Contents

Displaying 16481-16490 of 25119 results.
Content: 16852
Category: 1
Sub Category:
Heading: യൂറോപ്പില്‍ കത്തോലിക്ക ദേവാലയങ്ങള്‍ അഗ്നിയ്ക്കിരയാകുന്നത് തുടര്‍ക്കഥ: കഴിഞ്ഞ ദിവസം കത്തിനശിച്ചത് ഒന്നര നൂറ്റാണ്ട് പഴക്കമുള്ള സ്കോട്ടിഷ് ദേവാലയം
Content: ഗ്ലാസ്ഗോ: സ്‌കോട്ട്‌ലാന്റിലെ ഗ്ലാസ്ഗോ നഗരത്തിലെ പാട്രിക്ക്സ് ബ്രിഡ്ജ് സ്ട്രീറ്റില്‍ സ്ഥിതിചെയ്തിരിന്ന 163 വര്‍ഷങ്ങളുടെ പഴക്കമുള്ള സെന്റ്‌ സൈമണ്‍സ്’ കത്തോലിക്ക ദേവാലയം തീപിടുത്തത്തില്‍ കത്തിനശിച്ചു. ദേവാലയത്തിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും കത്തിയമര്‍ന്നു. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ലെങ്കിലും സ്‌കോട്ട്‌ലന്‍ഡ് ഫയര്‍ ആന്‍ഡ്‌ റെസ്ക്യു സര്‍വീസ്’ (എസ്.എഫ്.ആര്‍.എസ്) ഇതേ കുറിച്ചുള്ള അന്വേഷണം നടത്തിവരികയാണെന്നു ബി.ബി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം സ്‌കോട്ട്‌ലാന്റിലെ എഡിന്‍ബര്‍ഗിലെ ദേവാലയത്തില്‍ വൈദികന് നേരെ അജ്ഞാതന്റെ ആക്രമണം നടന്നിരിന്നു. ഇതിന് പിന്നാലെയാണ് ഗ്ലാസ്ഗോയില്‍ ദേവാലയം കത്തിനശിച്ചത്. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. 30 അംഗ അഗ്നിശമന സേന നടത്തിയ കഠിന പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. സെന്റ്‌ ആന്‍ഡ്രൂസ്, സെന്റ്‌ മേരീസ് എന്നീ ദേവാലയങ്ങള്‍ക്ക് ശേഷം ഗ്ലാസ്ഗോവിലെ ഏറ്റവും പഴക്കമുള്ള മൂന്നാമത്തെ ദേവാലയമാണ് 1858-ല്‍ പണിതീര്‍ന്ന സെന്റ്‌ സൈമണ്‍സ് ദേവാലയമെന്നാണ് ഇടവകയുടെ വെബ്സൈറ്റില്‍ വിവരിക്കുന്നത്. ദേവാലയം കത്തി നശിച്ചതില്‍ സ്‌കോട്ട്‌ലന്‍ഡ് ആരോഗ്യവകുപ്പ് മന്ത്രി ഹുംസാ യൗസാഫ് ദുഃഖം പ്രകടിപ്പിച്ചു. രാജ്യത്തെ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വിനാശകരമായ ദിവസങ്ങളാണിത്. ആദ്യം ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന വൈദികന് നേരെ ഒരു ഭീരുവിന്റെ ആക്രമണം. ഇപ്പോള്‍ ഈ തീപിടുത്തവും. സെന്റ്‌ സൈമണ്‍സ് ദേവാലയത്തിന് സമൂഹത്തിന്റെ ഹൃദയത്തിലുള്ള സ്ഥാനം തനിക്കറിയാമെന്നും യൗസാഫിന്റെ ട്വീറ്റില്‍ പറയുന്നു. ദേവാലയത്തിന്റെ 150-മത് വാര്‍ഷികത്തോടനുബന്ധിച്ച് 2005-ലും, 2008-ലും ദേവാലയത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അതേസമയം യൂറോപ്പില്‍ ദേവാലയങ്ങള്‍ കത്തി നശിക്കുന്നത് തുടര്‍ക്കഥയാകുകയാണ്. ഫ്രാന്‍സ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ നിരവധി കത്തോലിക്ക ദേവാലയങ്ങള്‍ കഴിഞ്ഞ ചുരുങ്ങിയ കാലയളവില്‍ കത്തിനശിച്ചിരിന്നു. ഇതില്‍ ഭൂരിഭാഗത്തിന്റെയും കാരണം ഇതുവരെ അറിവായിട്ടില്ല. മതവെറിയുടെ പേരില്‍ ഏറ്റവും ക്രൈസ്തവ വിരുദ്ധ അക്രമങ്ങൾ ഉണ്ടായത് ഫ്രാൻസിലാണ്. രാജ്യത്തുണ്ടായ 144 ആക്രമണങ്ങളിൽ ഭൂരിഭാഗവും കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് നേരെയായിരുന്നു. കഴിഞ്ഞ വര്‍ഷം യൂറോപ്യൻ സുരക്ഷ - സഹകരണ സംഘടന (ഒ.എസ്.സി.ഇ) പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ യൂറോപ്പില്‍ ക്രൈസ്തവർക്കും ദേവാലയങ്ങള്‍ക്കും നേരെ അഞ്ഞൂറിലേറെ അക്രമങ്ങൾ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-29-09:20:27.jpg
Keywords: സ്കോട്ട
Content: 16853
Category: 13
Sub Category:
Heading: പാവങ്ങളുടെ അത്താണിയായ കത്തോലിക്ക വൈദികന് ഇക്വഡോര്‍ നഗരത്തിന്റെ ആദരവ്
Content: ഗുയാഗ്വില്‍: ഭവനരഹിതർക്ക് എല്ലാ ദിവസവും വിശപ്പടക്കാൻ അത്താണിയായി മാറിയ കത്തോലിക്ക വൈദികൻ ഫാ. വിൽസൺ മലാവേ പറാലസിനു ഇക്വഡോറിലെ ഗുയാഗ്വില്‍ നഗരത്തിന്റെ ആദരവ്. ജൂലൈ 25ാം തീയതി ഞായറാഴ്ചയാണ് നഗരം സ്ഥാപിതമായതിന്റെ 486ാം വാർഷികം പ്രമാണിച്ചു ലോഡ് ഓഫ് ഗുഡ് ഹോപ്പ് സൂപ്പ് കിച്ചൺ ഫോർ ദി ബ്രദർ ഇൻ നീഡ് എന്ന ഭക്ഷണ സംരംഭത്തിന് നേതൃത്വം വഹിക്കുന്ന ഫാ. വിൽസണിന് നഗരത്തിന്റെ മേയർ 'അർബൻ ഹീറോസ് മെഡൽ ഓഫ് മെറിറ്റ്' നൽകിയത്. ദിവസേന 80 പേർക്ക് ഭക്ഷണപ്പൊതികൾ നൽകിയാണ് അദ്ദേഹം സൂപ്പ് കിച്ചൺ ആരംഭിച്ചതെന്നും, എന്നാൽ തിങ്കൾ മുതൽ വെള്ളിവരെ അഞ്ഞൂറ്റിഅന്‍പതോളം ആളുകൾക്ക് ഭക്ഷണം നൽകാൻ ഇപ്പോള്‍ സാധിക്കുന്നുണ്ടെന്നും അതിരൂപത വ്യക്തമാക്കി. തന്റെ ഭക്ഷണ സംരംഭത്തിന് സഹായം നൽകുന്ന എല്ലാ സഹോദരന്മാർക്കുമുള്ള കൃതജ്ഞതയാണ് നഗരം നൽകിയ അവാർഡെന്ന് ഫാ. വിൽസൺ പറഞ്ഞു. അഭയാർത്ഥി പ്രവാഹവും കുടുംബപ്രശ്നങ്ങളും മയക്കുമരുന്നിന്റെ ഉപയോഗവും വർദ്ധിക്കുന്ന ഈ നാളുകളിൽ നിരവധി പ്രാർത്ഥന കൂട്ടായ്മകളും, അഭ്യുദയകാംക്ഷികളും സൂപ്പ് കിച്ചണു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും ഫാ. വിൽസൺ മലാവേ കൂട്ടിച്ചേര്‍ത്തു. പ്രായമായവർ, വഴിയോരക്കച്ചവടക്കാർ, അഭയാർത്ഥികൾ, വികലാംഗർ എന്നിങ്ങനെയുള്ള ആളുകൾക്കാണ് ഭക്ഷണവും, വസ്ത്രവും അടക്കമുള്ള സഹായങ്ങള്‍ ഈ വൈദികനും സംഘവും നല്‍കുന്നത്. നഗരത്തിന്റെ ഉന്നത അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ നൂറുകണക്കിനാളുകളാണ് ഫാ. വിൽസണിന് അഭിനന്ദനമറിയിച്ച് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-29-21:17:05.jpg
Keywords: വൈദിക, അവാര്‍
Content: 16854
Category: 22
Sub Category:
Heading: ജോസഫ്: ദൈവത്തിൽ ശ്രദ്ധ പതിപ്പിച്ചവൻ
Content: എല്ലാ വർഷവും ജൂലൈ 29ന് വിശുദ്ധ മർത്തായെ തിരുസഭ അനുസ്മരിക്കുന്നു. സുവിശേഷത്തിൽ ഈശോ സ്നേഹിച്ചിരുന്നു എന്നു പേരെടുത്തു പറഞ്ഞിരിക്കുന്ന അപൂർവ്വം ചിലരിൽ ഒരാളാണ് മർത്താ. "യേശു മര്‍ത്തായെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്‌നേഹിച്ചിരുന്നു" (യോഹ 11 : 5). ശുശ്രൂഷിക്കുന്നതിൽ വ്യഗ്രചിത്തയായിരുന്നു അവൾ, തന്റെ സഹോദരി തന്നെ സഹായിക്കാത്തതിനെപ്പറ്റി ഈശോയോട് പരാതിപ്പെടുന്നുണ്ട് "മര്‍ത്തായാകട്ടെ പലവിധ ശുശ്രൂഷകളില്‍ മുഴുകി വ്യഗ്രചിത്തയായിരുന്നു. അവള്‍ അവന്റെ അടുത്തുചെന്നു പറഞ്ഞു: കര്‍ത്താവേ, ശുശ്രൂഷയ്‌ക്കായി എന്റെ സഹോദരി എന്നെതനിയെ വിട്ടിരിക്കുന്നതു നീ ശ്രദ്‌ധിക്കുന്നില്ലേ? എന്നെ സഹായിക്കാന്‍ അവളോടു പറയുക" (ലൂക്കാ 10 : 40). ഇതിനു മറുപടിയായി മർത്തായുടെ ഉത്കണ്ഠാകുലതയെപ്പറ്റിയും അസ്വസ്ഥതയെപ്പറ്റിയും ഈശോ സംസാരിക്കുകയും നല്ല ഭാഗം തെരഞ്ഞെടുക്കാൻ അവളെ ഉപദേശിക്കുകയും ചെയ്യുന്നു (ലൂക്കാ 10 : 41- 42). മർത്തായും യൗസേപ്പിതാവും ദൈനംദിന ജീവിത കടമകളിൽ സദാ ശ്രദ്ധാലുക്കൾ ആയിരുന്നു. ഒരാൾ ജീവിത കടമകളിൽ വ്യഗ്രചിത്തയായി നല്ല ഭാഗം മറന്നു പോകുമ്പോൾ ഈശോ സ്നേഹപൂർവ്വം ശാസിക്കുന്നു. ഈശോയോടുകൂടെ ആയിരിക്കുന്നത് ജീവിതത്തിലെ നല്ല ഭാഗമായി തിരഞ്ഞെടുത്ത മർത്ത അപ്പസ്തോലന്മാരായ പത്രോസിനെയും തോമസിനെയുംപോൽ ഒരു വലിയ വിശ്വാസ പ്രഖ്യാപനം നടത്തുന്നു, "കര്‍ത്താവേ! നീ ലോകത്തിലേക്കു വരാനിരുന്ന ദൈവപുത്രനായ ക്രിസ്‌തു ആണെന്നു ഞാന്‍ വിശ്വസിക്കുന്നു" (യോഹ 11 : 27). യൗസേപ്പിതാവാകട്ടെ ജീവിത കടമകളിൽ വ്യാപൃതനായിരിക്കുമ്പോഴും ശ്രദ്ധ ദൈവപുത്രനിലും അവണ്ടേ പരിശുദ്ധ മാതാവിലും ആയിരുന്നു. ഈശോയിൽ ശ്രദ്ധ പതിപ്പിക്കുകയല്ലേ നമ്മുടെ ജീവിതത്തിലെ ഏറ്റവും നല്ല ഭാഗം. യൗസേപ്പിതാവും മർത്തായും ഒരു ഓർമ്മപ്പെടുത്തലാണ് ദൈവത്തിനു ഒന്നാം സ്ഥാനം കൊടുത്തു ജീവിക്കുക. ദൈവത്തെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടി സ്നേഹിക്കുക. ദൈവത്തിലുള്ള ജീവിതം നമുക്ക് വിശ്വസിക്കാൻ കഴിയാത്ത അത്ഭുതങ്ങൾ അനുഭവിക്കാൻ നമ്മെ പ്രാപ്തരാക്കുന്നുവെന്ന് യൗസേപ്പിതാവിൻ്റെയും മർത്തയുടെയും വിശ്വാസ ജീവിതം നമ്മെ പഠിപ്പിക്കുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SeasonalReflections/SeasonalReflections-2021-07-29-21:29:32.jpg
Keywords: ജോസഫ, യൗസേ
Content: 16855
Category: 18
Sub Category:
Heading: ക്രിസ്ത്യന്‍ മുസ്ലിം സമുദായങ്ങള്‍ക്കുള്ള ന്യൂനപക്ഷ പദവി: പുനര്‍നിര്‍ണയം ആവശ്യപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളി
Content: കൊച്ചി: കേരളത്തിലെ ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ക്കുള്ള ന്യൂനപക്ഷ പദവി പുനര്‍നിര്‍ണയിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ന്യൂനപക്ഷ സമുദായങ്ങളിലെ ചുരുക്കം ചിലര്‍ സമ്പന്നരാണെന്ന പേരില്‍ ഈ സമുദായങ്ങളിലെ മുഴുവന്‍ അംഗങ്ങളും സാമൂഹ്യമായും സാമ്പത്തികമായും മുന്നിലാണെന്നു പറയാനാവില്ലെന്നു വ്യക്തമാക്കിയാണു ഹൈക്കോടതി ഹര്‍ജി തള്ളിയത്.കേരളത്തില്‍ തെരഞ്ഞെടുപ്പുകളില്‍ ജയിച്ച രാഷ്ട്രീയപാര്‍ട്ടികളും മുന്നണികളും ചേര്‍ന്നാണു മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമൊക്കെ തീരുമാനിക്കുന്നത്. ന്യൂനപക്ഷ പദവിയുമായി ഇതിനൊരു ബന്ധവുമില്ല. ന്യൂനപക്ഷമെന്നതു നമ്മുടെ ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ലെന്നതിന്റെ പേരില്‍ ഇവരുടെ അവകാശങ്ങള്‍ നിഷേധിക്കാനാവില്ലെന്നും ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി സിറ്റിസണ്‍സ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രസി, ഇക്വാലിറ്റി, ട്രാന്‍ക്വിലിറ്റി ആന്‍ഡ് സെക്യുലറിസം (കേഡറ്റ്സ്) എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളുടെ ന്യൂനപക്ഷ പദവി പുനര്‍നിര്‍ണയിക്കാന്‍ കമ്മീഷനോടു നിര്‍ദേശിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഉത്തരവു നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കേന്ദ്രസര്‍ക്കാരിനു ദേശീയ ന്യൂനപക്ഷ കമ്മീഷനോട് ഇത്തരത്തില്‍ നിര്‍ദേശിക്കാന്‍ നിയമപരമായി കഴിയില്ലെന്നു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 1992 ലെ ദേശീയ മൈനോറിറ്റി കമ്മീഷന്‍ ആക്ട് പ്രകാരം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത വിഭാഗങ്ങളെയാണു ന്യൂനപക്ഷമായി പരിഗണിക്കുന്നത്. ഇക്കാര്യം കേരള സ്‌റ്റേറ്റ് കമ്മീഷന്‍ ഫോര്‍ മൈനോരിറ്റീസ് ആക്ടിലും വ്യക്തമാക്കിയിട്ടുണ്ടെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി
Image: /content_image/India/India-2021-07-30-07:15:19.jpg
Keywords: ഹൈക്കോടതി
Content: 16856
Category: 18
Sub Category:
Heading: മനുഷ്യജീവനെയും കുടുംബങ്ങളെയും സംരക്ഷിക്കുകയെന്നത് സഭയുടെ എക്കാലത്തെയും പ്രതിബദ്ധത: ബിഷപ്പ് പോള്‍ മുല്ലശേരി
Content: കൊച്ചി: മനുഷ്യജീവനെയും കുടുംബങ്ങളെയും സംരക്ഷിക്കുകയെന്നത് സഭയുടെ എക്കാലത്തെയും പ്രതിബദ്ധതയാണെന്നു കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി. ക്രിസ്തുദര്‍ശനത്തിലൂന്നിയ ഈ നിലപാട് സമൂഹത്തിന്റെയും രാഷ്ട്രങ്ങളുടെയും നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും അനിവാര്യമാണ്. പാലാ രൂപതയില്‍ ആവിഷ്കരിച്ച കുടുംബക്ഷേമ പദ്ധതികളെ അനാവശ്യമായി വിവാദമാക്കുന്നതില്‍ ഉദ്ദേശ്യശുദ്ധിയില്ല. ഉത്തരവാദിത്വമുള്ള രക്ഷാകര്‍തൃത്വമാണ് സഭ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നത്. മാതാപിതാക്കള്‍ക്ക് അവരുടെ വിശ്വാസപ്രകാരം വിവിധ സാഹചര്യങ്ങള്‍ക്കനുസരിച്ചു കുഞ്ഞുങ്ങളെ സ്വീകരിച്ച് വളര്‍ത്താനുള്ള അവകാശമുണ്ട്. ഇതു നിഷേധിക്കാനുള്ള ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തണം. ജീവനെയും കുടുംബങ്ങളെയും ആദരിക്കേണ്ടതും സഭാ സംവിധാനങ്ങളുടെ ഉത്തരവാദിത്വമാണ്. പാലാ രൂപതയുടെ പുതിയ കര്‍മപദ്ധതികള്‍ പൂര്‍ണമായും കേരളസഭയുടെ കുടുംബക്ഷേമ പ്രേഷിതത്വ വിഭാഗവും പ്രൊലൈഫ് സമിതിയും പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2021-07-30-07:14:30.jpg
Keywords: മുല്ലശ്ശേരി
Content: 16857
Category: 18
Sub Category:
Heading: ഇന്ധന വിലവര്‍ദ്ധന: കേരള കാത്തലിക് ഫെഡറേഷന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു
Content: കൊച്ചി: ജനവിരുദ്ധവും അശാസ്ത്രീയവുമായ ഇന്ധന വിലവര്‍ദ്ധനയ്‌ക്കെതിരേ കേരള കാത്തലിക് ഫെഡറേഷന്റെ (കെസിഎഫ്) പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു നോട്ടീസ് അയച്ചു. ഏഴു മാസത്തോളമായി യാതൊരുവിധ അടിസ്ഥാനവുമില്ലാതെ ഇന്ധനവില വര്‍ദ്ധിപ്പിച്ചതിനെതിരേ ഭരണ, പ്രതിപക്ഷ കക്ഷികള്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കാതിരുന്ന ഘട്ടത്തിലാണു ഹൈക്കോടതിയെ സമീപിച്ചതെന്നു കേരള കാത്തലിക് ഫെഡറേഷന്‍ പ്രസിഡന്റ് പി.കെ. ജോസഫ്, ജനറല്‍ സെക്രട്ടറി അഡ്വ. വര്‍ഗീസ് കോയിക്കര, ട്രഷറര്‍ അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട് എന്നിവര്‍ അറിയിച്ചു.
Image: /content_image/India/India-2021-07-30-07:13:51.jpg
Keywords: കാത്തലിക്
Content: 16858
Category: 1
Sub Category:
Heading: നൈജീരിയയില്‍ സുവിശേഷ പ്രഘോഷകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
Content: അബൂജ: നൈജീരിയയില്‍ സുവിശേഷ പ്രഘോഷകനെ തീവ്ര ഇസ്ലാമിക ഗോത്ര സംഘടനയായ ഫുലാനി ഹെര്‍ഡ്മാന്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍ (ഇസിഡബ്ല്യുഎ) വചനപ്രഘോഷകന്‍ റവ. ഡാന്‍ലാമി യാക് വോയി ആണു കൊല്ലപ്പെട്ടത്. രണ്ടാഴ്ച മുന്പായിരുന്നു അദ്ദേഹത്തെയും രണ്ടു മക്കളെയും മരുമകനെയും ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. കോഗി സംസ്ഥാനത്തെ തവാരിയില്‍ യാത്ര ചെയ്യവേയായിരുന്നു ഇവരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. പാസ്റ്ററുടെ മക്കളിലൊരാളെ ജൂലൈ 25നു ഭീകരര്‍ വിട്ടയച്ചു. മകനാണ് പാസ്റ്റര്‍ കൊല്ലപ്പെട്ട വിവരം അറിയിച്ചത്. ക്രൂരമായ മര്‍ദനത്തെത്തുടര്‍ന്നാണു പാസ്റ്റര്‍ മരിച്ചതെന്നു സഭാ സെക്രട്ടറി മൂസ ഷെക് വോലോ പറഞ്ഞു. അടുത്ത ദിവസം നൈജീരിയയിലെ ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടി വരുന്ന മതപീഡനങ്ങളെ കുറിച്ച് പരിശോധിച്ചുകൊണ്ടിരിക്കുന്ന ‘ദി ഇന്റര്‍നാഷ്ണല്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ്‌ റൂള്‍ ഓഫ് ലോ’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ജനുവരി 1 മുതല്‍ ജൂലൈ 18 വരെയുള്ള ഇരുനൂറു ദിവസങ്ങള്‍ക്കുള്ളില്‍ നൈജീരിയയില്‍ 3462 ക്രൈസ്തവര്‍ ഇസ്ലാമിക തീവ്രവാദികളാലും, ജിഹാദി അനുകൂലികളായ സുരക്ഷാ സേനാംഗങ്ങളാലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുണ്ടായിരിന്നു. 2021 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ മെയ് 11ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 1,470 ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. എന്നാല്‍ മെയ് 1 മുതല്‍ ജൂലൈ 18 വരെയുള്ള 80 ദിവസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെട്ട ക്രിസ്ത്യാനികളുടെ എണ്ണം 1,992 ആയി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-30-07:26:36.jpg
Keywords: നൈജീ
Content: 16859
Category: 22
Sub Category:
Heading: ജോസഫ് ഹൃദയം ബലിപീഠമാക്കിയവൻ
Content: കത്തോലിക്കാ സഭയും പൗരസ്ത്യ ഓർത്തഡോക്സ് സഭകളും ഒരുപോലെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വേദപാരംഗതനായ വിശുദ്ധ പീറ്റർ ക്രിസോ ലോഗസിൻ്റെ (380- 450) ഓർമ്മ ദിനമാണ് ജൂലൈ 30. നല്ലൊരു വചന പ്രഘോഷകനായിരുന്ന വിശുദ്ധൻ സുവർണ്ണവാക്കുള്ള പീറ്റർ എന്നാണ് അറിയപ്പെട്ടിരുന്നത്. അദേഹത്തിൻ്റെ ഒരു പ്രസംഗത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. “നാം ഓരോരുത്തരും ദൈവത്തിനും അവന്റെ പുരോഹിതനുമുള്ള (ക്രിസ്തു ) യാഗമാകാൻ വിളിക്കപ്പെട്ടിരിക്കുന്നു. ദൈവീക അധികാരം നിങ്ങൾക്ക് നൽകുന്നതെന്തും നഷ്ടപ്പെടുത്തരുത്. വിശുദ്ധിയുടെ വസ്ത്രം ധരിക്കുക, നിർമ്മലതയുടെ അരപ്പട്ട ധരിക്കുക. ക്രിസ്തു നിങ്ങളുടെ ശിരോകവചം ആയിരിക്കട്ടെ, നിങ്ങളുടെ നെറ്റിയിലെ കുരിശ് നിങ്ങളുടെ നിരന്തരമായ സംരക്ഷണമായിരിക്കട്ടെ. അവൻ തന്നെ നിങ്ങൾക്ക് തന്നിരിക്കുന്ന ദൈവത്തെക്കുറിച്ചുള്ള അറിവായിരിക്കണം നിങ്ങളുടെ മുലപ്പാൽ. പ്രാർത്ഥനയുടെ സുഗന്ധം നിരന്തരം ഉയർത്തി കൊണ്ടിരിക്കുക. ആത്മാവിന്റെ വാൾ എടുക്കുക. നിങ്ങളുടെ ഹൃദയം ഒരു ബലിപീഠമായിരിക്കട്ടെ. അതിനു ശേഷം , ദൈവത്തിലുള്ള പൂർണ്ണ വിശ്വാസത്തോടെ, നിങ്ങളുടെ ശരീരം ബലിയയി സമർപ്പിക്കുക. ദൈവം ആഗ്രഹിക്കുന്നത് നിങ്ങളുടെ മരണമല്ല വിശ്വാസമാണ്; ദൈവം ദാഹിക്കുന്നത് നിങ്ങളുടെ രക്തത്തിനുവേണ്ടിയല്ല, മറിച്ച് ആത്മസമർപ്പണത്തിനാണ്; മൃഗബലിയല്ല, മറിച്ച് നിങ്ങളുടെ സ്വതന്ത്ര ഇച്ഛാശക്തിയാണ് ദൈവത്തെ പ്രസാദിപ്പിക്കുന്നത് . " ഹൃദയം ബലിപീഠമാക്കിയ ഒരു നല്ല അപ്പനായിരുന്നു യൗസേപ്പിതാവ്. വിശുദ്ധിയുടെ വസ്ത്രം ധരിച്ച്, നിർമ്മലതയുടെ അരപ്പട്ട അണിഞ്ഞ്, ഈശോയെ ശിരോ കവചമായി ദൈവഹിതത്തിനനുസരിച്ച് ജീവിതം ജീവിതം നയിച്ചപ്പോൾ അവൻ്റെ ജീവിതം നിരന്തര പ്രാർത്ഥനായി ദൈവസന്നിധിയിലേക്ക് ഉയർത്തി. ദൈവം ദാനമായി നൽകിയ സ്വതന്ത്ര ഇച്ഛാശക്തിയെ ദൈവഹിതം നിറവേറ്റാനായി തിരികെ നൽകിയാണ് സ്വർഗ്ഗീയ പിതാവിനെ പ്രസാദിപ്പിക്കുന്ന പ്രീതികരമായ ബലിപീഠമായി യൗസേപ്പിതാവ് മാറിയത്. ദൈവഹിതം അനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്തി സ്വർഗ്ഗീയ പിതാവിനു പ്രീതികരമായ ബലിപീഠമായി വളരാൻ യൗസേപ്പിതാവിൻ്റെ ധീര മാതൃക നമ്മളെ സഹായിക്കട്ടെ .
Image: /content_image/SeasonalReflections/SeasonalReflections-2021-07-30-21:53:46.jpg
Keywords: ജോസഫ്, ഫാ ജെയ്സൺ
Content: 16860
Category: 14
Sub Category:
Heading: ഉറുഗ്വേയിലെ കത്തോലിക്ക ദേവാലയം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ
Content: മോണ്ടെവീഡിയോ: ലാറ്റിനമേരിക്കൻ രാജ്യമായ ഉറുഗ്വേയിൽ സ്ഥിതിചെയ്യുന്ന ക്രിസ്റ്റോ ഒബ്റേറോ വൈ നുയിസ്ട്രാ സെനോറ ഡി ലൂർദ്സ് ദേവാലയത്തെ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. കനലോൺസ് രൂപതയുടെ കീഴിലുള്ള ദേവാലയത്തിനാണ് ഐക്യരാഷ്ട്രസഭയുടെ സുപ്രധാന അംഗീകാരം ലഭിച്ചിരിക്കുന്നത്. 1952ൽ പ്രശസ്ത സിവിൽ എഞ്ചിനീയർ എലാഡിയോ ഡിയസ്റ്റയാണ് ദേവാലയത്തിന്റെ നിർമാണത്തിന് തുടക്കമിടുന്നത്. ഇഷ്ടിക കൊത്തുപണിയിൽ നിർമ്മിച്ച സിലിണ്ടർ ബെൽ-ടവർ അടക്കമുള്ള വിവിധ നിര്‍മ്മാണ വൈദഗ്ദ്ധ്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ് ദേവാലയം. ഗ്ലാസുകളിലൂടെ സൂര്യപ്രകാശം ദേവാലയത്തിലേക്ക് പ്രവേശിക്കുന്ന രീതിയിലാണ് മുകൾത്തട്ട് അടക്കമുള്ള ഭാഗങ്ങള്‍ നിർമ്മിച്ചിരിക്കുന്നത്. ഡിയസ്റ്റ പൂർത്തീകരിച്ചിരിക്കുന്ന എല്ലാ നിർമ്മാണ പ്രവർത്തനങ്ങളെയും പ്രതിനിധാനം ചെയ്യുന്നതാണ് ദേവാലയം എന്നാണ് അദ്ദേഹത്തിന്റെ പേരിലുള്ള എലാഡിയോ ഡിയസ്റ്റ ഫൗണ്ടേഷൻ പറയുന്നത്. യുനെസ്കോയുടെ പ്രഖ്യാപനത്തെ രൂപതാ മെത്രാനായ മോൺസിഞ്ഞോർ ഹെർബേർട്ടോ ബോഡിയാൻഡ് സ്വാഗതം ചെയ്തു. പ്രഖ്യാപനത്തിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായത്തിലൂടെ ഒത്തൊരുമിച്ച് അമൂല്യമായ ദേവാലയത്തെ സംരക്ഷിക്കാനുള്ള ദൗത്യം തങ്ങൾ ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സന്ദർശകർക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി നൽകുമെന്നും, അതോടൊപ്പം പ്രാർത്ഥനയുടെ ഒരു ഭവനമായി ദേവാലയം നിലകൊള്ളുമെന്നും ബിഷപ്പ് ഹെർബേർട്ടോ പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-31-08:37:53.jpg
Keywords: യുനെസ്, ഐക്യരാഷ്ട്ര
Content: 16861
Category: 18
Sub Category:
Heading: കുടുംബക്ഷേമ പദ്ധതികള്‍ക്കു വിശ്വാസിസമൂഹത്തിന്റെ പരിപൂര്‍ണ പിന്തുണ: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
Content: കൊച്ചി: വിശ്വാസികള്‍ക്കായുള്ള കുടുംബക്ഷേമ പദ്ധതികള്‍ക്കു വിശ്വാസിസമൂഹമൊന്നാകെ പരിപൂര്‍ണ പിന്തുണ നല്‍കുമെന്നു കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍. കുടുംബക്ഷേമ പദ്ധതികള്‍ കത്തോലിക്കാ സഭയില്‍ പുതുമയുള്ള കാര്യമല്ല. ഇന്ത്യയിലെ 174 കത്തോലിക്കാ രൂപതകളും കാലങ്ങളായി ഒട്ടേറെ കുടുംബക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. 2021 മാര്‍ച്ച് 19 മുതല്‍ 2022 മാര്‍ച്ച് 19 വരെ, ഫ്രാന്‍സീസ് മാര്‍പാപ്പ ആഹ്വാനം ചെയ്തിരിക്കുന്ന സഭയുടെ കുടുംബവര്‍ഷാചരണത്തിനോടനുബന്ധിച്ച് കുടുംബങ്ങള്‍ക്കായി വിവിധങ്ങളായ കൂടുതല്‍ തുടര്‍പദ്ധതികള്‍ ഓരോ രൂപതകളോടൊപ്പം സഭയിലെ അല്മായ പ്രസ്ഥാനങ്ങളും വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കും. രാജ്യത്തിന്റെയും സമൂഹത്തിന്റെയും സമഗ്രവികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയുള്ള സഭയുടെ പങ്കുവയ്ക്കലുകള്‍ ഏറെ ശക്തമായി തുടരുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
Image: /content_image/India/India-2021-07-31-08:48:15.jpg
Keywords: കുടുംബ