpg
Keywords: മോനിക്ക
Content: 17081
Category: 14
Sub Category:
Heading: സിനിമകളിലെ ക്രൈസ്തവ വിരുദ്ധത: സഭയുടെ നിലപാടെന്ത്‌?
Content: ഈ നാളുകളിൽ സിനിമകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ, 9/8/2021-ൽ പുറപ്പെടുവിച്ച പ്രസ്താവനയിലൂടെ കെ സി ബി സി സ്വീകരിച്ച നിലപാടുകൾ ശ്രദ്ധേയമാണ്. (i) ഒരു സമൂഹത്തിന്റെ മതവിശ്വാസങ്ങളെയും വിശുദ്ധ ബിംബങ്ങളെയും ബോധപൂർവ്വം അവമതിക്കുന്നതും അവഹേളനാപരമായി ചിത്രീകരിക്കുന്നതും സംസ്കാരസമ്പന്നമായ സമൂഹത്തിന് ഭൂഷണമല്ല. സാമുദായിക മൈത്രിക്ക് ദോഷം വരുന്ന രീതിയിലുള്ള ഇടപെടലുകൾ ചലച്ചിത്രപ്രവർത്തകരുടെയും കലാകാരന്മാരുടെയും ഭാഗത്തുനിന്ന് ഉണ്ടാവരുത്. (ii) ഇത്തരം ശ്രമങ്ങളോടുള്ള സഭാ തനയരുടെ പ്രതികരണം ക്രൈസ്തവമായിരിക്കണം. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി കേരളത്തിൽ സാമുദായിക ധ്രുവീകരണം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാമുദായിക മൈത്രി പുനഃസ്ഥാപിക്കാൻ കേരളകത്തോലിക്കാ സഭാ നേതൃത്വം വിവിധ തലങ്ങളിലൂടെ ശ്രമിക്കുന്നുണ്ട്. ഇത്തരമൊരു ഘട്ടത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ചിലതാണ് സിനിമയുമായി ബന്ധപ്പെട്ട് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളേയും സഭാ സംവിധാനങ്ങളെയും അവഹേളിക്കാനും അപമാനിക്കാനുമുള്ള ചില കേന്ദ്രങ്ങളുടെ വർഷങ്ങളായുള്ള ശ്രമങ്ങളെക്കുറിച്ച് സഭയിന്ന് ബോധവതിയാണ്. ക്രൈസ്തവ വിരുദ്ധതയും, ക്രൈസ്തവ വിശ്വാസത്തോടുള്ള അവഹേളനങ്ങളും മലയാളസിനിമയിൽ പതിവായി മാറിയിരിക്കുന്ന സാഹചര്യത്തിൽ, ഒരേ സംവിധായകന്റെ രണ്ടു ചിത്രങ്ങൾ അടുത്തടുത്ത് പ്രഖ്യാപിക്കപ്പെട്ടപ്പോൾ, ആ രണ്ട് സിനിമകളുടെയും പേരുകൾ പ്രത്യക്ഷത്തിൽ തന്നെ ക്രൈസ്തവ പശ്ചാത്തലവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിശ്വാസികൾ മനസിലാക്കിയതിനെ തുടർന്നാണ് പ്രതികരണങ്ങൾ ഉണ്ടായത്. “ഈശോ” എന്ന പേരിലുള്ള സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെകുറിച്ച് സംസാരിക്കാൻ സംവിധായകൻ നാദിർഷായും നടൻ ടിനി ടോമും 16/08/2021-ൽ കെസിബിസി ആസ്ഥാനമന്ദിരത്തിൽ എത്തിയപ്പോൾ, ഇത്തരം നടപടികൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെയും, വിശ്വാസവുമായി ബന്ധപ്പെട്ട് ഒരു വലിയ വിഭാഗത്തിനുണ്ടാകുന്ന വേദനകളെയും പരിഗണിച്ച് ക്രൈസ്തവർക്ക് ഏറ്റവും പ്രധാനപ്പെട്ട ഈശോ എന്ന നാമം സിനിമയുടെ ടൈറ്റിലായി ഉപയോഗിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറണമെന്ന അഭ്യർത്ഥന സ്നേഹപൂർവ്വം അറിയിച്ചിരുന്നു. ജയത്തിന്റെയോ തോൽവിയുടെയോ വിഷയമല്ല ഇതെന്നും, ക്രിയാത്മകമായ ഇടപെടലുകളിലൂടെ സാമുദായിക സൗഹൃദം കാത്തുസൂക്ഷിക്കാനുള്ള പ്രതിബദ്ധതയാണ് നാം നിറവേറ്റേണ്ടതെന്നുമാണ് സഭയുടെ പക്ഷം. സ്വസമുദായത്തിലും പൊതുസമൂഹത്തിലും സ്നേഹത്തിനും സാഹോദര്യത്തിനും സഹവർത്തിത്വത്തിനും എതിരായിട്ടുള്ള ആശയ സംഹിതകളെയും പ്രസ്ഥാനങ്ങളെയും മുന്നേറ്റങ്ങളെയും അംഗീകരിക്കേണ്ടതില്ലെന്നും, അവ തിരുത്തപ്പെടേണ്ടതാണെന്നുമുള്ള വ്യക്തവും ശക്തവുമായ നിലപാടാണ് കത്തോലിക്കാ സഭ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മതപരവും രാഷ്ട്രീയപരവുമായ വിഘടിത-വിധ്വംസക തീവ്രവാദപ്രവർത്തനങ്ങളെ, ഒരു നല്ല ഇന്നിനും നാളേക്കും വേണ്ടി സഭ എതിർക്കുക തന്നെ ചെയ്യും. ഈ നിലപാട് വ്യക്തമാക്കുന്നതിനോടൊപ്പം തന്നെ, വർഗീയതയുടെയും, വിഭാഗീയതയുടെയും, വിശ്വാസ അവമതിയുടെയുമൊക്ക കുത്സിത ശ്രമങ്ങൾ ആവിഷ്കാരസ്വാതന്ത്ര്യവാദം മുഴക്കി നടപ്പിലാക്കാമെന്നും ന്യായീകരിക്കാമെന്നും ഇനിയും കരുതുന്നത് പ്രതിഷേധാർഹമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FCp7YC74NLwF6RBFbB10cC}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-27-16:26:11.jpg
Keywords: കെ‌സി‌ബി‌സി
Content: 17082
Category: 1
Sub Category:
Heading: താലിബാന്‍ ക്രൂരത തുടരുന്നതിനിടെ നാദിയ മുറാദ് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളില്‍ നിന്ന്‍ കടുത്ത പീഡനം ഏറ്റുവാങ്ങുകയും ഒടുവില്‍ രക്ഷപ്പെട്ട് യസീദികളുടെ മനുഷ്യാവകാശത്തിനായി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത നൊബേല്‍ സമ്മാന ജേതാവ് നാദിയ മുറാദ് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. താലിബാൻ ഭരണത്തിൻ കീഴിലുള്ള അഫ്ഗാൻ സ്ത്രീകളുടെ ഭാവിയെക്കുറിച്ച് കടുത്ത ആശങ്കകള്‍ നിലനില്‍ക്കേ ഇന്നലെ ആഗസ്റ്റ് 26നാണ് നാദിയ വത്തിക്കാനിലെത്തി പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. വത്തിക്കാനിലെത്തി മാർപാപ്പയുമായി നാദിയ നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. അഫ്ഗാനിലെ താലിബാന്‍ അധിനിവേശത്തിന് ശേഷം സ്ത്രീകളുടെ നിസഹായവസ്ഥ സംബന്ധിച്ചു ഇരുവരും ചര്‍ച്ച നടത്തിയെന്നാണ് സൂചന. നേരത്തെ കാബൂളിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന്റെ പിറ്റേന്ന് (ആഗസ്റ്റ് 16) അഫ്ഗാനിലെ സ്ത്രീകളുടെ അവസ്ഥയില്‍ മുറാദ് ട്വിറ്ററിൽ ആശങ്ക പ്രകടിപ്പിച്ചിരിന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും കാഴ്ച നഷ്ടപ്പെടുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് തനിക്കറിയാമെന്നും സ്ത്രീ ശരീരത്തിൽ യുദ്ധം നടക്കുകയാണെന്നും അഫ്ഗാനിസ്ഥാനിൽ ഇത് സംഭവിക്കാൻ പാടില്ലായെന്നും താലിബാൻ സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും കവർന്നെടുക്കാതിരിക്കാൻ അന്താരാഷ്ട്ര സമൂഹം ഉണര്‍ന്നു പ്രവർത്തിക്കണമെന്നുമായിരിന്നു മുറാദിന്റെ ട്വീറ്റ്. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വടക്ക് ഇറാഖിലെ സിൻജാർ, കോജോ യിലെ ഗ്രാമത്തിൽ വിദ്യാർത്ഥിയായിരുന്നു നാദിയ. ആ സമയത്തായിരുന്നു യസീദി വിഭാഗത്തെ ഇസ്ലാമിക് സ്റ്റേറ്റ് അക്രമിക്കുകയും, നാദിയയുടെ ആറ് സഹോദരന്മാരേയും, ബന്ധുക്കളെയും 600 പേരുടെ ജീവനെടുക്കുകയും ചെയ്തത്. അവർ പിന്നീട് നാദിയയെ മാത്രം തടവിലാക്കുകയായിരുന്നു. മൊസൂൾ നഗരത്തെ അടിമ സ്ത്രീയായി മാറിയ നാദിയക്ക് മർദ്ദനങ്ങളും, സിഗരറ്റ് കുറ്റികൾകൊണ്ടുള്ള പൊള്ളലുകളും, രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടര്‍ന്നു കൂട്ടബലാല്‍സംഘത്തിനിരയാകേണ്ടി വന്നിട്ടുണ്ട്. അടിമയായി വച്ചയാൾ വീട് ഒരിക്കൽ പൂട്ടാതെ പോയപ്പോൾ, ആ വീടിൽ നിന്നും നാദിയ രക്ഷപ്പെടുകയായിരിന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ കീഴിലായിരുന്ന ഇടങ്ങളിലൂടെ വടക്ക് ഇറാഖിലെ അഭയാർത്ഥി ക്യാമ്പിലേക്ക് രക്ഷപ്പെടാൻ ഒരു അയൽക്കാരകുടുംബം സഹായിക്കുകയായിരുന്നു. മോചനത്തിന് ശേഷം ജര്‍മ്മനിയില്‍ അഭയം തേടിയ നാദിയ, യസീദി വനിതകളുടെ കരുത്തുള്ള പ്രതീകമായി മാറി. യുദ്ധസമയത്ത് ലൈംഗീകാതിക്രമങ്ങളെ ആയുധമായി ഉപയോഗിക്കുന്നതിനെതിരെ നടത്തിയ പ്രവര്‍ത്തങ്ങള്‍ക്കാണ് നാദിയക്ക് നോബല്‍ പുരസ്കാരം ലഭിച്ചത്. 2018-ല്‍ ഫ്രാന്‍സിസ് പാപ്പ നാദിയയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍. അന്നു “ദി ലാസ്റ്റ് ഗേള്‍” എന്ന തന്റെ പുസ്തകത്തിന്റെ ഒരു പകര്‍പ്പ് നാദിയ പാപ്പക്ക് കൈമാറിയിരിന്നു. ഈ പുസ്തകം തന്റെ ഹൃദയത്തെ അഗാധമായി സ്പര്‍ശിച്ചുവെന്ന് ഇറാഖില്‍ നിന്നും മടങ്ങുന്ന വഴി വിമാനത്തില്‍വെച്ച് പാപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FCp7YC74NLwF6RBFbB10cC}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-27-17:22:15.jpg
Keywords: പാപ്പ, ഇസ്ലാമി