category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingതാലിബാന്റെ ക്രൂരത ലോകം കണ്ടിട്ടും കേരളത്തില്‍ താലിബാന്‍ ആരാധകരേറെ; ആശങ്ക: താലിബാനെ പിന്തുണയ്ക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്ത് ഫേസ്ബുക്ക്
Contentമതനിയമത്തിന്റെ പേരില്‍ താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ ക്രൂരമായി വേട്ടയാടുന്നതിന്റെ ദൃശ്യങ്ങള്‍ ലോക മാധ്യമങ്ങള്‍ അതീവ ഗൌരവത്തോടെ റിപ്പോര്‍ട്ട് ചെയ്തിട്ടും താലിബാന്‍ തീവ്രവാദികള്‍ക്ക് പിന്തുണ കൊടുക്കുന്ന മലയാളികളിലെ ഒരു വിഭാഗം ആശങ്കയ്ക്കു കാരണമാകുന്നു. ഒറിജിനല്‍ ഫേസ്ബുക്ക്/ ട്വിറ്റര്‍ അക്കൌണ്ടുകളില്‍ നിന്നാണ് പരസ്യമായി താലിബാന്‍ അനുകൂല നിലപാട് ഇവര്‍ പ്രകടിപ്പിക്കുന്നതെന്നത് വിഷയത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുകയാണ്. സ്വന്തം മതത്തില്‍പ്പെട്ട ഇസ്ലാം മതസ്ഥര്‍ താലിബാനികളെ ഭയന്നു പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യുമ്പോള്‍ തന്നെ, താലിബാന്‍ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളെ പോരാട്ടമായാണ് ഇക്കൂട്ടര്‍ വിശേഷിപ്പിക്കുന്നത്. ഇത് കേരളീയ സമൂഹത്തില്‍ കടുത്ത ആശങ്കയ്ക്കു കാരണമായിരിക്കുകയാണ്. താലിബാന്റെ ക്രൂരതകളെ തുറന്നുക്കാട്ടി മനോരമയും മാതൃഭൂമിയും അടക്കമുള്ള മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളുടെ വാര്‍ത്തകള്‍ക്ക് താഴെ നൂറുകണക്കിന് താലിബാന്‍ അനുകൂലികളാണ് കമന്‍റ് ചെയ്തും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പിന്തുണ കൊടുക്കുന്നത്. കഴിഞ്ഞ ദിവസം മുസ്​ലിം ലീഗ് നേതാവും എംഎൽഎയുമായ എം.കെ മുനീർ താലിബാന്റെ ക്രൂരമായ നടപടികളെ വിമര്‍ശിച്ചും അഫ്ഗാന്‍ ജനതയ്ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന് താഴെയും നിരവധി താലിബാന്‍ അനുകൂലികളായ മലയാളികള്‍ കമന്‍റ് ചെയ്തിരിന്നു. രൂക്ഷമായ വിധത്തില്‍ മുനീറിനെ വിമര്‍ശിച്ചും താലിബാനെ അങ്ങേയേറ്റം പുകഴ്ത്തിയുമാണ് ഇക്കൂട്ടര്‍ കമന്‍റ് ചെയ്തത്. ഇത് മലയാളി സമൂഹത്തിനിടയില്‍ അങ്ങേയറ്റം ആശങ്കയ്ക്കു വഴി തെളിയിച്ചിരിക്കുകയാണ്. പാലസ്തീന്‍ - ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ക്കിടെ പാലസ്തീന്‍ ജനതയ്ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു രംഗത്തിറങ്ങിയ നാലിലൊന്നു ആളുകള്‍ പോലും അഫ്ഗാനിലെ കടുത്ത മനുഷ്യാവകാശ ധ്വംസനത്തില്‍ നിശ്ബദത തുടരുകയാണെന്നത് മറ്റൊരു ഭീകരമായ അവസ്ഥയാണ്. ഇതിനിടെ കേരളത്തില്‍ വലിയ വേരുകളുള്ള ജമാഅത്തെ ഇസ്ലാമിയുടെ കേന്ദ്രനേതൃത്വം അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ച താലിബാനില്‍ പ്രതീക്ഷയുണ്ടെന്ന് പ്രസ്താവനയിറക്കിയിരിന്നു. ഇസ്ലാമിന്റെ ഉദാരവും അനുകമ്പാപൂര്‍ണവുമായ ഭരണവ്യവസ്ഥ ലോകത്തിനു മുമ്പില്‍ പ്രായോഗിക ഉദാഹരണമായി അവതരിപ്പിക്കാനുള്ള അവസരമാണ് നിലവില്‍ വന്നിരിക്കുന്നതെന്നു ജമാ അത്തെ ഇസ്ലാമി ഹിന്ദ് ഔദ്യോഗിക സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു. അഫ്ഗാനില്‍ താലിബാന്‍ ഭരണം കൈയടക്കിയതിനെ പ്രശംസിച്ച് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം മൗലാനാ സജ്ജദ് നൊമാനിയും രംഗത്തു വന്നിരിന്നു. അതേസമയം മുന്‍നിര സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുള്‍പ്പെടെ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ താലിബാന്‍ അനുകൂല പ്രൊഫൈലുകള്‍ ബ്ലോക്ക് ചെയ്തു തുടങ്ങിയിട്ടുണ്ട്. യുഎസ് നിയമപ്രകാരം താലിബാനെ ഒരു ഭീകര സംഘടനയായി അംഗീകരിച്ചിരിക്കുന്നതിനാല്‍ താലിബാനെ വര്‍ഷങ്ങളായി അപകടകരമായ ഒരു സംഘടനയായാണ് ഫേസ്ബുക്ക് നിര്‍വചിച്ചിരിക്കുന്നത്. അക്കൗണ്ടുകള്‍ക്ക് താലിബാന്‍ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് ഫേസ്ബുക്ക് വക്താവ് ബിബിസിയോട് വ്യക്തമാക്കി. താലിബാന്‍ ട്വിറ്റര്‍ വഴിയാണ് അനുയായികളെ കാര്യങ്ങള്‍ ധരിപ്പിക്കുന്നത്. താലിബാന്റെ ട്വിറ്റര്‍ ഉപയോഗത്തെക്കുറിച്ചുള്ള ബിബിസി പ്രതിനിധിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി നിയമങ്ങള്‍ അനുസരിച്ച്, തീവ്രവാദമോ സിവിലിയന്മാര്‍ക്കെതിരായ അക്രമമോ പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകളെ ട്വിറ്റര്‍ അനുവദിക്കുന്നില്ലെന്നും അങ്ങനെയുള്ളവ നീക്കം ചെയ്യുമെന്നും ട്വിറ്റര്‍ വക്താവും പറഞ്ഞു. ലോകത്തെ സകല മാധ്യമങ്ങളും അഫ്ഗാനിലെ ജനങ്ങളുടെ ദയനീയ സാഹചര്യവും പലായനവും ഹൃദയഭേദകമായ ദൃശ്യങ്ങളും വാര്‍ത്തകളും വളരെ ആഴത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും തീവ്രവാദി സംഘടനയ്ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് മലയാളികള്‍ തന്നെ രംഗത്ത് വന്നത് വലിയ ആശങ്കയുളവാക്കുകയാണ്. കേരളത്തില്‍ എണ്ണിയാല്‍ തീരാത്തത്ര താലിബാന്‍ അനുകൂല പോസ്റ്റുകള്‍ പരസ്യമായി ഇടുന്ന പ്രൊഫൈലുകള്‍ ഉണ്ടെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കേ കേരള പോലീസ് എന്തു നടപടിയെടുക്കുമെന്നു ഉറ്റുനോക്കുകയാണ് മലയാളി സമൂഹം.
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-08-19 20:29:00
Keywordsതാലിബാ, അഫ്ഗാ
Created Date2021-08-19 20:30:24