category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading തിരുവനന്തപുരം അതിരൂപതയിൽ നാലാമത്തെ കുഞ്ഞു മുതൽ മെത്രാൻ ജ്ഞാനസ്നാനം നല്‍കും
Contentതിരുവനന്തപുരം അതിരൂപതയിൽ കുടുംബത്തിലെ നാലാമത്തെ കുഞ്ഞു മുതൽ ഔദ്യോഗികമായി രൂപതാ മെത്രാൻ ജ്ഞാനസ്നാനം നൽകുന്ന പതിവ് ആരംഭിക്കുന്നു. അതിരൂപതയ്ക്ക് കീഴിലെ ഇടവകകളിലുള്ള വലിയ കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്ക് അതിരൂപത അധ്യക്ഷൻ ഡോ. സൂസപാക്യം മെത്രാപ്പോലീത്തയോ, സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസോ ഔദ്യോഗികമായി സഭയിൽ അംഗമാകുന്ന പ്രാരംഭ കൂദാശ നൽകും. ഇക്കൊല്ലം ആഗസ്റ്റ് 23 തിങ്കളാഴ്ച വൈകുന്നേരം 3.30ന് അതിരൂപതാ ഭദ്രാസനമന്ദിരത്തോട് ചേർന്ന വെള്ളയമ്പലം സെന്റ് തെരേസാസ് ദേവാലയത്തിൽ വച്ച് സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് ആയിരിക്കും നാലാം കുട്ടികൾക്ക് മാമ്മോദീസ നൽകുക. ഇപ്രകാരം നാലാം കുഞ്ഞു മുതലുള്ളവർക്ക് ജ്ഞാനസ്നാനം നൽകണമെങ്കിൽ ബന്ധപ്പെട്ട രേഖകളുമായി അതിരൂപതാ കുടുംബ ശുശ്രൂഷ കാര്യാലയവുമായി ബന്ധപ്പെടണമെന്ന് രൂപതാനേതൃത്വം അറിയിച്ചു. പാല രൂപത കൂടുതൽ മക്കളുള്ള കുടുംബങ്ങൾക്ക് അടുത്ത നാളിൽ പ്രഖ്യാപിച്ച സാമ്പത്തിക സഹായം വലിയ മാധ്യമ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇതേ തുടർന്ന് നിരവധി രൂപതകൾ പുതിയ പ്രഖ്യാപനങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-08-10 12:15:00
Keywordsജ്ഞാനസ്നാ
Created Date2021-08-10 12:16:06