category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു സമുദായ സംവരണ അവകാശം നഷ്ടമാകാതിരിക്കാന്‍ തിരുത്തലിന് സമയം: കാലിക്കറ്റ് സര്‍വ്വകലാശാല
Contentതേഞ്ഞിപ്പലം: ബിരുദ പ്രവേശനത്തില്‍ ആയിരക്കണക്കിന് ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു സമുദായ സംവരണ അവകാശം നഷ്ടമാകാതിരിക്കാന്‍ ബിരുദ അപേക്ഷകളില്‍ തിരുത്തല്‍ വരുത്താന്‍ കാലിക്കറ്റ് സര്‍വ്വകലാശാല അവസരം നല്‍കും. ബിരുദ പ്രവേശനത്തിനു അപേക്ഷ സമര്‍പ്പിക്കാന്‍ ഈ മാസം 24 വരെ സമയമുള്ളതിനാല്‍ അതിനിടെ ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കു തിരുത്തലിനു അവസരം നല്‍കാന്‍ സര്‍വ്വകലാശാല സിന്‍ഡിക്കറ്റ് തീരുമാനിക്കുകയായിരുന്നു. ബന്ധപ്പെട്ട കോളജ് പ്രതിനിധികളുമായി സര്‍വകലാശാല അധികൃതര്‍ ഇക്കാര്യത്തില്‍ സംസാരിക്കും. സര്‍ക്കാരിന്റെ ബന്ധപ്പെട്ട സാമുദായിക പുനഃക്രമീകരണ ഉത്തരവ് നടപ്പാക്കാനും തീരുമാനമായി. റോമന്‍ കാത്തലിക് (ആര്‍സി) എന്നത് സിറിയന്‍ കാത്തലിക്ക് ആക്കി മാറ്റിയ സര്‍ക്കാര്‍ നടപടി അറിയാതെ ആര്‍സി വിഭാഗക്കാരാണെന്നു ബിരുദ അപേക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ രേഖപ്പെടുത്തിയത് സംവരണ അവകാശം നഷ്ടമാകാനിടയാക്കിയ സാഹചര്യത്തിലാണ് പ്രശ്‌നം പരിഹരിക്കാന്‍ സര്‍വ്വകലാശാല സിന്‍ഡിക്കറ്റ് തീരുമാനിച്ചത്. ബന്ധപ്പെട്ട സമുദായക്കാരുടെ മാനേജ്‌മെന്റിലുള്ള കോളജുകളില്‍ കമ്യൂണിറ്റി ക്വോട്ട സീറ്റുകളില്‍ പ്രവേശനത്തിന് അര്‍ഹതയുള്ള പലരും പുറത്താണെന്നും വിഷയം ഗൗരവമായി കണക്കിലെടുത്ത് പരിഹരിക്കണമെന്നു സിന്‍ഡിക്കറ്റംഗം യൂജിന്‍ മോര്‍ലി സിന്‍ഡിക്കറ്റ് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-08-20 08:53:00
Keywordsസര്‍വ്വ
Created Date2021-08-20 08:55:15