Contents

Displaying 16491-16500 of 25119 results.
Content: 16862
Category: 14
Sub Category:
Heading: പത്താമത് ലോക കുടുംബ സംഗമത്തിന്റെ ഔദ്യോഗിക ചിത്രം വത്തിക്കാന്‍ പുറത്തുവിട്ടു
Content: റോം: 2022 ജൂണില്‍ റോം കേന്ദ്രവേദിയാക്കി സംഘടിപ്പിക്കുന്ന പത്താമത് ലോക കുടുംബ സംഗമത്തിന്റെ ഔദ്യോഗിക ചിത്രം വത്തിക്കാന്‍ പുറത്തുവിട്ടു. ഈശോസഭാംഗമായ സ്ലോവേനിയന്‍ വൈദികന്‍ ഫാ. മാര്‍ക്കോ ഇവാന്‍ റുപ്നിക് വരച്ച ചിത്രമാണ് അല്‍മായര്‍ക്കും കുടുംബങ്ങള്‍ക്കും ജീവനും വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. 2022 ജൂണ്‍ 22 മുതല്‍ 26 വരെയാണ് ആഗോള കുടുംബ സംഗമം. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്ന കാനായിലെ കല്യാണവും, യേശുവിന്റെ ആദ്യത്തെ അത്ഭുതവുമാണ് "ഇത് ഒരു വലിയ രഹസ്യമാണ്" എന്ന തലക്കെട്ടോടെ പുറത്തിറക്കിയിരിക്കുന്ന ഔദ്യോഗിക ചിത്രത്തിന്റെ പ്രമേയം. മൂടുപടമണിഞ്ഞിരിക്കുന്ന മണവാളനും, മണവാട്ടിയുമുള്‍പ്പെടെയുള്ള കാനായിലെ കല്യാണം ചിത്രത്തിന്‍റെ പശ്ചാത്തലമായിട്ടാണ് വരച്ചിരിക്കുന്നത്. ചിത്രത്തിന്റെ വലതുഭാഗത്തായി യേശുവിനേയും പരിശുദ്ധ കന്യകാമാതാവിനേയും, അവര്‍ക്ക് മുന്നിലായി വീഞ്ഞ് പകരുന്ന ഭൃത്യനെയും കാണാം. ഏതാണ്ട് 30 ഇഞ്ച്‌ നീളമുള്ള ചതുര മരപ്പലകയില്‍ വിനൈല്‍ പെയിന്റുപയോഗിച്ചാണ് ചിത്രം വരച്ചിരിക്കുന്നത്. വത്തിക്കാന്‍ അപ്പസ്തോലിക പാലസിലെ റിഡംപ്റ്റോറിസ് മാറ്റര്‍ ചാപ്പലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നിര്‍വഹിച്ചതിലൂടെ പ്രസിദ്ധനായ വൈദികനാണ് ഫാ. മാര്‍ക്കോ ഇവാന്‍. ക്രൈസ്തവരായ നമ്മെ സംബന്ധിച്ചിടത്തോളം വിവാഹമെന്ന കൂദാശയുടെ പ്രകടനമാണ് കുടുംബമെന്നു ഫാ. റുപ്നിക് പറഞ്ഞു. ഈ ലോകത്ത് മനുഷ്യന്‍ ജീവിക്കുന്നതിനോടൊപ്പം തന്നെ ദൈവവുമായി എപ്രകാരം ഐക്യപ്പെട്ടിരിക്കുന്നു എന്നതിന്റേയും, ക്രിസ്തുവിന്റെ ദൈവീകമായ മാനവികതയുടേയും പ്രകടനം കൂടിയാണ് കുടുംബമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈവര്‍ഷം നടക്കേണ്ടിയിരുന്ന ലോക കുടുംബ സംഗമം കൊറോണ പകര്‍ച്ചവ്യാധി കാരണമാണ്‌ 2022-ലേക്ക് മാറ്റിയത്. ഓരോ മൂന്ന്‍ വര്‍ഷം കൂടുമ്പോഴാണ് ലോക കുടുംബ സംഗമം നടക്കുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ നിര്‍ദ്ദേശപ്രകാരം 1994-ല്‍ റോമില്‍ വെച്ചാണ് ആദ്യത്തെ ലോക കുടുംബ സംഗമം നടന്നത്. 2018-ല്‍ അയര്‍ലന്റിലെ ഡബ്ലിനില്‍ വെച്ചായിരുന്നു കഴിഞ്ഞ കുടുംബസംഗമം നടന്നത്. കുടുംബ സംഗമങ്ങള്‍ എല്ലാ ഭൂഖണ്ഡങ്ങളിലും രൂപതകളിലും സംഘടിപ്പിക്കണമെന്ന്‍ പാപ്പ ഇതിനോടകം ആഹ്വാനം ചെയ്തിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-31-11:52:58.jpg
Keywords: കുടുംബ
Content: 16863
Category: 1
Sub Category:
Heading: "ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ ഇന്ത്യ വിടുക": വീണ്ടും വര്‍ഗ്ഗീയ വിഷം ചീറ്റി ബിജെപി എംപി രാകേഷ് സിന്‍ഹ
Content: ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ക്കെതിരെ വീണ്ടും വര്‍ഗ്ഗീയ വിഷം ചീറ്റിക്കൊണ്ട് ബി‌ജെ‌പി എം.പി രാകേഷ് സിന്‍ഹ. ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ ആദിവാസികളുടെ സംസ്കാരം നശിപ്പിക്കുകയാണെന്നും, മതസ്വാതന്ത്ര്യം മുതലെടുക്കുകയാണെന്നും കുറ്റാരോപണം നടത്തിയ സിന്‍ഹ, ‘ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ ഇന്ത്യ വിടുക’ എന്ന പ്രചാരണ പരിപാടിക്ക് പിന്തുണ നല്‍കുകയാണെന്ന് ‘ദൈനിക്‌ ജാഗരണി’ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. സിന്‍ഹയുടെ ഈ വിവാദ പരാമര്‍ശത്തിനെതിരെ ദേശീയ മെത്രാന്‍ സമിതിയുടെ മുന്‍ ഔദ്യോഗിക വക്താവായിരുന്ന ഫാ. ബാബു ജോസഫ് രംഗത്തെത്തിയിട്ടുണ്ട്. കടുത്ത ഹിന്ദുത്വവാദിയായ രാകേഷ് സിൻഹ പറഞ്ഞത് തികച്ചും അസംബന്ധമാണെന്നും, വര്‍ഗ്ഗീയത പടര്‍ത്തുന്ന ഇത്തരം വിവാദ പ്രസ്താവനകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വന്തം മതവിശ്വാസത്തില്‍ ജീവിക്കുന്നതിന് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ അവകാശങ്ങളുമുള്ള വലിയൊരു വിഭാഗം ജനത്തെയാണ് ഇത്തരം വര്‍ഗ്ഗീയ പരാമര്‍ശങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നത്. നൂറ്റാണ്ടുകളായി ഇന്ത്യയിലെ ആദിവാസികള്‍ ദുരിതപൂര്‍ണ്ണമായ ജീവിതമാണ് നയിച്ചു വരുന്നതെന്നും, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം എന്നീ മേഖലകളിലൂടെ ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുവാന്‍ സഹായിച്ചിട്ടുള്ള കാര്യവും ഓര്‍മ്മിപ്പിച്ച അദ്ദേഹം ഇക്കാരണം കൊണ്ടാണോ സിന്‍ഹ ക്രിസ്ത്യാനികള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്? എന്ന ചോദ്യമുയര്‍ത്തി.

Do we need Missionaries? They constitute threat on our spiritual democracy. Niyogi Commission report (1956) exposed their real face but Nehruvians preserved them as essential vestige of colonialism .Either Quit India or form Indian Church vouching non proselytization.
— Prof Rakesh Sinha MP (@RakeshSinha01) May 22, 2018

‘ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്റ്റ്യന്‍സ്’ (ജി.സി.ഐ.സി) പ്രസിഡന്റ് സാജന്‍ കെ ജോര്‍ജ്ജും രാകേഷ് സിന്‍ഹയുടെ വിവാദ പ്രസ്താവനയില്‍ ഒളിഞ്ഞിരിക്കുന്ന അപകടം ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രതികരിച്ചിട്ടുണ്ട്. സിന്‍ഹയേപ്പോലുള്ളവര്‍ മതപരിവര്‍ത്തനം ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുകയാണെന്നും സാജന്‍ കെ ജോര്‍ജ്ജ് ആരോപിച്ചു. 2018-ലും രാകേഷ് സിന്‍ഹ ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ക്കെതിരെ വര്‍ഗ്ഗീയ വിഷം നിറഞ്ഞ സമാന പ്രസ്താവന ട്വീറ്റ് ചെയ്തിരുന്നെന്ന കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗവണ്‍മെന്റ് സെന്‍സസ് അനുസരിച്ച് ഇന്ത്യയിലെ ക്രൈസ്തവരുടെ എണ്ണത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. 1991ല്‍ 2.34% ആയിരുന്നെങ്കില്‍ 2011 ആയപ്പോഴേക്കും 2.30% മായി കുറയുകയാണ് ചെയ്തിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-31-12:51:48.jpg
Keywords: ബി‌ജെ‌പി, ഹിന്ദുത്വ
Content: 16864
Category: 1
Sub Category:
Heading: പ്രതിമാസം 2000 രൂപ സഹായം, സഭാസ്ഥാപനങ്ങളില്‍ ജോലിക്കു മുന്‍ഗണന: ജീവന്റെ പ്രഘോഷകരാകുന്നവര്‍ക്ക് സഹായം പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതയും
Content: പത്തനംതിട്ട: ദൈവം ദാനമായി നൽകുന്ന ജീവനെ ആദരിക്കാനും സ്വീകരിക്കാനും നാം സന്നദ്ധരാകണമെന്നും ഓര്‍മ്മിപ്പിച്ചും നാലോ അതില്‍ അധികമോ കുഞ്ഞുങ്ങളെ സ്വീകരിക്കുന്ന കുടുംബങ്ങള്‍ക്ക് ക്ഷേമപദ്ധതികള്‍ വാഗ്ദാനം ചെയ്തും പത്തനംതിട്ട സീറോ മലങ്കര കത്തോലിക്ക രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ ഐറേനിയോസിന്റെ സര്‍ക്കുലര്‍. കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായവും സഭാസ്ഥാപനങ്ങളില്‍ ജോലിക്ക് മുന്‍ഗണനയും ഇതര ആനുകൂല്യങ്ങളും പ്രഖ്യാപിച്ചുക്കൊണ്ടാണ് സര്‍ക്കുലര്‍. ദൈവികദാനമായിട്ടാണ് ജീവനെ വി, ബൈബിൾ അവതരിപ്പിക്കുന്നതെന്നും എന്നാൽ ഇന്ന് ഈ ജീവൻ സ്വീകരിക്കാൻ മനുഷ്യൻ വല്ലാതെ വൈമനസ്യം കാണിക്കുന്നതിന്റെ തെളിവാണ് ഭയാനകമാംവിധം കുറഞ്ഞു വരുന്ന ജനസംഖ്യാനിരക്കെന്നും ആമുഖത്തില്‍ വിവരിച്ചുക്കൊണ്ടാണ് സര്‍ക്കുലര്‍ ആരംഭിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ചൈന പോലും തെറ്റായ ജനനനിയന്ത്രണ നയത്തിന്റെ കെടുതികൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ ഇതിനേക്കാൾ ആശങ്കാജനകമാണ് പത്തനംതിട്ട ജില്ലയുടെ അവസ്ഥയെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ജില്ലയിൽ നെഗറ്റീവ് വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കണക്കുകള്‍ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടിയ ബിഷപ്പ് സംസ്ഥാനത്ത് ഒരു ചതുരശ്ര കിലോമീറ്ററിൽ 859 പേർ താമസിക്കുമ്പോൾ പത്തനംതിട്ടയിൽ 453 പേർ മാത്രമാണെന്നും 2001ൽ അപേക്ഷിച്ച് 2011 ൽ 3.12 ശതമാനം കുറവാണ് ജില്ലയിലെ ജനസംഖ്യയിൽ വന്നിരിക്കുന്നതെന്നും വെളിപ്പെടുത്തി. ജനസംഖ്യയുടെ 25 ശതമാനത്തിലധികം മുതിർന്ന പൗരന്മാരാണ്. ജനസംഖ്യാശോഷണം മാരക വിപത്തായി ലോകത്തിൽ പടരുന്നുണ്ടെന്ന സത്യം തിരിച്ചറിയാൻ നാം ഇനിയും അമാന്തിക്കരുത്. മനുഷ്യവംശത്തിന്റെ നിലനില്പിനായി ഉണർന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനം ലോകജനസംഖ്യയിൽ 200 കോടി ആളുകളുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. 2100 ഓടെ 23 രാജ്യങ്ങളിൽ ജനനനിരക്ക് പകുതിയായി കുറയുമെന്നാണ് ബിബിസി കഴിഞ്ഞ വാഷം റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ ജീവന്റെ പ്രോത്സാഹനം അനിവാര്യമാണെന്ന്‍ ബിഷപ്പ് പറഞ്ഞു. 2000ന് ശേഷം വിവാഹിതരായ പത്തനംതിട്ട രൂപതാംഗങ്ങളായ ദമ്പതികൾ വലിയ കുടുംബങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അവർക്ക് വേണ്ട എല്ലാ പ്രോത്സാഹനവും പിന്തുണയും രൂപത നല്കുന്നതാണെന്ന് ബിഷപ്പ് വ്യക്തമാക്കി. നാലോ അതിൽ കൂടുതലോ കുഞ്ഞുങ്ങളുളള കുടുംബങ്ങൾക്ക് പ്രതിമാസം 2000 രൂപ അരമനയിൽ നിന്ന് കുടുംബപ്രേഷിത കാര്യാലയം വഴി നല്‍കും, നാലാമത്തെ കുഞ്ഞിന്റെ ജനനം മുതൽ പ്രസവ ചെലവിലേക്ക് സാമ്പത്തിക സഹായം ആവശ്യമെങ്കിൽ അത് രൂപത നല്കുന്നതാണ്, ഇത്തരം ക്‍ടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് സഭാസ്ഥാപനങ്ങളില്‍ ജോലിക്കു മുന്‍ഗണന, ഈ കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് സഭയുടെ സ്കൂളുകളില്‍ അഡ്മിഷന് മുന്‍ഗണന, ഈ കുടുംബങ്ങളുടെ ആത്മീയ കാര്യങ്ങള്‍ നിറവേറ്റുന്നതിനും അവരെ സഹായിക്കുന്നതിനും വൈദികനെ അവരുടെ ആദ്ധ്യാത്മിക നിയന്താവായി നിയമിക്കുന്നതാണ്, വര്‍ഷത്തില്‍ ഒരിക്കല്‍ ഈ കുടുംബങ്ങളോടൊപ്പം ബിഷപ്പ് ചെലവഴിക്കും തുടങ്ങീ ഒട്ടേറെ ആനുകൂല്യങ്ങളാണ് ബിഷപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ജീവന്റെ മഹത്വത്തെ പ്രഘോഷിച്ച് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടും സമാനമായ വിധത്തില്‍ വിവിധങ്ങളായ കുടുംബ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചിരിന്നു. ദൃശ്യമാധ്യമങ്ങള്‍ ഇതിനെ മോശമായി ചിത്രീകരിക്കുവാന്‍ ശ്രമിച്ചെങ്കിലും നടപടിയെ സ്വാഗതം ചെയ്തുക്കൊണ്ടാണ് വിശ്വാസികള്‍ രംഗത്തു വന്നത്. പദ്ധതി കൂടുതല്‍ രൂപതകളിലേക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യവും വിശ്വാസികള്‍ സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ചിരിന്നു. ഇതിനിടെയാണ് ശക്തമായ സര്‍ക്കുലറുമായി പത്തനംതിട്ട സീറോ മലങ്കര കത്തോലിക്ക രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ ഐറേനിയോസ് പിതാവും രംഗത്തുവന്നിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-31-16:12:10.jpg
Keywords: പാലാ, ജീവന്‍
Content: 16865
Category: 1
Sub Category:
Heading: നൈജീരിയന്‍ സംസ്ഥാനം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് കത്തോലിക്ക സഭയ്ക്കു കൈമാറി
Content: അബാകലികി: തെക്കു കിഴക്കന്‍ നൈജീരിയന്‍ സംസ്ഥാനമായ എബോണിയിലെ സര്‍ക്കാര്‍ ഏഴു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കത്തോലിക്ക സഭയ്ക്കു കൈമാറി. ജൂലൈ 29ന് എബോണിയുടെ തലസ്ഥാനമായ അബാകലികിയില്‍ നടന്ന 'കിംഗ് ഡേവിഡ് ഗിഫ്റ്റഡ് അക്കാദമി'യുടെ തറക്കല്ലിടല്‍ കര്‍മ്മത്തിനിടയിലാണ് എബോണി ഗവര്‍ണര്‍ ഡേവിഡ് ഉമാഹിയും കത്തോലിക്ക സഭയെ പ്രതിനിധീകരിച്ച് അബാകലികി മെത്രാന്‍ ഡോ. മൈക്കേല്‍ ഒക്കോറയും കൈമാറ്റം സംബന്ധിച്ച പരസ്പരധാരണാപത്രത്തില്‍ (മെമോറാന്‍ഡം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ്) ഒപ്പുവെച്ചത്. കിംഗ് ഡേവിഡ് ഗിഫ്റ്റഡ് അക്കാദമി, വൊക്കേഷണല്‍ കോളേജ്, അഗ്ബയിലെ ഗവണ്‍മെന്റ് ടെക്നിക്കല്‍ കോളേജ്, അഫിക്പോയിലെ ഗവണ്‍മെന്റ് ടെക്നിക്കല്‍ കോളേജ്, അബാകലിയിലെ ഗവണ്‍മെന്റ് ടെക്നിക്കല്‍ കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ നൈജീരിയയില്‍ കൊണ്ടുവന്ന ധാര്‍മ്മിക വിദ്യാഭ്യാസം നഷ്ടപ്പെടുത്തിയത് കാരണം ഇന്ന്‍ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ധാര്‍മ്മിക അധപതനത്തേയും, സാമൂഹിക അരാജകത്വത്തേയും ചടങ്ങില്‍വെച്ച് ഗവര്‍ണര്‍ അപലപിച്ചു. ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ രാഷ്ട്രത്ത് കൊണ്ടുവന്ന ധാര്‍മ്മിക വിദ്യാഭ്യാസം ഇല്ലാത്തതാണ് സമൂഹത്തിന്റെ ഇന്നത്തെ പ്രശ്നങ്ങളുടെ ഭാഗിക കാരണമായിട്ട് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയത്. ദൈവത്തെ ഉപേക്ഷിച്ച് മറ്റ് കാര്യങ്ങള്‍ തിരഞ്ഞുപോയതും മറ്റൊരു കാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഉമാഹി കിംഗ് ഡേവിഡ് ഗിഫ്റ്റഡ് അക്കാദമി എന്ന് വിളിക്കപ്പെടുന്ന ഈ സ്ഥാപനം തുടങ്ങുവാന്‍ ദൈവമാണ് നമ്മോടു പറഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു.

കത്തോലിക്ക സമൂഹം കര്‍ത്താവിന്റെ സമൂഹമായതിനാല്‍ അച്ചടക്കമുള്ളവരാണെന്നും അതിനാലാണ് താന്‍ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കത്തോലിക്കാ സഭയോട് ഏറ്റെടുക്കുവാന്‍ ആവശ്യപ്പെട്ടതെന്നും ഉമാഹി പറഞ്ഞു. വിദ്യാഭ്യാസ മേഖല കൈകാര്യം ചെയ്യുന്നതില്‍ മുൻകൈ എടുത്തതിന് കത്തോലിക്കാ സഭയെ എബോണി സംസ്ഥാന സർക്കാരിന്റെ സെക്രട്ടറി ഡോ. കെന്നത്ത് ഉഗ്ബാല അഭിനന്ദിച്ചിരുന്നു. കടുത്ത അരക്ഷിതാവസ്ഥ നേരിടുന്ന രാജ്യമാണെങ്കിലും രാജ്യത്തു സദാപ്രവര്‍ത്തന സജ്ജരായ ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആയിരങ്ങള്‍ക്കാണ് പുതുജീവിതമേകുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-31-18:00:10.jpg
Keywords: നൈജീ
Content: 16866
Category: 24
Sub Category:
Heading: ചതുപ്പു നികത്തുമ്പോൾ ആർക്കു വേണം തവളയുടെ സമ്മതം..!
Content: ''മനുഷ്യനാഗരികത നേരിടാൻ പോകുന്ന ഏറ്റവും വലിയ അപകടം ജനസംഖ്യ കുറയുന്നതാണ്" പറയുന്നത് മറ്റാരുമല്ല, ടെസ്ല കാർ, സ്പെയ്സ് എക്സ് പ്രോജക്ട് എന്നിവയുടെ സിഇഓയും ലോകത്തിലെ ഏറ്റവും ധനികനുമായ ഇലോൺ മസ്ക്. "മനുഷ്യൻ തിരിച്ചറിയുന്നതിനേക്കാൾ വലിയ അപകടമാണ് ജനച്ചുരുക്കത്തിലൂടെ സംഭവിക്കാൻ പോകുന്നത്. അതിനാൽ ഞാൻ നല്ലൊരു ഉദാഹരണമായിരിക്കാൻ ആഗ്രഹിക്കുന്നു" ഏഴ് മക്കളുടെ പിതാവായ മസ്ക് എട്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണ്, മനുഷ്യവംശത്തിൻ്റെ തകർച്ചയുടെ ഗുരുതരാവസ്ഥ ചൂണ്ടിക്കാണിച്ച് ട്വിറ്ററിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൂടുതൽ കുഞ്ഞുങ്ങളുള്ള കുടുംബത്തെ സഹായിക്കുമെന്ന പാലാ രൂപതയുടെയും മറ്റ് കത്തോലിക്കാ രൂപതകളുടെയും തീരുമാനത്തെ പിന്തുണയ്ക്കുന്നതായി വ്യാഖ്യാനിക്കപ്പെടുമോ എന്ന് ഭയന്നിട്ടാകും മലയാളത്തിലെ മാധ്യമ പുലിക്കുട്ടികളൊന്നും മസ്കിൻ്റെ വാർത്ത കണ്ടില്ല. ഒരു പക്ഷേ ഇടത് - വലത് ബുദ്ധിജീവികളുടെയും ഫെമിനിസ്റ്റുകളുടെയും വായിലിരിക്കുന്നത് കേൾക്കണ്ടല്ലോ എന്ന് കരുതായിട്ടും ആകാം! 2019-ലെ കണക്കുകൾ പ്രകാരം കേരളത്തിൽ 30 ലക്ഷം അതിഥിത്തൊഴിലാളികൾ ഉണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ 2020 ഡിസംബർ 1ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വർഷംതോറും രണ്ടര ലക്ഷം പേർ പുതുതായി കേരളത്തിലേക്ക് കുടിയേറുന്നുണ്ട് എന്നാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാൻസ് ആൻഡ് ടാക്സേഷൻ റിപ്പോർട്ടിലുള്ളത്. 2023 ഓടെ കേരളത്തിൽ 48 - 50 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികൾ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നിലവിലെ കണക്കുകൾ പ്രകാരം16 ലക്ഷം മലയാളികൾ മാത്രമാണ് കേരളത്തിനു വെളിയിൽ, ലോകത്താകമാനമായി ജോലി ചെയ്യുന്നത്. ഇതിൽ തൊഴിൽ നഷ്ടപ്പെട്ട ആയിരക്കണക്കിന് മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇതിനോടകം നാട്ടിൽ മടങ്ങിയെത്തിയിട്ടുണ്ട്. ഈ സ്ഥാനത്താണ് കേരളത്തിൽ 30 ലക്ഷം പേർ ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നും മറ്റിതര ഇന്ത്യൻ സംസ്ഥാനങ്ങകിൽ നിന്നും വന്നിരിക്കുന്നത്. (അവലംബം: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട്, വിക്കിപ്പീഡിയ). ബംഗ്ളാദേശിൽ നിന്ന് അനധികൃതമായി വന്നവരും ഭീകരവാദികളും തീവ്രവാദികളും എല്ലാം കേരളത്തിലെ തൊഴിൽ സാധ്യതയെ മുതലെടുത്ത് ഇവിടെ സ്വൈരവിഹാരം നടത്തുന്നു. കേരളത്തിൽ തൊഴിൽ ചെയ്യാൻ ആവശ്യത്തിന് ജനങ്ങളില്ലാത്തതിനാലാണ് അന്യസംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റം വർദ്ധിക്കുന്നത്. കേരള സംസ്ഥാനത്തിൻ്റെ വലിപ്പത്തിനും ആവശ്യത്തിനും വേണ്ട ജനങ്ങൾ ഇവിടെയില്ല എന്നാണ് അന്യസംസ്ഥാന കടിയേറ്റം സംശയരഹിതമായി സൂചിപ്പിക്കുന്നത്. കേരളത്തിൽ ഈ സ്ഥിതിവിശേഷം നിലനിൽക്കമ്പോഴാണ് തങ്ങളുടെ കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ വേണമെന്ന ക്രൈസ്തവ സഭകളുടെ വാദത്തിന് പ്രസക്തി വർദ്ധിക്കുന്നത്. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളെ സഹായിക്കുക എന്ന ക്രൈസ്തവ സഭകളുടെ തീരുമാനമാണ് ഇപ്പോൾ തെരുവിൽ ചോദ്യം ചെയ്യപ്പെടുന്നത്. കേരളത്തിൽ ക്രമാതീതമായി വർദ്ധിച്ചു വരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണവും അതിനുള്ള അടിസ്ഥാന കാരണങ്ങളും ഗൗനിക്കാതെയാണ് ഇടത്-വലത് ബുദ്ധിജീവികളും ഫെമിനിസ്റ്റുകളും വലിയ വായിൽ ക്രൈസ്തവ സഭകളെ ആക്ഷേപിക്കുന്നതും പുലഭ്യം പറയുന്നതും. 1900 കൊല്ലമായി ഇന്ത്യയിൽ, കേരളത്തിൽ നിലനിന്ന് ഭാരതത്തിൻ്റെ സർവ്വതോന്മുഖമായ വികസനത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന ക്രൈസ്തവ സഭകൾക്ക് അറിയം ജനസംഖ്യ വിഷയത്തിൽ എന്തു ചെയ്യണമെന്ന്. ചതുപ്പു നികത്തുമ്പോൾ ആർക്കു വേണം തവളയുടെ സമ്മതം ? നിങ്ങൾ നിങ്ങളുടെ പാട്ടിന് പോ.
Image: /content_image/SocialMedia/SocialMedia-2021-07-31-20:23:40.jpg
Keywords: കുഞ്ഞ
Content: 16867
Category: 22
Sub Category:
Heading: ഈശോസഭയും വിശുദ്ധ യൗസേപ്പിതാവും
Content: ഈശോസഭയുടെ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ തിരുനാൾ ദിനമാണ് ജൂലൈ 31. ഈശോസഭയുടെ എല്ലാ പ്രവർത്തനങ്ങളുടെയും ലക്ഷ്യം വ്യക്തികളെയും സമൂഹങ്ങളെയും ഈശോയിലേക്ക് അടുപ്പിക്കുക എന്നതാണ്. വിശുദ്ധ ഇഗ്നേഷ്യസിൻ്റെ Spiritual Exercises ൽ പരിശുദ്ധ മറിയം കഴിഞ്ഞാൽ ഈശോയുടെ ശൈശവകാലത്തും രഹസ്യ ജീവിതത്തിലും അവനുമായി ഏറ്റവും അടുപ്പത്തിൽ ജീവിച്ച വ്യക്തി യസേപ്പിതാവാകയാൽ, ഈശോയോടു ഏറ്റവും ചേർന്നു ജീവിക്കാനുള്ള ഒരു മാർഗ്ഗമായി യൗസേപ്പിതാവിനോടുള്ള ഭക്തിയെ മനസ്സിലാക്കുന്നു. ആധുനിക കാലഘട്ടത്തിൻ്റെ തുടക്കത്തിൽ യൗസേപ്പിതാവിനെക്കുറിച്ചു നവീനവും ഊർജ്ജസ്വലവുമായ ഒരു പ്രതിച്ഛായ തിരുസഭയിൽ ആവിർഭവിക്കുന്നതിന് ഇത് വലിയ സംഭാവന നൽകി. 1539 മാർച്ചുമാസം പത്തൊമ്പതാം തീയതി വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാൾ ദിനമാണ് പോൾ മൂന്നാമൻ മാർപാപ്പ ഇഗ്നേഷ്യസ് ലെയോളയേയും സഹോദരന്മാരെയും ആദ്യ ദൗത്യം ഏൽപ്പിക്കുന്നത്. ഈശോ സഭയുടെ Ad Majorem Dei Gloria (ദൈവത്തിൻ്റെ വലിയ മഹത്വത്തിന് ) എന്ന ആപ്തവാക്യം അക്ഷരാർത്ഥത്തിൽ ജീവിതത്തിൽ പ്രാവർത്തികമാക്കിയ വ്യക്തിയായിരുന്നു യൗസേപ്പിതാവ്. ദൈവത്തിനു വലിയ മഹത്വം കൈവരുന്നതിന് സ്വയം ജീവിത സമർപ്പണം നടത്തിയ അപ്പനായിരുന്നു നസറത്തിലെ മരണപ്പണിക്കാരൻ. ഈശോ സഭാ വൈദീകർ നൂറ്റാണ്ടുകളായി വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചെഴുതിയ ഗ്രന്ഥങ്ങൾ, യുറോപ്പിലുടനീളം ഈശോസഭയുടെ കോളേജുകളിലും ദൈവാലയങ്ങളിലും യൗസേപ്പിതാവിനെ മദ്ധ്യസ്ഥനായി തിരഞ്ഞെടുത്തതും, തിരുസഭയിൽ യൗസേപ്പിതാവിനോടുള്ള ഭക്തി വളരുന്നരുന്നതിനു കാരണമായി നൽകി. തെന്ത്രോസ് സുനഹദോസിനു ശേഷം ഈശോ സഭ ദൈവശാസ്ത്രജ്ഞൻമാരായിരുന്ന വി. പീറ്റർ കനിഷ്യസ് ,കോർണേലിയസ് ലാപാഡേ, ഫ്രാൻസിസ്കോ സുവാരസ് എന്നിവർ തിരുസഭയിൽ തിരുസഭയിൽ യൗസേപ്പിതാവിനോടുള്ള ഭക്തി വളർത്തുന്നതിന് പ്രത്യേകം സംഭാവനകൾ നൽകി. മറ്റൊരു 'ഈശോസഭാംഗമായ ജോഹന്നാസ് ബോളണ്ടസ് (1596- 1665) തന്റെ ഗ്രന്ഥത്തിൽ സ്പെയിൻ, നെതർലൻഡ് എന്നീ രാജ്യങ്ങളിലുള്ള ഈശോ സഭയുടെ കോളേജുകളും പള്ളികളും യൗസേപ്പിതാവിൻ്റെ നാമത്തിൽ പ്രതിഷ്ഠിച്ചു എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഫ്രാൻസിലെ വിശുദ്ധ യൗസേപ്പിതാവിൻ്റെ നാമത്തിലുള്ള ആദ്യ ദൈവാലയം ലിയോൺസിൽ നിർമ്മിച്ചത് ഈശോസഭയാണ്. യൗസേപ്പിതാവിനെ നൽമരണ മദ്ധ്യസ്ഥനായി സഭ പ്രഖ്യപിച്ചതിനു പിന്നിലും ഈശോ സഭ ദൈവശാസ്ത്രജ്ഞരുടെ സംഭാവനകൾ ഉണ്ട്.സഭയിൽ ആദ്യമായി യൗസേപ്പിതാവിന്റെ പേരിൽ ഒരു വർഷം പ്രഖ്യപിച്ചത് ഈശോ സഭാംഗമായ ഫ്രാൻസീസ് പാപ്പയാണന്നുള്ള വസ്തുതയും പ്രത്യേകം സ്മരിക്കപ്പെടേണ്ടതാണ്. യുറോപ്പിൽ മാത്രമല്ല ഈശോസഭ പ്രേഷിത ദൗത്യവുമായി കടന്നു ചെന്ന സ്ഥലങ്ങളിലെല്ലാം പ്രത്യേകിച്ച് ഏഷ്യയിലും അമേരിക്കൻ ഭൂഖണ്ഡങ്ങളിലും യൗസേപ്പിതാവിനോടുള്ള ഊഷ്മളമായ സ്നേഹവും താൽപര്യവും അവർ പകർന്നു നൽകി. വിശുദ്ധ യൗസേപ്പിതാവിനെ സ്വയം ആത്മാർപ്പണം ചെയ്യുന്ന സ്നേഹനിധിയായ ജീവിത പങ്കാളിയായും ഈശോയേയും മറിയത്തെയും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന വാത്സല്യനിധിയായ പിതാവായും അവർ അവതരിപ്പിച്ചു. ഈശോ സഭ 2021 മെയ് 20 മുതൽ 2022 ജൂലൈ 31 വരെ ഇഗ്നേഷ്യൻ വർഷമായി ആചരിക്കുന്നു. ഈശോമിശിഹായെ ജീവിതത്തിൻ്റെ ക്രന്ദ്രമാക്കി, സ്വയം നവീകരിക്കപ്പെടുക അതാണ് ഈ വർഷത്തിൻ്റെ പ്രധാന ലക്ഷ്യം. ഈശോയെ ജീവിതത്തിൻ്റെ കേന്ദ്രമായി പുനർ പ്രതിഷ്ഠിക്കാൻ വിശുദ്ധ ഇഗ്നേഷ്യസിൻ്റെ തിരുനാൾ ദിനം നമുക്കു പ്രചോദനം നൽകട്ടെ.
Image: /content_image/SeasonalReflections/SeasonalReflections-2021-07-31-21:58:29.jpg
Keywords: ഈശോ
Content: 16868
Category: 1
Sub Category:
Heading: ഇത് ദണ്ഡ വിമോചനത്തിന്റെ മണിക്കൂറുകള്‍: 'പോര്‍സ്യുങ്കുള ദണ്ഡവിമോചനം' നേടാന്‍ വീണ്ടും അവസരം
Content: ഇറ്റലി: ആഗോള സഭയില്‍ മാര്‍പാപ്പ ആദ്യമായി പ്രഖ്യാപിച്ച 'പോര്‍സ്യുങ്കുള ദണ്ഡവിമോചനം' നേടാന്‍ വീണ്ടും അവസരം. ഇന്നു ഓഗസ്റ്റ് 1 സന്ധ്യമുതല്‍ ഓഗസ്റ്റ് 2 സൂര്യാസ്തമയം വരെയാണ് ദണ്ഡവിമോചനം സ്വീകരിക്കുന്നതിനായുള്ള സമയം. ഫ്രാന്‍സിസ്കന്‍ സഭയുടെ സ്ഥാപകനായ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയാണ് പോര്‍സ്യുങ്കുള ദണ്ഡ വിമോചനത്തിന്റെ കാരണക്കാരനായി ചരിത്രം വിശേഷിപ്പിക്കുന്നത്. നിരവധി ദണ്ഡവിമോചന മാര്‍ഗ്ഗങ്ങള്‍ സഭയിലുണ്ടെങ്കിലും കത്തോലിക്കാ സഭയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ദണ്ഡവിമോചനമാണ് പോര്‍സ്യുങ്കുള ദണ്ഡവിമോചനം. ദൈവമാതാവായ പരിശുദ്ധ കന്യകാ മറിയത്തിന്റെ നാമധേയത്തിലുണ്ടായിരുന്ന ഉപേക്ഷിക്കപ്പെട്ട പുരാതന ദേവാലയമായിരുന്നു പോര്‍സ്യുങ്കുള. കന്യകാമാതാവിനോട് അഗാധമായ ഭക്തിയുണ്ടായിരുന്ന വിശുദ്ധന്‍ ദേവാലയം പുനരുദ്ധരിക്കുവാന്‍ അതിനോടു ചേര്‍ന്ന് ദേവാലയത്തില്‍ താമസമാക്കി. ഫ്രാന്‍സിസ് അസീസ്സിയുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്ന ഇവിടെ വെച്ചാണ് വിശുദ്ധന്‍ തന്റെ ആദ്ധ്യാത്മിക ജീവിതം ആരംഭിക്കുന്നതും, സന്യാസ സഭക്ക് രൂപം നല്‍കുന്നതും. ഇക്കാലയളവില്‍ തനിക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമെന്ന് വിശുദ്ധന്‍ മാതാവിനോട് കരഞ്ഞപേക്ഷിക്കാറുണ്ടായിരുന്നു. പിന്നീട് ലഭിച്ച ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ പോര്‍സ്യുങ്കുള ദണ്ഡവിമോചനം അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി ഹോണോറിയൂസ് പാപ്പാക്ക് അപേക്ഷ സമര്‍പ്പിച്ചു. അതുവരെ കേള്‍ക്കാതിരുന്ന സമ്പൂര്‍ണ്ണ ദണ്ഡവിമോചനം അനുവദിക്കുവാന്‍ പാപ്പാ ആദ്യം തയ്യാറായില്ലെങ്കിലും കര്‍ത്താവായ യേശുവും ഇതാഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പാപ്പ പിന്നീട് ദണ്ഠവിമോചനം അനുവദിക്കുകയായിരുന്നു. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം 'അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം'. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സി‌സി‌സി 1471 ചൂണ്ടിക്കാട്ടുന്നു. പോര്‍സ്യുങ്കുള ദണ്ഡവിമോചനം പൂര്‍ണ്ണമായ ഇളവാണ്. ( #{red->n->n-> പൂര്‍ണ്ണദണ്ഡവിമോചനം എന്നത് നാം ചെയ്യുന്ന എല്ലാ പാപങ്ങളുടെയും കാലികശിക്ഷയില്‍ നിന്നുള്ള മോചനമല്ല. മറിച്ച് ഏതെങ്കിലും ഒരു പാപത്തിന്‍റെ മാത്രം കാലികശിക്ഷയാണ് പൂര്‍ണ്ണമായും മോചിക്കപ്പെടുന്നത്. അതിനാല്‍ ഒരിക്കല്‍ പൂര്‍ണ്ണദണ്ഡവിമോചനത്തിനായുള്ള പരിശ്രമങ്ങള്‍ കേവലം ഒരു പ്രാവശ്യംകൊണ്ട് അവസാനിപ്പിക്കേണ്ടതല്ല താനും.}# ) നാളെ ആഗസ്റ്റ് 2നു 8 ദിവസങ്ങള്‍ മുന്‍പോ, ശേഷമോ നല്ല കുമ്പസാരം നടത്തുക എന്നതാണ് ദണ്ഡവിമോചനം നേടുന്നതിനുള്ള ഏറ്റവും പ്രധാന കാര്യം. നാളെ (ഓഗസ്റ്റ് 2) വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുകയും അനുതാപം നിറഞ്ഞ ഹൃദയത്തോടു കൂടി വിശുദ്ധ കുര്‍ബാന സ്വീകരിക്കുക എന്നതാണ് അടുത്ത പടി. അനുതാപവും ഭക്തിയും നിറഞ്ഞ ഹൃദയത്തോടെ ഇടവക ദേവാലയത്തില്‍ ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവും, വിശ്വാസ പ്രമാണവും ചൊല്ലിയതിനു ശേഷം മാര്‍പാപ്പയുടെ നിയോഗം സമര്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുകയും വേണം. (കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ കൂദാശാ സ്വീകരണവുമായി ബന്ധപ്പെട്ട് സഭ നൽകിയിട്ടുള്ള മാനദണ്ഡങ്ങളാവും ഇക്കാര്യത്തിലും ബാധകം.). നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ദണ്ഡവിമോചനത്തിനുള്ള തിയതി തീരുമാനിച്ചതും വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി തന്നെയായിരിന്നുവെന്നാണ് ചരിത്രം. വിശുദ്ധ പത്രോസിന്റെ ചങ്ങലകളുടെ ഓര്‍മ്മദിവസം (തടവറയില്‍ നിന്നും മോചിതനായത്) ഓഗസ്റ്റ് ഒന്ന്‍ എന്ന തീയതിയെ അടിസ്ഥാനപ്പെടുത്തിയാണ് ദിവസം നിജപ്പെടുത്തിയത്. ഈ ദിവസം പാപികള്‍ക്ക് തങ്ങളുടെ പാപമാകുന്ന ചങ്ങലകളില്‍ നിന്നും മോചനം നേടുവാന്‍ കഴിയണമെന്ന് വിശുദ്ധ ഫ്രാന്‍സിസ് ആഗ്രഹിച്ചു. ഇറ്റലിയിലെ അസീസ്സിയില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയുള്ള സെന്റ്‌ മേരി ഓഫ് ഏഞ്ചല്‍സ് ബസലിക്കയിലാണ് ഇപ്പോള്‍ പോര്‍സ്യുങ്കുള ചാപ്പല്‍ സ്ഥിതി ചെയ്യുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FSUGyU9xRM2CkEJP9aAj8N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/TitleNews/TitleNews-2021-08-01-09:01:48.jpg
Keywords: ദണ്ഡ
Content: 16869
Category: 18
Sub Category:
Heading: കെസിബിസി സമ്മേളനം നാളെ ആരംഭിക്കും: വാര്‍ഷിക ധ്യാനം മറ്റന്നാള്‍ മുതല്‍
Content: കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) സമ്മേളനം നാളെ വൈകിട്ട് അഞ്ചിന് ആരംഭിക്കും. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി നടക്കുന്ന സമ്മേളനം അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. മൂന്നു മുതല്‍ ആറു വരെ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനം നടക്കും. വിന്‍സെന്‍ഷന്‍ കോണ്‍ഗ്രിഗേഷന്‍ കോട്ടയം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. മാത്യു കക്കാട്ടുപിള്ളി ധ്യാനം നയിക്കും. കെസിബിസി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തിലുള്ള ഏകദിന ദൈവശാസ്ത്ര സമ്മേളനം നാളെ രാവിലെ 9.30 മുതല്‍ വൈകിട്ട് നാലു വരെ ഓണ്‍ലൈനായി നടക്കും. 'സുവിശേഷീകരണങ്ങളിലും ദൗത്യങ്ങളിലും മാധ്യമങ്ങളുടെ പങ്ക്' എന്ന വിഷയത്തില്‍ റവ. ഡോ. ജോബി കാവുങ്കല്‍, ഡോ. പോള്‍ മണലില്‍, സെര്‍ജി ആന്റണി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ സെക്രട്ടറി ജനറല്‍ ബിഷപ്പ് ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിക്കും. ദൈവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍. ടോണി നീലങ്കാവില്‍, റവ. ഡോ. സിബു ഇരിമ്പിനിക്കല്‍, ഫാ. വില്‍സണ്‍ തറയില്‍, ഫാ. ക്യാപ്പിസ്റ്റന്‍ ലോപ്പസ്, ജെക്കോബി, ജോഷി ജോര്‍ജ്, അലീന എന്നിവര്‍ പ്രസംഗിക്കും. കത്തോലിക്കാ സഭയിലെ മെത്രാന്മാരും തെരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്ര പണ്ഡിതരും മേജര്‍ സെമിനാരികളിലെ റെക്ടര്‍മാരും ദൈവശാസ്ത്ര പ്രഫസര്‍മാരും കെസിബിസിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരും ഏകദിന ദൈവശാസ്ത്ര സമ്മേളനത്തില്‍ പങ്കെടുക്കും.
Image: /content_image/India/India-2021-08-01-11:15:23.jpg
Keywords: കെ‌സി‌ബി‌സി
Content: 16870
Category: 1
Sub Category:
Heading: ജാർഖണ്ഡിലെ സ്കൂളില്‍ കൂട്ട മതപരിവർത്തനമെന്ന് കുപ്രചരണം: വ്യാജ വാര്‍ത്തയെ അപലപിച്ച് സഭാനേതൃത്വം
Content: ഖുന്തി: കത്തോലിക്ക സ്‌കൂളിൽ ക്രൈസ്തവ സഭയിലേക്ക് കൂട്ടത്തോടെയുള്ള പരിവർത്തനം നടത്തുന്നതായുള്ള വ്യാജ പ്രചരണത്തെ അപലപിച്ചു ജാർഖണ്ഡിലെ സഭാനേതൃത്വം. ജാർഖണ്ഡ് സംസ്ഥാനത്തെ, ഖുന്തി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സെന്റ് ജോസഫ് സ്കൂൾ മതപരിവര്‍ത്തനത്തിനായി ഉപയോഗിക്കുന്നുവെന്ന വ്യാജ ആരോപണം ചില പ്രാദേശിക മാധ്യമങ്ങൾ കെട്ടിച്ചമച്ചത്തിന് പിന്നാലെയാണ് പ്രതികരണവുമായി ജാർഖണ്ഡ് സംസ്ഥാനത്തിലെ മെത്രാന്മാർ രംഗത്തെത്തിയത്. ആരോപണങ്ങൾ വ്യാജമാണെന്നും സമൂഹത്തിൽ വിദ്വേഷവും വിഭജനവും വിതയ്ക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള, തെറ്റായ വാർത്തയാണ് ഇതെന്നും മെത്രാന്മാർ അഭിപ്രായപ്പെട്ടു. തദ്ദേശീയ ഭരണകൂടത്തിന്റെ ചെറിയ സഹായങ്ങൾ ഉണ്ടെങ്കിലും, സന്ന്യാസവൈദികരാണ് ഈ സ്കൂളിന്റെ ചുമതലകൾ നടത്തിക്കൊണ്ടുപോകുന്നത്. വ്യാജ പ്രചരണത്തിനെതിരെ പ്രാദേശികസഭ ഒരു പത്രക്കുറിപ്പ് ഇറക്കിയിരുന്നെങ്കിലും ഇപ്പോഴും സഭയ്‌ക്കെതിരായുള്ള അപവാദ പ്രചരണം പിൻവലിക്കപ്പെട്ടിട്ടില്ല. മാധ്യമങ്ങളോട് തെറ്റായ വാർത്തകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ആവശ്യമെങ്കിൽ നിയമസഹായം തേടുമെന്നും റാഞ്ചിയിലെ സഹായ മെത്രാനും ഇന്ത്യൻ മെത്രാൻസംഘത്തിന്റെ (CBCI) മുൻ സെക്രട്ടറി ജനറലുമായ മോൺ. തിയോഡോർ മസ്‌കറെനാസ് പറഞ്ഞു. മൂന്നേകാൽ കോടിയോളം വരുന്ന ജാർഖണ്ഡിലെ ജനസംഖ്യയിൽ ഏതാണ്ട് 14 ലക്ഷം മാത്രമാണ് ക്രിസ്ത്യാനികൾ. 2017-ൽ, ജാർഖണ്ഡിലും പുതിയ ഒരു മതപരിവർത്തന നിരോധന നിയമം അവതരിപ്പിച്ചിരിന്നു. നിർബന്ധപൂർവ്വമോ, പ്രീണനത്തിലൂടെയോ മതപരിവർത്തനം നടത്തി പിടിക്കപ്പെടുന്നവർക്ക് മൂന്ന് വർഷം വരെ തടവും 50,000 രൂപ പിഴയും വരെ ശിക്ഷ. എന്നാല്‍ പലപ്പോഴും ഈ നിയമത്തിന്റെ മറവില്‍ കുറ്റാരോപിതരായി മാറുന്നത് ക്രൈസ്തവ സമൂഹമാണ്. ന്യുനപക്ഷങ്ങളെ ലക്ഷ്യംവെച്ചും, എല്ലാ മതപരിവർത്തനങ്ങളെയും കുറ്റകൃത്യങ്ങളാക്കി ചിത്രീകരിക്കാനാണ് ഈ നിയമം പലപ്പോഴും ഉപയോഗിക്കപ്പെടുന്നതെന്ന ആരോപണം ശക്തമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-01-12:00:06.jpg
Keywords: ജാര്‍ഖ
Content: 16871
Category: 1
Sub Category:
Heading: ഭാരതത്തിന് ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയുടെ കൈത്താങ്ങ്: 4.25 മില്യൺ പൗണ്ടിന്റെ സഹായം പ്രഖ്യാപിച്ച് എ‌സി‌എന്‍
Content: ലണ്ടന്‍/ ഡല്‍ഹി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭാരതത്തില്‍ ഇരുനൂറു പദ്ധതികൾക്ക് കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് അംഗീകാരം നൽകി. 4.25 മില്യൺ പൗണ്ടിന്റെ പാക്കേജാണ് സംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. 136 പദ്ധതികൾ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി അടിയന്തരമായി നടപ്പിലാക്കുമെന്ന് സംഘടന വ്യക്തമാക്കി. ഏറ്റവും ദരിദ്രമായ രൂപത പരിധിയിലെ പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്കു സഹായങ്ങൾ നൽകും. കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ വൈദികർക്ക് സാമ്പത്തിക സഹായം നൽകാൻ അന്‍പതു പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. സംഘടന പ്രഖ്യാപിച്ച പാക്കേജിൽ സന്യസ്തർക്കും ചികിത്സാ സഹായത്തിനായി പ്രത്യേകം പണം മാറ്റിവെച്ചിട്ടുണ്ട്. നിരവധി വൈദികരും, സന്യസ്തരും വൈറസ് ബാധിച്ച രോഗികളെ പരിചരിച്ചത് മൂലം കോവിഡ് പിടിപെട്ട് രാജ്യത്ത് മരണമടഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ വൈദികർ അടക്കമുള്ളവർ യേശുവിന്റെ സ്നേഹം പല രീതികളിലൂടെ ഈ പ്രതിസന്ധി നാളുകളിൽ ആളുകൾക്ക് പകർന്നു നൽകിയിട്ടുണ്ടെന്ന് സംഘടയുടെ ബ്രിട്ടനിലെ അധ്യക്ഷ ചുമതലവഹിക്കുന്ന നെവില്ലി കിർക്കി സ്മിത്ത് പറഞ്ഞു. സഭയുടെ സ്കൂളുകൾ ക്വാറന്റെയിൻ കേന്ദ്രങ്ങൾ ആക്കിയ നടപടി നെവില്ലി ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇരുന്നൂറോളം വൈദികരും, ഇരുനൂറോളം സന്യസ്തരും വൈറസ് ബാധിച്ച് മരണമടഞ്ഞിട്ടുണ്ടെന്നും മറ്റുള്ളവരുടെ ചികിത്സയ്ക്ക് വേണ്ടി സാമ്പത്തിക സഹായം നൽകാൻ സംഘടനയ്ക്ക് സന്തോഷമേയുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു. സംഘടനയിലൂടെ സഹായം നൽകുന്ന എല്ലാവർക്കും ഡൽഹി ആര്‍ച്ച് ബിഷപ്പ് അനിൽ കൂട്ടോ നന്ദി രേഖപ്പെടുത്തി. അടുത്ത തവണ എവിടെ കൊറോണ വൈറസ് വ്യാപനം ശക്തമാകുമെന്ന് പോലും അറിയാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളതെന്ന് ആര്‍ച്ച് ബിഷപ്പ് അനിൽ കൂട്ടോ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോട് പറഞ്ഞു. മുന്‍പോട്ടുള്ള യാത്രയ്ക്ക് ദൈവ വിശ്വാസം മാത്രമാണ് ശക്തി നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിൽ ഏറ്റവും കൂടുതൽ വൈറസ് വ്യാപനം മൂലം ആഘാതമേറ്റ് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മൂന്നു കോടി 10 ലക്ഷം കേസുകളാണ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാലു ലക്ഷത്തി ഇരുപതിനായിരത്തിനു മുകളിൽ ആളുകൾ മരണമടഞ്ഞു. ഈ സാഹചര്യത്തില്‍ സഹായവുമായുള്ള എയിഡ് ടു ദി ചര്‍ച്ച് നീഡിന്റെ പ്രഖ്യാപനം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കത്തോലിക്ക സഭയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന എയിഡ് ടു ദി ചര്‍ച്ച് നീഡ് 140 ലധികം രാജ്യങ്ങളിലെ ക്രൈസ്തവ സമൂഹങ്ങൾക്ക് സഹായം നൽകി വരുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-01-14:31:23.jpg
Keywords: എ‌സി‌എന്‍, നീഡ