category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമാർപാപ്പയുടെ നിർദ്ദേശം അനുസരിക്കാൻ സഭയ്ക്കു മുഴുവനുമുള്ള കടമ ഓര്‍മ്മിപ്പിച്ച് കർദ്ദിനാൾ ജോര്‍ജ്ജ് ആലഞ്ചേരി
Contentകാക്കനാട്: മാർപാപ്പയുടെ നിർദ്ദേശം അനുസരിക്കാൻ സഭയ്ക്കു മുഴുവനുമുള്ള കടമ അനുസ്മരിച്ച് സീറോമലബാർ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോര്‍ജ്ജ് ആലഞ്ചേരി. സീറോമലബാർ സഭയുടെ ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തുന്ന സിനഡാണ് ഇന്ന് ആരംഭിക്കുന്നതെന്ന് ഇരുപത്തിയൊൻപതാമതു സിനഡിന്റെ രണ്ടാം സമ്മേളനം ഉദ്ഘാടനം ചെയ്തു അദ്ദേഹം പറഞ്ഞു. തന്റെ സന്ദേശത്തിൽ സീറോമലബാർ സഭയ്ക്കു ദൈവം നൽകിയ അനുഗ്രഹങ്ങളെയോർത്തു മേജർ ആർച്ച് ബിഷപ്പ് ദൈവത്തിനു നന്ദി പറഞ്ഞു. വിശുദ്ധ കുർബാന ഏകീകൃത രീതിയിൽ അർപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ നൽകിയ തിരുവെഴുത്തിന് കർദ്ദിനാൾ പരിശുദ്ധ സിംഹാസനത്തിനും കൃതഞ്ജത അറിയിച്ചു. നവീകരിച്ച കുർബാനക്രമത്തിന് പൗരസ്ത്യതിരുസംഘവും മാർപാപ്പയും നൽകിയ അംഗീകാരത്തിനും മാർ ആലഞ്ചേരി നന്ദി രേഖപ്പെടുത്തി. കോവിഡ് വ്യാപനം ഭാരതത്തിലും വിശേഷിച്ച് കേരളത്തിലും നിയന്ത്രണാതീതമായി തുടരുന്നത് ഏറെ ആശങ്കാജനകമാണെന്ന് കർദ്ദിനാൾ പ്രസ്താവിച്ചു. കോവിഡിനെതിരായ പോരാട്ടത്തിൽ സർക്കാരിന്റെ നിർദേശങ്ങളോട് സകലരും സർവ്വാത്മനാ സഹകരിക്കണമെന്ന് കർദ്ദിനാൾ ആവശ്യപ്പെട്ടു. കോവിഡുമൂലം ജീവത്യാഗം ചെയ്തവരെ സിനഡ് പ്രാർത്ഥനാപൂർവ്വം അനുസ്മരിച്ചു. സീറോമലബാർ മെത്രാൻ സിനഡിലെ അംഗമായിരുന്ന ബിഷപ്പ് പാസ്റ്റർ നീലങ്കാവിൽ കോവിഡ് മൂലം മരണമടഞ്ഞതിലുള്ള അനുശോചനവും പ്രാർത്ഥനയും കർദ്ദിനാൾ പങ്കുവച്ചു. പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങൾ യാചിച്ചുകൊണ്ട് ആരംഭിച്ച സമ്മേളനത്തിൽ മേജർ ആർച്ച് ബിഷപ്പ് തിരി തെളിക്കുകയും സഭയുടെ സിനഡ് സമ്മേളനം ആരംഭിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഭാരതത്തിനകത്തും വിദേശ രാജ്യങ്ങളിലുമായി സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 62 മെത്രാപ്പോലീത്താമാരും മെത്രാന്മാരുമാണ് സിനഡിൽ പങ്കെടുക്കുന്നത്. തിരുവല്ല അതിരൂപതയുടെ അധ്യക്ഷനായ ആർച്ച് ബിഷപ്പ് തോമസ് മാർ കുറിലോസ് പ്രാരംഭ ധ്യാനചിന്തകൾ പങ്കുവച്ചു. ആഗസ്റ്റ് 27നാണ് സിനഡ് സമാപിക്കുന്നത്. സിനഡിന്റെ ദിവസങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് വിവിധ വിഷയങ്ങൾ ചർച്ചചെയ്യുന്നതാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-08-16 19:48:00
Keywordsസീറോ
Created Date2021-08-16 19:49:14