Contents

Displaying 16531-16540 of 25119 results.
Content: 16902
Category: 10
Sub Category:
Heading: പരിശുദ്ധാത്മാവിന്റെ കൃപ സഭയിൽ കൂടുതലായി ലഭിക്കാൻ പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാൻ സിറ്റി: സുവിശേഷത്തിന്റെ വെളിച്ചത്തിൽ സഭ കൂടുതൽ നന്മയിലേക്ക് പരിവർത്തനപ്പെടാനായി പരിശുദ്ധാത്മാവിന്റെ കൃപ സഭയിൽ കൂടുതലായി ലഭിക്കാൻ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പ. ഓഗസ്റ്റ് മാസത്തേക്കുള്ള പ്രത്യേക പ്രാർത്ഥനാനിയോഗം ഉൾക്കൊള്ളുന്ന വീഡിയോ സന്ദേശത്തിലാണ് പാപ്പ ആഹ്വാനം നടത്തിയിരിക്കുന്നത്. പരിശുദ്ധാത്മാവിനാൽ പ്രേരിതരായി, പ്രാർത്ഥനയിലൂടെയും, ഉപവിപ്രവർത്തനങ്ങളിലൂടെയും സേവനങ്ങളിലൂടെയും തങ്ങളുടെ വ്യക്തിജീവിതത്തിൽ മാറ്റങ്ങൾ വരുത്തുവാനും, അങ്ങനെ സഭ മുഴുവന്റെയും പരിവർത്തനത്തിനായി യത്നിക്കുവാനും എല്ലാ വിശ്വാസികളെയും പ്രാര്‍ത്ഥനയ്ക്കായി ഫ്രാൻസിസ് പാപ്പ ക്ഷണിച്ചു. നമ്മുടെ അനുദിന ജീവിതത്തിൽ ദൈവഹിതം വിവേചിച്ചറിഞ്ഞ്, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ഒരു മാറ്റം നമ്മിൽത്തന്നെ ആരംഭിക്കുന്നതിലൂടെ മാത്രമേ നമുക്ക് സഭയെ നവീകരിക്കാനാകൂ. വ്യക്തികൾ എന്ന നിലയിൽ നമ്മുടെതന്നെ ജീവിതങ്ങളെ മെച്ചപ്പെടുത്തുകയെന്നതാണ് യഥാർത്ഥ പരിവർത്തനം. നമ്മുടെ ഹൃദയങ്ങളിലെ ദൈവികദാനമായ പരിശുദ്ധാത്മാവ്, യേശു പഠിപ്പിച്ചവയെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുകയും അത് പ്രായോഗികമാക്കാൻ സഹായിക്കുകയും ചെയ്യട്ടെ. ദാനത്തിന്റേതും, ഉപവിയുടെയും, സേവനത്തിന്റെയും, ആത്മീയതയുടെയും അനുഭവങ്ങളിൽനിന്ന് തുടങ്ങി, മുൻകൂട്ടി തയ്യാറാക്കിയ ആശയങ്ങളോ, പ്രത്യയശാസ്ത്രപരമായ മുൻവിധികളോ, കാർക്കശ്യമോ ഇല്ലാതെ, സ്വയം പരിഷ്ക്കരണത്തിലൂടെ സഭയുടെ പരിഷ്‌കരണം ആരംഭിക്കാം. സഭയുടെ വിളിയും, സത്വവും തന്നെ സുവിശേഷവത്കരണമാണെന്ന്, തന്റെ സന്ദേശത്തിന്റെ ആരംഭത്തിൽത്തന്നെ എടുത്തുപറഞ്ഞ പാപ്പാ, എന്നാൽ സുവിശേഷവത്ക്കരണം എന്നത് നിർബന്ധിതമതപരിവർത്തനം എന്നല്ല അർത്ഥമാക്കുന്നതെന്നും ഓർമ്മിപ്പിച്ചു. ആഗോള തലത്തിലുള്ള സഭ കടന്നുപോകുന്ന ബുദ്ധിമുട്ടുകളെ കണക്കിലെടുത്ത്, സഭയ്ക്ക് എപ്പോഴും പ്രതിസന്ധികള്‍ ഉണ്ടെന്നും എപ്പോഴും പ്രതിസന്ധികളിലൂടെ കടന്നുപോകുന്നുവെന്ന് നമുക്ക് ഓർക്കാമെന്നും, അവയ്ക്ക് കാരണം സഭ ജീവിക്കുന്നതായതു കൊണ്ടാണെന്നും പറഞ്ഞു. ജീവനുള്ളവ മാത്രമാണ് പ്രതിസന്ധികളെ നേരിടുന്നതെന്നും, മരിച്ചവർ മാത്രം പ്രതിസന്ധിയിലേക്ക് കടക്കുന്നില്ല എന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-05-14:30:54.jpg
Keywords: പാപ്പ
Content: 16903
Category: 18
Sub Category:
Heading: യുവജനങ്ങള്‍ക്കായി ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ഓണ്‍ലൈന്‍ ധ്യാനം ഓഗസ്റ്റ് 14, 15 തീയതികളിൽ
Content: ബാംഗ്ലൂർ ധർമരാം സെൻ്റ് തോമസ് യൂത്ത് അസോസിയേഷൻറെയും, സന്തോം പ്രൊഫഷണൽ ഫോറത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 14, 15 തീയതികളിൽ യുവജനങ്ങൾക്കായി ഓൺലൈൻ ധ്യാനം നടത്തപ്പെടുന്നു. ഇന്ത്യന്‍ സമയം വൈകുന്നേരം 6 മണി മുതൽ 9 മണി വരെ സൂമിലൂടെ നടത്തപ്പെടുന്ന ധ്യാനം സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കും. മലയാളത്തില്‍ ഒരുക്കുന്ന ധ്യാനത്തിൽ പങ്കെടുക്കുവാൻ പ്രായപരിധി ഉണ്ടായിരിക്കുന്നതല്ല. ധ്യാനത്തിനു രജിസ്റ്റർ ചെയ്യുവാനായി താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ പേര് വിവരങ്ങള്‍ നല്‍കേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു. {{രെജിസ്ട്രേഷന്‍ ലിങ്ക്:-> https://forms.gle/8aK8XFgJLNvkExso8}}
Image: /content_image/India/India-2021-08-05-15:56:13.jpg
Keywords: ധ്യാന
Content: 16904
Category: 11
Sub Category:
Heading: 9 വര്‍ഷം, 10000 പേജ്: സമ്പൂര്‍ണ്ണ ബൈബിള്‍ സ്വന്തം കൈപ്പടയില്‍ എഴുതി ഡൗൺ സിൻഡ്രോമുള്ള അമേരിക്കന്‍ യുവതി
Content: സൗത്ത് കരോളിന: ഒന്‍പതു വര്‍ഷം കൊണ്ട് സമ്പൂര്‍ണ്ണ ബൈബിള്‍ സ്വന്തം കൈപ്പടയില്‍ എഴുതി തീര്‍ത്ത ഡൗൺ സിൻഡ്രോമുള്ള അമേരിക്കന്‍ യുവതി വാര്‍ത്തകളില്‍ ഇടംനേടുന്നു. സൗത്ത് കരോളിനയിലെ കരോളിന്‍ കാംപെല്‍ എന്ന ഇരുപത്തിയെട്ടുകാരിയായ യുവതിയാണ് 9 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വന്തം കൈപ്പടയില്‍ എഴുതിത്തുടങ്ങിയ ബൈബിള്‍ ഒടുവില്‍ പൂര്‍ത്തികരിച്ചിരിക്കുന്നത്. 2012-ല്‍ ആരംഭിച്ച ഉദ്യമം ഇക്കഴിഞ്ഞ ജൂണിലാണ് പൂര്‍ത്തിയാക്കിയത്. അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ് ബൈബിളിലെ 7,82,815 വാക്കുകളും കരോളിന്‍ സ്വന്തം കൈപ്പടയില്‍ എഴുതിക്കഴിഞ്ഞു. 43 ബൈന്‍ഡിംഗുകളിലായി പതിനായിരത്തിലധികം പേജുകള്‍ കരോളിന്‍ എഴുതിയിട്ടുണ്ടെന്നു അമ്മ ജെന്നിഫര്‍ ‘ക്രിസ്റ്റ്യന്‍ ടുഡേ’യോട് വെളിപ്പെടുത്തി. തന്റെ ഉദ്യമം ആരംഭിച്ച ശേഷം കരോളിന്‍ ഒരുദിവസം പോലും മുടക്കിയിട്ടില്ലെന്നും, ഏത് സാഹചര്യമായാലും ദിവസവും രണ്ടു മണിക്കൂര്‍ വീതം കരോളിന്‍ ഇതിനായി ചെലവഴിച്ചിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കരോളിന്റെ കയ്യെഴുത്ത് ബൈബിള്‍ ഇതിനോടകം തന്നെ മാധ്യമങ്ങളില്‍ വാര്‍ത്തയായിക്കഴിഞ്ഞിരിക്കുകയാണ്. ബൈബിള്‍ പഠിക്കുവാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യവും തന്റെ ഈ പദ്ധതിക്ക് പിന്നിലുണ്ടെന്നാണ് കരോളിന്‍ പറയുന്നത്. വീട് വൃത്തിയാക്കുന്നതിനിടയില്‍ കരോളിന്റെ പിതാവായ കെന്നി കൈകൊണ്ടെഴുതിയ പേപ്പറുകള്‍ കാണുവാനിടയായതാണ് സമ്പൂര്‍ണ്ണ ബൈബിള്‍ എഴുത്തിന് പ്രേരകമായി മാറിയത്. അത് തന്റെ മകളുടെ കൈപ്പടയാണെന്നും എഴുതിയിരിക്കുന്നത് ബൈബിളിലെ വാക്യങ്ങളാണെന്നും മനസ്സിലാക്കിയ കെന്നി ബൈബിള്‍ പൂര്‍ണ്ണമായി എഴുതുവാന്‍ മകള്‍ക്ക് ആത്മ വിശ്വാസം പകരുകയായിരിന്നു. ബുദ്ധിമാന്ദ്യമുള്ള ഒരു കുട്ടിയുടെ മാതാപിതാക്കളായ തങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രധാനപ്പെട്ട കാര്യമാണെന്നാണ് കെന്നിയും ജെന്നിഫറും പറയുന്നത്. കരോളിനെ കുറിച്ച് തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും കര്‍ത്താവിന്റേയും, തങ്ങളുടെ ദേവാലയത്തിന്റേയും ഒരു വലിയ സാക്ഷ്യമാണ് കരോളിനെന്നും ബ്യൂഫോര്‍ട്ട്‌ ബൈബിള്‍ ചര്‍ച്ചിലെ പാസ്റ്റര്‍ കാള്‍ ബ്രോഗ്ഗി വെളിപ്പെടുത്തി. ആളുകള്‍ക്ക് ദൈവവുമായി ബന്ധപ്പെടുന്നതിന് വിവിധ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നതിന്റെ ഉദാഹരണമാണ് കരോളിന്റെ ബൈബിളെന്നാണ് ലോസ് ഏഞ്ചലസിലെ ബിലൗഡ് എവരിബഡി ചര്‍ച്ച് പാസ്റ്ററും, ‘വൈകല്യവും, യേശുവിന്റെ മാര്‍ഗ്ഗവും’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ ബെഥനി മക്കിന്നി ഫോക്സ് പറയുന്നത്. “ആളുകള്‍ പലപ്പോഴും കഴിവുകള്‍ കാണാതെ കുറവുകളില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. ദൈവം തങ്ങള്‍ക്കൊരു കഴിവ് നല്‍കിയിട്ടുള്ള വിവരം അവര്‍ക്കറിയില്ല”- കരോളിന്റെ പിതാവ് കെന്നി പറയുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-05-16:56:40.jpg
Keywords: സമ്പൂ
Content: 16905
Category: 24
Sub Category:
Heading: "നിനക്ക് എന്താ അച്ചന്മാരെ പറയുമ്പോള്‍ ഇത്ര നോവാൻ..!"
Content: "നിനക്ക് എന്താ അച്ചന്മാരെ പറയുമ്പോള്‍ ഇത്ര നോവാൻ..!" വിയാനി ദിനത്തിന്റെ ഈ സന്ധ്യയിൽ എന്റെ ഒരു കൂട്ടുകാരനുമായുള്ള ചാറ്റിങ്ങിൽ അവൻ എന്നോട് ചോദിച്ച ചോദ്യം ആണത്. ഉടനെ ഒരു മറുപടി കൊടുത്തു. "നിന്റെ സ്വന്തം പിതാവിനെ എന്തെങ്കിലും മോശമായി ആരെങ്കിലും പറഞ്ഞാൽ നീ കൈയും കെട്ടി നോക്കി ഇരിക്കോ? അതോ എന്തെങ്കിലും ചെയ്യോ?" "അത് ചെയ്യും... പക്ഷേഅതും ഇതും എന്താ ബന്ധം". അതെ, ചിലപ്പോൾ കത്തോലിക്കരായ നമ്മളൊക്കെ പുരോഹിതരെ പറ്റി നിസ്സാരമായി ചിന്തിക്കുന്നത് കൊണ്ടാണ് അവർക്ക് നമ്മുടെ ജീവിതത്തിൽ ഉള്ള സ്ഥാനത്തെ പറ്റി വലിയ രീതിയിൽ ധ്യാനിക്കാത്തത് കൊണ്ടാകാം അവരെ മാധ്യമങ്ങൾ ഇങ്ങനെ ദ്രോഹിക്കുമ്പോൾ നമ്മളൊക്കെ മിണ്ടാതിരിക്കുന്നത്. ഒരു കത്തോലിക്കന്റെ ജീവിതത്തിൽ അവനെ ജന്മപാപത്തിൽ നിന്നും മുക്തനാക്കി സഭയുടെ ഗർഭപാത്രത്തിൽ അവനു ജന്മം കൊടുക്കുന്നത് മുതൽ തുടങ്ങുന്നു ഒരു കത്തോലിക്കനും പുരോഹിതനും തമ്മിലുള്ള ബന്ധം. വളർച്ചയുടെ ഘട്ടങ്ങളിൽ പാപത്തിൽ വീഴുമ്പോൾ പാപകറകൾ കഴുകി കളഞ്ഞു നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കുന്നു. പരിശുദ്ധാത്മാവിനെ നൽകി അഭിഷേകം നിറക്കുന്നു. ലോകരക്ഷകനെ പരിശുദ്ധ കുർബാനയർപ്പണത്തിലൂടെ കൈയിൽ എടുക്കുന്നു. നമുക്ക് ഈശോയെ പ്രദാനം ചെയുന്നു. രോഗസൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു. വിവാഹത്തിന് ഈശോയുടെ പ്രതിനിധിയായി നമ്മുടെ മുന്നിൽ നിൽക്കുന്നു. അവസാനം, നമ്മൾ മരിക്കുമ്പോൾ നമ്മളെ ഈശോക്ക് വേണ്ടി....., സഭക്ക് വേണ്ടി നമ്മെ സ്വീകരിക്കുന്നതും ഒരു പുരോഹിതൻ ആണ്. മരണത്തിന് ശേഷവും നമുക്ക് വേണ്ടി പ്രാർത്ഥനകൾ അർപ്പിക്കാൻ കൂടെ നില്കുന്നു. ഒരു കത്തോലിക്കന്റെ ജീവിതത്തിലെ എല്ലാ നിർണ്ണായക നിമിഷങ്ങളിലും അദ്ദേഹം സാക്ഷി ആകുന്നു. ഇത്ര മാത്രം നമ്മുടെ ജീവിതത്തോട് ബന്ധപ്പെട്ട പുരോഹിതൻ നമുക്ക് എങ്ങനെ അന്യനാകുന്നത്.? കുറവുകൾ ഉണ്ടാകാം ഓരോ പുരോഹിതനും. കാരണം അവരും മനുഷ്യർ അല്ലെ..! നമ്മുടെ അപ്പന്മാർ കുറവുകൾ ഉള്ളവരാണെങ്കിൽ നമ്മൾ നാലാൾ കൂടുന്ന സ്ഥലത്ത് അദ്ദേഹത്തെ അപമാനിക്കുമോ? ഇല്ല....! കാരണം മക്കൾക്ക് ചേരുന്ന ഒന്നല്ല അത്. അപ്പന്റെ നഗ്നത ആഘോഷിക്കാൻ ഉള്ളതല്ല. അതെ,ഒരു കത്തോലിക്കനായ എനിക്ക് മാത്രം അല്ല ഓരോ കാത്തോലിക്കനും നോവണം അവന്റെ ആത്മീയ അപ്പന്മാരെ പറയുമ്പോൾ. ഈ അപ്പന്മാർക്ക് വേണ്ടി പ്രാർത്ഥിക്കണം. കുടുംബപ്രാർത്ഥനയിൽ ഒരിക്കലും വിട്ടുകളയരുത് നമ്മുടെ ഈ ആത്മീയ അപ്പന്മാരെ.! നമുക്ക് പ്രാർത്ഥിക്കാം. "നിർമ്മല ഹൃദയത്തോടും പരിശുദ്ധ മനസാക്ഷിയോടുകൂടെ അങ്ങേക്ക് ശുശ്രൂഷ ചെയ്യുവാനുള്ള അനുഗ്രഹം എല്ലാ വൈദികർക്കും ശെമ്മാശന്മാർക്കും മറ്റു വിശ്വാസികൾക്കും പ്രദാനം ചെയ്യണമെന്ന് അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു." #Repost
Image: /content_image/SocialMedia/SocialMedia-2021-08-05-18:19:10.jpg
Keywords: അച്ചന്‍
Content: 16906
Category: 13
Sub Category:
Heading: താലിബാന്‍ ക്രൂരതയ്ക്കിടയിലും ഭിന്നശേഷിക്കാരായ കുട്ടികളെ ജീവന്‍ പണയംവെച്ച് സംരക്ഷിച്ച് അഫ്ഗാനിലെ കന്യാസ്ത്രീകള്‍
Content: കാബൂള്‍: അമേരിക്കയും പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയും അഫ്ഗാനിസ്ഥാനിൽനിന്നു സൈനികരെ പിൻവലിച്ചതോടെ താലിബാൻ ക്രൂരമായ ആക്രമണം അഴിച്ചുവിടുമ്പോള്‍ സ്വജീവന്‍ പണയംവെച്ചു ഭിന്നശേഷിക്കാരായ കുട്ടികളെ സംരക്ഷിച്ച് കത്തോലിക്ക സന്യാസിനികള്‍. തീവ്രവാദ ഭീഷണിയിലും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി അഫ്ഗാനിസ്ഥാനില്‍ തുടരുവാനുള്ള അടിയുറച്ച തീരുമാനമെടുത്തവരില്‍ ഭാരതത്തില്‍ നിന്നുള്ള കന്യാസ്ത്രീയും ഉള്‍പ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയില്‍ നിന്നുള്ള ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് മേരി’ സഭാംഗമായ സിസ്റ്റര്‍ തെരേസ്യാ ക്രാസ്റ്റാ, പാക്കിസ്ഥാന്‍ സ്വദേശിനിയും ‘സിസ്റ്റര്‍ ഓഫ് ചാരിറ്റി ഓഫ് സെന്റ്‌ ജോവാന്‍ ആന്റിഡ’ സഭാംഗവുമായ സിസ്റ്റര്‍ ഷഹ്നാസ് ഭാട്ടിയുമാണ്‌ ഭിന്നശേഷിക്കാരായ കുട്ടികളെ പ്രതി അഫ്ഗാനിസ്ഥാനില്‍ തുടരുന്നത്. ഇസ്ലാമിക തീവ്രവാദി സംഘടനയായ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്നതിനിടയില്‍ ജീവന്‍ പണയംവെച്ചു കൊണ്ടാണ് കന്യാസ്ത്രീകള്‍ ശക്തമായ തീരുമാനമെടുത്തിരിക്കുന്നത്. കുട്ടികളുടെ സംരക്ഷണാര്‍ത്ഥവും സാധാരണക്കാര്‍ക്കിടയില്‍ കഴിയുവാനുള്ള ആഗ്രഹവും കൊണ്ടാണ് സുരക്ഷാ മേഖലകളിലേക്ക് മാറാതെ ഇവിടെത്തന്നെ തുടരുന്നതെന്നു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സന്യാസിനികള്‍ വെളിപ്പെടുത്തി. “സേവ് അഫ്ഗാന്‍ ചില്‍ഡ്രന്‍” എന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ആഹ്വാനമനുസരിച്ച് കാബൂളില്‍ സ്ഥാപിക്കപ്പെട്ട പ്രൊ ബാംബിനി ദി കാബൂള്‍ (പി.ബി.കെ) സ്കൂളിലാണ് ഇരുവരും സേവനം ചെയ്യുന്നത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള അഫ്ഗാനിസ്ഥാനിലെ ഇത്തരത്തിലുള്ള ഏക സ്ഥാപനമാണിത്. ആറിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള അന്‍പതോളം കുട്ടികളാണ് ഇവിടെ ഉള്ളത്. ഇവരില്‍ ചിലര്‍ക്ക് ഡൌണ്‍ സിന്‍ഡ്രോം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുമുണ്ട്. പ്രതികൂലമായ സാഹചര്യത്തിലും ഇവരുടെ ഉന്നമനമാണ് തങ്ങളുടെ ലക്ഷ്യമെന്നു സിസ്റ്റര്‍ തെരേസ്യ ഏഷ്യാന്യൂസിനോട് വെളിപ്പെടുത്തി. പാവപ്പെട്ട വീടുകളില്‍ നിന്നുള്ള കുട്ടികളാണിവരെന്നും, ഗര്‍ഭാവസ്ഥയില്‍ ഏല്‍ക്കുന്ന ശാരീരിക മാനസികാഘാതങ്ങള്‍ കാരണം ജന്മനാതന്നെ മാനസിക-ശാരീരിക വൈകല്യങ്ങളുള്ള കുട്ടികള്‍ ജനിക്കുന്നത് അഫ്ഗാനിസ്ഥാനില്‍ സാധാരണമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ഫോടനങ്ങളെ അനുദിനം അഭിമുഖീകരിക്കേണ്ടി വന്ന പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികളാണിവരെന്നു സിസ്റ്റര്‍ ഷഹ്നാസ് ഭാട്ടി വെളിപ്പെടുത്തി. സ്ത്രീകളെ രണ്ടാംതരം പൗരന്‍മാരായി കാണുന്ന ഒരു ഭരണത്തിലേക്ക് രാഷ്ട്രം വഴുതിവീഴുമെന്ന ആശങ്കകള്‍ ശക്തമായ സാഹചര്യത്തിലും കന്യാസ്ത്രീകള്‍ തങ്ങളുടെ സ്കൂളില്‍ 60 കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയിട്ടുണ്ട്. വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുവാന്‍ കഴിയില്ലെങ്കിലും തങ്ങള്‍ ക്രിസ്ത്യാനികളാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാമെന്നും, ആവശ്യക്കാരെ സഹായിക്കുന്ന കാരണത്താല്‍ ജനങ്ങള്‍ തങ്ങളെ ബഹുമാനിക്കുന്നുണ്ടെന്നും, തങ്ങള്‍ക്കിവിടെ ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടെന്നും ബാക്കിയെല്ലാം ദൈവത്തിന്റെ കരങ്ങളിലാണെന്നുമാണ് ഈ കന്യാസ്ത്രീമാര്‍ പറയുന്നത്. അതേസമയം താലിബാന്‍ രാജ്യമെമ്പാടും കനത്തപ്രഹരമാണ് ഏല്‍പ്പിച്ചുക്കൊണ്ടിരിക്കുന്നത്. താലിബാന്റെ ആധിപത്യത്തിന്റെ വേഗത ഞെട്ടിപ്പിക്കുന്നതാണെന്നും തലസ്ഥാനനഗരമായ കാബൂളിന്റെ വീഴ്ചയായിരിക്കും അടുത്തതെന്നും ‘സി.എന്‍.എന്‍’ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഈ സാഹചര്യത്തിലാണ് സന്യാസിനികള്‍ നിസ്തുലമായ സേവനം തുടരുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-05-20:41:48.jpg
Keywords: തീവ്രവാദ
Content: 16907
Category: 22
Sub Category:
Heading: യൗസേപ്പിതാവിനുണ്ടായിരുന്ന മൂന്നു വിശേഷഭാഗ്യങ്ങൾ
Content: ദൈവം, ഒരു വ്യക്തിയെ ഒരു പ്രത്യേക നിയോഗത്തിനായി നിയോഗിക്കുമ്പോൾ അതിനു അനുയോജ്യമായ കൃപകളും ദൈവം അവനു നൽകുന്നു. അതുകൊണ്ടുതന്നെ, ദൈവം വിശുദ്ധ യൗസേപ്പു പിതാവിനെ അവതരിച്ച വചനത്തിൻ്റെ വളർത്തുപിതാവാകാൻ തിരഞ്ഞെടുത്തപ്പോൾ , ആ നിയോഗം നിറവേറ്റുന്നതിനാവശ്യമായ എല്ലാ പവിത്രതയും കൃപകളും ദൈവം യൗസേപ്പിതാവിനു നൽകിയെന്ന് നാം തീർച്ചയായും വിശ്വസിക്കണം എന്നു വിശുദ്ധ അൽഫോൻസ് ലിഗോരി പഠിപ്പിക്കുന്നു. വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ദൈവശാസ്ത്ര ശാഖയായ ജോസഫോളജിയിൽ പ്രഗത്ഭനായ ഫ്രഞ്ചു ദൈവശാസ്ത്രജ്ഞൻ ജീൻ ജേർസൻ്റെ ( Jean Gerson ) അഭിപ്രായത്തിൽ ദൈവം യൗസേപ്പിതാവിനു സവിശേഷമായ രീതിയിൽ മൂന്നു വിശേഷഭാഗ്യങ്ങൾ നൽകി അനുഗ്രഹിച്ചിരുന്നതായി പഠിപ്പിക്കുന്നു. ഒന്നാമതായി ജെറമിയാ പ്രവാചകനെപ്പോലെയും സ്നാപക യോഹന്നാനെപ്പോലെയും യൗസേപ്പിതാവും അമ്മയുടെ ഉദരത്തിൽ വച്ചു തന്നെ വിശുദ്ധീകരിക്കപ്പെട്ടു. രണ്ടാമതായി ആ സമയം മുതൽ അവൻ ദൈവ കൃപയാൽ സ്ഥിരീകരിക്കപ്പെട്ടു. അവസാനമായി ജഡികാസക്തിയുടെ ചായ്‌വുകളിൽ നിന്ന് യൗസേപ്പിതാവിനെ എപ്പോഴും ഒഴിവാക്കപ്പെട്ടിരുന്നു. അതിനാൽ വിശുദ്ധ യൗസേപ്പിതാവ് തൻ്റെ യോഗ്യതകളാൽ തന്റെ ഭക്തരെ ജഡികമായ വിശപ്പുകളിൽ നിന്ന് മോചിപ്പിച്ച് അവർക്കു വിശുദ്ധിയുടെ സുഗന്ധം ചൊരിയുന്നു. യൗസേപ്പിതാവിൻ്റെ മദ്ധ്യസ്ഥയിലൂടെ വിശുദ്ധിയിലേക്കു നമുക്കു വളരാം. ആ നല്ല പിതാവിനെപ്പോലെ "വിശുദ്‌ധിയെ അജയ്യമായ പരിചയാക്കി " (ജ്‌ഞാനം 5 : 19 ).യഥാര്‍ഥമായ വിശുദ്‌ധിയിലും നീതിയിലും ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്‌ടിക്കപ്പെട്ട പുതിയ മനുഷ്യനായി നമുക്കു വളരാം (c f.എഫേ 4 : 24).
Image: /content_image/SeasonalReflections/SeasonalReflections-2021-08-05-22:46:52.jpg
Keywords: ജോസഫ, യൗസേ
Content: 16908
Category: 18
Sub Category:
Heading: പ്രധാന്‍മന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതിയില്‍ ക്രൈസ്തവ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നിര്‍ദേശം
Content: കണ്ണൂര്‍: പ്രധാന്‍മന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതിയില്‍ ക്രൈസ്തവ സമുദായത്തിലെ പ്രതിനിധികളെ 'പേരെടുത്ത ന്യൂനപക്ഷ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന പ്രതിനിധികള്‍'എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നിര്‍ദേശം. പല ജില്ലകളിലും നിലവില്‍ ഈ സമിതിയില്‍ ക്രൈസ്തവ പ്രാതിനിധ്യം ഇല്ല. ഇതിനെതിരേ തലശേരി അതിരൂപതയിലെ നെല്ലിക്കാംപൊയില്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന വികാരി ഫാ. ജോസഫ് കാവനാടിയില്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. ക്രൈസ്തവ സമൂഹത്തിലെ പ്രതിനിധികളെ ഉള്‍പ്പെടുത്താത്ത ജില്ലകളില്‍ അവരെയും ഉള്‍പ്പെടുത്തി എത്രയും പെട്ടെന്ന് ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. രണ്ടു മാസത്തിനകം ഉത്തരവ് നടപ്പാക്കണമെന്നാണ് നിര്‍ദേശം. ന്യൂനപക്ഷങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് കൈകാര്യം ചെയ്യുന്നതിനുവേണ്ടിയുള്ള സമിതിയാണ് പ്രധാന്‍മന്ത്രി ജന്‍വികാസ് കാര്യക്രം. എന്നാല്‍ ഈ സമിതിയില്‍ കണ്ണൂര്‍ ജില്ലയില്‍നിന്ന് ക്രൈസ്തവ സമുദായത്തില്‍പ്പെട്ട ഒരംഗത്തെപ്പോലും ഉള്‍പ്പെടുത്തിയിരുന്നില്ല. സമിതിയില്‍ ക്രിസ്ത്യന്‍ സമുദായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടാണ് ഫാ.ജോസഫ് കാവനാടിയില്‍ ന്യൂനപക്ഷ കമ്മീഷനെ സമീപിച്ചത്. പരാതിയില്‍ കമ്മീഷന്‍ കണ്ണൂര്‍ ജില്ലാകളക്ടറില്‍നിന്നും സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടറില്‍നിന്നും റിപ്പോര്‍ട്ടുകള്‍ തേടിയിരുന്നു. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ ജില്ലാതല കമ്മിറ്റി രൂപീകരിച്ചിട്ടുള്ളതെന്നും 14.06.2016 ലെ ഉത്തരവിന്‍പ്രകാരമുള്ള അംഗങ്ങളെയാണ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ജില്ലാതല കമ്മിറ്റിയില്‍ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന് അധികാരമോ ബന്ധമോ ഇല്ലെന്നും സര്‍ക്കാരാണ് നേരിട്ട് ചെയ്യുന്നതെന്നും ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടര്‍ കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കണ്ണൂര്‍ ജില്ലാകളക്ടര്‍ കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ച റിപ്പോര്‍ട്ടില്‍ പ്രധാന്‍മന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതിയില്‍ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാര്‍തലത്തിലായതിനാല്‍ ജില്ലാകളക്ടര്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു നടപടിയുമെടുക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ 15 ഇന പരിപാടിയുടെ നടത്തിപ്പിനായുള്ള ജില്ലാതല കമ്മിറ്റി നേരത്തേ ബഹുമുഖ വികസന പദ്ധതി എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതു പുനര്‍നാമകരണം ചെയ്താണ് പ്രധാന്‍മന്ത്രി ജന്‍വികാസ് കാര്യക്രം എന്നാക്കി മാറ്റിയത്. കമ്മീഷന്‍ മുമ്പാകെ ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ പല സംഘടനകളും വ്യക്തികളും സമര്‍പ്പിച്ചിട്ടുണ്ട്. കമ്മീഷന്റെ യോഗങ്ങളിലും സെമിനാറുകളിലും ഇതുസംബന്ധിച്ച് പ്രതിഷേധങ്ങള്‍ പലരും രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പ്രബല ന്യൂനപക്ഷ വിഭാഗമായ ക്രിസ്തീയ സമുദായത്തില്‍നിന്നു പ്രതിനിധികളെ ഉള്‍പ്പെടുത്താത്തത് ശരിയായ നടപടിയല്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള വീഴ്ചയായോ ജാഗ്രതക്കുറവായോ ഇതിനെ കാണാവുന്നതാണെന്നും പല തെറ്റിദ്ധാരണകള്‍ക്കും വ്യാപകമായ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിട്ടുള്ള ഈ നടപടി തിരുത്തണമെന്നും ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി. അതേസമയം, ന്യൂനപക്ഷങ്ങളെ ഒരുപോലെ കാണുകയും അവരുടെ അവകാശങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ എന്നനിലയില്‍ ഈ ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഫാ.ജോസഫ് കാവനാടിയില്‍ പറഞ്ഞു.
Image: /content_image/India/India-2021-08-06-09:10:00.jpg
Keywords: പ്രധാനമ
Content: 16909
Category: 18
Sub Category:
Heading: 'ലത്തീന്‍ കത്തോലിക്കരെ ഒഇസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി വേണം'
Content: തിരുവനന്തപുരം: വര്‍ഗപരമായും പാരമ്പര്യപരമായും മത്സ്യബന്ധനം ഉപജീവനമാക്കിയിട്ടുള്ള കേരളത്തിലെ ലത്തീന്‍ കത്തോലിക്കരെ ഒഇസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക മത്സ്യത്തൊഴിലാളി യൂണിയന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കേന്ദ്രസര്‍ക്കാരിനെയും സുപ്രീം കോടതിയേയും സമീപിക്കുന്നുണ്ടെന്നും പ്രസിഡന്റ് ഫാ. സ്റ്റീഫന്‍ എം. പുന്നയ്ക്കല്‍ വൈസ് പ്രസിഡന്റ് ഡെന്നി ആന്റണി, ജനറല്‍ സെക്രട്ടറിമാരായ ക്ലീറ്റസ് വെളിയില്‍, ടി.സി. പീറ്റര്‍ കുട്ടി എന്നിവര്‍ അറിയിച്ചു. ജസ്റ്റീസ് ജെ.ബി.കോശി കമ്മീഷനും നിയമസഭയുടെ പിന്നോക്ക ക്ഷേമകാര്യ സമിതിക്കും പരാതി നല്‍കിയിട്ടുണ്ട്.
Image: /content_image/India/India-2021-08-06-09:29:06.jpg
Keywords: മത്സ്യ
Content: 16910
Category: 18
Sub Category:
Heading: ദൈവമാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായി കുരുന്നുകളെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്നു: വിമലഹൃദയ പ്രതിഷ്ഠ ഇന്ന് മുതൽ
Content: തൊടുപുഴ: കുടുംബ വർഷത്തിൽ ആഗോള കത്തോലിക്ക സഭയിലെ പുതിയ കുടുംബങ്ങളെ ചേർത്തുകൊണ്ട് അഞ്ഞൂറിലധികം കുട്ടികളെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിലൂടെ ഈശോയുടെ തിരുഹൃദയത്തിലേക്ക് സമർപ്പിക്കുന്ന വിമല ഹൃദയ പ്രതിഷ്ഠ ഇന്ന് മുതൽ ആരംഭിക്കുന്നു. ഇന്ന് ഓഗസ്റ്റ് ആറാം തീയതി മുതൽ സെപ്റ്റംബർ എട്ടുവരെ പരിശുദ്ധ അമ്മയുടെ ജനന തിരുനാളിന് ഒരുക്കമായി നടത്തപ്പെടുന്ന ഈ പ്രാർത്ഥനായജ്ഞത്തിന് ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഭാവൈദികനായ ഫാ. സോമി എബ്രഹാം കപ്പൂച്ചിൻ ആത്മീയ നേതൃത്വം നല്‍കും. പരിശുദ്ധ അമ്മയുടെ പേരിൽ അനേകം സെക്ടുകൾ വളർന്നു വരുന്ന ഈ കാലഘട്ടത്തിൽ - പരിശുദ്ധ കത്തോലിക്കാ സഭയിൽ മരിയൻ വിശുദ്ധരായ അസ്സീസിയിലെ വിശുദ്ധ ഫ്രാൻ‌സിസിന്റെയും, വിശുദ്ധ മാക്സിമില്യൻ കോൾബെയുടെയും, വിശുദ്ധ പദ്രേ പിയോയുടെയും പാരമ്പര്യം പേറുന്ന ഫ്രാൻസിസ്കൻ വൈദികരുടെ ആത്മീയ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ ആത്മീയ ശുശ്രൂഷയ്ക്ക് പ്രസക്തിയേറുകയാണ്. പരിശുദ്ധ കത്തോലിക്കാ സഭയിൽ പരിശുദ്ധ അമ്മയെപ്പോലെ കൃപ നിറഞ്ഞവരായി വചനം ഹൃദയത്തിൽ സംഗ്രഹിക്കുന്ന, സുവിശേഷം ജീവിത നിയമമായി സ്വീകരിക്കുന്ന, ദൈവഹിതം നിർവഹിക്കുന്നതിനു വേണ്ടി തീഷ്ണമായി പ്രവർത്തിക്കുന്ന ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നതിന് ലക്ഷ്യം വെച്ചുകൊണ്ട് നടത്തപ്പെടുന്ന ഈ ആത്മീയ ശുശ്രൂഷയിൽ നാനൂറോളം കുടുംബങ്ങളിൽ നിന്നായി അഞ്ഞൂറിലധികം കുഞ്ഞുങ്ങൾ അവരുടെ മാതാപിതാക്കളോടൊപ്പം പങ്കെടുക്കുന്നുണ്ട്. ഫ്രാൻസിസ്കൻ മരിയൻ ഫ്രട്ടേണിറ്റി (Fraternity of Immaculate and Sacred Heart) തുടർന്നും ഇതേ ശുശ്രുഷകൾ അനേകർക്കുവേണ്ടി നടത്തുന്നതിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നു. വിമലഹൃദയ പ്രതിഷ്ഠയുടെ പേരിൽ അനേകരെ പരിശുദ്ധ പിതാവിന് എതിരായും തിരുസഭയിലെ, മെത്രാന്മാർക്കും വൈദികർക്കുമെതിരായും ഭിന്നിപ്പിക്കുന്ന സെക്റ്റുകളുടെ അതിപ്രസരം നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ തിരുസഭാ പ്രബോധനത്തിന് അനുസരിച്ചും കത്തോലിക്കാ ദൈവശാസ്ത്ര പഠനങ്ങൾക്കനുസരിച്ചും തിരുവചനാധിഷ്ഠിതമായി മരിയഭക്തിയിലൂടെ ഈശോയിലേക്ക് പുതിയ കുടുംബങ്ങളെയും കുഞ്ഞുമക്കളേയും നയിക്കുന്നതിനുള്ള അവസരമാണ് Marian Fraternity (FISH) ഒരുക്കുന്നത്. ദൈവഹിതം നിറവേറ്റുന്നതിൽ തീക്ഷ്ണതയുള്ള തിരുസഭയ്ക്ക് അഭിമാനമായി തീരുന്ന ഒരു പുതിയ തലമുറയെ രൂപപ്പെടുത്തുന്നതിന് യുവ മാതാപിതാക്കളോടും കുഞ്ഞുങ്ങളോടൊപ്പം നടത്തപ്പെടുന്ന ഈ വിമലഹൃദയ പ്രതിഷ്ഠയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയാണെന്ന് കപ്പൂച്ചിന്‍ വൈദികര്‍ പ്രസ്താവിച്ചു. വാട്സ്ആപ്പ് ഗ്രൂപ്പ് കളിലൂടെയും. Messengers of Divine Mercy, Franciscan Marian Fraternity എന്നീ യൂട്യൂബ് ചാനലുകളിലൂടെയും കുട്ടികളുടെ പ്രാർത്ഥനയ്ക്ക് ഉപകരിക്കുന്ന കൊച്ചു കൊച്ചു വീഡിയോ കളിലൂടെയും കത്തോലിക്കാ സഭ അംഗീകരിച്ച മരിയൻ പ്രത്യക്ഷീകരണ ങ്ങളെ കുറിച്ചുള്ള ഔദ്യോഗിക പഠനങ്ങളിലൂടെയും വളരെ ലളിതമായി കുഞ്ഞുങ്ങളെ തിരുസഭയുടെ വിശ്വസ്ത മക്കളായി വളർത്തിയെടുക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ഈ ആത്മീയ ശുശ്രൂഷകളിൽ പങ്കാളികൾ ആകുന്നതിനും വിശദ വിവരങ്ങൾ അറിയുന്നതിനും വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആകുന്നതിനും (Fr. Somy Abraham Ofm Cap :9747790132 - 9447780791 ) എന്ന നമ്പറിൽ ബന്ധപ്പെടുക. കോതമംഗലം രൂപതയിലെ. തൊടുപുഴക്കടുത്തു പുറപ്പുഴ ഇടവകയിൽ സ്ഥിതിചെയ്യുന്ന കപ്പൂച്ചിൻ ആശമത്തിന്റെയും ബുദ്ധിമാന്ദ്യമുള്ള പുരുഷന്മാരുടെ പുനരധിവാസകേന്ദ്രത്തിന്റെയും ഡയറക്റാണ് ഫാ.സോമി എബ്രാഹം കപ്പൂച്ചിന്‍.
Image: /content_image/India/India-2021-08-06-10:49:05.jpg
Keywords: വിമലഹൃദയ
Content: 16911
Category: 13
Sub Category:
Heading: മുംബൈ തെരുവുകളില്‍ നിന്ന് വീണ്ടെടുത്തത് നാല്‍പ്പതിനായിരത്തോളം കുട്ടികളെ: ഫാ. പ്ലാസിഡോ ഫോണ്‍സെകയുടെ ഓര്‍മ്മകളില്‍ തെരുവും നഗരവും
Content: മുംബൈ തെരുവുകളില്‍ ഒറ്റപ്പെട്ട് പോയ പതിനായിരകണക്കിന് കുരുന്നു ബാല്യങ്ങള്‍ക്ക് പുതുജീവിതം സമ്മാനിച്ച ജെസ്യൂട്ട് വൈദികന്‍ ഫാ. പ്ലാസിഡോ ഫോണ്‍സെകയുടെ ഓര്‍മ്മകളില്‍ തെരുവും നഗരവും. ഏതാനും വര്‍ഷങ്ങളായുള്ള കാന്‍സറിനോടുള്ള പോരാട്ടം അവസാനിപ്പിച്ചു ഇക്കഴിഞ്ഞ ജൂലൈ 31-നാണ് ഈ വന്ദ്യ വൈദികന്‍ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. മരണത്തിന് ശേഷം വൈദികന്റെ ത്യാഗസേവന നിര്‍ഭരമായ ജീവിതത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ സ്ക്രോള്‍ അടക്കമുള്ള ദേശീയ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെടുകയാണ്. 1962-ല്‍ സ്പാനിഷ് വൈദികനായ ഫാ. റിക്കാര്‍ഡോ ഫ്രാന്‍സിസ് എസ്.ജെ ആരംഭിച്ച സ്‌നേഹസദനില്‍ ഫാ. പ്ലാസിഡോ എത്തിച്ചേരുന്നത് എട്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ്- കൃത്യമായി പറഞ്ഞാല്‍- 1970. പിന്നീടുള്ള കാലയളവ് സ്നേഹസദന്‍ തുടച്ചുനീക്കിയത് ആയിരങ്ങളുടെ കണ്ണീരായിരിന്നു. രാവും പകലും നടത്തിയ ഇടപെടലുകളുടെ ഫലമായി 40,000-ത്തോളം കുട്ടികളെ തെരുവില്‍നിന്നും വീണ്ടെടുക്കാന്‍ ഫാ. പ്ലാസിഡോയ്ക്ക് കഴിഞ്ഞു. 1970 മുതല്‍ 2013 വരെയുള്ള 43 വര്‍ഷ കാലയളവില്‍ 36 വര്‍ഷവും സ്‌നേഹസദന്റെ ഡയറക്ടായിരുന്നു അദ്ദേഹം. അനാഥബാല്യങ്ങളുടെ കണ്ണീരും ഒറ്റപ്പെടലും കൂടുതല്‍ സ്നേഹസദനുകള്‍ സ്ഥാപിക്കുവാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മുംബൈയുടെ വിവിധ ഭാഗങ്ങളിലായി 12 സ്‌നേഹസദനുകള്‍ ഉയര്‍ന്നു. തികഞ്ഞ കുടുംബാന്തരീക്ഷത്തില്‍ കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസവും കരുതലും കൊണ്ട് ഓരോ കുട്ടിയുടെയും ജീവിതം മാറ്റിമറിക്കുവാന്‍ അദ്ദേഹത്തിനായി. 20 മുതല്‍ 30 കുട്ടികള്‍ വരെയാണ് സ്നേഹസദനിലെ ഒരു ഹൗസിലുള്ളത്. പഠനം പൂര്‍ത്തിയാക്കി ഉന്നതവിദ്യാഭ്യാസം സ്വന്തമാക്കി വളരെ ഉയര്‍ന്ന ജോലിയും കരസ്ഥമാക്കി ജീവിക്കുന്ന അനേകം പേരെ വാര്‍ത്തെടുക്കുവാന്‍ ഈ വൈദികന് കഴിഞ്ഞിരിന്നു. 1985-ല്‍ ശിശുക്ഷേമ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. രാജ്യത്തെ ജൂവനൈല്‍ ജസ്റ്റിസ് ആക്ടിന് രൂപം നല്‍കാന്‍ നിയോഗിക്കപ്പെട്ട കമ്മറ്റിയില്‍ ഫാ. പ്ലാസിഡോയെ ഭരണകൂടം തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ ജീവിതകാലയളവിലെ നിസ്തുലമായ സേവനം പരിഗണിച്ചതു ഒന്നുകൊണ്ട് മാത്രമായിരിന്നു. ഫ്രാന്‍സ് ആസ്ഥാനമായ അന്തര്‍ദേശീയ കാത്തലിക് ചൈല്‍ഡ് ബ്യൂറോയില്‍ അംഗമായിരുന്ന ഇദ്ദേഹത്തിന് അന്തര്‍ദേശിയ കണ്‍വെന്‍ഷനില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-06-12:02:38.jpg
Keywords: തെരുവ