Contents

Displaying 16621-16630 of 25119 results.
Content: 16993
Category: 18
Sub Category:
Heading: ഭ്രൂണഹത്യയിലൂടെ വധിക്കപ്പെട്ട കുഞ്ഞുങ്ങളെ അനുസ്മരിച്ച് ഇടുക്കിയില്‍ പാപപരിഹാര പ്രാർത്ഥന
Content: കട്ടപ്പന: എം‌ടി‌പി ആക്ടിന്റെ ഫലമായി കഴിഞ്ഞ 50 വർഷങ്ങളിലായി ഭ്രൂണഹത്യയിലൂടെ വധിക്കപ്പെട്ട കുഞ്ഞുങ്ങളെ അനുസ്മരിച്ച് ഇടുക്കി രൂപതയുടെ കീഴിലുള്ള തങ്കമണി സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ പാപപരിഹാര പ്രാർത്ഥന നടത്തി. സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ സന്ദേശം നല്‍കി. ദൈവ വിശ്വാസമില്ലാത്തവരെ സംബന്ധിച്ചിടത്തോളം അവര്‍ ജീവന് വില കല്‍പ്പിച്ചെന്ന് വരികയില്ലെന്നും ജീവന്റെ സംരക്ഷണം ക്രൈസ്തവരായ നമ്മെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന്റെ വിഷയമാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ദൈവത്തിന്റെ സൃഷ്ട്ടികര്‍മ്മത്തില്‍ പങ്കുചേര്‍ന്നു ജീവന്‍ സംരക്ഷിക്കുവാന്‍ നാം പരിശ്രമിക്കണമെന്നും ഭ്രൂണഹത്യയ്ക്കെതിരെ പ്രതികരിക്കാന്‍ നാം തയാറാകണമെന്നും കര്‍ദ്ദിനാള്‍ ആഹ്വാനം നല്‍കി. ലവീത്താ മിനിസ്ട്രിയുടെ സ്ഥാപകനും ആത്മീയ ഗുരുവുമായ ഫാ. റോബർട്ട് ചവറനാനിക്കൽ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. വിശുദ്ധ കുർബാന, ആരാധന, പാപപരിഹാര പ്രാർത്ഥന തുടങ്ങിയവ ശുശ്രൂഷയുടെ ഭാഗമായി. ക്രൈസ്തവകുടുംബങ്ങളിൽ ജീവന്റെ സമൃദ്ധിക്ക് വേണ്ടിയും വരാനിരിക്കുന്ന തലമുറകളെ സംബന്ധിച്ചും പ്രത്യേക പ്രാര്‍ത്ഥന നടന്നു. ലവീത്താ മൂവ്മെന്റും കട്ടപ്പന കരിസ്മാറ്റിക് സോണും സംയുക്തമായി ചേര്‍ന്നാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-08-16-07:33:35.jpg
Keywords: ഭ്രൂണ
Content: 16994
Category: 1
Sub Category:
Heading: ‘ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ’ പ്രഖ്യാപനവുമായി താലിബാന്‍: രാജ്യത്തെ ദുരവസ്ഥയില്‍ ദുഃഖം പ്രകടിപ്പിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി/ കാബൂള്‍: കാബൂളിൽ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിൽ പതാക ഉയർത്തിയ താലിബാൻ ഇനി ഇസ്ലാമിക ഭരണമെന്ന് പ്രഖ്യാപനം നടത്തി. ഇതിന്റെ ആദ്യപടിയായി രാജ്യത്തിന്റെ പേര് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍‌ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് താലിബാന്‍ തീവ്രവാദികളുടെ വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍‌ പ്രഖ്യാപനം പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്നു തന്നെയാകും നടക്കുക. നേരത്തേ, യുഎസ് താലിബാനെ പുറത്താക്കുന്നതിനു മുൻപ് അഫ്ഗാന്റെ പേര് ഇങ്ങനെയായിരുന്നു. കാബൂളിലെ 11 ജില്ലാ കേന്ദ്രങ്ങളുടെയും പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെയും നിയന്ത്രണം ഏറ്റെടുത്തെന്നും താലിബാൻ വക്താക്കൾ വാർത്താ ഏജൻസി റോയിട്ടേഴ്സിനോടു പറഞ്ഞു. അതേസമയം അഫ്ഗാനിസ്താനിലെ ദുരവസ്ഥയില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം പ്രകടിപ്പിച്ചു. അഫ്ഗാന്‍ ജനതയുടെ കാര്യത്തില്‍ എല്ലാവരെയും പോലെ തനിക്കും ഉത്കണ്ഠയുണ്ടെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ പറഞ്ഞു. സമാധാനത്തിന്റെ ദൈവത്തോട് എന്നോടൊപ്പം പ്രാർത്ഥിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു, അങ്ങനെ ആയുധങ്ങളുടെ ആരവം അവസാനിക്കുകയും സംഭാഷണത്തിന്റെ ഒരു മേശയ്ക്ക് ചുറ്റും പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യാം. ഈ വിധത്തിൽ മാത്രമേ ആ രാജ്യത്തെ രക്തസാക്ഷികളായ ജനങ്ങൾക്ക് - പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രായമായവർക്കും കുട്ടികൾക്കും അവരുടെ വീടുകളിലേക്ക് മടങ്ങാനും സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാനും കഴിയൂ. അഫ്ഗാനിസ്ഥാനില്‍ വെടിയൊച്ചകള്‍ നിലയ്ക്കാനും ചര്‍ച്ചയിലൂടെ സമാധാനം പുലരാനും പ്രാര്‍ത്ഥിക്കണമെന്നും മാര്‍പാപ്പ ആവര്‍ത്തിച്ചു.
Image: /content_image/News/News-2021-08-16-08:11:33.jpg
Keywords: അഫ്ഗാനി, താലിബാ
Content: 16995
Category: 18
Sub Category:
Heading: ഏറെ നിര്‍ണ്ണായകമായ സീറോ മലബാര്‍ സിനഡ് ഇന്നു മുതല്‍: പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍
Content: കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പ സീറോ മലബാര്‍ സഭയിലെ മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്‍മായര്‍ക്കുമായി നല്‍കിയ അപ്പസ്തോലിക തിരുവെഴുത്തിന്റെയും പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം നല്കിയ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തെക്കുറിച്ച് നിര്‍ണ്ണായകമായ തീരുമാനമെടുക്കുന്ന സീറോ മലബാര്‍ സിനഡിന് ഇന്നു തുടക്കമാകും. 29ാമത് മെത്രാന്‍ സിനഡിന്റെ രണ്ടാം സമ്മേളനം ഇന്നു വൈകുന്നേരമാണ് ആരംഭിക്കുക. 27 വരെയാണു സിനഡ്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലാണ് സിനഡ് നടക്കുന്നത്. സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കൊപ്പം ഇന്ത്യയിലും വിദേശത്തും സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയില്‍ നിന്നു വിരമിച്ചവരുമായ 61 മെത്രാന്മാര്‍ സിനഡില്‍ പങ്കെടുക്കും. ഇന്നു മുതല്‍ 27വരെയുള്ള ഓരോ ദിവസവും വൈകുന്നേരം രണ്ടു മണിക്കൂര്‍ വീതമാണ് സമ്മേളനം നടക്കുന്നത്. വിവിധ രാജ്യങ്ങളിലെ സമയ വ്യത്യാസം കണക്കിലെടുത്താണ് ഈ ക്രമീകരണം വരുത്തിയിട്ടുള്ളത്. ശനിയും ഞായറും സിനഡിന്റെ സമ്മേളനങ്ങള്‍ ഇല്ല. വലിയ പ്രാധാന്യമാണ് ഇത്തവണത്തെ സിനഡിന് ഉള്ളത്. വിവിധ രൂപതകളില്‍ വിശുദ്ധ കുര്‍ബാന രീതി സംബന്ധിച്ചു കാലകാലങ്ങളായി നിലനിന്ന വ്യത്യസ്തത നീക്കി ഏകരൂപത്തിലാക്കുന്നതിനുള്ള ചര്‍ച്ചകള്‍ സിനഡില്‍ നടക്കും. ഇത് സംബന്ധിച്ച ഫ്രാന്‍സിസ് പാപ്പയുടെ തിരുവെഴുത്തിന് വലിയ പ്രാധാന്യമാണുള്ളത്. സിനഡിന്റെ വിജയത്തിനായി ജൂലൈ മാസം 27 മുതൽ സിനഡു സമാപിക്കുന്ന ഓഗസ്റ്റ് 27 വരെ പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആഹ്വാനം നല്‍കിയിരിന്നു. ഉപവാസമെടുത്തു പ്രാര്‍ത്ഥിക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-08-16-09:06:43.jpg
Keywords: സീറോ മലബാര്‍
Content: 16996
Category: 1
Sub Category:
Heading: അമേരിക്കയിലെ പോര്‍ട്ട്‌ലാന്‍റിൽ ക്രൈസ്തവ വിശ്വാസികൾക്ക് നേരേ ആന്റിഫ പ്രവർത്തകരുടെ ആക്രമണം
Content: പോര്‍ട്ട്‌ലാന്‍റ്: അമേരിക്കയിലെ പോര്‍ട്ട്‌ലാന്‍റിൽ പ്രാർത്ഥനയ്ക്കായി സമ്മേളിച്ച ക്രൈസ്തവ വിശ്വാസികൾക്ക് നേരേ ഫാസിസ്റ്റ് വിരുദ്ധ സംഘടനയെന്ന് വിശേഷണമുള്ള 'ആന്റിഫ' പ്രവർത്തകരുടെ ആക്രമണം. കുട്ടികളെ പോലും വെറുതെ വിടാതെ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. കനേഡിയൻ പാസ്റ്ററായ ആർതർ പവ്ലോവ്സ്കിയായായിരുന്നു കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കിയത്. എന്നാല്‍ അസഭ്യവർഷവുമായി ആയുധങ്ങൾ കൈയിലേന്തിയ ആന്റിഫ പ്രവർത്തകർ ക്രൈസ്തവ വിശ്വാസികൾക്ക് നേരെ പാഞ്ഞടുക്കുകയായിരിന്നു.

Shocking video recorded in Portland show a large group of antifa carrying shields & weapons move in to attack & shut down a family Christian prayer & worship event on the waterfront. Police did not intervene. pic.twitter.com/8JZuI1LPHo
— Andy Ngô (@MrAndyNgo) August 8, 2021

ഇതിന്റെ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകനായ ആൻഡി എൻജിഒ ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്. ആക്രമണം നടക്കുമ്പോൾ ക്രൈസ്തവ വിശ്വാസികൾ പ്രാർത്ഥിക്കുന്ന ദൃശ്യങ്ങള്‍ ഇതില്‍ വ്യക്തമാണ്. ഫ്ലാഷ് ബോംബുകളും, ചീമുട്ടകളും അടക്കമുളളവ ക്രൈസ്തവരെ ആക്രമിക്കാൻ ആന്റിഫ പ്രവർത്തകർ ഉപയോഗിച്ചു. 4 മുതൽ 10 വരെ വയസ്സ് വരെ പ്രായമുള്ള കുട്ടികൾ നിന്നിരിന്ന സ്ഥലത്തേക്കും ഫ്ലാഷ് ബോംബുകൾ അവർ എറിഞ്ഞു. ക്രൈസ്തവ വിശ്വാസികൾ ഉപയോഗിച്ച മൈക്ക് ഉള്‍പ്പെടെയുള്ള ഉപകരണങ്ങൾ ആന്റിഫക്കാർ സമീപത്തുള്ള നദിയിലേക്ക് എറിഞ്ഞുകളഞ്ഞുവെന്നും ക്രൈസ്തവരെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും പോര്‍ട്ട്‌ലാന്‍റ് പോലീസ് യാതൊരുവിധ ഇടപെടലും നടത്തിയില്ലായെന്ന് ദി പോസ്റ്റ് മില്ലീനിയലിന്റെ റിപ്പോർട്ടിൽ പറയുന്നു. കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയിഡിന്റെ മരണത്തെ തുടര്‍ന്നു രാജ്യത്തു കത്തിപടര്‍ന്ന 'ബ്ലാക്ക് ലൈവ്സ് മാറ്റര്‍' പ്രക്ഷോഭങ്ങളില്‍ വലിയ ഇടപെടല്‍ നടത്തിയത് ആന്‍റിഫ പ്രവര്‍ത്തകരാണ്. കഴിഞ്ഞ വര്‍ഷം ആന്റിഫ പ്രവര്‍ത്തകര്‍ അമേരിക്കന്‍ തെരുവില്‍ സമാധാനപരമായി വചനപ്രഘോഷണം നടത്തിക്കൊണ്ടിരുന്ന സുവിശേഷകനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിരിന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-16-09:34:39.jpg
Keywords: ആന്റിഫ, ലൈവ്സ്
Content: 16997
Category: 1
Sub Category:
Heading: നിരപരാധികളായിട്ടും ഏഴു വര്‍ഷം വേട്ടയാടപ്പെട്ട പാക്ക് ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് യൂറോപ്പില്‍ പുതുജീവിതം
Content: ലാഹോർ: പാക്കിസ്ഥാനിലെ വിവാദമായ മതനിന്ദാ നിയമത്തിന്റെ പേരില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് അഭയം നൽകി യൂറോപ്പ്. കഴിഞ്ഞ ജൂണിൽ കുറ്റവിമുക്തരാക്കപ്പെട്ട ഷഫ്കാത്ത് ഇമ്മാനുവൽ- ഷാഗുഫ്ത കൗസർ ദമ്പതികൾക്കും മക്കൾക്കുമാണ് ഏഴ് വർഷത്തെ ജയിൽ ജീവിതത്തിനുശേഷം യൂറോപ്യൻ രാജ്യം അഭയം നൽകിയത്. യൂറോപ്പിൽ ഇവര്‍ സുരക്ഷിതമായി എത്തിച്ചേർന്നെന്ന്, അഭയാർത്ഥിത്വത്തിന് മുൻകൈയെടുത്ത മനുഷ്യാവകാശ സംഘടനയായ ‘എ.ഡി.എഫ് ഇന്റർനാഷണല്‍’ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം തീവ്ര ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി കുടുംബത്തിന് നിലനില്‍ക്കുന്നതിനാല്‍ യൂറോപ്പിലെ ഏത് രാജ്യമാണ് ഇവർക്ക് അഭയം നൽകിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. 2013-ലാണ് പ്രവാചകനെ അവഹേളിക്കുന്ന തരത്തിലുള്ള മെസ്സേജ് അയച്ചു എന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ ലാഹോറിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഗോജ്റ നിവാസികളായ ഷഫ്കാത്ത്, ഷാഗുഫ്ത ദമ്പതികള്‍ അറസ്റ്റിലാവുന്നത്. പ്രവാചകനെ അവഹേളിക്കുന്ന തരത്തിലുള്ള ടെക്സ്റ്റ് മെസ്സേജ് പ്രാദേശിക ഇമാമിന് അയച്ചു എന്നതാണ് ഇവരുടെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം. ടെക്സ്റ്റ് മെസ്സേജ് താന്‍ കണ്ടുവെന്ന് പറഞ്ഞുകൊണ്ട് ഒരു കടയുടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാല്‍ നിരക്ഷരരായ തങ്ങള്‍ക്ക് മൊബൈല്‍ സന്ദേശം എഴുതുന്നതിനോ അയക്കുന്നതിനോ അറിയില്ലെന്ന് ദമ്പതികള്‍ കോടതിയെ ബോധിപ്പിച്ചിരിന്നു. വ്യക്തിവൈരാഗ്യം തീര്‍ക്കുവാനായി കൗസറിന്റെ പേരില്‍ വ്യാജ ‘സിം’ കാര്‍ഡ് എടുത്ത അയല്‍വാസി അയച്ചതാണ് എന്ന ആരോപണവും ശക്തമായിരിന്നു. 2014ൽ ദമ്പതികൾക്ക് ജില്ലാ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. പിന്നീട് ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം നിരപരാധിത്വം തെളിഞ്ഞതിനെ തുടര്‍ന്നു ഇവര്‍ കുറ്റവിമുക്തരാക്കപ്പെട്ടു. ദമ്പതികള്‍ക്കും അവരുടെ അഭിഭാഷകനും അടിയന്തിര സുരക്ഷ ഏര്‍പ്പാടാക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ലാഹോര്‍ കോടതി ഉത്തരവിട്ടിരിന്നു. മതനിന്ദ കേസ് ആരോപിച്ചു എട്ടുവര്‍ഷം തടവിലിട്ട് പീഡിപ്പിച്ച ആസിയ ബീബിയുടെ വധശിക്ഷ റദ്ദാക്കാൻ നിയമപോരാട്ടം നടത്തിയ സയിഫ് ഉൾ മാലൂക്കായിരുന്നു ഈ കേസിലെയും അഭിഭാഷകൻ. അതേസമയം യൂറോപ്പില്‍ പുതിയ ജീവിതം ആരംഭിക്കുവാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഷഫ്കാത്ത് ഇമ്മാനുവൽ- ഷാഗുഫ്ത കൗസർ ദമ്പതികളും കുടുംബങ്ങളും. വളരെ ബുദ്ധിമുട്ടുള്ള എട്ട് വർഷങ്ങൾക്കുശേഷം ഒടുവിൽ നാല് കുട്ടികളുമായി വീണ്ടും ഒന്നിക്കാനായതിൽ സന്തോഷമുണ്ടെന്നും തങ്ങൾക്ക് ഉണ്ടായതുപോലുള്ള അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കണമെങ്കിൽ മതനിന്ദാ നിയമം റദ്ദാക്കപ്പെടണമെന്നും അവര്‍ പറഞ്ഞു. പാക്കിസ്ഥാനിലെ വിവാദമായ മതനിന്ദാനിയമം നിരവധി തവണ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. പലപ്പോഴും അമുസ്ലീങ്ങളോട് വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതിനാണ് രാജ്യത്തെ മതനിന്ദ നിയമം ഉപയോഗിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-16-11:54:43.jpg
Keywords: മതനിന്ദ
Content: 16998
Category: 24
Sub Category:
Heading: എയ്റോ ഡൈനാമിക്സ്, ഏവിയേഷന്‍ എന്നിവയില്‍ അതിവിദഗ്ദ്ധയും പൈലറ്റുമായിരിന്ന കത്തോലിക്ക സന്യാസിനി
Content: നിങ്ങളുടെ വിമാനയാത്രയുടെ അവസാനം ഒരു കന്യാസ്ത്രീ വിമാനത്തിന്റെ കോക്പിറ്റില്‍നിന്നും ഇറങ്ങി വരുന്നതിനെ കുറിച്ച് എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ.അഥവാ ഒരു പ്രതിസന്ധി ഘട്ടത്തില്‍ നമ്മുടെ വിമാനം നിയന്ത്രണ വിധേയമാക്കി ലാന്‍ഡ് ചെയ്യുമ്പോള്‍ ഒരു കത്തോലിക്കാ സന്യാസിനിയുടെ പഠനങ്ങളും നിര്‍ദേശങ്ങളും അതിനു പിന്നില്‍ ഉണ്ടായിരുന്നു എന്ന് നമുക്ക് വിശ്വസിക്കാന്‍ കഴിയുമോ. ഉത്തരം എന്തുതന്നെയാണെങ്കിലും തുടര്‍ന്ന് വായിക്കാം. ഒരു അമേരിക്കന്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസിനി ആയിരുന്നു സിസ്റ്റര്‍ മേരി അക്വിനാസ് കിന്‍സ്‌കി (Sr. Mary Aquinas Kinskey OSF).. എയറോഡൈനാമിക്‌സ്, ഏവിയേഷന്‍ എന്നിവയില്‍ അതിവിദഗ്ധയും അധ്യാപികയുമായിരുന്നു സിസ്റ്റര്‍ മേരി. അല്പം അവിശ്വസനീയമായി തോന്നാമെങ്കിലും ഒരു പൈലറ്റ് കൂടി ആയിരുന്നു ഈ ക്രിസ്തുവിന്റെ മണവാട്ടി. 1926ല്‍ അമേരിക്കയിലെ കത്തോലിക് സര്‍വകലാശാലയില്‍ നിന്ന് ബിരുദംനേടിയ അവര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ അധ്യാപികയായി ജോലി ആരംഭിച്ചു. തന്റെ വിദ്യാര്‍ത്ഥികളെ മികച്ച രീതിയില്‍ പഠിപ്പിക്കുന്നതിന് സിസ്റ്റര്‍ 1938ല്‍ മാനിറ്റോവാക്കിലെ വിമാനത്താവളത്തില്‍ നിന്ന് വിദ്യാര്‍ഥി പൈലറ്റിന്റെ ലൈസന്‍സ് നേടി. തുടര്‍ന്ന്,1942ല്‍ സിസ്റ്റര്‍ ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1943ല്‍ സിവില്‍ എയറോനോട്ടിക്‌സ് അതോറിറ്റി വഴി അധ്യാപകരെയും മറ്റുള്ളവരെയും സിസ്റ്റര്‍ പരിശീലിപ്പിക്കാന്‍ തുടങ്ങി. ഇതോടൊപ്പം വിമാന ഫാക്ടറിളിലും വിമാനത്താവളങ്ങളിലും പരിശോധന, ഡെമോണ്‍സ്ട്രേഷന്‍ ടൂറുകള്‍ എന്നിവയും സിസ്റ്റര്‍ കൈകാര്യം ചെയ്തിരുന്നു. 1960കളില്‍ മാര്‍ക്വെറ്റ് യൂണിവേഴ്സിറ്റിയിലെ സിസ്റ്റര്‍ മേരിയുടെ, പ്രതിസന്ധി ഘട്ടങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കോഴ്സുകളില്‍ നാസയിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞരും പങ്കെടുത്തിരുന്നു. ”രാജ്യസുരക്ഷക്കും ലോക സമാധാനത്തിനും വേണ്ടിവ്യോമശക്തിയുടെ വളര്‍ച്ചക്ക് നല്‍കിയ നിസ്തുല സംഭാവനകള്‍ക്ക്” 1957ല്‍ സിസ്റ്റര്‍ മേരിക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സ് എയര്‍ഫോഴ്‌സില്‍ നിന്ന് പ്രത്യേക അംഗീകാരം നല്‍കുകയുണ്ടായി. വ്യോമമേഖലയിലെ കുതിച്ചു ചാട്ടങ്ങള്‍ കണ്ട് അടുത്ത തവണ അത്ഭുതപ്പെടുമ്പോള്‍ സിസ്റ്റര്‍ മേരിയെപോലെ അനേകരിലൂടെ സഭ ലോകത്തിനു നല്‍കിക്കൊണ്ടിരിക്കുന്ന നന്മകള്‍ കൂടി തിരിച്ചറിയാന്‍ നമുക്ക് ഈ ജീവിതം ഒരു പ്രചോദനമാകട്ടെ.
Image: /content_image/SocialMedia/SocialMedia-2021-08-16-12:43:57.jpg
Keywords: ശാസ്ത്ര
Content: 16999
Category: 13
Sub Category:
Heading: അഫ്ഗാനിലെ കൂട്ടപലായനത്തിനിടെ രക്ഷാപ്രവര്‍ത്തനവുമായി ക്രിസ്ത്യന്‍ ദമ്പതികള്‍
Content: കാബൂള്‍: താലിബാന് മുന്നില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ കീഴടങ്ങിയതോടെ വിദേശികളുടേയും സ്വദേശികളുടേയും കൂട്ടപ്പാച്ചിലിനിടയില്‍ രാജ്യം വിടുവാന്‍ കഷ്ടപ്പെടുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സഹായമേകി ‘ലാമിയ അഫ്ഗാന്‍ ഫൗണ്ടേഷ’ന്റെ സ്ഥാപകരായ ക്രിസ്ത്യന്‍ ദമ്പതികള്‍. തങ്ങള്‍ക്കൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരും, അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ ഏതാണ്ട് അന്‍പതോളം പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്തെത്തിക്കുവാനാണ് തങ്ങളുടെ ശ്രമമെന്ന് ഇന്നലെ ‘ക്രിസ്റ്റ്യന്‍ ക്രോണിക്കിള്‍’നു നല്‍കിയ അഭിമുഖത്തില്‍ ജാന്‍ - ബ്രാഡ്ലി ദമ്പതികള്‍ പറഞ്ഞു. നിരവധി പേര്‍ സഹായം അഭ്യര്‍ത്ഥിച്ച് തങ്ങളെ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ ഈ സംഖ്യ ഇനിയും ഉയരാമെന്നാണ് ജോണ്‍ ബ്രാഡ്ലി പറയുന്നത്. കഴിയുന്നത്രത്തോളം ആളുകളെ സഹായിക്കുവാനാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലെ ടെന്നസ്സിയില്‍ താമസിക്കുന്ന ബ്രാഡ്ലി ദമ്പതികള്‍ അടിയുറച്ച ക്രൈസ്തവ വിശ്വാസികളാണ്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 2009 മുതല്‍ 2013 വരെ ഏഴു പ്രാവശ്യത്തോളം അവര്‍ അഫ്ഗാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സ്കൂളുകളും, ആശുപത്രികളും നിര്‍മ്മിക്കുക, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക, കുട്ടികള്‍ക്ക് കൃത്രിമകാലുകള്‍ നിര്‍മ്മിച്ച് നല്‍കുക തുടങ്ങിയ നിസ്തുലമായ സേവനമാണ് ഇവര്‍ നടത്തിയത്. താലിബാന് കീഴടങ്ങിയ ജലാലാബാദിലും, കാബൂളിലും, നൂരിസ്ഥാനിലുമായി ഇവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി സന്നദ്ധസേവകരുണ്ട്. ഇവരുടെയെല്ലാം ജീവന്‍ അപകടത്തിലായിരിക്കുകയാണ്. ഇവരടക്കമുള്ള സാധുക്കളെ രക്ഷപ്പെടുത്തുവാനാണ് ഇപ്പോള്‍ ശ്രമം. 41 വര്‍ഷത്തെ സേവനത്തിനു ശേഷം അമേരിക്കന്‍ വ്യോമസേനയിലെ ലെഫ്റ്റ്നന്റ് ജനറല്‍ പദവിയില്‍ നിന്നും വിരമിച്ച ശേഷം തന്റെ പത്നിക്കൊപ്പം 2008-ലാണ് ജോണ്‍ ‘ലാമിയ അഫ്ഗാന്‍ ഫൗണ്ടേഷന്‍’ സ്ഥാപിക്കുന്നത്. തണുപ്പിനെ ചെറുക്കുവാനുള്ള ഷൂസ് ആവശ്യപ്പെട്ട ഒന്‍പതുകാരിയായ ലാമിയ എന്ന പെണ്‍കുട്ടിയാണ് ‘ലാമിയ അഫ്ഗാന്‍ ഫൗണ്ടേഷ’ന്റെ സ്ഥാപനത്തിന് കാരണമായത്. പുതപ്പുകള്‍, ബൂട്ടുകള്‍, ഷൂസുകള്‍, ആശുപത്രി ഉപകരണങ്ങള്‍, സ്കൂള്‍ ഉപകരണങ്ങള്‍ എന്നിവയെല്ലാമായി 3.5 ദശലക്ഷം പൗണ്ടിന്റെ സാധനങ്ങള്‍ ഫൗണ്ടേഷന്‍ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. മെഡിക്കല്‍ ക്ലിനിക്കും ഫുള്‍ സൈസ് അമേരിക്കന്‍ ആംബുലന്‍സും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. സ്കൂളുകള്‍ വഴിയും, ദേവാലയങ്ങള്‍ വഴിയും, മിച്ച സംഭരണ കേന്ദ്രങ്ങള്‍ വഴിയും ശേഖരിച്ച 40,000 പൗണ്ടിന്റെ തണുപ്പ് കുപ്പായങ്ങളും, പുതപ്പുകളും, പഠനോപകരണങ്ങളും അഫ്ഗാന്‍ സന്ദര്‍ശനത്തിനിടെ ജോണ്‍ വിതരണം ചെയ്തിരുന്നു. ഒരു ജീവനക്കാരന്‍ പോലുമില്ലാതെ സന്നദ്ധപ്രവര്‍ത്തകര്‍ വഴി പ്രവര്‍ത്തിക്കുന്ന ലാമിയ അഫ്ഗാന്‍ ഫൗണ്ടേഷന്‍ 7 സ്കൂളുകളാണ് അഫ്ഗാനിസ്ഥാനില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ ആഴ്ച ഒരെണ്ണം തുറക്കുവാന്‍ ഇരിക്കവേയാണ് താലിബാന്റെ ആക്രമണം. സ്കൂളിന്റെ നിര്‍മ്മാണത്തിലും മറ്റും ഏര്‍പ്പെട്ടിരുന്ന നിരവധിപേരെയാണ് സമീപവര്‍ഷങ്ങളില്‍ താലിബാന്‍ കൊലപ്പെടുത്തിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-16-18:06:01.jpg
Keywords: അഫ്ഗാ
Content: 17000
Category: 1
Sub Category:
Heading: മാർപാപ്പയുടെ നിർദ്ദേശം അനുസരിക്കാൻ സഭയ്ക്കു മുഴുവനുമുള്ള കടമ ഓര്‍മ്മിപ്പിച്ച് കർദ്ദിനാൾ ജോര്‍ജ്ജ് ആലഞ്ചേരി
Content: കാക്കനാട്: മാർപാപ്പയുടെ നിർദ്ദേശം അനുസരിക്കാൻ സഭയ്ക്കു മുഴുവനുമുള്ള കടമ അനുസ്മരിച്ച് സീറോമലബാർ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോര്‍ജ്ജ് ആലഞ്ചേരി. സീറോമലബാർ സഭയുടെ ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തുന്ന സിനഡാണ് ഇന്ന് ആരംഭിക്കുന്നതെന്ന് ഇരുപത്തിയൊൻപതാമതു സിനഡിന്റെ രണ്ടാം സമ്മേളനം ഉദ്ഘാടനം ചെയ്തു അദ്ദേഹം പറഞ്ഞു. തന്റെ സന്ദേശത്തിൽ സീറോമലബാർ സഭയ്ക്കു ദൈവം നൽകിയ അനുഗ്രഹങ്ങളെയോർത്തു മേജർ ആർച്ച് ബിഷപ്പ് ദൈവത്തിനു നന്ദി പറഞ്ഞു. വിശുദ്ധ കുർബാന ഏകീകൃത രീതിയിൽ അർപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ നൽകിയ തിരുവെഴുത്തിന് കർദ്ദിനാൾ പരിശുദ്ധ സിംഹാസനത്തിനും കൃതഞ്ജത അറിയിച്ചു. നവീകരിച്ച കുർബാനക്രമത്തിന് പൗരസ്ത്യതിരുസംഘവും മാർപാപ്പയും നൽകിയ അംഗീകാരത്തിനും മാർ ആലഞ്ചേരി നന്ദി രേഖപ്പെടുത്തി. കോവിഡ് വ്യാപനം ഭാരതത്തിലും വിശേഷിച്ച് കേരളത്തിലും നിയന്ത്രണാതീതമായി തുടരുന്നത് ഏറെ ആശങ്കാജനകമാണെന്ന് കർദ്ദിനാൾ പ്രസ്താവിച്ചു. കോവിഡിനെതിരായ പോരാട്ടത്തിൽ സർക്കാരിന്റെ നിർദേശങ്ങളോട് സകലരും സർവ്വാത്മനാ സഹകരിക്കണമെന്ന് കർദ്ദിനാൾ ആവശ്യപ്പെട്ടു. കോവിഡുമൂലം ജീവത്യാഗം ചെയ്തവരെ സിനഡ് പ്രാർത്ഥനാപൂർവ്വം അനുസ്മരിച്ചു. സീറോമലബാർ മെത്രാൻ സിനഡിലെ അംഗമായിരുന്ന ബിഷപ്പ് പാസ്റ്റർ നീലങ്കാവിൽ കോവിഡ് മൂലം മരണമടഞ്ഞതിലുള്ള അനുശോചനവും പ്രാർത്ഥനയും കർദ്ദിനാൾ പങ്കുവച്ചു. പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങൾ യാചിച്ചുകൊണ്ട് ആരംഭിച്ച സമ്മേളനത്തിൽ മേജർ ആർച്ച് ബിഷപ്പ് തിരി തെളിക്കുകയും സഭയുടെ സിനഡ് സമ്മേളനം ആരംഭിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഭാരതത്തിനകത്തും വിദേശ രാജ്യങ്ങളിലുമായി സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 62 മെത്രാപ്പോലീത്താമാരും മെത്രാന്മാരുമാണ് സിനഡിൽ പങ്കെടുക്കുന്നത്. തിരുവല്ല അതിരൂപതയുടെ അധ്യക്ഷനായ ആർച്ച് ബിഷപ്പ് തോമസ് മാർ കുറിലോസ് പ്രാരംഭ ധ്യാനചിന്തകൾ പങ്കുവച്ചു. ആഗസ്റ്റ് 27നാണ് സിനഡ് സമാപിക്കുന്നത്. സിനഡിന്റെ ദിവസങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് വിവിധ വിഷയങ്ങൾ ചർച്ചചെയ്യുന്നതാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-16-19:54:06.jpg
Keywords: സീറോ
Content: 17001
Category: 22
Sub Category:
Heading: ജോസഫിലെ ചൈതന്യം നിറഞ്ഞൊഴുകുന്ന ജീവിത ദർശനങ്ങൾ
Content: പതിനൊന്നാം നൂറ്റാണ്ടിൽ ക്രിസ്തുമത സ്വീകരണത്തിനു ഹംഗറിയെ ഒരുക്കിയ രാജാവ് വിശുദ്ധ സ്റ്റീഫന്‍റെ ( ഹംഗറിയിലെ വിശുദ്ധ സ്റ്റീഫന്‍റെ ) തിരുനാളാണ് ആഗസ്റ്റ് പതിനാറാം തീയതി .ക്രിസ്ത്യൻ മൂല്യങ്ങളിൽ അടിയുറച്ച രാജ്യമായി ഹംഗറി വളരുന്നതിൽ വിശുദ്ധ സ്റ്റീഫൻ വഹിച്ച പങ്ക് വളരെ നിർണ്ണായകമാണ്. അദേഹത്തിൻ്റെ ജീവിതദർശനം ഇപ്രകാരമായിരുന്നു. "എളിമയുള്ളവരായിരിക്കുകഈ ജീവിതത്തിൽ, അടുത്തതിൽ ദൈവം നിന്നെ ഉയർത്തികൊള്ളും. സൗമ്യനായിരിക്കുക, ആരെയും അശ്രദ്ധമായി ശിക്ഷിക്കുകയോ അപലപിക്കുകയോ ചെയ്യരുത്. മാന്യനായിരിക്കുക, അതുവഴി നീ ഒരിക്കലും നീതിയെ എതിർക്കാതിരിക്കുക. ബഹുമാന്യമായിരിക്കുക, അതുവഴി നീ ഒരിക്കലും ആർക്കും ഒരിക്കലും അപമാനം വരുത്താൻ ഇടവരുത്താതിരിക്കട്ടെ. നിർമ്മലനായിരിക്കുക അതുവഴി നീ കാമത്തിന്റെ എല്ലാ വൃത്തികേടുകളും മരണത്തിന്റെ വേദന പോലെ ഒഴിവാക്കുക". സ്റ്റീഫൻ ചക്രവർത്തിയുടെ ജീവിത ദർശനത്തിൽ യൗസേപ്പിതാവിൻ്റെ ആത്മചൈതന്യം ഒളിഞ്ഞു കിടപ്പുണ്ട്. ഈ ലോകത്തിൽ എളിമയോടെ വർത്തിച്ചതിനാൽ യൗസേപ്പിതാവിനു സ്വർഗ്ഗത്തിൽ സമുന്നത സ്ഥാനം നൽകി ദൈവം അനുഗ്രഹിച്ചു. സൗമ്യനും ബഹുമാന്യനുമായിരുന്ന യൗസേപ്പിന്റെ ജീവിത നിഘണ്ടുവിൽ അപമാനം എന്ന വാക്കുണ്ടായിരുന്നില്ല. നിർമ്മല സ്നേഹത്തിൻ്റെ പ്രവാചകനായ ആ നല്ല അപ്പൻ ശുദ്ധത പാലിക്കാൻ പരിശ്രമിക്കുന്നവർക്കുള്ള പാഠപുസ്തകമാണ്. യൗസേപ്പിതാവിനെപ്പോലെയും വിശുദ്ധ സ്റ്റീഫനെപ്പോലെയും എളിമയിലും സൗമ്യതയിലും ബഹുമാന്യത്തിലും നിർമ്മലതയിലും നമുക്കു വളരാം.
Image: /content_image/SeasonalReflections/SeasonalReflections-2021-08-16-21:45:04.jpg
Keywords: ജോസഫ, യൗസേ
Content: 17002
Category: 18
Sub Category:
Heading: മതേതരത്വത്തിന് വിഘാതമായിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ആശങ്ക: മാര്‍ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശേരി: ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും മഹത്തായ സംഭാവനയാണ് മതേതരത്വം എന്ന കാഴ്ചപ്പാടെന്നും മതേതരത്വത്തിന് വിഘാതമായിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ആശങ്കയുണ്ടെന്നും ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം. കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യവും മതേതരത്വവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പൊതുചര്‍ച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വ്യക്തികളുടെ വിശ്വാസപരമായ ചിന്തകളെയും ആരാധനാ രീതികളെയും പരസ്പരം അംഗീകരിച്ചു മുന്നോട്ടുപോകുന്ന പ്രവര്‍ത്തനമാണു മതേതരത്വ കാഴ്ചപ്പാടില്‍ പൊതുസമൂഹത്തില്നിനന്നുണ്ടാവേണ്ടത്. എന്നാല്‍, ചിലപ്പോഴെങ്കിലും ഇതിനു വിഘാതമായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ചില കോണുകളില്നിലന്ന് ഉയര്‍ന്നുവരുന്നതായി കാണപ്പെടുന്നുണ്ട്. ഇതിനെതിരേ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ പൊതുസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, ട്രഷറര്‍ ബാബു വള്ളപ്പുര, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് രാജേഷ് ജോണ്‍, സി.ടി. തോമസ്, ജോയി പാറപ്പുറം ജോര്‍ജുകുട്ടി മുക്കത്ത്, ലിസി ജോസ്, ഷേര്‍ളിക്കുട്ടി ആന്റണി, മിനി ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു. പാലാ ടൗണ്‍ മോസ്‌ക് ഇമാം മൗലവി മുഹമ്മദ് ഷെഫീഖ് , എന്‍എസ്എസ് പ്രതിനിധി വാസുദേവന്‍ നായര്‍, എസ്എന്‍ഡിപി ഡയറക്ടര്‍ ബോര്‍ഡ് അംഗം സന്തോഷ് ശാന്തി, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗം പ്രഫ. ജാന്‍സന്‍ ജോസഫ് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സെക്രട്ടറി വര്‍ഗീസ് ആന്റണി മോഡറേറ്ററായിരുന്നു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സെക്രട്ടറി വര്‍ഗീസ് ആന്റണി മോഡറേറ്ററായിരുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ സിനിമയിലും മറ്റും ദൈവനാമങ്ങളെയും ആരാധനാ രീതികളെയും വികലമായി ചിത്രീകരിക്കുന്ന പ്രവണതയ്‌ക്കെതിരേ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു.ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ സിനിമയിലും മറ്റും ദൈവനാമങ്ങളെയും ആരാധനാ രീതികളെയും വികലമായി ചിത്രീകരിക്കുന്ന പ്രവണതയ്‌ക്കെതിരേ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#
Image: /content_image/India/India-2021-08-17-10:01:50.jpg
Keywords: പെരുന്തോ