Contents

Displaying 16441-16450 of 25119 results.
Content: 16812
Category: 18
Sub Category:
Heading: ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കു ആനുകൂല്യം തടയണമെന്ന ഹിന്ദുസേവാ കേന്ദ്രത്തിന്റെ ഹര്‍ജ്ജി ഹൈക്കോടതി പിഴചുമത്തി തള്ളി
Content: കൊച്ചി: ലത്തീന്‍ കത്തോലിക്ക, ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെയും പരിവര്‍ത്തിത പട്ടികജാതിക്കാരെയും മുസ്ലിംകളെയും പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും ഇവര്‍ക്കു സംവരണാനുകൂല്യങ്ങള്‍ നല്‍കുന്നത് തടയണമെന്നുമാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തി തള്ളി. കൊച്ചിയിലെ ഹിന്ദുസേവാ കേന്ദ്രമെന്ന സംഘടന നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി. പി. ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് തള്ളിയത്. ഹർജി ഏതെങ്കിലും തരത്തിലുള്ള പഠനമോ പരിശോധനകളോ നിയമപരമായ സാദ്ധ്യതകളോ വിലയിരുത്താതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. തീവ്ര ഹിന്ദുത്വ നിലപാടിലൂടെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ അഭിഭാഷകൻ ആർ. കൃഷ്ണരാജാണ് ഹര്‍ജ്ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്. പിഴത്തുക അപൂർവ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സാ സഹായത്തിനായി രൂപം നൽകിയ ഫണ്ടിലേക്ക് ഒരുമാസത്തിനകം നൽകണം. സാമൂഹ്യ-സാമ്പത്തിക സ്ഥിതി കണക്കിലെടുത്താൽ മുസ്ളിം, ക്രിസ്ത്യൻ വിഭാഗങ്ങളെ പിന്നാക്ക വിഭാഗമായി കാണാൻ കഴിയില്ലെന്നും പട്ടിക ജാതിയിൽ നിന്നുള്ള പരിവർത്തിതർക്ക് ആനുകൂല്യങ്ങൾ നൽകുന്നത് മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുമെന്നു ഹർജിക്കാർ വാദിച്ചു. സവർണ വിഭാഗങ്ങൾക്ക് സംവരണം ലഭ്യമല്ലെങ്കിലും അവർ മുസ്ളിം മതമോ ക്രിസ്തുമതമോ സ്വീകരിച്ചാൽ സംവരണത്തിന് അർഹരാകുന്ന സ്ഥിതിയുണ്ട്. ഹിന്ദു പിന്നാക്ക വിഭാഗങ്ങളുമായി താരതമ്യം ചെയ്താൽ മുസ്ളിങ്ങളോ ക്രിസ്ത്യാനികളോ പിന്നാക്ക വിഭാഗങ്ങളല്ലെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ, ഭരണഘടന, മറ്റു നിയമങ്ങൾ, സുപ്രീം കോടതി വിധികൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ- പട്ടികജാതി-പട്ടിക വർഗ- പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിച്ചതെന്നും സംവരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇതിന്റെ അടിസ്ഥാനത്തിലാണ് നൽകുന്നതെന്നും സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വിശദീകരിച്ചു.
Image: /content_image/India/India-2021-07-25-15:29:05.jpg
Keywords: ന്യൂനപക്ഷ
Content: 16813
Category: 1
Sub Category:
Heading: ബെയ്റൂട്ട് സ്ഫോടനത്തിന് ഒരാണ്ട്: പതിനായിരങ്ങളുടെ കണ്ണീരൊപ്പി സഹായം നല്‍കിയത് ക്രൈസ്തവ സംഘടന
Content: ബെയ്റൂട്ട്: ലെബനോന്‍ തലസ്ഥാനമായ ബെയ്റൂട്ടിലെ ഇരുനൂറിലധികം പേരുടെ മരണത്തിനിടയാക്കിയ വിനാശകരമായ സ്ഫോടനത്തിന് ഒരു വര്‍ഷം ആകാനിരിക്കെ ദുരിതബാധിതരായ പതിനായിരങ്ങളുടെ കണ്ണീരൊപ്പിയത് ക്രൈസ്തവ സംഘടന. കത്തോലിക്കാ സന്നദ്ധ സംഘടനയായ കാരിത്താസ് ലെബനോനാണ് നിസ്തുലമായ സഹായം തുടര്‍ന്നുക്കൊണ്ടിരിക്കുന്നത്. സ്ഫോടനത്തിന്റെ തൊട്ടടുത്ത മാസം തന്നെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്കായി 17,213 ഭക്ഷണ പൊതികളും, 4,020 ശുചിത്വപരിപാലന കിറ്റുകളുമാണ് കാരിത്താസ് വിതരണം ചെയ്തത്. ഏതാണ്ട് 1,624,958 പേര്‍ക്കാണ് കാരിത്താസിന്റെ സഹായം ഇതിനോടകം ലഭിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, അവശ്യസാധനങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ വഴി കാരിത്താസിന്റെ സഹായം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് ഏജന്‍സിയ ഫിദെസിനയച്ച വാര്‍ത്താക്കുറിപ്പില്‍ കാരിത്താസ് വ്യക്തമാക്കി. 2020 ഓഗസ്റ്റ് 4-ന് തുറമുഖ നഗരമായ ബെയ്റൂട്ടില്‍ അമോണിയം നൈട്രേറ്റിന് തീപിടിച്ചുണ്ടായ വന്‍സ്ഫോടനത്തില്‍ ഇരുനൂറിലധികം പേര്‍ കൊല്ലപ്പെട്ടതിനു പുറമേ, 7500 പേര്‍ക്ക് പരിക്കേല്‍ക്കുകയും, 300 ഓളം പേര്‍ ഭവനരഹിതരാവുകയും ചെയ്തിരിന്നു. സ്ഫോടനത്തിന്റെ കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ലെബനീസ് ജനതക്കിടയില്‍ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ ഉള്‍പ്പെടെയുള്ള കത്തോലിക്കാ സന്നദ്ധ സംഘടനകളും സ്തുത്യര്‍ഹമായ സഹായം നല്‍കിവരുന്നുണ്ട്.
Image: /content_image/News/News-2021-07-25-17:00:03.jpg
Keywords: കാരിത്താ
Content: 16814
Category: 18
Sub Category:
Heading: മാർ ജോസഫ് കരിയാറ്റിൽ മെത്രാപ്പോലീത്തായുടെ പുനരുദ്ധരിച്ച കബറിടം വെഞ്ചിരിച്ചു
Content: ദിവംഗതനായ മാർ ജോസഫ് കരിയാറ്റിൽ മെത്രാപ്പോലീത്തായുടെ തിരുശേഷിപ്പ് പുന:സ്ഥാപനവും പുനരുദ്ധരിച്ച കബറിടത്തിന്റെ വെഞ്ചരിപ്പും ആലങ്ങാട് സെന്റ്മേരീസ് പള്ളിയിൽ നടന്നു. എറണാകുളം- അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന സമൂഹ ബലിയോടുകൂടെയാണ് അദ്ദേഹം കബറിടത്തിന്റെ വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ചത്. ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്തയായ മാർ ജോസഫ് കരിയാറ്റിൽ സഭകളുടെ ഐക്യത്തിനുവേണ്ടി പ്രവർത്തിച്ചയാളാണെന്നും ഐക്യത്തിന്റെ സന്ദേശമാണ് അദ്ദേഹത്തിന്റെ ജീവിതം നൽകുന്നതെന്നും മാർ ആന്റണി കരിയിൽ തന്റെ പ്രസംഗത്തിൽ പറഞ്ഞു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തിയ കർമ്മങ്ങൾ ഷെക്കെയ്ന ന്യൂസ്‌ ചാനലിലും ആലങ്ങാട് സെന്റ് മേരീസ്‌ ദേവാലയം യൂട്യൂബ് ചാനലിലും തത്സമയം സംപ്രേക്ഷണം ചെയ്തു. 1961ഏപ്രിൽ11ന് മാർ ജോസഫ് കരിയാറ്റിലിന്റെ ഭൗതിക അവശിഷ്ടങ്ങൾ ഗോവ ഭദ്രാസന ദേവാലയത്തിൽനിന്ന് ജന്മനാടായ ആലങ്ങാട് കൊണ്ടുവന്ന്‌ മാർ ജോസഫ് പാറേക്കാട്ടിലിന്റെ കാർമ്മികത്വത്തിൽ ആലങ്ങാട് ഇടവക പള്ളിയുടെ മദ്ബഹായിൽ സംസ്കരിച്ചിരുന്നു. ആലങ്ങാട് ദേവാലയ വികാരി ഫാ. പോൾ ചുള്ളിയാണ് കബറിടത്തിന്റെ പുനരുദ്ധാരണത്തിന് നേതൃത്വം നൽകിയത്. ചരിത്ര പ്രസിദ്ധമായ ആലങ്ങാട് പുരാതന ദേവാലയത്തിലെ അതി പുരാതനമായ, മാതാവിന്റെ പുനരാവിഷ്ക്കരിച്ച ഛായാചിത്രത്തിന്റെ വെഞ്ചരിപ്പും പ്രകാശനവും മെത്രാപ്പോലീത്തൻ വികാരി നിർവ്വഹിച്ചു. പറവൂർ ഫൊറോന വികാരി ഫാ.ആന്റണി പെരുമായൻ, ഫാ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി, ഫാ. ജോസഫ് പടിഞ്ഞാറേപള്ളാട്ടിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ആലങ്ങാട് ഇടവകാംഗമായ ഡേവിഡ് സാജുവാണ് മാതാവിന്റെ ഛായാചിത്രം പുനരാവിഷ്ക്കരിച്ച് നിർമ്മിച്ചത്.
Image: /content_image/India/India-2021-07-25-19:24:07.jpg
Keywords: കരിയാ
Content: 16815
Category: 22
Sub Category:
Heading: ജോസഫ്: ശുശ്രൂഷകനും ദാസനുമായതിൽ അഭിമാനിച്ചവൻ
Content: ഈശോയ്ക്കു വേണ്ടി ആദ്യം രക്തം ചിന്താൻ ഭാഗ്യം ലഭിച്ച ശിഷ്യനായ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാൾ ദിനമാണ് ജൂലൈ 25. സെബദിയുടെ പുത്രന്മാരിൽ ഒരുവനായിരുന്നു യാക്കോബ്. ഈശോയുടെ രാജ്യത്തില്‍ രണ്ടു പുത്രന്‍മാരില്‍ ഒരുവന്‍ നിന്റെ വലത്തുവശത്തും അപരന്‍ ഇടത്തുവശത്തും ഇരിക്കുന്നതിനു കല്‍പിക്കണമേ! എന്ന ആഹ്വാനവുമായി അവരുടെ അമ്മ സമീപിക്കമ്പോൾ നിങ്ങളുടെ ഇടയിൽ അങ്ങനെയാകരുത് എന്നു ഈശോ പറയുന്നു: " നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം (മത്തായി 20 : 27 ). ശുശ്രൂഷകനും ദാസനും ആയിരിക്കുന്നതിൽ അഭിമാനം കണ്ടെത്തിയ വ്യക്തിയായിരുന്നു യൗസേപ്പിതാവ്. ദൈവപുത്രനും ദൈവമാതാവിനും ശുശ്രൂഷ ചെയ്ത ആ നല്ല മനുഷ്യന് സ്വർഗ്ഗീയ പിതാവ് സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം നൽകി അലങ്കരിച്ചു. ദൈവത്തിൻ്റെ ശുശ്രൂഷകനും ദാസനും നിശബ്ദനായിരിക്കണം എന്നു യൗസേപ്പിതാവു പഠിപ്പിക്കുന്നു. ദൈവസ്വരം ശ്രവിക്കാനായി അവരുടെ ഹൃദയം സദാ തുറന്നിരിക്കുന്നു. യൗസേപ്പിതാവു നിശബ്ദനായതിനാലാണ് സദാസമയവും ദൈവീക വെളിപ്പെടുത്തലുകൾ ശ്രവിച്ചതും അതനുസരിച്ച് പ്രത്യുത്തരിച്ചതും. ഭൂമിയിലെ കോലാഹലങ്ങൾ സ്വർഗ്ഗവാതിൽ തുറക്കാൻ അപര്യാപ്തമാണ്. സ്വർഗ്ഗരാജ്യത്തിൽ സ്ഥാനം കരസ്ഥമാക്കാക്കണോ യൗസേപ്പിതാവിനെപ്പോലെ നിശബ്ദനായി ദൈവസ്വരം ശ്രവിച്ചു അതനുസരിച്ച് ജീവിക്കുക അപ്പോൾ നീതിയുടെ കിരീടം നാം സ്വന്തമാക്കും.
Image: /content_image/SeasonalReflections/SeasonalReflections-2021-07-25-21:17:28.jpg
Keywords: ജോസഫ, യൗസേ
Content: 16816
Category: 18
Sub Category:
Heading: താന്‍ ഭാഗ്യവാന്‍, മകനായി മെത്രാപ്പോലീത്ത, പേരക്കിടാവായി മറ്റൊരു മെത്രാൻ: മാര്‍ ജേക്കബ് തൂങ്കുഴി
Content: തൃശൂർ: ആഗോള മുത്തശ്ശീമുത്തശ്ശന്മാരുടെ ദിനത്തിൽ വലിയ അപ്പൂപ്പൻ മെത്രാപ്പോലീത്തയ്ക്ക് ആശംസകളുമായി അദ്ദേഹം അഭിഷേകം ചെയ്ത മെത്രാപ്പോലീത്തയും സഹായമെത്രാനും. വിശ്രമ ജീവിതം നയിക്കുന്ന ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴിക്ക് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും സഹായമെത്രാൻ മാർ ടോണി നീലങ്കാവിലും ചേര്‍ന്നു ആശംസകള്‍ നേര്‍ന്നു. മൂവരും ഒന്നിച്ചു ദിവ്യബലി അർപ്പിച്ചു. "ഞാൻ സൗഭാഗ്യവാനാണ്. മകനായി മെത്രാപ്പോലീത്ത, പേരക്കിടാവായി മറ്റൊരു മെത്രാൻ; അവരോടൊത്തു വിശുദ്ധ ബലി അർപ്പിച്ചത് മഹാഭാഗ്യമാണ്". 91 വയസുള്ള മാർ തൂങ്കുഴി പറഞ്ഞു. തന്നെ അഭിഷേകം ചെയ്ത മാർ തൂങ്കുഴി പിതൃസ്ഥാനീയനാണെന്നും താൻ അഭിഷേകം ചെയ്ത മാർ ടോണി നീലങ്കവിൽ അദ്ദേഹത്തിനു വലിയ അപ്പൂപ്പൻ മെത്രാന്റെ സ്ഥാനമാണു നൽകുന്നതെന്നും ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. സഭയുടെ കൂട്ടായ്മയ്ക്കു മാതൃകയായ മാർ തൂങ്കുഴി നമ്മെ ഒത്തിരി സ്‌നേഹിക്കുന്നു. ഫ്രാൻസീസ് മാർപ്പാപ്പ 76 ാം വയസിലാണു മാർപാപ്പയായത്. 91 വയസിലും ചുറുചുറുക്കോടെ ഓടിനടന്ന് ശുശ്രൂഷ ചെയ്യുന്ന മെത്രാനാണ് മാർ തൂങ്കുഴി- ആർച്ച് ബിഷപ്പ്മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. മാർ ജേക്കബ് തൂങ്കുഴിയുടെ നാമഹേതുക വിശുദ്ധനായ യാക്കോബ് ശ്ലീഹായുടെ തിരുനാൾ ദിനമായിരുന്നു ഇന്നലെ. യേശുവിന്റെ അപ്പൂപ്പൻ വിശുദ്ധ ജോവാക്കിമിന്റേയും അമ്മ അന്നയുടെയും ഓർമദിനമെന്ന നിലയിൽ ജൂലൈ നാലാം ഞായറാഴ്ച (ജൂലൈ 25) 'ഗ്രാന്റ് പാരന്റ്‌സ്' ദിനമായി ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽകൂടിയാണ് ഇന്നലെ മൂന്നു മെത്രാന്മാരും ചേർന്ന് ഡിബിസിഎൽസി ഹാളിൽ പ്രത്യേക ദിവ്യബലി അർപ്പിച്ചത്. ദിവ്യബലി ഓൺലൈനിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നു. മാർ ജേക്കബ് തൂങ്കുഴിക്ക് വികാരി ജനറൽമാരായ മോൺ. ജോസ് വല്ലൂരാൻ, മോൺ തോമസ് കാക്കശ്ശേരി എന്നിവരും ആശംസകൾ നേർന്നു. പ്രതീകാത്മകമായി വേലൂർ ഇടവക തലക്കോടൻ ഔസേപ്പ്- വെറോനിക ദമ്പതികളുടെ നാല് തലമുറകളുള്ള കുടുംബത്തെ ആദരിച്ചു. വൈകുന്നേരം അതിരൂപത ഫാമിലി അപ്പോസ്‌തൊലേറ്റിന്റെ നേതൃത്വത്തിൽ ഓൺലൈനായി അതിരൂപതയിലെ ഗ്രാന്റ് പാരൻസ് സംഗമവും നടത്തിയെന്ന് അതിരൂപത പിആർഒ ഫാ. നൈസൺ ഏലന്താനത്ത് അറിയിച്ചു.
Image: /content_image/India/India-2021-07-26-09:36:03.jpg
Keywords: തൃശൂ
Content: 16817
Category: 18
Sub Category:
Heading: പള്ളി പുനര്‍നിര്‍മിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രതിനിധികള്‍
Content: ന്യൂഡല്‍ഹി: ഡല്‍ഹി അന്ധേരിയ മോഡിലെ ഇടിച്ചുനിരത്തിയ ലിറ്റില്‍ ഫ്‌ളവര്‍ സീറോ മലബാര്‍ കത്തോലിക്കാ പള്ളി പുനര്‍നിര്‍മിക്കാന്‍ വേണ്ടതെല്ലാം ചെയ്യു മെന്ന് ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രതിനിധികളായി പള്ളി സന്ദര്‍ശിച്ച എഎപി എംഎല്‍എമാരായ സോമനാഥ് ഭാരതിയും നരേഷ് യാദവും ഉറപ്പു നല്‍കി. മുന്‍കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്, പള്ളി വികാരി ഫാ. ജോസ് കന്നുംകുഴി, ഇടവക പ്രതിനിധികള്‍ തുടങ്ങിയവരുമായി പള്ളി കോന്പൗണ്ടില്‍ നടത്തിയ ചര്‍ച്ചയിലാണിതുണ്ടായത്. പള്ളി പുനര്‍നിര്‍മിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യും. പ്രശ്‌നത്തില്‍ ക്രൈസ്തവ വിശ്വാസികളുടെ വികാരം പൂര്‍ണമായും മാനിക്കും. നിയമപരമായി പുതിയ പള്ളി പണിയുന്നതിന് നിയമവിദഗ്ധരും ഉദ്യോഗസ്ഥരും പള്ളി അധികൃതരുമായി വിശദമായി ചര്‍ച്ച നടത്തും. കത്തോലിക്കാ വിശ്വാസികളോടൊപ്പമാണു ഡല്‍ഹി സര്‍ക്കാര്‍. സ്ഥലം എംഎല്‍എയായ കര്‍ത്താര്‍ സിംഗ് നേരത്തെ സ്ഥലം സന്ദര്‍ശിച്ച് വികാരി അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് പള്ളിയിലെത്തിയ എംഎല്‍എമാരും കെ.വി. തോമസും പള്ളിയും പരിസരങ്ങളും നടന്നുകണ്ടു. വികാരിയും ഇടവക പ്രതിനിധികളുമായി തുടര്‍ന്നു നടത്തിയ ചര്‍ച്ചയിലാണ് പുനര്‍നിര്‍മാണത്തിന് വേണ്ടതെല്ലാം ചെയ്യാമെന്നു പറഞ്ഞത്. സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കി മാറ്റാനുള്ള ചിലരുടെ ശ്രമങ്ങളെ ചെറുത്തു തോല്‍പിക്കണമെന്ന് ഇരുനേതാക്കളും അഭ്യര്‍ത്ഥിച്ചു. ഉദ്യോഗസ്ഥരുടെ തെറ്റായ നടപടിയാണു പള്ളി തകര്‍ക്കലിനു വഴിതെളിച്ചതെന്നു സോമനാഥ് ഭാരതി പറഞ്ഞു. പൊളിക്കലിനായി നല്‍കിയ നോട്ടീസില്‍ പോലും ഗുരുതര പിഴവുകളുണ്ട്. നോട്ടീസില്‍ ഉദ്ധരിക്കുന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവ് മറ്റൊരു സമുദായത്തിന്റെ അനധികൃത ക്ഷേത്രം ഒഴിപ്പിക്കുന്നതിനുള്ളതാണ്. ഗ്രാമസഭയുടെയോ വനം വകുപ്പിന്റെയോ സ്ഥലം എന്ന നോട്ടീസിലെ വാദവും പരസ്പരം യോജിക്കാത്തതാണ്. ഏതെങ്കിലും ഒരു സ്ഥാപനത്തെയോ, വ്യക്തിയെയോ തെരഞ്ഞുപിടിച്ചു ഒഴിപ്പിക്കരുതെന്ന കോടതി ഉത്തരവും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവും പാലിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമപരമായി പള്ളി പുനര്‍നിര്‍മിക്കാന്‍ വേണ്ട നടപടികള്‍ അടിയന്തരമായി ചെയ്യുകയെന്നതു പ്രധാനമാണെന്ന് എംഎല്‍എമാരോട് പ്രഫ. കെ.വി. തോമസ് പറഞ്ഞു. ഇതിനിടെ, പള്ളി തകര്‍ത്തതിനെതിരേ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോണ്‍ ബാര്‍ലയ്ക്ക് ഫരീദാബാദ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും ഡല്‍ഹി അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കുട്ടോയും നിവേദനം നല്‍കി. ജൂലൈ 12നാണ് രണ്ടായിരത്തോളം വിശ്വാസികളുടെ ആശ്രയമായിരിന്ന കഴിഞ്ഞ പത്തു വര്‍ഷമായി വിശുദ്ധ കുര്‍ബാനയ്ക്കും മറ്റ് ശുശ്രൂഷകള്‍ക്കുമായി ആശ്രയിച്ചിരിന്ന ലാദോസ് സെറായി ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം സര്‍ക്കാര്‍ അധികൃതര്‍ തകർത്തത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-07-26-10:04:21.jpg
Keywords: ഡല്‍ഹി
Content: 16818
Category: 1
Sub Category:
Heading: സിറിയയില്‍ സ്ത്രീകളും കുട്ടികളും ചവറ്റുകൊട്ടയിൽ ഭക്ഷണം തെരയുന്ന അതിദയനീയമായ അവസ്ഥ: വെളിപ്പെടുത്തലുമായി കത്തോലിക്ക സന്യാസിനി
Content: ഡമാസ്ക്കസ്: കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഭക്ഷണ ദൗർലഭ്യം നേരിടുന്ന പശ്ചിമേഷ്യൻ രാജ്യമായ സിറിയയിൽ നിന്ന് കരളലിയിക്കുന്ന കാഴ്ചകളുടെ വിവരണവുമായി ഡമാസ്കസിൽ സേവനം ചെയ്യുന്ന കത്തോലിക്ക സന്യാസിനി സിസ്റ്റര്‍ ആനി ഡെമേർജിയൻ. വിശപ്പടക്കാൻ വേണ്ടി ചവറ്റുകൊട്ടയിൽ ഭക്ഷണം കണ്ടെത്തേണ്ട അവസ്ഥയിലാണ് രാജ്യത്തെ സ്ത്രീകളും, കുട്ടികളുമെന്ന് സിസ്റ്റര്‍ ആനി ഡെമേർജിയൻ ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോട് പങ്കുവെച്ചു. പലർക്കും ഒരു നേരത്തെ ഭക്ഷണം മാത്രമാണ് ലഭിക്കുന്നതെന്നും, അത് ലഭിക്കാത്തവർ പോലും രാജ്യത്തുണ്ടെന്നും യുദ്ധസമയത്ത് അനുഭവപ്പെടുന്ന ദാരിദ്ര്യ അവസ്ഥയെക്കാളും അധികം കടുത്ത ദാരിദ്ര്യമാണ് ജനങ്ങൾ ഇപ്പോള്‍ അഭിമുഖീകരിക്കുന്നതെന്നും സിസ്റ്റർ വിവരിച്ചു. സിറിയയിലെ അറുപതു ശതമാനം ആളുകള്‍ക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ലായെന്ന ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഞെട്ടിക്കുന്ന സ്ഥിതി സിസ്റ്റര്‍ ഡെമേർജിയൻ വിവരിച്ചത്. ഭക്ഷണസാധനങ്ങൾക്ക് ഉണ്ടായ വലിയ വർദ്ധനവിനെ പറ്റിയും, അഞ്ചുവയസ്സിൽ താഴെയുള്ള അഞ്ചുലക്ഷത്തോളം കുട്ടികളിലെ പോഷകാഹാര കുറവിനെ പറ്റിയും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടായിരുന്നു. ഭക്ഷണ ദൗർലഭ്യം പരിഹരിക്കാൻ വേണ്ടി 'ഹങ്കറി ഫോർ ഹോപ്പ്' എന്നൊരു പദ്ധതി ഏതാനും ദിവസങ്ങൾക്കുള്ളിൽ എയിഡ് ദി ചർച്ച് ഇൻ നീഡ് ആരംഭിക്കുന്നുണ്ട്. രാജ്യത്ത് സംഘടന നടത്തുന്ന പ്രവർത്തനങ്ങളെ സിസ്റ്റർ ആനി അഭിനന്ദിച്ചു. ശരീരത്തിലെ ഏതെങ്കിലും ഒരു അവയവത്തിന് വേദന ഉണ്ടായാൽ അത് ശരീരത്തിന്റെ മുഴുവൻ വേദനയാണെന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ പ്രബോധനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനം സംഘടനയുടെ പദ്ധതികളിൽ ദൃശ്യമാണെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു. ഇസ്ലാമിക് സ്റ്റേറ്റ്സും ആഭ്യന്തര യുദ്ധവും ഏല്‍പ്പിച്ച പ്രത്യാഘാതങ്ങളെ തുടര്‍ന്നു സാമ്പത്തിക അരക്ഷിതാവസ്ഥ കൊണ്ട് പൊറുതി മുട്ടിയ സിറിയയിലെ ജനങ്ങള്‍ക്ക് ഇടയില്‍ നിസ്തുലമായ സേവനം ചെയ്തുവരുന്ന സന്യാസിനിയാണ് സിസ്റ്റര്‍ ആനി ഡെമേർജിയൻ. എ.സി.എന്നിന്റെ സഹായത്തോടെ 26,000- അധികം വരുന്ന കുട്ടികള്‍ക്ക് കൊടും തണുപ്പില്‍ നിന്നും രക്ഷനേടുവാന്‍ സഹായിക്കുന്ന ശൈത്യകാല കമ്പിളിക്കുപ്പായവും ഇരുന്നൂറ്റിഎഴുപതോളം വൃദ്ധ ദമ്പതി കുടുംബങ്ങള്‍ക്ക് നിത്യചിലവിനുള്ള സഹായവും, 84 കുടുംബങ്ങളുടെ വാടകയും നല്‍കുവാന്‍ സിസ്റ്റര്‍ ആനി ഇടപെടല്‍ നടത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-26-11:30:45.jpg
Keywords: സിറിയ
Content: 16819
Category: 1
Sub Category:
Heading: തെരുവിൽ സുവിശേഷം പ്രഘോഷിച്ചതിന്റെ പേരിൽ പിഴ ചുമത്തിയ ബ്രിട്ടീഷ് വചനപ്രഘോഷകന് ഒടുവിൽ നീതി
Content: ലണ്ടന്‍: തെരുവിൽ സുവിശേഷപ്രഘോഷണം നടത്തിയതിന്റെ പേരിൽ പിഴ ചുമത്തപ്പെട്ട ക്രൈസ്തവ വിശ്വാസിയ്ക്കു അനുകൂലമായി സിറ്റി ഓഫ് ലണ്ടൻ മജിസ്ട്രേറ്റ്സ് കോടതി വിധി പ്രസ്താവിച്ചു. മുപ്പത്തിയൊന്നുകാരനായ ജോഷ്വ സട്ട്ക്ലിഫിന് അനുകൂലമായാണ് കോടതി വിധി പ്രസ്താവിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിലെ ദുഃഖവെള്ളി ദിനത്തിൽ ഉത്തര ലണ്ടനിലെ തെരുവിൽ സാമൂഹ്യ അകലം പാലിച്ച് മറ്റൊരു സുഹൃത്തിനൊപ്പം സുവിശേഷപ്രഘോഷണം നടത്തി സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ സമീപിച്ചത്. കോവിഡ് നിർദ്ദേശങ്ങൾ ലംഘിച്ചാണ് അവർ തെരുവിൽ വചനം പ്രഘോഷിക്കുന്നതെന്നായിരിന്നു പോലീസ് ആരോപണം. സന്നദ്ധ പ്രവർത്തനത്തിന് വേണ്ടി ഒരു പാസ്റ്ററായ തനിക്ക് അവിടെ നിൽക്കാൻ നിയമപരമായ അവകാശമുണ്ടെന്ന് ജോഷ്വ പറഞ്ഞെങ്കിലും പോലീസ് ചെവികൊണ്ടില്ല. അവർ ജോഷ്വയ്ക്ക് 60 പൗണ്ട് പിഴ ചുമത്തി, മുന്നറിയിപ്പ് നൽകി വിട്ടയച്ചു. എന്നാൽ അദ്ദേഹം എന്തെങ്കിലും കുറ്റം ചെയ്തു എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലായെന്നു കോടതി വ്യക്തമാക്കി. ഒരു ആരാധന സമൂഹത്തിന്റെ നേതാവെന്ന നിലയിൽ അദ്ദേഹത്തിന് ന്യായമായ ഒഴികഴിവ് ഉണ്ടായിരുന്നുവെന്നും അവരുടെ ഒത്തുചേരൽ പരിമിതമായിരുന്നുവെന്നും തെരുവ് സുവിശേഷ പ്രഘോഷണത്തിന് ഒത്തുകൂടാൻ അവർക്ക് അർഹതയുണ്ടായിരുന്നുവെന്നും ലണ്ടൻ മജിസ്ട്രേറ്റ്സ് കോടതി വിലയിരുത്തി. തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴി ഒരു ഭവനരഹിതന് ഷൂസുകൾ നൽകാൻ സാധിച്ചെന്നും, ഓൺലൈനിലാണ് സുവിശേഷ പ്രഘോഷണം നടത്തിയിരുന്നതെങ്കിൽ ഇത് സാധ്യമാവുകയില്ലായിരുന്നു എന്നും ജോഷ്വ കോടതിയെ ബോധിപ്പിച്ചു. കോടതി തന്നെ കുറ്റവിമുക്തനാക്കിയതിലുള്ള സന്തോഷം ജോഷ്വ 'പ്രീമിയർ' എന്ന മാധ്യമത്തോട് പങ്കുവച്ചു. തന്നെ സഭ നിയമിച്ചിരിക്കുന്നത് സുവിശേഷ പ്രഘോഷണം നടത്താനാണെന്നും, അതാണ് ചെയ്തതെന്നും, ക്രൈസ്തവരെ ലക്ഷ്യം വെക്കുന്ന തരത്തിലാണ് അധികൃതർ നടപടി സ്വീകരിച്ചതെന്നും ജോഷ്വ സട്ട്ക്ലിഫ് കൂട്ടിച്ചേർത്തു. ജോഷ്വയ്ക്ക് പിഴ ചുമത്തിയ അതേ ആഴ്ച്ച തന്നെ ആൻഡ്രൂ സത്യവാൻ എന്ന മറ്റൊരു സുവിശേഷപ്രഘോഷകനും പിഴ ശിക്ഷ ലഭിച്ചിരുന്നു. ജോഷ്വയെ കുറ്റവിമുക്തനാക്കിയതിൽ സന്തോഷമുണ്ടെന്നും, എന്നാൽ കേസ് ഇത്രയും നീണ്ടു പോയതിൽ ആശങ്കയുണ്ടായിരിന്നുവെന്നും ക്രിസ്ത്യൻ ലീഗൽ സെന്റർ എന്ന സംഘടനയുടെ അധ്യക്ഷൻ ആൻഡ്രു വില്യംസ് പത്രക്കുറിപ്പിൽ പറഞ്ഞു. മറ്റുള്ള മതവിശ്വാസങ്ങൾ പിന്തുടരുന്ന ആളുകൾ ഒരു സമയത്ത് ഒരേ സ്ഥലത്ത് വലിയ സംഖ്യയിൽ ഒരുമിച്ചു കൂടിയാലും പോലീസ് അവരോടൊപ്പമാണെന്നും, എന്നാൽ ക്രൈസ്തവരെ എളുപ്പമുള്ള ഇരകളായാണ് കൊറോണാ വൈറസ് വ്യാപന കാലത്ത് പോലീസ് കരുതുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Image: /content_image/News/News-2021-07-26-14:31:17.jpg
Keywords: ലണ്ട, ബ്രിട്ടീ
Content: 16820
Category: 1
Sub Category:
Heading: ആർച്ച് ബിഷപ്പ് ഐസോ കിക്കുച്ചി ഏഷ്യൻ ബിഷപ്പ്സ് കോൺഫറൻസിന്റെ പുതിയ ജനറല്‍ സെക്രട്ടറി
Content: ടോക്കിയോ: ഏഷ്യൻ ബിഷപ്പ്സ് കോൺഫറൻസിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി ടോക്കിയോയിലെ ആർച്ച് ബിഷപ്പ് ടാർസിസിയോ ഐസോ കിക്കുച്ചിയെ തെരഞ്ഞെടുത്തു. ബിഷപ്പ് സ്റ്റീഫൻ ലീ ബൻ-സാങ്ങിന്റെ രാജിയുടെ പശ്ചാത്തലത്തിലാണ് ആർച്ച് ബിഷപ്പ് ടാർസിസിയയുടെ നിയമനം. വത്തിക്കാന്റെ അംഗീകാരത്തോടെ സ്ഥാപിതമായ തെക്കുകിഴക്കന്‍ മധ്യേഷ്യന്‍ രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന മെത്രാന്‍ സമിതിയുടെ കൂട്ടായ്മയാണ് ഏഷ്യൻ ബിഷപ്പ്സ് കോൺഫറൻസ്. ഏഷ്യയിലെ സഭയുടെയും സമൂഹത്തിൻറെയും ക്ഷേമത്തിനായുള്ള ഐക്യദാര്‍ഢ്യവും സഹഉത്തരവാദിത്തവും അംഗങ്ങൾക്കിടയിൽ വളർത്തിയെടുക്കുക, സമൂഹത്തിന്റെ നന്മയ്ക്കു വിഘാതം സൃഷ്ട്ടിക്കുന്ന കാര്യങ്ങളെ പ്രതിരോധിക്കുക തുടങ്ങീ വിവിധങ്ങളായ ലക്ഷ്യത്തോടെയാണ് ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സ് പ്രവര്‍ത്തിക്കുന്നത്. 1958 നവംബർ 1ന് ജനിച്ച ടാർസിസിയോ ഐസോ, ദിവ്യവചന മിഷ്ണറി സഭയിലെ അംഗമായി 1986 മാർച്ച് 15നു പൗരോഹിത്യം സ്വീകരിച്ചു. പശ്ചിമാഫ്രിക്കയിലെ ഘാനയിൽ ഒരു മിഷ്ണറിയായി സേവനമനുഷ്ഠിച്ച അദ്ദേഹം 1999 ൽ ജപ്പാനിൽ തിരിച്ചെത്തി. 2004 ഏപ്രിൽ 29ന് അദ്ദേഹത്തെ ജോൺ പോൾ രണ്ടാമൻ മാർപാപ്പ നിഗാറ്റ ബിഷപ്പായി നിയമിച്ചു. 2017 ഒക്ടോബർ 25ന് ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ ടോക്കിയോയിലെ അതിരൂപതാധ്യക്ഷനായി നിയമിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-26-16:18:32.jpg
Keywords: ഏഷ്യ
Content: 16821
Category: 1
Sub Category:
Heading: ഫാ. ഹാമലിനെ ഇസ്ലാമിക തീവ്രവാദികള്‍ മൃഗീയമായി കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് അഞ്ചുവര്‍ഷം
Content: പാരീസ്: ഫ്രാന്‍സിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികള്‍ മൃഗീയമായി കൊലപ്പെടുത്തിയ ഫ്രഞ്ച് വയോധിക വൈദികന്‍ ഫാ. ജാക്വസ് ഹാമലിന്റെ രക്തസാക്ഷിത്വത്തിന് ഇന്നേക്ക് അഞ്ചുവര്‍ഷം. 2016 ജൂലൈ 26-ന് നോര്‍മണ്ടിയിലെ സെയിന്റ് ഏറ്റിയന്നെ-ഡു-റൌവ്റെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ ആദേല്‍ ഖെര്‍മിച്ചെ, അബ്ദേല്‍ മാലിക് പെറ്റിറ്റ്ജീന്‍ എന്നീ യുവാക്കള്‍ എണ്‍പത്തിയഞ്ചുവയസ്സുകാരനായ ഫാ. ജാക്വസ് ഹാമലിനെ കഴുത്തറത്തു കൊലപ്പെടുത്തിയത്. തന്റെ ആറ് പതിറ്റാണ്ട് നീളുന്ന പൗരോഹിത്യജീവിതത്തില്‍ ഇസ്ലാം മതവിശ്വാസികളുമായി വളരെയേറെ സഹകരിച്ചായിരുന്നു ഫാ. ഹാമല്‍ പ്രവര്‍ത്തിച്ചിരുന്നത്. 2005-ല്‍ വിശ്രമജീവിതത്തിലാവുന്നത് വരെ അദ്ദേഹം വിവിധ പ്രേഷിതമേഖലകളില്‍ സജീവസാന്നിധ്യമായിരുന്നു. വൈദിക കൊലപാതകത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. അടുത്ത നാളില്‍ ഫാ. ഹാമലിനെ കൊലപ്പെടുത്തിയവര്‍ക്ക് സിറിയ ആസ്ഥാനമായുള്ള മുതിർന്ന ഐസിസ് പ്രവർത്തകനും തമ്മിലുള്ള ബന്ധം പുറത്തുവന്നിരിന്നു. ഫ്രഞ്ച് ഇന്റലിജൻസ് ഏജൻസിയായ ഡിജിഎസ്ഐയിൽ നിന്നുള്ള വിവരങ്ങളെ ഉദ്ധരിച്ച് ജൂലൈ 6ന് ഫ്രഞ്ച് വാരികയായ ലാ വീയാണ് ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചത്. സാധാരണയായി നാമകരണനടപടികള്‍ തുടങ്ങുവാന്‍ മരണത്തിനു ശേഷം 5 വര്‍ഷം കഴിയണമെന്ന വ്യവസ്ഥ ഫാ. ജാക്വസ് ഹാമലിന്റെ കാര്യത്തില്‍ ഒഴിവാക്കിക്കൊണ്ട് നാമകരണ നടപടികളുമായി മുന്നോട്ട് പോകുവാന്‍ ഫ്രാന്‍സിസ് പാപ്പ നേരത്തെ അനുവാദം നല്‍കിയിരിന്നു. ഫാ. ഹാമല്‍ റോമിലെ രക്തസാക്ഷിപ്പട്ടികയില്‍ ഇടംപിടിച്ചുകഴിഞ്ഞു. വത്തിക്കാനില്‍ ഫാ. ജാക്വസ് ഹാമലിന്റെ സ്മരണയ്ക്കായി അര്‍പ്പിച്ച വിശുദ്ധ ബലിയ്ക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ, വൈദികനെ 'വാഴ്ത്തപ്പെട്ട ഫാ. ജാക്വസ് ഹാമല്‍' എന്ന് സംബോധന ചെയ്തിരുന്നു. "ദൈവത്തിന്റെ നാമത്തിൽ കൊല്ലുന്നത് പൈശാചികമാണ്" എന്നു പാപ്പ പരാമര്‍ശിക്കുകയും ചെയ്തിരിന്നു. അതേസമയം ഇസ്ളാമിക തീവ്രവാദം വേരുമുറുക്കിയ ഇന്ന്‍ ഫ്രാന്‍സില്‍ ശക്തമായ നിയമനടപടികളുമായി മാക്രോണ്‍ ഭരണകൂടം മുന്നോട്ടു പോകുകയാണ്. രാജ്യത്തെ ചില മുസ്ലിം വിഭാഗങ്ങൾക്കിടയിൽ നിയന്ത്രണം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇസ്ലാമിക വിഘടനവാദ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം നിയമങ്ങൾ രാജ്യത്തിന്റെ നിയമങ്ങളെക്കാൾ മുകളിലാണെന്ന് അവകാശപ്പെടുന്ന ഒരു പ്രത്യയശാസ്ത്രമാണ് പ്രശ്നമെന്ന് അദ്ദേഹം അടുത്ത കാലത്ത് പ്രസ്താവിച്ചിരിന്നു. വർഷങ്ങളായി ഇസ്ലാമിക ഭീകരവാദത്തിനെതിരെ ഫ്രാൻസ് പോരാടുന്നുണ്ടെങ്കിലും മുസ്ലിം സമുദായങ്ങൾക്കുള്ളിൽ തീവ്രവാദത്തിന്റെ അടയാളങ്ങൾ കാണുന്നതിൽ മാക്രോൺ സർക്കാർ വളരെ ജാഗ്രതയോടെയാണ് നോക്കികാണുന്നതെന്ന് അധികാരികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-26-17:48:51.jpg
Keywords: ജാക്വ