Contents
Displaying 16571-16580 of 25119 results.
Content:
16943
Category: 1
Sub Category:
Heading: പ്രതിവര്‍ഷം കൊല്ലപ്പെടുന്നത് കോടിക്കണക്കിന് കുഞ്ഞുങ്ങള്‍: മരണസംസ്കാരത്തിന് ഭാരതം വാതില്‍ തുറന്നിട്ടിട്ട് ഇന്നേക്ക് 50 വര്‍ഷം: ഭാരത സഭ ഇന്നു ദേശീയ വിലാപദിനമായി ആചരിക്കുന്നു
Content: മുംബൈ: ഗര്‍ഭഛിദ്രത്തിന് പച്ചക്കൊടി കാണിച്ചു മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് രാജ്യത്ത് നിലവില്‍ വന്നിട്ട് 50 വര്‍ഷം പൂര്‍ത്തിയാകുന്ന ഇന്നു ഗര്‍ഭഛിദ്രത്തിന് വിധേയരായിട്ടുള്ള ഭ്രൂണാവസ്ഥയിലുള്ള ശിശുക്കളെ അനുസ്മരിച്ച് ഭാരത കത്തോലിക്ക സഭ ദേശീയ വിലാപദിനമായി ആചരിക്കുന്നു. ഗര്‍ഭഛിദ്രത്തിലൂടെ മരണപ്പെട്ട ശിശുക്കള്‍ക്കുവേണ്ടി ദിവ്യബലിയര്‍പ്പണം, പ്രാര്‍ത്ഥനാശുശ്രൂഷകള്‍, കരുണക്കൊന്ത, ഉപവാസം, രണ്ടു മിനിറ്റ് നേരം ദേവാലയങ്ങളില്‍ മരണമണി മുഴക്കല്‍, ബോധവത്കരണ അനുസ്മരണ സമ്മേളനങ്ങള്‍, സാമൂഹ്യമാധ്യമ പ്രചാരണ പരിപാടികള്‍ എന്നിവ രാജ്യത്തുടനീളം ഇന്നു നടക്കും. രാജ്യത്ത് ഗര്‍ഭഛിദ്ര നിയമം ആവശ്യമുണ്ടോ എന്ന് വിലയിരുത്തുന്നതിനായി ശാന്തിലാല്‍ ഷാ കമ്മിറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയ 1960കളില്‍ തന്നെ ഇന്ത്യയില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാന്‍ സമ്മര്‍ദ്ധമുണ്ടായിരിന്നു. ആ സമയത്ത്, 1860ലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 312 പ്രകാരം ഗര്‍ഭഛിദ്രം കര്‍ക്കശമായും നിയമവിരുദ്ധമായിരുന്നു എന്ന് മാത്രമല്ല, ഒരു സ്ത്രീയുടെ 'ഗര്‍ഭം അലസിപ്പിക്കാന്‍ കാരണമാകുന്നത്' മൂന്ന് വര്‍ഷം വരെ തടവും പിഴയുമോ പിഴ മാത്രം ലഭിക്കാവുന്നതോ ആയ കുറ്റകൃത്യവുമായിരുന്നു. എന്നാല്‍ 1971 ആഗസ്റ്റ് 10നു കൊണ്ടുവന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് (എംടിപി ആക്ട് ) പ്രകാരം, രജിസ്റ്റർ ചെയ്തവർക്ക് ആദ്യത്തെ 20 ആഴ്ചയ്ക്കുള്ളിൽ സർക്കാർ അംഗീകരിച്ച ആശുപത്രിയിലെ ഡോക്ടർ മുഖേന ഭ്രൂണഹത്യ നടത്താനുള്ള ക്രൂരമായ അനുമതിയാണ് നല്കിയത്. എംടിപി നിയമത്തിന്റെ നിയമനിർമ്മാണത്തോടെ, ഉദാരമായ ഗർഭഛിദ്രം നിയമവിധേയമാക്കിയ ആദ്യത്തെ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. കാര്യങ്ങള്‍ ഇതുക്കൊണ്ട് അവസാനിച്ചില്ല. ഗര്‍ഭഛിദ്രത്തിനുള്ള സമയപരിധി കൂട്ടാനുള്ള സമ്മര്‍ദ്ധം കാലാകാലങ്ങളായി തുടര്‍ന്നു കൊണ്ടിരിന്നു. ഗർഭഛിദ്രം (അബോർഷൻ) അനുവദിക്കാനുള്ള പരിധി 24 ആഴ്ചയിലേക്ക് ഉയര്‍ത്താനുള്ള ബില്ലിന് അനുമതി നൽകാൻ ജനുവരി 29നാണ് കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതിനെതിരെ രാജ്യത്തെ കത്തോലിക്ക സഭയും പ്രോലൈഫ് സംഘടനകളും ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു പ്രസിഡന്റിനും പ്രധാനമന്ത്രിയ്ക്കും കേന്ദ്ര ഭരണകൂടത്തിലെ ഉന്നതർക്കുമായി പ്രവാചകശബ്ദം നടത്തിയ ഓൺലൈൻ പെറ്റിഷന്‍ ക്യാംപെയിനില്‍ പതിമൂവായിരത്തിൽ അധികം പേർ ഒപ്പിട്ടിരുന്നു. പക്ഷേ ഇതൊക്കെ അവഗണിക്കപ്പെട്ടു. ഇക്കഴിഞ്ഞ മാര്‍ച്ച് 16നു മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ഭേദഗതി ബില്‍ (എം.ടി.പി) പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭ പാസ്സാക്കി. ജീവനെ തച്ചുടയ്ക്കാന്‍ അവസരം നല്‍കുന്ന ഭേദഗതി ബില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധനാണ് അവതരിപ്പിച്ചത്. വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ല, അവിവാഹിതരായ സ്ത്രീകൾക്കും ഈ നിയമം ഉപയോഗപ്പെടുത്താമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത് അടക്കമുള്ള കാര്യങ്ങള്‍ ബില്ലിനുള്ളിലെ തിന്മയുടെ മറ്റൊരു രൂപമാണ്. 2015 ൽ, ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത്, ഗട്ട്മാക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഐഐപിഎസ് എന്നിവ നടത്തിയ പഠനമനുസരിച്ച് 2015 ൽ ഇന്ത്യയിൽ 15.6 ദശലക്ഷം ഗർഭഛിദ്രങ്ങൾ നടത്തിയതായി കണക്കാക്കുന്നു. ഇപ്പ്പോഴത്തെ കണക്കുകള്‍ പുറത്തുവന്നാല്‍ ഇതിലും പതിമടങ്ങ് വരുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. കത്തോലിക്കാ സഭ വളരെ വ്യക്തമായി അന്നും ഇന്നും പഠിപ്പിക്കുന്നത്, ഗർഭധാരണത്തിന്റെ ആദ്യ നിമിഷം മുതൽ മനുഷ്യജീവൻ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണമെന്നാണ്. അസ്തിത്വത്തിന്റെ ആദ്യ നിമിഷം മുതൽ മനുഷ്യന് ഒരു വ്യക്തിയുടെ അവകാശങ്ങളുണ്ട്. ജീവിക്കാനുള്ള അവകാശം അതിൽപെട്ടതാണ്. മന:പൂർവ്വം ഭ്രൂണഹത്യ നടത്തുന്നതും അതിനു കൂട്ടു നിൽക്കുന്നതും പാപമാണ് (CCC. 2270). #{green->none->b->ഇന്നേ ദിവസം ഭാരതസഭയോട് ചേര്‍ന്നു ഉദരത്തില്‍വെച്ചു കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയും ഭ്രൂണഹത്യ എന്ന മഹാപാതകത്തിന് വേണ്ടി തയാറെടുക്കുന്ന സഹോദരങ്ങളുടെ മാനസാന്തരത്തിന് വേണ്ടിയും നമ്മുക്കും പ്രാര്‍ത്ഥിക്കാം. }# #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-10-09:56:06.jpg
Keywords: ഗര്‍ഭഛിദ്ര, അബോര്‍

16944
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയ്ക്കു വെടിയുണ്ടകള്‍ അടങ്ങിയ കത്ത്: പ്രതിയെ തിരിച്ചറിഞ്ഞതായി ഇറ്റാലിയന്‍ പോലീസ്
Content: മിലാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയെ അഭിസംബോധന ചെയ്ത് അയച്ച മൂന്ന് വെടിയുണ്ടകള്‍ അടക്കം ചെയ്തിരിക്കുന്ന കത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഫ്രാന്‍സില്‍ നിന്ന്‍ അയച്ച കത്തില്‍ മിലാന്‍ നഗരപ്രാന്തത്തില്‍ കത്തുകള്‍ തരംതിരിക്കുന്ന ഒരു കേന്ദ്രത്തിലെ ജീവനക്കാരനാണ് ആദ്യം സംശയം പ്രകടിപ്പിച്ചത്. 'ദ് പോപ്പ്, വത്തിക്കാന്‍ സിറ്റി, സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍, റോം' എന്ന വിലാസം പേനകൊണ്ടാണ് കത്തില്‍ എഴുതിയിരിക്കുന്നത്. ജീവനക്കാർക്ക് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വെടിയുണ്ടകൾ കണ്ടെടുത്തത്. അതേസമയം പോലീസ് അന്വേഷണത്തില്‍ കത്തയച്ച പ്രതിയെ കണ്ടെത്തിയെന്നാണ് വിവരം. പ്രതിയുടെ പേര് പുറത്തുവിട്ടിട്ടില്ലെങ്കിലും ഫ്രഞ്ച് പൌരനാണ് ഇതിന് പിന്നിലെന്ന് പോലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കത്തില്‍ വത്തിക്കാനിലെ സാന്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള സന്ദേശവും ഉണ്ടായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-08-10-11:36:34.jpg
Keywords: പാപ്പ, ഭീഷണി

16945
Category: 18
Sub Category:
Heading: ക്രിസ്ത്യന്‍ നാടാര്‍ സംവരണം: സ്റ്റേ ചെയ്ത നടപടിയില്‍ ഹൈക്കോടതിയില്‍ അപ്പീല്‍
Content: കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒബിസി സംവരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതു സ്‌റ്റേ ചെയ്ത സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ ഇന്നു പരിഗണിച്ചേക്കും. ഹിന്ദു നാടാര്‍ വിഭാഗത്തിനു പുറമേ സൗത്ത് ഇന്ത്യന്‍ യുണൈറ്റഡ് ചര്‍ച്ച് (എസ്ഐയുസി) നാടാര്‍ ഒഴികെയുള്ള ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെക്കൂടി ഒബിസിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ഫെബ്രുവരി ആറിനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനെതിരേ മോസ്റ്റ് ബാക്ക്വാര്‍ഡ് കമ്യൂണിറ്റീസ് ഫെഡറേഷന്‍ (എംബിസിഎഫ്) ജനറല്‍ സെക്രട്ടറി എസ്. കുട്ടപ്പന്‍ ചെട്ടിയാര്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയിലാണു സിംഗിള്‍ ബെഞ്ച് ജൂലൈ 29നു സര്‍ക്കാരിന്റെ ഉത്തരവ് സ്‌റ്റേ ചെയ്തത്. ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
Image: /content_image/India/India-2021-08-10-12:04:16.jpg
Keywords: ഹൈക്കോടതി

16946
Category: 18
Sub Category:
Heading: തിരുവനന്തപുരം അതിരൂപതയിൽ നാലാമത്തെ കുഞ്ഞു മുതൽ മെത്രാൻ ജ്ഞാനസ്നാനം നല്‍കും
Content: തിരുവനന്തപുരം അതിരൂപതയിൽ കുടുംബത്തിലെ നാലാമത്തെ കുഞ്ഞു മുതൽ ഔദ്യോഗികമായി രൂപതാ മെത്രാൻ ജ്ഞാനസ്നാനം നൽകുന്ന പതിവ് ആരംഭിക്കുന്നു. അതിരൂപതയ്ക്ക് കീഴിലെ ഇടവകകളിലുള്ള വലിയ കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്ക് അതിരൂപത അധ്യക്ഷൻ ഡോ. സൂസപാക്യം മെത്രാപ്പോലീത്തയോ, സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസോ ഔദ്യോഗികമായി സഭയിൽ അംഗമാകുന്ന പ്രാരംഭ കൂദാശ നൽകും. ഇക്കൊല്ലം ആഗസ്റ്റ് 23 തിങ്കളാഴ്ച വൈകുന്നേരം 3.30ന് അതിരൂപതാ ഭദ്രാസനമന്ദിരത്തോട് ചേർന്ന വെള്ളയമ്പലം സെന്റ് തെരേസാസ് ദേവാലയത്തിൽ വച്ച് സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് ആയിരിക്കും നാലാം കുട്ടികൾക്ക് മാമ്മോദീസ നൽകുക. ഇപ്രകാരം നാലാം കുഞ്ഞു മുതലുള്ളവർക്ക് ജ്ഞാനസ്നാനം നൽകണമെങ്കിൽ ബന്ധപ്പെട്ട രേഖകളുമായി അതിരൂപതാ കുടുംബ ശുശ്രൂഷ കാര്യാലയവുമായി ബന്ധപ്പെടണമെന്ന് രൂപതാനേതൃത്വം അറിയിച്ചു. പാല രൂപത കൂടുതൽ മക്കളുള്ള കുടുംബങ്ങൾക്ക് അടുത്ത നാളിൽ പ്രഖ്യാപിച്ച സാമ്പത്തിക സഹായം വലിയ മാധ്യമ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇതേ തുടർന്ന് നിരവധി രൂപതകൾ പുതിയ പ്രഖ്യാപനങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്.
Image: /content_image/India/India-2021-08-10-12:16:06.jpg
Keywords: ജ്ഞാനസ്നാ

16947
Category: 1
Sub Category:
Heading: കോവിഡ് വ്യാപന ഭീഷണി: ഉപവാസമെടുത്ത് പ്രാർത്ഥിയ്ക്കാന്‍ ആഹ്വാനം ചെയ്ത് അമേരിക്കയിലെ ലൂയിസിയാന ഗവർണർ
Content: ലൂസിയാന: അമേരിക്കയിൽ ഒരു ഇടവേളയ്ക്ക് ശേഷമുള്ള കോവിഡ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ ലൂയിസിയാന ഗവർണർ ജോൺ ബെൽ എഡ്‌വേഡ്സ് പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്തു. പ്രാർത്ഥനയോടൊപ്പം ഉപവാസത്തിനും ഗവർണർ ആഹ്വാനം നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 9 മുതൽ 11 വരെയാണ് ഗവർണറുടെ ആഹ്വാനപ്രകാരമുള്ള പ്രാർത്ഥനാ ദിനങ്ങൾ. സാധിക്കുന്നവര്‍ ഉച്ചയ്ക്കു ഉപവാസമെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കത്തോലിക്കാ വിശ്വാസിയും, ഡെമോക്രാറ്റിക് പാർട്ടി അംഗവുമായ എഡ്‌വേഡ്സ് 2019ൽ ലൂയിസിയാന ഗവർണറായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്. തനിക്ക് പ്രാർത്ഥനയുടെ ശക്തിയിൽ വലിയ വിശ്വാസമുണ്ടെന്നും, ലൂസിയാനയിൽ ഇപ്പോൾ പ്രാർത്ഥന ആവശ്യമുള്ള ആയിരക്കണക്കിന് ആൾക്കാർ ഉണ്ടെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയിൽ പറയുന്നു. പ്രാർത്ഥനയിൽ പങ്കെടുക്കാൻ വേണ്ടി സംസ്ഥാനത്തെ എല്ലാ ക്രൈസ്തവ നേതാക്കളോടും ഗവർണർ ആഹ്വാനം നൽകിയിട്ടുണ്ട്. ലൂയിസിയാന ഗവർണറുടെ ആഹ്വാനത്തിൽ പങ്കെടുക്കാൻ വേണ്ടി തന്റെ അതിരൂപതയിലെ വൈദികരോട് ന്യൂ ഓർലിയൻസ് ആർച്ച് ബിഷപ്പ് ഗ്രിഗറി ഏയ്മൺഡ് നിർദേശിച്ചു. ഇതുപ്രകാരം ഓഗസ്റ്റ് എട്ടാം തീയതിയിലെ ദിവ്യബലിമധ്യേ വൈദികർ വിശ്വാസികളെ വിവരം ധരിപ്പിച്ചിരുന്നു. ലൂസിയാനയിലെ ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം 5,90,000ന് മുകളിൽ കൊറോണ വൈറസ് കേസുകൾ ഇതുവരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 11000ന് മുകളിൽ ആളുകൾ മരണമടഞ്ഞു. അതേസമയം ഇത് ആദ്യമായിട്ടല്ല ലൂയിസിയാന ഗവർണർ പ്രാർത്ഥനയ്ക്ക് ആഹ്വാനം നൽകുന്നത്. കഴിഞ്ഞവർഷം കോവിഡ് പ്രതിസന്ധി രൂക്ഷമായ രണ്ട് ഘട്ടങ്ങളിൽ അദ്ദേഹം പ്രാർത്ഥനയ്ക്ക് ആഹ്വാനം നൽകിയിരുന്നു. രോഗികൾക്കും, അവരെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുമെന്ന് ഓഗസ്റ്റ് ആറാം തീയതിയിലെ പ്രസ്താവനയിൽ ഗവർണർ പറഞ്ഞിട്ടുണ്ട്. അതോടൊപ്പം സ്കൂളുകൾ സുരക്ഷിതമായി ആരംഭിക്കാൻ വേണ്ടി വിദ്യാർഥികൾക്കും, അധ്യാപകർക്കും അനധ്യാപകർക്കും വേണ്ടിയും പ്രാർത്ഥിക്കണമെന്നും ജോൺ എഡ്‌വേഡ്സ് ആഹ്വാനം ചെയ്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-10-13:44:48.jpg
Keywords: പ്രാര്‍ത്ഥന

16948
Category: 1
Sub Category:
Heading: അന്ന് പാപ്പയെ വരവേറ്റു, കഴിഞ്ഞ വര്‍ഷം കത്തീഡ്രല്‍ അഗ്നിയ്ക്കിരയാക്കി, ഇന്നലെ വൈദികനെ കൊലപ്പെടുത്തി: പ്രതിയായ അഭയാര്‍ത്ഥിയെ കുറിച്ച് ദുരൂഹതയേറെ
Content: റോം/ പാരീസ്: പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ ഇന്നലെ അറുപതുകാരനായ കത്തോലിക്ക വൈദികനെ കൊലപ്പെടുത്തിയതിന് പിന്നാലെ പോലീസിനു കീഴടങ്ങിയ റുവാണ്ടന്‍ സ്വദേശിയും അഭയാര്‍ത്ഥിയുമായ ഇമ്മാനുവല്‍ അബായിസെങ്ങായെ കുറിച്ച് ദുരൂഹതയേറെ. 2016-ല്‍ ഇയാള്‍ ഫ്രാന്‍സിസ് പാപ്പയെ കണ്ടിരുന്നുവെന്നാണ് ഫ്രഞ്ച് കത്തോലിക്ക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2016 നവംബര്‍ 11ന് പകര്‍ത്തിയ ഫോട്ടോയുമായി ഫ്രഞ്ച് മാധ്യമമായ ‘ലാ ക്രോയിക്സ്’ ആണ് ഈ വിവരം ആദ്യമായി പുറത്തുവിട്ടത്. സമൂഹത്തില്‍ നിന്നും പിന്തള്ളപ്പെട്ടവരുമായുള്ള ഒരു പൊതുകൂടിക്കാഴ്ചക്കിടയില്‍ അബായിസെങ്ങാ ഫ്രാന്‍സിസ് പാപ്പയെ അഭിവാദ്യം ചെയ്യുന്ന ഫോട്ടോയാണിത്. വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ വെച്ച് നടന്ന ‘യൂറോപ്പ്യന്‍ ഫെസ്റ്റിവല്‍ ഓഫ് ജോയ് ആന്‍ഡ് മേഴ്സി’ എന്ന പരിപാടിക്കിടയിലാണ് അബായിസെങ്ങാ ഫ്രാന്‍സിസ് പാപ്പയെ അഭിവാദ്യം ചെയ്തത്. ഫോട്ടോയിലെ വ്യക്തി അബായിസെങ്ങ തന്നെയാണെന്ന്‍ ‘ലാ ക്രോയിക്സ്’ ഇന്നലെ സ്ഥിരീകരിച്ചുവെന്നു സി.എന്‍.എ യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കത്തോലിക്ക സഭയുടെ ഒരു വര്‍ഷം നീണ്ട കരുണയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഫ്രഞ്ച് സംഘടനയായ ഫ്രാറ്റെല്ലോ സംഘടിപ്പിച്ച ഈ പരിപാടിയില്‍ ഫ്രാന്‍സ്, പോളണ്ട്, റോം എന്നിവിടങ്ങളില്‍ നിന്നായി ഏതാണ്ട് മൂവായിരത്തിയറുന്നൂറോളം പേര്‍ പങ്കെടുത്തിരുന്നു. നാന്റെസില്‍ നിന്നുള്ള ഒരു സംഘത്തോടൊപ്പമാണ് അബായിസെങ്ങാ ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. 2012-ല്‍ നാന്റെസിലെത്തിയ അബായിസെങ്ങാ അവിടത്തെ ഇടവക സമൂഹത്തിന്റെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. കൊല്ലപ്പെട്ട വൈദികനാണ് പ്രതിയ്ക്കു അഭയം നല്‍കിയത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ വടക്ക് പടിഞ്ഞാറന്‍ ഫ്രാന്‍സിലെ നാന്റസിലെ കത്തോലിക്ക ദേവാലയം അഗ്നിക്കിരയാക്കിയതും ഇയാള്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പതിനഞ്ചാം നൂറ്റാണ്ടില്‍ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും നാമധേയത്തില്‍ ഗോത്തിക് മാതൃകയില്‍ നിര്‍മിച്ച കത്തീഡ്രലിലെ തീപിടിത്തം മനപ്പൂര്‍വ്വം സൃഷ്ട്ടിച്ചതാണെന്ന ആരോപണം ശക്തമായിരിന്നു. പിന്നീട് ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിന്നു. ഫ്രാന്‍സിലെ ലുക്കോണ്‍ രൂപതയിലെ വെന്‍ഡിയിലെ ‘സെയിന്റ്-ലോറന്റ്-സുര്‍-സെവ്രെ’യില്‍വെച്ച് മോണ്ട്ഫോര്‍ട്ട് മിഷ്ണറീസ് (ദി കമ്പനി ഓഫ് മേരി) സഭയുടെ ഫ്രഞ്ച് പ്രോവിന്‍ഷ്യല്‍ സുപ്പീരിയറായ ഫാ. ഒലിവിയര്‍ മെയ്റെ കൊല്ലപ്പെട്ട വിവരം ഇന്നലെയാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രി പുറത്തുവിട്ടത്. പ്രതിയായ അബായിസെങ്ങാ പിന്നീട് പോലീസിനു കീഴടങ്ങി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-08-10-17:01:02.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച

16949
Category: 14
Sub Category:
Heading: ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ച് പുതിയ സിനിമ ഒരുങ്ങുന്നു: നിര്‍മ്മാതാവ് ഹോളിവുഡ് സംവിധായകന്‍
Content: വാഷിംഗ്‌ടണ്‍ ഡിസി: സൈബര്‍ അപ്പസ്തോലനായ വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ച് സിനിമയുമായി ഹോളിവുഡ് സംവിധായകനായ ആഞ്ചെലോ ലിബുട്ടിയും കത്തോലിക്ക യൂട്യൂബ് അവതാരകന്‍ റേ ഗ്രിജാല്‍ബായും. ദിവ്യകാരുണ്യത്തിലെ യേശുവിന്റെ നിറസാന്നിധ്യമായ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് തെറ്റിദ്ധരിക്കപ്പെട്ടവരെ സത്യത്തിലേക്ക് നയിക്കുകയാണ് സിനിമയുടെ ലക്ഷ്യമെന്നു ‘കാത്തലിക് ന്യൂസ് ഏജന്‍സി’യുമായുള്ള അഭിമുഖത്തിനിടയില്‍ ലിബുട്ടി പറഞ്ഞു. യാഥാര്‍ത്ഥ്യവും, ഫോട്ടോഗ്രാഫിയും സന്നിവേശിപ്പിച്ച് ലൈഫ്-ആക്ഷന്‍ ഫോര്‍മാറ്റില്‍ നിര്‍മ്മിക്കുന്ന സിനിമ വിശ്വാസികളെയും അവിശ്വാസികളെയും ഒരുപോലെ പിടിച്ചിരുത്തുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. വാഴ്ത്തപ്പെട്ട കാര്‍ളോയുടെ അമ്മയും ഈ സിനിമയില്‍ ഉണ്ടെന്നും ഗ്രിജാബാല്‍ വെളിപ്പെടുത്തി. സിനിമയിലെ സാക്ഷ്യങ്ങളും ലൈവ്-ആക്ഷന്‍ രംഗങ്ങളും തമ്മില്‍ സമന്വയമുണ്ടാക്കുവാനാണ് തങ്ങളുടെ ശ്രമമെന്നും, സംസാരങ്ങള്‍ വിരസമാകുമ്പോള്‍ ജനങ്ങളെ പിടിച്ചിരുത്തുവാന്‍ മറ്റെന്തിങ്കിലും വേണമെന്നും അതിനാണ് തങ്ങള്‍ ലൈവ്-ആക്ഷന്‍ സാങ്കേതികത ഉപയോഗിച്ചിരിക്കുന്നതെന്നും, അത് പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമാകുമെന്നു പ്രതീക്ഷിക്കുന്നതായും ലിബുട്ടി പറഞ്ഞു. ടൈലര്‍ ബിഷപ്പ് ജോസഫ് സ്ട്രിക്ക്ലാന്‍ഡ്, വത്തിക്കാന്‍ ആരാധന തിരുസംഘത്തിന്റെ മുന്‍ തലവന്‍ കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് അരിന്‍സെ, “കോണ്‍സെക്രേഷന്‍ റ്റു സെന്റ് ജോസഫ്” എന്ന പുസ്തകത്തിന്റെ രചയിതാവായ ഫാ. ഡൊണാള്‍ഡ് കല്ലോവേ, ദൈവശാസ്ത്രജ്ഞനായ ഡോ.സ്കോട്ട് ഹാന്‍, പ്രോലൈഫ് സംഘടനയായ ലൈവ് ആക്ഷന്‍ പ്രസിഡന്റ് ലില റോസ് തുടങ്ങിയ കത്തോലിക്ക പ്രമുഖര്‍ക്ക് പുറമേ, ദിവ്യകാരുണ്യാത്ഭുതങ്ങളെ കുറിച്ച് ശാസ്ത്രജ്ഞരുമായുള്ള ഭാഗവും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏതാണ്ട് 3,00,000 ഡോളര്‍ സിനിമയ്ക്കായി സ്വരുകൂട്ടിയിട്ടുണ്ടെങ്കിലും ഇതിന്റെ ഇരട്ടി ചിലവ് വരുമെന്നാണ് സൂചന. റോബര്‍ട്ട് റെന്‍സിയാണ് യേശുവായി അവതരിപ്പിക്കുന്നത്. യേശുവിന്റെ വേഷം കൈകാര്യം ചെയ്യുവാന്‍ കഴിഞ്ഞത് തന്നെ സംബന്ധിച്ചിടത്തോളം ഒരു ആദരവാണെന്നു അദ്ദേഹം പറഞ്ഞു. ‘ദി ജോയ് ഓഫ് ദി ഫെയിത്ത്’ എന്ന യൂടൂബ് ചാനലിന്റെ അവതാരകനാണ് റേ ഗ്രിജാല്‍ബ. ദിവ്യകാരുണ്യാത്ഭുതങ്ങളെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ യൂട്യൂബ് വീഡിയോ 5 ലക്ഷം പേരാണ് കണ്ടത്. ‘ദി ലയണ്‍ കിംഗ് 3-D’, ‘ആല്‍വിന്‍ ആന്‍ഡ് ദി ചിപ്മങ്ക്സ്’, ‘സ്പൈഡര്‍ മാന്‍ 2’ എന്നീ സിനിമകളുടെ അനിമേഷന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ലിബുട്ടി നിര്‍മ്മാണത്തിലിരിക്കുന്ന ‘ഇന്‍ക്രഡിബിള്‍ ഡ്രീം’ന് പുറമേ, ‘ക്നൈറ്റ്സ് ഓഫ് ദി ക്രോസ്’ എന്ന ടിവി പരമ്പരയുടെ സംവിധായകന്‍ കൂടിയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-08-10-19:21:00.jpg
Keywords: അത്ഭുത

16950
Category: 22
Sub Category:
Heading: ജോസഫ്: ഈശോ എന്ന നാമത്തിൽ അഭയം കണ്ടെത്തിയവൻ
Content: ഡീക്കൻമാരുടെയും ലൈബ്രേറിയൻമാരുടെയും പാവങ്ങളുടെയും മദ്ധ്യസ്ഥനായി അറിയപ്പെടുന്ന വിശുദ്ധ ലോറൻസിൻ്റെ ഓർമ്മ ദിനമാണ് ആഗസ്റ്റ് മാസം പത്താം തീയതി. മൂന്നാം നൂറ്റാണ്ടിൽ റോമിൽ ജീവിച്ചിരുന്ന ഒരു ഡീക്കനായിരുന്നു ലോറൻസ് സിക്റ്റൂസ് രണ്ടാമൻ പാപ്പയുടെ (251-258) ശിഷ്യനായിരുന്ന ലോറൻസിനെ റോമിലെ എഴുഡീക്കന്മാരിൽ ഒരുവനായി മാർപാപ്പ നിയമിച്ചു. പിന്നീട് അദ്ദേഹം ആർച്ചു ഡീക്കനായി മാർപാപ്പയെ വിശുദ്ധ കുർബാന അർപ്പണത്തിൽ സഹായിച്ചിരുന്നു. വലേരിയൻ ചക്രവർത്തിയുടെ മത പീഡനകാലത്ത് രക്തസാക്ഷിത്വം വഹിച്ച ലോറൻസ് തൻ്റെ പീഡകളുടെ മധ്യേ " ഈശോ മിശിഹായുടെ പേരിൽ ഞാൻ അഭയം പ്രാപിക്കുന്നു, ഈ വേദനകൾ ഞാൻ ഭയപ്പെടുന്നില്ല കാരണം അവ അധികകാലം നിലനിൽക്കില്ല." എന്നു പറയുമായിരുന്നു. ഈശോ എന്ന വാക്കിൻ്റെ അർത്ഥം കർത്താവ് രക്ഷിക്കുന്നു, അഥവാ കർത്താവാണ് രക്ഷകൻ എന്നാണല്ലോ. ദൈവപുത്രനു ഈശോ എന്നു പേരു നൽകിയ യൗസേപ്പിതാവിൻ്റെ ജീവിതം രക്ഷകൻ്റെ തണലിൽ അഭയം പ്രാപിച്ചുകൊണ്ടുള്ള ജീവിതമായിരുന്നു. ദൈവപുത്രൻ്റെ വളർത്തപ്പൻ എന്ന നിലയിൽ അനുഭവിക്കേണ്ടി വരുന്ന ത്യാഗങ്ങളും സഹനങ്ങളും ശ്വാശ്വതമല്ലന്നും അവ സ്വർഗ്ഗത്തിൽ കൂടുതൽ സൗഭാഗ്യം നൽകുമെന്നും യൗസേപ്പിതാവിനറിയാമായിരുന്നു. മനുഷ്യനോടൊപ്പം വസിക്കാൻ ആഗ്രഹിച്ച ദൈവത്തിൻ്റെ നാമാണ് ഈശോ. ഈശോ എന്ന രക്ഷാ നാമത്തെ ബഹുമാനിക്കാനും ആദരിക്കുവാനും ദൈവപുത്രനു ആ പേരു നൽകിയ യൗസേപ്പിതാവു നമ്മെ സഹായിക്കട്ടെ.
Image: /content_image/SeasonalReflections/SeasonalReflections-2021-08-10-21:52:26.jpg
Keywords: ജോസഫ്, യൗസേ

16951
Category: 18
Sub Category:
Heading: കത്തോലിക്ക കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് ധര്‍ണ ഇന്ന്
Content: തിരുവനന്തപുരം: 80:20 വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകരുതെന്നും മൈനോറിറ്റി ആക്ടിലെ സെക്ഷന്‍ 9 പൂര്‍ണമായി നടപ്പിലാക്കണമെന്നും ചലച്ചിത്രമേഖലയിലെ ക്രൈസ്തവ വിശ്വാസ അവഹേളനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് ധര്‍ണ ഇന്ന്. കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് അഡ്വ. പി.പി. ജോസഫിന്റെ അധ്യക്ഷതയില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ധര്‍ണ ഉദ്ഘാടനം ചെയ്യും. കെസിസി ജനറല്‍ സെക്രട്ടറി പ്രകാശ് പി. തോമസ് സിബിസിഐ അല്മായ കമ്മീഷന്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍, ലൂര്‍ദ് ഫൊറോന വികാരി ഫാ. മോര്‍ലി കൈതപ്പറമ്പില്‍ ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, ബാബു വള്ളപ്പുര, രാജേഷ് ജോണ്‍, ഫാ. ജേക്കബ് ചീരംവേലില്‍, ഷൈന്‍ ജോസഫ്, ഷേര്‍ളിക്കുട്ടി ആന്റണി, ലിസി ജോസ്, മിനി ജെയിംസ് തുടങ്ങിയവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2021-08-11-09:47:35.jpg
Keywords: കോണ്‍

16952
Category: 18
Sub Category:
Heading: ക്രിസ്ത്യന്‍ നാടാര്‍ സംവരണം: സിംഗിള്‍ ബെഞ്ച് ഉത്തരവിനു സ്‌റ്റേ ഇല്ല
Content: കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒബിസി സംവരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതു സ്‌റ്റേ ചെയ്ത സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി 25 നു പരിഗണിക്കാനായി മാറ്റി. ഇടക്കാല ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. ഒബിസി പട്ടിക തയാറാക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു നല്‍കാനുള്ള ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ് പരിഗണിക്കുന്നതു വിലയിരുത്തിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി.പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ ഓണം അവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റിയത്. നിയമനങ്ങള്‍ നടത്താന്‍ സ്‌റ്റേ അനിവാര്യമാണെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഓണം അവധിക്കുശേഷം അപ്പീല്‍ പരിഗണിക്കുന്നുണ്ടല്ലോയെന്നാണ് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. സൗത്ത് ഇന്ത്യന്‍ യുണൈറ്റഡ് ചര്‍ച്ച് (എസ്ഐയുസി) നാടാര്‍ ഒഴികെയുള്ള ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി ഫെബ്രുവരി ആറിനാണു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ മോസ്റ്റ് ബാക്ക്വേര്‍ഡ് കമ്യൂണിറ്റീസ് ഫെഡറേഷന്‍ (എംബിസിഎഫ് ) ജനറല്‍ സെക്രട്ടറി എസ്. കുട്ടപ്പന്‍ ചെട്ടിയാര്‍ നല്‍കിയ ഹര്‍ജിയില്‍ ജൂലൈ 29 നാണ് സര്‍ക്കാരിന്റെ ഉത്തരവ് കോടതി സ്‌റ്റേ ചെയ്തത്. 102 ാം ഭരണഘടനാ ഭേദഗതിയനുസരിച്ച് ഏതെങ്കിലും ഒരു വിഭാഗത്തെ പിന്നാക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്കാണെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ചാണു സ്‌റ്റേ അനുവദിച്ചത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. രാഷ്ട്രപതി അന്തിമതീരുമാനം എടുക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാരിന് സംവരണപ്പട്ടികയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താന്‍ അധികാരമുണ്ടെന്നാണ് അപ്പീലില്‍ സര്‍ക്കാരിന്റെ വാദം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-08-11-10:12:27.jpg
Keywords: നാടാര്‍