Contents

Displaying 16521-16530 of 25119 results.
Content: 16892
Category: 1
Sub Category:
Heading: സാത്താനിക മുദ്രയുളള ഷൂസ് പൈശാചികതയോട് ആളുകളിൽ ആകാംക്ഷ ജനിപ്പിക്കും: മുന്നറിയിപ്പുമായി കത്തോലിക്ക ഭൂതോച്ചാടകന്‍
Content: വാഷിംഗ്ടണ്‍ ഡി‌സി: സാത്താനിക മുദ്രയുളള ഷൂസ് പുറത്തിറക്കിയ അമേരിക്കൻ കമ്പനിയായ കോൺവേർസിന്റെ നിലപാടിനെതിരെ മുന്നറിയിപ്പുമായി കത്തോലിക്ക വൈദികനും ഭൂതോച്ചാടകനുമായ ഫാ. വിൻസെന്റ് ലാംബർട്ട്. ആളുകളിൽ പൈശാചികതയോട് ആകാംക്ഷ ജനിപ്പിക്കാൻ ഇത്തരത്തിലുള്ള കാര്യങ്ങൾ വഴിയൊരുക്കുമെന്ന മുന്നറിയിപ്പ് അദ്ദേഹം കാത്തലിക് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു. ടർബോഡിആർകെ ചക് 70 എന്ന പേരിലുള്ള ഷൂസ് ജൂലൈ 27നു പുറത്തിറക്കി മണിക്കൂറുകൾക്കകം തന്നെ വലിയ കച്ചവടം നടന്നിരിന്നു. ഷൂസിന്റെ ഇരുവശങ്ങളിലും, കീഴിലുമായി പെന്റഗ്രാം മുദ്രയുണ്ട്. ഫാഷൻ ഡിസൈനറായ റിക്ക് ഓവൻസുമായി ചേർന്നാണ് കോൺവേർസ് പെന്റഗ്രാം പതിച്ച ഷൂസുകൾ പുറത്തിറക്കിയത്. രഹസ്യ സംഘടനയായ ഫ്രീമേസൺസ്, മന്ത്രവാദം നടത്തുന്നവർ തുടങ്ങിയവർ ഈ മുദ്ര ഉപയോഗിക്കാറുണ്ട്. ആടിന്റെ തല മധ്യഭാഗത്തുള്ള പെന്റഗ്രാമാണ് ചര്‍ച്ച് ഓഫ് സാത്താന്റെ ഔദ്യോഗിക ചിഹ്നം. ഷൂസിനു മേലുള്ള പെന്റഗ്രാം ഒരു തമാശയായി ആദ്യം നാം എടുക്കാൻ സാധ്യതയുണ്ടെങ്കിലും, പൈശാചികതയോട് ബന്ധമുള്ള വസ്തുക്കളോടുള്ള താല്പര്യത്തിൽ നിന്നും സാത്താന് ആളുകളുടെ ജീവിതത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുമെന്ന് ഫാ. ലാംബർട്ട് മുന്നറിയിപ്പ് നല്‍കി. പൈശാചികതയോടുള്ള ആകാംക്ഷ അല്ല സമൂഹം വളർത്തിയെടുക്കേണ്ടതെന്നും മറിച്ച് മനുഷ്യൻ ദൈവത്തിൻറെ ഛായയിലും, സാദൃശ്യത്തിലും, സൃഷ്ടിക്കപ്പെട്ടു എന്ന ചിന്തയാണ് വളർത്തിയെടുക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൈശാചികതയുമായി ബന്ധമുള്ളതിനാലാണ് താൻ ഒരുപാട് നാളായി പെന്റഗ്രാം ഉപയോഗിക്കുന്നതെന്ന് റിക്ക് ഓവൻസ് തുറന്ന് സമ്മതിക്കുന്ന ഒരു കുറിപ്പ് കോൺവേർസ് കമ്പനി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. നേരത്തെ കത്തോലിക്ക വിശ്വാസിയായിരുന്നു റിക്ക് ഓവൻസ്. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്തുള്ള ഭൂതോച്ചാടകന്റെ മുന്നറിയിപ്പിനു വലിയ പ്രാധാന്യമാണുള്ളത്. ഈ വർഷമാദ്യം എയർ മാക്സ് 97 എന്ന ഷൂസിന്റെ ഇരുവശങ്ങളിൽ രക്തം നിറച്ച്, പെന്റഗ്രാം മുദ്രയോടുകൂടി എം‌എസ്‌സി‌എച്ച്‌എഫ് എന്ന കമ്പനി "സാത്താൻ ഷൂസ്" പുറത്തിറക്കിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-04-14:54:07.jpg
Keywords: ഭൂതോ
Content: 16893
Category: 1
Sub Category:
Heading: സാത്താനിക മുദ്രയുളള ഷൂസ് ആളുകളിൽ പൈശാചികതയോട് ആകാംക്ഷ ജനിപ്പിക്കും: മുന്നറിയിപ്പുമായി കത്തോലിക്ക ഭൂതോച്ചാടകന്‍
Content: വാഷിംഗ്ടണ്‍ ഡി‌സി: സാത്താനിക മുദ്രയുളള ഷൂസ് പുറത്തിറക്കിയ അമേരിക്കൻ കമ്പനിയായ കോൺവേർസിന്റെ നിലപാടിനെതിരെ മുന്നറിയിപ്പുമായി കത്തോലിക്ക വൈദികനും ഭൂതോച്ചാടകനുമായ ഫാ. വിൻസെന്റ് ലാംബർട്ട്. ആളുകളിൽ പൈശാചികതയോട് ആകാംക്ഷ ജനിപ്പിക്കാൻ ഇത്തരത്തിലുള്ള കാര്യങ്ങൾ വഴിയൊരുക്കുമെന്ന മുന്നറിയിപ്പ് അദ്ദേഹം കാത്തലിക് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു. ടർബോഡിആർകെ ചക് 70 എന്ന പേരിലുള്ള ഷൂസ് ജൂലൈ 27നു പുറത്തിറക്കി മണിക്കൂറുകൾക്കകം തന്നെ വലിയ കച്ചവടം നടന്നിരിന്നു. ഷൂസിന്റെ ഇരുവശങ്ങളിലും, കീഴിലുമായി പെന്റഗ്രാം മുദ്രയുണ്ട്. ഫാഷൻ ഡിസൈനറായ റിക്ക് ഓവൻസുമായി ചേർന്നാണ് കോൺവേർസ് പെന്റഗ്രാം പതിച്ച ഷൂസുകൾ പുറത്തിറക്കിയത്. രഹസ്യ സംഘടനയായ ഫ്രീമേസൺസ്, മന്ത്രവാദം നടത്തുന്നവർ തുടങ്ങിയവർ ഈ മുദ്ര ഉപയോഗിക്കാറുണ്ട്. ആടിന്റെ തല മധ്യഭാഗത്തുള്ള പെന്റഗ്രാമാണ് ചര്‍ച്ച് ഓഫ് സാത്താന്റെ ഔദ്യോഗിക ചിഹ്നം. ഷൂസിനു മേലുള്ള പെന്റഗ്രാം ഒരു തമാശയായി ആദ്യം നാം എടുക്കാൻ സാധ്യതയുണ്ടെങ്കിലും, പൈശാചികതയോട് ബന്ധമുള്ള വസ്തുക്കളോടുള്ള താല്പര്യത്തിൽ നിന്നും സാത്താന് ആളുകളുടെ ജീവിതത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുമെന്ന് ഫാ. ലാംബർട്ട് മുന്നറിയിപ്പ് നല്‍കി. പൈശാചികതയോടുള്ള ആകാംക്ഷ അല്ല സമൂഹം വളർത്തിയെടുക്കേണ്ടതെന്നും മറിച്ച് മനുഷ്യൻ ദൈവത്തിൻറെ ഛായയിലും, സാദൃശ്യത്തിലും, സൃഷ്ടിക്കപ്പെട്ടു എന്ന ചിന്തയാണ് വളർത്തിയെടുക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൈശാചികതയുമായി ബന്ധമുള്ളതിനാലാണ് താൻ ഒരുപാട് നാളായി പെന്റഗ്രാം ഉപയോഗിക്കുന്നതെന്ന് റിക്ക് ഓവൻസ് തുറന്ന് സമ്മതിക്കുന്ന ഒരു കുറിപ്പ് കോൺവേർസ് കമ്പനി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. നേരത്തെ കത്തോലിക്ക വിശ്വാസിയായിരുന്നു റിക്ക് ഓവൻസ്. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്തുള്ള ഭൂതോച്ചാടകന്റെ മുന്നറിയിപ്പിനു വലിയ പ്രാധാന്യമാണുള്ളത്. ഈ വർഷമാദ്യം എയർ മാക്സ് 97 എന്ന ഷൂസിന്റെ ഇരുവശങ്ങളിൽ രക്തം നിറച്ച്, പെന്റഗ്രാം മുദ്രയോടുകൂടി എം‌എസ്‌സി‌എച്ച്‌എഫ് എന്ന കമ്പനി "സാത്താൻ ഷൂസ്" പുറത്തിറക്കിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-04-14:55:51.jpg
Keywords: സാത്താ
Content: 16894
Category: 13
Sub Category:
Heading: കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്‍നിര പോരാളികളായി വിയറ്റ്‌നാമിലെ കന്യാസ്ത്രീകള്‍
Content: ഹോ ചി മിന്‍ സിറ്റി: കോവിഡ് 19 രോഗബാധിതരെന്നു സംശയിക്കുന്നവരുടെ ഇടയില്‍ മെഡിക്കല്‍ പരിശോധനകള്‍ നടത്തി സാംപിളുകള്‍ പരിശോധനയ്ക്കയച്ചും, രോഗികളെ പരിപാലിച്ചും, പ്രതിരോധമരുന്നുകള്‍ ലഭ്യമാക്കിയും രാജ്യത്തെ കത്തോലിക്ക കന്യാസ്ത്രീകളുടെ അവര്‍ണ്ണനീയമായ ശുശ്രൂഷ. രോഗം അതിരൂക്ഷമായിട്ടുള്ള ഡോങ് നയി പ്രവിശ്യയിലെ ഫീല്‍ഡ് ആശുപത്രികളിലും, ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും സന്നദ്ധ സേവനം ചെയ്യുന്ന എണ്‍പതോളം കത്തോലിക്ക കന്യാസ്ത്രീകള്‍ നൂറുകണക്കിന് കൊറോണ രോഗികള്‍ക്കും, സര്‍ക്കാരിനും ആശ്വാസമാവുകയാണ്. സുവാന്‍ ലോക്ക് രൂപതയുടെ അപേക്ഷപ്രകാരമാണ് വിവിധ സന്യാസിനീ സഭാംഗങ്ങളായ കന്യാസ്ത്രീകള്‍ സ്വന്തം ആരോഗ്യം പോലും വകവെക്കാതെ കൊറോണക്കെതിരെയുള്ള പോരാട്ടത്തിനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. സന്യസ്തരുടെ നിസ്തുല സേവനത്തെയും, ത്യാഗത്തെയും അഭിനന്ദിച്ചുകൊണ്ട് പ്രാദേശിക മെഡിക്കല്‍ അധികാരികള്‍ രംഗത്ത് വന്നിട്ടുണ്ട്. കമ്പ്യൂട്ടര്‍ പരിജ്ഞാനം, മനശാസ്ത്രപരമായ ഉപദേശം, രോഗികളുടെ പരിപാലനം തുടങ്ങിയവയില്‍ ദിവസങ്ങള്‍ നീണ്ട പരിശീലനത്തിന് ശേഷമാണ് കന്യാസ്ത്രീകള്‍ കൊറോണക്കെതിരെയുള്ള പോരാട്ടത്തിന് ഇറങ്ങിതിരിച്ചത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് ഒറ്റപ്പെട്ട സ്ഥലങ്ങളിലെ രോഗബാധിതരെന്നു സംശയിക്കുന്നവരുടെ മെഡിക്കല്‍ പരിശോധനകള്‍ നടത്തി സാംപിളുകള്‍ ശേഖരിക്കുന്നതിനും, പരിശോധനക്കയക്കുന്നതും, പരിശോധനാ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതും, പ്രതിരോധമരുന്ന് കുത്തിവെക്കുന്നതും, വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്യുന്നതും സന്യസ്തരുടെ ദൗത്യത്തില്‍ ഉള്‍പ്പെടുന്നു. രോഗികള്‍ക്കിടയില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനും, മെഡിക്കല്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും കന്യാസ്ത്രീകള്‍ സജീവമായി തന്നെ രംഗത്തുണ്ട്. രോഗബാധയുള്ളവരെ കണ്ടെത്തി ആശുപത്രികളില്‍ എത്തിക്കുന്നതിനും സിസ്റ്റര്‍മാര്‍ വലിയ സഹായമാണ് നല്‍കിവരുന്നത്. താല്‍ക്കാലിക ആശുപത്രിയായി പരിവര്‍ത്തനം ചെയ്ത ഒരു സ്കൂളില്‍ കഴിയുന്ന രോഗികളുടെ പരിപാലനവും ഈ കന്യാസ്ത്രീമാരില്‍ ചിലരാണ് നിര്‍വഹിക്കുന്നത്. രോഗികള്‍ തങ്ങളുടെ സഹോദരീ സഹോദരന്‍മാരാണെന്നും മറ്റുള്ളവരുടെ സ്നേഹവും സഹായവുമാണ് അവര്‍ക്കാവശ്യമെന്നും മെയിഡ്സ് ഓഫ് ജീസസ് പ്രീസ്റ്റ് സഭാംഗമായ ഒരു കന്യാസ്ത്രീ പറഞ്ഞു. ജീവന്റേയും മരണത്തിന്റേയും പോരാട്ടം എന്നാണ് സുവാന്‍ ലോക്ക് ലവ്വെഴ്സ് ഓഫ് ഹോളി ക്രോസ് സഭാംഗമായ സിസ്റ്റര്‍ അന്നാ ട്രാന്‍ തി നുഗുയെറ്റ് തങ്ങളുടെ സേവനത്തെ വിശേഷിപ്പിച്ചത്. പലപ്പോഴും ഭക്ഷണം പോലും ഉപേക്ഷിച്ച് യാതൊരു പരാതിയും കൂടാതെ കന്യാസ്ത്രീമാര്‍ നടത്തുന്ന സേവനങ്ങളും, അവരുടെ സൗഹൃദം നിറഞ്ഞ പെരുമാറ്റവും മറ്റ് സ്റ്റാഫുകള്‍ക്കും പ്രചോദനമായിരിക്കുകയാണെന്നു ബിയന്‍ ഹോവ ഹെല്‍ത്ത് കേന്ദ്രത്തിലെ ഡോക്ടര്‍ ലാന്‍ അന്‍ പറഞ്ഞു. 62 നഗരങ്ങളിലായി 161,431 രോഗബാധയും, 1,660 മരണങ്ങളുമാണ് വിയറ്റ്‌നാമില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-04-16:39:21.jpg
Keywords: വിയറ്റ്
Content: 16895
Category: 24
Sub Category:
Heading: ഒരു പുരോഹിതന്റെ മരണത്തെ കുറിച്ചുള്ള ധ്യാനം
Content: 'ഇനി അവന്‍ ഉറങ്ങട്ടെ, ഉണർത്തരുത്'. മരണം എല്ലാവർക്കും ക്ഷണിക്കപ്പെടാത്ത അതിഥിയാണ്. പക്ഷേ ഓരോരുത്തരും മരണത്തെ നോക്കിക്കാണുന്നതിനുസരിച്ച് അത് വ്യത്യാസപ്പെട്ടിരിക്കും. ചിലർക്ക് അത് കയ്പേറിയതാണ്, വേറെ ചിലർക്ക് മാധുര്യമേറിയതും. മറ്റു ചിലർക്ക് അത് നിസ്സംഗതയും കുറെപ്പേർക്ക് അർത്ഥശൂന്യതയും തരുമ്പോൾ ചിലർ അതിൽ അർത്ഥപൂർണ്ണത കണ്ടെത്തുന്നു. അനിവാര്യമായ ഒരു വസ്തുതയായി മാത്രം അതിനെ കാണുന്ന ചിലരുണ്ട്. ഇതിൽ എതെങ്കിലും ഒന്നോ, മറ്റേതെങ്കിലുമോ ആയിരിക്കും ആരുടെയെങ്കിലും മരണത്തെക്കുറിച്ച് കേൾക്കുമ്പോഴുള്ള നമ്മുടെ പ്രതികരണം. മരണം സംഭവിക്കുമ്പോൾ വികാരങ്ങൾ പ്രകടിപ്പിക്കാൻ ‘നിഷേധിക്കപ്പെട്ട’ ഒരു ഗണം മനുഷ്യരെപ്പറ്റിയാണ് ഇന്നു ഞാൻ സംസാരിക്കുന്നത്. ‘നിഷേധിക്കപ്പെട്ടു’ എന്നു ഞാൻ പറയുമ്പോൾ, ആരെങ്കിലും നിർബന്ധിതമാക്കിയെന്നർത്ഥമില്ല, പക്ഷേ നമ്മുടെ സമൂഹം ഒരു നിര്‍ബന്ധം പോലെ അത് നിർമ്മിച്ചിരിക്കുന്നു. അനിഷേധ്യമായി, കുടുംബത്തെ ഉപേക്ഷിച്ച് ദൈവജനത്തിനുവേണ്ടി സമർപ്പിച്ച കത്തോലിക്കാ വൈദികരെ കുറിച്ചാണ് എന്റെ ഈ വിചിന്തനം. എങ്ങനെയാണ് ലോകമെമ്പാടുമുള്ള വൈദീകർ നിങ്ങളെ സഹായിക്കുന്നത് എന്നോർക്കുമ്പോൾ നിങ്ങൾ അത്ഭുതപ്പെടും. ഞാൻ ഈ രീതിയിൽ അതിനെ ഒന്നു ചിത്രീകരിക്കട്ടെ… ഒരിക്കൽ അവന്‍ ഡീക്കനായി അഭിഷിക്തരായാല്‍ അന്നു മുതൽ കനോന നമസ്കാരവും സഭയുടെ മറ്റു പ്രാർത്ഥനകളും അനുദിനം ചെല്ലാൻ അവന്‍ ബാധ്യസ്ഥനാണ്. അവൻ ഈ പ്രാർത്ഥനകൾ എല്ലാ ദിവസവും അഞ്ചു നേരം ജപിക്കുന്നു. നിങ്ങൾ ചിന്തിക്കുന്നുപോലെ, അവൻ അവനു വേണ്ടിത്തന്നെയല്ല ഇതു ചെയ്യുന്നത്. ഈ ലോകത്തിലുള്ള സചേതനവും അചേതനുമായ എല്ലാറ്റിന്റെയും പ്രതിനിധിയായാണ് അവൻ അത് അനുഷ്ഠിക്കുന്നത്. അവൻ നിങ്ങളുടെ പ്രാർത്ഥനകളും യാചനകളും ഏറ്റെടുക്കുകയും സ്വർഗ്ഗീയ പിതാവിന്റെ മുമ്പിൽ മാധ്യസ്ഥം തേടുകയും ചെയുന്നു. അവൻ വിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ, അത് അവനു വേണ്ടിയല്ല, നമുക്ക് ഓരോരുത്തർക്കും വേണ്ടിയാണ് സമർപ്പണം നടത്തുക. ഇതിനുള്ള പല ഉദാഹരണങ്ങളും എനിക്ക് ഉദ്ധരിക്കാൻ കഴിയും. അതുകൊണ്ട് ഒരുവൻ പുരോഹിതനാകുമ്പോൾ, അവൻ നിനക്കു വേണ്ടിയുള്ള ഒരുവനാകുന്നു; നിനക്കു വേണ്ടി പ്രാർത്ഥിക്കാൻ അവൻ നിയോഗിക്കപ്പെടുന്നു എന്ന കാര്യം നീ ഓർമ്മിക്കണം. അതിനാൽ അവനു വേണ്ടി പ്രാർത്ഥിക്കുക, അവനെ സഹായിക്കുക എന്നത് നിന്റെ കടമയാണ്. ഒരു പുരോഹിതനു വീഴ്ച പറ്റിയാൽ, അതിൽ നീ സന്തോഷിക്കുന്നതിനു മുമ്പ് , അവനെ വിമർശിക്കുന്നതിനു മുമ്പ്, നീ ഒരു നിമിഷം കാത്തു നിൽക്കണം, കാരണം നീ അതിനും ഒരു ഉത്തരവാദിയാണ്. അവൻ പുരോഹിതനാകുന്ന അന്നു മുതൽ അവനെ നിരീക്ഷിക്കാനും വിലയിരുത്താനും ആയിരം കണ്ണുകൾ സദാ ജാഗ്രതയോടെ കാണും. സന്തോഷങ്ങളുടെയും ദു:ഖങ്ങളുടെയും സമയങ്ങളിൽ അവൻ വികാരാധീനനായിരിക്കണം എന്ന കല്പന നീ മനസ്സിൽ മെനഞ്ഞിരിക്കുന്നു. പ്രിയപ്പെട്ടവരുടെ വേർപാടിൽ അവന്റെ കണ്ണു നിറഞ്ഞാൽ അവൻ നിനക്ക് പക്വത വരാത്തവനായി. അവൻ വികാരം പ്രകടിപ്പിച്ചില്ലങ്കിൽ കഠിനഹൃദയനായി. മരിച്ചവനെയും ദു:ഖാർത്തരായ കുടുംബങ്ങളെപ്പറ്റിയും എന്തു തന്നെ അവൻ ചിന്തിച്ചാലും വികാരങ്ങൾ മറച്ചു വച്ചു കൊണ്ട് അവൻ പ്രസംഗിക്കാൻ ബാധ്യസ്ഥനാണ്. മരണ കുർബാനയിൽ ദുഃഖമില്ലാത്ത ഒരേ ഒരു വ്യക്തിയായി പുരോഹിതനെ കാണുന്നു. സ്വന്തം പിതാവിന്റെയോ, മാതാവിന്റെയോ, സഹോദരന്റെയോ, സഹോദരിയുടെയോ, സുഹൃത്തുക്കളുടെയോ മൃതസംസ്കാര ശുശ്രൂഷ നടത്താൻ ബാധ്യസ്ഥനായ പുരോഹിതനെപ്പറ്റി നീ ചിന്തിച്ചുണ്ടോ? അവന്റെ മാതാപിതാക്കൾക്ക് അവൻ അവരുടെ മകനാണ്, അവന്റെ കൂടെപ്പിറപ്പുകൾക്ക് അവൻ അവരുടെ സഹോദരനാണ്, അവന്റെ സുഹൃത്തുക്കൾക്ക് അവൻ അവരുടെ ആത്മമിത്രമാണ്, പക്ഷേ ജനങ്ങൾക്ക് അവൻ അപ്പോഴും ഒരു പുരോഹിതൻ മാത്രം. നീ എന്നെങ്കിലും അതുപോലുള്ള ഒരു മൃതസംസ്കാര ശുശ്രൂഷയിൽ പങ്കു ചേർന്നിട്ടുണ്ടോ? ദിവസത്തിന്റെ അവസാനം വീടിന്റെ എതെങ്കിലും ഒരു കോണിലോ, പള്ളിമേടയിലെ തണുത്ത ഭക്ഷണത്തിനു മുന്നിലോ നീ അവനെ ഏകനായി കണ്ടെത്തും. നിനക്ക് മടങ്ങി പോകാൻ ഒരു ഭവനമുണ്ട്. കൂടെക്കരയാൻ ഒരു കുടുംബമുണ്ട്. ഒരു പുരോഹിതനു അവന്റെ മാതാപിതാക്കൾ മരിച്ചാൽ വീട് അവന്റെ വീടല്ലാതാകുന്നു. #{blue->none->b->ഇനി ഒരു വൈദീകന്റെ മരണമായാലോ? ‍}# അവന്റെ മരണം ഒരു യുഗത്തിന്റെ അവസാനമാണ്. അവനുണ്ടായിരുന്നതെല്ലാം ഉപേഷിക്കുന്ന നിമിഷം മുതൽ ലോകം അവന്റെ ഭവനമാകുന്നു. ധാരാളം ആളുകളുടെ ഉത്തമ സഹചാരിയാകുന്നു. അവൻ അവരുടെ ആകുലതകളും ആനന്ദങ്ങളും സ്വന്തം ഹൃദയത്തിലേറ്റു വാങ്ങുന്നു. അങ്ങനെ അവൻ തലമുറകളെ ബന്ധിപ്പിക്കുന്ന കണ്ണിയാവുന്നു. അതിനാൽ അവന്റെ മരണം ഒരു യുഗത്തിന്റെ അവസാനമാണ്. മൂല്യങ്ങളും ആദർശങ്ങളും ജീവിതത്തിൽ ഉയർത്തി പിടിച്ച ഒരു മനുഷ്യ സ്നേഹിയുടെ വിടവാങ്ങലാണ്, ഒരു സ്നേഹ ശൃംഖലയുടെ അവസാനമാണ് . അവൻ മരിക്കുമ്പോൾ അവന്റെ മാതാപിതാക്കളും ഉറ്റവരുമല്ലാതെ ആരാണ് അവനുവേണ്ടി കണ്ണീർ പൊഴിക്കാനുള്ളത്? നീ മരിക്കുമ്പോൾ നിനക്കുവേണ്ടി കണ്ണീർ പൊഴിക്കാൻ ആരെങ്കിലും ഉണ്ടാവുമെന്ന ചിന്ത ഇതു വായിക്കുന്ന എല്ലാവരിലുണ്ട്. എങ്കിൽ ഒരു പുരോഹിതന്റെ വിയോഗത്തിൽ അവനു വേണ്ടി ആത്മാർത്ഥതയുടെ മിഴിനീർ തൂവാൻ അധികം മിഴികൾ ഉണ്ടാവില്ല എന്ന സത്യം നീ തിരിച്ചറിയണം. നീ ആകുലപ്പെടേണ്ട, ഇത് നിന്റെ പ്രശ്നമല്ല, ഇത് എല്ലാം ഉപേക്ഷിച്ച അവന്റെ പ്രശ്നമാണ്. സർവ്വതും പരിത്യജിച്ചവനു കരുതലിനവകാശമുണ്ടോ കണ്ണീരിനവകാശമുണ്ടോ? ഒരു പുരോഹിതന്റെ മരണം അവന്റെ നെടുവീർപ്പുകളുടെയും പ്രാർത്ഥനയുടെയും അവസാനമാണ്. ഒരു വൈദീകന്റെ പൗരോഹിത്യ ജീവിതം മുഴുവൻ അവനു ചുറ്റുമുള്ള അജഗണങ്ങളുടെ നെടുവീർപ്പുകളാൽ തിങ്ങിനിറഞ്ഞതാണ്. അവനു അവന്റേതായ ഭാരങ്ങൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും കാര്യമാക്കാതെ തന്റെ പ്രിയപ്പെട്ടവരുടെ ഭാരിച്ച ചുമടുകളും അവൻ വഹിക്കാൻ മനസ്സലിവു കാട്ടുന്നു. അവന്റെ ഭാരങ്ങളിലധികവും ആരോടും പങ്കുവയ്ക്കാൻ കഴിയുന്നതോ പ്രകടിപ്പിക്കാൻ പറ്റുന്നതോ ആയിരിക്കില്ല. ഒരു തരത്തിൽ മരണം അവന് ഒരു ഉപശാന്തിയാണ്. ദു:ഖത്തിന്റെ ലോകത്തു നിന്നു സന്തോഷത്തിന്റെ ലോകത്തിലേക്കുള്ള ഒരു ചുവടുമാറ്റമാണ്. അവൻ അവന്റെ ഇരുട്ടു മുറിയിൽ ആരുമറിയാതെ കണ്ണീർ തൂവുന്നു. നന്മ ചെയ്യാൻ കഴിയാത്തതിൽ അവൻ ആത്മവിമർശനം നടത്തുന്നു. താൻ ചെയ്ത നന്മകളെ പ്രതി അവൻ സ്വയം ആത്മനിർവൃതി അടയുന്നു. സന്തോഷം വരുമ്പോൾ ശാന്തമായി ചിരിക്കുന്നു. അവന്റെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും അവന്റെ അയോഗ്യതയെ അവൻ അഭിമുഖീകരിക്കുന്നു. ആശ്രയിക്കാനും, ആകുലതകളും അസ്വസ്ഥതകളും പങ്കുവയ്ക്കാനും അവൻ പലരെയും അന്വേഷിക്കുവെങ്കിലും, അവനെ ആയിരിക്കുന്ന അവസ്ഥയിൽ മനസ്സിലാകാൻ കഴിയുന്നവരെ കണ്ടെത്താൻ പ്രയാസപ്പെടുന്നു. ദൈവനാമത്തിൽ എല്ലാവർക്കും ക്ഷമ നൽകുന്നു അവൻ. എന്നാൻ അവന്റെ തെറ്റുകൾക്ക് ആരും മാപ്പു നൽകുന്നില്ല. അവനെ സ്നേഹിക്കുന്നവർക്കു വേണ്ടി അവൻ ചുറ്റുനോക്കുമ്പോൾ, തന്നെ ഉപയോഗിക്കുന്നവരെയും വഞ്ചിക്കുന്നവരെയും കണ്ടുമുട്ടുന്നു. ഒരു ദിവസം ശാന്തമായി അവൻ തനിയെ ഉറങ്ങുന്നു. ഒരിക്കലും ഉണരാത്ത ഒരു ഉറക്കം, അവന്റെ വളർത്തു നായ അവനെ ഉണർത്താൻ നോക്കും, അവന്റെ പള്ളിമണി അവനെ ഉണർത്താൻ പരിശ്രമിക്കും, പക്ഷേ അവൻ നിദ്ര വിട്ടുണരില്ല. ഉണരാൻ മടി കാണിക്കുന്ന അലസനായ കുട്ടിയെപ്പോലെ അവൻ ഉറങ്ങുന്നു. ശരിയാണ് അവൻ മടിയനും ഉന്മത്തനും സമയം കൊല്ലിയുമായിരുന്നു ചിലർക്ക്. നീ വിഷമിക്കേണ്ട, നിന്നെ ബുദ്ധിമുട്ടിക്കാൻ അവൻ ഇനി ഉണരില്ല. നിനക്ക് സ്വസ്ഥമായി ജീവിക്കാം. നിങ്ങൾ അവനെ ശരിക്കും ഇഷ്ടപ്പെട്ടില്ലങ്കിലും അവന്റെ ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കും എന്നത് എനിക്ക് വിചിത്രമായി തോന്നുന്നു. നിങ്ങൾ എന്തിനാണ് അത് ചെയ്യുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത് സഭയോടോ പുരോഹിതനോടോ ഉള്ള നിന്റെ “ഐക്യമത്യം” കാണിക്കാനാണോ? അതോ നീ ‘നല്ല’ ക്രിസ്ത്യാനി ആണന്നു പ്രദർശനം നടത്താനാണോ? അതുമല്ലങ്കിൽ നിന്റെ കടപ്പാടുകൊണ്ടാണോ? ജീവിച്ചിരിക്കുമ്പോൾ അവനു വേണ്ടി നിനക്ക് സമയം ഇല്ലായിരുന്നു എങ്കിൽ അവന്റെ മൃതസംസ്കാര ശുശ്രൂഷയിലും നീ ദയവായി പോകരുത്. അതുകൊണ്ട് നിനക്ക് എന്തു പ്രയോജനം ലഭിക്കും? നീ അല്പം ദയയും മനസ്സിലാക്കലും അവനു സന്മാനിച്ചിരുന്നെങ്കിൽ അവന്റെ ജീവിതത്തിൽ കുറച്ചു കൂടെ സന്തോഷം വിരിഞ്ഞേനേ. ഒരു പുരോഹിതൻ മരിക്കുമ്പോൾ, വെറും മാനുഷിക പ്രസ്ഥാനമായി മാത്രം നീ കരുതുന്ന സഭ, അവളുടെ ഒരു പ്രിയപുത്രന്റെ വേർപാടിൽ വിലപിക്കുമെങ്കിലും അതിനെ അതിജീവിക്കും. അവൻ നിനക്കു വേണ്ടി പുരോഹിതവേല തിരഞ്ഞെടുത്തു. അവൻ നിന്നെ സ്നേഹിക്കാൻ തിരഞ്ഞെടുത്തു. അവൻ നിന്നെ പ്രാർത്ഥിക്കാൻ തിരഞ്ഞെടുത്തു. അവൻ നിന്നോടു ദയ കാണിക്കാൻ തീരുമാനിച്ചു. അവൻ നിന്റെ ഹൃദയ സ്പന്ദനങ്ങളെ ശ്രദ്ധിക്കാൻ തീരുമാനിച്ചു. അവൻ നിന്റെ അന്ധകാരങ്ങളെ വഹിക്കാൻ തിരഞ്ഞെടുത്തു. അവൻ നിനക്കുവേണ്ടി മാത്രം സമയം ചെലവഴിച്ചു. അവൻ നിനക്കുവേണ്ടി തെറ്റിധാരണകൾ ഏറ്റുവാങ്ങി. അവൻ നിനക്കു വേണ്ടി നിശബ്ദനായി. അവൻ ഇപ്പോൾ ഉറങ്ങാൻ തീരുമാനിച്ചിരിക്കുന്നു. അവനെ ഉണർത്താൻ നോക്കരുത്, ദയവായി അവനെ വേദനിപ്പിക്കരുത്, അവൻ ശാന്തമായി ഉറങ്ങട്ടെ. മറ്റു സഹവൈദീകർക്കു വേണ്ടി ഒരു പുരോഹിതൻ. (അരുണാചൽ പ്രദേശിലെ ഇറ്റാനഗർ രൂപതാ വൈദീകനായ റവ. ഫാ. മനു മാത്യു എഴുതിയ And if a Priest dies: A Soulful Reflection എന്ന വിചിന്തനത്തിന്റെ സ്വതന്ത്ര മലയാള വിവർത്തനം: പരിഭാഷപ്പെടുത്തിയത്- ഫാ. ജെയ്സണ്‍ കുന്നേല്‍ എം‌സി‌ബി‌എസ്)
Image: /content_image/SocialMedia/SocialMedia-2021-08-04-18:52:38.jpg
Keywords: വൈദിക
Content: 16896
Category: 1
Sub Category:
Heading: കത്തോലിക്ക സഭയുമായി അനുരഞ്ജന ആഹ്വാനവുമായി ഫിലിപ്പിനെ ഇന്‍ഡിപ്പെന്‍ഡന്‍റ് സഭ
Content: മനില: 1902-ല്‍ കത്തോലിക്ക സഭയില്‍ നിന്നും വിട്ടുമാറി സ്വന്തം വഴിയിലൂടെ സഞ്ചരിക്കുന്ന ‘അഗ്ലിപ്പായന്‍ സഭ’ എന്നറിയപ്പെടുന്ന ഫിലിപ്പിനെ ഇന്‍ഡിപ്പെന്‍ഡന്‍റ് സഭയും (ഐ.എഫ്.ഐ), കത്തോലിക്ക സഭയും തമ്മിലുള്ള ബന്ധത്തിലെ തകര്‍ച്ചകള്‍ പരിഹരിച്ച് അനുരജ്ഞനത്തിന്റെ പാതയില്‍ ഒരുമിച്ച് മുന്നേറുവാന്‍ ശ്രമിക്കുമെന്ന പ്രതിജ്ഞയുമായി ഇരുസഭകളുടേയും സംയുക്ത പ്രസ്താവന. മാനസാന്തരത്തിന്റേയും ക്ഷമയുടേയും ആത്മാവില്‍ അനുരജ്ഞനത്തിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ തുടരുമെന്നാണ് “വിശ്വാസമെന്ന ദൈവീക ദാനത്തിന്റെ ആഘോഷം: കഴിഞ്ഞകാലത്തു നിന്നും പാഠങ്ങള്‍ ഉള്‍കൊണ്ട് ഒരുമിച്ചുള്ള യാത്ര” എന്ന പേരില്‍ പുറത്തുവിട്ടിരിക്കുന്ന ചരിത്രപരമായ രേഖയില്‍ പറയുന്നത്. ‘ഐ.എഫ്.ഐ’യുടെ നൂറ്റിപത്തൊന്‍പതാമത് വാര്‍ഷിക പ്രഖ്യാപനത്തോടനുബന്ധിച്ച് മനിലയിലെ ഐ.എഫ്.ഐ നാഷണല്‍ കത്തീഡ്രലില്‍വെച്ച് നടന്ന തിരുകര്‍മ്മങ്ങള്‍ക്കിടയിലാണ് ഇതുസംബന്ധിച്ച ധാരണ ഉടമ്പടി പുറത്തുവിട്ടത്. സുപ്രീം മെത്രാന്‍ റീ തിംബാങ്ങിന്റെ നേതൃത്വത്തിലുള്ള അഗ്ലിപ്പായന്‍ നേതാക്കളും, ഫിലിപ്പീന്‍സ് മെത്രാന്‍ സമിതിയെ പ്രതിനിധീകരിച്ച് കാലൂകാനിലെ മുന്‍ മെത്രാന്‍ ഡിയോഗ്രാഷ്യാസ് ഇനിഗൂയെസ്, ദേശീയ മെത്രാന്‍ സമിതി ജനറല്‍ സെക്രട്ടറി മോണ്‍. ബെര്‍ണാര്‍ഡോ പാന്റിന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സ്പാനിഷ് ഭരണാധികാരികളുടെ മേല്‍ക്കോയ്മയെ തുടര്‍ന്നാണ്‌ ഐ.എഫ്.ഐ കത്തോലിക്കാ സഭയുമായുള്ള ബന്ധം വിച്ചേദിച്ചത്. തങ്ങള്‍ കത്തോലിക്കാ സഭയ്ക്കെതിരല്ലെന്നും സ്പാനിഷ് കൊളോണിയല്‍ കാലഘട്ടത്തില്‍ സ്പാനിഷ് മെത്രാന്‍മാരുടേയും, പുരോഹിതരുടേയും മേല്‍ക്കോയ്മയോട് മാത്രമായിരുന്നു തങ്ങളുടെ എതിര്‍പ്പെന്നും അഗ്ലിപ്പായ സഭാ സ്ഥാപകര്‍ ആരോപിക്കുന്നുണ്ട്. സ്പാനിഷ് കോളനിവത്കരണത്തിനെതിരെ 1896 മുതല്‍ 1898 വരെയുള്ള ഫിലിപ്പൈന്‍ വിപ്ലവകാലത്തുണ്ടായ അഗ്ലിപ്പായ പ്രസ്ഥാനത്തിന്റെ ആരംഭത്തെക്കുറിച്ചും, അംഗീകാരത്തിന് വേണ്ടിയുള്ള ഫിലിപ്പീനോ വൈദികരുടെ ആദ്യകാല പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് അഗ്ലിപ്പായ സഭയെന്നും പ്രസ്താവനയില്‍ സഭ ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ സംഭവിച്ച മുറിവുകള്‍ക്ക് പരസ്പരം ക്ഷമചോദിക്കുവാനും, പ്രാര്‍ത്ഥിക്കുവാനും, സഭാംഗങ്ങളുടെ ഓർമ്മകളുടെ സൗഖ്യത്തിനും, ശുദ്ധീകരണത്തിനും വേണ്ടി പരിശ്രമിക്കുവാനും ഇരു സഭാ നേതാക്കളും സംയുക്ത പ്രസ്താവനയിലൂടെ വിശ്വാസികളോട് ആഹ്വാനം ചെയ്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-04-21:44:30.jpg
Keywords: ഫിലിപ്പീ
Content: 16897
Category: 22
Sub Category:
Heading: നസ്രത്തിലെ യൗസേപ്പും ആർസിലെ വികാരിയും
Content: ആഗസ്റ്റ് മാസം നാലാം തീയതി കത്തോലിക്കാസഭ ഇടവക വൈദീകരുടെ മദ്ധ്യസ്ഥനായ വി.ജോൺ മരിയാ വിയാനിയുടെ തിരുനാൾ ആഘോഷിക്കുന്നു. യൗസേപ്പു വർഷത്തിലെ വൈദീകരുടെ തിരുനാൾ ദിനത്തിൽ നസറത്തിലെ യൗസേപ്പും ആർസിലെ വികാരിയും നമ്മുടെ ജീവിതത്തെ വഴി നടത്തട്ടെ. നസ്രത്തിലെ യൗസേപ്പിനും ആർസിലെ വികാരിക്കും ഒരേ ഒരു ജീവിത ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. ദൈവപുത്രനും ലോകരക്ഷകനുമായ ഈശോയെ ലോകത്തിനു കാണിച്ചു കൊടുക്കുക ഈശോയായിരുന്നു അവരുടെ വിശ്വാസ പ്രമാണവും ജീവിത കേന്ദ്രവും. എളിമയായിരുന്നു രണ്ടു പേരുടെയും ജീവിത ശക്തി. ഒരിക്കൽ വിശുദ്ധ ജോൺ മരിയാ വിയാനിയോടു പിശാചു പറഞ്ഞു: "എനിക്കു നീ ചെയ്യുന്ന എല്ലാം ചെയ്യാൻ കഴിയും, എനിക്കു നിന്റെ പ്രായശ്ചിത്തങ്ങളും ചെയ്യാൻ കഴിയും, എല്ലാ കാര്യങ്ങളിലും എനിക്കു നിന്നെ അനുകരിക്കാൻ കഴിയും.എന്നിരുന്നാലും ഒരു കാര്യത്തിൽ എനിക്കു കഴിയില്ല, എനിക്കു എളിമയിൽ നിന്നെ അനുകരിക്കാൻ കഴിയില്ല." "അതുകൊണ്ടു ഞാൻ നിന്നെ തോൽപിക്കുന്നു.” വി. വിയാനി മറുപടി നൽകി. ഈശോ ശാന്തശീലനും വിനീതഹൃദയനുമാണ് (മത്തായി 11:29). തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട്‌ ദാസന്‍െറ രൂപം സ്വീകരിച്ച്‌ മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്‌, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്‌ത്തിയ (ഫിലിപ്പി 2:7-8) ദൈവപുത്രനു ഏറ്റവും അനുയോജ്യനായ വളർത്തു പിതാവായിരുന്നു നസറത്തിലെ യൗസേപ്പ്. ലോകം എളിമ എന്ന സുകൃതത്തിന്റെ ശക്തി മനസ്സിലാക്കുകയോ മൂല്യം തിരിച്ചറിയുകയോ ചെയ്തട്ടില്ല, യേശു ലോകത്തെ രക്ഷിച്ചത് എളിമയിലൂടെയാണ്."ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ." (മത്തായി 20:28). എളിയ ജീവിതത്തിലൂടെ ഭൂമിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്ന് യൗസേപ്പിതാവും ആർസിലെ വികാരിയും നമ്മെ ഓർമ്മപ്പെടുത്തുന്നു. ശുശ്രൂഷയായിരുന്നു ഇരുവരുടെയും ജീവിത താളം. കത്തോലിക്കാ സഭ പൗരോഹിത്യത്തെ വിശേഷിപ്പിക്കുക ശുശ്രൂഷ പൗരോഹിത്യം എന്നാണ്. യൗസേപ്പിതാവിൻ്റെയും ആർസിലെ വികാരിയച്ചൻ്റെയും ജീവിതം ദൈവത്തിനും ദൈവജനത്തിനും വേണ്ടിയുള്ള ശുശ്രൂഷയായിരുന്നു. 2019 ആഗസ്റ്റ് നാലാം തീയതി - ആര്‍സിലെ വികാരിയുടെ 160-Ɔο ചരമവാര്‍ഷികത്തിൽ #ToMyBrotherPriests എന്ന ടാഗ് ലൈനോടെ പാപ്പാ ഫ്രാന്‍സിസ് തൻ്റെ സന്ദേശം ഇപ്രകാരം പങ്കുവച്ചു: “ദൈവത്തിന്‍റെയും അവിടുത്തെ ജനത്തിന്‍റെയും ശുശ്രൂഷയിൽ വ്യാപൃതരായിരിക്കുന്ന വൈദികര്‍ക്കെല്ലാവര്‍ക്കും വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളില്‍ ഞാന്‍ എഴുതുന്നത്, നിങ്ങളുടെ പൗരോഹിത്യ ജീവിതത്തിന്‍റെ താളുകള്‍ മനോഹരമായി കുറിക്കാന്‍ നിങ്ങള്‍ക്കാവട്ടെയെന്നാണ്.” കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1589 നമ്പറിൽ, വി. ജോൺ മരിയ വിയാനിയെ ഉദ്ധരിച്ചുകൊണ്ട് സഭ പഠിപ്പിക്കുന്നു: “പുരോഹിതൻ ഭൂമിയിൽ രക്ഷാ കര പ്രവർത്തനം തുടരുന്നു... ലോകത്തിൽ വൈദികനാരെന്നു യഥാർത്ഥത്തിൽ മനസ്സിലാക്കിയാൽ നാം മരിക്കും, ഭയം കൊണ്ടല്ല, സ്നേഹം കൊണ്ട്... ഈശോയുടെ ഹൃദയത്തിലെ സ്നേഹമാണു പൗരോഹിത്യം.” വൈദീകരുടെ തിരുനാൾ ദിനത്തിൽ സഭയ്ക്കും ലോകത്തിനു വേണ്ടിയുള്ള അത്യന്ത്യാപേക്ഷിതമായ ഒരു ധര്‍മ്മമാണു പൗരോഹിത്യം എന്നു തിരിച്ചറിയാം. പുരോഹിതധര്‍മ്മം ഈശോയോടുള്ള പരിപൂര്‍ണ്ണ വിശ്വസ്തയും അവിരത ഐക്യവും ആവശ്യപ്പെടുന്നു. വിശുദ്ധ യൗസേപ്പിതാവിൻ്റെയും വിശുദ്ധ ജോണ്‍ മരിയ വിയാനി ജീവിതം നമ്മെ പഠിപ്പിക്കുന്നതും അതുതന്നെയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SeasonalReflections/SeasonalReflections-2021-08-04-21:56:30.jpg
Keywords: ജോസഫ, യൗസേ
Content: 16898
Category: 1
Sub Category:
Heading: ലെബനോനിലെ ജനങ്ങളെ സഹായിക്കണം: അഭ്യര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ബെയ്‌റൂട്ട് സ്‌ഫോടനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ലെബനോനിലെ ജനങ്ങളെ സഹായിക്കാന്‍ അന്താരാഷ്ട്രസമൂഹം മുന്നോട്ടു വരണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ പ്രതിവാര പൊതുകൂടിക്കാഴ്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞവര്‍ഷം ജൂലൈ നാലിനു ലബനീസ് തലസ്ഥാനത്തെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 2750 കിലോഗ്രാം അമോണിയം നൈട്രേറ്റിനു തീപിടിച്ചുണ്ടായ മഹാസ്‌ഫോടനത്തില്‍ ഇരുന്നൂറിലധികം പേരാണു കൊല്ലപ്പെട്ടത്. മൂന്നു ലക്ഷത്തിലധികം പേര്‍ ഭവനരഹിതരായി. സാന്പത്തികപ്രതിസന്ധിയും തൊഴിലില്ലായ്മയും അടക്കമുള്ള പ്രശ്‌നങ്ങളില്‍ നട്ടം തിരിയുന്ന ലെബനന് സ്‌ഫോടനത്തിന്റെ ആഘാതത്തില്‍നിന്ന് ഇതുവരെ മുക്തമാകാന്‍ കഴിഞ്ഞിട്ടില്ല. ആ രാജ്യത്തിന്റെ പുനരുദ്ധാനത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ സഹായം വേണമെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം ലെബനന്‍ സന്ദര്‍ശിക്കാനുള്ള ആഗ്രഹവും മാര്‍പാപ്പ പ്രകടിപ്പിച്ചു. നിരവധി പ്രാവശ്യം ലെബനോന്‍ സന്ദര്‍ശിക്കുവാനുള്ള ആഗ്രഹം ഫ്രാന്‍സിസ് പാപ്പ പ്രകടിപ്പിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-08-05-08:19:28.jpg
Keywords: ലെബനോ
Content: 16899
Category: 1
Sub Category:
Heading: ബൈബിൾ പ്ലെയര്‍ ഉപകരണങ്ങൾ വിൽപ്പന നടത്തി: ക്രൈസ്തവർക്ക് ജയിൽശിക്ഷ വിധിച്ച് ചൈനീസ് കോടതി
Content: ബെയ്ജിംഗ്: ബൈബിൾ ഉൾക്കൊള്ളുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഓൺലൈനായി വിൽപ്പന നടത്തിയ ക്രൈസ്തവർക്ക് തെക്കുകിഴക്കൻ ചൈനയിലെ കോടതി ജയിൽ ശിക്ഷ വിധിച്ചു. മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി റിപ്പോർട്ട് ചെയ്യുന്ന ബിറ്റർ വിന്റർ മാസികയാണ് ഓഗസ്റ്റ് മൂന്നാം തീയതി വാർത്ത പുറത്തുവിട്ടത്. ഷെൻസൻ നഗരത്തിൽ നടന്ന സംഭവത്തിന്റെ പേരിൽ മധ്യവയസ്കരായ നാലുപേർക്കാണ് ജയിൽശിക്ഷയും അതോടൊപ്പം പിഴശിക്ഷയും ലഭിച്ചത്. ഇതിൽ ഒരാൾക്കു ആറു വർഷവും മറ്റൊരാൾക്ക് മൂന്നുവർഷവും ശിക്ഷ അനുഭവിക്കണം. കഴിഞ്ഞ വർഷം ജൂലൈ രണ്ടാം തീയതിയാണ് അറസ്റ്റ് നടക്കുന്നത്. ഇവരുടെ ലൈഫ് ട്രീ കൾച്ചർ കമ്മ്യൂണിക്കേഷൻ എന്ന സ്ഥാപനത്തിൽ നിന്നും കമ്പ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബർ മാസം നാലുപേരും വിചാരണ നേരിട്ടെങ്കിലും കോടതി വിധി വരാൻ വൈകുകയായിരുന്നു. കേസിനെ പറ്റി ഇവരുടെ കുടുംബാംഗങ്ങളോ, ക്രൈസ്തവ സമൂഹത്തിലെ അംഗങ്ങളോ ചർച്ച നടത്താൻ പാടില്ലെന്ന നിർദ്ദേശം അധികൃതർ നൽകിയിട്ടുണ്ടെന്ന ഗുരുതരമായ വിഷയവും ബിറ്റർ വിന്ററിന്റെ റിപ്പോർട്ടിലുണ്ട്. ഏതാനും നാളുകൾക്കു മുന്‍പ് വരെ ബൈബിൾ പ്രാർത്ഥനകളും, ഇലക്ട്രോണിക് ബൈബിളുകളും വിൽക്കുന്നതിന് ചൈനയിൽ പ്രശ്നമുണ്ടായിരുന്നില്ല. എന്നാൽ 2018 മതവിശ്വാസങ്ങളെ അടിച്ചമർത്തുന്ന നിയമം ചൈന നടപ്പിലാക്കുകയും, കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇന്റർനാഷ്ണൽ ക്രിസ്ത്യൻ കൺസേൺ എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് ബൈബിൾ പതിപ്പുകൾ ഓൺലൈനിൽ ഇപ്പോൾ ലഭ്യമല്ല. ബൈബിൾ ആപ്പുകൾ ഡൗൺലോഡ് ചെയ്യണമെങ്കിൽ നിയമവിരുദ്ധമായി വെർച്ച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കിന്റെ സഹായത്തോടെ മാത്രമേ അത് സാധിക്കുകയുള്ളൂ. അമേരിക്ക ആസ്ഥാനമായുള്ള ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിന്റെ ഈ വർഷത്തെ വേൾഡ് വാച്ച് ലിസ്റ്റിൽ ക്രൈസ്തവ പീഡനം ഏല്ക്കുന്ന 50 രാജ്യങ്ങളുടെ പട്ടികയിൽ പതിനേഴാം സ്ഥാനത്താണ് ചൈനയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ചൈനയിലെ മതങ്ങളെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിന്താഗതിയോട് അടുപ്പിക്കുക എന്ന ലക്ഷ്യവുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-05-10:43:13.jpg
Keywords: ചൈനീ
Content: 16900
Category: 1
Sub Category:
Heading: രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠനപരമ്പരയുടെ പത്താമത് ഓണ്‍ലൈന്‍ ക്ലാസ് മറ്റന്നാള്‍ (ആഗസ്റ്റ് 7 ശനിയാഴ്ച)
Content: ആയിരങ്ങള്‍ക്ക് തിരുസഭയെ കുറിച്ച് ആഴത്തില്‍ ജ്ഞാനം പകര്‍ന്നുക്കൊണ്ടിരിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ പത്താമത്തെ ഓണ്‍ലൈന്‍ ക്ലാസ് മറ്റന്നാള്‍ (ആഗസ്റ്റ് 7 ശനിയാഴ്ച ) നടക്കും. 'പ്രവാചകശബ്ദം' നേതൃത്വം നല്‍കുന്ന പഠനപരമ്പര കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ നയിക്കുന്നത്. ക്ലാസിന്റെ പത്താം ഭാഗം ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക. ഏറ്റവും ലളിതവും എന്നാല്‍ ആധികാരികവുമായ വിധത്തിലാണ് ക്ലാസ് അനുഭവപ്പെടുന്നതെന്ന് വൈദികരും സന്യസ്തരും അൽമായരും അടക്കം നൂറുകണക്കിനാളുകള്‍ ഇതിനോടകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ക്ലാസിന് ഒരുക്കമായി ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം ശരാശരി മുന്നൂറോളം പേരാണ് മാസത്തില്‍ രണ്ടു തവണ ക്രമീകരിച്ചിരിക്കുന്ന ഈ ഓണ്‍ലൈന്‍ ക്ലാസില്‍ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ചോദ്യോത്തര വേളയും പഠനസെഷനില്‍ ക്രമീകരിച്ചിട്ടുണ്ട്. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} <br> ➧ #{blue->none->b->Meeting ID: 864 173 0546 ‍}# <br> ➧ #{blue->none->b-> Passcode: 3040 ‍}# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CTF1Qxbt0r21kebkc5RX0T}}
Image: /content_image/News/News-2021-08-05-13:04:28.jpg
Keywords: രണ്ടാം വത്തി
Content: 16901
Category: 18
Sub Category:
Heading: 'ഭരണഘടനയിലെ തുല്യനീതിയിലും ന്യൂനപക്ഷ അവകാശങ്ങളിലും ക്രൈസ്തവര്‍ക്ക് പൂര്‍ണവിശ്വാസം'
Content: കോട്ടയം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ വിവേചനം പാടില്ലെന്നും ജനസംഖ്യാനുപാതികമായി നടപ്പിലാക്കണമെന്നുള്ള ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നതില്‍ ക്രൈസ്തവ സമുദായത്തിന് ആശങ്കയില്ലെന്നും ഭരണഘടനയിലെ തുല്യനീതിയിലും ന്യൂനപക്ഷ അവകാശങ്ങളിലും ക്രൈസ്തവര്‍ക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍. ഭരണഘടന നല്‍കുന്ന അവകാശങ്ങളെ അട്ടിമറിച്ചാല്‍ തുടര്‍ന്നും ചോദ്യംചെയ്യും. ഭരണഘടന തിരുത്തപ്പെട്ടാല്‍ മാത്രമേ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ വിവേചനത്തിനെതിരെയുള്ള ഹൈക്കോടതി വിധി അസ്ഥിരമാകുകയുള്ളൂ. സുപ്രീം കോടതിയില്‍ കേസ് എത്തുന്നതോടെ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ സന്പൂര്ണാ അഴിച്ചുപണി നടത്താന്‍ കേന്ദ്രത്തിന് അവസരം ലഭിക്കും. ജാതിസംവരണം കേരളത്തില്‍ മതസംവരണമായി മാറിയിരിക്കുന്നത് വരുംദിവസങ്ങളില്‍ ചോദ്യംചെയ്യപ്പെടുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
Image: /content_image/India/India-2021-08-05-13:57:27.jpg
Keywords: ന്യൂനപക്ഷ