Contents

Displaying 16651-16660 of 25119 results.
Content: 17023
Category: 1
Sub Category:
Heading: രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠനപരമ്പരയുടെ പതിനൊന്നാമത് ഓണ്‍ലൈന്‍ ക്ലാസ് മറ്റന്നാള്‍ (ആഗസ്റ്റ് 21 ശനിയാഴ്ച)
Content: വിശ്വാസി സമൂഹത്തെ ആഴമേറിയ ക്രിസ്തു വിശ്വാസ ബോധ്യത്തിലേക്കു നയിച്ചുക്കൊണ്ടിരിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ പതിനൊന്നാമത്തെ ഓണ്‍ലൈന്‍ ക്ലാസ് മറ്റന്നാള്‍ (ആഗസ്റ്റ് 21 ശനിയാഴ്ച ) നടക്കും. 'പ്രവാചകശബ്ദം' നേതൃത്വം നല്‍കുന്ന പഠനപരമ്പര കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ നയിക്കുന്നത്. ക്ലാസിന്റെ പതിനൊന്നാം ഭാഗം ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക. ക്ലാസിന് ഒരുക്കമായി ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം ശരാശരി മുന്നൂറോളം പേരാണ് മാസത്തില്‍ രണ്ടു തവണ ക്രമീകരിച്ചിരിക്കുന്ന ഈ ഓണ്‍ലൈന്‍ ക്ലാസില്‍ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്നത്. രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിനെ അതിന്റെ ശരിയായ അര്‍ത്ഥ തലങ്ങളില്‍ മനസിലാക്കുവാന്‍ ക്ലാസ് ഏറെ സഹായകമാണെന്ന് നിരവധി പേര്‍ ഇതിനോടകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ചോദ്യോത്തര വേളയും പഠനസെഷനില്‍ ക്രമീകരിച്ചിട്ടുണ്ട്. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} <br> ➧ #{blue->none->b->Meeting ID: 864 173 0546 ‍}# <br> ➧ #{blue->none->b-> Passcode: 3040 ‍}# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CTF1Qxbt0r21kebkc5RX0T}}
Image: /content_image/Events/Events-2021-08-19-14:16:46.jpg
Keywords: പഠനങ്ങളെ
Content: 17024
Category: 18
Sub Category:
Heading: വിഴിഞ്ഞത്തു കുരിശടി പൊളിക്കാന്‍ അദാനി ഗ്രൂപ്പ്: ശക്തമായ പ്രതിഷേധവുമായി വിശ്വാസികള്‍
Content: തിരുവനന്തപുരം: തുറമുഖ നിർമാണ പ്രവർത്തനങ്ങളുടെ മുന്നോടിയായി വിഴിഞ്ഞം കരിമ്പളിക്കരയില്‍ സ്ഥിതി ചെയ്യുന്ന വിശുദ്ധ അന്തോണീസിന്റെ കുരിശടി പൊളിച്ച്‌ നീക്കാനുള്ള നടപടിയ്ക്കെതിരെ വ്യാപക പ്രതിഷേധവുമായി വിശ്വാസികള്‍. തുറമുഖ നിര്‍മാണത്തിനായി കുരിശടി പൊളിച്ചുമാറ്റാനുള്ള അദാനി ഗ്രൂപ്പിന്റെ നടപടിയ്ക്കെതിരെയാണ് വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. കുരിശടി പൊളിച്ച്‌ മാറ്റാന്‍ അനുവദിക്കില്ലെന്ന് വിശ്വാസികള്‍ വ്യക്തമാക്കി. ഇതില്‍ അറ്റകുറ്റപ്പണി നടത്താന്‍ ഇന്നലെ ദേവാലയ നേതൃത്വം എത്തിയപ്പോള്‍ തുറമുഖ നിര്‍മാണം ചൂണ്ടിക്കാട്ടി അധികൃതര്‍ തടഞ്ഞിരുന്നു. ഇന്ന് രാവിലെ സബ് കലക്ടറുമായി നടന്ന ചര്‍ച്ചയിലാണ് കുരിശടി കൂടി പൊളിച്ചുമാറ്റണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന കാര്യം കലക്ടര്‍ പ്രദേശവാസികളെ അറിയിച്ചത്. ഇതിന് പിന്നാലേ സ്ത്രീകള്‍ അടക്കം നിരവധി വിശ്വാസികള്‍ എത്തിച്ചേരുകയായിരിന്നു. കോവളം എം‌എല്‍‌എ അടക്കമുള്ളവര്‍ സ്ഥലത്തെത്തി അദാനി ഗ്രൂപ്പുമായി ചര്‍ച്ച നടത്തിവരികയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-08-19-15:43:58.jpg
Keywords: തകര്‍
Content: 17025
Category: 1
Sub Category:
Heading: സമാധാന ശ്രമങ്ങളെ ദൗര്‍ബല്യമായി കാണരുത്: സുഡാനില്‍ കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് പ്രസിഡന്റ് സല്‍വ കിര്‍
Content: ജുബ: ദക്ഷിണ സുഡാനില്‍ രണ്ട് കത്തോലിക്ക കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് പ്രസിഡന്റ് സാല്‍വാ കിര്‍. ആക്രമണത്തിന്റെ ഉത്തരവാദിത്വം ‘ദക്ഷിണ സുഡാനിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായി പുനരുജ്ജീവിപ്പിച്ച ഉടമ്പടയില്‍ (ആര്‍-എ.ആര്‍.സി.എസ്.എസ്) ഒപ്പുവെക്കാത്ത വിമതര്‍ക്കാണെന്ന് സല്‍വ കിര്‍ ആരോപിച്ചു. 2018-ലെ സമാധാന ഉടമ്പടിയില്‍ ഒപ്പുവെക്കാത്തവര്‍ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരല്ലെന്നതിന്റെ തെളിവാണ് ഈ കൊലപാതകങ്ങളെന്നും ദക്ഷിണ സുഡാനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി റോമിന്റെ മധ്യസ്ഥതയില്‍ നടന്നുവരുന്ന 'സാന്റ് എഗിഡോ’ സമാധാന ശ്രമങ്ങള്‍ സംബന്ധിച്ച തങ്ങളുടെ നിലപാട് പുനഃപരിശോധിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തെ ക്രൈസ്തവരുടെ ചരിത്രത്തിലെ ഒരു നാഴികകല്ലായേക്കാവുന്ന ഒരു പരിപാടിയില്‍ പങ്കെടുത്തിട്ട് വന്നവരാണ് ആക്രമണത്തിന് ഇരയായതെന്നും പ്രസിഡന്‍റ് സ്മരിച്ചു. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലവില്‍ വന്ന ദക്ഷിണ സുഡാനിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുവാനായിട്ടാണ് വിമതപക്ഷവുമായി ‘റോം പ്രഖ്യാപനത്തില്‍’ ഒപ്പുവെച്ചത്. ഉടമ്പടിയില്‍ ഒപ്പുവെക്കാത്ത വിമതപക്ഷത്തിലെ ചിലര്‍ ഉടമ്പടിയെ ലംഘിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. എല്ലാവരേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമാധാന ശ്രമങ്ങളെ ദൗര്‍ബല്യമായി കാണരുതെന്നും നിരപരാധികളെ കൊല്ലാനുള്ള ജാലകമാക്കി മാറ്റുന്നത് അനുവദിക്കില്ലെന്നും പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു. റോം ആസ്ഥാനമായുള്ള അത്മായ അസോസിയേഷനായ ‘സാന്റ്’എഗിഡിയോ’യുടെ നേതാക്കള്‍ സര്‍ക്കാര്‍ പ്രതിനിധികളും, വിമതപക്ഷത്തിന്റെ പ്രതിനിധികളുമായി കഴിഞ്ഞ മാസം നാലുദിവസത്തെ കൂടിക്കാഴ്ച നടത്തുകയും, അന്താരാഷ്ട്ര പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇരുപക്ഷവും രണ്ടു രേഖകളില്‍ ഒപ്പിടുകയും ചെയ്തിരുന്നു. വെടിനിറുത്തല്‍ സംബന്ധിച്ച ധാരണാപത്രത്തിലും ഇരുവിഭാഗവും ഒപ്പിട്ടതായി സാന്റ്’എഗിഡിയോ നേതാക്കള്‍ അറിയിച്ചിരുന്നു. ഓഗസ്റ്റ് 16ന് ടോറിറ്റ് രൂപതയിലെ ലോവയിലെ അസ്സംപ്ഷന്‍ ഓഫ് ഔര്‍ ലേഡി ദേവാലയത്തില്‍ നടന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് ശേഷം ജുബയിലേക്ക് പുറപ്പെട്ട ബസില്‍ തിരുഹൃദയ സന്യാസിനീ സഭാംഗങ്ങളായ ഒന്‍പതു കന്യാസ്ത്രീമാരും ഉണ്ടായിരുന്നു. ജുബ-നിമുലെ റോഡില്‍വെച്ച് ബസ് തടഞ്ഞ അക്രമികള്‍ തിരുഹൃദയ സന്യാസിനി സഭയുടെ മുന്‍ സുപ്പീരിയര്‍ ജനറലും, ഉസ്രാ ടൂണ സ്കൂളിലെ പ്രധാന അധ്യാപികയുമായ സിസ്റ്റര്‍ മേരി ഡാനിയലിനേയും, കത്തോലിക്കാ ട്രെയിനിംഗ് സ്ഥാപനത്തിലെ അഡ്മിനിസ്ട്രേറ്ററായ സിസ്റ്റര്‍ റെജീനയേയും ഓടി രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നതിനിടയില്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-19-16:33:41.jpg
Keywords: സുഡാ
Content: 17026
Category: 1
Sub Category:
Heading: താലിബാന്റെ ക്രൂരത ലോകം കണ്ടിട്ടും കേരളത്തില്‍ താലിബാന്‍ ആരാധകരേറെ; ആശങ്ക: താലിബാനെ പിന്തുണയ്ക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്ത് ഫേസ്ബുക്ക്
Content: മതനിയമത്തിന്റെ പേരില്‍ താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ ക്രൂരമായി വേട്ടയാടുന്നതിന്റെ ദൃശ്യങ്ങള്‍ ലോക മാധ്യമങ്ങള്‍ അതീവ ഗൌരവത്തോടെ റിപ്പോര്‍ട്ട് ചെയ്തിട്ടും താലിബാന്‍ തീവ്രവാദികള്‍ക്ക് പിന്തുണ കൊടുക്കുന്ന മലയാളികളിലെ ഒരു വിഭാഗം ആശങ്കയ്ക്കു കാരണമാകുന്നു. ഒറിജിനല്‍ ഫേസ്ബുക്ക്/ ട്വിറ്റര്‍ അക്കൌണ്ടുകളില്‍ നിന്നാണ് പരസ്യമായി താലിബാന്‍ അനുകൂല നിലപാട് ഇവര്‍ പ്രകടിപ്പിക്കുന്നതെന്നത് വിഷയത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുകയാണ്. സ്വന്തം മതത്തില്‍പ്പെട്ട ഇസ്ലാം മതസ്ഥര്‍ താലിബാനികളെ ഭയന്നു പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യുമ്പോള്‍ തന്നെ, താലിബാന്‍ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളെ പോരാട്ടമായാണ് ഇക്കൂട്ടര്‍ വിശേഷിപ്പിക്കുന്നത്. ഇത് കേരളീയ സമൂഹത്തില്‍ കടുത്ത ആശങ്കയ്ക്കു കാരണമായിരിക്കുകയാണ്. താലിബാന്റെ ക്രൂരതകളെ തുറന്നുക്കാട്ടി മനോരമയും മാതൃഭൂമിയും അടക്കമുള്ള മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളുടെ വാര്‍ത്തകള്‍ക്ക് താഴെ നൂറുകണക്കിന് താലിബാന്‍ അനുകൂലികളാണ് കമന്‍റ് ചെയ്തും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പിന്തുണ കൊടുക്കുന്നത്. കഴിഞ്ഞ ദിവസം മുസ്​ലിം ലീഗ് നേതാവും എംഎൽഎയുമായ എം.കെ മുനീർ താലിബാന്റെ ക്രൂരമായ നടപടികളെ വിമര്‍ശിച്ചും അഫ്ഗാന്‍ ജനതയ്ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന് താഴെയും നിരവധി താലിബാന്‍ അനുകൂലികളായ മലയാളികള്‍ കമന്‍റ് ചെയ്തിരിന്നു. രൂക്ഷമായ വിധത്തില്‍ മുനീറിനെ വിമര്‍ശിച്ചും താലിബാനെ അങ്ങേയേറ്റം പുകഴ്ത്തിയുമാണ് ഇക്കൂട്ടര്‍ കമന്‍റ് ചെയ്തത്. ഇത് മലയാളി സമൂഹത്തിനിടയില്‍ അങ്ങേയറ്റം ആശങ്കയ്ക്കു വഴി തെളിയിച്ചിരിക്കുകയാണ്. പാലസ്തീന്‍ - ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ക്കിടെ പാലസ്തീന്‍ ജനതയ്ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു രംഗത്തിറങ്ങിയ നാലിലൊന്നു ആളുകള്‍ പോലും അഫ്ഗാനിലെ കടുത്ത മനുഷ്യാവകാശ ധ്വംസനത്തില്‍ നിശ്ബദത തുടരുകയാണെന്നത് മറ്റൊരു ഭീകരമായ അവസ്ഥയാണ്. ഇതിനിടെ കേരളത്തില്‍ വലിയ വേരുകളുള്ള ജമാഅത്തെ ഇസ്ലാമിയുടെ കേന്ദ്രനേതൃത്വം അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ച താലിബാനില്‍ പ്രതീക്ഷയുണ്ടെന്ന് പ്രസ്താവനയിറക്കിയിരിന്നു. ഇസ്ലാമിന്റെ ഉദാരവും അനുകമ്പാപൂര്‍ണവുമായ ഭരണവ്യവസ്ഥ ലോകത്തിനു മുമ്പില്‍ പ്രായോഗിക ഉദാഹരണമായി അവതരിപ്പിക്കാനുള്ള അവസരമാണ് നിലവില്‍ വന്നിരിക്കുന്നതെന്നു ജമാ അത്തെ ഇസ്ലാമി ഹിന്ദ് ഔദ്യോഗിക സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു. അഫ്ഗാനില്‍ താലിബാന്‍ ഭരണം കൈയടക്കിയതിനെ പ്രശംസിച്ച് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം മൗലാനാ സജ്ജദ് നൊമാനിയും രംഗത്തു വന്നിരിന്നു. അതേസമയം മുന്‍നിര സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുള്‍പ്പെടെ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ താലിബാന്‍ അനുകൂല പ്രൊഫൈലുകള്‍ ബ്ലോക്ക് ചെയ്തു തുടങ്ങിയിട്ടുണ്ട്. യുഎസ് നിയമപ്രകാരം താലിബാനെ ഒരു ഭീകര സംഘടനയായി അംഗീകരിച്ചിരിക്കുന്നതിനാല്‍ താലിബാനെ വര്‍ഷങ്ങളായി അപകടകരമായ ഒരു സംഘടനയായാണ് ഫേസ്ബുക്ക് നിര്‍വചിച്ചിരിക്കുന്നത്. അക്കൗണ്ടുകള്‍ക്ക് താലിബാന്‍ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് ഫേസ്ബുക്ക് വക്താവ് ബിബിസിയോട് വ്യക്തമാക്കി. താലിബാന്‍ ട്വിറ്റര്‍ വഴിയാണ് അനുയായികളെ കാര്യങ്ങള്‍ ധരിപ്പിക്കുന്നത്. താലിബാന്റെ ട്വിറ്റര്‍ ഉപയോഗത്തെക്കുറിച്ചുള്ള ബിബിസി പ്രതിനിധിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി നിയമങ്ങള്‍ അനുസരിച്ച്, തീവ്രവാദമോ സിവിലിയന്മാര്‍ക്കെതിരായ അക്രമമോ പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകളെ ട്വിറ്റര്‍ അനുവദിക്കുന്നില്ലെന്നും അങ്ങനെയുള്ളവ നീക്കം ചെയ്യുമെന്നും ട്വിറ്റര്‍ വക്താവും പറഞ്ഞു. ലോകത്തെ സകല മാധ്യമങ്ങളും അഫ്ഗാനിലെ ജനങ്ങളുടെ ദയനീയ സാഹചര്യവും പലായനവും ഹൃദയഭേദകമായ ദൃശ്യങ്ങളും വാര്‍ത്തകളും വളരെ ആഴത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും തീവ്രവാദി സംഘടനയ്ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് മലയാളികള്‍ തന്നെ രംഗത്ത് വന്നത് വലിയ ആശങ്കയുളവാക്കുകയാണ്. കേരളത്തില്‍ എണ്ണിയാല്‍ തീരാത്തത്ര താലിബാന്‍ അനുകൂല പോസ്റ്റുകള്‍ പരസ്യമായി ഇടുന്ന പ്രൊഫൈലുകള്‍ ഉണ്ടെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കേ കേരള പോലീസ് എന്തു നടപടിയെടുക്കുമെന്നു ഉറ്റുനോക്കുകയാണ് മലയാളി സമൂഹം.
Image: /content_image/News/News-2021-08-19-20:32:05.jpg
Keywords: താലിബാ, അഫ്ഗാ
Content: 17027
Category: 22
Sub Category:
Heading: സൂര്യനെപ്പോലെയുള്ള വിശുദ്ധ യൗസേപ്പിതാവ്
Content: വിശുദ്ധ യൗസേപ്പിതാവ് ഈശോയുടെയും പരിശുദ്ധ മറിയത്തിൻ്റെയും സാന്നിധ്യത്തിൽ നിരന്തരമായ പ്രാർത്ഥനയിലും വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും സമർപ്പണബുദ്ധിയിലും ദൈവഹിതത്തിനു പ്രീതികരമായ ജീവിതം നയിച്ചു. വിശുദ്ധർക്ക് സ്വർഗ്ഗത്തിൽ ലഭിക്കുന്ന പ്രതിഫലം ജീവിതകാലത്ത് അവരുടെ സൽപ്രവർത്തികൾക്ക് അനുരൂപമായതിൽ പൊരുത്തപ്പെടുന്നതിനാൽ വിശുദ്ധ യൗസേപ്പിതാവിന് സ്വർഗ്ഗത്തിൽ ലഭിക്കുന്ന മഹത്വം എത്ര വലുതായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു. മഹാനായ വിശുദ്ധ ആഗസ്തിനോസ് മറ്റു വിശുദ്ധന്മാരെ നക്ഷത്രങ്ങളുമായി താരതമ്യപ്പെടുത്തുവോൾ യൗസേപ്പിതാവിനെ സൂര്യനായിട്ടാണ് കാണുന്നത്. സൂര്യപ്രകാശം ജീവൻ നിലനിർത്തുന്നതിന് അത്യന്ത്യാപേഷിതമായതു പോലെ ആത്മീയ ജീവിതം സജീവമായി നിലർത്താൻ യൗസേപ്പിതാവിനോടുള്ള ഭക്തി നമ്മളെ സഹായിക്കും. പരിശുദ്ധ കന്യകാമറിയം കഴിഞ്ഞാൽ, വിശുദ്ധ യൗസേപ്പിതാവ് യോഗ്യതയിലും മഹത്വത്തിലും മറ്റു വിശുദ്ധരെല്ലാം അതിലംഘിക്കുന്നു. തൻ്റെ ഭക്തർക്കായി യൗസേപ്പിതാവ് എന്തെങ്കിലും കൃപ ആവശ്യപ്പെടുമ്പോൾ, അവൻ്റെ പ്രാർത്ഥനകൾക്ക് ഈശോയോടും മറിയത്തോടുമുള്ള ഒരു പ്രത്യേകമായ ഒരു കൽപ്പനയുടെ ശക്തി ഉണ്ടെന്ന് വിശുദ്ധ ബർണാഡിൻ ഡി ബുസ്റ്റിസ് പഠിപ്പിക്കുന്നു. യൗസേപ്പിതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥനയ്ക്കു ഇരട്ടി ശക്തിയുണ്ട് അതിനാൽ ആ സ്നേഹപിതാവിൻ്റെ ശക്തിയേറിയ മദ്ധ്യസ്ഥതയുടെ കരങ്ങളിൽ നമുക്ക് അഭയം തേടാം.
Image: /content_image/SeasonalReflections/SeasonalReflections-2021-08-19-21:52:22.jpg
Keywords: ജോസഫ്, യൗസേ
Content: 17028
Category: 18
Sub Category:
Heading: ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു സമുദായ സംവരണ അവകാശം നഷ്ടമാകാതിരിക്കാന്‍ തിരുത്തലിന് സമയം: കാലിക്കറ്റ് സര്‍വ്വകലാശാല
Content: തേഞ്ഞിപ്പലം: ബിരുദ പ്രവേശനത്തില്‍ ആയിരക്കണക്കിന് ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു സമുദായ സംവരണ അവകാശം നഷ്ടമാകാതിരിക്കാന്‍ ബിരുദ അപേക്ഷകളില്‍ തിരുത്തല്‍ വരുത്താന്‍ കാലിക്കറ്റ് സര്‍വ്വകലാശാല അവസരം നല്‍കും. ബിരുദ പ്രവേശനത്തിനു അപേക്ഷ സമര്‍പ്പിക്കാന്‍ ഈ മാസം 24 വരെ സമയമുള്ളതിനാല്‍ അതിനിടെ ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കു തിരുത്തലിനു അവസരം നല്‍കാന്‍ സര്‍വ്വകലാശാല സിന്‍ഡിക്കറ്റ് തീരുമാനിക്കുകയായിരുന്നു. ബന്ധപ്പെട്ട കോളജ് പ്രതിനിധികളുമായി സര്‍വകലാശാല അധികൃതര്‍ ഇക്കാര്യത്തില്‍ സംസാരിക്കും. സര്‍ക്കാരിന്റെ ബന്ധപ്പെട്ട സാമുദായിക പുനഃക്രമീകരണ ഉത്തരവ് നടപ്പാക്കാനും തീരുമാനമായി. റോമന്‍ കാത്തലിക് (ആര്‍സി) എന്നത് സിറിയന്‍ കാത്തലിക്ക് ആക്കി മാറ്റിയ സര്‍ക്കാര്‍ നടപടി അറിയാതെ ആര്‍സി വിഭാഗക്കാരാണെന്നു ബിരുദ അപേക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ രേഖപ്പെടുത്തിയത് സംവരണ അവകാശം നഷ്ടമാകാനിടയാക്കിയ സാഹചര്യത്തിലാണ് പ്രശ്‌നം പരിഹരിക്കാന്‍ സര്‍വ്വകലാശാല സിന്‍ഡിക്കറ്റ് തീരുമാനിച്ചത്. ബന്ധപ്പെട്ട സമുദായക്കാരുടെ മാനേജ്‌മെന്റിലുള്ള കോളജുകളില്‍ കമ്യൂണിറ്റി ക്വോട്ട സീറ്റുകളില്‍ പ്രവേശനത്തിന് അര്‍ഹതയുള്ള പലരും പുറത്താണെന്നും വിഷയം ഗൗരവമായി കണക്കിലെടുത്ത് പരിഹരിക്കണമെന്നു സിന്‍ഡിക്കറ്റംഗം യൂജിന്‍ മോര്‍ലി സിന്‍ഡിക്കറ്റ് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
Image: /content_image/India/India-2021-08-20-08:55:15.jpg
Keywords: സര്‍വ്വ
Content: 17029
Category: 1
Sub Category:
Heading: ഉഗാണ്ടയിൽ അനധികൃത പ്രവേശനം ചോദ്യം ചെയ്ത കത്തോലിക്ക വൈദികനെ കൊലപ്പെടുത്തി
Content: ഗോമ്പ: ഉഗാണ്ടയിലെ ഗോമ്പ ജില്ലയിലെ ലുകുന്യു ഗ്രാമത്തില്‍ സേവനം ചെയ്തുകൊണ്ടിരിന്ന കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു. കിയിണ്ട- മിത്യാന രൂപത വൈദികനായ ഫാ. ജോസഫാത്ത് കസാംബൂലയാണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ ഒരു വ്യക്തിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. 68 വയസുണ്ടായിരിന്ന വൈദികന്‍ കിയിണ്ട- മിത്യാന രൂപതയുടെ കീഴിലുള്ള ലവാമത്തയിലെ ഇടവക വൈദികനായി സേവനമനുഷ്ഠിക്കുകയായിരിന്നു. തന്റെ പേരിലുള്ള വസ്തുവും വീടും ഇരിക്കുന്ന സ്ഥലത്ത് സന്ദർശനം നടത്താൻ എത്തിയപ്പോൾ അവിടെ അനധികൃതമായി പ്രവേശിച്ച ഒരാളെ അദ്ദേഹം കാണുകയും, അയാളുടെ ഉദ്ദേശം ചോദ്യം ചെയ്യുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ഇയാള്‍ ആയുധമെടുത്ത് കൊലപ്പെടുത്തുകയായിരിന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ വൈദികന്‍ മരണമടഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകം നടത്തിയ സമയത്ത് അപരിചിതൻ മയക്കുമരുന്നിന്റെ പിടിയിലായിരുന്നുവെന്നു സൂചനകളുണ്ട്. തന്റെ കൈവശ സ്ഥലത്ത് ഫാ. ജോസഫാത്ത് കുറേ നാളുകളായി വരാറില്ലായിരുന്നുവെന്നും, ഇത് മുതലെടുത്താണ് അപരിചിതൻ അവിടെ അനധികൃതമായി പ്രവേശിച്ചിരുന്നതെന്നും പ്രദേശവാസികള്‍ വെളിപ്പെടുത്തി. പ്രതി ഏഴു വര്‍ഷം മുന്‍പ് മറ്റൊരാളെ കൊലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ടായിരിന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Image: /content_image/News/News-2021-08-20-09:34:52.jpg
Keywords: ഉഗാണ്ട
Content: 17030
Category: 1
Sub Category:
Heading: അഫ്ഗാനിസ്ഥാനിലെ അവസ്ഥയില്‍ ആശങ്ക, നയതന്ത്ര ശ്രമം വഴി മനുഷ്യാവകാശം ഉറപ്പുവരുത്തണം: പാക്സ് ക്രിസ്റ്റി
Content: പാരീസ്: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദി സംഘടന പൂര്‍ണ്ണ ആധിപത്യം നേടിയതോടെ രാജ്യത്തെ അവസ്ഥയില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് സമാധാനത്തിനയുള്ള അന്താരാഷ്ട്ര കത്തോലിക്ക സംഘടനയായ പാക്സ് ക്രിസ്റ്റി. പതിറ്റാണ്ടുകളായി രാജ്യത്ത് നിലനിൽക്കുന്ന യുദ്ധങ്ങളിലും അക്രമങ്ങളിലും ദുഃഖം രേഖപ്പെടുത്തിയ സംഘടന നയതന്ത്രശ്രമങ്ങൾവഴി മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നത് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു. കൂടുതൽ ദുർബ്ബലരായവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ അടിയന്തരമായ ശ്രദ്ധ വേണമെന്നും നയതന്ത്ര ഇടപെടലുകൾ ഉണ്ടാകണമെന്നും സംഘടന നേതൃത്വം പ്രസ്താവിച്ചു. അഫ്ഗാനിസ്ഥാനിലെ യുദ്ധപരാജയത്തിന്റെ കാരണങ്ങളെക്കുറിച്ചും സമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള ഫലപ്രദമായ ഘടനകൾക്കുവേണ്ടി പരിശ്രമിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും, ദേശീയ അന്തർദേശീയ തലങ്ങളിൽ ആഴത്തിലുള്ള ഒരു വിചിന്തനം ആവശ്യമാണെന്നും പാക്സ് ക്രിസ്റ്റി പറഞ്ഞു. രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപുണ്ടായിരുന്ന താലിബാൻ ഭരണവും, അവരുടെ കീഴിലുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി നടക്കുന്ന കൊടും അക്രമങ്ങളും അഫ്ഗാൻ ജനതയിൽ ഭയവും എല്ലാം ഉപേക്ഷിച്ച് നാടുവിടാനുള്ള ത്വരയും വർദ്ധിപ്പിച്ചു. സർക്കാരിനു വേണ്ടി ജോലിചെയ്‌തിരുന്നവരിലും, സമൂഹത്തിൽ സ്ത്രീകളുടെ അഭിപ്രായപ്രകടനങ്ങൾക്കുള്ള സ്വാതന്ത്ര്യത്തിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി കഠിനാധ്വാനം ചെയ്ത സംഘടനകൾക്കും മുന്നില്‍ ഗുരുതരമായ അപകടസാധ്യതകളാണ് മുന്നിൽ ഉള്ളത്. അമേരിക്കയോടും ഐക്യരാഷ്ട്രസഭയോടും, മറ്റ് ബഹുരാഷ്ട്രസംഘടനകളോടും, അഫ്ഗാനിസ്ഥാനിൽ മനുഷ്യാവകാശങ്ങൾ ഉറപ്പാക്കാനും, സുരക്ഷിതമായി രാജ്യത്തുനിന്ന് പുറത്തേക്കു പോകാൻ വിസയുൾപ്പെടെയുള്ള ആവശ്യമായ സൗകര്യങ്ങൾ ചെയ്യാനും യുറോപ്പിനോടും അമേരിക്കയോടും പാക്സ് ക്രിസ്റ്റി ആവശ്യപ്പെട്ടു. അഭയാർത്ഥികൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾക്ക് മറ്റ് അയൽരാജ്യങ്ങൾ ആവശ്യമായ അടിയന്തിരസഹായം നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു. 1945-ല്‍ ഫ്രാന്‍സില്‍ സ്ഥാപിക്കപ്പെട്ട പാക്സ് ക്രിസ്റ്റി ഇന്റർനാഷ്ണൽ അന്താരാഷ്ട്ര കത്തോലിക്ക സമാധാന പ്രസ്ഥാനമാണ്. അക്രമം, തീവ്രവാദം, അസമത്വങ്ങൾ, ആഗോള അരക്ഷിതാവസ്ഥ എന്നിവയാൽ നടുങ്ങിപ്പോയ ലോകത്തെ മാറ്റുക എന്നതാണ് സംഘടനയുടെ ദൌത്യമായി വിശേഷിക്കപ്പെടുന്നത്.
Image: /content_image/News/News-2021-08-20-11:45:14.jpg
Keywords: അഫ്ഗാ
Content: 17031
Category: 1
Sub Category:
Heading: യുകെയിലേക്ക് 20,000 അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍: സഹായിക്കുവാന്‍ നൂറിലധികം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍
Content: ലണ്ടന്‍: ഇസ്ലാമിക തീവ്രവാദി സംഘടനയായ താലിബാന്റെ കിരാത ഭരണത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ അഫ്ഗാനിസ്ഥാന്‍ വിട്ട് യുകെയിലെത്തുന്ന അഫ്ഗാന്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്നതിനായി രാജ്യത്തെമ്പാടുമുള്ള നൂറിലധികം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ കൈകോര്‍ക്കുന്നു. ഭവനരഹിതര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും താമസസ്ഥലങ്ങള്‍ കണ്ടെത്തുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ‘ഹോം ഫോര്‍ ഗുഡ്’ മറ്റൊരു സന്നദ്ധ സംഘടനയായ ‘ഹോസ്പിറ്റാലിറ്റി പ്ലഡ്ജ്’മായി സഹകരിച്ച് നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളിലാണ് ക്രൈസ്തവ ദേവാലയങ്ങള്‍ പങ്കാളിയാകുന്നത്. അഫ്ഗാനില്‍ നിന്നും വരുന്ന അഭയാര്‍ത്ഥികളെ സഹായിക്കുവാന്‍ തങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് നൂറിലധികം ദേവാലയങ്ങള്‍ രംഗത്ത് വന്നിട്ടുണ്ടെന്ന്‍ ഹോം ഫോര്‍ ഗുഡിന്റെ സ്ഥാപകനായ ഡോ. ക്രിഷ് കാന്‍ഡിയായും ഹോസ്പിറ്റാലിറ്റി പ്ലഡ്ജിന്റെ നേതാവുമാണ് പ്രീമിയര്‍ ന്യൂസിനോട് വെളിപ്പെടുത്തിയത്. അഭയാര്‍ത്ഥികളെ സഹായിക്കുന്നതിനായി അടിയന്തിര സഹായ നിധിയ്ക്കും ക്രൈസ്തവ ദേവാലയങ്ങള്‍ രൂപം നല്‍കിയിട്ടുണ്ട്. യുകെയുടെ അഫ്ഗാനിസ്ഥാന്‍ അഭയാര്‍ത്ഥി പദ്ധതിയില്‍ സ്തീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും, മതന്യൂനപക്ഷങ്ങള്‍ക്കുമായിരിക്കും മുന്‍ഗണന. അഭയാര്‍ത്ഥികള്‍ വളരെ കുറച്ച് സാധനങ്ങളുമായാണ് വരുന്നതെന്നും, അതിനാല്‍ പ്രായോഗിക സഹായങ്ങള്‍ ചെയ്യുന്നതിനായി ഹോം ഓഫീസുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരികയാണെന്നും ഡോ. ക്രിഷ് കൂട്ടിച്ചേര്‍ത്തു. അഭയാര്‍ത്ഥികള്‍ക്ക് വേണ്ട ഭക്ഷണം, വസ്ത്രം എന്നിവ ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ കണ്ടെത്തുവാന്‍ ദേവാലയങ്ങള്‍ക്ക് കഴിയുമെന്നു അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഏതാണ്ട് നൂറുപേരടങ്ങുന്ന സംഘങ്ങളായാണ് അഭയാര്‍ത്ഥികളെ ഹോട്ടലുകളില്‍ പാര്‍പ്പിക്കാന്‍ പോകുന്നതെന്ന് പറഞ്ഞ ക്രിഷ്, കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഹോട്ടലുകളില്‍ കഴിയുന്നത് ബുദ്ധിമുട്ടേറിയ കാര്യമായതിനാല്‍, ക്രിസ്ത്യന്‍ സമ്മേളന സ്ഥലങ്ങളും, ധ്യാനകേന്ദ്രങ്ങളും ഇതിനായി വിട്ടുനല്‍കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രത്യേക പുനരധിവാസ പദ്ധതിയിലൂടെ ഏതാണ്ട് ഇരുപതിനായിരത്തോളം അഭയാര്‍ത്ഥികള്‍ക്ക് യു.കെ അഭയം നല്‍കുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച പ്രസ്താവിച്ചിരിന്നു. വരും വര്‍ഷങ്ങളില്‍ അവര്‍ യുകെയിലെത്തുമെന്ന്‍ പറഞ്ഞ ബോറിസ് ജോണ്‍സണ്‍ അടുത്ത 12 മാസങ്ങള്‍ക്കുള്ളില്‍ ഇതില്‍ അയ്യായിരത്തോളം പേരെ യുകെയില്‍ എത്തിക്കുവാനാണ് ശ്രമമെന്നും വ്യക്തമാക്കിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-20-13:28:48.jpg
Keywords: അഭയാര്‍
Content: 17032
Category: 1
Sub Category:
Heading: ജെസ്യൂട്ട് റെഫ്യൂജി സര്‍വ്വീസ് പ്രവര്‍ത്തനം താത്ക്കാലികമായി അവസാനിപ്പിച്ചു: അഫ്ഗാനിലെ ആയിരക്കണക്കിന് കുട്ടികളുടെ വിദ്യാഭ്യാസം ഇനി ചോദ്യചിഹ്നം
Content: കാബൂള്‍: ജെസ്യൂട്ട് സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അന്തർദേശീയ കത്തോലിക്ക സംഘടനയായ ജെസ്യൂട്ട് റെഫ്യൂജി സര്‍വ്വീസ് പ്രവര്‍ത്തനം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചതോടെ അഫ്ഗാനിസ്ഥാനിലെ കുട്ടികളുടെ വിദ്യാഭ്യാസം അവതാളത്തില്‍. താലിബാന്‍ ഭീകരരുടെ അധിനിവേശത്തെ തുടര്‍ന്നു ജെസ്യൂട്ട് റെഫ്യൂജി സര്‍വ്വീസ് തങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുകയാണെന്ന് അധികാരികള്‍ വ്യക്തമാക്കിയിരിന്നു. 1996 മുതല്‍ 2001 വരെയുള്ള അഫ്ഗാനിലെ താലിബാന്‍ വാഴ്ചയുടെ കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പ്രവേശനമുണ്ടായിരുന്നില്ല. തീവ്രമതാധിഷ്ഠിത ചിന്താഗതിയുള്ള താലിബാന്‍ തീവ്രവാദികള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ വലിയ കുറ്റകരമായാണ് നിരീക്ഷിക്കുന്നത്. എന്നാല്‍ അഭയാർത്ഥികൾക്കും നിർബന്ധിതമായി കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികൾക്കും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും വേണ്ടി രാവും പകലും ശുശ്രൂഷ ചെയ്യുന്ന ജെസ്യൂട്ട് റെഫ്യൂജി സര്‍വ്വീസ് 2004-ല്‍ രാജ്യത്തു എത്തിയതോടെ അഫ്ഗാനിലെ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് കൈവന്നത്. തകർന്ന രാഷ്ട്രത്തെ വിദ്യാഭ്യാസത്തിലൂടെ പുനർനിർമ്മിക്കുന്നതിൽ അഫ്ഗാന്‍ നേതൃത്വവുമായി ചേർന്ന് പ്രവര്‍ത്തനം ആരംഭിച്ച ജെസ്യൂട്ട് വൈദികര്‍, പ്രാദേശിക ജീവനക്കാരുമായി സഹകരിച്ച്, മുന്നൂറിലധികം യുവ അധ്യാപകരെ പരിശീലിപ്പിച്ചു. ഇതിന്റെ ഫലമായി നാല് പ്രവിശ്യകളിലായി കാല്‍ ലക്ഷത്തിലധികം ആൺകുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുവാന്‍ ജെസ്യൂട്ട് റെഫ്യൂജി സര്‍വ്വീസ് സംഘടനയ്ക്കു കഴിഞ്ഞു. മത നിയമങ്ങളുടെ പേരില്‍ ഏറ്റവും അധികം പിന്തള്ളപ്പെട്ടിരിന്ന പെണ്‍കുട്ടികളായിരിന്നു ഇതില്‍ ഭൂരിഭാഗവും. പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും നിസ്തുലമായ പ്രവര്‍ത്തനങ്ങളാണ് സഭ ഇക്കാലയളവില്‍ കാഴ്ചവെച്ചത്. ഇതിനിടെ 2014 ജൂൺ രണ്ടിനു ജെസ്യൂട്ട് റഫ്യൂജി സർവീസ് (ജെആർഎസ്) സംഘടനയുടെ അഫ്‌ഗാൻ ഡയറക്‌ടറായി പ്രവർത്തിക്കുകയായിരുന്ന തമിഴ്നാട്ടുകാരനായ ഫാ. അലക്‌സിസ് പ്രേംകുമാറിനെ താലിബാന്‍ തട്ടിക്കൊണ്ടു പോയിരിന്നു. എട്ടു മാസത്തിനു ശേഷം കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നു അദ്ദേഹം മോചിതനായി. നിലവില്‍ രാജ്യത്തെ ജെസ്യൂട്ട് റെഫ്യൂജി സര്‍വ്വീസ് മേധാവിയും ജാര്‍ഖണ്ഡ് സ്വദേശിയുമായ ഫാ. ജെറോം സിക്വേര സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും എഴുതിയ സന്ദേശത്തിലാണ് ജെസ്യൂട്ട് റെഫ്യൂജി സര്‍വ്വീസിന്റെ വിവിധ മേഖലകളിലെ എല്ലാ ശുശ്രൂഷകരുടെയും ജീവനക്കാരുടെയും പ്രവർത്തനങ്ങളും അനിശ്ചിതകാലത്തേക്ക് നിർത്തിവച്ച കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ജനാധിപത്യ വിശ്വാസികള്‍ ഒരുമിച്ച്കൂടിയപ്പോള്‍ നടത്തിയ വെടിവെയ്പ്പ്, താലിബാന്‍ തീവ്രവാദികളുടെ തീവ്ര നിലപാടുകളില്‍ ഇതുവരെ മാറ്റം വന്നിട്ടില്ലെന്നാണ് സൂചിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള സാധ്യത ഏറെ അകലെയാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-20-16:58:51.jpg
Keywords: താലിബാ, അഫ്ഗാ